ഗ്രഹ പകര്‍ച്ച - ഈ ആഴ്ച നിങ്ങള്‍ക്ക്
2012 ജനുവരി 22 മുതല്‍ 28 വരെ (1186 മകരം 08 മുതല്‍ 14 വരെ)
ഈ വാരം ആകാശത്ത് ചന്ദ്രനെ കൂടാതെ ബുദ്ധികാരകനായ ബുധന്‍ മാത്രം രാശി മാറി സഞ്ചരിക്കുന്നു. ബുധന്‍ 24-ന് പ്രഭാതത്തില്‍ മകരം രാശിയില്‍ പ്രവേശിക്കുന്നു. പക്ഷെ മൗഢ്യസ്ഥിതി തുടരുന്നു. രവിയില്‍ നിന്നും അകലുന്നതിനാല്‍ ആഗ്നേയ ഗ്രഹമായ ചൊവ്വ ആഗ്നേയ രാശിയായ ചിങ്ങത്തില്‍ 24 - ന് മുതല്‍ വക്രഗതിയില്‍ പ്രയാണം ആരംഭിക്കുന്നു.
രാഷ്ട്രീയപരമായി ചിങ്ങം രാശിയില്‍ വരുന്ന ഫ്രാന്‍സ്, ഇറ്റലി, ബൊഹേമിയ, റുമേനിയ തുടങ്ങിയ രാജ്യങ്ങള്‍ തീവ്രവാദികള്‍, രാജ്യത്തിലെ മറ്റു കലാപകാരികള്‍ എന്നിവര്‍ക്കെതിരെ കഠിനമായ നടപടികളെടുക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരുത്തിയതിനാല്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാരമാണ് ഇത്.
ആരോഗ്യപരമായി ബുധന്റെ പാപരാശിയിലെ പാപയോഗം കാരണം ആസ്തമ, തൈറോയിഡ്, തൊണ്ട വേദന, വായുമൂലമുള്ളവ എന്നിവയക്ക് ചികിത്സ നേരിടുന്ന രോഗികള്‍ അസുഖം വര്‍ദ്ദിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
ബലവാനായ രവിയുടെയും ശുക്രന്റെയും അനുഗ്രഹമാണ് ഈ വാരം മേടം, വൃശ്ചികം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ലഭിക്കുക. തൊഴില്‍പരമായി പുതിയ ചില ബന്ധങ്ങള്‍ക്ക് സാധ്യത. തൊഴിലില്‍ അനുകൂലമായ അവസങ്ങള്‍ വരുമെങ്കിലും വലിയ മാറ്റങ്ങള്‍ ചെയ്യുന്നത് ശരിക്കും ആലോചിച്ചശേഷം ചെയ്യുന്നതാണ് നല്ലത്. വളരെ ആലോചിച്ച് പഴുതുകള്‍ അടച്ച് റിക്‌സ് എടുക്കുന്നതില്‍ തെറ്റില്ല. വിജയമുണ്ടാകും. കഴിയുന്നതും നേരത്തെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണം. കാരണം ഈ ഗ്രഹസ്ഥിതി അധികകാലം നീളുകയില്ല.
ഇടവം, കന്നി എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ഒരു ഉള്‍പ്രേരണയാലെന്ന പോലെ ഒരു മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാകാനിടയുണ്ട്. കഴിയുന്നതും അത് തൊഴില്‍ രംഗത്തോ, കുടുംബത്തിലോ സമ്മര്‍ദ്ദമുണ്ടാകാതെയിരിക്കാന്‍ ശ്രദ്ധിക്കണം. പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ മറ്റുള്ളവരുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ എന്തു ചെയ്യും എന്നാലോചിച്ചാല്‍ മതി. ഉത്തരം കിട്ടും. കുറച്ചു ദിവസം സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത് നന്നായിരിക്കും.
നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ തിരിച്ചറിയൂ
സമ്പൂര്‍ണ്ണ ജാതകത്തിലൂടെ (പരിഹാര സഹിതം) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയൂ
മിഥുനം, തുലാം, ധനു എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ബലവാന്‍മാരായ പാപഗ്രഹങ്ങള്‍, ശുഭനായ വ്യാഴം തുടങ്ങിയവരുടെ അനുഗ്രഹം ലഭിക്കുന്നതിനാല്‍ ഒരു പ്രസന്നമായ അന്തരീക്ഷം സംജാതമായിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തണം. തന്ത്രപരമായി മുന്നോട്ടു നിങ്ങിയാല്‍ വിജയിക്കാം. വേണ്ടി വന്നാല്‍ വിട്ടുവീഴ്ചകളും ചെയ്യണം. വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം, മറ്റ് പഠനകാര്യങ്ങള്‍ തുടങ്ങിയവയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് നല്ല സമയം. ശരിക്കും പ്രയോജനപ്പെടുത്തുക.
കര്‍ക്കിടകം, മകരം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് സമയം അത്ര അനുകൂലമായിരിക്കില്ല. പുതിയ ചില വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. അത് നേരിടുന്നതിനുള്ള ഉപായങ്ങള്‍ ആലോചിക്കുവാന്‍ സ്വാധീനമുള്ളവരെ സമീപിക്കുന്നത് അവരുടേയും കൂടി മൂഡ് അറിഞ്ഞിട്ട് വേണം. അല്ലെങ്കില്‍ ഫലം വിപരീതമായിരിക്കും. ശുക്രന്റെ അനുഗ്രഹം ലഭിക്കുന്നതിനാല്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും സഹായം പ്രതീക്ഷിക്കാം.
ചിങ്ങം, മീനം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ബുധന്‍, ആഗ്നേയരായ രവി, സാത്ത്വികനായ വ്യാഴം എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കുന്നതിനാല്‍ വളരെ ആവേശം പകരുന്ന ഒരു വാരമായിരിക്കും ഇത്. എവിടെയും വിജയം അവരെ അനുഗ്രഹിക്കും. ഉത്സാഹം പതിന്‍മടങ്ങ് വര്‍ദ്ദിക്കും. പ്രതീക്ഷയില്‍ കവിഞ്ഞ ധനവരവ് ഉണ്ടാകും. ആരോഗ്യപരമായും വാരം വളരെ അനുകൂലമായിരിക്കും. നിങ്ങളില്‍ ഒരു ആകര്‍ഷണീയത രൂപപ്പെട്ടുവരും. അത് ശരിക്കും പ്രയോജനപ്പെടുത്തുക. ആഘോഷിക്കുക.
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഗ്രഹങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ഈ വാരം അത്ര നന്നായിരിക്കണമെന്നില്ല. സ്വന്തം വിഷമങ്ങളും, ആശയങ്ങളും ആരോടെങ്കിലും പങ്കു വയ്ക്കണമെന്ന തോന്നല്‍ ശക്തമാകും. മാനസിക പിരിമുറുക്കം കുറക്കുന്നതിന് ഈ പങ്കുവയക്കല്‍ ഗുണം ചെയ്യും. എങ്കിലും അനുഭവങ്ങളും വിവേകവും സംഘര്‍ഷത്തെ കുറക്കും. അതുകൊണ്ട് ധൈര്യമായി മുന്നോട്ട് നീങ്ങുക.
| ഗു | ശി | | | ശു | TRANSIT CHART 22 ജനുവരി 2012 ഞായര്‍ |
| | ര | കു | | ച ബു | സ | മ |
|
| | ച | ഗു | ശി |
| | ശു | TRANSIT CHART 28 ജനുവരി 2012 ശനി. |
| | ര ബു | കു |
| സ | മ |
|
|
|
| രാശിയും അവയുടെ നക്ഷത്രങ്ങളും |
 | 1 | മേടം : അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ |
 | 2 | ഇടവം : കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര |
 | 3 | മിഥുനം : മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍ |
 | 4 | കര്‍ക്കിടകം : പുണര്‍തം കാല്‍ , പൂയ്യം, ആയില്യം |
 | 5 | ചിങ്ങം : മകം, പൂരം, ഉത്രം കാല്‍ |
 | 6 | കന്നി : ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര |
 | 7 | തുലാം : ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ |
 | 8 | വൃശ്ചികം : വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട |
 | 9 | ധനു : മൂലം, പൂരാടം, ഉത്രാടം കാല്‍ |
 | 10 | മകരം : ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര |
 | 11 | കുംഭം : അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍ |
 | 12 | മീനം : പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി |
Consult Sivaram Babukumar >>
ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com