ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

കന്നി രാശിക്കാരും പ്രായോഗിക പരിഹാരങ്ങളും


കന്നി രാശിക്കാരും പ്രായോഗിക പരിഹാരങ്ങളും

രാശിചക്രത്തിലെ ആറാം രാശിയും, സ്ത്രീരാശിയും, ഉഭയരാശിയുമാണ് കന്നി. ദൈവത്തിന്റെ ദൂതനും ബുദ്ധിയുടെയും വിദ്യാഭ്യാസത്തിന്റെയും ഗവേഷണങ്ങളുടെയും യുവത്വത്തിന്റെയും തന്ത്രങ്ങളുടെയും ഇന്‍ജിനീയറിംഗ്, വാര്‍ത്താവിനിമയം എന്നിവയുടെയും കാരകനായ ബുധനാണ് കന്നിരാശിയുടെ അധിപന്‍. പുരാണത്തില്‍ ബുധനെ കുറിച്ച് പ്രതിപാദിക്കുന്നത് ഗുരുപത്‌നിയായ താരാദേവിയില്‍ ശിഷ്യനായ ചന്ദ്രനുണ്ടായ അവിഹിത സന്തതിയായാണ്. താരക്കുണ്ടായ ജാരസന്തതി. അതിനാല്‍ ബുധനെ ആരും അടുപ്പിക്കാതായി, ജാരസന്തതിയെ പഠിപ്പിക്കാനും ആരും തയ്യാറായില്ല. അതിനാല്‍ ബുധന്‍ വിദ്യ സ്വയം അഭ്യസിച്ചതായിട്ടാണ് വയ്പ്പ്. ജ്യോതിഷത്തില്‍ ബുധനെക്കൊണ്ട് ബുദ്ധിയേയും വിദ്യയേയും ചിന്തിക്കുന്നുണ്ട്. ബുധന്റെ സ്വക്ഷേത്രമായ കന്നി തന്നെയാണ് ബുധന്റെ മൂലക്ഷേത്രവും ഉച്ചക്ഷേത്രവും. അതിനാലാകാം ബുധന്‍ വേറെയാരെയും ആശ്രയിക്കാതെ സ്വന്തം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുന്നത്. മാത്രമല്ല വേറെ ഗ്രഹങ്ങളെയൊന്നും കന്നിരാശിയില്‍ ഉച്ചനാകാന്‍ ബുധന്‍ അനുവദിച്ചിട്ടില്ല. രാശിസ്വരൂപം ഒരു കൈയ്യില്‍ നെല്‍ക്കതിരും മറ്റേ കൈയ്യില്‍ ചൂട്ടു കറ്റയും കൊണ്ട് പായല്‍ മൂടിയ ജലാശയത്തില്‍ തനിയെ തോണിയില്‍ പോകുന്ന ഒരു കനൃകയെയാണ് ആചാരൃന്‍മ്മാര്‍ സങ്കല്പിച്ചിരിക്കുന്നത്. വിദ്യാകാരകനായ ബുധനും മേല്‍കാണിച്ച രാശിസ്വരൂപവും കൂടിയാണ് നമുക്ക് കന്നിരാശിയില്‍ ജനിച്ചവരെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിതരുന്നത്.

ഇവര്‍ക്ക് പൊതുവേ ഇടത്തരം രൂപമാണ്. തള്ളിയ മാറിടവും, നീണ്ട മൂക്കും, തുടുത്ത കവിള്‍ത്തടവും വിശാലമായ നെറ്റിയും താഴ്ന്ന ചുമലുകളും ഇവരുടെ പ്രത്യേകതയാണ്. ചെറുപ്പത്തില്‍ തന്നെ നല്ല ബുദ്ധിയും വിവേചനശീലവും പ്രകടിപ്പിക്കുന്ന ഇവര്‍ പെട്ടെന്ന് വികാരങ്ങള്‍ക്കടിമപ്പെടുന്നു. വളരെ പ്രായോഗികബുദ്ധി പ്രകടിപ്പിക്കുന്ന ഇവര്‍ക്ക് ആത്മവിശ്വാസം പലപ്പോഴൂം കൈവിട്ടുപോകാറുണ്ട്.

കന്നി രാശിക്കാരുടെ സ്വഭാവവും അതിലെ പ്രായോഗിക പരിഹാരങ്ങളും.

ലഗ്നത്തിനു ബലം ഉണ്ടെങ്കില്‍ അഥവാ പോസിറ്റിവ് ആയി ചിന്തിക്കയാണെങ്കില്‍ ഇവരുടെ ഗുണങ്ങള്‍ പറയാന്‍ അധികയേറെയുണ്ട്. പൊതുവേ ഭാഗൃമുള്ളവരും, സൗന്ദര്യമുള്ളവരും, തന്റെ പ്രായം യഥാര്‍ത്തത്തില്‍ ആര്‍ക്കും അറിയാന്‍ പറ്റാത്തതരത്തിലുള്ളവരും കലാകാരന്‍മ്മാരും, വാഗ്മികളും, പണ്ഡിതന്‍മ്മാരും, കാമകലാ വിരുതന്‍മ്മാരുമായിരിക്കും. വിദ്യാഭ്യാസപരമായി മുന്നേറാന്‍ ഇവര്‍ക്ക് പ്രായം ഒരു തടസ്സമേയല്ല. ഇഷ്ഠവാക്കുകള്‍ പറയാനും ഇവര്‍ മിടുക്കന്‍മ്മാരാണ്. ഇവരുടെ എടുത്തു പറയേണ്ട സ്വഭാവവിശേഷമാണ് ഏതു കാര്യത്തിലുമുള്ള അടുക്കും ചിട്ടയും. കൂടാതെ വൃത്തിയും മാന്യമായ പെരുമാറ്റവും. ഏതു കാര്യവും ശരിക്കും പഠിച്ചശേഷമേ ഇക്കൂട്ടര്‍ അതിനെപ്പറ്റി അഭിപ്രായം പറയുകയുള്ളൂ. എത്ര പ്രയാസമുള്ള കാര്യമായാലും ഇവര്‍ വിചാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങള്‍ക്കും കൃത്യത വേണമെന്ന ആഗ്രഹത്താല്‍ പെട്ടെന്ന് ഇവരെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാനാകില്ല. ഒരേ കാര്യം എന്നും ചെയ്യാന്‍ താല്പരൃം ഇവര്‍ക്ക് കുറവാണ്. പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും വലിയ താല്പര്യമാണ്.

കന്നി ഒരു ഭൂമിരാശിയായതിനാല്‍ ഇവര്‍ക്ക് സ്ഥിരത, ധനം, പ്രശസ്ഥി എന്നിവയോട് ആസക്തി കൂടും. അത് നേടാനായി ക്ഷമയോടുകൂടി നന്നായി ആസൂത്രണം ചെയത് പരിശ്രമിക്കയും ചെയ്യും. ഏത് കാര്യവും ചെയ്യുന്നതിന് മുമ്പ് അതിന്റെ എല്ലാ വശവും ചിന്തിച്ച ശേഷമേ ഇറങ്ങി തിരിക്കയുള്ളു. സ്വയം വിമര്‍ശകരായതിനാല്‍ ഇവരില്‍ തെറ്റ് കണ്ടുപിടിക്കുവാന്‍ പ്രയാസമായിരിക്കും.

ലഗ്നത്തിനു ബലം കുറവും പാപയോഗവുമണ്ടെങ്കില്‍ ഇവര്‍ ജീവിതവിജയത്തിനു ശരിക്കും പരിശ്രമിക്കേണ്ടി വരും. അതിനു ജീവിത ശെലിയില്‍ തന്നെ മാറ്റം വരുത്തണം. സംഭാഷണശൈലി എപ്പോഴും ശ്രദ്ധിക്കണം. നമ്മള്‍ പറയുന്ന തമാശ മറ്റുള്ളവര്‍ക്ക് പരിഹാസ മാകാതിരിക്കുവാന്‍ പരമാവധി ശ്രദ്ധിക്കണം. വാക്കുകളില്‍ വരുന്ന ചെറിയ പിഴവിന് വലിയ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് ശരിക്കും ആലോചിച്ചശേഷം മാത്രം സംസാരിക്കുക. മറ്റുള്ളവരോടുള്ള പ്രത്യേകിച്ചും ബന്ധുക്കളോടും സഹോദരങ്ങളോടും പെരുമാറ്റം നയപരമായിരിക്കുവാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇവരെല്ലാം നിങ്ങളറിയാതെതന്നെ നിങ്ങളുടെ ശത്രുക്കളാകും. അക്ഷമനാകാതെ മറ്റുള്ളവര്‍ പറയുന്നതു മുഴുവന്‍ കേട്ടതിനു ശേഷം മറുപടി പറയുക. അവരെ ഇടക്കുവച്ചു തടയാതിരിക്കുക. നമുക്കു പറയാനുള്ളതു ചുരുക്കി പറയുക. മറ്റുള്ളവരെ ബോറടിപ്പിക്കാതിരിക്കുക. ഏതു പ്രോജക്ടിനും തുടക്കത്തില്‍ കാണിക്കുന്ന ചുറുചുറുക്ക് അത് അവസാനിക്കുന്നതു വരെ നിലനിറുത്താന്‍ ശ്രമിക്കണം. ഏല്ലാവരോടും ആലോചിച്ച് ഒരു കാരൃവും ചെയ്യാന്‍ സാധിക്കില്ലയെന്നറിഞ്ഞുകൊണ്ട് കാര്യങ്ങള്‍ കണ്‍ഫ്യൂസ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. എന്തെങ്കിലും തടസ്സം ഇടക്ക് വന്നാല്‍ ആത്മവിശ്വാസം കൈവിടാതിക്കുക. മറ്റുള്ളവരില്‍ തെറ്റു കണ്ടുപിടിക്കുവാന്‍ വിരുതുള്ള നിങ്ങള്‍ അത് കഴിയുന്നതും മുതലെടുക്കുവാന്‍ ശ്രമിക്കരുത്. അത് പലരോടും പറഞ്ഞ് വലുതാക്കാനും ശ്രമിക്കാതിരിക്കുക.

പലപ്പോഴും ഞാന്‍ തനിച്ചാണ് എന്ന ചിന്ത കാരണം കൂട്ടുകാരെയും മാറിമാറി പരീക്ഷിക്കുന്നതില്‍ കലാശിക്കും. കൂടാതെ കൂട്ടുകാരും അക-ു പോകും. കഴിയു-തും അകാരണമായി ആരെയും വിമര്‍ശിക്കാതിക്കുക. നമുക്കെതിരെയുള്ള വിമര്‍ശനങ്ങളെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. നമ്മള്‍ ജീവിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും ജീവിക്കാന്‍ അനുവദിക്കുക. അതേപോലെ നമ്മുടെ പ്രശ്‌നങ്ങളെപ്പറ്റി മാത്രം സംസാരിക്കാതെ നല്ലൊരു കേള്‍വിക്കാരനാകുവാന്‍ ശ്രമിക്കുക. എപ്പോഴും മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് അത് ഇല്ലാതെ വരുമ്പോള്‍ ബോറാകാതെയിരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം. ഒരാളിനെ സഹായിച്ചുയെന്ന കാരണത്താല്‍ തിരിച്ചും അത് പ്രതീക്ഷിക്കാതിരിക്കുക.

ജീവിത പങ്കാളി - പലപ്പോഴും വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കന്നിക്കൂറകാര്‍ക്ക് സ്‌നേഹം പ്രകടിപ്പിക്കുവാന്‍ അറിയാത്തതില്‍ നിന്നായിരിക്കും തുടക്കം. മാറ്റങ്ങള്‍ ആഗ്രഹിക്കുകയും പ്‌ളാനിങില്‍ വരുന്ന പിഴവുകളും മൂലം ഇവര്‍ ഒരു സ്ഥലത്തും ഉറച്ചു നില്ക്കാറില്ല. തൊഴില്‍ മാത്രമല്ല, വാസസ്ഥലവും മാറിക്കൊണ്ടിരിക്കും. വളരെ സെലക്ടീവ് ആയതുകൊണ്ടും ലജ്ജയുള്ളവരായതിനാലും വിവാഹം പലപ്പോഴും താമസ്സിച്ചായിരിക്കും നടക്കുക. വിവാഹ ജീവിത വിജയത്തിന് പങ്കാളിയുടെ കഴിവിനെയും സൗന്ദര്യത്തെയും അംഗീകരിക്കുകയും, കുറ്റങ്ങള്‍ ക്ഷമിക്കുകയും, സമഭാവത്തല്‍ കാണുകയും വേണം.

തൊഴല്‍ - തൊഴില്‍പരമായി ചിന്തിക്കയാണെങ്കില്‍ ബുധന്റെ സ്വാധീനം ഇവരെ ചിന്തകര്‍, സാഹിത്യകാര്‍, ഭാഷാവൈദഗ്ദ്യം ഉള്ളവര്‍, അദ്‌ധ്യാപകര്‍, ലൈബ്രേറിയന്‍, ഗവേഷകര്‍, സിവി. ഇന്‍ജിനീയറിംഗ്, സര്‍വ്വേയര്‍, ബാങ്കര്‍, ജ്യോതിഷം, ആഡിറ്റേര്‍സ്, പ്രാസംഗികര്‍, ഫാഷന്‍ ഡിസൈനേഴ്‌സ, സെയില്‍സ് റെപ്രസെന്റിവ്‌സ്, ഗായകര്‍, പേപ്പര്‍ ഡീലേഴ്‌സ്, കമ്പ്യൂട്ടര്‍ സോഫ്റ്റവെയര്‍ വിദഗ്ദര്‍, മിമിക്രി നടന്‍മാര്‍, ടെലിഫോണ്‍ ഒപ്പറേറ്റേഴ്‌സ്, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയയിടത്തും, ഇവരുടെ എന്തും കണ്ടുപിടിക്കാനുള്ള കഴിവ് ചാറ്റേര്‍ഡ് അക്കൗണ്ടന്റ്, പോലീസ് ഓഫീസര്‍, കെമിക്കല്‍ അനലിസ്റ്റ്, ഡോക്ടര്‍, നെഴ്‌സ്, ഗവേഷണം തുടങ്ങിയ മേഖലകളിലും എത്തിക്കുന്നു. കന്നിരാശി ഭൂമി രാശി യായതിനാല്‍ ഇവര്‍ക്ക് കൃഷിയോടും താല്‍പരൃം കൂടും.

ആരോഗൃപരമായി കന്നിരാശിയെ വാതവും കഫവും ഒരുപോലെ ശലൃപ്പെടുത്തുന്നതായിട്ടാണ് കണ്ടുവരുന്നത്. വായുഗ്രഹമായ ബുധന്‍ കാരണം ശ്വാസകോശങ്ങളില്‍ അസുഖം, ശബ്ദമില്ലായ്മ, ഞരമ്പുരോഗങ്ങള്‍, വിഷാദരോഗം, ആവശൃമില്ലാത്ത ചിന്തകള്‍ മൂലം വരുന്ന രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കാലപുരുഷന്റെ ആറാം രാശിയായ കന്നി വയറിനെ പ്രതിനിദാനം ചെയ്യുന്നതിനാല്‍ ദഹനപരമായ അസുഖങ്ങള്‍, കിഡ്‌നി പരമായവ, അപകടങ്ങള്‍, മുറിവുകള്‍, തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങള്‍, കേള്‍വിസംബന്ധമായവ, കുട്ടികള്‍ ഉണ്ടാകാതിരിക്കുക, തുടങ്ങിയവ ഉണ്ടാകാം.

കന്നി രാശിക്കാര്‍ക്ക് ബുധന്‍, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെ ദശാപഹാരങ്ങള്‍ പൊതുവേ ശോഭനമായിരിക്കും. ഇവര്‍ ബുധന്‍ പ്രതിനിധാനം ചെയ്യുന്ന ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ തുടങ്ങിയ വിഷ്ണുവിന്റെ അവതാരങ്ങളായ ദേവതകളെ ഭജിക്കുന്നതും, പച്ച പട്ട്, ഗോതമ്പ്, മരതകം, ചെറുപയര്‍, പിത്തള, കര്‍പ്പൂരം എന്നിവ ദാനം ചെയ്യുന്നതും, ബുധനാഴ്ച വ്രതം എടുക്കുന്നതും, മരതകം രത്‌നം ധരിക്കുന്നതും ശുഭഫലപ്രാപ്തിക്ക് ഉത്തമമാകുന്നു. കന്നിക്കൂറുകാരുടെ ഇഷ്ഠദിവസം ബുധനാഴചയും, ഭാഗ്യദിവസം വെള്ളിയാഴ്ചയും, ബന്ധു/സുഹൃദ് സന്ദര്‍ശനം, പന്തയം വക്കല്‍ തുടങ്ങിയവക്ക് തിങ്കളാഴ്ചയും, നിക്ഷേപം, വീട് മാറാന്‍, വാഹനം/വീട്/ആഡംബരങ്ങള്‍ എന്നിവ വാങ്ങാനും, ബിസിനസ്സ്, പാര്‍ട്‌നര്‍ഷിപ്പ് എന്നിവക്കു് വ്യാഴാഴ്ചയും ഉത്തമം. ചുവപ്പു കളര്‍ വസ്ത്രങ്ങള്‍ കഴിയുന്നതും ധരിക്കാതിരിക്കുക. ജീവിത ഉയര്‍ച്ചക്ക് പച്ചയും, ഭാഗ്യത്തിന് വെള്ളയും, വീട്ടില്‍ മഞ്ഞയും ധരിക്കുന്നത് ഉത്തമമായിരിക്കും. ഭാഗ്യ സംഖ്യകള്‍ - 5, 2, 7, 6, 3 എന്നിവയും, ഭാഗ്യ രത്‌നങ്ങള്‍ മരതകവും, ഇന്ദ്രനീലവും, വജ്രവുമാണ്.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories