ജ്യോതിഷം

ഗ്രഹങ്ങള്‍ ഈ വാരം


ഗ്രഹങ്ങള്‍ ഈ വാരം

2012 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 01 വരെ ( 1188 വൃശ്ചികം 10 മുതല്‍ 16 വരെ)

ആകാശത്ത് ഈ വാരം ചന്ദ്രന്‍ മാത്രം രാശി മാറുന്നു. ബുധന്‍ 27ന് വെളുപ്പിന് മുതല്‍ വക്രത്തില്‍ നിന്നും മാറി നേര്‍ ഗതിയില്‍ സഞ്ചാരം ആരംഭിക്കുന്നു. ഇടവം രാശിയിലെ വ്യാഴന്റെ വക്ര പ്രയാണം തുടരുന്നു.

രാഷ്ട്രീയപരമായി വ്യാഴന്റെ വക്രവും, ബുധന്റെ പാപമദ്ധ്യസ്ഥിതിയും വമ്പന്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കാരണമായേക്കും. പൊതുമേഖലയിലെ ഒന്നോ രണ്ടോ സ്ഥാപനങ്ങളിലെ മേധാവികള്‍ കോടിക്കണക്കിന് ധനം തിരിമറികള്‍ ചെയ്തത്തിന്റെ പേരില്‍ വലിയ വാര്‍ത്തകള്‍ വരാന്‍ സാധ്യതയുണ്ട്.

ആരോഗ്യപരമായി രാഹു, രവി എന്നീ ഗ്രഹങ്ങളുടെ ദശയോ അപഹാരമോ അനുഭവിക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്ന്. പ്രത്യേകിച്ചും വാതസംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് ചികിത്സിക്കുന്നവര്‍ .

ശുഭ ഗ്രഹങ്ങളുടെ അനുകൂലാവസ്ഥ മേടം, വൃശ്ചികം എന്നീ രാശിക്കാര്‍ക്ക് ഈ വാരം ഗുണദോഷ സമ്മിശ്രങ്ങളായ ഫലങ്ങള്‍ നല്‍കുന്നതാണ്. ബന്ധുസംഗമങ്ങള്‍ വളരെ സന്തോഷം നല്‍കും. സ്വന്തം കുടുംബാംഗങ്ങളോടോത്ത് ( ഭാര്യ/ഭര്‍ത്താവ്, മക്കള്‍) മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും ഉല്ലാസയാത്രകള്‍ക്ക് പോകാനും സാധിക്കും. പല ഭാഗത്ത് നിന്നും നല്ല വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇട വരും.നഷ്ടസാധ്യതയുള്ള കാര്യങ്ങളില്‍ തത്ക്കാലം എടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

ഇടവം, മീനം എന്നീ രാശികളില്‍ ജനിച്ചവര്‍ ഈ വാരത്തിലെ ഗ്രഹസ്ഥിതി പ്രതികൂലമാവുകയാല്‍ കുറച്ചു കൂടുതല്‍ ശ്രദ്ധിക്കേണ്ട വാരമാണ് ഇത്. നിങ്ങള്‍ ചിന്തിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. നിലവിലുള്ള വ്യവസ്ഥിതിക്ക് അനുകൂലമായി മുന്നേറുന്നതാണ് നല്ലത്. നിങ്ങളുടെ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഇപ്പോഴത്തെ സമയം അനുകൂലമല്ല.

ആഗ്നേയ ഗ്രഹങ്ങള്‍ അനുകൂലരാവുകയാല്‍ മിഥുനം, തുലാം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ബിസിനസ്സ് സംബന്ധമായും വ്യക്തിപരമായ കാര്യങ്ങളിലും ധൈര്യമായി തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാം. തന്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനുള്ള നിങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കി നിങ്ങളുടെ മദ്ധ്യസ്ഥത പലര്‍ക്കും സ്വീകാര്യമായേക്കും. തന്ത്രകാരകനായ ശുക്രനും വളരെ അനുകൂലമായതിനാല്‍ നിങ്ങളുടെ തൊഴിലിലെ പ്രത്യേക വൈദഗ്ദ്യം പ്രയോജനപ്പെടുത്താന്‍ ആവശ്യക്കാരുണ്ടാകും. അത് ധനമാക്കി മാറ്റാവുന്നതാണ്. അടുത്ത ഗ്രഹങ്ങള്‍ രാശി മാറുന്നതിനാല്‍ കാര്യങ്ങള്‍ വേഗം പുര്‍ത്തിയാക്കേണ്ടതാണ്.

കര്‍ക്കിടകം, കന്നി, മകരം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് വ്യാഴം കൂടാതെ ആഗ്നേയഗ്രഹങ്ങളുടെയും അനുഗ്രഹലബ്ദി തുടരുന്നു. അത് ശരിക്കും പ്രയോജനപ്പെടുത്തേണ്ടതാണ്. ബിസിനസ്സില്‍ തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പറ്റിയ സമയമാണ്. മേലധികാരികളെ കൈയ്യിലെടുക്കുവാന്‍ നിങ്ങളുടെ പ്രശംസയില്‍ പൊതിഞ്ഞ സംഭാഷണ ശൈലി പ്രയോജനപ്പെടും. സഹപ്രവര്‍ത്തകരേയും കീഴ്ജീവനക്കാരെയും അഭിനന്ദിക്കാനും മറക്കരുത്.

ചിങ്ങം, ധനു എന്നീ രാശികളില്‍ ജനിച്ചവര്‍ ഈ വാരം വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയതാല്‍ വളരെ നല്ല ഫലങ്ങള്‍ ലഭിക്കുന്നതാണ്. പ്രത്യേകിച്ചും കുടുംബത്തിന്റെയും ധനത്തിന്റെയും പ്രണയത്തിന്റെയും കാര്യങ്ങള്‍, കഴിയുന്നതും അപരിചിതരുടെ പക്കല്‍ നിന്നും ധനമോ സമ്മാനങ്ങളോ സ്വീകരിക്കരുത്. തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകയുമരുത്. ആത്മാര്‍ത്ഥമായിരിക്കില്ല അവരുടെ സമീപനം.

കുംഭം രാശിയില്‍ ജനിച്ചവര്‍ ഈ വാരം ശുഭന്‍മാരും കൂടാതെ ആഗ്നേയഗ്രഹങ്ങളുടെയും അനുകുലമായ രശ്മികളും ഉപയോഗപ്പെടുത്തേണ്ടതാണ്. ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടാനും ആ കരാറുകള്‍ ദീര്‍ഘകാലം നിലനില്‍ക്കാനാവശ്യമായ സല്‍ക്കാരങ്ങളും മറ്റും നടത്താനും ഈ വാരം ഉപയോഗിക്കണം. കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ലാഭം വര്‍ദ്ദീപ്പിക്കാന്‍ ചെറിയ റിസ്ക്‌ എടുക്കുന്നതില്‍ തെറ്റില്ല.


ഗു ശി
TRANSIT CHART
25 നവംബര്‍ 2012
ഞായര്‍
കു ര സ ബു ശു മ
ഗു ശി
TRANSIT CHART
01ഡിസംബര്‍ 2012
ശനി.
കു ര സ

ബു ശു മ

രാശിയും അവയുടെ നക്ഷത്രങ്ങളും
1മേടം : അശ്വതി, ഭരണി, കാര്‍ത്തിക കാല്‍
2ഇടവം : കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര
3മിഥുനം : മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍
4കര്‍ക്കിടകം : പുണര്‍തം കാല്‍ , പൂയ്യം, ആയില്യം
5ചിങ്ങം : മകം, പൂരം, ഉത്രം കാല്‍
6കന്നി : ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര
7തുലാം : ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍
8വൃശ്ചികം : വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട
9ധനു : മൂലം, പൂരാടം, ഉത്രാടം കാല്‍
10മകരം : ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര
11കുംഭം : അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍
12മീനം : പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories