ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വാസ്തുവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


വാസ്തുവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ച സ്ഥലത്തെ ദീര്‍ഘ ചതുരാകൃതിയില്‍ ആക്കണം. ആ ചതുരത്തില്‍ പരമാവധി വലിയ ഒരു വൃത്തം വരച്ചാല്‍ അതിനെ നാഗസൂത്രം എന്ന് വിളിക്കാം. ഈ നാഗസൂത്രത്തില്‍ കിണര്‍ , മറ്റു ശാലകള്‍ ഒന്നും തന്നെ വരരുത്. അങ്ങനെ വന്നാല്‍ അവിടെ ജീവിക്കുന്നവര്‍ക്ക് നാഗഭയം ഉണ്ടാകും.

ഇവിടെ പ്രതിപാദ്യ വിഷയം ദ്വിശാലാ ഗൃഹങ്ങള്‍ ആണ്. അതായത് രണ്ടു വീടുകള്‍ . ഒന്നു കൂടി വിശദീകരിച്ചാല്‍ പ്രധാനഗൃഹം പണിഞ്ഞതിനു ശേഷം വരുന്ന എക്സ്റ്റെന്‍ഷന്‍

ചതുരീകരിച്ച വസ്തുവില്‍ , അതിന്റെ മധ്യഭാഗത്തിനെ ബ്രഹ്മനാഭി എന്നു വിളിക്കാം. പഴയ കാലത്ത് നാലുകെട്ടിന്റെ നടുമുറ്റം വരുന്നത് ബ്രഹ്മനാഭിയിലാണ് . ഈ ബ്രഹ്മനാഭിയുടെ നാലുഭാഗത്തായാണ് ഒരോ ശാലകള്‍ വരുന്നത്.

ബ്രഹ്മനാഭിയുടെ പടിഞ്ഞാറു ഭാഗത്ത് കിഴക്കോട്ടു ദര്‍ശനമായി വരുന്ന വീടാണു പടിഞ്ഞാറ്റിനി ( ദര്‍ശനം, കിഴക്കോട്ട് ) ഈ പടിഞ്ഞാറ്റിനിക്ക് ഒരു എക്സ്റ്റെന്‍ഷന്‍ വേണമെങ്കില്‍ അത് ആ വീടിന്റെ തെക്ക് പടിഞ്ഞാറു മൂലയില്‍ നിന്നും കിഴക്കോട്ട് വേണം നിര്‍മ്മിക്കാന്‍ . ആയത് വാസ്തു വിധിയാണ്. അതല്ലാതെ പടിഞ്ഞാറ്റിനിയ്ക്ക് ഒരു എക്സ്റ്റെന്‍ഷന്‍ ഉണ്ടായാല്‍ അതു വാസ്തു വിധിയ്ക്ക് എതിരാകും. അതായത് ഇപ്പോള്‍ നടത്തിയ എക്സ്റ്റെന്‍ഷന്‍ വീടിന്റെ വടക്ക് ഭാഗത്ത് നിന്നും കിഴക്കോട്ടായാല്‍ അത് മരണഫലത്തെ തരുന്നതാണ് .

ചതുരികരിച്ച ഭുമിയില്‍ ബ്രഹ്മനാഭിയുടെ കിഴക്കു വശത്ത് പടിഞ്ഞാറു അഭിമുഖമായും, ബ്രഹ്മനാഭിയുടെ പടിഞ്ഞാറു കിഴക്ക് അഭിമുഖമായും രണ്ടു വീടുകള്‍ വന്നാല്‍ , അതിനെ രണ്ടിനെയും ഒരു പാത്തി കൊണ്ട് ബന്ധിപ്പിച്ചാല്‍ അതു ശുഭകരമാണ് . അത് ധനലാഭവും ഐശ്വര്യവും നല്‍കും. പക്ഷെ ബന്ധിപ്പിച്ചിരിക്കണം.

ഇതുപോലെ ബ്രഹ്മനാഭിയുടെ വടക്ക് വശത്ത് തെക്കഭിമുഖമായും, തെക്ക് വശത്ത് വടക്കഭിമുഖമായും രണ്ടു ശാലകള്‍ വരുകയും, അവയെ ഒരു പാത്തി കൊണ്ട് ബന്ധിപ്പിച്ചാല്‍ , അവിടെ സദാ കലഹമുണ്ടാകും.

തെക്ക് വടക്ക് നില്‍ക്കുന്ന ഒരു വീടിന്റെ വടക്ക് ഭാഗത്ത് നിന്നും, പടിഞ്ഞാറേയ്ക്ക് ഒരു എക്സ്റ്റെന്‍ഷന്‍ നടത്തിയാല്‍ അവിടെ പാര്‍ക്കുന്നവരെ, സദാ ഭയം അലട്ടിക്കൊണ്ടിരിക്കും. വാതരോഗങ്ങളും ഉണ്ടാക്കും.

ഇതേ വീടിന്റെ തെക്ക് നിന്നും പടിഞ്ഞാറേയ്ക്ക് എക്സ്റ്റെന്‍ഷന്‍ ആയാലൊ അത് ഐശ്വര്യക്കേടിനു കാരണമാകും.

ഇനി എക്സ്റ്റെന്‍ഷന്‍ ചെയ്യുന്നതിലും ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കണം. (1) ചെയ്യാവുന്ന സ്ഥലത്താണൊ എക്സ്റ്റെന്‍ഷന്‍ എന്നും (2) ആരൂഡപ്പുരയുടെ (പ്രധാന ഗൃഹത്തിന്റെ) അത്ര തന്നെ പൊക്കം ഉണ്ടായിരിക്കണം (3) എക്സ്റ്റെന്‍ഷന്‍ മുന്‍ പറഞ്ഞ ബ്രഹ്മനാഭി കഴിഞ്ഞിരിക്കണം (4) എന്നാല്‍ നാഗ സൂത്രത്തില്‍ ആവുകയും അരുത്.

ഭാരതീയ വാസ്തു അനുസരിച്ച് ഒരു വീട് കിട്ടുക എന്നത് ഒരു പുണ്യമാണ്. ഒരു വീടുണ്ടാകാന്‍ താഴെപ്പറയുന്ന മന്ത്രവും ഉപകരിക്കും.

ഓം അനുഗ്രഹ രൂപായ വിദ്മഹേ
ഭുമി പുത്രായ ധീമഹി
തന്നോ വാസ്തു പുരുഷ പ്രചോദയാത്.

ഏവര്‍ക്കും ദോഷമില്ലാത്ത ഭുമിയും, വാസ്തു അനുസരിച്ചുള്ള ഒരു ഗൃഹവും ലഭിക്കട്ടെയെന്ന് ജഗദീശ്വരനോട് പ്രാര്‍ഥിച്ചു കൊണ്ട്.

രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories