ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഇടവസൂര്യസംക്രമണ ഫലം


ഇടവസൂര്യസംക്രമണ ഫലം

മേടം രാശി

ആരോഗ്യസ്ഥിതി മോശമായി തുടരും. കര്‍മ്മരംഗത്ത്‌ പുരോഗതിയുണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നും വിരോധം കുടുബജീവിതത്തില്‍ സ്വസ്ഥതക്കുറവ്‌,സാമ്പത്തിക സ്ഥിതി തൃപ്‌തികരമാകും. സര്‍ക്കാര്‍ അംഗീകാരം ലഭിയ്‌ക്കാനിടയാകും. ബന്ധുക്കളും അയല്‍ക്കാരുമായി കലഹിക്കാനിടയാകും. ചീത്ത കൂട്ടുകെട്ടില്‍ ഇടപെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തലയിലും, ഉദരത്തിനും, കണ്ണിനും അസുഖങ്ങള്‍ ശല്യപ്പെടുത്തും. സന്തനങ്ങളെ കൊണ്ട്‌ ദോഷാനുഭവങ്ങള്‍ ഉണ്ടാകാം. സന്താനത്തിന്‌ വിവാഹലോചനകള്‍ നീണ്ടു പോകും. തസ്‌ക്കരശല്യമുണ്ടാകാം. ശസ്‌ത്രക്രിയക്ക്‌്‌്‌്‌്‌്‌ വിധേയനാകേണ്ടിവരാം. ഔദ്യോഗിക ജീവിതത്തില്‍ അസ്വസ്ഥത ഉടലെടുക്കാം. പുതിയ തൊഴില്‍ സംരംഭങ്ങളില്‍ ഇടപെട്ട്‌ വിഷമിക്കേണ്ടതായി വരാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉദ്ദേശിച്ച ഉപരിപഠനം ലഭിയ്‌ക്കാന്‍ സാധ്യതകുറവാണ്‌. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവ്‌ ലഭിക്കാം. രാഷ്ട്രീയരംഗത്ത്‌ പൊതുജനപിന്തുണ കുടും. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. .

നിങ്ങളുടെ ഉദ്ദേശിച്ച കാര്യങ്ങള്‍ അനുകൂലമാറ്റം പ്രതീക്ഷിയ്‌ക്കാം. ഏറ്റവും സമര്‍ത്ഥമായി പരിശ്രമിച്ച്‌ വിജയത്തിലേയ്‌ക്ക്‌ എത്തിയ്‌ക്കാന്‍ കഴിവുള്ളതിനാല്‍ പൂര്‍ണ്ണമായും കഴിവുകളെ വിനിയോഗിക്കാന്‍ സാധിക്കുന്നില്ല. ഈ അവസ്ഥ മാറി വരുന്നതിന്റെ ശുഭസൂചകമാണ്‌..

ഇടവം രാശി

ആരോഗ്യസ്ഥിതി പൊതുവില്‍ തൃപ്‌തികരമായിരിക്കുകയില്ല. നേത്രരോഗം, ഉദരരോഗം, അലര്‍ജിസംബന്ധമായ അസുഖങ്ങള്‍, ശ്വാസതടസ്സം എന്നിവക്ക്‌ സാധ്യത. ആത്മീയ കാര്യങ്ങളില്‍ പ്രവൃത്തിച്ച്‌ ആത്മസംതൃപ്‌തി കൈവരാം. ആത്മാര്‍ത്ഥസുഹൃത്തുക്കളില്‍ നിന്നും ചതിവ്‌ സംഭവിക്കാം. അപ്രതീക്ഷിതധനനഷ്ടത്തിനു സാധ്യത. കുടുംബജീവിതത്തില്‍ സ്വസ്ഥതക്കുറവ്‌, സ്‌ത്രീജനങ്ങളുമായി കലഹിക്കാം. സന്താനങ്ങളെക്കൊണ്ട്‌ മനോദുഃഖമുണ്ടാകാം. ബന്ധുജനവേര്‍പാടില്‍ ദുഃഖിയ്‌ക്കും. പൊതുജനങ്ങളില്‍ നിന്നും ശത്രുതയുണ്ടാകും. സര്‍ക്കാരില്‍ നിന്നും കുറ്റാരോപണമെമ്മോ ലഭിയ്‌ക്കാന്‍ സാധ്യത കാണുന്നു. പുതിയ വസ്‌ത്രാഭരണങ്ങള്‍ വാങ്ങാന്‍ സാധ്യത. സന്താനത്തിന്റെ വിവാഹത്തിന്‌ തടസ്സം നേരിടാം. കോടതി വ്യവഹാരങ്ങള്‍ നീണ്ടുപോകും. ബന്ധുജനങ്ങള്‍ക്ക്‌ ക്ലേശാനുഭവങ്ങള്‍ കൂടാം. ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അധികാരനഷ്ടം സംഭവിക്കാം. പുതിയതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടും, അതില്‍ ലാഭം ലഭിയ്‌ക്കും. ആഗ്രഹസാഫല്യത്തിന്‌ കാലതാമസം നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസത്തിന്‌ പ്രതികൂല സമയമാണ്‌. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂലകാലമല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്രമോഷനും അനുകൂല സ്ഥലമാറ്റവും ലഭിയ്‌ക്കും. രാഷ്ട്രീയരംഗത്ത്‌ അനുകൂലസമയമാണ്‌.

ഉദ്ദേശലക്ഷ്യങ്ങള്‍ സാധിയ്‌ക്കാന്‍ സാധ്യത. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന പലകാര്യങ്ങളും സാധിയ്‌ക്കും. നൂതനബന്ധങ്ങള്‍ക്ക്‌ സാധ്യത. നവഗ്രഹങ്ങളും പിതൃക്കളും അമൃതവര്‍ഷം ചൊരിയാം. അപൂര്‍വ്വമായ ഈ ഫലം നേടിയെടുക്കാന്‍ നവഗ്രഹപ്രാര്‍ത്ഥന നടത്തുക..

മിഥുനം രാശി

ആരോഗ്യസ്ഥിതി മോശമായിരിക്കും. ശമിച്ചിരുന്ന രോഗങ്ങള്‍ പെട്ടന്ന്‌്‌ വഷളാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കുറയും. ധനം, സ്വര്‍ണ്ണം എന്നിവ നഷ്ടത്തിനും, മാനഹാനിയ്‌ക്കും സാധ്യത. ബന്ധുജനങ്ങളുടെ വേര്‍പാടില്‍ ദുഃഖിക്കാനിടയാകും. ഭൂമി ക്രയവിക്രയം നടക്കും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതിയുണ്ടാകും. സന്താനത്തിന്റെ വിവാഹാലോചന തീരുമാനമാകും. മാനസ്സിക ക്ലേശങ്ങള്‍ കൂടിവരും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവവും തസ്‌കരഭയവും വര്‍ദ്ധിച്ചു വരും. സഞ്ചാരക്ലേശം വര്‍ദ്ധിയ്‌ക്കും. വിദേശയാത്രയ്‌ക്ക്‌ തടസ്സം സംഭവിക്കാം. പുതിയ വ്യവസായം തുടങ്ങാന്‍ തടസ്സം നേരിടും. ഔദ്യോഗികരംഗത്ത്‌ സ്ഥാനഭ്രംശത്തിന്‌ ഇടയാകും. വിദേശത്തുള്ളവര്‍ക്ക്‌ തൊഴില്‍മാറ്റം ലഭിയ്‌ക്കും. വാഹനാപകടത്തിന്‌ സാധ്യത. പുതിയ വാഹനം വാങ്ങുന്നതിനുള്ള ശ്രമം നടക്കാതെ വരും. അനാരോഗ്യമൂലം പലകാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമനഉത്തരവുകള്‍ ലഭിയ്‌ക്കാന്‍ കാലതാമസ്സം വരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സാമ്പത്തിക തിരിമറികള്‍ കാരണം ശിക്ഷണനടപടി നേരിടേണ്ടി വരും ബിസിനസ്സ്‌ പരാജയമായിരിക്കും. രാഷ്ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പൊതുജനപിന്തുണ കുറയും. പോലീസില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ പ്രതിസന്ധികളുണ്ടാകും. പലപ്രതിബന്ധങ്ങളും തരണം ചെയ്യേണ്ട അവസ്ഥ വരാം. തടസ്സങ്ങള്‍ മാറാന്‍ നവഗ്രഹപ്രാര്‍ത്ഥന നടത്തുക.

കര്‍ക്കിടകം രാശി

അപ്രതീക്ഷിതമായ പണച്ചിലവുകളും ധനനഷ്‌്‌്‌ടങ്ങളും ഉണ്ടാകും. സഞ്ചാരക്ലേശം വര്‍ദ്ധിയ്‌ക്കും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കിടന്നു പരിശ്രമിക്കണം. വ്യവഹാരത്തിനും തന്മൂലം മനഃക്ലേശത്തിനുമിടയാകും. ആരോഗ്യസ്ഥിതി മോശമായിരിക്കും. സാമ്പത്തികക്ലേശം അനുഭവപ്പെടും. സന്താനങ്ങളെക്കൊണ്ട്‌ ക്ലേശം അനുഭവപ്പെടും. സന്താനങ്ങളുടെ വിവാഹം മുടങ്ങും. രോഗദുരിതങ്ങള്‍ കൂടും. സാമ്പത്തിക സുഖം കുറയും. വിവാഹജീവതിത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. വിദേശയാത്ര അനുകൂലമാകും. കുടംബസ്വത്ത്‌ വില്‍പ്പന നടത്തും. തീര്‍ത്ഥയാത്രയ്‌ക്ക്‌ സാധ്യത, തൊഴില്‍ രംഗത്ത്‌ അഭിവൃദ്ധി കുറയാന്‍ സാധ്യത. പുതിയ തൊഴിലവസരത്തിന്‌ കാലതാമസം നേരിടും ഔദ്യോഗികരംഗത്ത്‌ സ്ഥാനചലനത്തിനു സാധ്യത. പോലീസ്‌ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കുറ്റരോപണമെമ്മോ ലഭിയ്‌ക്കും. ക്ഷതങ്ങള്‍ക്കും, പതനത്തിനുമിടയാകും. ഹൃദയ, നേത്രരോഗങ്ങള്‍ക്ക്‌ സാധ്യത. വീിദ്യര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയമാണ്‌. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവ്‌ ലഭിയ്‌ക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്രമോഷന്‍, സ്ഥാനമാറ്റവും ലഭിയ്‌ക്കും. രാഷ്ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കു പൊതുജന പിന്തുണ ലഭിയ്‌ക്കും. പുതിയ ബിസിനസ്സ്‌ തുടങ്ങാന്‍ നല്ല സമയമാണ്‌. ഷെയര്‍മാര്‍ക്കറ്റില്‍ ലാഭം ലഭിയ്‌ക്കും. ബിസ്സിനസ്സില്‍ ലാഭം കിട്ടും.

മനസ്സില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാകും. സ്‌ത്രീജനങ്ങള്‍ക്ക്‌ വസ്‌ത്രഭരണങ്ങള്‍ സമ്മാനമായി നല്‍കും.

ചിങ്ങം രാശി

ദോഷാനുഭവങ്ങള്‍ക്ക്‌ മുന്‍തൂക്കമുള്ള മാസമാണ്‌. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പണച്ചിലവുകള്‍ വര്‍ദ്ധിയ്‌ക്കും. പണവരവ്‌ വര്‍ദ്ധിയ്‌ക്കും. കുടുംബജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. പഴയ വാഹനം വില്‍ക്കാന്‍ അവസരം വരും. സന്താനദുരിതം വരും. സന്താനത്തിന്റെ വിവാഹാലോചനകള്‍ മുടങ്ങും. കടബാധ്യത വര്‍ദ്ധിയ്‌ക്കും. സഞ്ചാരക്ലേശം വര്‍ദ്ധിയ്‌ക്കും. ദാമ്പത്യസുഖക്കുറവ്‌ അനുഭവപ്പെടും. സ്വത്ത്‌ സംബന്ധമായ വ്യവഹാരങ്ങള്‍ പ്രതികൂലമാകും. മാനസ്സികക്ലേശങ്ങള്‍ വര്‍ദ്ധിക്കും. ആത്മീയ യാത്രകള്‍ നടത്തും. സ്‌ത്രീകള്‍ മുഖാന്തിരം മാനഹാനിയ്‌ക്കും സാധ്യത. തൊഴില്‍ സ്ഥലത്ത്‌ അപവാദത്തിനു സാധ്യത. ബിസ്സിനസ്സില്‍ സര്‍ക്കാര്‍ അനുകൂലമാകും. ഗൃഹനിര്‍മ്മാണം പുരോഗമിക്കും, ഔദ്ദ്യോഗിക രംഗത്ത്‌്‌ സ്ഥാനക്കയറ്റം, പുതിയ ബിസിസിനസ്സ്‌ തുടങ്ങും, പല മാര്‍ഗ്ഗങ്ങില്‍ക്കൂടി സാമ്പത്തികനേട്ടമുടണ്ടാകും, വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം അനുകൂലമാണ്‌. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമനഉത്തരവു ലഭിയ്‌ക്കും. പോലീസ്സിലുള്ളവര്‍ക്ക്‌ ക്ലേശാനുഭവങ്ങള്‍കൂടും. കൃഷിനാശമുണ്ടാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ പ്രമോഷനും സ്ഥാനചലനവും ലഭിയ്‌ക്കും. രാഷ്ട്രീയരംഗത്ത്‌ പൊതുജനപിന്തുണ കൂടും.

പ്രവര്‍ത്തനരംഗത്ത്‌ വളരെ ഉയര്‍ച്ച പ്രതീക്ഷിയ്‌ക്കാം, സാമ്പത്തിക സമൃദ്ധി പ്രതീക്ഷിക്കാം, സ്വന്തം കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചു മുന്നോട്ടുപോകും. അപൂര്‍വ്വമായ കഴിവുള്ള നിങ്ങള്‍ക്ക്‌ അത്‌ നടപ്പിലാക്കുവാന്‍ വിഷമം നേരിടും.

