20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്കി വരുന്നു. ജ്യോതിഷം ഒരു ജീവിത തപസ്യ ആക്കിയ അദ്ദേഹം, പൊതുമേഖല സ്ഥാപനത്തില്‍ ഇലട്രോണിക് എഞ്ചിനീയര്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം മുഴുവന്‍ സമയ ജ്യോതിഷനായ് മാറി. പ്രസിദ്ധങ്ങളായ ജ്യോതിഷ വിദ്യാലയങ്ങളായ ആസ്ട്രോലോജിക്കല്‍ റിസര്‍ച്ച് ആന്റ് ഡവേലപ്പ് സെന്റെര് (CARD), ഭാരതീയ വിദ്യാഭവന്, സെന്റര്‍ ഫോര്‍ ആസ്ട്രോലോജിക്കല്‍ സ്റ്റഡി ആന്റ് റിസര്‍ച്ച് (CASR) ജംഷട്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ജ്യോതിഷ വിശാരദ്, ജ്യോതിഷ ഭൂഷണ്, ജ്യോതിഷ വാചസ്പതി തുടങ്ങിയ പദവികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായ് ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്റ് പദവി അലങ്കരിച്ചു വരുന്നു. ജ്യോതിഷ ക്ലാസ്സുകളും നടത്തി വരുന്നു. രത്ന ധാരണം കൊണ്ട് ജാതകത്തിലെ ബലഹീനരായ ഗ്രഹങ്ങളെ ബലപ്പെടുത്തുകയും, ജീവിത പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരങ്ങള്‍ കണ്ടെത്തുവാനും സാധിക്കുന്നു. തായ് ലാന്റിലെ Planetary Gemologyists association -ല്‍ നിന്ന് അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ
താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ജ്യോതിഷ ഉപദേശം 7 പ്ര വര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇമെയില്‍ ചെയ്യുന്നതാണ്.
ശിവറാം ബാബുകുമാര്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷങ്ങളായി ജ്യോതിഷം, വാസ്തുശാസ്ത്രം, സംഖ്യാശാസ്ത്രം തുടങ്ങിയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്കി വരുന്നു. പ്രായോഗിക പരിഹാരങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന അദ്ദേഹം ജ്യോതിഷ ക്ലാസ്സുകളും നടത്തി വരുന്നു. ഒരു ജ്യോതിഷ ഗവേഷകന് എന്നതിലുപരി പ്രസിദ്ധങ്ങളായ നിരവധിജ്യോതിഷ മാസികകളിലും വെബ് സൈറ്റുകളിലുമായി അദ്ദേഹത്തിന്റേതായി ധാരാളം ഗവേഷണപരമായ ജ്യോതിഷ ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ജ്യോതിഷ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പ്ലാനട്ടറി ജെമ്മോളജിസ്റ്റ് അസോസിയേഷന് ബാങ്കോക്ക് - ല്‍ അംഗവും രത്ന ശാസ്ത്രത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. കൂടാതെ ആസ്ട്രോലോജിക്കല്‍ റിസര്‍ച്ച് പ്രൊജക്റ്റ് , കല്കട്ട പോലുള്ള പല ഗവേഷണ സ്ഥാപനങ്ങളുമായി പ്രവര്‍ത്തിച്ചു വരികയും പല സെമിനാറ്കളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ അകത്തും പുറത്തും ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചു വരുന്നു. തൊഴില്‍, ധനം, വിദ്യാഭ്യാസം, രത്നശാസ്ത്രം, മനശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ധാരാളം ഗാവേഷണങ്ങള് നടത്തിയിട്ടുള്ള ശിവറാം ബാബുകുമാര്‍, ഈ വിഷയങ്ങളില്‍ വിദഗ്ദ്ധ സേവനം നല്കുവാന് സദാ സന്നദ്ധനാണ്.
താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ജ്യോതിഷ ഉപദേശം 7 പ്ര വര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇമെയില്‍ ചെയ്യുന്നതാണ്.
കേരളത്തില്‍ അകത്തും പുറത്തും വളരെ സുപ്രസിദ്ധനായ ജ്യോതിഷ പണ്ഡിതനാണ് കാണിപ്പയ്യൂര്‍. കേരളീയര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ദക്ഷിണ ഭാരതത്തിലെയും ഉത്തര ഭാരതത്തിലെയും നിരവധി പത്ര മാസികകളിലൂടെ ദിനഫലം, മാസഫലം, വര്‍ഷഫലം, മുതലായവ പ്രസിദ്ധീകരിക്കപ്പെടുന്നു . ഗുരുകുല സമ്പ്രദായത്തില്‍, പ്രസിദ്ധമായ കാണിപ്പയ്യൂര്‍ കുടുംബത്തിലെ ജ്യോതിഷ പണ്ഡിതന് ചെങ്ങാലൂര്‍ കൃഷ്ണന് കുട്ടി ഗുപ്തനില്‍ നിന്നാണ് കുട്ടിയായ നാരായണന് നമ്പൂതിരിപ്പാട് ജ്യോതിഷം പഠിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ജ്യോതിഷത്തിന്റെ എല്ലാ മേഖലകളും ഹൃദിസ്ഥമാക്കി . നിരവധി പഞ്ചാംഗങ്ങളില്‍ ഗണിത കാര്യങ്ങള്‍ കൈ കാര്യം ചെയ്യുന്നത് അദ്ദേഹമാണ് .എളിമയുടെ പര്യായമായ കാണിപ്പയ്യൂര്‍ അദ്ധേഹത്തിന്റെ കഴിവുകള്‍ ഗുരുവിന്റെ അനുഗ്രഹം ഒന്നു മാത്രമാണെന്നാണ് പറയുന്നത്. ജ്യോതിഷ സംബന്ധമായ സംശയങ്ങlള്‍ , മുഹൂര്‍ത്തം, താല്കാലിക പ്രശ്നം മുതലായവ അദ്ദേഹത്തിന്റെ സേവന മേഖലയാണ് .
താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ജ്യോതിഷ ഉപദേശം 10 പ്ര വര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇമെയില്‍ ചെയ്യുന്നതാണ്.