



അദ്ധ്യായം 3 : രാശികള്‍
രാശിചക്രം 360 ഡിഗ്രിയുളള ഒരു ദീര്‍ഘവൃത്തമാണ്. രാശിചക്രത്തെ 30 ഡിഗ്രി വീതമുളള 12 സമഭാഗങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഓരേ രാശിയെന്ന് പേര് നല്കിയിരിക്കുന്നു.
രാശികളും രാശിസ്വരൂപങ്ങളും :
1. മേടം - Aries - ആട്
2. ഇടവം - Taurus - കാള
3. മിഥുനം - Gemini - ദമ്പതി
4. കര്‍ക്കിടകം - Cancer - ഞണ്ട്
5 ചിങ്ങം - Leo - സിംഹം
6 കന്നി - Virgo - കന്യക
7. തുലാം - Libra - ത്രാസ്
8 വൃശ്ചികം - Scorpio - തേള്‍
9. ധനു - Sagittarius - വില്ല്
10 മകരം - Capricon - മാന്‍
11 കുംഭം - Aquarius - കുടം
12 മീനം - Pisces - മീന്‍
രാശിയുടെ ദിക്കുകള്‍
1. മേടം, ചിങ്ങം, ധനു - കിഴക്ക്
2 ഇടവം, കന്നി, മകരം - തെക്ക്
3 മിഥുനം, തുലാം, കുംഭം - പടിഞ്ഞാറ്
4 കര്‍ക്കിടകം, വൃശ്ചികം, മീനം - വടക്ക്
ഇതിനെ 
1, 5, 9 കിഴക്ക്
2, 6, 10 തെക്ക്
3, 7, 11 പടിഞ്ഞാറ്
4, 8, 12 വടക്ക് എന്ന് പറയാം
രാശി വര്‍ണ്ണങ്ങള്‍
മേടം - ചുവപ്പ്
ഇടവം - വെളുപ്പ്
മിഥുനം - പച്ച
കര്‍ക്കിടകം - പിങ്ക്
ചിങ്ങം - തവിട്
കന്നി - ചാരനിറം
തുലാം - പലനിറങ്ങള്‍ കലര്‍ന്നത്
വൃശ്ചികം - കറുപ്പ്
ധനു - സ്വര്‍ണ്ണനിറം
മകരം - മഞ്ഞ
കുംഭം - പല നിറങ്ങള്‍ കലര്‍ന്നത്
മീനം - കടുത്ത തവിട്ടുനിറം
രാശികളുടെ ദോഷനിരുപണം
മേടം, ചിങ്ങം, ധനു - പിത്തം
ഇടവം, കന്നി, മകരം - വായു
മിഥുനം, തുലാം, കുംഭം - ധാതു സമത്വം
കര്‍ക്കിടകം, വൃശ്ചികം, മീനം - കഫം
1. കേന്ദ്ര രാശികള്‍
ഏതു രാശിയുടെയും 1, 4, 7, 10
2. ത്രികോണ രാശികള്‍
ഏതു രാശിയുടെയും 1, 5, 9
3. പണപരം
2, 5, 8, 11
4 ആപോക്ലിമം
3,6,10,12
5. ഉപചയം
3, 6, 10, 11
6. അപചയം
2, 4, 5, 7, 8, 9, 12
7. ദിനരാശികള്‍ (പകല്‍ രാശികള്‍ )
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം ഇവയ്ക്ക് പകല്‍ സമയം ബലം ഏറി ഇരിക്കുന്നു.
8. നിശാരാശികള്‍ (രാത്രി രാശികള്‍ )
മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം ഈ ആറ് രാശികളും രാത്രി രാശികളാകുന്നു. ഇവയ്ക്ക് രാത്രിയില്‍ ബലം ഏറിയിരിക്കുന്നു.
9. നരരാശികള്‍
തുലാം, മിഥുനം, കുംഭം, കന്നി
10. ചതുഷ്പാദരാശികള്‍ (നാല്‍ക്കാലിരാശികള്‍ )
ധനു രണ്ടാം പകുതി, മകരം ആദ്യപകുതി, മേടം, ഇടവം, ചിങ്ങം
11. കീടരാശികള്‍
വൃശ്ചികം
12. അഗ്നിരാശികള്‍
മേടം, ചിങ്ങം, ധനു
13 ശീര്‍ഷോദയരാശികള്‍ (തല ആദ്യം ഉദിക്കുന്നവ)
ചിങ്ങം, കന്നി , തുലാം, വൃശ്ചികം, കുംഭം, മിഥുനം
14. പൃഷ്‌ടോദയരാശികള്‍ (വാല് ആദ്യം ഉദിക്കുന്നത്)
മേടം, ഇടവം, കര്‍ക്കിടകം, ധനു, മകരം
15. ഉഭയോദരാശികള്‍ (തലയും വാലുകൊണ്ട് ഉദിക്കുന്നത്)
മീനം
16. ദൃശൃരാശികള്‍
7 മുതല്‍ 12 വരെയുളളവ ദൃശൃരാശികള്‍
17. അദൃശൃ രാശികള്‍
ലഗ്നം മുതല്‍ 6 വരെയുളള രാശികള്‍
18. ദീര്‍ഘ രാശികള്‍
ചിങ്ങം, കന്നി, തുലാം, വൃശ്ചികം
19. സമ രാശികള്‍
ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം
20. ഊര്‍ദ്ധമുഖ രാശികള്‍
സൂര്യന്‍ പിന്നിട്ട രാശിയും, അതിന്റെ കേന്ദ്ര രാശികളും
21. അധോമുഖ രാശികള്‍
സൂര്യന്‍ നില്‍ക്കുന്ന രാശിയും അതിന്റെ കേന്ദ്ര രാശികളും
22. തിര്യന്‍മുഖ രാശികള്‍
സൂര്യന്‍ കടക്കാന്‍ പോകുന്ന രാശിയും അതിന്റെ കേന്ദ്ര രാശികളും
23. രാശിചക്രത്തിലെ ദിക്കുകള്‍
മേടം, ഇടവം - കിഴക്ക് രാശി
മിഥുനം - കിഴക്ക് തെക്ക് രാശി
കര്‍ക്കിടകം, ചിങ്ങം - തെക്ക് രാശി
കന്നി - തെക്ക് പടിഞ്ഞാറ്
തുലാം, വൃശ്ചികം - പടിഞ്ഞാറ്
ധനു - വടക്ക് പടിഞ്ഞാറ്
മകരം, കുംഭം - വടക്ക് രാശി
മീനം - വടക്ക് കിഴക്ക് രാശി
24. രാശികളുടെ അധിപന്മാര്‍
രാശികള്‍ നാഥന്‍
ചിങ്ങം - രവി
കര്‍ക്കിടകം - ചന്ദ്രന്‍
മിഥുനം, കന്നി - ബുധന്‍
ഇടവം, തുലാം - ശുക്രന്‍
മേടം, വൃശ്ചികം - കുജന്‍
മീനം, ധനു - ഗുരു
മകരം, കുംഭം - മന്ദന്‍
25. ഓജരാശികള്‍ (ആണ്‍ രാശികള്‍ )
മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം
26. യുഗ്മരാശികള്‍ (സ്ത്രീ രാശികള്‍ )
ഇടവം, കര്‍ക്കിടകം, കന്നി , വൃശ്ചികം, മകരം, മീനം
27. ചരം, സ്ഥിരം, ഉഭയരാശികള്‍
ചര രാശികള്‍ - മേടം, കര്‍ക്കിടകം, തുലാം, മകരം
സ്ഥിര രാശികള്‍ - ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം
ഉഭയരാശികള്‍ - മിഥുനം, കന്നി , ധനു, മീനം
28. ജലരാശികള്‍
കര്‍ക്കിടകം, വൃശ്ചികം, മീനം, മകരത്തിന്റെ ഉത്തരാര്‍ദ്ധം. ജലരാശികള്‍ ലഗ്നാല്‍ നാലാം ഭാവമായി വന്നാല്‍ അവിടെ അവയ്ക്ക് പ്രത്യേക ബലമുണ്ട്.
29. ജലാശ്രയരാശികള്‍
ഇടവം, തുലാം, കന്നി, കുംഭം ഇവയില്‍ ഒന്ന് ലഗ്നാല്‍ 7 ആം ഭാവമായി വന്നാല്‍ അവിടെ ആ രാശിക്ക് പ്രത്യേക ബലമുണ്ട്.
30. രാശി ബലങ്ങള്‍
1. നരരാശികള്‍ ലഗ്നമായി വന്നാല്‍ അവയ്ക്ക് ബലം സിദ്ധിക്കുന്നു.
2. ചതുഷ്പാദരാശികള്‍ ലഗ്നാല്‍ പത്താം ഭാവമായി വരുമ്പോള്‍ ബലമുളളതാകുന്നു.
3. കീടരാശികള്‍ ഏഴാം ഭാവമായി വരുമ്പോള്‍ അവയ്ക്ക് ബലം സിദ്ധിക്കുന്നു.
4. ജലരാശി നാലാം ഭാവമായി വരുമ്പോള്‍ ബലം സിദ്ധിക്കുന്നു.
പി. ജി. നമ്പ്യാര്‍
പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.
Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com