ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മകരമാസഫലം (ജനു 16 - ഫെബ് 15 വരെ)


ഈ മാസം നിങ്ങള്‍ക്കെങ്ങനെ ?

മകരമാസഫലം (ജനു 16 - ഫെബ് 15 വരെ)

ഒരു മാസത്തെ നിങ്ങളുടെ ജോലി, ദാമ്പത്യം, പ്രേമം, ആരോഗ്യം, സാമ്പത്തികം മുതലായ കാര്യങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും. ലേഖകന്‍ ഭാരതീയ ജ്യോതിഷം ഒരു തപസ്യായ് കണ്ട് താല്ക്കാലിക പ്രശ്നം, ദേവ പ്രശ്നം തുടങ്ങിയ ശാഖകളില്‍ തന്റെ വ്യകതി മുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ്.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ )
ഈ മാസം നിങ്ങള്‍ക്കു വളരെ നല്ല മാസമാണ്. കുറച്ച് കാലമായ് ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും വിജയകരമായ് ചെയ്തു തീര്‍ക്കുവാന്‍ സാധിക്കും. നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പല കാര്യങ്ങളും നടപ്പില്‍ വരും. ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ തേടിവരും.

ജോലി ചെയ്യുന്നവര്‍ക്ക് : വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഈ മാസം വലരെ അനുകൂലമാണ്. കലാകാരന്മാര്‍ക്കും, കായിക താരങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകാര്‍ക്കും നല്ല സമയം ആണ്. വിദേശത്തു പോകാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ക്കു ചെറിയ തോതില്‍ മാനസിക പിരിമുറുക്കത്തിനും സാധ്യത കാണുന്നു. എങ്കിലും കാര്യങ്ങളില്‍ ഒരു നല്ല തീരുമാനം ഉണ്ടാകും.

സ്നേഹിക്കുന്നവര്‍ക്ക് : വിവാഹിതര്‍ക്കും കമിതാക്കള്‍ക്കും ഈ മാസം വളരെ അനുകൂലമാണ്. പങ്കാളിയുടെ ഉന്നത തരത്തിലുള്ള സ്നേഹ നിര്‍ഭരമായ പ്രതികരണങ്ങള്‍ നിങ്ങളില്‍ സന്തോഷം ജനിപ്പിക്കും. പങ്കാളിയില്‍ ശുഭാപ്തി വിശ്വാസം നിറഞ്ഞ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാം

സാമ്പത്തികം : ധനപരമായ് ഈ മാസം നിങ്ങള്‍ക്കു അത്രയ്ക്ക് അനുകൂലമല്ല. ഈ സമയം നിക്ഷേപങ്ങള്‍ക്ക് തീരെ അനുകൂലമല്ല. വിദഗ്ദോപദ്ദേശമില്ലാതെ പണം നിക്ഷേപിച്ചാല്‍ ഭാവിയില്‍ അതു നഷ്ടത്തില്‍ കലാശിച്ചേക്കാം. ഈ മാസം പകുതിക്കു ശേഷം നിക്ഷേപത്തെ കുറിച്ചു ചിന്തിച്ചാല്‍ മതി. ശ്രദ്ധാപൂര്‍വ്വം നിക്ഷേപിച്ചാല്‍ ലാഭ സാധ്യതയുണ്ട്.

ആരോഗ്യം : ആരോഗ്യപരമായ് വളരെ ചീത്ത സമയമാണിത്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കു സാധ്യതയുണ്ട്. നെഞ്ചില്‍ നീര്‍ക്കെട്ട്, ആത്മ, ശ്വസം മുട്ടല്‍ മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ അവരുടെ ശാരീരിക അസ്വാസ്ഥ്യം നിസ്സാരമായ് തള്ളികളയരുത്.

പരിഹാരം : മനശാന്തിക്കു വെള്ളിയാഴ്ച തോറും വിഷ്ണു ക്ഷേത്രത്തില്‍ പോയി തൊഴുക. പാര്‍ത്ഥസാരഥി മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. ഇപ്രകാരം ചെയ്താല്‍ മനശാന്തി ലഭിക്കുകയും, ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും.

അനുകൂല ദിവസങ്ങള്‍ : ജനുവരി 21, 22, 30, 31

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 19, 20, 28, 29

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര)
ഈ മാസം നിങ്ങള്‍ക്കു പൊതുവേ അത്രക്കു നല്ലതല്ല. ഗുണദോഷ സമ്മിശ്രങ്ങളായ ഫലങ്ങള്‍ ആയിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. പക്ഷെ വിവാഹിതര്‍ക്ക് പരസ്പര സ്നേഹവും സന്തോഷവും പങ്കിടുവാന്‍ അവസരമുണ്ടാകും.

ജോലി ചെയ്യുന്നവര്‍ക്ക് : മാസങ്ങളായ് പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് സ്വപ്നതുല്യമായ ഒരവസരം വന്നു ചേരും. വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയം ആണ്. സമ്പത്തിക, ധനപരമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അധികാരികളില്‍ നിന്നു പ്രശംസ ലഭിക്കുവാനുള്ള സാധ്യതയുണ്ട്. കര്‍മ്മത്തില്‍ സൂക്ഷ്മത പ്രകടിപ്പിക്കേണ്ടതാണ്.

സ്നേഹിക്കുന്നവര്‍ക്ക് : സ്നേഹം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനവസരം ലഭിക്കുന്ന മാസമാണിത്. ധൈര്യപൂര്‍വ്വം പെരുമാറിയാല്‍ പുതിയ കൂട്ടുകെട്ടലില്‍ നിന്നു അനര്‍ഘ നിമിഷങ്ങള്‍ ഉണ്ടായേക്കാം. സ്നേഹ നിര്‍ഭരങ്ങളായ കൂടിച്ചേരലുകള്‍ക്കും സാധ്യതയുണ്ട്.

സാമ്പത്തികം : സാമ്പത്തിക നേട്ടത്തിന് സാധ്യത കാണുന്നു. അത് ഭാവിയെ മുന്നില്‍ കണ്ട് ബുദ്ധിപൂര്‍വ്വം നിക്ഷേപങ്ങളില്‍ വിനിയോഗിക്കുക. ബോണസ്, കിട്ടുവാനുള്ള ധനം ഇവ വന്നു ചേരും. വിലപ്പിടിപ്പുള്ള സാധനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ ധനം നിക്ഷേപിക്കാവുന്നതാണ്.

ആരോഗ്യം : ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കേണ്ട സമയമണിത്. മൂത്ര സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ഈ മാസത്തിന്റെ പകുതിക്കു ശേഷം കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. ശുചികരമല്ലാത്ത ചുറ്റുപാടുകളില്‍ ഇട പഴകരുത്‌.

പരിഹാരം : വിഷമങ്ങളെ അതിജീവിക്കാന്‍ കൃഷ്ണക്ഷേത്രത്തില്‍ സന്ദര്‍ശിച്ച് ഭാഗ്യ സൂക്തപുഷ്പാഞ്ജലി കഴിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും നല്ലതാണ്.

അനുകൂല ദിവസങ്ങള്‍ : ജനുവരി 23, 24 ഫെബ്രുവരി 2, 3

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 21, 22, 30, 31

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

മിഥുനം ( മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍ )
ഈ മാസം നിങ്ങള്‍ക്ക് അനുകൂലമാണ് . ഭാഗ്യാനുഭവങ്ങള്‍ക്ക് ശാന്തനായി ക്ഷമാപൂര്‍വ്വം കാത്തിരിക്കു. അവ നിങ്ങളെ തേടി വരും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കുവാന്‍ ഈ മാസം സാധിക്കും. യന്ത്രവുമായ്‌ ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് വളരെ അനുകൂല സമയമാണിത്‌. നിങ്ങളുടെ കഠിന പ്രയത്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടും.

ജോലി ചെയ്യുന്നവര്‍ക്ക് : പൊതുവേ നല്ല മാസമാണ് നിങ്ങള്ക്ക്. ജോലി ചെയ്യുന്നവര്‍ക്ക് അധികാരികളില്‍ നിന്ന് പ്രശംസ ലഭിക്കും. രാഷ് ട്രീയക്കാര്‍ പോതുജനങ്ങളാല്‍ ശ്രദ്ധിക്കപ്പെടും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കും ഈ മാസം തികച്ചും അനുകൂലമാണ്

സ്നേഹിക്കുന്നവര്‍ക്ക് : വളരെ സ്നേഹാനുഭവങ്ങള്‍ അനുഭവിക്കുവാന്‍ യോഗമുള്ള മാസമാണിത്. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് സ്നേഹനിര്‍ഭരമായ അനുഭവങ്ങള്‍ ഉണ്ടായേക്കാം. കമിതാക്കള്‍ക്ക് പങ്കാളിയില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിച്ചേക്കാം.

സാമ്പത്തികം : ധനപരമായ് ഈ മാസം നിങ്ങള്‍ക്കു വളരെ അനുകൂലമാണ്. അവിചാരിതമായി ധനം വന്നുചേരും. വിദേശത്തുനിന്നു പ്രതീക്ഷിക്കുന്നതിലധികം പണം കിട്ടുവാന്‍ സാധ്യത കാണുന്നു. വിചാരിച്ചതിലധികം ലാഭവിഹിതവും ലഭിക്കുവാന്‍ സാധ്യത ഉണ്ട്. കിട്ടാ കടങ്ങള്‍ തിരിയെ ലഭിക്കും.

ആരോഗ്യം : ഞരമ്പ് സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. തീയ്, ഗ്യാസ്, അടുക്കള ഇവയുമായ് ഇടപ്പെടുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. ചെറിയ പൊള്ളലുകള്‍ക്ക് സാധ്യത കാണുന്നു.

പരിഹാരം :നിര്‍ഭാഗ്യങ്ങളും മാനസിക പിരിമുറുക്കങ്ങളും കുറയ്ക്കാന്‍ ശിവക്ഷേത്ര സന്ദര്‍ശനം രുദ്രസൂക്തഅര്‍ച്ചന നടത്തുക.

അനുകൂല ദിവസങ്ങള്‍ : ജനുവരി 25, 26 ഫെബ്രുവരി 4, 5

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 23, 24 ഫെബ്രുവരി 2, 3

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

കര്‍ക്കിടകം (പുണര്‍തം കാല്‍ , പൂയ്യം, ആയില്യം)
ഈ മാസം നിങ്ങള്‍ക്കു തീരെ അനുകൂലമല്ല. ഗുണദായകങ്ങളായ ഗ്രഹങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്കു പ്രതികൂലമാണ്. ഈ മാസത്തിന്റെ ഒന്നാം പകുതിയില്‍ നിര്‍ഭാഗ്യങ്ങള്‍ നിങ്ങളെ വേട്ടയാടിയേക്കാം. അനാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. ശക്തരുമായ് കൊമ്പു കോര്‍ക്കരുത്. ദ്വേഷ്യം നിയന്ത്രിക്കേണ്ടതാണ്.

ജോലി ചെയ്യുന്നവര്‍ക്ക് : ഉദ്യോഗ സംബന്ധമായ് വളരെ ചീത്ത സമയമാണിത്. ചെയ്യുന്നതെല്ലാം പിഴക്കുന്നതായ് തോന്നാം. അധികാരികളുടെ നോട്ട പുള്ളി ആയേക്കാം. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കീഴ്ജീവനക്കാരുടെ സഹായ സഹകരണങ്ങള്‍ നിങ്ങള്‍ക്ക് ആശ്വസമേകും.

സ്നേഹിക്കുന്നവര്‍ക്ക് : കമിതാക്കള്‍ക്ക് ഈ മാസാദ്യം ശുഭകരമല്ല. പങ്കാളിയോട് ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പക്ഷെ രണ്ടാം പകുതി ശുഭദായകമായിരിക്കും. പരസ്പര സ്നേഹവും ലാളനയും അനുഭവത്തില്‍ വരും. കമിതാക്കള്‍ക്ക് കൂടുതല്‍ സമയം ഒന്നിച്ചു കഴിയുവാന്‍ സഹചര്യം ഒത്തു വരും.

സാമ്പത്തികം : സാമ്പത്തിക നേട്ടത്തിന് സാധ്യത കാണുന്നു. ധനപരമായ് വളരെ നല്ല സമയമാണിത്. അപ്രതീക്ഷിതമായ് വിചാരിചതിലധികം ധനം വന്നു ചേരും. നിങ്ങളുടെ പണ സഞ്ചിയുടെ ഭാരം തീര്‍ച്ചയായും അടുത്തെങ്ങും സംഭവിച്ചിട്ടില്ലാത്ത വിധം കൂടും. ധനപരമായുള്ള ജാമ്യം നില്ക്കുക, നിക്ഷേപങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ഭാവിയില്‍ ദോഷം ചെയ്തേക്കും.

ആരോഗ്യം : ആരോഗ്യപരമായ് ദന്ത സംബന്ധമായ അസുഖങ്ങള്‍ മുതലായ ശല്യപ്പെടുത്തുവാന്‍ സാധ്യതയുണ്ട്. ക്ഷീണം തോന്നുകയാണെങ്കില്‍ ഡോക്ടറുടെ വിദഗ്ദ ഉപദ്ദേശം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ലഘുവായി എടുക്കരുത്ത്.

പരിഹാരം : വിഷമങ്ങളെ അതിജീവിക്കാന്‍ മഹാശിവക്ഷേത്രത്തില്‍ സന്ദര്‍ശിച്ച് അഭിഷേകം, കൂവളമാല, ധാര ഇവ ചെയ്യുക. ശിവ പഞ്ചാക്ഷരി മന്ത്രം 108 പ്രവശ്യം ജപിക്കുന്നതും നല്ലതാണ്.

അനുകൂല ദിവസങ്ങള്‍ : ജനുവരി 28, 29 ഫെബ്രുവരി 6, 7

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 25, 26 ഫെബ്രുവരി 5

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ തിരിച്ചറിയൂ
സമ്പൂര്‍ണ്ണ ജാതകത്തിലൂടെ (പരിഹാര സഹിതം) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയൂ

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ )
കഴിഞ്ഞ കാലങ്ങളേക്കാള്‍ ദോഷം കുറഞ്ഞ സമയമാണെങ്കിലും ഈ കൂറുകാര്‍ക്കു ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളാകും അനുഭവപ്പെടുന്നത്. കമിതാക്കള്‍ക്കും, വിവാഹം കഴിച്ചവര്‍ക്കും പങ്കാളിയില്‍ നിന്നു സന്തോഷം കിട്ടുന്ന അനുഭവങ്ങള്‍ ഉണ്ടാകും

ജോലി ചെയ്യുന്നവര്‍ക്ക് : കര്‍മ്മപരമായി നല്ല ഫലങ്ങള്‍ അനുഭവപ്പെടും. ഏറ്റെടുത്ത ജോലികള്‍ ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ത്തതില്‍ സന്തോഷം ഉണ്ടാകും. അധികാരികളുടെ പ്രശംസയ്ക്കു പാത്രീഭൂതനാകും. മാസങ്ങളായ് പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് സ്വപ്നതുല്യമായ ഒരവസരം വന്നു ചേരും.

സ്നേഹിക്കുന്നവര്‍ക്ക് : സ്നേഹം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ മാസമാണിത്. ഇഷ്ടമുള്ളവരോട് പ്രേമിക്കുന്ന വിവരം അറിയിക്കുവാനും ഇഷ്ടമുള്ള വിവാഹ ആലോചനകളില്‍ മുന്‍ കൈ എടുക്കുവാനും അനുകൂലമായ സമയമാണിത്. എതിര്‍ ലിംഗത്തില്പ്പെട്ട പുതിയ സുഹൃത്തുകളുമായ് വികാര വിചാരങ്ങള്‍ പങ്കിട്ട് അനിര്‍വചനീയങ്ങളായ മേഖലകളിലൂടെ വ്യാപരിക്കുവാനുള്ള ധൈര്യം ഈ സമയത്ത് തോന്നും.

സാമ്പത്തികം : അവിചാരിതമായ ധനാഗമനം നിങ്ങള്‍ക്കു സന്തോഷം തരും. നിങ്ങളുടെ പണ സഞ്ചിക്കു കുറച്ച് കൂടുതല്‍ തൂക്കം കൂടുവാനുള്ള സാധ്യതകള്‍ ഈ മാസത്തില്‍ കാണുന്നു. വിചാരിച്ചതിലധികം ധനം അവിചാരിതമായ് കയ്യില്‍ വന്നു ചേരും. ഭാവിയെ മുന്നില്‍ കണ്ട് ഈ ധനം നിക്ഷേപിച്ചില്ലെങ്കില്‍ ഈ പണം പാഴായ് പോയേക്കാം. ശ്രദ്ധാപൂര്‍വ്വം ചിലവ് നിയന്ത്രിക്കേണ്ടതാണ്.

ആരോഗ്യം : ആരോഗ്യപരമായ് നല്ല സമയമായതിനാല്‍ നല്ല ഉന്മേഷം അനുഭവപ്പെടും. എല്ല മേഖലകളിലും ആ ഊര്‍ജ്ജം പ്രകടിപ്പിക്കപ്പെടും.

പരിഹാരം : ശിവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിക്കുക. അശുഭചിന്തകളില്‍ നിന്നു രക്ഷനേടുവാന്‍ ശിവ ക്ഷേത്ര സന്ദര്‍ശനം നടത്തുക.

അനുകൂല ദിവസങ്ങള്‍ : ജനുവരി 30, 31 ഫെബ്രുവരി 9, 10

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 28, 29 ഫെബ്രുവരി 6, 7

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

കന്നി (ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര)
ഈ മാസത്തില്‍ നിങ്ങള്‍ക്കു പല തരത്തിലുള്ള തിരിച്ചടികളും നേരിട്ടേക്കാം. ദാമ്പത്യജീവിതത്തില്‍ കുറച്ച് അസ്വാരസ്യങ്ങള്‍ അനുഭവപ്പെട്ടേക്കാം. വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ അല്പം പ്രസാസമുള്ള സമയമാണിയത്. മനസ്സിനെ നിയന്ത്രിക്കുവാന്‍ കുറച്ച് വിഷമിക്കേണ്ടി വന്നേക്കാം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കേണ്ടതാണ് . ആരോഗ്യപരമായ അഭിപ്രായപ്രകടനങ്ങള്‍ നിയന്ത്രാധീതമായ് പോയേക്കാം.

ജോലി ചെയ്യുന്നവര്‍ക്ക് : കുറെകാലമായ് പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് സ്വപ്ന തുല്യമായ ജോലി കിട്ടുവാന്‍ സാധ്യതയുണ്ട്. കുറച്ചു കാലമായ് നിങ്ങള്‍ക്ക് നഷ്ടമായിരുന്ന ഈ ആത്മവിശ്വാസം നിങ്ങള്‍ക്ക് വിജയം വരിക്കുവാന്‍ സഹായിക്കും. ആത്മവിശ്വാസത്തോടെ മുന്നേറൂ. ധനമിടപാട് ജോലികള്‍ ചെയ്യുന്നവര്‍ക്കും ഈ മാസം വളരെ അനുകൂലമാണ്.

സ്നേഹിക്കുന്നവര്‍ക്ക് : കമിതാക്കള്‍ക്ക് ഈ മാസം അത്ര ഗുണകരമല്ല. പങ്കാളിയോട് ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പരസ്പര വിശ്വസമാണ് സ്നേഹത്തിന്റെ ആണിക്കല്ലുകള്‍. അവ ഇളകാതെ സൂക്ഷിക്കണം. വിശ്വാസത്തിനു കോട്ടം വരുന്ന വാക്കുകളോ പ്രവര്‍ത്തികളൊ ചെയ്യരുത്.

സാമ്പത്തികം : ഒരു കാരണവശാലും എന്തെങ്കിലും തരത്തിലുള്ള ഊഹകച്ചവടങ്ങളിലോ ധനപരമായ മറ്റ് ഏര്‍പ്പാടുകളിലോ ഏര്‍പ്പെടരുത്. കുറച്ച് നാള്‍ കൂടി കാത്തിരിക്കുക. ഒട്ടും പ്രതീക്ഷിക്കാതെ കുടുംബത്തില്‍ ഒരു വലിയ ചെലവു വന്നു ചേരും.

ആരോഗ്യം : ആരോഗ്യപരമായ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. എങ്കിലും ഔഷധസേവ ചെയ്യുന്നവര്‍ അതില്‍ കൃത്യത കാണിക്കണം. അമിത ഭക്ഷണം ഒഴിവാക്കേണ്ടതാണ്. പുറത്ത് നിന്നു ശുചിയില്ലാത്ത സാഹചര്യങ്ങളില്‍ ആഹാരം കഴിക്കുന്നത് നന്നല്ല.

പരിഹാരം : ഭദ്രകാളി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി കഴിക്കുക. അശുഭചിന്തകളില്‍ നിന്നു രക്ഷനേടുവാന്‍ ക്ഷേത്ര സന്ദര്‍ശനം കൂടിയേ തീരൂ.

അനുകൂല ദിവസങ്ങള്‍ : ജനുവരി 16 ഫെബ്രുവരി 3, 11, 12

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 30, 31 ഫെബ്രുവരി 10

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ )
ഈ മാസം നിങ്ങള്‍ക്ക് അനുകൂലമാണ് . ഭാഗ്യാനുഭവങ്ങള്‍ക്ക് ശാന്തനായി ക്ഷമാപൂര്‍വ്വം കാത്തിരിക്കു. അവ നിങ്ങളെ തേടി വരും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കുവാന്‍ ഈ മാസം സാധിക്കും. നിയമ കാര്യങ്ങളില്‍ അനുകൂല വിധി ഉണ്ടായാല്‍ അത്ഭുതപ്പെടാനി ല്ല.നിങ്ങള്‍ക്കു ഒരു ശുഭ വര്‍ത്ത കേള്‍ക്കുവാന്‍ ഭാഗ്യമുണ്ടാകും. പക്ഷെ അസമയത്തെ യാത്രകള്‍ ഒഴിവാക്കേണ്ടതാണ്.

ജോലി ചെയ്യുന്നവര്‍ക്ക് :വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സ് നടത്തുന്നവര്‍ക്കും ഗുണകരമായ സമയമാണിത്. യന്ത്രങ്ങള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവര്‍ , ലോഹങ്ങളുമായ് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് മനക്ലേശത്തിനു സാധ്യത. ജോലിയില്‍ അധികസമയം ചിലവഴിക്കേണ്ടി വന്നേക്കാം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജോലി സ്ഥലത്ത് പല രീതിയിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. കുറച്ച് ദിവസം ശാന്തമായിരുന്നാല്‍ ശുഭവാര്‍ത്തകള്‍ കേള്‍ക്കുവാന്‍ യോഗമുണ്ടാകും.

സ്നേഹിക്കുന്നവര്‍ക്ക് : വിവാഹിതര്‍ തങ്ങളുടെ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി പെരുമാറുകയും അവരുടെ സ്നേഹത്തിനു പാത്രീഭൂതരാവുകയും ചെയ്യും. കമിതാക്കള്‍ക്ക് അവരുടെ സ്നേഹം പ്രകടിപ്പിക്കുവാനും സ്നേഹം പിടിച്ചു പറ്റുന്നതിനും പറ്റിയ സമയമാണിത്.

സാമ്പത്തികം : അവിചാരിതമായി ധനം വന്നുചേരും. വിദേശത്തുനിന്നു പ്രതീക്ഷിക്കുന്നതിലധികം പണം കിട്ടുവാന്‍ സാധ്യത കാണുന്നു. വിചാരിച്ചതിലധികം ലാഭവിഹിതവും ലഭിക്കുവാന്‍ സാധ്യത ഉണ്ട് .

ആരോഗ്യം : ആരോഗ്യപരമായ് മെച്ചപ്പെട്ട മാസം അല്ല. മൂത്രാശയ രോഗങ്ങള്‍ ശല്യം ചെയ്തേക്കാം. ആവശ്യത്തിനു വെള്ളം കുടിക്കുകയും, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

പരിഹാരം : മഹാശിവക്ഷേത്ര സന്ദര്‍ശനവും ധാരയും നിങ്ങളുടെ മാനസിക, ആരോഗ്യ അസ്വസ്ഥതയ്ക്കും ശമനം തരും. ഗായത്രി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

അനുകൂല ദിവസങ്ങള്‍ :ജനുവരി 17, 18 ഫെബ്രുവരി 4, 5, 13

പ്രതികൂല ദിവസങ്ങള്‍ :ജനുവരി 15 ഫെബ്രുവരി 2, 3

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

വൃശ്ചികം (വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട)

ഈ മാസം നിങ്ങള്‍ക്കു ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്കുന്ന മാസമാണ്. വിവാഹിതര്‍ സമാധാന പൂര്‍ണ്ണമായ വിവാഹ ജീവിതത്തിനു ഏറെ പണിപ്പെടേണ്ടി വരും. പങ്കാളിയുമായുള്ള വാദ പ്രതിവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അവരുടെ ഭാഗത്തു നിന്നു കൂടി ചിന്തിച്ചു നോക്കിയാല്‍ നന്നായിരിക്കും.

ജോലി ചെയ്യുന്നവര്‍ക്ക് : ഈ മാസം തൊഴില്‍ പരമായി നിങ്ങള്‍ക്കു അനുകൂലമല്ല. നിങ്ങളുടെ നിരുത്തരവാദിത്തപരമായ സ്വഭാവം കാരണം ക്ലേശങ്ങള്‍ ഉണ്ടായേക്കാം. മേലധികാരികളുടെ വിരോധത്തിന് പാത്രമാകും. റിയല്‍ എസ്റ്റേറ്റ്, ബില്‍ഡേഴ്സ് മുതലായവര്‍ക്ക് ഈ മാസം തീരെ അനുകൂലമല്ല. തൊഴില്‍ രംഗത്ത് പ്രതികൂല അവസ്ഥ അനുഭവപ്പെട്ടേക്കാം.

സ്നേഹിക്കുന്നവര്‍ക്ക് : വളരെ സ്നേഹാനുഭവങ്ങള്‍ അനുഭവിക്കുവാന്‍ യോഗമുള്ള മാസമാണിത്. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് സ്നേഹനിര്‍ഭരമായ അനുഭവങ്ങള്‍ ഉണ്ടായേക്കാം. കമിതാക്കള്‍ക്ക് പങ്കാളിയില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിച്ചേക്കാം

സാമ്പത്തികം : ധനപരമായ് ഈ മാസം നിങ്ങള്‍ക്കു തീരെ അനുകൂലമല്ല. ലോണ്‍ എടുക്കുകയോ കടം വങ്ങിക്കുകയോ ചെയ്യരുത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം. ധനപരമായുള്ള ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭാവിയില്‍ ദോഷം ചെയ്തേക്കും.

ആരോഗ്യം :നാഡി സംബന്ധമായ അസുഖമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക. വേദനയോ അസ്വസ്ഥതയോ തോന്നിയാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. മുതിര്‍ന്നവരും ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.

പരിഹാരം : മഹാശിവക്ഷേത്ര സന്ദര്‍ശനവും അര്‍ച്ചനയും നിങ്ങളുടെ മാനസിക, ആരോഗ്യ അസ്വസ്ഥതയ്ക്കും ശമനം തരും. ഗായത്രി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

അനുകൂല ദിവസങ്ങള്‍ : ജനുവരി 19, 20 ഫെബ്രുവരി 6, 7

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 17, 18 ഫെബ്രുവരി 4

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ )
നിങ്ങളുടെ ദാമ്പത്യം മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ സ്നേഹ സമ്പൂര്‍ണ്ണമായിരിക്കും. പങ്കാളിക്ക് സ്നേഹവും സന്തോഷവും ലഭിക്കുമാറായിരിക്കും നിങ്ങളുടെ പെരുമാറ്റം. അവരില്‍ നിന്നും നിങ്ങള്‍ക്കു അതേ അളവില്‍ സ്നേഹം പ്രതീക്ഷിക്കാം. യാത്രകള്‍ ഉല്ലാസ പ്രദമായിരിക്കും. കുറെ കാലമായി കാണാതിരുന്നവരെ കാണാനായ് സകുടുംബം ഒരു യാത്രയ്ക്കു അവസരം കൈവരും.

ജോലി ചെയ്യുന്നവര്‍ക്ക് : ഗവണ്മെന്റ് ജോലി പ്രതീക്ഷിച്ചിരുന്നവര്‍ക്കു അതു സാക്ഷാത്കരിക്കുവാന്‍ അവസരമുണ്ടാകും. അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ ലഭിക്കുവാന്‍ സാധ്യത കാണുന്നു. ജോലിയില്‍ നിങ്ങളുടെ നേട്ടങ്ങള്‍ തീര്‍ച്ചയായും പ്രകീര്‍ത്തിക്കപ്പെടും.

സ്നേഹിക്കുന്നവര്‍ക്ക് : പ്രേമിക്കുന്നവര്‍ക്കു ഈ മാസം വളരെ അനുകൂലമാണ്. പങ്കാളിയുടെ ഉന്നത തരത്തിലുള്ള സ്നേഹനിര്‍ഭരമായ പ്രതികരണങ്ങള്‍ നിങ്ങളില്‍ സന്തോഷം ജനിപ്പിക്കും. പങ്കാളിയില്‍ നിന്ന് ശുഭാപ്തി വിശ്വാസം നിറഞ്ഞ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാം.

സാമ്പത്തികം : അവിചാരിതമായ ധനാഗമനം നിങ്ങള്‍ക്കു സന്തോഷം തരും. കുടുംബാംഗങ്ങളുമായ് ഒരു നല്ല്ല ഷൊപ്പിങ്ങ് നടത്തുവാനും സാധ്യത കാണുന്നു. അമിതമായ് വരുന്ന ധനം ലാഭകരമായ നിക്ഷേപങ്ങളില്‍ നിക്ഷേപിച്ചാല്‍ വരും കാലങ്ങളില്‍ അതൊരു മുതല്ക്കൂട്ടായേക്കും.

ആരോഗ്യം : ആരോഗ്യപരമായ് കുറച്ച് നല്ല സമയമാണിത്. നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനായ് കാണപ്പെടും. രക്ത സമ്മര്‍ദ്ദമുള്ളവര്‍ കുറച്ച് ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തില്‍ അസ്വസ്ഥകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുവാന്‍ മറക്കരുത്.

പരിഹാരം : മഹാ വിഷ്ണു ക്ഷേത്രങ്ങളില്‍ സന്ദര്‍ശിക്കുകയും, തുളസിമാല വഴിപാടു കഴിക്കുന്നതും മനശാന്തിക്കു നല്ലതാണ്. മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്.

അനുകൂല ദിവസങ്ങള്‍ : ജനുവരി 21, 22 ഫെബ്രുവരി 9, 10

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 19 ഫെബ്രുവരി 6, 7, 8

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

മകരം (ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര)
ഈ മാസം നിങ്ങള്‍ക്കു തീരെ അനുകൂലമല്ല. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. വിദ്യഭ്യാസം ചെയ്യുന്നവര്‍ക്ക് അവരുടെ വിദ്യഭ്യാസത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അപക്വമതികളായ ആളുകളോട് വാഗ്വാദത്തില്‍ ഏര്‍പ്പെടരുത്. നിങ്ങള്‍ പതിവു പോലെ നിയന്ത്രണം വിട്ടുപോകാതെ പെരുമാറുക.

ജോലി ചെയ്യുന്നവര്‍ക്ക് :ഈ മാസം നിങ്ങള്ക്ക് തീരെ അനുകൂലമല്ല. ശാന്തതയോടെ വെല്ലുവിളികളെ നേരിടുക. നിങ്ങള്‍ക്കു ഇനിയും ധാരാളം ദൂരം പിന്നിടാനുണ്ട്. ഭാവിയെ മുന്നില്‍ കണ്ട് ഇവയെല്ലാം ഒരു പാഠമായ് മാത്രം കാണുക.

സ്നേഹിക്കുന്നവര്‍ക്ക് : കമിതാക്കള്‍ക്ക് ഈ മാസം തീരെ അനുകൂലമല്ല. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. ബുദ്ധിപൂര്‍വ്വം ആ സാഹചര്യങ്ങളെ നിങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ ആണ് നിങ്ങളുടെ മിടുക്ക്.

സാമ്പത്തികം : ധനാഗമനം ഉണ്ടാവുമെങ്കിലും ഈ സമയം നിക്ഷേപങ്ങള്‍ക്ക് തീരെ അനുകൂലമല്ല. വീണ്ടുവിചാരമില്ലതെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കു നഷ്ടമുണ്ടാകും. വിദഗ്ദോപദ്ദേശമില്ലാതെ പണം നിക്ഷേപിച്ചാല്‍ ഭാവിയില്‍ അതു നഷ്ടത്തില്‍ കലാശിച്ചേക്കാം.

ആരോഗ്യം : ആരോഗ്യപരമായ് ഈ മാസം അനുകൂലമല്ല. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും കുറച്ച് ശ്രദ്ധിക്കണം. ശുചികരമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്.

പരിഹാരം : മഹാശിവക്ഷേത്ര സന്ദര്‍ശനവും ധാരയും നിങ്ങളുടെ മാനസിക, ആരോഗ്യ അസ്വസ്ഥതയ്ക്കും ശമനം തരും. ഗായത്രി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

അനുകൂല ദിവസങ്ങള്‍ : ജനുവരി 15, 16, 23 ഫെബ്രുവരി 11, 12

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 21, 22 ഫെബ്രുവരി 9, 10

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍ )
ഈ മാസം നിങ്ങള്ക്ക് ഗുണദോഷ സംമിശ്രമായിരിക്കും. തിരിച്ചടികള്‍ക്ക് സാധ്യത കാണുന്നു. രാഷ്ട്രീയക്കാര്‍ക്ക് പതനം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് പെരുമാറ്റത്തില്‍ സൂക്ഷ്മത പുലര്‍ത്തുക. കലാകരന്മാര്‍ക്കു നല്ല സമയമല്ല. അംഗീകാരങ്ങള്‍ നിങ്ങളെ തേടി വരുവാന്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം.

ജോലി ചെയ്യുന്നവര്‍ക്ക് :

സ്നേഹിക്കുന്നവര്‍ക്ക് : വിവാഹിതര്‍ക്കു ഈ മാസം വളരെ പ്രതികൂലമാണ്. പങ്കാളിയുടെ പലതരത്തിലുള്ള പ്രതികരണങ്ങള്‍ നിങ്ങളില്‍ ദ്വേഷ്യം ജനിപ്പിക്കും. പങ്കാളിയില്‍ നിന്ന് ശുഭകരമല്ലാത്ത പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാം. കമിതാക്കള്‍ക്ക് ഈ മാസം തീരെ അനുകൂലമല്ല.

സാമ്പത്തികം : സമ്പത്തികപരമായ് ഇപ്പോള്‍ അത്രക്ക് നല്ല സമയം അല്ല. ഈ സമയം നിക്ഷേപങ്ങള്‍ക്ക് തീരെ അനുകൂലമല്ല. വിദഗ്ദോപദ്ദേശമില്ലാതെ പണം നിക്ഷേപിച്ചാല്‍ ഭാവിയില്‍ അതു നഷ്ടത്തില്‍ കലാശിച്ചേക്കാം.

ആരോഗ്യം : ആരോഗ്യപരമായ് കുറച്ച് ശ്രദ്ധിക്കേണ്ട സമയമാണിത്. പൊതുവേ നല്ല മാസമാണെങ്കിലും. രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ മരുന്ന് കൃത്യമായ് കഴിക്കേണ്ടതാണ്.

പരിഹാരം : മനശാന്തിക്കു കൃഷ്ണ ക്ഷേത്രത്തില്‍ പോയി തൊഴുക. തൃക്കയ്യില്‍ വെണ്ണ, തുളസിമാല തുടങ്ങിയ വഴിപാടുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇപ്രകാരം ചെയ്താല്‍ മനശാന്തി ലഭിക്കുകയും, ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും.

അനുകൂല ദിവസങ്ങള്‍ : ജനുവരി 17, 18, 25 ഫെബ്രുവരി 13

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 15, 23, 24 ഫെബ്രുവരി 11, 12

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

മീനം (പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി)
ഈ രാശിക്കാര്‍ക്ക് ഈ മാസം ഗുണദോഷ സംമിശ്രമാണ്. വിചാരിച്ച കാര്യങ്ങളില്‍ വിഘ്നങ്ങള്‍ അനുഭവപ്പെടും. അസമയത്തുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. സുഹൃത്തുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ ഉണ്ടായേക്കാം. അനാവശ്യ സംസാരവും, വാഗ്വാദങ്ങളും ഒഴിവാക്കുക. ഈ മാസം നിങ്ങള്‍ക്കു അത്രയ്ക്ക് അനുകൂലമല്ലെന്നും മനസ്സിലോര്‍ക്കുക.

ജോലി ചെയ്യുന്നവര്‍ക്ക് :തൊഴില്‍ പരമായ്‌ നിങ്ങള്‍ക്ക്‌ വളരെ നല്ല മാസമാണിത്. കുറെ കാലമായി ജോലി തേടിയിരുന്നവര്‍ക്ക് ജോലി ലഭിക്കുവാനുള്ള സാധ്യതയ്യേറെയാണ്. ചുറ്റുപാടുകളില്‍ നിന്നുള്ള വെല്ലുവിളികള്‍ സമര്‍ത്ഥമായ് നേരിടും. നിങ്ങളുടെ നല്ല ഭാവിയ്ക്കായ് നല്ല തീരുമാനങ്ങള്‍ കൈക്കോള്ളും. അധികാരികള്‍ നിങ്ങളുടെ കഴിവുകളെ അംഗീകരിക്കും. നിങ്ങളെ മാതൃകയാക്കുവാന്‍ മറ്റുള്ളവരോട് പറയുകയും ചെയ്തേക്കാം.

സ്നേഹിക്കുന്നവര്‍ക്ക് : പ്രേമിക്കുന്നവര്‍ക്കും വിവാഹിതര്‍ക്കും ആഹ്ലാദപ്രദമായ ഒരു മാസമാണിത്. നിങ്ങളുടെ വികാരങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടി വന്നേക്കാം. യുവ മിഥുനങ്ങള്‍ക്കും, കാമുകീകാമുകന്മാര്‍ക്കും വികാരപരമായ മേഖലകളില്‍ പരസ്പര സ്നേഹം പങ്കിടാന്‍ സാധിക്കും.

സാമ്പത്തികം : ധനത്തിന്റെ വരവും ചിലവും തുല്യമായിരിക്കും. കുറെകാലമായ് മറന്നിരുന്ന കടം വീട്ടും. കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ജാമ്യം നില്ക്കരുത്. ഊഹകച്ചവടങ്ങളിലോ നിക്ഷേപങ്ങളിലോ പണം ഇറക്കുന്നത് നഷ്ടത്തില്‍ കലാശിച്ചേക്കാം. മാസാവസാനം തസ്ക്കര ഭയം അനുഭവപ്പെട്ടേക്കാം.

ആരോഗ്യം : ആരോഗ്യപരമായ് ഈ മാസം നല്ല സമയം ആണ്. ആരോഗ്യകാര്യങ്ങളില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കും.

പരിഹാരം : മനശാന്തിക്കു ദേവി ക്ഷേത്രത്തില്‍ പോയി തൊഴുക. ദേവിക്കു അര്‍ച്ചന കഴിക്കുക. ദേവീമഹാത്മ്യം ജപിക്കുന്നതും നല്ലതാണ്. ഇപ്രകാരം ചെയ്താല്‍ മനശാന്തി ലഭിക്കുകയും, ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും

അനുകൂല ദിവസങ്ങള്‍ : ജനുവരി 19, 20, 28, 29

പ്രതികൂല ദിവസങ്ങള്‍ : ജനുവരി 17, 18, 25, 26

പ്രതികൂല ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്കും ആരംഭം കുറിക്കരുത്.

Consult M.C.Vivek >>

പ്രശ്ന ഭൂഷണം എം.സി. വിവേക്
കീര്‍ത്തന ആസ്ട്രോളജിക്കല്‍ സ്റ്റഡീസ് ആന്‍ഡ്‌ റിസര്‍ച് സെന്റര്‍ ,
എറണാകുളം.
ഫോണ്‍ : 9995221236
Email:mcvivek.astrologer@gmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories