ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

2013 ജൂലൈ മാസത്തിലെ രാശിഫലവും ഗ്രഹ ചലനങ്ങളും


2013 ജൂലൈ മാസത്തിലെ രാശിഫലവും ഗ്രഹ ചലനങ്ങളും

ഈ മാസം ആകാശത്ത് സംഭവിക്കുന്ന രാശി മാറ്റങ്ങള്‍ ഇവയാകുന്നു. 4 ന് അര്‍ദ്ധരാത്രിയില്‍ ആഗ്നേയനായ ചൊവ്വ മിഥുനം രാശിയിലേക്കും 16ന്ന് മദ്ധ്യാഹന ശേഷം രവി കര്‍ക്കിടകത്തിലേക്കും 17ന് രാത്രിയില്‍ ശുക്രന്‍ ചിങ്ങം രാശിയിലേക്കും പ്രവേശിക്കുന്നു. മിഥുനം രാശിയിലെ വക്രനായ ബുധന്‍ രണ്ടാം തീയതി മുതല്‍ മൗഢ്യത്തിലാവുകയും 17ന് മൗഢ്യം അവസാനിക്കുകയും 20ന് രാത്രിയില്‍ മുതല്‍ വക്ര പ്രയാണവും അവസാനിപ്പിച്ച് നേര്‍ ഗതിയില്‍ പ്രയാണം ആരംഭിക്കയും ചെയ്യുന്നു. മിഥുനത്തിലെ വ്യാഴന്റെ മൗഢ്യവും 4ന് അവസാനിക്കുന്നു. തുലാം രാശിയിലെ ശനിയുടെ വക്രപ്രയാണവും എട്ടാം തീയതി രാവിലെ അവസാനിക്കുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ 15 നാഴിക)

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ചൊവ്വ, രവി ശുക്രന്‍മാര്‍ എന്നീ ഗ്രഹങ്ങളുടെ അനുകൂലാവസ്ഥ ഗുണകരമാവുന്നു. മുടങ്ങി കിടക്കുന്ന ധനം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ ത്വരിതപ്പെടുത്താന്‍ തുടങ്ങണം. കൂടാതെ നിയമപരമായി സമര്‍പ്പിക്കേണ്ട ഡോക്കുമെന്റ്‌സ് തയ്യാറാക്കാനും നല്ല സമയം. വികസനം സഹകരണത്തില്‍ കൂടി' എന്ന തത്വം അനുസരിച്ച് സഹപ്രവര്‍ത്തകരെ എല്ലാ കാര്യത്തിലും പരമാവധി സഹകരിപ്പിക്കുവാന്‍ ശ്രദ്ധിക്കുക. അപ്രതീക്ഷിത ഭാഗത്തു നിന്നും ധനാഗമനം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.

നല്ല ദിവസങ്ങള്‍ - 3, 14, 23, 24, 29

ഇടവക്കൂറ് (കാര്‍ത്തിക അവസാന 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക)

ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴന്റെ നേതൃത്ത്വത്തില്‍ പ്രധാന ഗ്രഹങ്ങളുടെ അനുകൂലമായ നില കാരണം ഈ മാസം ചില അപ്രതീക്ഷിതവും പ്രധാനപ്പെട്ടവരുമായ അഥിതികളാല്‍ സന്തോഷകരമായ ചില മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാം. ഇവര്‍ കാരണം കുടുംബത്തിലും ബിസിനസ്സിലും ഗുണകരമായ മാറ്റങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവസരങ്ങള്‍ വിട്ടുകളയരുത്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാരംഗത്തുള്ളവര്‍ക്കും വളരെ നന്നായി മുന്നേറാന്‍ കഴിയും. അതിന് സഹായകമാവുന്ന ചില സംഭവങ്ങള്‍ പ്രതീക്ഷിക്കാം.

നല്ല ദിവസങ്ങള്‍ - 4, 5, 6, 9, 10, 11, 20, 27, 28.

മിഥുനക്കൂറ് (മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണര്‍തം ആദ്യ 45 നാഴിക)

മിഥുനം രാശിയില്‍ ജനിച്ചവര്‍ കുറച്ചു ശ്രദ്ധിക്കേണ്ട മാസമാണ് ഇത്. ഈ സമയത്ത് പരമാവധി മറ്റുള്ളവരുമായി സഹകരിച്ച് നയപരമായി പ്രവര്‍ത്തിച്ചാല്‍ നേട്ടമുണ്ടാകും. കഴിയുന്നതും അനാവശ്യ വാഗ്ദ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പ്രശ്‌നങ്ങളില്‍ പെടാതെയിരിക്കാനും ശ്രദ്ധിക്കണം. സാമൂഹ്യ കാര്യങ്ങളില്‍ നിന്നോ കുടുംബപരമായ മംഗളകര്‍മ്മങ്ങളില്‍ നിന്നും ഒരു കാരണവശാലും വിട്ടു നില്‍ക്കരുത്. സന്താനങ്ങളില്‍ നിന്നും കൂടാതെ ചില എഴുത്തുകുത്തുകളില്‍ നിന്നും സന്തോഷം ലഭിക്കും. ശുക്രാനുകൂല്യത്താല്‍ തന്ത്രപരമായി പെരുമാറി സമയത്തെ അനുകൂലമാക്കാന്‍ ശ്രമിക്കേണ്ടതാണ്.

നല്ല ദിവസങ്ങള്‍ - 3, 20, 27, 28, 29.

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന 15 നാഴിക, പൂയ്യം, ആയില്യം)

കര്‍ക്കിടകം രാശിയില്‍ ജനിച്ചര്‍ക്ക് ഈ മാസം കുറച്ച് ശ്രദ്ധിച്ച് ചുവടുകള്‍ വക്കേണ്ടതാണ്. വീട്ടുകാര്യങ്ങളും തൊഴില്‍ കാര്യങ്ങളും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായെന്നു വരും. ഇതില്‍ ഏതാണോ അത്യാവശ്യമായി ചെയ്യേണ്ടത് അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കയാണ് വേണ്ടത്. കാര്യ സാദ്ധ്യത്തിന് വേണ്ടി സേവ പിടിക്കുന്നതും അധികാരികളെ പുകഴ്ത്തുന്നതും ശ്രദ്ധിച്ചു വേണം. തിരിച്ചടിയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ശുക്രന്‍ അനുകൂലനായതിനാല്‍ ധനപരമായി മാസം പൊതുവേ നന്നായിരിക്കും. അപ്രതീക്ഷിത ഭാഗത്തു നിന്നും ധനം വരും.

നല്ല ദിവസങ്ങള്‍ - 3, 4, 5, 6, 9, 10, 11, 14, 23, 24, 29

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ 15 നാഴിക)

ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസത്തെ ഗ്രഹനില കാരണം അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ക്ക് കാരണമാവും. കഴിയുന്നതും നന്നായി തന്നെ ഈ അനുകൂലാവസ്ഥയെ മുതലെടുക്കണം. ആഗ്രഹങ്ങള്‍ വലുതായിരിക്കണം. അത് നേടാനും സാധിക്കും. ആവശ്യമെങ്കില്‍ ബിസിനസ്സില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്തി എതിരാളിയെ അത്ഭുതപ്പെടുത്തണം. തൊഴിലില്‍ ഉയര്‍ച്ചയും മേലധികാരികളുടെ പ്രോത്സാഹനവും ലഭിക്കും. രവി മാറുന്നതിനാല്‍ മാസത്തിന്റെ രണ്ടാം പകുതി കുറച്ച് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

നല്ല ദിവസങ്ങള്‍ - 4, 5, 6, 23, 24

കന്നിക്കൂറ് (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക)

കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് രവി കൂടാതെ ബുധനും ശുക്രനും നിങ്ങളെ സഹായിക്കാനുണ്ടാകും. ഈ ഗ്രഹാവസ്ഥ തൊഴില്‍പരമായി പല സാഹസികമായ തീരുമാനങ്ങളും നിങ്ങളെ കൊണ്ട് എടുപ്പിക്കാന്‍ പ്രേരിപ്പിക്കും. സമയം അനുകൂലമായതിനാല്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. തൊഴിലിലും ബിസിനസ്സിലും വികസനങ്ങള്‍ക്കും, പുതിയ കരാറുകള്‍ ഉണ്ടാക്കാനും പറ്റിയ സമയമാണിത്‌. നന്നായി ഉപയോഗിക്കുക. കഴിയുന്നതും ചെറിയ കാലാവധി കൊണ്ട് കൂടുതല്‍ ലാഭം കിട്ടുന്ന മാര്‍ഗ്ഗത്തില്‍ നിക്ഷേപിക്കുക. സന്താനങ്ങള്‍ കാരണം അഭിമാനവും ഉണ്ടാകും.

നല്ല ദിവസങ്ങള്‍ - 9, 10, 11, 14, 20, 27, 28.

തുലാക്കൂറ് (ചിത്തിര അവസാന 30 നാഴിക, ചോതി, വിശാഖം ആദ്യ 45 നാഴിക)

തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസത്തിലെ ഗ്രഹസ്ഥിതി, പ്രത്യേകിച്ചും മാസത്തിന്റെ രണ്ടാം പകുതിയിലെ രവിയുടെ രാശിമാറ്റവും വലിയ ആശ്വാസം നല്‍കുന്നുണ്ട്. അന്തരീക്ഷത്തിന് തന്നെ ഒരു പ്രത്യേകതയുണ്ടെന്ന തോന്നല്‍ ഉളവാക്കും. നമ്മുടെ വിഷമങ്ങളിലും സന്തോഷത്തിലും ഒരേപോലെ പങ്കുചേരാന്‍ മറ്റുള്ളവര്‍ താല്‍പ്പര്യം കാണിക്കും. കുടുംബ നിക്ഷേപങ്ങളെ സംബന്ധിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കും. പ്രണയകാര്യങ്ങളില്‍ അപ്രതീക്ഷിതമായ മുന്നേററം പ്രതീക്ഷിക്കാം. ആഘോഷിക്കാന്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ശരിക്കും പ്രയോജനപ്പെടുത്തുക. ചെലവ് വര്‍ദ്ദിക്കാതിരിക്കാനും ആരോഗ്യ കാര്യങ്ങളും ശ്രദ്ധിക്കുകയും വേണം.

നല്ല ദിവസങ്ങള്‍ - 3, 9, 10, 11, 27, 28, 29.

വൃശ്ചികം (വിശാഖം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ പല കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനം എടുക്കാന്‍ ഈ മാസം യോജിച്ചതല്ല. കുടുംബാംഗങ്ങളോടൊപ്പം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഈ മാസം ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും. അശ്രദ്ധമായി തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ബുധനും കേതുവും അനുകൂലമായി നില്‍ക്കുന്നതിനാല്‍ സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കുന്നതാണ്.

നല്ല ദിവസങ്ങള്‍ - 3, 4, 5, 6, 14, 20, 23, 24, 29.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക)

ഭാഗ്യം എപ്പോഴും ധൈര്യവാന്‍മാരുടെ കൂടെയുണ്ടാകും എന്നാണ് പറയപ്പെടുന്നത്. സാത്ത്വിക ഗ്രഹമായ വ്യാഴന്റെ നേതൃത്ത്വത്തില്‍ പ്രധാന ഗ്രഹങ്ങള്‍ ധനു രാശിയില്‍ ജനിച്ചവര്‍ക്ക് അസാധാരണ ധൈര്യം പ്രദാനം ചെയ്യും. മുടങ്ങിപ്പോയ കാര്യങ്ങള്‍ക്ക് ധൈര്യമായി മുന്നിട്ടറങ്ങാനുള്ള സമയമാണ് ഇത്. ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ മുടങ്ങിപ്പോയ പലതും പൂര്‍ത്തീകരിക്കാന്‍ കഴിയും. നിങ്ങളുടെ പ്രോജക്റ്റുകള്‍ക്ക് അംഗീകരവും പ്രോത്സാഹനവും ലഭിക്കും. കേതുവിന്റെ നില ആരോഗ്യകാര്യങ്ങളില്‍ ശരിക്കും ശ്രദ്ധയുണ്ടാകണമെന്ന സൂചന നല്ലകുന്നു.

നല്ല ദിവസങ്ങള്‍ - 4, 5, 6, 14.

മകരം (ഉത്രാടം അവസാന 45 നാഴിക, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക)

മകരം രാശിയില്‍ ജനിച്ചവര്‍ മാസം വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. പ്രത്യേകിച്ചും കുടുംബത്തിന്‍റെയും ധനത്തിന്‍റെയും കാര്യങ്ങള്‍. കഴിയുന്നതും അപരിചിതരുടെ പക്ക. നിന്നും ധനമോ സമ്മാനങ്ങളോ സ്വീകരിക്കരുത്. തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകയുമരുത്. ആത്മാര്‍ത്ഥമായായിരിക്കില്ല അവരുടെ സമീപനം. പ്രധാന കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ മാസം നന്നല്ല. വിവാഹിതര്‍ പങ്കാളിയുമായി വാക്ക് തര്‍ക്കത്തിന് അവസരം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്ന്. ശുക്രന്‍ അനുകൂലമായി വരികയാല്‍ മാസത്തിന്റെ രണ്ടാം ഭാഗം കുറച്ച് നന്നായിരിക്കും.

നല്ല ദിവസങ്ങള്‍ - 9, 10, 11, 20, 23, 24, 27, 28.

കുംഭം (അവിട്ടം അവസാന 30 നാഴിക, ചതയം, പൂരോരുട്ടാതി ആദ്യ 45 നാഴിക )

കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് രവി, വ്യാഴം എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹത്താല്‍ ഈ മാസം പ്രത്യേകിച്ചും മാസത്തിന്‍റെ രണ്ടാം പകുതി വളരെ അനുകൂലമാണ്. പുതിയ ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ദിക്കും. ഭാവിയില്‍ അനുവര്‍ത്തിക്കേണ്ട പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ അനുയോജ്യമായ മാസമാണ് ഇത്. അപ്രതീക്ഷിതമായി ചില ചുമതലകള്‍ നിറവേറ്റേണ്ടി വരും. അതി. വിജയിക്കയും ചെയ്യും. അവിവാഹിതര്‍ക്ക് പുതിയതും അനുകൂലവുമായ ആലോചനകള്‍ വരും. ഈ കാലയളവ് ശരിക്കും പ്രയോജനപ്പെടുത്തുക. ചെറിയ തോതില്‍ റിസ്ക്ക് എടുക്കുന്നതില്‍ തെറ്റില്ല

നല്ല ദിവസങ്ങള്‍ - 3, 9, 10, 11, 20, 29.

മീനം ( പൂരോരുട്ടാതി അവസാന 15 നാഴിക, ഉത്രട്ടാതി, രേവതി )

മീനം രാശിയില്‍ ജനിച്ചവര്‍ പ്രശ്‌നങ്ങളിലും വാഗ്ദ്വാദങ്ങളിലും ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം പ്രധാന ഗ്രഹങ്ങള്‍ പ്രതികൂലമായി നില്‍ക്കുന്നതിനാല്‍ ആലോചിക്കാതെ പ്രശ്‌നങ്ങളില്‍ ചാടാന്‍ സാധ്യതയുണ്ട്. അതിനാല്‍ പഴയ അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ടായിരിക്കണം പ്രശ്‌നങ്ങളെ സമീപിക്കേണ്ടത്. സ്‌നേഹിതര്‍, പങ്കാളി, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുമൊത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സംരംഭങ്ങളില്‍ തല്‍ക്കാലം ഏര്‍പ്പെടാതിരിക്കുക. ശുക്രന്‍ അനുകൂലമാകയാല്‍ പ്രശ്‌നങ്ങളെ നന്നായി നേരിടാനാകും. അപ്രതീക്ഷിത ചെലവുകള്‍ നേരിടുന്നതിനായി ധനം കരുതുക.

നല്ല ദിവസങ്ങള്‍ 4, 5, 6, 14, 23, 24, 27, 28.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories