ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഉപവാസ മാഹാത്മ്യം


ഉപവാസ മാഹാത്മ്യം

അമൃതകിരണവീര്യാദ്വീര്യമാശ്രിത്യ സര്‍വേ
വിദധതി ഫലമേതെ ഖേചരാസ്സാധ്വസാധു
നിജനിജവിഷയെഷു വ്യാപ്രിയന്തേ യഥാമു-
ന്യലമിഹമനസൈവാധിഷ്ടിതാനീന്ദ്രിയാണി...

എന്ന പ്രമാണം അനുസരിച്ച്

മനുഷ്യാദി സകല ജീവജാലങ്ങളുടെയും ശരീരത്തില്‍ കാണുന്ന ഓജസ്സ് ചന്ദ്രഗോളത്തില്‍ നിന്നും വന്നുചേര്‍ന്നതാണ്. ഈ വിശ്വ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും, അവയുടെ ജീവന്‍ സ്വഭാവപ്രകരമായ ഭാവഭേദങ്ങള്‍ പ്രകടിപ്പിക്കുന്നത് വാവുകള്‍ക്കത്രേ. നവഗ്രഹ സ്വാധീനംമൂലം സംഭവിക്കുന്ന വൈകാരിക അവസ്ഥകളുടെ പരിണിത ഫലമത്രെ ഇത്. ദുര്‍മ്മരണങ്ങളും അകാലമരണങ്ങളും, അവിചാരിത മരണങ്ങളും, നടമാടുന്നത് വാവുകളിലും, അടുത്ത ദിവസങ്ങളിലുമായാണ്. ആസ്ത്മ അസുഖങ്ങള്‍ മൂര്ച്ച്ചിക്കുന്നതും, മാറാ രോഗങ്ങള്‍ ബാധിക്കുന്നതും, കൊടുംകാറ്റ്, പ്രളയം, ഭൂമികുലുക്കം, സുനാമി, ഇവയൊക്കെ സംഭവിക്കുന്നതും വാവുകള്‍ക്കത്രേ.

ഭൂമിയുടെതുപോലെ മനുഷ്യ ശരീരത്തിലെയും ജലാംശം 70% ആണ്. അമാവാസിയിലും, പൌര്‍ണമികളിലും നവഗ്രഹസ്വാധീനം മൂലം വേലിയേറ്റവും, വേലിയിറക്കവും അടക്കം വിവിധ ഗതിവിഗതികള്‍ക്ക് ഭൂമി വിധേയപെടുന്നത് പോലെ, ശരീരത്തിന്റെ 70% ജലമടങ്ങിയ മനുഷ്യന്‍റെ ജീവിതഗതി നവഗ്രഹങ്ങളാല്‍ പന്താടപ്പെടുന്നു. അമാവാസിയിലും, പൌര്‍ണമികളിലും ശരീരത്തിലെ ജലാംശത്തിന്റെ അളവ് ന്യായയുക്തമായി നിജപ്പെടുത്തിയാല്‍ നവഗ്രഹങ്ങളുടെ ദോഷൈക ആകര്‍ഷണ സാധ്യത കുറയ്ക്കാനും, ഗുണാകര്‍ഷണത കൂട്ടുവാനും കഴിയുന്നു. ആയതിനാല്‍ സകല അമാവാസികളുടെയും, പൌര്‍ണമികളുടെയം തലേന്നു ചതുര്‍ദ്ദ്ശി അസ്തമയം മുതല്‍ പിറ്റേന്ന് പ്രതിപദം സൂര്യോദയം വരെ 36 മണിക്കൂര്‍ ജലപാനമില്ലത്ത സമ്പൂര്‍ണ്ണ ഉപവാസം അനുഷ്ടിക്കുക.

അമാവസ്യോപസന മൂലം ഓരോ മാസത്തിലെയും അമാവാസി-പൌര്‍ണമികളില്‍ വര്‍ജ്ജിക്കുന്നതായ പതിവ്പ്രകാരമുള്ളതും, പാകം ചെയ്തതുമായ ഭക്ഷണങ്ങളുടെയും, പാനീയങ്ങളുടെയും, മൂല്യം അവരവരുടെ ജീവിത നിലവാരപ്രകാരം കണക്കാക്കി ആയതു ഉപവാസ മിച്ച അന്നദാനം ചെയ്യേണ്ടതാകുന്നു. സാധുക്കളും സാധാരണക്കാരുമായ മനുഷ്യര്‍ക്ക്‌ ഭക്ഷിക്കുന്നതിനു ഉപകരിക്കുന്നതോ, സ്വന്തം കൃഷിയില്‍ നിന്നുള്ള ഏതു വിധ ഉല്‍പ്പന്നങ്ങളോ പണത്തിനുപകരമായി ഉപവാസ മിച്ച അന്നദാനം ചെയ്യുന്നതിന് വിനിയോഗിക്കാം. ഉപവാസ മിച്ച അന്നദാനം സമര്‍പ്പിക്കുന്നത് അമാവാസി കഴിഞ്ഞ ഒരാഴ്ചക്കകമോ മാസംതോറും ആദ്യവാരത്തിലോ ആയാല്‍ കൂടുതല്‍ ഉപകരിക്കും.

എന്റെതല്ലത്തതും -എന്റെതായതുമായ പണം, എന്ന മനോബുദ്ധിയോടെ,അഥവാ എനിക്ക് നഷ്ടംവരാത്തവിധത്തില്‍ ഞാന്‍ സ്വയം ലാഭിച്ച ഈശ്വരെന്റെതായ പണം എന്ന ഉത്ക്രഷ്ട മനോഗതിയോടെ ഉപവാസ മിച്ച അന്നദാനം തുടരണം. വാവുകളില്‍ പാചകവും നിവേദ്യവും ഇല്ലാത്തതും ഉപവാസമാച്ചരിക്കുന്നതുമായ ആത്മീയ സന്നിധികളില്‍മാത്രം ഉപവാസ മിച്ച അന്നദാനം ചെയ്യണം.

ആധുനിക വൈദ്യശാസ്ത്രത്തെക്കാള്‍ 4500 കൊല്ലം പഴക്കമുള്ള ആയുര്‍ വേദത്തിന്റെ അടിസ്ഥാനവുമാണ് ഉപ-വാസം. 'ലംഖനംപരംഒവ്ഷധം' എന്നതാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാന സിദ്ധാന്തവും, ഫലരഹസ്യവും. ഉപവാസത്തെക്കാള്‍ ഉപകരിക്കുന്ന സിദ്ധൌഷധം വേറെ ഇല്ലെന്നര്‍ത്ഥം. ഈശ്വരനോട് ഇഴുകി ചേരല്‍ എന്നതാണ് ഉപവാസം. അതിനാല്‍ ജനങ്ങള്‍ക്ക് ഉതകുന്ന സംശുദ്ധവും, സഫലവുമായ അനുഗ്രഹ മാര്‍ഗ്ഗമത്രേ ഉപവാസം.

അമേരിക്കയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ യുണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പതിറ്റാണ്ടുകള്‍ യത്നിച്ചു, പട്ടിണി മൂലം ഉണ്ടാകുന്ന വിസ്മയ നേട്ടത്തിന്റെ ശാസ്ത്രീയ സത്യം കണ്ടെത്തി. മനുഷ്യന്റെ DNAയിലെ SIR T1 എന്ന ജീന്‍ ആണ് ദീര്‍ഘായുസ്സിനു കാരണമെന്ന ശാസ്ത്ര രഹസ്യമാണിവര്‍ കണ്ടെത്തിയത്. ഭക്ഷണം കഴിക്കുമ്പോള്‍ സമാധിയില്‍ കിടക്കുന്ന ജീനുകള്‍ , ഭക്ഷണം കുറച്ചാല്‍ അഥവാ ഉപവസിച്ചാല്‍ ഉണരും, പ്രവര്‍ത്തിക്കും. വേദ കാല ബ്രാഹ്മണരും, ഋഷി മഹര്‍ഷികളും, ആദിശങ്കരാചാര്യ സ്വാമികളും, വാവുകളില്‍ ഉപവാസം അനുഷ്ടിച്ചിരുന്നു. ഇതാണ് അവരുടെ വിജയരഹസ്യവും. ഭാരതീയ ഋഷിമാര്‍ അനുശാസിച്ചിരുന്ന ഉപവാസം-ഋതു ഭേദങ്ങള്‍ക്കു നിദാനമായ സൂര്യ ചന്ദ്രന്മാര്‍ക്ക് വിധേയപെട്ട് കൊണ്ട് ശ്വസ്വോച്ച്ചാസം പോലെ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യജ്ഞമത്രേ ഉപവാസം.

ഈ വര്‍ഷം നിങ്ങള്‍ക്കെങ്ങനെ ?
വര്‍ഷ ഫലത്തിലൂടെ നിങ്ങളുടെ വരുന്ന വര്‍ഷത്തെ ശുഭവും അശുഭവും ആയ കാര്യങ്ങളെക്കുറിച്ച്
പ്രതിപാദിക്കുന്നു .

ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കട്ടെ എന്ന ക്രൈസ്തവ തത്വം ക്രിസ്ത്യാനികളെക്കാള്‍ മൂവായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ ആചരിച്ചിരുന്നു. ഇല്ലാത്തവര്‍ക്ക് ഉള്ളവര്‍ സക്കാത്ത് നല്‍കണം, എന്ന ഇസ്ലാം തത്വം മുസ്ലിംങ്ങളേക്കാള്‍ മൂവായിരത്തി അറുനൂറു കൊല്ലങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ ആചരിച്ചിരുന്നു. ഉള്ളവരില്‍ നിന്നും പിടിച്ചെടുത്ത് ഇല്ലാത്തവര്‍ക്ക് പങ്കിടണം എന്ന അപ്രായോഗിക സമത്ത്വദീക്ഷണം അഥവാ കമ്യുണിസം വ്യവസ്ഥാപിച്ച കാറല്‍ മാക്സിനെക്കാള്‍ അയ്യായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് പ്രായോഗികമായ സമത്ത്വ വീക്ഷണം അഥവാ അനശ്വര ബ്രാഹ്മണത്ത്വം ഭാരതീയര്‍ ആചരിച്ചിരുന്നു. അനശ്വരനായ ഈശ്വരന് ഉപകരിക്കാനായി ധനികര്‍ക്കും, ദരിദ്രര്‍ക്കും, ഒരേപോലെകഴിയുന്നതും, പ്രാണന് അനിവാര്യവും ആയ സ്വന്തം അന്നത്തിലെ അനശ്വരത്യാഗം അത്രേ ഉപവാസം. അഥവാ അനശ്വര ആത്മീയത.

ക്രിസ്തുമസ് - ഈസ്റര്‍ നോയംപുകള്‍ മുഖേന അനശ്വര ആത്മീയതയും, ദശാംശം മുഖേന നശ്വര ആത്മീയതയും ക്രിസ്ത്യാനികള്‍ ആചരിക്കുന്നു, റമദാന്‍ നോയമ്പ് മുഖേന അനശ്വര ആത്മീയതയും, സക്കാത്ത് മുഖേന നശ്വര ആത്മീയതയും മുസ്ലിങ്ങള്‍ ആചരിക്കുന്നു. അനശ്വര ആത്മീയതയും, നശ്വര ആത്മീയതയും ആചരിക്കുന്നവര്‍ക്ക് ഇവ ആചാരിക്കത്തവരേക്കാള്‍ ഇശ്വരാനുഗ്രഹവും, തദ്വാരാ മുന്നേറ്റവും അനുഭവിക്കുന്നതിനു അര്‍ഹതയുണ്ട്. ഇത് അവരുടെ യോഗവും ആണ്. ഹൈന്ദവ വേദം അനുശാസിക്കുന്ന ഏകാദശിവ്രതം ഏകാദശിയുടെ തലേന്നും, പിറ്റെന്നുമുള്ള, ദശമിയും, ദ്വാദശിയുമടക്കം മൂന്ന് നാളത്തെ ഉപവാസഅനുഷ്ടാനമാണ്‌. ദശമിക്കും, ദ്വാദശിക്കും ഒരിക്കല്‍ എന്ന ഒറ്റ ഭക്ഷണവും (കറികളും, വറവുകളുമില്ലാതെ ധാന്യവും, പയറും, പച്ചക്കറികളും ഒന്നിച്ച് വേവിച്ച് തയാറാക്കുന്ന തരം) ഏകാദശിക്കു ജലപാനരഹിതപൂര്‍ണ്ണ ഉപവാസവുമാണ് ഹൈന്ദവ വേദം അനുശാസിക്കുന്ന ഏകാദശിവ്രതം.

ചില ക്ഷേത്രങ്ങളില്‍ ഏകാദശിക്ക് ഗോതമ്പ് ചോറും പായസവും കൊടുക്കാറുണ്ട്. ഇത് വേദ വിരുദ്ധമാണ്. അരിഭക്ഷണം ഒഴിവാക്കി ഭക്ഷിക്കല്‍ ആണ് ഏകാദശി വ്രതമെങ്കില്‍ ഉത്തരേന്ത്യക്കാരും, വിദേശികളും നിത്യ ഏകാദശി വ്രതക്കാര്‍ ആകില്ലെ ?

ജനങ്ങള്‍ അനുദിനം അധ:പ്പതിക്കുന്നത്, അദ്വൈത ഹൈന്ദവ-വേദോപനിഷത്തുക്കളുടെ അനശ്വരസന്ദേശം സ്വജീവിതത്തില്‍ അനുഷ്ടിക്കാത്തതിനാലാണ്. ജനങ്ങള്‍ ത്യാഗബുദ്ധി ഉപേക്ഷിച്ചു സുഖഭക്തി പുലര്‍ത്തുന്നതിനാലാണ് അനുദിനം അധ:പ്പധിക്കുന്നത്.

ഇത് എന്റെ വാക്കുകള്‍ അല്ല, എന്റെ പരമ ഗുരുവില്‍ നിന്നും പകര്‍ന്ന്‍ കിട്ടിയ ഹൈന്ദവ വേദാനുശാസനം ആണിത്.

ഉപാസനാ രഹസ്യങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടുക.

 

പ്രശാന്ത് ശാന്തി
കരുനാഗപ്പള്ളി
email : jyothishasahayam@gmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories