ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മെഡിക്കല്‍ ആസ്ട്രോളജി


മെഡിക്കല്‍ ആസ്ട്രോളജി

മെഡിക്കല്‍ ആസ്ട്രോളജി പ്രകാരം മനുഷ്യന് കഠിന രോഗങ്ങള്‍ , മാറാവ്യാധികള്‍ , നിരന്തരം രോഗപീഡ ഇവയുണ്ടാകുന്നത് മുജ്ജന്മത്തില്‍ കഠിനമായ പ്രവൃത്തികള്‍ , കൊടും വഞ്ചന, സ്ത്രീപീഡ, ബ്രഹ്മഹത്യാദി പാപങ്ങള്‍ എന്നിവയാല്‍ ഭവിച്ച പാപ ഭാരത്തിന്റെ പിന്തുടര്‍ച്ചയാണ്.

' പൂര്‍വ്വ ജന്മ കൃതം പാപം
വ്യാധി രൂപേണ ജായതേ '

പ്രശ്നാലും ജാതകാലും സൂഷ്മമായി ചിന്തിച്ചാല്‍ ഇവ തിരിച്ചറിയാനും ഏതു ഗ്രഹങ്ങളാലാണ് ദോഷ ഫലം ഏറിയിരിക്കുന്നതെന്നും തിരിച്ചറിയാനാവും. അതിനനുസരിച്ച് പരിഹാര കര്‍മ്മങ്ങള്‍ , ദാനധര്‍മ്മാധികള്‍ ഇവ നടത്തിയ ശേഷം ചികിത്സ തുടങ്ങാ൯ അനുകൂലമായ സമയം തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഞായര്‍ , ചൊവ്വ, ബുധ൯ , വ്യാഴം എന്നീ ദിനങ്ങളാണ് ചികിത്സ തുടങ്ങാ൯ നല്ലത്‌. അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പൂയം, ചിത്തിര, ചോതി, തിരുവോണം, ചതയം എന്നീ നക്ഷത്രങ്ങളും ചികിത്സ ആരംഭിക്കാ൯ ശുഭങ്ങളാണ്. രാശിയില്‍ തുലാം, വൃശ്ചികം, മകരം, മീനം, മേടം, മിഥുനം ഇവ ചികിത്സ തുടങ്ങാ൯ ഗുണമാണ്.

രോഗമുക്തി അറിയാ൯ പ്രശ്നം ആരൂഡിക്കുമ്പോള്‍ ആറിലും എട്ടിലും പാപ ഗ്രഹങ്ങള്‍ വരാതിരുന്നാല്‍ നന്ന്‍. മറ്റു നിത്യ ദോഷങ്ങളും ജന്മ നക്ഷത്രവും അനുജന്മ നക്ഷത്രവും പഞ്ചമി, ദശമി, വാവ്‌ ഈ ദശകളും ചികിത്സയ്ക്ക്‌ കൊള്ളാം.

സര്‍ജറിക്ക് വിശേഷമായി കാണുന്നത് ഞായര്‍ , ചൊവ്വ, ശനി ദിവസങ്ങളും തിരുവാതിര, ആയില്യം, മൂലം, തൃക്കേട്ട നക്ഷത്രങ്ങളും ചതുര്‍ത്ഥി, നവമി, ചതുര്‍ദ്ദശി ഈ പക്ഷങ്ങളുമാണ്. നേത്ര ചികിത്സയ്ക്ക്‌ പാപവാരങ്ങളും കണ്ണില്ലാത്ത നാളുകളും നിഷിദ്ധമാണ്. സര്‍ജറിക്ക് മുമ്പ്‌ നാഗ പ്രീതി വരുത്തുന്നതും വളരെ ശ്രേഷ്ഠമാണ്. സര്‍ജറി ചെയുന്ന ഡോക്ടര്‍ന്മാരും അനന്ത൯ കാട്, മണ്ണാറശാല, വെട്ടിക്കൊട്ട് , പാമ്പുമേക്കാവ്, പെരളശ്ശേരി, പാതിരാക്കുന്നത്ത് മന (ഷോര്‍ന്നുര്‍ ) പോലുള്ള ഏതെങ്കിലും പ്രമുഖ നാഗ സ്ഥാനങ്ങളിലെവിടെയെങ്കിലും ജന്മ നക്ഷത്രം തോറും പോയി വിശേഷാല്‍ നാഗരൂട്ട് നടത്തുന്നത് പ്രൊഫഷണല്‍ വിജയത്തിനും കര്‍മ്മ ദുരിതം ഒഴിയാനും വളരെ ഗുണകരമാണ്.

ഏതു കഠിന രോഗങ്ങള്‍ക്കും അന്ന ദാനം ഒരു ശ്രേഷ്ഠമായ പ്രതി വിധി ആണ്. അര്‍ഹിക്കുന്നവന്‍ ആയിരിക്കണമെന്ന്‍ മാത്രം .

താരാ നിത്യാനന്ദ്‌
ശ്രീനികേതന്‍
ജു സ്ട്രീറ്റ്
ഫോണ്‍ : 9895038079
Email:nithyanandtara@gmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories