ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

കാര്‍ത്തിക നക്ഷത്രവും അത്തിമരവും


കാര്‍ത്തിക നക്ഷത്രവും അത്തിമരവും

"ഭ്രാതൃവിഹീനോ ഹ്യോകോ
ബഹുഭൂല്‍ ബഹു ഭാര്യവാന്‍ വപുഷ്മാംശ്ച
തെജ്ജസ്വീ ശഠവചന
പരോപകര സുകീര്‍ത്തി രനലര്‍ക്ഷേ"

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ സഹോദരന്‍മാര്‍ കുറഞ്ഞവനായും ഏകാകിയും വളരെ ഭക്ഷിക്കുന്നവനായും വളരെ സ്ത്രീകളുമായി ബന്ധം ഉള്ളവനായും നല്ല ശരീരവും തേജസ്സും ഉള്ളവനായും കീര്‍ത്തിമാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അര്‍ത്ഥം.

ത്വക് സൗന്ദര്യത്തിന് പ്രധാനമായി ഉപയോഗിക്കുന്ന നാല്പാമരങ്ങളില്‍ ഒന്നാണ് അത്തി. കാര്‍ത്തികയെ അഗ്നി നക്ഷത്രമായാണ് കണക്കാക്കുന്നത്. ഏറ്റവും ചൂട് കൂടുതലുള്ള തെക്ക് വശമാണ് അത്തിക്ക് വാസ്തുപരമായി നല്‍കിയിട്ടുള്ള സ്ഥാനം. പവിത്രമായ വൃക്ഷമാണ് അത്തി. യാഗങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. തന്നെ വിമര്‍ശിക്കുന്നവരോട് ശത്രുതയോടെ പെരുമാറുന്നവരാണ് കാര്‍ത്തികക്കാര്‍. നിര്‍ബന്ധമായും കോപവും കൂടുതലുള്ളവരാണിവര്‍. കാര്‍ത്തിക കീര്‍ത്തി നേടും എന്നൊരു ചൊല്ലുണ്ട്.

വരാഹമിഹിരാചര്യരുടെ ഹോരശാസ്ത്രത്തില്‍
"ബഹുഭുക്പരദാരരത സ്തേജസ്വീ കൃത്തികാസു വിഖ്യാത: " എന്ന് കാര്‍ത്തികയെപ്പറ്റി പറയുന്നു.

( ഫൈക്കസ് റെസിമോസലിന്‍, ഫൈക്കസ് ഗ്ലോമറേറ്റ, റോക്സ്, കുടുംബം : അള്‍ട്ടിക്കേസി മോറേസി )

സംസ്കൃതം : ഹേമദുഗ്ധ, ഉദുംബരം, ജന്തുഫല, സേവ്യ, കൃമിഫല., ഹിന്ദി : ഗുലാര്‍, ഉമര്‍, ഗുജറാത്തി : ഉംബാരോ, മറാഠി : ഉംബാര, തമിഴ് : അത്തിമരം, ഇംഗ്ലീഷ് : ക്ലസ്റ്റര്‍ ഫിഗ്, കണ്‍ട്രി ഫിഗ്, ഗുലാര്‍ ഫിഗ്, കന്നഡ : അത്തി, തെലുങ്ക്‌ : അത്തി, ബ്രഹ്മവേദി, ബംഗാളി : ഡുമര്‍, ജാഗ്യദുമര്‍.

ഒരു അര്‍ധഹരിത മരം. കേരളത്തിലെ നനവാര്‍ന്ന നിത്യഹരിത വനങ്ങളിലും ഇപൊഴിയുന്ന ഈര്‍പ്പവനങ്ങളിലുമുണ്ട്. പുഷ്പമഞ്ജരികള്‍ നീണ്ട കുലകളായി കാണുന്നു. പുഷ്പത്തിന് മൂന്നോ നാലോ ഖണ്ടങ്ങളുണ്ട്. പാകമാകുമ്പോള്‍ ഫലങ്ങള്‍ ചുവപ്പ് നിറമുള്ളതായിത്തീരുന്നു. മൃദുരോമം കൊണ്ടുള്ള ഒരു ബാഹ്യാവരണവും ഉണ്ടായിരിക്കും. ഫലത്തിന് മണമുണ്ട്. മധുരമുള്ള നീരുള്ളതുകൊണ്ട് തിന്നാം. പക്ഷെ മിക്ക പഴങ്ങളിലും പുഴു കാണും. അതുകൊണ്ട് പൊളിച്ചു നോക്കിയേ തിന്നാവൂ.

അത്തി കായ്ക്കുവേണ്ടിയും നട്ടു വളര്‍ത്താറുണ്ട്. തടിക്കു ഈടും ഫലവും തീരെ കുറവാണ്. വെള്ളത്തില്‍ കുറെക്കാലം ഈടുനില്‍ക്കും. തൊലി, കായ്, വേര് ഇവ ഔഷധങ്ങളാണ്.

അത്തിതൊലിയിട്ടു തിളപ്പിച്ച വെള്ളം ചെങ്കണ്ണും ഉഷ്ണപുണ്ണും കഴുകാന്‍ നല്ലതാണ്. തൊലിയുടെ ശീതക്കഷായം അത്യാര്‍ത്തവത്തിന് കൊടുക്കാം. മറക്കര നല്ലെണ്ണ ചേര്‍ത്ത് അര്‍ബുദ വ്രണത്തില്‍ പുരട്ടാം. കായ ചതച്ച് പിഴിഞ്ഞ് നീര് തേന്‍ ചേര്‍ത്ത് സേവിക്കുന്നത് രക്തപിത്തഹരമാണ്. വേര് പാണ്ട് ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കും മുലപ്പാല്‍ വര്‍ദ്ധനക്കും സഹായകമാണ്.

അത്തി ലാക്കുപ്രാണികള്‍ക്ക് ഇഷ്ടപ്പെട്ട ആതിഥേയമരമാണ്. കാപ്പിചെടിക്ക് പറ്റിയ തണല്‍ വൃക്ഷമാണ്.

വീടിന്റെ തെക്കുഭാഗത്ത്‌ അത്തി ശുഭലക്ഷണമാണത്രെ. വടക്കുഭാഗത്തുള്ള അത്തി വീട്ടുകാര്‍ക്ക് ഉദരരോഗമുണ്ടാക്കുമെന്നും വിശ്വാസം. അത്തി, ഇത്തി ഇവയുടെ തൊലി ചതച്ച് നീരെടുത്ത് പാലോ വെള്ളമോ ചേര്‍ത്താല്‍ പുണ്യാഹമായി. യജ്ഞത്തിനും പുണ്യാഹത്തിനും ശുദ്ധിവരുത്തുന്നതിനും ഉപയോഗിക്കുന്നത് കൊണ്ടാണ് അത്തിക്ക് യജ്ഞിക, ശ്രീമന, വിപ്ര, സേവ്യ പവിത്രക, എന്നിങ്ങനെ പേര്‍ വന്നത്.

ജ്വലിക്കുന്ന വ്യക്തിത്വത്തിനുടമകളാണ് കാര്‍ത്തികക്കാര്‍. ഏവരും ഇഷ്ടപ്പെടുന്ന പ്രകൃതം. ഊര്‍ജ്വസ്വലരും പരോപകാര പ്രിയരുമായിരിക്കും. ഗുണകരവും ശുഭകരവുമായ ജീവിതശൈലിയും ഇവരുടെ പ്രത്യേകതകളാണ്.

എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories