



ജ്യോതിഷം - ദൈവം - ദൈവജ്ഞന്‍
സ്വകര്‍മ്മത്തിലും അതിന്റെ നിഷ്ഠയിലും മാത്രം ശ്രദ്ധിയ്ക്കുന്ന പല വ്യക്തികളും ജീവിതത്തിന്റെ ചില ഘടകങ്ങളിലെങ്കിലും അറിയാതെ ചോദിച്ചു പോകാറുണ്ട് 'എന്തു കൊണ്ടിങ്ങനെ സംഭവിച്ചു ?', എല്ലാം കൃത്യമായിരുന്നിട്ടും എവിടെയോ എനിയ്ക്ക പാളിച്ച പറ്റി ? ആ ചിന്ത ചെന്നെത്തുന്നത് ഒരു ശക്തിയുടെ മുന്നിലാണ്. തനിയ്‌ക്കൊരാശ്രയമില്ലാതെ മുമ്പോട്ടു പോകാനാവില്ലെന്ന് അന്നു തൊട്ടയാള്‍ക്ക് തോന്നിത്തുടങ്ങും.
എല്ലാം തികഞ്ഞ പൂര്‍ണ്ണ ജ്ഞാനിയായ ഒരു ഗുരുവിനെ കണ്ടെത്തുക കലിയുഗത്തില്‍ ഏറെ ദുഷ്‌ക്കരമാണ്. അപ്പോള്‍ ആരാധനാ സമ്പ്രദായം തന്നെ ഏറെ എളുപ്പം. കഠിനമായ നിഷ്ഠകളില്ലെങ്കില്‍ പോലും നമ്മിലെ നമ്മളെ തിരിച്ചറിയുന്ന ദൈവം നമുക്ക് അര്‍ഹതപ്പെട്ടത് മാത്രം, അനുഭവങ്ങളിലൂടെ കര്‍മ്മങ്ങളിലൂടെ നമുക്ക് സാധിച്ചു തരുന്നു.
പലപ്പോഴും വ്യക്തികള്‍ക്ക് തോന്നാറുണ്ട് എന്റെ അനുഷ്ഠാനം ശരിയാണോ ? ഞാന്‍ ദൈവത്തിനെ ഏതു രീതിയില്‍ പ്രാര്‍ത്ഥിച്ചാല്‍ എനിയ്ക്ക് ഫല സിദ്ധി ഉണ്ടാകും ? ദൈവത്തിന്റെ പ്രതി പുരുഷന്മാരായി നമ്മള്‍ കാണുന്ന പൂജാരികള്‍ പോലും ചില ദൂഃഖങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാറുണ്ട്. അപ്പോള്‍ പിന്നെ ദൈവത്തിന് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്ന പ്രതി പുരുഷനും വ്യക്തിയ്ക്കുമിടയില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മറ്റൊരാള്‍ വേണ്ടി വരുന്നു. ഈ വ്യക്തിയല്ലേ ''യഥാര്‍ത്ഥ ജ്യോതിഷി'' അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പ്രതിവിധികള്‍ യഥാവിധി ചെയ്യുന്ന വ്യക്തിയ്ക്ക് ഫലസിദ്ധിയും ആത്മ ശൂദ്ധിയും നിശ്ചയമായും ലഭിയ്ക്കും. ആപല്‍ഘട്ടങ്ങളെ മുന്‍കൂട്ടി അറിഞ്ഞാല്‍ ഒരു പരിധിവരെ പ്രതിവിധികളിലൂടെ ഒഴിവാക്കാം. ശനിയുടെ ദുഷ്പ്രവൃത്തികളെ നിയന്ത്രിക്കാന്‍ മാത്രമേ ഭൂതനാഥന് (ശാസ്താവിന്) കഴിയൂ. ഒഴിവാക്കാന്‍ കഴിയില്ല. ഗ്രഹങ്ങള്‍ക്കും അവരുടേതായ ധര്‍മ്മം വ്യക്തി ജീവിതത്തിലുണ്ടെന്ന് സ്പഷ്ടമാണ്.
ജ്യോതിഷോല്പത്തി
വേദാംഗങ്ങളില്‍ കണ്ണിന്റെ സ്ഥാനമാണ് മുനീന്ദ്രന്മാര്‍ ജ്യോതിശാസ്ത്രത്തിന് നല്‍കിയിരിയ്ക്കുന്നത്. അതില്‍ നിന്ന് തന്നെ ഈ ശാസ്ത്രത്തിന്റെ ശ്രേഷ്ഠത വെളിപ്പെടുന്നു.സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍ സ്കന്ദനില്‍ നിന്ന് സായത്തമാക്കിയ ' ജ്യോതിഷ്മതി ' എന്ന അപൂര്‍വ്വമായ ഉപനിഷത്ത് മന്ത്രം തന്റെ മാനസപുത്രനായ ദക്ഷ പ്രജാപതിയ്ക്ക് ഉപദേശിച്ചു. ദക്ഷന്‍ തന്റെ സഹോദരങ്ങളായ സപ്തര്‍ഷികള്‍ക്കും ഈ മന്ത്രം പകര്‍ന്നു നല്‍കി. അവരില്‍ ഇളയവനായ ഗാഥിനന്ദനന്‍ വസിഷ്ഠ മഹര്‍ഷി തനിയ്ക്ക് സായത്തമായ ഈ മന്ത്രത്തിന്റെ സഹായത്താല്‍, സ്വന്തം ബുദ്ധിയും, യുക്തിയും ഉപയോഗിച്ച് ഒരു 'ഹോരാ ശാസ്ത്രം നിര്‍മ്മിച്ചു'. ആ ഹോരയില്‍ പ്രതിപാദിച്ചിരുന്ന പല ഫലങ്ങളും അക്കാലത്ത് ജീവിച്ചിരുന്നവരില്‍ അനുഭവേദ്യമായി വന്നു. തന്മൂലം ആ ഗ്രന്ഥം ആദരപൂര്‍വ്വം സ്മരിക്കപ്പെട്ടു.
' Hour ' എന്ന വാക്കുതന്നെ ഹോര എന്ന സംസ്‌കൃത പദത്തില്‍ നിന്ന് രൂപാന്തരപ്പെട്ടതാണ്. കൃത്യമായ സമയത്തോടെ ഭൂമിയില്‍ പിറന്നു വീഴുന്ന ഓരോ വ്യക്തിയ്ക്കും 'ലഗ്ന'മെന്ന പേരില്‍ ജ്യോതി ചക്രത്തില്‍ സ്ഥാനമുണ്ട്. നിലയുറപ്പിച്ച മനുഷ്യന്, നിലനില്പിന് ഒരു കൂടുംബവും ധനവും ആവശ്യമാണ്. ഇത് ലഗ്നത്തിന്റെ രണ്ടാം ഭാവത്തിലൂടെ ലഭിയ്ക്കുന്നു. വീണ്ടും തന്റെ പരാക്രമണത്തിനും ദുഃര്‍ ബുദ്ധിയ്ക്കും സാക്ഷിയാകാന്‍ ഒരു സഹോദരനേയോ സഹായിയേയോ ആവശ്യമായി വന്നു. രാശി ചക്രത്തിലെ 3 ആം ഭാവം ഇതിനും ഉത്തരം കണ്ടെത്തുന്നു. നിലനില്പിന്റെ പ്രധാന കണ്ണിയായ മാതാവു 4 ആം ഭാവത്തില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ പിതാവിനു 9 ആം ഭാവം തിരഞ്ഞെടുത്തു.ഗുണദോഷങ്ങളുടെ തിരിച്ചറിവിനു വേണ്ടി, വിദ്യയും മന്ത്ര ഗുണങ്ങളും 5 ആം ഭാവത്തിലൂടെ ലഭിച്ചപ്പോള്‍ രോഗത്തെക്കുറിച്ചും ശത്രുത, വിദേശയോഗം എന്നിവ 6 ആം ഭാവം മുന്നറിയിപ്പു നല്‍കുന്നു.
ഇതോടെ യ്യൗവനത്തിലേയ്ക്ക കടന്ന വ്യക്തി തനിയ്ക്ക് വേണ്ടി ഒരു ജീവിത പങ്കാളിയെ 7 ആം ഭാവത്തിലൂടെ തിരയുന്നു. വൈവാഹിക ജീവിതത്തിന്റെ സുസ്ഥിരതയോടൊപ്പം, ആയുര്‍ഭാവത്തെക്കുറിച്ചുളള മുന്നറിയിപ്പും 8 ആം ഭാവം നല്‍കുന്നു. ഇതിനെല്ലാം കാരണ ഭൂതനായ ഉപാസനാമൂര്‍ത്തിയേയും, ഭാഗ്യത്തേയും തിരയാന്‍ ആം ഭാവം ഉപദേശിയ്ക്കുന്നു. കര്‍മ്മ സ്ഥാനം വ്യക്തിയുടെ ശുഭാ ശുഭ കര്‍മ്മങ്ങളെ വിലയിരുത്തുമ്പോള്‍ 11 ആം ഭാവം അതിലൂടെയുളള ലാഭത്തിന്റെ കണക്കെടുപ്പു നടത്തിക്കൊണ്ടിരിക്കും.
ഇപ്പോള്‍ ഏകദേശം മദ്ധ്യാഹ്നം കഴിഞ്ഞു. ഇനി അപരാഹ്നത്തിലേയ്ക്കുളള നീക്കമാണ്. പുണ്യ, പാപ കര്‍മ്മങ്ങളുടെ ലാഭ നഷ്ടങ്ങള്‍ വിലയിരുത്തി, എല്ലാം ഉപേക്ഷിച്ചു യാത്രയാകേണ്ട സമയം 12 ആം ഭാവം മുന്നറിയിപ്പിലൂടെ വ്യക്തിയ്ക്ക് നല്‍കുന്നു. ഇങ്ങനെ ലഗ്നമെന്ന ദൃശ്യാര്‍ദ്ധത്തിലൂടെ വളര്‍ന്ന് അദൃശ്യാര്‍ദ്ധത്തിലേയ്ക്ക് നടന്നു നീങ്ങുന്ന മനുഷ്യനേയല്ലെ രാശി ചക്രത്തിലൂടെ തെളിയുന്നത്. ഈ ദ്വാദശ ചക്രത്തിലൂടെ നമ്മളെത്തുന്നത് ആ ദ്വാദശ മന്ത്രത്തിലല്ലേ - " ഓം നമോ ഭഗവതെ വാസുദേവായ "'. ഇത്രയും സത്യമായ മറ്റേതു ശാസ്ത്രമാണ് മനുഷ്യന്റെ തുണയ്‌ക്കെത്തുന്നത് ?
" നിത്യം ചിത്ത സ്മിതംമേ പവനപുരപതേ ...."
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab.com