ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

രവി സംക്രമം - മാസഫലം


രവി സംക്രമം - മാസഫലം

മേട മാസത്തിലെ പൊതു ഫലങ്ങൾ

മേടം 1 മുതൽ 14 വരെ അശ്വതി, മകം, മൂലം നക്ഷത്രക്കാർക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകാം. 13 മുതൽ 27 വരെ ഭരണി, പൂരം, പൂരാടം . 26 മുതൽ ഇടവം 10 വരെ കാർത്തിക ഉത്രം, ഉത്രാടം.

മേടം 1 മുതൽ മേടം 19 വരെ അശ്വതി, മകം, മൂലം മോശമായിരിക്കും ഒപ്പം മകീര്യം, ചിത്തിര, അവിട്ടക്കാർക്കും ഭരണി, പൂരം, പൂരാടത്തിനു ഇടവം 10 വരെയും, മോശമായിരിക്കും. പുണർതം, വിശാഖം, പൂരോരുട്ടാതി ഇവർക്കും ചിത്തിര, ചോതി വിശാഖത്തിനും മേല ദിവസങ്ങളിൽ മോശമായിരിക്കും.

തിരുവാതിര, ചോതി, ചതയം, പൂയ്യം, അനിഴം, ഉത്രട്ടാതി മേടം 1 മുതൽ 31 വരെ ക്ലേശാനുഭവങ്ങൾ ഉണ്ടാകും. പരിഹാരാർത്ഥം നവഗ്രഹാരാഥന നടത്തി ക്ലേശഫലങ്ങൾക്ക് പരിഹാരം കാണുക.

മേടം രാശി

സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദീർഗ നാളായി മനസ്സിൽ ഉദ്ദേശിച്ചിരുന്ന കാര്യങ്ങൾ പലതും നടപ്പില്ലാകും. കരമ രംഗത്ത് നൂതന മാറ്റങ്ങൾ സംഭവിക്കാം. തൊഴിലുമായി ബന്ധപ്പെട്ട നൂതന യാത്രകൾ വേണ്ടി വരാം. ചിലര്ക്ക് വിദേശത്ത്‌ ഉപരി പഠന സാധ്യതകൾ കാണുന്നു. ജീവിതാഭിലാഷം സഫലീകരിക്കാനുള്ള അപൂർവ്വമായ ഒരു മാർഗനിർദ്ദേശം ലഭിക്കാൻ സാധ്യത കാണുന്നു. ആര്യോഗ്യ സ്ഥിതി മെച്ചമായിരിക്കില്ല. ശാരീരികാസ്വസ്ഥത ഇടയ്ക്കിടെ ശല്യപ്പെടുത്തും. കാര്യതടസ്സം അനുഭവപ്പെടാം. സത്രുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാകാം. പണച്ചിലവുകൾ ഉണ്ടാകാം. ക്രയവിക്രിയ രംഗത്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കാം. ഭൂമി ക്രിയവിക്രിയ ചെയ്യുന്നതിനിട വരും. ധന വരവുകൾ വർധിക്കും. വാഹന സംബന്ധമായി ധന നഷ്ടങ്ങളും അപകട ദുരിതങ്ങളും ഉണ്ടാകാനിടയുണ്ട്. ആല്ലോചിച്ചുറപ്പിച്ചു വെച്ചിരുന്ന പല വിഷയങ്ങളിലും അപ്രതീക്ഷിത മാറ്റം ഉണ്ടാകാം. വിവാഹാലോചനകൾക്ക് തടസ്സം വരും. പുതിയ തൊഴിൽ സംരഭങ്ങളിൽ എർപെട്ട്‌ വിഷമിക്കനിടയാകും. സന്താനങ്ങളുടെ വിവാഹത്തിന് തടസ്സം നേരിടാം. ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ നേരിടാം. വിദ്യാർത്ഥികൾക്ക് അനുകൂല സമയമായിരിക്കും. ഇൻന്റർവ്യൂകളിലും ടെസ്റ്റിലും വിജയ സാധ്യത കാണുന്നു, നിയമന ഉത്തരവ് ലഭിക്കാനും സാധ്യതയുണ്ട്. ഗവണ്മെന്റ് ജീവനക്കാർക്ക് പ്രമോഷവും സ്ഥാന ചലനവും പ്രതീക്ഷിക്കാം. രാഷ്ട്രീയ രംഗത്ത് പൊതുജനപിന്തുണ ഉണ്ടാകും.

ഇടവം രാശി

ആഗ്രഹ സാഫല്യം ലഭിക്കാം. ഉദ്യോഗ രംഗത്ത് ഇഷ്ടമുത്ത മാറ്റം ഉണ്ടാകും. കര്മാരന്ഗത്ത്‌ അഭിവൃത്തി കൈവരും. സ്വയം തൊഴിൽ ചെയ്യുനവര്ക്ക് നേട്ടങ്ങൾ, ഭൂമിയിടപാടിലൂടെ വളരെയധികം നേട്ടങ്ങൾ, മനസ്സിനുള്ളിൽ വളരെ നാളായി സൂക്ഷിച്ചിരുന്ന പല അഭിലാഷങ്ങളും യാധാർത്‌ഥ്യമാകും. സർവ്വാഭീഷ്ട സിദ്ധി ലഭിക്കുന്നതാണ്. ഗുരുജനങ്ങല്ക്കും പിതാവിനും അപകടങ്ങളൾ ഉണ്ടായി വിഷമിക്കാനിട വരും. വരുമാന മാർഗങ്ങൾ സ്തംഭാനാവസ്ഥയിലാകും. സഹോദരങ്ങളുമായി മനോ മത്സരത്തിൽ ഇർപ്പെടും. സന്താന ഗുണമുണ്ടാകും. തസ്കര ഭയമുണ്ടാകും. ദാമ്പത്യ സുഖമുണ്ടാകും. വിവാഹ മോചന കേസുകൾ അനുകൂലമായിത്തീരും. സ്വർണത്തിന് നാശനഷ്ടം സംഭവിക്കാം. ആരോഗ്യനില അസുഖങ്ങൾ കാരണം ത്രിപ്തികരമാവുകയില്ല. വിദേശ യാത്ര സഫലീകൃതമാകും. യന്ത്ര സംബന്ധമായ തൊഴിലുകളിൽ ഏർപ്പെടാൻ അവസരമുണ്ടാകും. സർക്കാർ അനുകൂല്യം ലഭിക്കാം. സ്ത്രീകള് മുഖേന അപമാനത്തിനിടയാകാം. വിദ്യാർത്ഥികൾക്ക് അനുകൂലം, പരീക്ഷാ വിജയം പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്കു നിയമന ഉത്തരവുകൾ ലഭിക്കാം. സർക്കാർ ജീവനക്കാർക്ക് പ്രമോഷനും സ്ഥാന ചലനവും ലഭിക്കാം. രാഷ്ട്രീയ രംഗത്ത്‌ പൊതു ജന പിന്തുണ നഷ്ടപ്പെടും.

മിഥുനം രാശി

ദീർഘനാളായി നിലനിന്നിരുന്ന ജീവിതത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കിട്ടും. ഉപരി പഠനത്തിനു ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യമാണ്. ഗ്രഹ നിർമാണം ഉദ്ദേശിക്കുന്നവർക്കു അത് തുടങ്ങാൻ സാധിക്കും. പൂർവിക സ്വത്തു ലഭിക്കാൻ സാധ്യത. തൊഴിൽ മേഖലയിൽ ഉയർച്ച. കച്ചവടക്കാർക്ക് തിരിച്ചടികൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി അധിക ചിലവുകളും സാമ്പത്തിക വിഷയത്തിൽ നിയമനടപടികൾക്കു വിധേയാമാകാവുന്ന അവസ്ഥകളും വന്നു ചേരാവുന്നതുമാണ്. പണമിടപാടുകൾക്ക് സമയം നന്നല്ല. സർക്കാർ അനുകൂല്യങ്ങൽക്കു കാത്തിരുന്നവർക്ക് അനുകൂല ഫലം കിട്ടും. പുതിയ വാഹനം വാങ്ങാൻ അവസരം വന്നു ചേരാം. ഗ്രഹ നിര്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു വിഷമിക്കനിട വരും. രഹസ്യ ബന്ധത്തിലേർപ്പെടാനിടയാകും. മാനസ്സിക ക്ലേശം വർദ്ധിക്കാം. ദീർഘകാലമായി തുടർന്ന് വരുന്ന രോഗ ദുരിതങ്ങൾക്ക് ശമനം ഉണ്ടാകും. യാത്രാ ക്ലേശം വർദ്ധിക്കും. വിവാഹത്തിന് കാലതാമസം നേരിടാം. ശത്രു ശല്യം മുഖേന വിഷമിക്കും. പിതൃ സ്ഥാനീയർക്കും ഗുരു ജനങ്ങൾക്കും കഷ്ടപ്പാടുകൾ ഉണ്ടാകാം. ദൂര ദേശ സഞ്ചാരത്തിനിടയാകാം. അപ്രതീക്ഷിതമായി സ്വർണ്ണവും ധനവും നഷ്ടപെടാനിടയാകും. വിദ്യാര്തികൾക്ക് വിജയ സാധ്യത. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവു ലഭിക്കാൻ സാധ്യത. സർക്കാർ ജീവനക്കാർക്ക് കുറ്റാരോപണ മെമ്മോ ലഭിക്കാൻ ഇടയാകും. രാഷ്ട്രീയ രംഗത്ത് പൊതു ജന പിന്തുണ കുറയും.

കർക്കിടകം രാശി

തൊഴില രംഗത്ത് പല വിധ പ്രതിസന്ധികൾ അലട്ടും. ധന നഷ്ടം, ഇച്ഛാ ഭംഗം, മന: ക്ലേശം ഇവയൊക്കെ വന്നു ഭാവിക്കാം. ആധ്യാത്മിക പ്രവർത്തനങ്ങളിൽ മുഴുകുന്നതിലൂടെ അനാവശ്യ മനഷോപങ്ങൾ ഒഴിവായി സമാധാനം കിട്ടും. ശാരീരിക അലട്ടലുകൾ കു‌ടെ കു‌ടെ ശല്യപ്പെടുത്തും. പൊതുവെ ആഗ്രഹങ്ങൾ സഫലീകരിക്കും. വിദേശത്ത് താമസിക്കുന്നവർക്കും, വിദേശയാത്രകൾ ആഗ്രഹിക്കുന്നവർക്കും നല്ല സമയമാണ്. ഭൂമി സംബന്ധമായ വ്യവഹാരങ്ങളും മറ്റും ഉണ്ടാകാനിടയുണ്ട്. ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവർക്ക് ധന നഷ്ടത്തിനും മാനഹാനിക്കും ഇട വരും. സന്താനങ്ങളുടെ വിവാഹാലോചനകൾ തിരുമാനതിലെത്താം. ദാമ്പത്തിക സുഖം ഉണ്ടാകാം. സർക്കാർ നിയമന നടപടികൾക്ക് ഇടയായെക്കാം. അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത. പുതിയ വാഹനം വാങ്ങാൻ ഇടയാകാം. തൊഴിൽ രംഗത്ത് തടസ്സങ്ങൾ ഉണ്ടാകാം. പരീക്ഷയിൽ അനായാസ വിജയ സാധ്യത. രാഷ്ട്രീയ രംഗത്ത് പൊതു ജന പിന്തുണ കുറയും.

ചിങ്ങം രാശി

വ്യര്‍ത്ഥമായ ചിന്തകള്‍ ഉപേക്ഷിച്ച് സമ്പൂര്‍ണ്ണമായി കര്‍മ്മരംഗത്ത് മുഴുകുവാന്‍ കഴിയും. ഞാനെന്ന ഭാവം ഉപേക്ഷിക്കണം. കഠിനമായ വെല്ലുവിളികളെ നേരിട്ട് വിജയിക്കും. വിദേശയാത്ര, തൊഴില്‍ ഇവ ആഗ്രഹിക്കുന്നവര്‍ക്ക് അത് സഫലമാകും. ചിങ്ങ രാശി സ്ത്രീകള്‍ക്ക് അവിചാരിതമായ ദാമ്പത്യപ്രശ്നങ്ങള്‍ ഉടലെടുക്കാം. ആരോഗ്യ സ്ഥിതി മോശമാകാം ശാരീരിക അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടാകാം. പണച്ചിലവ് കൂടും. തൊഴില്‍ രംഗത്ത് സാമ്പത്തിക നഷ്ടം ഉണ്ടാകും. പുതിയ തൊഴില്‍ മേഘലകള്‍ കണ്ടെത്തി വിജയിപ്പിക്കാന്‍ കഴിയും. ബന്ധു ജനങ്ങളുമായി കലഹിയ്ക്കുന്നതിനു ഇടവരും. സന്താനങ്ങള്‍ക്ക് വേണ്ടി അധിക ചിലവുകള്‍ ഉണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിയ്ക്കും. സ്ത്രീകളില്‍ നിന്നും വിരോധങ്ങള്‍ പുരുഷന്മാര്‍ക്കുണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയുമായി അകന്നിരിയ്ക്കാന്‍ യോഗം. പൊതുജനങ്ങളുമായി മനോമത്സരത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം വരാം. പിതൃസ്ഥാനിയരും ഗുരുക്കന്മാര്‍ക്കും ഗുണാനുഭവം കൂടിയിരിക്കും. തൊഴില്‍ രംഗത്ത് സ്ഥാനഭ്രംശത്തിന് സാധ്യത. സന്താനത്തിന്‍റെ വിവാഹാലോചനയ്ക്ക് തടസ്സം നേരിടുകയോ, മാറ്റിവയ്ക്കാനോ സാധ്യത. ബിസിനസ്സില്‍ മാന്ദ്യം സംഭവിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ഷയ്ക്ക് പ്രതീക്ഷയില്‍ കൂടുതല്‍ വിജയം പ്രതീക്ഷിയ്ക്കാം. രാഷ്ട്രീയ രംഗത്ത് പൊതു ജന പിന്തുണ കുറയും.

കന്നി രാശി

ഗ്രഹ നിര്‍മ്മാണം ആരംഭിയ്ക്കുന്നവര്‍ക്ക് അത് സാധിക്കില്ല. നൂതന വാഹനം വാങ്ങും. വസ്തു ക്രയവിക്രയം നടക്കും. പുര്‍വ്വിക സ്വത്ത് വില്പന നടത്തും. മംഗല്യ കാര്യത്തില്‍ ഈ കാലത്ത് തീരുമാനമാകും. കഠിന പരിശ്രമത്തിലൂടെ അസാധ്യമായ പല ലക്‌ഷ്യവും ഈ കാലഘട്ടത്തില്‍ കഴിയുന്നതാണ്. യുക്തിപരമായി ചിന്തിച്ചും വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിച്ചും സമചിത്തത പാലിച്ചും കാര്യങ്ങളില്‍ നീങ്ങുക. ആരോഗ്യ സ്ഥിതി തൃപ്തികരമായിരിക്കാം. പണച്ചിലവുകള്‍ വര്‍ദ്ധിയ്ക്കും. പണമിടപാടുകള്‍ നടത്തുവാന്‍ പറ്റിയ സമയമല്ല. സഞ്ചാര ക്ലേശം വര്‍ദ്ധിയ്ക്കും. കടബാധ്യതകള്‍ കൂടും. കൂട്ടുകാരില്‍ നിന്നും വഞ്ചനയുണ്ടാകും. അപ്രതീക്ഷിത ധനം, സ്വര്‍ണ്ണ നഷ്ടത്തിന് സാധ്യത, ബന്ധു ജനങ്ങളുടെയും ആത്മ മിത്രങ്ങളുടെയും വേര്‍പാടില്‍ ക്ലേശിക്കാനിടവരും. കുടുംബകോടതികളില്‍ കുടുങ്ങികിടക്കുന്ന ബന്ധങ്ങള്‍ പെട്ടെന്ന് വേര്‍പ്പെടുന്നതിന് സാധ്യത. സന്താനങ്ങളുടെ വിവാഹത്തിന് കാല താമസം നേരിടാം. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റം കിട്ടും. അപ്രതീക്ഷിത സൗഭാഗ്യം ലഭിയ്ക്കാം. വിവാഹത്തിന് തടസ്സങ്ങള്‍ ഉണ്ടാകും. മാനഹാനിയ്ക്ക് ഇടവരാവുന്ന അവസരമുണ്ടാകാം. വിദേശ യാത്ര സഫലീകരിയ്ക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകും. ബിസിനസ്സില്‍ പണചിലവുണ്ടാകും. പൊതുജനങ്ങളുമായി അകാരണമായി കലഹിക്കാനിടവരും. വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് മന്ദഗതി അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയില്‍ കൂടുതല്‍ വിജയം ലഭിയ്ക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ കിട്ടാന്‍ വൈകും. രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണയുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകുല സ്ഥാനമാറ്റം ലഭിക്കും.

തുലാം രാശി

മത്സരങ്ങളിലും പരീക്ഷകളിലും വിജയിയ്ക്കും. ഗൃഹനിര്‍മ്മാണം പുർത്തീകരിയ്ക്കുന്നതിന് തടസ്സം വരും. പുതിയ കര്‍മ്മ മേഘലകള്‍ തുടങ്ങുന്നതിനും ആദായ മാര്‍ഗ്ഗങ്ങള്‍ വിപുലീകരിയ്ക്കുന്നതിനും അവസരമുണ്ടാകും. പുര്‍വ്വിക ഗൃഹം സംരക്ഷിച്ചു കൊണ്ടുപോകുവാന്‍ ശ്രമം നടത്തും. ഭൂമിയിടപാടുകളില്‍ നഷ്ടം സംഭവിയ്ക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. സഞ്ചാരക്ലേശം വര്‍ദ്ധിയ്ക്കും. ബന്ധു ജനങ്ങള്‍ക്ക് അനിഷ്ടകാലമാണ്. വിഷാഗ്നി ഭയത്തിന് ഇടവരാം. ഭ്രത്യു ജനങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അനുകൂല ഫലങ്ങള്‍ വന്നു ചേരും. തൊഴില്‍ രംഗത്ത് ഉന്നതി, ഔദ്യോഗിക രംഗത്ത് ഉയര്‍ച്ച, ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും മോചനം, കടബാധ്യതയില്‍ നിന്നും മോചനം, സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടക്കും, പുതിയ വാഹനം വാങ്ങുന്നതിന്‍ അവസരം വന്നു ചേരും. ആത്മീയ ചിന്ത മുന്നിട്ടു നില്‍ക്കും. പുണ്യ ക്ഷേത്രങ്ങള്‍ ദര്‍ശനം ചെയ്യുന്നതിന് അവസരം, സര്‍ക്കാരിന്‍റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാലതാമസം, വിഷമഘട്ടങ്ങളില്‍ മനോധൈര്യം കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കണം. വിവാഹാലോചനകള്‍ നടക്കും, ദാമ്പത്യ സുഖം കൂടും, നേത്രരോഗങ്ങള്‍ക്ക് സാധ്യത അപ്രതീക്ഷിത ധനവരവ് സന്താനങ്ങള്‍ മൂലം ദുഃഖിക്കാനിടവരും, വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കത് നടക്കും. ബിസിനസ്സില്‍ വരുമാനം കൂടും, പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപവാദത്തിനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ വിജയ സാധ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജയ പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിഷണ നടപടി അഭിമുഖീകരിക്കേണ്ടി വരും. രാഷ്ട്രീയ രംഗത്ത് പൊതു ജനപിന്തുണ കുറയും.

വൃശ്ചികം രാശി

ആലോചന കുറവുകൊണ്ട് കര്‍മ്മ രംഗത്ത് പലവിധ നഷ്ടങ്ങള്‍ വന്നുഭവിയ്ക്കും. നഷ്ടപ്പെട്ട ഭൂമി വാങ്ങുവാനായി വായ്പകള്‍ കിട്ടും. കുടുംബത്തില്‍ കൂട്ടായ ആലോചനകളിലൂടെ പല പ്രയാസങ്ങള്‍ക്കും പരിഹാരമുണ്ടാകും. വിദ്യാര്‍ത്ഥികളുടെ സമയം ഉത്തമമാണ്. സ്ത്രീകള്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍, ദാമ്പത്യ സുഖം ഇവ ലഭിക്കും. ആരോഗ്യ സ്ഥിതിമെച്ചമായിരിക്കും. കുടുംബ ജീവിതത്തില്‍ ഐശ്വര്യം നിലനില്‍ക്കും. സാമ്പത്തിക ഭദ്രത, സന്താനങ്ങളുടെ ഗുണത്തിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നഷ്ടത്തില്‍ കലാശിയ്ക്കും. വാഹന ഗുണം ഉണ്ടാകും. സ്ത്രീകളുമായി വാക്കുതര്‍ക്കങ്ങള്‍ ഉടലെടുക്കും. ശത്രുവില്‍ നിന്നും മോചനം, സന്താനങ്ങളുടെ വിവാഹം നടക്കും. കോടതി വ്യവഹാരങ്ങള്‍ നീണ്ടുപോകും. വിദേശ യാത്രകള്‍ സഫലീകൃതമാകും. പുതിയ തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടും, പൂര്‍വ്വിക സ്വത്ത് കൈവശം കിട്ടും. മൂത്രാശയ രോഗങ്ങള്‍ക്ക് സാധ്യത, അദ്ധ്യാപനത്തിലെ വരവ് വര്‍ദ്ധിക്കും.

ധനു രാശി

തിവ്ര പരിശ്രമാത്തിലൂടെ ലക്ഷ്യ പ്രാപ്തി കൈവരും. കുടുംബപരമായ വസ്തു വിഭജനം തര്‍ക്കത്തില്‍ കലാശിക്കും. നൂതന വാഹനം വാങ്ങുന്നതാണ്, ജീവിതത്തില്‍ നിര്‍ണ്ണായകമാറ്റം വരുത്താന്‍ പര്യാപ്തമായിരിക്കും. സ്ത്രീകളുമായി വിരോധിക്കുന്നതിനും ബന്ധു ജനങ്ങളും അയല്‍ക്കാരുമായും സ്വരച്ചേര്‍ച്ചയില്ലായ്മ വരുന്നതിനുമിടയാകും. കുടുംബ ജീവിതത്തില്‍ സമാധാനം കുറയും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാനമാനങ്ങള്‍ വന്നുചേരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗം ലഭിക്കും. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും. സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ പ്രതീക്ഷയില്‍ കുടുതല്‍ ഉയര്‍ച്ച. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാല താമസം നേരിടും. വിവാഹ മോചന കേസുകള്‍ കാല താമസം നേരിടും. ഔദ്യോഗികമായി അനര്‍ത്ഥങ്ങള്‍ സംഭവിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാല താമസം നേരിടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രൊമോഷനും ഉദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥലം മാറ്റം പ്രതീക്ഷിക്കാം. ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കാം. സ്വര്‍ണ്ണവും ധനവും നഷ്ടത്തിന് സാധ്യത.

മകരം രാശി

അപ്രതീക്ഷിത ധന നഷ്ടം വരാം. രോഗ ദുരിതങ്ങള്‍ വര്‍ദ്ധിക്കാനിടയാകും. വ്യാപാര രംഗത്ത് പ്രവൃത്തിക്കുന്നവര്‍ക്ക് വിപുലമായ നഷ്ടങ്ങള്‍ വന്നുഭവിക്കും. കടബാധ്യത വര്‍ദ്ധിയ്ക്കും. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് മനസന്തോഷത്തിന് സാധ്യത. സഹോദരങ്ങളും അയല്‍പ്പക്കക്കാരുമായി കലഹിക്കാനിടവരും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത. മുൻകൂട്ടിയുള്ള നിശ്ചയങ്ങള്‍ പലതും അനിശ്ചിതമായി നീട്ടി വെയ്ക്കാൻ ഇടയാകും. സ്ത്രീ മുഖാന്തിരം മാനഹാനിക്ക് സാധ്യത. കാലുകളില്‍ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ആത്മീയ കാര്യങ്ങളില്‍ വെറുപ്പ് അനുഭവപ്പെടും. ഭൂമിയിടപാടുകള്‍ നീണ്ടുപോകും, സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ ലഭിക്കാം. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കുന്ന സ്ഥലത്ത് സ്ഥാന ചലനം, കേസുകള്‍ക്ക് പണം ചിലവാക്കുക, രാഷ്ടീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതു ജനപിന്തുണ കുറയുക, പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറ്റമേറേ കിട്ടാന്‍ സാധ്യത ഇവ ഫലം.

കുംഭം രാശി

അനേക കാലമായി മനസ്സില്‍ കൊണ്ട് നടന്ന പല കാര്യങ്ങളും പൂര്‍ത്തികരിക്കുന്നതിന് കാല താമസം നേരിടും. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും. വിദേശ യാത്ര, തൊഴില്‍ ഇവ ഉദ്ദേശിക്കുന്നവര്‍ക്ക് അത് സാധ്യമാകും. പുതിയ വീട് വാങ്ങാനും പണി തുടങ്ങുന്നതിനും യോഗം. ഉദ്യോഗസ്ഥര്‍ക്ക് മേലാധികാരിയുടെ പ്രീതി ലഭിക്കും. അലര്‍ജ്ജി സംബന്ധമായ അസുഖങ്ങളും ശ്വാസ തടസത്തിനും ഇടയുണ്ട്. ആത്മീയ രംഗത്ത് പ്രവര്‍ത്തിച്ചു ആത്മ സംതൃപ്തി കൈവരിക്കും. പണചിലവുകള്‍ വര്‍ദ്ധിയ്ക്കും. ബന്ധുജനങ്ങളുമായി കലഹിയ്ക്കാനിടവരും. കുടുംബജീവിതത്തില്‍ സമാധാനം കൈവരും. പണമിടപാടുകള്‍ നടത്തുവാന്‍ പറ്റിയ സമയമാണ്. സ്ത്രീകള്‍ മുഖേന അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യത. ധനവും സ്വര്‍ണ്ണവും കളവു പോകാന്‍ സാധ്യത. സര്‍ക്കാര്‍ അംഗീകാരത്തിന് ഇടയാകും. അന്യദേശവാസത്തിനിട വരും. ഗൃഹം മോടിപിടിപ്പിക്കാനിടയാകും. സന്താനങ്ങള്‍ മുഖാന്തരം വ്യസനിക്കാനിടവരും. ബന്ധുജനങ്ങളുടെ വേര്‍പാടിനു സാധ്യത, വിവാഹാലോചനകള്‍ നീണ്ടുപോകും. ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികാരം നഷ്ടമാകും. പുതിയ തൊഴില്‍ സംരംഭത്തിലെര്‍പ്പെടും. ബിസിനസ്സില്‍ പണനഷ്ട മുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയില്‍ കൂടുതല്‍ വിജയം ലഭിക്കും.

മീനം രാശി

കുട്ടികളുടെ വിദ്യാഭ്യാസം തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ ആഗ്രഹത്തിനും മുകളില്‍ കാര്യങ്ങള്‍ സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. സ്ത്രീകള്‍ക്ക് അഭിഷ്ടസിദ്ധികള്‍ കൈവരിക്കാന്‍ കഴിയും. പുതിയ വാഹനം വാങ്ങുന്നതാണ്. സര്‍വ്വാഭിഷ്ടങ്ങള്‍ നേടുന്നതിന് ഉചിതമായി മാര്‍ഗ്ഗദര്‍ശനം നല്‍കുവാന്‍ കഴിയുന്ന ചില പുതിയ പരിചയങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ശമിച്ചിരുന്ന രോഗങ്ങള്‍ പെട്ടെന്ന് വഷളായി വിഷമിക്കേണ്ടതായി വരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കുറയും. മറ്റുള്ളവരുടെ ചതികെണിയില്‍പ്പെട്ട് ധനനഷ്ടത്തിനും മാനഹാനിയ്ക്കും ഇടയായേക്കാം. പിതൃ ജനങ്ങള്‍ക്കും ഗുരുക്കൻമാരുടെയും വേര്‍പാടില്‍ ദുഃഖിക്കാനിടവരും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ തിരുമാനിക്കപ്പെടാനിടവരും. സന്താനങ്ങളെ കൊണ്ട് മന:സസന്തോഷം ഉണ്ടാകും. ശത്രു ശല്യവും തസ്ക്കര ഭയവും കുറയും. സ്വജനങ്ങളുമായി കലഹിക്കാനിടവരും. അപ്രതിക്ഷിത ധനവരവിന് സാധ്യത വിദേശയാത്രകള്‍ സഫലികൃതമാകും

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

33 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുകയും water authorityയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരിക്കുന്നു. വിരമിച്ച ശേഷവും ഇതു തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം ആദിത്യനെ ആസ്പദമാക്കി സ്റെല്ലാർ ആസ്ട്രോളജി പ്രകാരം മാസഫലങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നു. പുരോതനമായി 5 തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദേഹം ജാതകത്തിന് 15% പ്രാധാന്യമേ നല്കുകയുള്ളൂ. പ്രശ്നത്തിനും ചാര ഫലത്തിനുമാണ് മുൻതൂക്കം നൽകുന്നത്. telephoneലൂടെ സൗജന്യമായി വർത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍‍ നായർ വേറിട്ട്‌ നിൽക്കുന്നു. ഇദ്ദേഹത്തെ ഒന്നു വിളിക്കേണ്ട താമസമേയുള്ളൂ.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories