ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

2013 മേയ് മാസത്തിലെ രാശിഫലവും ഗ്രഹ ചലനങ്ങളും


2013 മേയ് മാസത്തിലെ രാശിഫലവും ഗ്രഹ ചലനങ്ങളും

ഈ മാസം ആകാശത്ത് പ്രധാന ഗ്രഹമായ വ്യാഴനും രാശി മാറുന്നുയെന്ന പ്രത്യേകതയുണ്ട്. മാസം തുടങ്ങുന്നത് 5 പ്രധാന ഗ്രഹങ്ങള്‍ മേടം രാശിയിൽ നിൽക്കുന്നത് കണ്ടുകൊണ്ടാണ്. 4-ന് ശുക്രന്‍ മൗഢ്യം വെടിഞ്ഞ് സ്വന്തം രാശിയായ ഇടവത്തിലേക്കും, 13-ന് രാവിലെ ബുധനും, 14-ന് രാത്രിയിൽ രവിയും, 23-ന് രാവിലെ ചൊവ്വയും കൂടി ഇടവം രാശിയിൽ പ്രവേശിച്ച് വ്യാഴനുമായി യോഗം ചെയ്യുന്നു. 22-ന് ബുധന്റെ മൗഢ്യം അവസാനിക്കുകയും, ചൊവ്വയുടെ മൗഢ്യവും ശനിയുടെ വക്രാവസ്ഥയും തുടരുകയും ചെയ്യുന്നു.13-ന് അക്ഷയതൃതീയ കൊണ്ടാടുന്നു.

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ 15 നാഴിക)

മേടം രാശിയിൽ ജനിച്ചവര്‍ക്ക് പ്രധാന പാപ ഗ്രഹങ്ങള്‍ അനുകൂലമായി വരുന്നതിനാൽ ഈ മാസം അപ്രതീക്ഷിത നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഈശ്വരപ്രാര്‍ത്ഥനയിൽ ശരിക്കും ഫലം ലഭിക്കും. ശത്രുക്കള്‍ പോലും നിങ്ങളുടെ ഉപദേശം തേടിയെത്തും. നിങ്ങളുടെ നേതൃത്ത്വം അംഗീകരിക്കും. മറ്റു ഗ്രഹങ്ങള്‍ അത്ര അനുകൂലമല്ലാത്തതിനാൽ അമിത ആത്മവിശ്വാസം ആദ്യം വെടിയണം. ചര്‍ച്ചകളിൽ പങ്കെടുക്കുമ്പോള്‍ ശരിക്കും ആലോചിച്ചശേഷം മാത്രം സംസാരിക്കുക. ബുധന്‍ മൗഢ്യത്തിലായതിനാൽ ഇ മെയിൽ അയക്കുമ്പോള്‍ തെറ്റിദ്ധാരണയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
നല്ല ദിവസങ്ങള്‍ : 1, 4, 5, 10, 13, 21, 22, 29, 31.

ഇടവക്കൂര്‍ (കാര്‍ത്തിക അവസാനത്തെ 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക)

ഇടവം രാശിയിൽ ജനിച്ചവര്‍ക്ക് ഈ മാസം ശനിയും ശുക്രനും ഒഴിച്ചുള്ള ഗ്രഹങ്ങളുടെ അനുഗ്രഹം വലുതായി ലഭിച്ചെന്ന് വരില്ല. തൊഴിൽ പരമായി തെറ്റുകളുണ്ടാവാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ പൊന്തി വന്നേക്കാം. അത് ഇപ്പോഴെത്തെ നിങ്ങളുടെ കാര്യങ്ങളെ തകിടം മറിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. നഷ്ടസാദ്ധ്യതയുള്ള സംരംഭങ്ങളിൽ നിന്നും വിട്ടു നിൽക്കണം. വിവാഹിതര്‍ പങ്കാളിയുമായി കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കണം. അനാവശ്യ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
നല്ല ദിവസങ്ങള്‍ : 4, 5, 6, 7, 11, 12, 16, 25, 26, 31.

മിഥുനക്കുര്‍ ( മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണര്‍തം ആദ്യ 45 നാഴിക)

മിഥുനം രാശിയിൽ ജനിച്ചവര്‍ക്ക് മാസം പൊതുവേ അത്ര ശുഭകരമായിരിക്കില്ല. വളരെ നയപരമായി പെരുമാറേണ്ടിയിരിക്കുന്നു. എതിര്‍ലിംഗക്കാരുമായുള്ള സഹവാസം, അവരോടുള്ള പെരുമാറ്റം എന്നിവ തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഈ വാരത്തിലെ ഗ്രഹസ്ഥിതി അങ്ങനെയാണ്. അസുഖങ്ങള്‍ക്കെതിരെയും ശ്രദ്ധിക്കണം. പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് മാറ്റിവക്കണം. അമിത ആത്മവിശ്വാസവും പാടില്ല. നഷ്ടസാദ്ധ്യതയുള്ള സംരംഭങ്ങളിൽ ചാടരുത്.
നല്ല ദിവസങ്ങള്‍ : 6, 7, 10, 13, 20, 25, 26, 27.

കര്‍ക്കിടക്കുര്‍ ( പുണര്‍തം അവസാന 15 നാഴിക, പൂയ്യം, ആയില്യം)

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍ക്ക് രവി, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളുടെ അനുകൂലമായ നില കാരണം ഈ മാസം ചില അപ്രതീക്ഷിതവും പ്രധാനപ്പെട്ടവരുമായ അഥിതികളാൽ സന്തോഷകരമായ ചില മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാം. ഇവര്‍ കാരണം കുടുംബത്തിലും ബിസിനസ്സിലും ഗുണകരമായ മാറ്റങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവസരങ്ങള്‍ വിട്ടുകളയരുത്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാരംഗത്തുള്ളവര്‍ക്കും വളരെ നന്നായി മുന്നേറാന്‍ കഴിയും. അതിന് സഹായകമാവുന്ന ചില സംഭവങ്ങള്‍ പ്രതീക്ഷിക്കാം. കാരണമില്ലാതെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെന്നു വരും.
നല്ല ദിവസങ്ങള്‍ : 1, 10, 11, 12, 16, 21, 22, 27, 29.

ചിങ്ങക്കൂര്‍ ( മകം, പൂരം, ഉത്രം ആദ്യ 15 നാഴിക )

രവി, ശുഭഗ്രഹങ്ങള്‍ എന്നിവരുടെ അനുകൂലമായ നില ചിങ്ങം രാശിയിൽ ജനിച്ചവര്‍ക്ക് ചില പ്രത്യേക അനുഭവങ്ങള്‍ പ്രദാനം ചെയ്യും. തികച്ചും വിഭിന്നമായ ഒരു ചുറ്റുപാടിൽ നിന്നും വന്ന ഒരു വ്യക്തിയുമായി അടുക്കാന്‍ അവസരം വരുന്നതാണ്. അത് തികച്ചും സന്തോഷപ്രദമായിരിക്കയും ചെയ്യും. ഇത് പ്രണയകാര്യത്തിലാണ് സംഭവിക്കുന്നതെങ്കിൽ സ്വന്തം പോക്കറ്റിന്റെ ഘനം നോക്കാതെ തന്നെ നിങ്ങള്‍ ചെലവാക്കുകയും ചെയ്യും. സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കണം. ശനി രാഹുമാരുടെ നില റിക്‌സ് കൂടുതലുള്ള പ്രവര്‍ത്തികളിൽ ധനം നിക്ഷേപിക്കാന്‍ പ്രേരണയുണ്ടാകും. അതിനാൽ ശ്രദ്ധിച്ച് മുന്നേറുക.
നല്ല ദിവസങ്ങള്‍ : 1, 4, 5, 11, 12, 13, 20, 29, 31.

കന്നിക്കൂര്‍ ( ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 15 നാഴിക )

കന്നി രാശിയിൽ ജനിച്ചവര്‍ക്ക് ഗുണദോഷസമ്മിശ്രമായ മാസമായിരിക്കും ഇത്. വ്യാഴം അനുകൂലമാണ് എന്നത് ഒരു ആശ്വാസം നൽകിയേക്കും. കൂടാതെ പല കാര്യങ്ങളിലും റിക്‌സ് എടുക്കാനും തോന്നിയേക്കും. എങ്കിലും ഒരു ഉള്‍പ്രേരണയാലെന്ന പോലെ ഒരു മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാകാനിടയുണ്ട്. കഴിയുന്നതും അത് തൊഴിൽ രംഗത്തോ, കുടുംബത്തിലോ സമ്മര്‍ദ്ദമുണ്ടാകാതെയിരിക്കാന്‍ ശ്രദ്ധിക്കണം. പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ മറ്റുള്ളവരുടെ സ്ഥാനത്ത് ഞാനാണെങ്കിൽ എന്തു ചെയ്യും എന്നാലോചിച്ചാൽ മതി. ഉത്തരം കിട്ടും.
നല്ല ദിവസങ്ങള്‍ : 4,5, 6, 7, 13, 16, 21, 22, 25, 26, 31.

തുലാക്കൂര്‍ ( ചിത്തിര അവസാന 30 നാഴിക, ചോതി, വിശാഗം അവസാന 45 നാഴിക )

ഈ മാസം ബുധ ശുക്രന്‍മാരുടെ സഹായം മാത്രമാണ് തുലാം രാശിയിൽ ജനിച്ചവരെ തുണക്കുന്നത്. അതിനാൽ കഴിയുന്നതും ഈ മാസം ഒരു കാര്യത്തിലും റിസ്ക് എടുക്കരുത്. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തന്നെ മാനസ്സിക സമ്മര്‍ദ്ദം അകാരണമായി വര്‍ദ്ദിക്കുന്നതായി തോന്നാം. ബിസിനസ്സുകാര്‍ ബിസിനസ്സിൽ പ്രത്യേകിച്ച് പരിഷ്‌ക്കാരങ്ങളൊന്നും വരുത്താന്‍ ശ്രമിക്കരുത്. സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. മാസത്തിന്റെ രണ്ടാം പകുതി കുറച്ച് നന്നായിരിക്കും.
നല്ല ദിവസങ്ങള്‍ : 6, 7, 10, 16, 20, 27.

വൃശ്ചികക്കൂര്‍ ( വിശാഗം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട )

വൃശ്ചികം രാശിയിൽ ജനിച്ചവര്‍ക്ക് ഈ മാസത്തെ പ്രത്യകിച്ചും ആദ്യ പകുതിയിൽ അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ക്ക് കാരണമാവും. കഴിയുന്നതും നന്നായി തന്നെ ഈ അനുകൂലാവസ്ഥയെ മുതലെടുക്കണം. ആഗ്രഹങ്ങള്‍ വലുതായിരിക്കണം. അത് നേടാനും സാധിക്കും. ആവശ്യമെങ്കിൽ ബിസിനസ്സിൽ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്തി എതിരാളിയെ അത്ഭുതപ്പെടുത്തണം. മാസത്തിന്റെ രണ്ടാം പകുതി അത്ര അനുകൂലമാവില്ല.
നല്ല ദിവസങ്ങള്‍ : 1, 10, 11, 12, 20, 21, 22, 25, 26, 31.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക)

ധനു രാശിയിൽ ജനിച്ചവര്‍ക്ക് ഈ മാസം പ്രതീക്ഷിച്ചതു പോലെ അത്ര സുഗമമായിരിക്കില്ല. അപ്രതീക്ഷിതമായി ചെറിയ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. അതുകൊണ്ട് ലോകം അവസാനിക്കാനൊന്നും പോകുന്നില്ലായെന്നോര്‍ക്കുന്നത് നന്ന്. റോഡിൽ കാണുന്ന ചെറിയ തടിപ്പുകള്‍ക്ക് വേണ്ടിയും വണ്ടിയുടെ ബ്രേക്ക് ചവിട്ടേണ്ടി വരും എന്നു കരുതിയാൽ മതി. മാസത്തിന്റെ രണ്ടാം പകുതിയിൽ രവി അനുകൂലമായി വരുന്നതിനാൽ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികളും അവര്‍ കാണിച്ചു തരും. ശനിയുടെ അനുകൂലാവസ്ഥ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം.
നല്ല ദിവസങ്ങള്‍ :4, 5, 11, 12, 13, 21, 22, 27, 31.

മകരക്കൂര്‍ ( ഉത്രാടം, അവസാന 45 നാഴിക, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക )

മകരം രാശിയിൽ ജനിച്ചവര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. വ്യാഴവും ശുക്രനും ഒഴിച്ചുള്ള പ്രധാനപ്പെട്ട ഗ്രഹങ്ങളെല്ലാം പ്രതികൂല ഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പെരുമാറ്റവും, നീക്കങ്ങളും തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്. ആര് വഴക്കിന് വന്നാലും പ്രതികരിക്കാതെ ഒഴിഞ്ഞു പോകുന്നതാണ് നല്ലത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതും മാറ്റിവക്കണം. ഉദ്യോഗസ്തര്‍ അവിഹിതമായി ഒന്നിലും ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങളെക്കൊണ്ട് അഭിമാനം തോന്നും. മാസത്തിന്റെ ഒന്നാം പകുതി നന്നായിരിക്കും.
നല്ല ദിവസങ്ങള്‍ : 1, 6, 7, 16, 25, 26, 29.

കുംഭക്കൂര്‍ (അവിട്ടം അവസാന 30 നാഴിക, ചതയം, പൂരോരുട്ടാതി ആദ്യ 45 നാഴിക )

കുംഭം രാശിയിൽ ജനിച്ചവര്‍ക്ക് ഗുണദോഷസമ്മിശ്രമായ സമയം. എല്ലാ കാര്യങ്ങളിലും മറ്റുള്ളവരുടെ പിന്തുണ ലഭിക്കണമെന്നില്ല. അതിൽ ക്ഷുഭിതനാകാതെ കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കാന്‍ ശ്രദ്ധിക്കണം. ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഒഴിച്ചുള്ള ഗ്രഹങ്ങളുടെ നില പ്രതികൂലമായതിനാൽ ന്യായമായി ചെയ്യുന്ന കാര്യങ്ങള്‍ മാത്രം വിജയിക്കും. ആരോഗ്യപരമായി സൂക്ഷിക്കേണ്ടിയിരിക്കുന്നു. റിസ്ക്‌ എടുക്കരുത്. പ്രണയകാര്യങ്ങളിൽ വിജമുണ്ടാകുമെങ്കിലും തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം ഉണ്ടായെന്നു വരാം. അതിനാൽ സൂക്ഷിച്ചു സംസാരിക്കുക.
നല്ല ദിവസങ്ങള്‍ : 4, 5, 10, 16, 20, 25, 26, 27, 31.

മീനക്കൂര്‍ ( പൂരോരുട്ടാതി അവസാന 15 നാഴിക, ഉത്രട്ടാതി, രേവതി )

മീനം രാശിയിൽ ജനിച്ചവര്‍ക്ക് ഈ മാസം ധനപരമായി കുറച്ച് അനുകൂലമായിരിക്കുമെങ്കിലും മറ്റുള്ള കാര്യങ്ങളിൽ ധൃതി കാണിക്കരുത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുത്. വേണ്ടിവന്നാൽ നഷ്ടം സഹിച്ചും ബന്ധങ്ങള്‍ നിലനിറുത്തുവാന്‍ ശ്രമിക്കേണ്ടതാണ്. രാഹു ശനിമാരുടെ നില മറ്റുള്ളവരുടെ ഇടയിൽ നിങ്ങളെ കുറിച്ച് മോശമായി ചിത്രീകരിച്ചേക്കും. അതിനാൽ വളരെ നയപരമായി പെരുമാറുക. അഭിനേതാക്കള്‍ക്കും മറ്റ് കലാകാരന്‍മാര്‍ക്കും മാസത്തിന്റെ രണ്ടാം പകുതി വളരെ അനുകൂലമായിരിക്കും.
നല്ല ദിവസങ്ങള്‍ : 1, 6, 7, 11, 12, 20, 21, 22, 27, 29.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories