



അപകടകരമായ യോഗങ്ങള്‍
ജ്യോതിഷത്തില്‍ യോഗം എന്നാല്‍ , കൂടിച്ചേരല്‍ എന്നര്‍ത്ഥം. ഒന്നിലധികം ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ അവ പ്രത്യേകം ഫലങ്ങള്‍ തരുന്നു."ഇഷ്ടോ യോഗ: ഫലയാലം വികലോപി കൃത യുഗേ , കഷ്ടോയോഗ ഫലായാലം വികലോപി കലി യുഗേ ". എന്നുവച്ചാല്‍ ഇഷ്ട യോഗങ്ങളുടെ ലക്ഷണം പൂര്‍ണമായി ഇല്ലെങ്കിലും അവ കൃത യുഗത്തില്‍ ഫലം തരുന്നു. അതുപോലെ കഷ്ട യോഗങ്ങളുടെ ലക്ഷണം പൂര്‍ണമായി ഇല്ലെങ്കിലും അവയുടെ ഫലം കലിയുഗത്തിലും ലഭിക്കുന്നു. അതുകൊണ്ട് തന്നെ കലികാലത്തില്‍ കഷ്ട ഫലങ്ങള്‍ക്കാവും മുന്‍തൂക്കം. ഇത്തരത്തില്‍ അപകടകരമായ ചില യോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കുജ സര്‍പ്പ യോഗം - ജാതകത്തില്‍ ഈ യോഗം വന്നാല്‍ വളരെ ഗുരുതരമായ അനുഭവങ്ങളാവും ലഭിക്കുക. ആമാശയ രോഗങ്ങള്‍ ,അലര്‍ജി, അസ്ഥിക്ഷതം, മുങ്ങി മരണം എന്നിവ ഫലങ്ങള്‍ ആവും. 6, 8, 12 ഭാവങ്ങളില്‍ ഈ യോഗം ഭവിച്ചാല്‍ മേല്‍പ്പറഞ്ഞ കുഴപ്പങ്ങളുടെ പെരുമഴയാവും ജീവിതം. വിവാഹ സ്ഥാനത്ത് ഈ യോഗം ഭവിച്ചാല്‍ , വിവാഹം നടക്കണം എന്നില്ല. നടന്നാല്‍ തന്നെ വേര്‍ പിരിയല്‍ ഉണ്ടാവാം. അഞ്ചാം ഭാവത്തില്‍ പ്രസ്തുത യോഗം വന്നാല്‍ പ്രസവം മിക്കവാറും ശാസ്ത്രക്രിയയിലൂടെയാവും. വ്യാഴ വീക്ഷണം ഉണ്ടെങ്കില്‍ ഒരു പരിധി വരെ രക്ഷപെടാം. മഹാദേവനെയും, സര്‍പ്പ ദൈവങ്ങളെയും പ്രാര്‍ത്ഥിക്കുന്നത് പരിഹാരം ആണ്.
അപകീര്‍ത്തി യോഗം - ജാതകത്തില്‍ പത്താം ഭാവത്തില്‍ സൂര്യനും, ശനിയും ഒന്നിച്ചു നിന്നാല്‍ മേല്‍പ്പറഞ്ഞ യോഗം ഉണ്ടാവും. പൊതുജന മധ്യത.
ദാരിദ്ര്യ യോഗം - ജാതകത്തില്‍ പതിനൊന്നാം ഭാവാധിപന്‍ 6, 8, 12, ഭാവത്തില്‍ നില്‍ക്കുകയും, ആയതു പ്രസ്തുത ഗ്രഹത്തിന്റെ ശത്രു, നീച രാശി ആവുകയും ചെയ്‌താല്‍ ഈ യോഗം ഭവിക്കും. ജീവിതത്തില്‍ ഒരു കാലത്തും ഉയര്‍ച്ച ഉണ്ടാവുകയില്ല.
ചന്ദ്ര രാഹു യോഗം - ഈ യോഗം ഉണ്ടായാല്‍ ഒരു കാലത്തും മനസസുഖം കിട്ടില്ല. എപ്പോഴും അസ്ഥിര ചിത്തനും ആയിരിക്കും. എപ്പോഴും വളഞ്ഞ വഴിയില്‍ ചിന്തിക്കും. മോശ ഭാവങ്ങളില്‍ ഈ യോഗം വന്നാല്‍ ജാതകന്‍ വഴിതെറ്റും. ഒരുതരം വിഖടനവാദം മുന്നിട്ടു നില്‍ക്കും.
അതുപോലെ ചന്ദ്ര ബുധ യോഗം, ജല രാശികളിലും, ബുധന്‍റെ നീച രാശിയായ മീനത്തില്‍ ഭവിച്ചാലും, ജാതകന്‍ ക്രൂര പ്രവര്‍ത്തികള്‍ ചെയ്യുന്നവനും, അത് മറച്ചുവച്ചു ജീവിക്കുന്നവനും ആകും. ഇത്തരത്തില്‍ ധാരാളം യോഗങ്ങള്‍ ജ്യോതിഷത്തില്‍ പറയുന്നുണ്ട്. ശരിയായ ഭക്തിയിലൂടെ മാത്രമേ ഇതിനെ അതിജീവിക്കാന്‍ നമുക്ക് കഴിയു, അതിനാല്‍ ഭക്തരാവുക. എപ്പോഴും ഭഗവത് നാമം പറയുക. കഴിക്കുന്ന ഭക്ഷണം ഭഗവാന്റെ ഉച്ചിഷ്ടം ആയി കരുതി, ഭക്തിയോടെ കഴിക്കുക.
രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com