കന്നി രാശി

ദോഷാനുഭവങ്ങള്‍ക്ക്‌ മൂന്‍തൂക്കമുള്ള മാസമാണ്‌. ആരോഗ്യസ്ഥിതി മോശമായിരിക്കും. ധനച്ചിലവ്‌ വര്‍്‌ദ്ധിക്കും. കുടുംബജീവിതത്തില്‍ അസ്വസ്ഥതകള്‍ വരും. വാഹനക്രയവിക്രയം നടക്കും. സന്താന ക്ലേശമുണ്ടാകും. വിവാഹലോചനകള്‍ നടക്കും. കടബാധ്യത വര്‍ദ്ധിയ്‌ക്കും. ദാമ്പത്യസുഖം കുറയും. സ്വത്ത്‌ സംബന്ധമായ വ്യവഹാരങ്ങള്‍ തിരിച്ചടിയാകും. മാനസ്സിക ക്ലേശങ്ങള്‍ വര്‍ദ്ധിയ്‌ക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിയ്‌ക്കും. സ്‌ത്രീകള്‍ മുഖേന അപവാദം കേള്‍ക്കാനിടവരും. തൊഴില്‍ സ്ഥലത്ത്‌, അപവാദം, മാനഹാനി ഇവയുണ്ടാകും. ബിസിനസ്സില്‍ സര്‍ക്കാര്‍ അനുകൂലമാകും. ഗൃഹനിര്‍മ്മാണം പുരോഗമിയ്‌ക്കും. ഔദ്യോഗികരംഗത്ത്‌ സ്ഥാനക്കയറ്റം, പോലീസ്‌ വകുപ്പിലുള്ളവര്‍ക്ക്‌ കുറ്റാരോപണമെമ്മോ കിട്ടാന്‍ സാധ്യത. പുതിയ ബിസിനസ്സ്‌ തുടങ്ങാം. അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരും. യാത്രവേളകളില്‍ ധനനഷ്‌്‌ടമുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ കാലം അനുകൂലമാണ്‌. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവ്‌ ലഭിയ്‌ക്കാം. പ്രമോഷനും സ്ഥാനചലവും പ്രതീക്ഷിയ്‌ക്കാം. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക്‌ പൊതുജനപിന്തുണ കുറയും.

സകല കാര്യത്തിലും ഉണ്ടായിരുന്ന പ്രതിബന്ധങ്ങള്‍ മാറും. അപ്രതീക്ഷിതനധനേട്ടം ഉണ്ടാകും. ഗൃഹാരൂഢത്തില്‍ അസാധാരണമയാ ചില നന്മകള്‍ വരാം.

തുലാം രാശി

ആരോഗ്യനില വഷളാകാന്‍ സാധ്യത. മാനഹാനിയ്‌ക്കും സാധ്യത. ഹൃദയസംബന്ധമായും, കിഡ്‌നിസംബന്ധമായും അസുഖങ്ങള്‍ കാരണം വിഷമിക്കാനിടവരും. പണച്ചിലവ്‌ വര്‍ദ്ധിയ്‌ക്കും. കുടുംബാന്തരീക്ഷം പ്രശ്‌നബാധിതമായിരിക്കും. ഇടപെടുന്ന ജനങ്ങളുമായി ഇടയാനിടവുരം. സ്‌നേഹിതന്മാര്‍ മൂലം ധനനഷ്ടം വരാം. ഇഷ്ടജനങ്ങളുടെ വേര്‍പാടുമൂലം ക്ലേശിക്കാനിടവരും. കാര്‍ഷികരംഗത്ത്‌്‌ നഷ്ടം സംഭവിക്കും. വാഹനക്രയവിക്രയം നടക്കും.ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. സന്താനത്തിന്‌ വിദ്യാഭ്യാസതടസ്സം വരും. സന്താനദുരിതത്തിനു സാധ്യത. ഭരണതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പേരുദോഷം വരും. വിദേശയാത്രതടസ്സം വരും. തൊഴില്‍രംഗത്ത്‌ അഭിവൃദ്ധി. വിദ്യര്‍ത്ഥികള്‍ക്ക്‌ പ്രതികൂലമാസമാണ്‌. തൊഴില്‍ ലഭിയ്‌ക്കാന്‍ കാലതാമസം നേരിടും. പോലീസ്‌ വകുപ്പിലുള്ളവര്‍ക്ക്‌ കുറ്റാരോപമെണമ്മോ ലഭിയ്‌ക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാകും.

ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാകും. ഗൃഹവാഹനാദി സ്വത്തുകള്‍ കയ്യില്‍ വന്നു ചേരും. പലനേട്ടങ്ങളും. പ്രതീക്ഷിയ്‌ക്കാം. സ്‌ത്രീകള്‍ക്ക്‌ ആഗ്രഹങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയും. പൊതുവെ കാര്യങ്ങള്‍ക്ക്‌ നേട്ടമുണ്ടാകുന്ന സമയമാണ്‌. പ്രവര്‍ത്തനരംഗം പുരോഗമിയ്‌ക്കും. തടസ്സങ്ങളേയും മറ്റ്‌ ദോഷപ്രവൃത്തികളേയും മാറ്റാന്‍ കഴിയും.

വൃശ്ചികം രാശി

ശനിയും രാഹുവും 12-ല്‍ സഞ്ചരിക്കുകയും വ്യാഴന്‍ 8-ല്‍ സഞ്ചരിക്കുകയും മറ്റുഗ്രഹങ്ങള്‍ പ്രതികൂലവുമായതിനാല്‍ ഈ കൂറുകാര്‍ക്ക്‌ വളരെ ക്ലേശങ്ങള്‍ വരുന്ന മാസമാണിത്‌. കുടുംബകലഹം, തസ്‌കരശല്യം, സഞ്ചാരക്ലേശം, ധനനഷ്ടം, ഇഷ്ടജനങ്ങളുമായി വിരോധം, വേര്‍പാട്‌, കോടതി കേസുകള്‍ നീണ്ടുപോകുക, പോലീസ്‌ ജീവനക്കാര്‍ക്ക്‌ ക്ലേശാനുഭവങ്ങള്‍, ഷെയര്‍മാര്‍ക്കറ്റില്‍ ഇടിവ്‌, വാഹനനഷ്ടം, ജോലിസാധ്യതക്കുറവ്‌, സന്താനങ്ങളുടെ വിവാഹത്തിനുതടസ്സം, പ്രേമബന്ധങ്ങളില്‍ തകര്‍ച്ച, ഉദ്യോഗരംഗത്ത്‌ കുറ്റാരോപണമെമ്മോ, രോഗദുരിതം, നേത്ര, കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍ സ്‌ത്രീകള്‍ മുഖേന മാനഹാനി, പുണ്യസ്ഥലദര്‍ശനം ബിസിനസ്സില്‍ പരാജയം, അകാരണമായി കലഹങ്ങള്‍, വരുമാനമാര്‍ഗ്ഗങ്ങള്‍ സ്‌തംഭനവസ്ഥയിലാകും, വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം അനുകൂലമല്ല, രാഷ്ട്രീയക്കാര്‍ക്ക്‌ സ്ഥാനമാനങ്ങള്‍ നഷ്ടം എന്നിവ ഫലങ്ങള്‍.

നിങ്ങളുടെ അപൂര്‍വ്വമായ പല വിലപ്പെട്ട കഴിവും കാണിക്കാന്‍ സാഹചര്യമാണ്‌. കര്‍മ്മസൂര്യന്‍ അനുകൂലമാണ്‌. സര്‍വ്വവിജയത്തിനുമായി നവഗ്രഹപ്രീതി വരുത്തുക.

ധനു രാശി


ആരോഗ്യസ്ഥിതി മോശമായിരിക്കും. ശാരീരിക അലട്ടലുകള്‍ ഇടയ്‌ക്കിടെ ഉണ്ടാകും. കുടുംബജീവിതം ഭദ്രമല്ല. സാമ്പത്തിക സ്ഥിതി മോശമാകും. സന്താനങ്ങളെക്കൊണ്ട്‌ ക്ലേശങ്ങളുണ്ടാകും. ഇഷ്ടജനവിരോധം, ഗൃഹനിര്‍മ്മാണം, വാഹനഗുണം, സ്‌ത്രീമുഖേന മാനഹാനി, പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മനോധൈര്യം ഉണ്ടാക്കണം.വിവാഹതടസ്സം, ദാമ്പത്യസുഖക്കുറവ്‌, കോടതി വ്യവഹാരങ്ങള്‍ നീണ്ടുപോകും. വിദേശയാത്രകള്‍ സഫലമാകും.പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങും. അപ്രതീക്ഷിതമായി സഞ്ചാരം കൊണ്ട്‌ ഗുണമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂലമാണ്‌. രാഷ്ട്രീയക്കാര്‍ അഴിമതിയില്‍ മുങ്ങും..

കഴിവുകളെ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സമയമാണ്‌. ഭാഗ്യസൂര്യന്‍ അനുകൂല പ്രഭചൊരിയുന്നില്ല. ഉദ്ദിഷ്ടകാര്യപ്രാപ്‌തിയ്‌ക്കായും എല്ലാവിധ വിജയങ്ങള്‍ക്കും നവഗ്രഹപ്രീതി വരുത്തുക.

മകരം രാശി


ബന്ധുജനങ്ങളുമായി കലഹിക്കും. ആരോഗ്യസ്ഥിതി തൃപ്‌തികരമല്ല. പണച്ചിലവുകള്‍ വര്‍ദ്ധിയ്‌ക്കും. പണമിടപാട്‌ കഴിവതും ഒഴിവാക്കുക. സന്താനങ്ങളില്‍ നിന്നും മനഃക്ലേശമുണ്ടാകും. വിദേശയാത്ര നടക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കലാസാസ്‌കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നല്ല സമയമാണ്‌. ഗൃഹസംബന്ധമായ കാര്യങ്ങള്‍ നടക്കും. വാഹനം മാറ്റി വാങ്ങും. ഇഷ്ടജനങ്ങളുടെ വിരോധം സമ്പാദിക്കും. കുടുംബത്തില്‍ വിവാഹാലോചനകള്‍ക്ക്‌ തടസ്സം നേരിടും. കുടുംബത്തില്‍ തൊഴില്‍സംബന്ധമായി തടസ്സങ്ങളുണ്ടാകും. ഗൃഹോപകരണങ്ങള്‍ക്ക്‌ നാശം സംഭവിക്കും. സഞ്ചാരക്ലേശം വര്‍ദ്ധിയ്‌ക്കും. ധനം, സ്വര്‍ണ്ണം എന്നിവ നഷ്ടപ്പെടാന്‍ സാധ്യത. ഭാര്യാഭര്‍തൃകലഹം, ഇഷ്ടജനങ്ങള്‍ മൂലം മനോദുഃഖം, യാത്രാതടസ്സം, വിദേശത്ത്‌ താമസിക്കുന്നവര്‍ക്ക്‌ ക്ലേശാനുഭവങ്ങള്‍, തൊഴില്‍രംഗത്ത്‌ ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത, ഉദ്യോഗം കിട്ടാന്‍ സാധ്യത, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ കുറ്റാരോപണമെമ്മോ കിട്ടാന്‍ സാധ്യത. രാഷ്ട്രീയരംഗത്ത്‌ ജനപിന്തുണകുറയും.

കാര്യസാധ്യം, ധനലാഭം, പരിശ്രമങ്ങളില്‍ വിജയം, ഗൃഹത്തില്‍ അഭിപ്രായഭിന്നത എന്നിവ ഫലം

കുംഭം രാശി


ആരോഗ്യസ്ഥിതി തൃപ്‌തികരമല്ല. കര്‍മ്മരംഗം മോശമായിരിക്കും. ധനച്ചിലവു വര്‍ദ്ധിക്കും, കുടുംബജീവിതം ഭദ്രമല്ല. സര്‍ക്കാര്‍ അംഗീകാരം ലഭിയ്‌ക്കും. ഇഷ്ടജനങ്ങളുമായി കലഹം. തീരുമാനങ്ങള്‍ അനിശ്ചിതമായി നീട്ടി വയ്‌ക്കും. ചീത്തകുട്ടുകെട്ടില്‍ ഉള്‍പ്പെട്ട്‌ ദുഃഖിക്കാനിടവരും. നേത്രരോഗങ്ങള്‍, ഉദരരോഗങ്ങള്‍, കാലുകളില്‍ രോഗങ്ങള്‍, ഞരമ്പുരോഗങ്ങള്‍ സന്താനദുരിം, ആത്മീയകാര്യങ്ങളില്‍ മുന്‍തുക്കം, കടബാധ്യതകള്‍ വര്‍ദ്ധിയ്‌ക്കും വിവാഹാലോചനകള്‍ തീരുമാനമാകും, അപടകടങ്ങളില്‍പ്പെട്ട്‌ ദുഃഖങ്ങളുണ്ടാകും. ഔദ്യോഗികജീവിതത്തില്‍ അസ്വസ്ഥതകള്‍, പുതിയ തൊഴിലില്‍ ഏര്‍പ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം പ്രതികൂലമായിരിക്കും. ഉദ്യോഗം ലഭിയ്‌ക്കാം, ശിക്ഷണനടപടികള്‍ക്ക്‌ വിധേയനാകാം. രാഷ്ട്രീയരംഗത്ത്‌ പ്രതിസന്ധികള്‍ ഉടലെടുക്കാം. ബിസിനസ്സില്‍ പരാജയപ്പെടാം.

തടസ്സങ്ങള്‍ മാറി കാര്യസാധ്യം. പ്രതിബന്ധങ്ങളില്‍ നിന്നും മോചനം ലഭിയ്‌ക്കും

മീനം രാശി


ആരോഗ്യനില നിലവില്‍ തൃപ്‌തികരമായിരിക്കും. രണ്ടു വര്‍ഷമായി നിലനിന്നിരുന്ന അസ്വസ്ഥതയ്‌ക്ക്‌്‌ ശമനം ഉണ്ടാകും. പണവരവ്‌ ഉണ്ടാകും. കുടുംബത്തില്‍ കുടുംബഭദ്രത കുറയും, കഴുത്തിന്‌ മുകളിലുള്ള അസുഖങ്ങള്‍ കൂടും. ഇഷ്ടജനവഞ്ചനമൂലം ദുഃഖിയ്‌ക്കും. ഇഷ്ടജനങ്ങളുമായി കലഹിക്കും. സന്താനങ്ങള്‍ മൂലം മനക്ലേശം, ഇഷ്ടജനവേര്‍പാട്‌, പൊതുജനങ്ങളില്‍ നിന്നും ആനുകൂല്യം ലഭിയ്‌ക്കും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാകും. വാഹനക്രയവിക്രയം നടക്കും. സന്താനങ്ങളുടെ വിവാഹലോചന നടക്കും. മാനഹാനിയ്‌ക്കിടയാകും. കേസ്സുകള്‍ അനുകൂലവിധിയുണ്ടാകും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ നടപ്പിലാകും. രോഗദുരിതങ്ങള്‍ക്ക്‌ ശമനമുണ്ടാകും. വിദേശയാത്ര സഫലീകൃതമാകും. വ്യാപാരരംഗം പുഷ്ടിപ്പെടും. തീര്‍ത്ഥാടനത്തിന്‌ അവസരമുണ്ടാകും. തൊഴില്‍രംഗത്ത്‌ അഭിവൃദ്ധി. വിദേശത്ത്‌ താമസിക്കുന്നവര്‍ക്ക്‌ സാമ്പത്തിക ഗുണമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം അനുകൂലമാണ്‌. ജീവനക്കാര്‍ക്ക്‌ പ്രമോഷനും സ്ഥാനചലനവും ലഭിയ്‌ക്കും. രാഷ്ട്രീയരംഗത്ത്‌ പൊതുജനപിന്തുണ സമ്മിശ്രപ്രതികരണമായിരിക്കും. ബിസ്സിനസ്സില്‍ നേട്ടം ലഭിയ്‌ക്കും.

ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിക്കും.ധനസമൃദ്ധി പ്രതീക്ഷിയ്‌ക്കാം. സ്‌ത്രീ മുഖേന മനോവിഷമം ഉണ്ടാകാം.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories