ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

കര്‍ക്കിടക മാസഫലം


കര്‍ക്കിടക മാസഫലം

രാമന്റെ അയനമായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നു. ജന്മാന്തര പാപം തീര്‍ന്നു കിട്ടുന്ന സമയമാണ്. കൃഷ്നായണം തുടങ്ങുന്നതിനു മുമ്പുള്ള മാസമാണ്. 1189 എന്ന മലയാള മാസ പിറവിയുടെ മുമ്പുള്ള മാസമാണ്. ഐശ്വര്യം കൊണ്ട് വരുന്ന രവിയാണ്. പുണര്‍തം, പൂയ്യം, ആയില്യം നക്ഷത്രത്തില്‍ രവി സഞ്ചരിക്കുന്നു. ഐശ്വര്യം ഐക്യമത്യവും ഭയ രഹിതവുമായ ജീവിതമുണ്ടാകട്ടെയെന്നു ആശംസിക്കുന്നു. നവഗ്രഹങ്ങളുടെ കടാക്ഷത്തോടെ മാത്രമേ ദോഷങ്ങള്‍ അകലുകയുള്ളൂ. പിതൃക്കളുടെ മാസമായ ഈ മാസം എല്ലാ ജന്മാന്തര പാപങ്ങളും തീരട്ടെ എന്ന് പ്രാര്‍ഥിക്കുക.

ജന്മസംഖ്യ 1 (സൂര്യന്‍)

ഇംഗ്ലീഷ്‌ മാസം 1,10, 19, 28 തീയ്യതികളില്‍ ജനിച്ചവര്‍. പൊതുവേ എല്ലാവര്‍ക്കും വെളിച്ചം നല്‍കുന്ന സൂര്യന്‍ സംഖീത രാശിയും അഗ്നി രാശിയുമായ മിഥുനത്തില്‍ നിന്നും ജലരാശിയില്‍ സഞ്ചരിക്കുന്നു. ഉയര്‍ന്ന അനുഗ്രഹദായകനായി തീരുന്നു. കാലസര്‍പ്പ യോഗഫലമുള്ള സമയവും ശുക്രന്‍, കുജന്‍ എന്നിവരുടെ നീചാവസ്ഥയും, വ്യാഴന്‍റെയും കുജന്റെയും യോഗവും വളരെ പ്രതിസന്ധി നിറഞ്ഞകാലഘട്ടമാണ്. ഉദ്യോഗത്തിലും വ്യാപാരത്തിലും ഉള്ളവര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, നവദമ്പതികള്‍ തുടങ്ങി രാഷ്ട്രീയപ്രവര്‍ത്തകര്‍, ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമല്ല. ശനിയും രാഹുവും ചേര്‍ന്ന് രവിയെ വീക്ഷിക്കുന്നു. വിദേശ ബന്ധങ്ങളും, വിദേശ വ്യാപാരങ്ങളും സ്വര്‍ണ്ണ വ്യാപാരികള്‍, റിയല്‍ എസ്റ്റേറ്റ്‌, വസ്ത്രം, ഓഹരി വിപണി എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കരുതലോടെ മുന്നേറുക. ഗ്രഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യത കുറവാണ്. സാമ്പത്തികം അധികമായി ചിലവാകും. അനാവശ്യ ധന ചിലവുകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. സഹപ്രവര്‍ത്തകരില്‍ നിന്നും, മേലുദ്യോഗസ്ഥരില്‍ നിന്നും വിരോധമുണ്ടാകും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക. കുടുംബ ജീവിതം ഭദ്രമായിരിക്കില്ല. കുടുംബത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും. പൊതു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില കേസുകളിലുള്‍പ്പെടും. നീതി ന്യായ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭിഭാഷകര്‍ക്കും കര്‍മ്മരംഗത്ത് ദോഷാനുഭവങ്ങള്‍ ഉണ്ടാകും. ആരോപണങ്ങള്‍ക്ക് വിധേയരാകും. ഗ്രഹത്തില്‍ ഐശ്വര്യം നിഴലിക്കും. ഗ്രഹ വാഹന യോഗം കാണുന്നു. മത്സരപരീക്ഷയില്‍ പന്കെടുക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്കാരങ്ങള്‍ ലഭിക്കും. അഗ്നി വിഷ സംബന്ധമായ അപകടത്തിനു സാധ്യത. അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക. ഗുരു ജനങ്ങളുടെ വേര്‍പാടില്‍ ദു:ഖിക്കും.

ജന്മസംഖ്യ 2 (ചന്ദ്രന്‍)

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ ആധിപത്യ ഗ്രഹമായ ചന്ദ്രന്‍റെ സ്ഥാനത്തില്‍ ആദിത്യന്‍ നില്‍ക്കുകയും സര്‍വ്വാഭിഷ്ടതയും സാധിച്ചു കൊടുക്കുന്നതുമാണ്. ഭവന ലാഭം, മാതാപിതാക്കളാല്‍ മക്കള്‍ക്ക് ആനുകൂല്യങ്ങള്‍ കലാകായിക രംഗത്തുള്ളവര്‍ക്ക് അഭിവൃദ്ധി, വസ്ത്രം, സ്വര്‍ണ്ണം, ഇലട്രോണിക് വ്യാപാരികള്‍ക്ക്‌ വിദേശ ബന്ധം, വിദേശ വ്യാപാരം, റിയല്‍ എസ്റ്റേറ്റ്‌ നീതി ന്യായ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ദോഷാനുഭവങ്ങള്‍, സാമ്പത്തികമായും തൊഴില്‍ പരമായും കാലം അനുകൂലമല്ല. ആരോഗ്യ നിലയില്‍ ചില മാറ്റങ്ങളുണ്ടാകും. ദീര്‍ഘകാലമായി മനസ്സില്‍ കൊണ്ട് നടന്ന കാര്യങ്ങള്‍ നേടാന്‍ കഠിന പ്രയത്നം വേണ്ടി വരും. ജോലി സംബന്ധമായ്‌ വിദേശത്ത് പോകേണ്ട കാര്യങ്ങള്‍ സഫലമാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ഇഷ്ട ജനങ്ങളില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളുടെ മരണം കാണപ്പെടും. മാറ്റി വച്ചിരുന്ന പല കാര്യങ്ങളിലും ശക്തമായ തീരുമാനമെടുക്കും. കോടതി വിധി അനുകൂലമാകും. ദാമ്പത്യപരമായി കാലം അനുകൂലമല്ല. ധനചിലവ് അധികമാകും. കര്‍മ്മ രംഗത്ത്‌ പ്രയാസമേറിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും. കുടുംബ സ്വത്തിനെ പറ്റി തര്‍ക്കങ്ങള്‍ ഉടലെടുക്കും. വിദ്യാര്‍ഥികള്‍ക്ക് വിദ്യാ തടസ്സമുണ്ടാകും. വിദേശത്തുള്ളവരുടെ സഹായ സഹകരണമുണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭരണരംഗത്ത്‌ സ്വാധീനം വര്‍ദ്ധിക്കും. ലോണ്‍ അനുവദിച്ചു കിട്ടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പ്രതീക്ഷിച്ച കേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിക്കും. ഗുരു ജനങ്ങള്‍ക്കും പിതൃജനത്തിനും ദോഷ സമയമാണ്. ഔദ്യോഗികരംഗത്ത്‌ പ്രതി സന്ധികളുണ്ടാകും.

ജന്മസംഖ്യ 3 (വ്യാഴം)

ദേവ ഗുരു ബൃഹസ്പതി ആധിപത്യഗ്രഹമായ ഇവര്‍ക്ക് അനുകൂലമല്ല. ദോഷഫലങ്ങള്‍ കൂടിയും സര്‍വ്വചരാചരങ്ങള്‍ക്കും വെളിച്ചവും ഉണര്‍വ്വും നല്‍കുന്ന രവി പ്രതികൂലമായും, വിവാഹ കാരകത്വമുള്ള ശുക്രനും, കുജനും പ്രതികൂലമായും ദേഹാസ്വാസ്ഥതയും അഭിഷ്ട സിദ്ധിനാശവും മംഗളകര്‍മ്മ തടസ്സവും, സ്വര്‍ണ്ണം, ധനം ഇവ നഷ്ടവും, അധികാരത്തില്‍ ദുര്‍ഘടാവസ്ഥയും, ഇഷ്ട ജനങ്ങളുമായി അഭിപ്രായ വ്യത്യാസവും, ജീവിതത്തിലെ എല്ലാ തുറയിലുള്ളവര്‍ക്കും വിപരീതഫലവും, അഗ്നി, ആയുധം, വാഹനം ഇവയില്‍ നിന്നും അപകടം. ഇഷ്ട ജനഗളില്‍ നിന്നും വിപരീത ഫലം, സഹായ ങ്ങള്‍ സമയത്തിനു ലഭിക്കുകയില്ല. പ്രവര്‍ത്തന രംഗത്ത് പരാജയം നേരിടും, സാമ്പത്തിക ബാധ്യത അധികമാകും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. വാക്കുകളില്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിത ധന നഷ്ടത്തിന് സാധ്യത. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമല്ല. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് ആരോപണ വിധേയരാകും. മാതൃ തുല്യരായവരില്‍ നിന്നും സഹായം പ്രതീക്ഷിക്കേണ്ട. പിതൃഗുരു ജനങ്ങള്‍ക്ക്‌ അനുകൂല സമയമല്ല.

ജന്മസംഖ്യ 4 (രാഹു)

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍. ആഗ്രഹിച്ച കാര്യങ്ങള്‍ വിജയത്തിലെത്തും. സഹപ്രവര്‍ത്തകരുമായ്‌ അകല്‍ച്ചയുണ്ടാകും. ആരോഗ്യ നില മെച്ചപെടും. ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. ധനം തിരിച്ചു കിട്ടുന്നതാണ്. തീര്‍ത്ഥാടന യോഗമുണ്ട്. മുടങ്ങിക്കിടന്നിരുന്ന പല പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും. വാക്ക് പാലിക്കാനാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനകയറ്റം ലഭിക്കും. കുടുംബത്തില്‍ ശാന്തിയും സമാധാനവും നില നില്‍ക്കും. പ്രശ്നങ്ങളെ ധീരതയോടെ നേരിടും. മത്സരങ്ങളില്‍ മികച്ച വിജയം പ്രതീക്ഷിക്കേണ്ട. ബിസ്സിനസ്സ്‌ രംഗം കൂടുതല്‍ വിപുലീകരിക്കാന്‍ ശ്രമിക്കും. പണം ചിലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. കുടുംബത്തില്‍ രോഗ ദുരിതമുണ്ടാകും. ബുദ്ധി ശക്തിയും ആത്മാര്‍ഥതയും പ്രകടിപ്പിക്കും. കര്‍മ്മ രംഗത്ത്‌ പ്രശംസ നേടും. തീരുമാനമെടുക്കുന്നതില്‍ വിജയം വരിക്കും. ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തിച്ചേരും. ഔഷധ, മദ്യ വ്യാപാരികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അനുകൂല സമയമാണ്. ഓഹരി വിപണിയില്‍ ഉണര്‍വ്വുണ്ടാകും. വ്യാപാര വര്‍ദ്ധന, വിദേശ ബന്ധങ്ങള്‍ ഇവ അഭി വൃദ്ധിപ്പെടും. കുടുംബ ചിലവുകള്‍ അധികരിക്കും. വ്യവസായികള്‍ക്ക്‌ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ശരിയായ വിലക്ക് വില്‍ക്കാന്‍ കഴിയും. പോലീസ്‌ സൈന്യ മേഖലയിലുള്ളവരുടെ കര്‍മ്മ രംഗം അത്ര ശുഭകരമല്ല.

ജന്മസംഖ്യ 5 (ബുധന്‍)

5, 14, 23 തീയതികളില്‍ ജനിച്ചവര്‍ സ്വര്‍ണ്ണം ലഭിച്ചാലും നിധി ലഭിച്ചാലും ബുധന്‍ ലഭിക്കാന്‍ പ്രയാസമാണ്. ഈ സംഖ്യയില്‍ ജനിച്ചവര്‍ അത്യ ഭാഗ്യവാന്മാര്‍ ആണ്. എല്ലാ സൗഭാഗ്യങ്ങളും വന്നു ചേരാവുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍, ഊഹക്കച്ചവടക്കാര്‍ വൈദ്യരംഗത്തുള്ളവര്‍ എന്നിവര്‍ക്ക് കാലം അനുകൂലം. വിശേഷ വസ്ത്രാഭരണങ്ങളും സ്വര്‍ണ്ണവും കിട്ടാന്‍ യോഗം. സഹോദരസ്ഥാനത്തുള്ളവര്‍ക്കും പിതൃ ഗുരു ജനങ്ങള്‍ക്കും കാലം അനുമൂലമല്ല. ഏതു പ്രതിസന്ധികളിലും തീരുമാനമെടുക്കുന്നതില്‍ വിജയം വരിക്കും. സാമ്പത്തികകാര്യങ്ങളെ ചൊല്ലി കേസുകള്‍ ഉണ്ടാകും. ഇഷ്ട ജനങ്ങളുടെ അംഗീകാരം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത്‌ തടസ്സം വരും.

ജന്മസംഖ്യ 6 (ശുക്രന്‍)

6, 15, 24 തീയതികളില്‍ ജനിച്ചവര്‍. എല്ലാ സൗഭാഗ്യങ്ങളും സുഖവും നല്‍കാന്‍ കഴിവുള്ള മഹാലക്ഷ്മി സങ്കല്പമുള്ള ശുക്രന്‍ ആധിപത്യ ഗ്രഹമായ ഇവര്‍ക്ക് വളരെ നല്ല സമയമാണ്. ആഭരണം, വസ്ത്രം സുഗന്ധ ദ്രവ്യങ്ങള്‍, ആര്‍ഭാട വസ്തുക്കള്‍ കര കൗശല വസ്തുക്കള്‍ ഗൃഹോപകരണങ്ങള്‍ എന്നിവ വ്യാപാരം ചെയ്യുന്നവര്‍, കെട്ടിടാലങ്കാരം വസ്ത്ര നിര്‍മ്മാണം അലങ്കാരം, കലാ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് കാലം അനുകൂലം. അദ്യാപകര്‍, ഉദ്യോഗാര്‍ത്തികള്‍ ബാങ്കിംഗ് റവന്യൂ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, അധികാര സ്ഥാനത്ത് നിന്ന് സമ്മര്‍ദ്ദങ്ങള്‍, അധ്വാന ഭാരത്താല്‍ ക്ഷീണം, രോഗ ബാധ, വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭാഗ്യാനുഭവങ്ങള്‍ ധന ലാഭം വസ്ത്ര ലാഭം പുരസ്ക്കാരങ്ങള്‍ എന്നിവ ലഭിക്കും. ജല യാത്ര നടത്താന്‍ യോഗം. തീര്‍ത്ഥാടനത്തിനു സാധ്യത. കര്‍മ്മ രംഗത്ത്‌ ശ്രദ്ധ പ്രകടിപ്പിക്കുക. സ്വസ്ഥതയും ആത്മ വിശ്വാസവും അനുഭവപ്പെടും. കുടുംബ ജീവിതം കൂടുതല്‍ ആനന്ദപ്രദമാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ധന ചെലവ് കൂടും. കൃഷി വ്യാപാരം അഭിവൃദ്ധിപ്പെടും. അഗ്നി വിഷ സംബന്ധമായ അപകടത്തിനു സാധ്യത.

ജന്മസംഖ്യ 7 (കേതു)

7, 16, 25 തിയതിയില്‍ ജനിച്ചവര്‍ജ്ഞാന കാരകനായ കേതു ഭരണി നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു. ജന്മസംഖ്യ 6 ഉള്ളവരുടെ ഫലങ്ങള്‍ ഇവര്‍ക്ക് അനുഭവത്തില്‍ വരും. ജന്മ സംഖ്യ 4 ഉള്ളവരുടെയും ഫലങ്ങള്‍ അനുഭവത്തില്‍ വരും. ആത്മീയാചാര്യന്മാരുമായുള്ള ബന്ധങ്ങള്‍ വൈദ്യശാസ്ത്രം, എന്‍ജിനീയറിങ്ങ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും അംഗീകാരം. കാര്യ വിജയം, ഉയര്‍ന്ന സ്ഥാന ലബ്ധി, പുതിയ കണ്ടു പിടിത്തങ്ങള്‍ നടത്തും. രോഗ ശാന്തി, ഇഷ്ട ജന സമാഗമം, ദൂരദേശത്തുള്ളവരില്‍ നിന്നും ആനുകൂല്യം, നിയമജ്ഞര്‍, പോലീസ്‌, പട്ടാളം വിഭാഗങ്ങളില്‍പെട്ടവര്‍ എന്നിവര്‍ക്ക് അധ്വാനഭാരം കൂടും. ഈ വകുപ്പിലെ മന്ത്രിമാര്‍ക്കും അധ്വാനഭാരം കൂടുകയും ചീത്തപ്പേരുണ്ടാകുകയും ചെയ്യും. അഗ്നി ആയുധ അപകടങ്ങളുണ്ടാകും. വൈദ്യുതഉപകരണങ്ങള്‍ ജല മേഖലയില്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ശ്രദ്ധയോടെ പ്രവര്‍ത്തിപ്പിക്കണം. കാര്‍ഷികരംഗത്ത്‌ നിന്ന് ആദായം ലഭിക്കും.

ജന്മസംഖ്യ 8 (ശനി )


8, 17, 26 തിയതികളില്‍ ജനിച്ചവര്‍ക്ക് ശനിയും രാഹുവും യുദ്ധം നടക്കുന്നുണ്ട്. ഗവണ്മെന്റില്‍ നിന്നും അനുകൂലഫലം പ്രതീക്ഷിക്കാം. ധനലാഭാമുണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാവും. പുതിയ വസ്തു വാങ്ങും. ഏറ്റെടുത്ത പ്രവര്‍ത്തനം വിജയത്തിലെത്തിക്കും. പ്രവര്‍ത്തന മേഘലയില്‍ ശത്രുക്കള്‍ തലപൊക്കും. സ്ത്രീ വിഷയത്തില്‍ അപഗ്യാത്തി ഉണ്ടാകും. കലാ സാംസ്കാരിക രംഗത്ത് പുതിയ കരാറുകള്‍ ഒപ്പ് വയ്ക്കും. ദൂര യാത്രകള്‍ പോകും. പുതിയ കര്‍മമരംഗങ്ങളില്‍ പ്രവേശിക്കും. രാഷ്ട്രീയകാര്‍ക്ക് സ്ഥാനമാനങ്ങള്‍ നഷ്ട്ടമാകും. സഹായികളുമായി തെറ്റിപിരിയും. വിരോധികളുമായ് അടുക്കനിടവരും. ഗൃഹത്തില്‍ മംഗള കാര്യത്തിന് സാധ്യതയുണ്ട് . നേത്ര വാത സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത. ഗൃഹത്തില്‍ അസുഖങ്ങള്‍ തലപൊക്കും. നവഗ്രഹങ്ങളില്‍ ഈശ്വരനെന്ന സ്ഥാനവും പ്രാപ്തകര്‍മ്മങ്ങള്‍ക്ക് അധിപതിയുമായ ശനി കൊള്ളക്കാരെയും, കള്ളന്മാരെയും, അഴിമാതിക്കാരെയും, സത്യസന്ധനല്ലാത്തവരെയും പീഡിപ്പിക്കും.

ജന്മസം
ഖ്യ 9 (കുജന്‍ )

9,18,27 തീയതികളില്‍ ജനിച്ചവര്‍, അഗ്നിഗ്രഹം എന്ന സങ്കല്പമുള്ള അംശാരകല്‍ കുജന്‍, മിഥുനം രാശിയില്‍ സഞ്ചരിക്കുന്ന കാലം വളരെ മോശമാണ്. ഗ്രഹനാശം, രോഗങ്ങള്‍, വൈദ്യസാസ്ത്രരംഗം, പോലീസ് നിയമ സംവിധാനം, നിയമപാലനം, വളരെ മോശമാണ്. കോടതി വ്യവഹാരങ്ങളില്‍ വിജയം, പൂര്‍വിക സ്വത്ത്‌ കൈവശം വരിക, ആയുധങ്ങളില്‍ നിന്നും ജലയാത്രയിലും അപകടങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, വിദ്യാര്‍ഥികള്‍ക്ക് കാലം അനുകൂലമല്ല, കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ ഘടകകഷികളില്‍ അഭിപ്രായ ഭിന്നത, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മോശ സമയം, പുതിയ മുന്നണി സംവിധാനം രൂപീകൃതമാവും, മംഗളകര്‍മ്മത്തിനു സാധ്യത, പൊതു രംഗത്ത് ഉള്ളവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും മറ്റുള്ളവരുടെ അപ്രീതിക്കും ഇടവരും .ജോലി തെടുന്നവര്‍ക്ക് അനുകൂല അറിയുപ്പ് ലഭിക്കും. വിദേശ ജോലി തടസ്സം നീങ്ങികിട്ടും. ശത്രുവിന്റെ പ്രവര്‍ത്തനം തടസ്സപെടും, കര്‍മ്മരഗത്ത് അപ്രീതിക്ക് പാത്രമാകും. സാമ്പത്തിക ബാധ്യത മനസ്സ് അസ്വസ്ഥമാക്കും. അധ്വാനം കൂടുതലും പ്രതിഫലം കുറവുമാവും. മംഗള കര്‍മ്മത്തില്‍ പങ്കെടുക്കും. സന്താനത്തിന് അരിഷ്ടതവും വ്യാധിയും ഉണ്ടാകും. കുടുംബ ബിസിനസ്സ് പിരിയാനും പുതിയത് തുടങ്ങാനും സാധ്യത.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories