ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അദ്ധ്യായം 2 : രാശിചക്രം (ZODIAC)


അദ്ധ്യായം 2 : രാശിചക്രം (ZODIAC)

ഭൂമി അതിന്റെ അച്ചുതണ്ടില്‍ 24 മണിക്കൂറില്‍ ഒരിക്കല്‍ ചുറ്റി തിരിയുന്നു. അതേ സമയം ഭൂമി സൂര്യന് ചുറ്റും ഒരു കൊല്ലം കൊണ്ട് ഒരു പ്രാവശ്യം പ്രദക്ഷിണം വെയ്ക്കുന്നു. ഭൂമിയുടെ ഈ ചലനങ്ങള്‍ നക്ഷത്രങ്ങളുടെ ചുറ്റും സൂര്യന്‍ സഞ്ചരിക്കുതായി തോന്നിപ്പിക്കുന്നു. സൂര്യന്റെ ഈ സാങ്കല്‍പിക സഞ്ചാരപഥത്തെ ECLIPTIC എന്ന് പറയുന്നു. ECLIPTIC ന്റെ രണ്ടു വശവും 8 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന ആകാശപഥത്തിനെ ZODIAC (രാശി ചക്രം ) എന്ന് പറയുന്നു. ഇത് ഒരു ബെല്‍റ്റ് പോലെ ഇരിക്കുന്നു. ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഈ ZODIAC ല്‍ സഞ്ചരിക്കുന്നതായി നമുക്ക് തോന്നുന്നു. ഭൂമി സ്ഥിതി ചെയ്യുന്നത് ഈ സൗരയൂഥത്തില്‍ ആകയാല്‍ ZODIAC Belt ലുളള ഗ്രഹങ്ങളും നക്ഷത്രങ്ങളും നമ്മെ ബാധിക്കുന്നു.(സ്വാധീനിക്കുന്നു)

ZODIAC ഒരു വൃത്തമാകുന്നു. ഈ വൃത്തത്തില്‍ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥിതി മനസ്സിലാക്കുവാന്‍ ഒരു ആരംഭസ്ഥാനം വേണ്ടിയിരിക്കുന്നു. നക്ഷത്ര സമൂഹത്തിലെ അവസാന നക്ഷത്രമായ രേവതിയുടെ അന്തൃപാദത്തിന്റെ അവസാനത്തില്‍ നി്ന്ന് വൃത്തത്തിന്റെ ഓന്നാമത്തെ ഡിഗ്രീ തുടങ്ങുന്നതായി ഹിന്ദു ജ്യോതിഷം കണക്കാക്കുന്നു. ഈ ആരംഭ സ്ഥലത്ത് നി്ന്ന് വൃത്തത്തിനെ 30 ഡിഗ്രി വീതമുളള 12 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ 12 ഭാഗങ്ങളെ മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നി പേരുകളില്‍ അറിയപ്പെടുന്നു. ZODIAC ല്‍ 27 നക്ഷത്ര സമൂഹങ്ങള്‍ ഉണ്ട്. ഈ 27 നക്ഷത്ര സമൂഹങ്ങള്‍ 12 രാശികളിലായി വര്‍ത്തിക്കുന്നു. അപ്പോള്‍ ഒരു രാശിയില്‍ 21/4 നക്ഷത്രങ്ങള്‍ എന്ന രീതിയില്‍ വരും. (12 * 21/4 = 27), ഇന്ത്യന്‍ ജ്യോതിഷം 27 നക്ഷത്രങ്ങളേയും 9 ഗ്രഹങ്ങളേയും 12 രാശികളെയും അടിസ്ഥാനമാക്കിയുളളതാണ്.

നവഗ്രഹങ്ങള്‍

സൂര്യന്‍ , ചന്ദ്രരന്‍ , കുജന്‍ , ബുധന്‍ , ഗുരു , ശുക്രന്‍ , ശനി (മന്ദന്‍ ), രാഹു , കേതു . രാഹുവിനും, കേതുവിനും സ്ഥുല ശരീരം ഇല്ല. അവ ഛായ ഗ്രഹങ്ങളാണ്.

പഞ്ചാംഗം

കാലത്തെ സൂചിപ്പിക്കുന്ന അഞ്ചു മാനങ്ങളെ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നി പേരുകളില്‍ അറിയപ്പെടുന്നു.

ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുളള സമയത്തെ ഒരു ദിവസമായി കണക്കാക്കുന്നു.

ആഴ്ച : ദിവസങ്ങള്‍ 7

ഞായര്‍ , തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം , വെളളി , ശനി .

നക്ഷത്രങ്ങള്‍ 27

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി.

തിഥി

തിഥി എന്ന് പറയുന്നത് ചന്ദ്രസ്ഫുടത്തില്‍ നിന്നും സൂര്യസ്ഫുടം കുറയ്ക്കുന്നതാണ്. ഈ രണ്ടു സ്പുടങ്ങള്‍ തമ്മില്‍ കൂട്ടുന്നതാണ് നിത്യയോഗം, തിഥികള്‍ പതിനഞ്ചെണ്ണമുണ്ട്.

അവ :- പ്രഥമ, ദ്വിതീയ, തൃതിയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സ്രതമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, വാവ്.

കരണം

തിഥിയുടെ പകുതി കരണം, വെളുത്ത പ്രഥമ ഉത്തരാര്‍ദ്ധം മുതല്‍ കറുത്ത ചതുര്‍ദ്ദശി പൂര്‍വ്വാര്‍ദ്ധം കൂടി ആകെ തിഥി 28. ഇവയ്ക്ക് കരണങ്ങള്‍ 56.

ചരകരണങ്ങള്‍

1. സിംഹം, 2. പുലി, 3. പന്നി, 4. കഴുത, 5. ആന, 6. പശു, 7. വിഷ്ടി

മേല്‍ പറഞ്ഞ 7 ചരകരണങ്ങള്‍ 8 പ്രാവശ്യം ആവര്‍ത്തിക്കുന്നു.

വെളുത്ത പ്രഥമയുടെ പൂര്‍വ്വാര്‍ദ്ധം, കറുത്ത ചതുര്‍ദ്ദശിയുടെ ഉത്തരാര്‍ദ്ധം, കറുത്ത വാവിന്റെ രണ്ട ഭാഗം ഈ നാല് കരണങ്ങളും സ്ഥിരകരണങ്ങള്‍ ആകുന്നു.

അവ :- 1. പുളള്, 2. നാല്‍ക്കാലി, 3. പാമ്പ്, 4. പുഴു എന്നിവയാണ്. ഇവ ഒരിക്കല്‍ മാത്രം വരുന്നു.

നിത്യയോഗങ്ങള്‍ 27

1. വിഷ്‌കംഭ , 2. പ്രീതി , 3. ആയുഷ്മാന്‍ , 4. സൗഭാഗ്യ , 5. ശോഭന , 6. അതിഗണ്ഡ , 7. സുകര്‍മ്മ , 8.ധൃതി , 9. ശൂലം , 10.ഗണ്ഡ , 11. വൃദ്ധി , 12. ധ്രുവ , 13. വ്യാഘാത , 14. ഹര്‍ഷണ , 15. വജ്ര , 16. സിദ്ധി , 17. വൃതിപാത , 18. വരിയാന്‍ , 19. പരിഘ , 20. ശിവ , 21. സിദ്ധ , 22. സാദ്ധ്യ , 23. സുഭ്ര , 24. ബ്രാഹ്മ , 25. മഹേന്ദ്ര , 26. വൈധൃതി , 27. ശുഭ

ഇവയുടെ ദൈര്‍ഘ്യവും നക്ഷത്ര ദൈര്‍ഘ്യം പോലെ 13 ഡിഗ്രി 20 മിനിറ്റാണ്. സൂര്യസ്ഫുടവും ചന്ദ്രസ്ഫുടവും കൂട്ടികിട്ടുന്നത് നിത്യയോഗം.

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

പുതിയ ജ്യോതിഷ പഠന ക്ലാസ്സുകള്‍ ആസ്ട്രോവിഷന്‍ , കലൂര്‍ (എറണാകുളം) ഓഫീസില്‍ ആരംഭിക്കുന്നു. കോഴ്സ് ഡയറക്ടര്‍ - പി. ജി. നമ്പ്യാര്‍ .
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories