ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അദ്ധ്യായം 4 : ഗ്രഹങ്ങള്‍


അദ്ധ്യായം 4 : ഗ്രഹങ്ങള്‍
സൂര്യനു ചുറ്റും വലം വയ്ക്കുന്നതും സ്വയം പ്രകാശിക്കാത്തത്തുമായ ഗോളങ്ങളെ ഗ്രഹങ്ങള്‍ എന്ന് പറയുന്നു. ഭാരതീയ ജ്യോതിഷത്തിന്റെ അടിസ്ഥാനം തന്നെ നവഗ്രഹങ്ങള്‍ ആണ്.






1 . Sun സൂര്യന്‍ (ആദിത്യന്‍ , രവി , പ്രഭാകരന്‍ )
2 . Moon ചന്ദ്രന്‍ ( ശശാങ്കന്‍ , സോമന്‍ , ഇന്ദു )
3 . Mars ചൊവ്വ കു ( കുജന്‍ , ഭൂസുതന്‍ , ധാതുപുത്രന്‍ )
4 . Mercury ബുധന്‍ ബു ( സൗമ്യന്‍ , പ്രഭാസുതന്‍ )
5 . Jupiter വ്യാഴം ഗു ( ഗുരു, ജീവന്‍ )
6 . Venus ശുക്രന്‍ ശു (സിതന്‍ , ഭര്ഗസുതന്‍ )
7 . Saturn ശനി ( മന്ദന്‍ , അര്‍ക്കി)
8 . Rahu രാഹു ( സര്‍പ്പി , അഹി )
9 . kethu കേതു ശി (ശിഖി )


മേല്‍ പറഞ്ഞതായ ഒന്‍പത് ഗ്രഹങ്ങളെ കൂടാതെ ഗുളികന്‍ ( മാന്ദി ) എന്ന ഒരു ഗ്രഹം കൂടിയുണ്ട്. ജ്യോതിഷപരമായി വളരെ പ്രധാന്യമുള്ള ഒരു ഉപഗ്രഹമാണ്‌ ഗുളികന്‍ .

ഗ്രഹങ്ങളെപ്പറ്റിയുള്ള പൊതുവിവരങ്ങള്‍

1 . ശനി (Saturn)
സൂര്യനില്‍ നിന്ന് ഏറ്റവും ഉയരത്തിലും അകലത്തിലും സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. സൂര്യനില്‍ നിന്ന് ശനിയിലേക്കുള്ള അകലം 88 കോടി 72 ലക്ഷം മൈല്‍ ആണ് എന്ന് പറയപ്പെടുന്നു.

2 . വ്യാഴം (Jupiter)
ശനി കഴിഞ്ഞാല്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയുള്ളത് വ്യഴമാണ്. സൂര്യനില്‍ നിന്ന് 49 കോടി 39 ലക്ഷം മൈല്‍ അകലെ വ്യാഴം സ്ഥിതി ചെയ്യുന്നു. ഇതിന്റെ വ്യാസം 88700 മൈല്‍ ആണ്.

3 . കുജന്‍ (Mars)
സൂര്യനില്‍ നിന്ന് 14 കോടി 10 ലക്ഷം മൈല്‍ അകലെ 4250 മൈല്‍ വ്യാസമുള്ള ഭൂമിയേക്കാള്‍ ചെറുതായ, ഭൂമിയുടെതായ സ്വഭാവമുള്ള ഭൂമിപുത്രന്‍ എന്ന കുജന്‍ സ്ഥിതി ചെയ്യുന്നു.

4 . സൂര്യന്‍ (Sun)
ഭൂമിയില്‍ നിന്ന് 9 കോടി 30 ലക്ഷം മൈല്‍ അകലെ 865000 മൈല്‍ വ്യാസമുള്ള സൂര്യന്‍ സ്ഥിതി ചെയ്യുന്നു.

5 . ബുധന്‍ (Mercury)
സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹം ബുധന്‍ ആണ്. സൂര്യനില്‍ നിന്ന് 3 കോടി 60 ലക്ഷം മൈല്‍ അകലെ ബുധന്‍ സ്ഥിതി ചെയ്യുന്നു.

6 . ശുക്രന്‍ (Venus)
സൂര്യനില്‍ നിന്ന് 6 കോടി 72 ലക്ഷത്തി നാല്‍പതിനായിരം മൈല്‍ അകലെ ശുക്രന്‍ സ്ഥിതി ചെയ്യുന്നു. ശുക്രന്‍ സഞ്ചരിക്കുന്നത് ഭൂമിയുടെയും ബുധന്റെയും നടുവില്‍ കൂടിയാണ്.

7 . ചന്ദ്രന്‍ (Moon)
ഭൂമിക്ക് ചുറ്റും ചന്ദ്രന്‍ സഞ്ചരിക്കുന്നു. അതിനാല്‍ ചന്ദ്രനില്‍ നിന്നും സൂര്യനിലേക്കുള്ള അകലം കൃത്യമായി പറയുവാന്‍ സാദ്ധ്യമല്ല. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള അകലം 238850 മൈല്‍ ആണ്. ചന്ദ്രന്‍ ബുധനെക്കാള്‍ ചെറുതാണ്. വ്യാസം 2158 മൈല്‍ ആകുന്നു.

8 . ഭൂമി (Earth)
ശനിയും വ്യാഴവും കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ വലുപ്പം ഭൂമിക്കാണ്. 7930 മൈല്‍ ആണ് ഇതിന്റെ വ്യാസം. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലം 9 കോടി 30 ലക്ഷം മൈല്‍ ആണ്.

9 . രാഹു, കേതുക്കള്‍ (Rahu, Kethu)
ഇവര്‍ യഥാര്‍ത്ഥത്തില്‍ ഉള്ള ഗ്രഹങ്ങള്‍ അല്ല. ഛായ യാഗ്രഹങ്ങള്‍ ആണ്. സ്ഥൂല ശരീരം ഇല്ല. ഭൂമിയുടെ ഭ്രമണപഥത്തെ ചന്ദ്രന്റെതായ ഭ്രമണപഥം മുറിക്കുന്നതായ മേല്‍ കീഴുള്ള ബിന്ദുക്കളാണ് രാഹുകേതുക്കള്‍ . ശനിയുടെയും, വ്യഴത്തിന്റെയും പാതകള്‍ക്കിടയില്‍ ഇവര്‍ സഞ്ചരിക്കുന്നു. മറ്റു ഗ്രഹങ്ങള്‍ മുന്‍പോട്ടു സഞ്ചരിക്കുമ്പോള്‍ ഇവര്‍ പുറകോട്ടു സഞ്ചരിക്കുന്നു. ഇവര്‍ സാങ്കല്‍പികമാണ്. ഒരാവര്‍ത്തി സൂര്യനെ ചുറ്റിവരുന്നതിനു 18 വര്‍ഷം ആവശ്യമാണ്. ഒരു രാശിയില്‍ 1 1/2 വര്‍ഷം.

ഗ്രഹസഞ്ചാര സമയം ( ഒരു രാശിയില്‍ സഞ്ചരിക്കുവാന്‍ ആവശ്യമായ സമയം )

1 . സൂര്യന്‍ ഒരു രാശിയില്‍ 1 മാസം
2 . ചന്ദ്രന്‍ ഒരു രാശിയില്‍ 2 1/4 ദിവസം
3 . ചൊവ്വ ഒരു രാശിയില്‍ 49 ദിവസം
4 . ബുധന്‍ ഒരു രാശിയില്‍ 1 മാസം
5 . വ്യാഴം ഒരു രാശിയില്‍ 361 ദിവസം ( 1 വര്‍ഷം )
6 . ശുക്രന്‍ ഒരു രാശിയില്‍ 1 മാസം
7 . ശനി ഒരു രാശിയില്‍ 2 1/2 വര്‍ഷം
8 . രാഹു ഒരു രാശിയില്‍ 1 1/2 വര്‍ഷം
9 . കേതു ഒരു രാശിയില്‍ 1 1/2 വര്‍ഷം

ഒരു രാശിയില്‍ ഗ്രഹങ്ങളുടെ ശരാശരി സഞ്ചാര സമയം മുകളില്‍ കാണിച്ചപോലെയാണെങ്കിലും ചിലപ്പോള്‍ ചില രാശികളില്‍ അത് കൂടിയും കുറഞ്ഞും സംഭവിക്കാറുണ്ട് .



ഗ്രഹസ്വഭാവങ്ങള്‍

ബുധന്‍ , വ്യാഴം , ശുക്രന്‍ ശുഭന്‍മാര്‍
രവി , കുജന്‍ , ശനി , രാഹു , കേതു പാപികള്‍
പൂര്‍ണ്ണ ചന്ദ്രന്‍ ശുഭനാകുന്നു
(ബലമില്ലാത്ത ചന്ദ്രനും, പാപനോടുകൂടിയ ബുധനും പാപികള്‍ ആകുന്നു.)

ഗ്രഹങ്ങളുടെ ദിക്കുകള്‍

രവി കിഴക്ക്
ശുക്രന്‍ തെക്ക് കിഴക്ക്
കുജന്‍ തെക്ക്
രാഹു തെക്ക് പടിഞ്ഞാറ്
ശനി പടിഞ്ഞാറ്
ചന്ദ്രന്‍ വടക്ക് പടിഞ്ഞാറ്
ബുധന്‍ വടക്ക്
വ്യാഴം വടക്ക് കിഴക്ക്


സൂര്യന്‍ ആത്മാവിനെയും, ചന്ദ്രന്‍ മനസ്സിനെയും, കുജന്‍ സ്ഥുല ശരീരത്തെയും, ബുധന്‍ വാക്ചാതുര്യത്തെയും, വ്യാഴം ജ്ഞാനത്തെയും, ശുക്രന്‍ കാമവികാരത്തെയും, ശനി സങ്കടത്തെയും പ്രതിനിധീകരിക്കുന്നു.

സൂര്യചന്ദ്രന്‍മാര്‍ ഒഴികെ മറ്റ് ഗ്രഹങ്ങള്‍ ചില സമയങ്ങളില്‍ അവയുടെ ചലനങ്ങള്‍ നിറുത്തി സ്ഥിരന്മാരായി പിന്നോട്ട് ചലിക്കുന്നു. ഇതിനെ വക്രം എന്ന് പറയന്നു. ഒരു ഗ്രഹം അതിന്റെ സ്വാഭാവിക ഗതിവിട്ട് ഒരു രാശിയില്‍ നി്ന്ന് മറ്റൊരു രാശിയിലേക്ക് വേഗത്തില്‍ സഞ്ചരിക്കുന്നു. ഈ വേഗത്തിലുളള ഗതിക്ക് അധിചാരം എന്ന് പറയന്നു. ഒരു ഗ്രഹം ഒരു രാശിയില്‍ സ്വാഭാവികമായി അവിടെ നില്‍ക്കേണ്ടതായ സമയത്തില്‍ കൂടുതല്‍ നില്‍ക്കുന്നു. ഇതിനെ ഗ്രഹസ്ഥംഭനം എന്ന് പറയന്നു.

ഗ്രഹ മൗഢ്യം

ഗ്രഹങ്ങള്‍ സൂര്യനോട് വളരെ അടുത്ത് വരുമ്പോള്‍ മൗഢ്യം സംഭവിക്കുന്നു. സൂര്യനോട് 12 ഡിഗ്രിക്കുളളില്‍ ചന്ദ്രന്‍ , 17 ഡിഗ്രിക്കുളളില്‍ കുജന്‍ , 13 ഡിഗ്രിക്കുളളില്‍ ബുധന്‍ , 11 ഡിഗ്രിക്കുളളില്‍ വ്യാഴം , 9 ഡിഗ്രിക്കുളളില്‍ ശുക്രന്‍ , 15 ഡിഗ്രിക്കുളളില്‍ ശനി എന്നീ ഗ്രഹങ്ങള്‍ നില്‍ക്കുമ്പോള്‍ ഗ്രഹങ്ങള്‍ക്ക് മൗഢ്യം ഉളളതായി കണക്കാക്കാം.

രാശ്യാധപന്‍മാര്‍

രാശിചക്രത്തെ 12 ആയി ഭാഗിച്ച് (30 ഡിഗ്രി വീതം) ഓരോ രാശികള്‍ക്ക് അധിപന്‍മാരെയും കല്‍പിച്ചിട്ടുണ്ട്. ഇപ്രകാരം നോക്കുമ്പോള്‍ 5 ഗ്രഹങ്ങള്‍ക്ക് 2 രാശികള്‍ വീതവും സൂര്യനും, ചന്ദ്രനും ഓരോ രാശി മാത്രവും ഉളളതായി കാണാം. രാഹു, കേതു, ഗുളികന്‍ ഇവര്‍ക്ക് സ്വന്തമായി രാശികള്‍ ഇല്ല.



സ്വക്ഷേത്രം, മൂലത്രികോണം

ഓരോ ഗ്രഹങ്ങളും ഏതെല്ലാം രാശികളുടെ അധിപന്‍മാരാണോ ആ രാശികള്‍ അവരുടെ സ്വക്ഷേത്രങ്ങള്‍ ആണ്. അതുപോലെ മൂലത്രിരോണം എന്ന രാശിയും, ഉച്ചരാശിയും, നീചരാശിയും ഉണ്ട്. ഗ്രഹങ്ങള്‍ക്ക് സ്വക്ഷേത്രത്തില്‍ അല്‍പം പോലും ബലം ഇല്ല. ഉച്ചരാശിയുടെ നേരെ എതിരെയുളള രാശികള്‍ നീചരാശിയാണ്. ഉച്ചരാശിയില്‍ തന്നെ ഒരു ബിന്ദു അത്യുച്ചമാണ്. അതിന്റെ നേരെ എതിരെയുളള രാശിയില്‍ ഇതേപോലെയുളള ബിന്ദു അതിനീചവുമാണ്. അതായത്, സൂര്യന് മേടം രാശി ഉച്ചമാണ്. അതില്‍ തന്നെ 10 ആ മത്തെ ഡിഗ്രി അത്യുച്ചമാണ്. ഒരു വര്‍ഷത്തില്‍ സൂര്യന്‍ ഏറ്റവും ശക്തനായി നില്‍ക്കുന്ന ദിവസം മേടം 10 ആം തീയ്യതിയാണ്. അതിനാല്‍ ഈ ദിവസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ ദിവസത്തെ പത്താമുദയം എന്ന് പറയുന്നു.

ഗ്രഹങ്ങള്‍ സ്വക്ഷേത്രം മൂലത്രികോണം
1. രവി ചിങ്ങം ചിങ്ങം 0 ഡിഗ്രി - 20 ഡിഗ്രി വരെ
2. ചന്ദ്രന്‍ കര്‍ക്കിടകം ഇടവം 4 ഡിഗ്രി - 30 ഡിഗ്രി വരെ
3. കുജന്‍ മേടം മേടം 0 ഡിഗ്രി -12 ഡിഗ്രി വരെ
4. ബുധന്‍ കന്നി കന്നി 16 ഡിഗ്രി -20 ഡിഗ്രി വരെ
5. വ്യാഴം ധനു ധനു 0 ഡിഗ്രി - 10 ഡിഗ്രി വരെ
6. ശുക്രന്‍ തുലാം തുലാം 0 ഡിഗ്രി - 5 ഡിഗ്രി വരെ
7. ശനി കുംഭം കുംഭം 0 ഡിഗ്രി-20 ഡിഗ്രി വരെ




ഗ്രഹങ്ങള്‍ ഉച്ചരാശി അത്യുച്ചം നീചം അതിനീചം
1. സൂര്യന്‍ മേടം 10 ഡിഗ്രി മേടം തുലാം 10 ഡിഗ്രി തുലാം
2.ചന്ദ്രന്‍ ഇടവം 3 ഡിഗ്രി ഇടവം വൃശ്ചികം 3 ഡിഗ്രി വൃശ്ചികം
3. കുജന്‍ മകരം 20 ഡിഗ്രി മകരം കര്‍ക്കിടകം 20 ഡിഗ്രി കര്‍ക്കിടകം
4. ബുധന്‍ കന്നി 15 ഡിഗ്രി കന്നി മീനം 15 ഡിഗ്രി മീനം
5. വ്യാഴം കര്‍ക്കിടകം 5 ഡിഗ്രി കര്‍ക്കിടകം മകരം 5 ഡിഗ്രി മകരം
6. ശുക്രന്‍ മീനം 27 ഡിഗ്രി മീനം കന്നി 27 ഡിഗ്രി കന്നി
7. ശനി തുലാം 20 ഡിഗ്രി തുലാം മേടം 20 ഡിഗ്രി മേടം


രാഹുകേതുക്കള്‍

ഇവര്‍ക്ക് ഇടവം രാശിയും, വൃശ്ചിക രാശിയും യഥാക്രമം ഉച്ചരാശികള്‍ എന്നു പറയപ്പെടുന്നു.

ഗ്രഹങ്ങള്‍ക്ക് ഉച്ചരാശിയില്‍ പൂര്‍ണ്ണ ബലവും നീചരാശിയില്‍ പൂജ്യം ബലവും ആണ്. ഉച്ചത്തില്‍ നിന്ന് നീചത്തിലേക്ക് യാത്ര ചെയ്യുവാന്‍ ഗ്രഹങ്ങള്‍ക്ക് ബലം കുറയുന്നു .

ഗ്രഹങ്ങള്‍ തമ്മിലുളള ശത്രു / മിത്ര ബന്ധങ്ങള്‍

ഗ്രഹങ്ങള്‍ ബന്ധു ശത്രു സമന്‍
1. രവി കു, ഗു, ച മ,ശു ബുധന്‍
2.ചന്ദ്രന്‍ ര, ബു കു, ഗു, മ, ശു
3. കുജന്‍ ഗു,ര,ച ബു മ, ശു
4. ബുധന്‍ ര,ശുഗു, മ, കു
5. ഗുരു ര, ച, കു ശു, ബു
6. ശുക്രന്‍ ബു, മ ര, ച കു,ഗു
7. മന്ദന്‍ ബു, ശു ര, ച, കു ഗു
8. രാഹു ബു, ശു, മ ര, ച, ഗു കു
9. കേതു ബു, ശു, മ ര, ച, ഗു കു


എല്ലാ ഗ്രഹങ്ങള്‍ക്കും തങ്ങളുടെ മൂലത്രികോണ രാശിയുടെ 12, 2, 4, 5, 8, 9 ഉച്ചരാശി, ഇവയുടെ അധിപന്‍മാര്‍ മിത്രങ്ങള്‍ ആകുന്നു. ഇവയില്‍ രണ്ട് ഭാവങ്ങളുടെ ആധിപത്യം സിദ്ധിച്ചാല്‍ അവര്‍ ബന്ധുവും, ഒരു ഭാവത്തിന്റെ മാത്രം ആധിപത്യം സിദ്ധിച്ചാല്‍ അവര്‍ സമനുമാകുന്നു. ഒരു ക്ഷേത്രത്തിന്റെ മാത്രം ആധിപത്യം ഉളളവര്‍ക്ക് (സൂര്യ ചന്ദ്രന്മാര്‍ക്ക്) മേല്‍ പറഞ്ഞ ഏതെങ്കിലും ഒരു ഭാവത്തിന്റെ ആധിപത്യം സിദ്ധിക്കുവനും ബന്ധുവാകും. മേല്‍ പറഞ്ഞ ഭാവങ്ങളുടെ ഒന്നിന്റെയും ആധിപത്യം ഇല്ലാത്തവര്‍ ആ ഗ്രഹങ്ങളുടെ ശത്രുക്കള്‍ ആകുന്നു.

ഗ്രഹ ദൃഷ്ടികള്‍

ഓരോ ഗ്രഹത്തിനും താന്‍ നില്‍ക്കുന്ന രാശിയുടെ ഏഴാം രാശിയിലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്. കൂടാതെ വ്യാഴത്തിന് അത് നില്‍ക്കു രാശിയില്‍ നി്ന്നു 5, 9 ഭാവത്തിലേക്ക് വിശേഷാല്‍ ദൃഷ്ടിയുണ്ട്. കുജന് നില്‍ക്കു രാശിയുടെ 4, 8 ലേക്ക് വിശേഷാല്‍ ദൃഷ്ടിയും ശനിക്ക് നില്‍ക്കുന്ന രാശിയുടെ 3, 10 ലേക്ക് വിശേഷാല്‍ ദൃഷ്ടിയും ഉണ്ട്. ഗുളികന് നില്‍ക്കുന്ന രാശിയുടെ 2, 12 ലേക്ക് വിശേഷാല്‍ ദൃഷ്ടിയുണ്ട്. രാഹു 5, 7, 9, 12 ല്‍ പൂര്‍ണ്ണ ദൃഷ്ടി, രാഹു ബലങ്ങള്‍ മേടം, വൃശ്ചികം, കുംഭം, ഇടവം, കന്നി, കര്‍ക്കിടകം 10 ആം ഭാവത്തിലും ബലമുണ്ട്.

 

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

പുതിയ ജ്യോതിഷ പഠന ക്ലാസ്സുകള്‍ ആസ്ട്രോവിഷന്‍ , കലൂര്‍ (എറണാകുളം) ഓഫീസില്‍ ആരംഭിക്കുന്നു. കോഴ്സ് ഡയറക്ടര്‍ - പി. ജി. നമ്പ്യാര്‍ .
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories