ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ധനു മാസഫലം (ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെ)


ഈ മാസം നിങ്ങള്‍ക്കെങ്ങനെ ?
ധനുമാസഫലം (ഡിസം 16 - ജനു 15 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ )
കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് നിങ്ങള്‍ക്ക് ആശുപത്രിസന്ദര്‍ശനം നടത്തേണ്ടതായിട്ടു വരും. പൊതുവേ പറഞ്ഞാല്‍ അത്ര നല്ല മാസമല്ല.

ജോലി ചെയ്യുന്നവര്‍ക്ക് : നല്ല സമയമല്ല. പ്രത്യേകിച്ചും ബിസിനസ്സുകാര്‍ ക്ഷമകാണിക്കേണ്ട സമയമാണ്. ജോലിക്കാര്‍ക്ക് ഡിസംബര്‍ 16 നു ശേഷം ഒരു നല്ല വാര്‍ത്തകേള്‍ക്കാന്‍ സാധ്യതയുണ്ട്. അതിനു ശേഷം കുറച്ചു കൂടെ അശ്വാസമുള്ള സമയമായിരിക്കും.

സ്നേഹിക്കുന്നവര്‍ക്ക് : കമിതാക്കള്‍ക്ക് ഈ മാസം ശുഭകരമല്ല. നിങ്ങളുടെ എളുപ്പം ദേഷ്യപ്പെടുന്ന പ്രകൃതം നിങ്ങളെ കുഴപ്പത്തിലാക്കിയേക്കും.

സാമ്പത്തികം : ലഭിക്കാനുള്ള പണം കയ്യില്‍ വന്നു ചേരും ,എന്നാലതിനു വേണ്ടി കൂടുതല്‍ ഒന്നും ചിലവാക്കരുത്. നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമല്ല.

ആരോഗ്യം : നിങ്ങളുടെ ഭക്ഷണത്തില്‍ ശ്രദ്ധിക്കണം. ഹൃദയം, വയര്‍ , ശിരസ്സ് മുതലായവക്കു വരുന്ന ചെറിയ അസുഖങ്ങള്‍ നിസ്സാരമായി തള്ളിക്കളയരുത്.

പരിഹാരം : മനശാന്തിക്കു വെള്ളിയാഴ്ച തോറും ദേവി ക്ഷേത്രത്തില്‍ പോയി തൊഴുക. ദേവിക്കു അര്‍ച്ചന കഴിക്കുക. ഇപ്രകാരം ചെയ്താല്‍ മനശാന്തി ലഭിക്കുകയും, ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 25, 26,ജാനുവരി 3,4

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 22,23,31 ജാനുവരി 1

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര)
പൊതുവേ നിങ്ങള്‍ക്ക് അനുകൂലമായ കാലമാണ്. ഈ മാസത്തിന്റെ രണ്ടാം പകുതി മുതല്‍ ഭാഗ്യാനുഭവങ്ങള്‍ അനുഭവത്തില്‍ വരും.

ജോലി ചെയ്യുന്നവര്‍ക്ക് : ജോലിക്കാര്‍ക്ക് വളരെ നല്ല സമയമാണ്. എന്നാല്‍ ജോലിമാറ്റത്തിന് ഇത് അനുകൂലസമയമല്ല. ഇപ്പോള്‍ ഉള്ള ജോലിയില്‍ തന്നെ നല്ല അനുഭവങ്ങള്‍ വന്നു ചേരും.

സ്നേഹിക്കുന്നവര്‍ക്ക് : നിങ്ങള്‍ക്ക് നിരാശരാക്കുന്ന അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ ഈ മാസത്തിന്റെ ആദ്യപകുതിക്ക് ശേഷം നല്ല വാര്‍ത്ത നിങ്ങളെ തേടിയെത്തും.

സാമ്പത്തികം : സാമ്പത്തികമായി ചില നഷ്ടങ്ങള്‍ക്ക് സാദ്യതയുണ്ട്, നിക്ഷേപങ്ങള്‍ അടുത്ത മാ‍സത്തേക്കായി മാറ്റി വയ്ക്കൂ.

ആരോഗ്യം : ഉത്സാഹമില്ലായ്മ, ശരീരവേദന, ആത്മവിശ്വാസമ എന്നിവ മാസാദ്യപകുതിയില്‍ അനുഭവപെട്ടേക്കാം, എന്നാല്‍ രണ്ടാം പകുതി നല്ല ഫലങ്ങളെ കൊണ്ട് വരും

പരിഹാരം : വിഷമങ്ങളെ അതിജീവിക്കാന്‍ മഹാശിവക്ഷേത്രത്തില്‍ സന്ദര്‍ശിച്ച് അഭിഷേകം, കൂവളമാല, ധാര ഇവ ചെയ്യുക. ശിവ പഞ്ചാക്ഷരി മന്ത്രം 108 പ്രവശ്യം ജപിക്കുന്നതും നല്ലതാണ്.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 27, 28, ജാനുവരി 5,6

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 24, 25, ജാനുവരി 3, 4

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

മിഥുനം ( മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍ )
പൊതുവേ സമ്മിശ്രഫലങ്ങളോട് കൂടിയ ഒരു മാസമായിരിക്കും നിങ്ങള്‍ക്കിത്, എന്നാല്‍ രണ്ടാം പകുതി അത്ര നന്നായിരിക്കുകയില്ല.

ജോലി ചെയ്യുന്നവര്‍ക്ക് : വളരെ നല്ലൊരു വാര്‍ത്ത നിങ്ങളെ കാത്തിരിക്കുന്നു, നിങ്ങള്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു ജോലി ഈ മാസം നിങ്ങളെ തേടി എത്താന്‍ സാ‍ധ്യതയുണ്ട്.

സ്നേഹിക്കുന്നവര്‍ക്ക് : നിങ്ങള്‍ നിങ്ങളുടെ സ്വപ്നപങ്കാളിയുമായുള്ള സമാഗമം ഈ മാസം നടക്കും എങ്കിലും സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുക.

സാമ്പത്തികം : സാമ്പത്തികപരമായി വളരെ നല്ല മാസമാണ്. ഈ മാസം പണം നിക്ഷേപിച്ചാല്‍ അതില്‍ നിന്ന് ലാഭം ലഭിക്കും, കൂടാതെ പണം കടം കൊടുത്തവര്‍ക്ക് അത് തിരികെ കിട്ടുന്നതുമായിരിക്കും

ആരോഗ്യം : ആരോഗ്യപരമായി ഈ മാസം അത്ര മെച്ചമല്ല.അസ്ഥി, ആസ്ത്മ, വാതം, നെഞ്ച് എന്നിവ സംബന്ധിച്ച് അസുഖമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം

പരിഹാരം : നിര്‍ഭാഗ്യങ്ങളും മാനസിക പിരിമുറുക്കങ്ങളും കുറയ്ക്കാന്‍ വിഷ്ണുക്ഷേത്ര സന്ദര്‍ശനം, ഭാഗ്യസൂക്ത അര്‍ച്ചന നടത്തുക.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ : 29,30 ജാ‍നുവരി8,9

പ്രതികൂല ദിവസങ്ങള്‍ : ജാനുവരി 5,6 ഡിസംബര്‍ 27,28

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

ഈ വര്‍ഷം നിങ്ങള്‍ക്കെങ്ങനെ ?
വര്‍ഷ ഫലത്തിലൂടെ നിങ്ങളുടെ വരുന്ന വര്‍ഷത്തെ ശുഭവും അശുഭവും ആയ കാര്യങ്ങളെക്കുറിച്ച്
പ്രതിപാദിക്കുന്നു .

കര്‍ക്കിടകം (പുണര്‍തം കാല്‍ , പൂയ്യം, ആയില്യം)
പൊതുവായി പറഞ്ഞാല്‍ ഒരു സമ്മിശ്രഫലം ആയിരിക്കും ഈ മാസം അനുഭവപ്പെടുക. നല്ലഫലങ്ങള്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ അനുഭവിക്കാം

ജോലി ചെയ്യുന്നവര്‍ക്ക് : ഗുണദോഷഫലങ്ങള്‍ മാറിമാറി വരും, ജോലിമാറുന്നതിന് ഈ സമയം അനുകൂലമല്ല, ഈ മാസത്തിന്റ്റെ അവസാനത്തോട് കൂടി നല്ല ഫലങ്ങള്‍ അനുഭവിക്കാം

സ്നേഹിക്കുന്നവര്‍ക്ക് : പ്രണയത്തിലേര്‍പ്പെടാന്‍ പറ്റിയ സമയമാണ്. മാസത്തിന്റെ രണ്ടാം പകുതി നല്ല ഫലത്തെ കൊണ്ട് വരും. എന്നാല്‍ പങ്കാളിയോട് വളഞ്ഞ വഴിയിലൂടേയും എടുത്തുചാട്ടത്തിലൂടേയും പെരുമാറുന്നത് വിപരീതഫലത്തെ തരും

സാമ്പത്തികം : നിങ്ങള്‍ക്ക് സമ്മിശ്രഫലമനുഭവപ്പെടുന്ന മാസമാണിത്. ആദ്യപകുതിക്ക് ശേഷം തികച്ചും നല്ല ഫലമായിരിക്കും, എന്നാല്‍ നിക്ഷേപത്തിന് അത്രസുരക്ഷിതമല്ലാത്ത മാസമാണിത്.

ആരോഗ്യം : ഉദര, ഗര്‍ഭാശയ, വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് മാസത്തിന്റെ ആദ്യ പകുതി യാതന നിറഞ്ഞതാ‍യിരിക്കും. എന്നാല്‍ രണ്ടാം പകുതി പൊതുവേ നല്ലതായിരിക്കും.

പരിഹാരം : മനശാന്തിക്കു ദേവി ക്ഷേത്രത്തില്‍ പോയി തൊഴുക. ദേവിക്കു അര്‍ച്ചന കഴിക്കുക. ഇപ്രകാരം ചെയ്താല്‍ മനശാന്തി ലഭിക്കുകയും , ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 31 ,ജാനുവരി 1, 10

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 29,30, ജാ‍നുവരി 8.

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ )
പൊതുവേ സമ്മിശ്രഫലങ്ങളാണ് കാണുന്നത്, എന്നാല്‍ ഗൃഹത്തിലെ ചില അനുഭവങ്ങള്‍ നിങ്ങളെ അസ്വസ്ഥരക്കിയേക്കും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ജോലി ചെയ്യുന്നവര്‍ക്ക് : ജോലി മാറുന്നതിനെ കുറിച്ച് ആലോചിക്കാന്‍ അത്ര നല്ല സമയമല്ല, മാധ്യമരംഗം, കല, സിനിമ എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് മാസത്തിന്റെ ഒന്നാം പകുതിക്ക് ശേഷം നല്ല അനുഭവങ്ങള്‍ ആയിരിക്കും.

സ്നേഹിക്കുന്നവര്‍ക്ക് : കമിതാക്കള്‍ക്ക് ഈ മാസം നിരാശ നിറഞ്ഞതായിരിക്കും. മാസത്തിന്റെ അവസാനത്തെ രണ്ടാഴ്ച്ച നല്ല വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയുണ്ട്.

സാമ്പത്തികം : സാമ്പത്തികമായി വളരെ നല്ല മാസമാണിത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പ്ട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയലാഭം പ്രതീക്ഷിക്കാം ഈ മാസം.

ആരോഗ്യം : വയസ്സായവര്‍ക്ക് ഉദരസമ്പന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട്. പുറത്തു നിന്നുള്ള ഭക്ഷണം ഭക്ഷ്യവിഷബാധക്ക് കാരണമായേക്കം അതിനാല്‍ അത് കഴിയുന്നതും ഒഴിവക്കുക, എങ്കിലും നിങ്ങള്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടും. . കായിക താരങ്ങള്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും

പരിഹാരം : മനശാന്തിക്കു ദേവി ക്ഷേത്രത്തില്‍ പോയി തൊഴുക. ദേവിക്കു അര്‍ച്ചന കഴിക്കുക. ഇപ്രകാരം ചെയ്താല്‍ മനശാന്തി ലഭിക്കുകയും , ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 17, 21 ജാനുവരി3, 4, 12 , 13

പ്രതികൂല ദിവസങ്ങള്‍ : ജാനുവരി 1,11, ഡിസംബര്‍ 31

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

കന്നി (ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര)
കന്നിരാശിക്കാര്‍ക്ക് ഈ മാസം പ്രത്യേകിച്ച് മാസത്തിന്റെ ആദ്യപകുതി പൊതുവെ നല്ല ഫലങ്ങളായിരിക്കും. എങ്കിലും വളരെ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവാന്‍. അസമയത്തുള്ള യാത്ര അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും .

ജോലി ചെയ്യുന്നവര്‍ക്ക് : ഉദ്യോഗസ്ഥര്‍ക്ക് പൊതുവെ അത്ര നല്ല മാസമല്ല. ഐടി മേഖലയില്‍ ജോലി ചെയ്യൂന്നവര്‍ക്ക് സമ്മിശ്ര ഫലമായിരിക്കും .

സ്നേഹിക്കുന്നവര്‍ക്ക് : കമിതാക്കള്‍ക്ക് ഈ മാസം നിരാശാജനകമായിരിക്കും. അശ്രദ്ധയോടെയുള്ള നീക്കങ്ങള്‍ വലിയ ദോഷങ്ങള്‍ക്ക് കാരണമാകും

സാമ്പത്തികം : ഈ മാസത്തിന്റെ രണ്ടാം പകുതിമുതല്‍ നല്ലവാര്‍ത്തകല്‍ നിങ്ങളെ തേടിയെത്തും, എന്നാല്‍ നിക്ഷേപങ്ങള്‍ക്ക് ഈ മാസം അത്ര മെച്ചമല്ല.

ആരോഗ്യം : മാനസിക സമ്മര്‍ദ്ധം, ഹൃദ്രോഗം, ശ്വാസകോശസംബന്ധമാ‍യ അസുഖങ്ങള്‍ എന്നിവരുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യ നില വഷളാവാന്‍ സാധ്യതയുണ്ട്. പൊതുവേ കന്നിരാശിക്കാര്‍ക്ക് ഈ മാസം അത്ര നല്ലതല്ല.

പരിഹാരം : ശിവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിക്കുക. അശുഭചിന്തകളില്‍ നിന്നു രക്ഷനേടുവാന്‍ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുക.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 18, 19 ജാനുവരി 5,6, 15

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 17, ജാനുവരി 3,4,12,13

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ )
ഈ മാസത്തിന്റെ പകുതി വരെ പൊതുവെ നല്ലഫലങ്ങളായിരിക്കും. രണ്ടാ‍ം പകുതിയില്‍ സമിശ്രഫലങ്ങളുമായിരിക്കും. ,എന്നാല്‍ ആദ്യപകുതിയില്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കണം

ജോലി ചെയ്യുന്നവര്‍ക്ക് : ഗുണവും ദോഷവും മാറി മാറി വരുന്ന ഒരു മാസമായിരിക്കും ഇത്. ജോലി മാറുവാന്‍ അനുയോജ്യമായ സമയമല്ല ഇത്. മാസത്തിന്തെ ആദ്യപകുതിയില്‍ ചില കടുത്ത അനുഭവങ്ങള്‍ ഉണ്ടായേക്കാം

സ്നേഹിക്കുന്നവര്‍ക്ക് : പൊതുവേ ഈ മാ‍ാസം നല്ല ഫലത്തെ തരും . അവസാനത്തെ രണ്ടാഴ്ച വളരെ നല്ല അനുഭവങ്ങളിലൂടെ കടന്ന് പോകും .

സാമ്പത്തികം : ഈ മാ‍സംനിങ്ങള്‍ക്ക് സാമ്പത്തികപരമായി പൊതുവേ നല്ലതാണ്, എന്നാല്‍ മാസത്തിന്റെ ആദ്യപകുതി നിക്ഷേപത്തിനു പറ്റിയ സമയമല്ല.

ആരോഗ്യം : കണ്ണ്. ത്വക്ക് എന്നിവ സംബന്ധിച്ച് അസ്വസ്ഥത യുള്ളവര്‍ ശ്രദ്ധിക്കണം. എങ്കിലും മസത്തിന്റെ അവസാന പകുതി ആരോഗ്യം വളരെ മെച്ചപ്പെടും

പരിഹാരം : ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ സന്ദര്‍ക്കുകയും, തുളസിമാല വഴിപാടു കഴിക്കുന്നതും മനശാന്തിക്കു നല്ലതാണ്. മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 20,21 , ജാനുവരി 8,9

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 18, 19, ജാനുവരി 5,6,14

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

വൃശ്ചികം (വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസത്തെ ഫലം അത്ര അനുകൂ‍ലമല്ല.പ്രിയപ്പെട്ടവരുമായി വാക്കുതര്‍ക്കത്തിന് സാധ്യതകാണുന്നു.

ജോലി ചെയ്യുന്നവര്‍ക്ക് : ഉദ്യോഗസ്ഥര്‍ക്ക് പൊതുവേ സങ്കര്‍ഷം നിറഞ്ഞ മാസമായിരിക്കും ഇത്. ജോലി മാറാനുള്ള തീരുമാനം നിങ്ങളെ ജോലി ഇല്ലാത്തവനാക്കി മാറ്റിയേക്കും.

സ്നേഹിക്കുന്നവര്‍ക്ക് : ഈ മാസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും പ്രത്യേകിച്ചും മാസത്തിന്റെ ആദ്യപകുതി. ക്ഷമയോടെ യുള്ള പ്രവര്‍ത്തികള്‍ ബന്ധങ്ങളെ തുടര്‍ന്നുകൊണ്ട് പോകുന്നതിന് സഹായിക്കും.

സാമ്പത്തികം : നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ മാസമല്ല ഇത്. നിങ്ങള്‍ക്ക് കിട്ടാനുള്ള പൈസ തിരിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കടം കൊടുക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും

ആരോഗ്യം : യുവാക്കള്‍ക്ക് പൊതുവേ ഊര്‍ജ്ജസ്വലത അനുഭവപ്പെടും,. എന്നാല്‍ വൃദ്ധന്മാര്‍ക്ക് അത്ര നല്ലകാലമല്ല. എല്ല് സംബന്ധമായതും, നാഡീസംബന്ധമായതും തലവേദന മുതലായ അസുഖങ്ങളും നിങ്ങളെ വലക്കാന്‍ സാദ്യതയുണ്ട്.

പരിഹാരം : മഹാശിവക്ഷേത്ര സന്ദര്‍ശനവും അര്‍ച്ചനയും നിങ്ങളുടെ മാനസിക, ആരോഗ്യ അസ്വസ്ഥതയ്ക്കും ശമനം തരും. ഗായത്രി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 22,26 ജാനുവരി 10, 11

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 20,21 ,ജാനുവരി 8,9

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ )
ധനുരാശിയിലുള്ളവര്‍ക്ക് ഈ മാസം വളരെ നല്ലതാണ്. വളരെ ഉത്സാഹത്തോടേയും ആത്മവിശ്വാസത്തോടേയും കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാ‍ാധിക്കും.

ജോലി ചെയ്യുന്നവര്‍ക്ക് : ഈമാസത്തിന്റെ രണ്ടാം പകുതിയോടേ നിങ്ങള്‍ക്ക് നല്ലഫലങ്ങള്‍ അനുഭവപ്പെട്ട് തുടങും. വിദേശത്തു ജോലിനോക്കുന്നവര്‍ക്ക് വളരെ നല്ല മാസഫലങ്ങളായിരിക്കും

സ്നേഹിക്കുന്നവര്‍ക്ക് : പ്രണയിതാക്കള്‍ക്ക് ഈ മാസം നിരാശനിറഞ്ഞ അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളെ ഓര്‍ത്ത് നിങ്ങള്‍ ഭാവിയില്‍ ദുഖിച്ചേക്കാം ,

സാമ്പത്തികം : വരവിന്റെ കാര്യത്തില്‍ വളരെ നല്ല മാസമായിരിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത ധനം നിങ്ങളുടെ കയ്യില്‍ വന്നു ചേരും

ആരോഗ്യം : ആരോഗ്യപരമായി വളരെ നല്ല മാസമാണിത്, ശാരീരികമായും മാ‍നസികപരമായും വളരെ ശാന്തത അനുഭവപ്പെടും. കായികരംഗത്തുള്ളവര്‍ക്കും നേട്ടങ്ങളുടെ മാസമാണിത്

പരിഹാരം : മഹാശിവക്ഷേത്ര സന്ദര്‍ശനവും അര്‍ച്ചനയും നിങ്ങളുടെ മാനസിക, ആരോഗ്യ അസ്വസ്ഥതയ്ക്കും ശമനം തരും.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 16,17 25,26 , ജാനുവരി 8,9

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 22, 23, ജാനുവരി 10 , 11

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

മകരം (ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര)
സമ്മിശ്രമായ ഒരു ഫലമാണ് ഈ മാസം കാണുന്നത്, എന്നാലും പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും മാസത്തിന്റെ രണ്ടാം പകുതിയിലേക്ക് മാറ്റി വയ്ക്കുന്നതാണ് നല്ലത്.

ജോലി ചെയ്യുന്നവര്‍ക്ക് : മാസത്തിന്റെ ആദ്യപകുതികഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നല്ല ഫലം അനുഭവപ്പെട്ട് തുടങും, എന്നാല്‍ ജോലി മാറുന്നതിനു അനുയോജ്യമായ ഒരു മാസമ ല്ല ഇത്.

സ്നേഹിക്കുന്നവര്‍ക്ക് : കമിതാക്കളുടെ ജീവിതത്തില്‍ ഈ മാസം വലിയ നിരാശാജനകമായ സംഭവങ്ങള്‍ ഉണ്ടായേക്കാം . പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങളുടെ ബന്ധം തന്നെ തകര്‍ത്തേക്കാം,.

സാമ്പത്തികം : നിക്ഷേപിക്കാനോ കടം കൊടുക്കാനോ പറ്റിയ മാസം അല്ല. സാമ്പത്തികമായി എന്തു ചെയ്യുമ്പോളും രണ്ട് വട്ടം ആലോചിക്കുന്നത് നന്നായിരിക്കുമ്ല്

ആരോഗ്യം : ആഹരകാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണത്തിന് നിയന്ത്രണം വേണം, രണ്ടാം പകുതി മുതല്‍ നല്ലതായിരിക്കും .

പരിഹാരം : ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ സന്ദര്‍ക്കുകയും, തുളസിമാല വഴിപാടു കഴിക്കുന്നതും മനശാന്തിക്കു നല്ലതാണ്. മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 17,27, 28 ജാനുവരി 14

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 17, 24, 25, ജാനുവരി 12,13

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍ )
കുംഭം രാശിക്കാര്‍ക്ക് എല്ലാം കൊണ്ടും വളരെ നല്ല സമയമാണ്. നിങ്ങളുടെ സുഹൃത്തുക്കള്‍ , കൂടെ പഠിച്ചവര്‍ , ഒപ്പം ജോലിചെയ്യുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം പ്രോത്സാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്.

ജോലി ചെയ്യുന്നവര്‍ക്ക് : ഈ മാസം നിങ്ങള്‍ക്ക് വളരെ നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം . നിങ്ങളുടെ സ്വപ്നങ്ങള്‍ എല്ലാം സഫലീകരിക്കുന്ന മാസമായിരിക്കും ഇത്.

സ്നേഹിക്കുന്നവര്‍ക്ക് : വിവാഹിതര്‍ക്കു ഈ മാസം വളരെ അനുകൂലമാണ്. പങ്കാളിയുടെ ഉന്നത തരത്തിലുള്ള സ്നേഹ നിര്‍ഭരമായ പ്രതികരണങ്ങള്‍ നിങ്ങളില്‍ സന്തോഷം ജനിപ്പിക്കും. പങ്കാളിയില്‍ ശുഭാപ്തി വിശ്വാസം നിറഞ്ഞ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാം. പക്ഷെ കമിതാക്കള്‍ക്ക് ഈ മാസം തീരെ അനുകൂലമല്ല.

സാമ്പത്തികം : സമ്മിശ്രഫലങ്ങള്‍ ഉളവാകുന്ന ഒരുമാസമായിരിക്കും ഇത്. വളരെക്കാലമായി തിരിച്ച് കിട്ടാനുള്ള പണം ഈ മാസം തിരിച്ചു ലഭിക്കും

ആരോഗ്യം : ആരോഗ്യപരമായി വളരെ നല്ല സമയമാണ്, നിങ്ങളുടെ ആരൊഗ്യസ്ഥിതി വളരെ മെച്ചപ്പെട്ടതായി നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടും

പരിഹാരം : മനശാന്തിക്കു ദേവി ക്ഷേത്രത്തില്‍ പോയി തൊഴുക. ദേവിക്കു അര്‍ച്ചന കഴിക്കുക. ഇപ്രകാരം ചെയ്താല്‍ മനശാന്തി ലഭിക്കുകയും , ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 20 , 21, 29,30

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 18,19, 27,28 ജാനുവരി 14

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

മീനം (പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി)
നല്ല ഫലങ്ങള്‍ തരുന്ന മാസമായിരിക്കും ഇത്. ഈ മാസത്തിന്റെ പകുതിയോട് കൂടെ വളരെ നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും.

ജോലി ചെയ്യുന്നവര്‍ക്ക് : ജോലിയില്ലാത്തവര്‍ക്ക് ഈ മാസം ജോലിലഭിക്കാന്‍ സാദ്യതയുണ്ട്, എന്നാല്‍ നിങ്ങളുടെ അശ്രദ്ധ കാരണം അത് നഷ്ടപെടാനും സാദ്യതയുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കണം, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ആയിരിക്കും ഈ മാ‍സം മുഴുവനും

സ്നേഹിക്കുന്നവര്‍ക്ക് : കമിതാക്കള്‍ക്ക് ചില അസുഖകരമായ സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം ഈ മാസം, പ്രണയം തുറന്നു പറയാനും അത്ര സുരക്ഷിതമായ മാസമല്ല ഇത്.

സാമ്പത്തികം : നിങ്ങള്‍ക്ക് സമ്മിശ്രഫലമനുഭവപ്പെടുന്ന മാസമാണിത്. ആദ്യപകുതിക്ക് ശേഷം തികച്ചും നല്ല ഫലമായിരിക്കും, എന്നാല്‍ നിക്ഷേപത്തിന് അത്രസുരക്ഷിതമല്ലാത്ത മാസമാണിത്.

ആരോഗ്യം : മാസത്തിന്റെ ആദ്യപകുതിയില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടേക്കാം .പുറത്തു നിന്നുള്ള ഭക്ഷണം കഴിയുന്നതും ഒഴിവാക്കണം. മാസത്തിന്റെ രണ്ടാം പകുതിമുതല്‍ വളരെ ഊര്‍ജ്ജസ്വലത അനുഭവപ്പെടും

പരിഹാരം : വിഷമങ്ങളെ അതിജീവിക്കാന്‍ മഹാശിവക്ഷേത്രത്തില്‍ സന്ദര്‍ശിച്ച് അഭിഷേകം, കൂവളമാല, ധാര ഇവ ചെയ്യുക. ശിവ പഞ്ചാക്ഷരി മന്ത്രം 108 പ്രവശ്യം ജപിക്കുന്നതും നല്ലതാണ്.

അനുകൂല ദിവസങ്ങള്‍ : ഡിസംബര്‍ 22,23, 31

പ്രതികൂല ദിവസങ്ങള്‍ : ഡിസംബര്‍ 20, 21, 29 ,30

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

Consult M.C.Vivek >>

പ്രശ്ന ഭൂഷണം എം.സി. വിവേക്
കീര്‍ത്തന ആസ്ട്രോളജിക്കല്‍ സ്റ്റഡീസ് ആന്‍ഡ്‌ റിസര്‍ച് സെന്റര്‍ ,
എറണാകുളം.
ഫോണ്‍ : 9995221236
Email:mcvivek.astrologer@gmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories