



ഭാഗ്യ ഭാവം അഥവാ ഒമ്പതാം ഭാവം
" ഭാഗ്യം ധിഷ്ടം ഭാഗദേയം "
ദൈവാനുകൂല്യത്തെയാണ് ഭാഗ്യം എന്നു പറയുന്നത്.
ഒ൯പതാം ഭാവത്തിന്റെ കാരക ഗ്രഹങ്ങള്‍ അഥവാ ആ ഭാവം കൊണ്ട് ചിന്തിക്കുന്ന ഗ്രഹങ്ങള്‍ സുര്യനും വ്യാഴനുമാണ്. സുര്യ൯ നേരിട്ടുള്ള ഭാഗ്യം കൊണ്ട് പ്രകാശിതമായ ജീവിതം പ്രദാനം ചെയ്യുമ്പോള്‍ ഗുരു തരുന്നത് കൗശലത്തോടെ ധനം ബുദ്ധി പരമായ് ഉപയോഗിക്കാനും അതില്‍ നിന്നുള്ള സന്തോഷവുമാണ്. ഒമ്പതാം ഭാവം കൊണ്ട് ചിന്തിക്കുന്നത് പാരമ്പര്യം, ഭാഗ്യം, പൂര്‍വ്വ ജന്മ സുകൃതികള്‍, ക്ഷമാശീലം, ദാനശീലം, ദൈവാനുകൂല്യം ഇവയാണ്. ഒമ്പതാം ഭാവത്തിന്‍ ബലമുണ്ടെങ്കില്‍ ജാതക൯ അവന്റെ കര്‍മ്മങ്ങളില്‍ സത്യസന്ധനായിരിക്കുമെന്ന് പറയാം. ഒരു പ്രധാനപ്പെട്ട യോഗമാണ് "മാനവ ശ്രേഷ്ഠ യോഗം " ഒ൯പതാം ഭാവാധിപ൯ ലഗ്നത്തില്‍ സ്ഥിതി ചെയ്യുക, ഉച്ചത്തില്‍ ആയിരിക്കും, ഒ൯പതാം ഭാവാധിപ൯ ഒ൯പതാം ഭാവത്തിന്റെ ഒ൯പതില് നില്‍ക്കുക, ലഗ്നത്തിന്റെ മൂന്നില്‍ നില്‍ക്കുക തുടങ്ങിയവയാണ് ഈ യോഗത്തിന്റെ ലക്ഷണം. ഇങ്ങനെ ഒരു യോഗമുണ്ടെങ്കില്‍ ജാതക൯ എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങള്‍ക്കും ഉടമയായിരിക്കും .ഒ൯പതാം ഭാവാധിപ൯ നീചനാണെങ്കില്‍ അയാള്‍ ധാരാളം ധനമുണ്ടാക്കുമെങ്കിലും, ധനം പോരെന്നു വിചാരിച്ച് ദു:ഖിക്കുന്നവനായിരിക്കും. അത്യാഗ്രഹി ആയിരിക്കും. സത്യസന്ധതയില്ലാത്തവനും കാലാന്തരത്തില്‍ ധനം നശിപ്പിക്കുന്നവനും ആയിരിക്കും. പൈതൃകമായ് കിട്ടിയ സ്വത്ത് ഉണ്ടെങ്കില്‍ പോലും അതില്‍ കളങ്കിത സ്വാഭാവവും അസുന്തുഷ്ടിയും അനുഭവപ്പെടും. ഒ൯പതാം ഭാവാധിപന്‍ 8 - ആം ഭാവാധിപന്റെ യോഗ ദൃഷ്ടികള്‍ ഉണ്ടെങ്കില്‍ അയാള്‍ അയാളുടെ മടിയും അലസതയും കാരണം അവന്റെ ഭാഗ്യം കളഞ്ഞു കുളിക്കുന്നവനായിരിക്കും. " ഭാഗ്യസൂക്ത മന്ത്രം എന്നും ജപിക്കുന്നതും 9 -ആം ഭാവത്തിന്റെ രത്നം ( ഒരു ജ്യോതിഷ വിദഗ്ധന്റെ ഉപദേശ പ്രകാരം മാത്രം ) ധരിക്കുന്നതും കര്‍മ്മത്തിന്റെ ഭാഗ്യഹീനത മാറ്റുവാ൯ സഹായിക്കും.
പ്രശ്ന ഭൂഷണം എം.സി. വിവേക്
കീര്‍ത്തന ആസ്ട്രോളജിക്കല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്റര്‍ ,
തൃപ്പൂണിത്തുറ.
ഫോണ്‍ : 9995221236
Email:mcvivek.astrologer@gmail.com