ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ശ്രീ. ഭരത് മോഹ൯ലാലിന്റെ കര്‍മ്മ ഭാവങ്ങളിലുടെ


ലഗ്ന രാശി - ശ്രീ. ഭരത് മോഹ൯ലാലിന്റെ കര്‍മ്മ ഭാവങ്ങളിലുടെ

ഉഡുപതി, തന്റെ അധീനതയിലുള്ള നക്ഷത്രങ്ങളെ, 12 രാശികള്‍ക്ക്‌ തുല്യമായി ഭാഗിച്ചു നല്‍കിയപ്പോള്‍ ചന്ദ്രനും, ലഗ്നത്തിനും തുല്യമായ സ്ഥാനം ജ്യോതിര്‍ ചക്രത്തില്‍ നല്‍കപ്പെട്ടു. രാശികളിലുള്ള ലഗ്നത്തിന്റെയും ചന്ദ്രന്റെയും സ്ഥിതി , ഓരോ വ്യക്തിയുടേയും ജനന സമയമനുസരിച്ചു അയാളുടെ ശരീരാകൃതി, സ്വാഭാവം, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയിലേയ്ക്ക്‌ വെളിച്ചം നല്‍കുന്നു. മറ്റു പാപയോഗദൃഷ്ടികള്‍ ഇല്ലെങ്കില്‍ ഫലം വ്യക്തിയ്ക്ക്‌ പൂര്‍ണ്ണമായും അനുഭവപ്പെടും. ശുഭയോഗ ദൃഷ്ടി കുടുതലായാല്‍ ഭാവ ദൃഷ്ടി ലഭിക്കും.

ഉദാ : മേടം ലഗ്ന രാശിയോ, ചന്ദ്രരാശിയോ ആയി ജനിയ്ക്കുന്ന വ്യക്തി താഴെ പറയുന്ന ഫലം അനുഭവിയ്ക്കും.

' വൃത്താ താമ്ര ദൃഗുഷ്ണ ശാകാലഘു ഭുക്‌, ക്ഷിപ്ര പ്രസാദോഅടന
കാമി ദു: ര്‍ബ്ബല ജാനുരസ്ഥിര ധന: ശുരോ അംഗനാ വല്ലഭ
സേവാ ജ്ഞ: കുനഖി വൃണാ ങ്കിതശിരാ മാനി സഹോത്ഥ ഗ്രജാ
ശക്ത്യാ പാണിതലേ അങ്കിതോ അതിചപല സ്തോ യേ ച ഭീരു: ക്രിയേ '

അയാളുടെ കണ്ണുകള്‍ അല്പം ചുവന്നും, വൃത്താകൃതിയിലും ആയിരിക്കും. ആടിനെപ്പോലെ തിരക്ക് കൂട്ടി വളരെ വേഗം ആഹാരം കഴിയ്ക്കുന്നവനായിരിയ്ക്കും. ഇലക്കറികളോടായിരിക്കും ഏറെ താല്‍പര്യം. പെട്ടെന്ന് കോപിക്കുന്നവനും, സഞ്ചാര തല്പരനുമായിരിക്കും. കാല്‍മുട്ടിന് കീഴെ താരതമ്യേന മറ്റു ശരീര ഭാഗങ്ങളെ അപേക്ഷിച്ച് ബലക്കുറവായിരിക്കും. ധനം വന്നും പോയുമിരിക്കുന്ന അവസ്ഥ. സ്ത്രീകള്‍ക്ക്‌ പ്രിയപ്പെട്ടവനും, ശിരസ്സില്‍ സ്ഥിരമായ ഒരു വൃണത്തിന്റെ അടയാളം കാണാതിരിയ്ക്കില്ല. കാരണം കുച൯ രാശ്യാധിപനാണ്. സഹോദരന്മാരില്‍ മിക്കവാറും ഇത്തരക്കാര്‍ അഗ്രജനായിരിയ്ക്കും. ഗര്‍വ്വിഷ്ഠനും അചഞ്ചല മനസ്സ്ക്കനും ആയിരിക്കും. ശ്രേഷ്ഠയായ ഒരു സ്ത്രീയുടെ ഭര്‍ത്താവാകും. കൈയ്യില്‍ 'ശക്തി ' അടയാളമുണ്ടെങ്കിലും ഇത്തരക്കാര്‍ ജല സഞ്ചാരത്തില്‍ ഭയപ്പെടുന്നവരായിരിക്കും, കഴിയുന്നതും ഒഴിവാകാ൯ ശ്രമിക്കും.

അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം ഈ നാളുകാരുടെ ജീവിത ചര്യകളായി ഈ ലക്ഷണത്തിന് അഭേദ്യമായ ബന്ധമുണ്ടാകും.

ഒരിക്കല്‍ യാദൃശ്ചികമായി ശ്രീ. മോഹന്‍ലാലിന്റെ ജാതകം ഞങ്ങളുടെ കൈയ്യില്‍ കിട്ടാനിടയായി. ജാതകം താഴെ കൊടുക്കുന്നു.

അദ്ദേഹത്തിന്റെ ലഗ്ന ഫലം പൂര്‍ണ്ണമാകണമെങ്കില്‍ ആ ലഗ്നത്തിന്‍ 'മാന്ദി ത്രികോണെഷു , മന്ദ, ഗുരു ത്രികോണെഷു പ്രസവം വദന്തി '

തുലാം രാശിയാണെങ്കില്‍ , ഗുരുവിന്റെയും, ശനിയുടേയും ദൃഷ്ടിയില്ല. പുറകിലായി, കന്നി രാശി ലഗ്നമായി ഗണിച്ചാല്‍ , ഗുരുവിന്റെയും ശനിയുടേയും പൂര്‍ണ്ണ ദൃഷ്ടി കിട്ടും . അപ്പോള്‍ മാത്രമേ ലഗ്ന ഫലം പൂര്‍ണ്ണമായി അനുഭവിക്കു. ഈ ഫലം അദ്ദേഹത്തിന്റെ ജീവിതത്തില്‍ എത്ര മാത്രം സ്വാധീനം ചെലത്തിയിട്ടുണ്ടെന്നു ജാതകവശാല്‍ വിശകലനം ചെയ്യാം

'വ്രീളാ മന്ഥര ചാരുവീക്ഷണ ഗതി, സ്രസ്താംസു ബാഹു:സുഖി.
ശ്ലഷ്ണ : സത്യ രത : കലാസ നിപുണ : ശാസ്ത്രാര്‍ത്ഥ വിദ്ധ്യാര്‍മ്മിക
മേധാവി സുരതപ്രിയ : പര ഗൃഹൈര്‍വ്വിത്തൈ ശ്ച സംയുജ്യതേ
കന്യായാം പരദേശഗ : പ്രിയ വചാ . കന്യാ പ്രജോ അല്പാത്മജ'

ലജ്ജയോടും മനോഹരമായ കടാക്ഷ വീക്ഷണങ്ങളോടും കൂടി, ചുമലു താഴ്ത്തിയിട്ട്‌ നടക്കുന്ന പ്രകൃതം. ഈ ലക്ഷണം, അദ്ദേഹത്തിന്റെ നിവൃത്തി സ്ഥാനമായ 7 ആം ഭാവവും കര്‍മ്മവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതിനാല്‍ തന്റെ കലാകര്‍മ്മത്തിലുടെ മലയാള സിനിമയ്ക്ക് അന്നു വരെ അന്യമായ ഒരു നൂതന ശൈലി കൊണ്ടുവരാ൯ അദ്ദേഹത്തിനൂ കഴിഞ്ഞു. ഒട്ടും കൃത്രിമത്വമില്ലാത്ത ജന്മ സിദ്ധമായ ആ ശൈലി, കലാ കേരളം സഹര്‍ഷം സ്വാഗതം ചെയ്തു. നമുക്ക്‌ എന്നും അഭിമാനിയ്ക്കാവുന്ന ഒരു നേട്ടമായി അദ്ദേഹം വളര്‍ന്നു

കുറുമ്പ് കാട്ടിയ ഉണ്ണിക്കണ്ണനെ ശിക്ഷിക്കാ൯ തക്കം പാര്‍ത്തു നില്‍ക്കുന്ന യശോദയെ മയക്കി പാട്ടിലാക്കാ൯ ഉണ്ണിക്കൃഷ്ണ൯ ചെയ്ത കുസൃതിയാര്‍ന്ന ഭാവങ്ങള്‍ ചിത്രത്തിലുടെ കണ്ടാസ്വാദിയ്ക്കാത്ത അമ്മമാരുണ്ടാവില്ല. പലപ്പോഴും ശ്രീ . മോഹന്‍ലാല്‍ തന്റെ തനതായ ഭാവാദികളിലുടെ കേരളത്തിലെ എല്ലാ അമ്മമാരുടേയും മനസ്സില്‍ ഒരു പുത്ര സ്ഥാനം നേടി .ഒരു പക്ഷെ മറ്റൊരംശാവതാരമാണോ എന്നു പോലും സംശയം ജനിപ്പിച്ചിട്ടുണ്ട്.

കന്നി ലഗ്നാധിപനായ അദ്ദേഹം, തന്റെ ലഗ്നാധിപത്യ മഹത്വം കൊണ്ടു തന്നെ ശ്രേഷ്ഠമായ ചിന്താഗതിയുടേയും വീക്ഷണത്തിന്റെയും ഉടമയാണ്. വര്‍ഷങ്ങള്‍ക്ക് മു൯പു അദ്ദേഹം ഒരു പേപ്പറില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങള്‍ ഈ ലേഖിക വായിച്ചിരുന്നു. ഒരേ സമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന സ്ത്രീകള്‍ പരിസരം പോലും മറന്ന്‍ ഏക കര്‍മ്മത്തില്‍ മാത്രം നിഷ്ഠ ചെയുന്ന, പുരുഷനെ പോലെ തന്നെ ബുദ്ധി ശക്തിയില്‍ മുന്നിലാണന്ന അദ്ദേഹത്തിന്റെ വീക്ഷണം സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉദാത്തമായ കാഴ്ചപാടാണ്.

നിവൃത്തി ഭാവത്തില്‍ 3 ആം ഭാവാധിപത്യം വഹിച്ചു നില്‍ക്കുന്ന സൈന്യാധിപനായ കുജ൯ കലാകാരനായിട്ടുപോലും, അദ്ദേഹത്തെ സൈന്യ നേതൃത്വം വഹിയ്ക്കാ൯ ഏറെ സ്വാധീനിച്ചു. ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ കേരളിയന്റെ സ്വകാര്യതയുടെ അഹങ്കാരമാണ്.

അദ്ദേഹത്തിന്റെ കര്‍മ്മവും നിവൃത്തിയുമായി ബന്ധപ്പെട്ടു ഏറെ ശക്തനായ ഒരു സഹായി ഉള്ളതായി കാണുന്നു. ഈ സഹായി കച്ചവട രാശിയിലേക്ക് ദൃഷ്ടി ചെയ്യുന്നതിനാല്‍ ക്രയവിക്രയവുമായി ബന്ധപ്പെട്ടു പുതിയ പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും നടപ്പില്‍ വരുത്താനും സഹായിച്ചു . അഷ്ടമാധിപന്‍ കൂടി ആയതിനാല്‍ ചില സംരംഭങ്ങള്‍ എല്ലാം ഉദ്ദേശിച്ച ഫലപ്രാപ്തി നേടി കാണില്ല . ഭാഗ്യധിപനായ ശുക്രനെ , ധനാധിപനായ ശുക്രന്‍ വീക്ഷിക്കുന്നതിനാല്‍ കലയിലൂടെ അദ്ദേഹത്തി ന് ക്രമത്തിലധികം നേട്ടമുണ്ടാകും

രോഗാധിപനായ ശനി, സ്ഥിര രാശ്യാധിപനാകയാല്‍ ' സ്നായുക്കള്‍ ' സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തിനുള്ളതായി കാണുന്നു. കുച ദൃഷ്ടിയുള്ളതിനാല്‍ എപ്പോഴെങ്കിലും വീഴ്ചയിലുടെ സംഭവിച്ചതാകാം. വിട്ടുമാറാ൯ ബുദ്ധിമുട്ടാണാങ്കിലും, വിഷ്ണു സാന്നിദ്ധ്യം കൊണ്ടു തടസ്സങ്ങള്‍ നീങ്ങുന്നു. രോഗ സ്ഥാനം കുംഭം രാശി ആയതിനാല്‍ ഭാവിയില്‍ ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍ ശല്യം ചെയ്യാനിടയുണ്ട് . ശങ്കരനാരായണ സങ്കല്പത്തിലുള്ള ആരാധന അദ്ദേഹത്തിന് ഗുണപ്രദമായിരിക്കും.

വാചംന : സ ദ താ തു നൈക കിരണ-സ്ത്രൈലോക്യ ദീപോ രവി .
ഗുരുവിന്റെയും ദൈവത്തിന്റെയും കൃപയാല്‍ എന്റെ വാക്കുകള്‍ സത്യമാകട്ടെ.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories