



ഗ്രഹ പകര്‍ച്ച - ഈ ആഴ്ച നിങ്ങള്‍ക്ക്
ഗ്രഹങ്ങള്‍ ഈ വാരം - 2012 ജനുവരി 15 മുതല്‍ 21 വരെ (1186 മകരം 01 മുതല്‍ 07 വരെ)
ഈ വാരം ആകാശത്ത് ചന്ദ്രനെ കൂടാതെ സൂര്യന്‍ മാത്രം രാശി മാറി സഞ്ചരിക്കുന്നു. രവി 14-ന് അര്‍ദ്ദരാത്രിയില്‍ മകരം രാശിയില്‍ പ്രവേശിച്ച് 'ഉത്തരായന' കാലത്തിന് തുടക്കമിടുന്നു. 18-ന് മുതല്‍ ബുധന്‍ മൗഢ്യനാവുന്നു.
രാഷ്ട്രീയപരമായി മകരം രാശിയില്‍ വരുന്ന ഇന്‍ഡ്യയുടെ ചില ഭാഗങ്ങള്‍ , അഫ്ഗാനിസ്താന്‍ , മെക്‌സിക്കോ, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം, തീ പിടുത്തങ്ങളാലുള്ള അപകടങ്ങള്‍ , അക്രമാസക്തരായ ജനക്കൂട്ടം , തീവ്രവാദി ആക്രമണങ്ങള്‍ ഇങ്ങനെയുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്.
ബുധന്റെ അഗ്നി രാശിയിലേക്കുള്ള വരവ് ബ്രോങ്കറ്റീസ്, ആസ്തമ എന്നീ രോഗങ്ങള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് വിഷമതകള്‍ ഉണ്ടാക്കും. ശ്രദ്ധിക്കുക.
മേടം, വൃശ്ചികം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് തൊഴില്‍പരമായി നല്ല വാരമാണ്. ആഗ്നേയനായ രവിയുടെ അനുകൂലസ്ഥിതി ശരിക്കും പ്രയോജനപ്പെടുത്തണം. കീറാമുട്ടിയായി തുടര്‍ന്നുവന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഒത്തുതീപ്പു വ്യവസ്ഥകള്‍ മുന്നില്‍ വരും. മറ്റ് ഗ്രഹങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ചെറിയ അടിയൊഴുക്കള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുതിര്‍ന്നവരോ പരിചയസമ്പന്നരോ ആയവരുമായി ആലോചിച്ചശേഷം മാത്രമേ അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കാവൂ.
ഇടവം, കര്‍ക്കിടകം, കന്നി എന്നീ രാശികളില്‍ ജനിച്ചവര്‍ ഈ വാരം അധികം ആത്മവിശ്വാസം കാണിക്കരുത്. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ സാധ്യതയുണ്ട്. അതിനാല്‍ റിക്‌സെടുക്കാതെ പ്രശ്‌നങ്ങളിലൊന്നും ചാടാതെ എന്താണ് ചുറ്റും സംഭവിക്കുന്നതെന്നു സശ്രദ്ധം മനസ്സിലാക്കുക. ബുധന്റെ അനുഗ്രഹം ലഭിക്കുന്നതിനാല്‍ ഈ വാരം പൊതുവേ പ്രതികൂലമാവില്ല.
മിഥുനം, തുലാം എന്നീ രാശിയില്‍ ജനിച്ചവര്‍ ഈ വാരം ശരിക്കും ഉപയോഗപ്പെടുത്തണം. ആഗ്നേയഗ്രഹത്തിന്റെ രശ്മികള്‍ നിങ്ങളെ തുണയ്ക്കാനുണ്ടാവും. ആഗ്നേയന്‍ വളരെ താമസിയാതെ പ്രതികൂലനാവുകയാല്‍ ഒന്നും പൂര്‍ത്തിയാക്കാതെ ബാക്കി വയ്ക്കരുത്. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ അലംഭാവം കാട്ടരുത്. പ്രണയകാര്യങ്ങളിലും എതിര്‍ ലിംഗത്തില്‍ പെട്ടവരുമായുള്ള സഹവാസത്തിലും കുറച്ച് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ചിങ്ങം, ധനു എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ശുഭഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കും. സല്‍ക്കാരങ്ങള്‍ , മംഗളകര്‍മ്മങ്ങള്‍ , സാമൂഹ്യപരിപാടികള്‍ തുടങ്ങിയവയുടെ സംഘാടകനെന്ന നിലയിലോ, അതില്‍ പങ്കെടുക്കുന്നയാളെന്ന നിലയിലോ നിങ്ങളുടെ തിരക്ക് വര്‍ദ്ദിക്കും. ധനപരമായി വാരം അനുകൂലമായിരിക്കുമെങ്കിലും ചെലവും വര്‍ദ്ദിക്കും. കുറച്ച് പിശുക്ക് കാണിക്കുന്നത് നന്നായിരിക്കും. പക്ഷെ വിവാഹിതരും പ്രണയിക്കുന്നവരും പങ്കാളിയോട് വളരെ നയപരമായി പെരുമാറുന്നത് നന്നായിരിക്കും.
മകരം, കുംഭം എന്നീ രാശിയില്‍ ജനിച്ചവര്‍ക്ക് എതിര്‍ലിംഗക്കാരുമായുള്ള സഹവാസം, അവരോടുള്ള പെരുമാറ്റം എന്നിവ തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഈ വാരത്തിലെ ഗ്രഹങ്ങളുടെ നില കാണിക്കുന്നത് അങ്ങനെയാണ്. അസുഖങ്ങള്‍ക്കെതിരെയും ശ്രദ്ധിക്കണം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് മാറ്റിവക്കണം. അമിത ആത്മവിശ്വാസവും പാടില്ല. ആലോചിച്ച് പ്രവര്‍ത്തിക്കുക അല്ലാതെ പ്രവര്‍ത്തിച്ച ശേഷം വിഷമിച്ചിട്ട് കാര്യമില്ല. ശുഭഗ്രഹങ്ങള്‍ മാത്രമേ നിങ്ങളെ അനുകൂലിക്കുന്നുള്ളൂ.
മീനം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രധാന ഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കുന്നതിനാല്‍ കഴിയുന്നതും ഒരു കാര്യത്തിലും പിന്നോട്ട് പോകേണ്ടി വരില്ല. തൊഴില്‍പരമായി നിങ്ങളുടെ ആശയങ്ങള്‍ ശരിയാണ് എന്ന് സമര്‍ത്ഥിക്കുന്നതിന് ശ്രമിക്കണം. അതിന് മേലധികാരികളുടെ സമ്മതം ലഭിക്കുന്നതാണ്. കഷ്ടപ്പെട്ട് നേടിയെടുക്കുന്ന വിജയം ആഘോഷിക്കാനുള്ളതാണ്. അതില്‍ മറ്റുള്ളവരുടെ അസൂയ കണക്കിലെടുക്കരുത്.
ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com