ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

തുലാം രാശിക്കാരും പ്രായോഗിക പരിഹാരങ്ങളും


തുലാം രാശിക്കാരും പ്രായോഗിക പരിഹാരങ്ങളും

സൗന്ദര്യകാരകനായ ശുക്രന്റെ അധീനതയിലുള്ള രാശിയാണ് തുലാം. റോമന്‍കാര്‍ക്ക് കാമദേവതയായ വീനസ്സിനെ തന്നെയാണ് ഭാരതീയരും വിദേശിയരും ലൗകീകജീവിതത്തിന്റെയും കളത്രം, കല, സംഗീതം, ലൈംഗീകസുഖം, വാഹനം, വീട്, മറ്റ് ആഡംബരങ്ങള്‍ എന്നിവയുടേയും കാരകനായി കരുതിപ്പോരുന്നത്. ആത്മകാരകനായ സൂര്യന്‍ നീചം ഭവിക്കുന്നതും, മരണകാരകനും, നേതൃത്വകാരകനും, കൃഷികാരകനുമായ ശനി അതീവബലവാനാകുന്നതും ഈ ശുക്രരാശിയില്‍ തന്നെയാണ്. ശുക്രനെ കുറിച്ച് പുരാണങ്ങളില്‍ പറയുന്നത് അസുര ഗുരുവായ ഭൃഗു മഹര്‍ഷിയുടെ പുത്രനായാണ്. ശുക്രാചാര്യന്‍, എന്ന മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിയുന്ന മൃതസഞ്ജീവിനി മന്ത്രം അറിയുന്ന അസുര ഗുരു. അസുരഗുരു എന്നു പറയുമ്പോള്‍ തന്നെ പാണ്ഡിത്യം മനസ്സിലാകുമല്ലോ എല്ലാ തന്ത്രങ്ങളും ജീവിതത്തില്‍ വളരെ നയപരമായി പയറ്റാന്‍ അറിയുന്നയാള്‍ എന്ന് വേണമെങ്കില്‍ പറയാം. തുലാം രാശിയുടെ രാശിസ്വരൂപം ശ്രദ്ധിക്കാം. കൈയ്യില്‍ ത്രാസ്സുമായി നില്‍ക്കുന്ന ഒരു പുരുഷനാണ് രാശിസ്വരൂപം. ത്രാസ്സ് ബിസിനസ്സിനെയും അതിനെക്കാളേറെ ജുഡിഷ്യറിയെയും പ്രതിനിധീകരിക്കുന്നു. ഈ രാശിക്കാര്‍ അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ത്രാസ്സില്‍ ഏതെങ്കിലും ഒരു ഭാഗം താഴാതിരിക്കുവാന്‍ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കും. സൗന്ദര്യ ഉടമയായ ശുക്രനും, സൗരയൂഥ ചക്രവര്‍ത്തിയായ സൂര്യനും, ദുഃഖകാരകനായ ശനിയും, രാശിസ്വരൂപമായ ത്രാസ്സും കൂടെയാണ് നമുക്ക് തുലാം രാശിക്കാരെപ്പറ്റി പറഞ്ഞുതരുന്നത്.

ഇനി ഇവരുടെ ആക്രൃതിയെപ്പറ്റി ആചാര്യന്മാര്‍ പറയുന്നത് സാമാന്യപൊക്കം, ആരോഗ്യമുള്ള ശരീരം, ചെറുപ്പത്തില്‍ മെലിഞ്ഞിരിക്കുമെങ്കിലും പിന്നീട് വണ്ണം വക്കുന്ന പ്രക്രൃതം. സൗന്ദര്യവാന്മാരായ ഇവരുടെ പ്രത്യേകത വട്ടമുഖവും, ചുറുചുറുക്കും കലകളോട് കാണിക്കുന്ന താത്പര്യവുമാണ്.

തുലാം രാശിക്കാരുടെ സ്വഭാവവും അതിലെ പ്രായോഗിക പരിഹാരങ്ങളും.

രാശിക്കും രാശിനാഥനായ ശുക്രനും ബലമുണ്ടെങ്കില്‍ ഇവര്‍ വളരെ ദൈവഭക്തരും, ദയയുള്ളവരും, ബുദ്ധിയുള്ളവരുമായിക്കാണുന്നു. ഇവര്‍ എപ്പോഴും പ്രസന്ന വദരരായിരിക്കും. നല്ലവരെ ബഹുമാനിക്കാനും മറ്റുള്ളവരെ സഹായിക്കാനും എപ്പോഴും മുന്‍പന്തിയിലാരിക്കും ഇവരുടെ സ്ഥാനം. സ്ത്രീവിഷയത്തില്‍ കുറച്ച് ബലഹീനത ഉണ്ടെങ്കിലും അന്യരെ വന്നിക്കാനോ കളവു ചെയ്യാനോ ഇവര്‍ കൂട്ടു നില്‍ക്കില്ല. ഇവരോട് ഇടപെടുന്നവര്‍ ഇവരുടെ കളങ്കമില്ലാത്തതും നയപരവുമായ പെരുമാറ്റം, സംഭാഷണചാതുര്യം, ഹൃദ്യമായ പുഞ്ചിരി, ആധുനികത എന്നിവ മറക്കില്ല. കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നതിലുള്ള വേഗത, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് എന്നിവ എടുത്തു പറയേണ്ട കാര്യങ്ങളാണ്. കലാസ്വാദകരും കലാകാരന്മാരുമായ ഇവര്‍ കുടുംബാംഗങ്ങളെയും കലാപരമായ കര്യങ്ങളില്‍ ബന്ധപ്പെടുന്നതിന് സഹായിക്കുകയും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. തോഴില്‍ കാര്യങ്ങളില്‍ ഇവര്‍ എപ്പോഴും വളരെ തിരക്കുള്ളവരായിരിക്കും. തിരക്ക് ഇവര്‍ക്ക് ഒരു ഹരമാണ്. ഏതു കാര്യത്തെക്കുറിച്ചായാലും അതിനെപ്പറ്റി ശരിക്കും പഠിച്ചശേഷം മാത്രം അഭിപ്രായം പറയുന്ന ഇവരുടെ സ്വഭാവം പ്രശംസനീയമാണ്. ഇവര്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനെ എതിര്‍ത്തു പറയേണ്ടിവരില്ല. അത്രയും ന്യായങ്ങള്‍ അതിലുണ്ടാകും.

വളരെ സോഷ്യലായി ഇടപെടുന്ന ഇവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. ഏതു പ്രശ്‌നങ്ങളില്‍ ഇടപട്ടൊലും അത് വളരെ നന്നായി പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിവാണ്. ഈ കഴിവ് ഇവരെ സമൂഹത്തില്‍ വേണ്ടപ്പെട്ടവരാക്കുന്നു. പെട്ടെന്നു വികാരാധീനരാകുന്ന ഇവര്‍ പലപ്പോഴും സ്ത്രീകള്‍ക്ക് അടിമയാകുന്നു.

വളരെ സോഷ്യലായി ഇടപെടുന്ന ഇവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. ഏതു പ്രശ്‌നങ്ങളില്‍ ഇടപട്ടൊലും അത് വളരെ നന്നായി പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിവാണ്. ഈ കഴിവ് ഇവരെ സമൂഹത്തില്‍ വേണ്ടപ്പെട്ടവരാക്കുന്നു. പെട്ടെന്നു വികാരാധീനരാകുന്ന ഇവര്‍ പലപ്പോഴും സ്ത്രീകള്‍ക്ക് അടിമയാകുന്നു.

ഇനി രാശിക്കും രാശിനാഥനായ ശുക്രനും ബലഹീനനാണെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വിപരീതമായിരിക്കും ഇവരുടെ സ്വഭാവം. ഇവര്‍ വളരെയധികം സംഗതികള്‍ ജീവിത വിജയത്തിനായി ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരെ പ്രത്യേകിച്ചും സ്ത്രീകളെ സഹായിക്കുന്നതി. മുന്‍പന്തിയില്ല നില്കുന്നത് അനാവശ്യ അപവാദങ്ങളില്‍ ചെന്നു ചാടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കലാസ്വാദനം വഴിവിട്ട ബന്ധങ്ങളില്‍ അവസാനിക്കാതിരിക്കാനും സൂക്ഷിക്കണം. ഭോഗസുഖങ്ങളില്‍ ചിന്തയുറപ്പിച്ച് സമയം കളയാനും പാടില്ല. ദൈവഭക്തി കേവലം മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുള്ളതല്ല, പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം വിളിക്കേണ്ട നാമവുമല്ല ദൈവത്തിന്റെത് എന്നും ഓര്‍ത്തിരിക്കേണ്ടതാണ്. തത്കാല കാര്യം കാണാന്‍ നിസ്സാര കള്ളം പറയുകയും, കള്ളം ചെയ്യുകയും ചെയതിട്ട് ജീവിതകാലം മുഴുവന്‍ ധനസംബന്ധമായ ശത്രുതയും, സ്ത്രീ നിമിത്തമുള്ള ശത്രുതയും, ഭാര്യാവിധേയത്വവും അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഇക്കൂട്ടര്‍ കുടുംബത്തിന് വേണ്ടിയായിരിക്കും തെറ്റ് ചെയ്തത്, എങ്കിലും തെറ്റിദ്ധരിക്കപ്പെടുകയും, കുടുംബത്തിന്റെതന്നെ അപവാദവും, നിന്ദയും അനുഭവിക്കേണ്ടി വരികയും ചെയ്യും. നിഷ്പക്ഷമായി ഒരു പ്രശ്‌നം പരിഹരിച്ചാല്‍ തന്നെയും അതിന് അംഗീകാരം കിട്ടാന്‍ വലിയ പ്രയാസമായിരിക്കും. അലസമനോഭാവം കളയണം. പെട്ടെന്ന് നിരാശരാകരുത്. പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ചൂത്കളി, മദ്യപാനം എന്നിവയില്ല പെടാതെ സൂക്ഷിക്കണം. എപ്പോഴും നമുക്ക് എല്ലാപേരുടെയും നല്ലകുട്ടി എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടുകില്ല. അതിനു സ്വയം പഴിക്കാതെ തെറ്റ് എവിടെ യാണെന്നു കണ്ടെത്തി തിരുത്തിയാല്‍ മതി. ധനപരമായി വരവു അറിഞ്ഞുമാത്രം ചെലവാക്കുക, ആരുടെയും മുമ്പില്‍ വലുതാകാനോ, ഭാര്യയെ പ്രീതിപ്പെടുത്താനൊ വേണ്ടി കടം വാങ്ങുകയും, അവസാനം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടിയും വരുന്ന അവസ്ഥ ഉണ്ടാകാതിക്കാന്‍ പ്രാര്‍ത്ഥിക്കുക, ജീവിതത്തില്‍ അവസരങ്ങള്‍ എപ്പോഴും കിട്ടിയെന്നുവരില്ല.

ജീവിത പങ്കാളി : പ്രേമത്തിന്റെയും സ്‌നേഹത്തിന്റെയും കാരകനായ ശുക്രനാണ് തുലാം രാശി ഭരിക്കുന്നത്. അതിനാല്‍ തന്നെ സംസ്‌ക്കാര സമ്പന്നരായ തുലാം ജാതര്‍ ആഗ്രഹിക്കുന്നത് ജീവിതം ആവേശകരമാക്കാന്‍ കഴിയുന്ന ഒരു സുന്ദരി/സുന്ദരനെയാണ്. ഒരു ജീവിതപങ്കാളിയില്ലാത്ത ജീവിതത്തിന് വലിയ അര്‍ത്ഥമില്ലായെന്നു ധരിക്കുന്നവനാണ് ഇവര്‍. അവര്‍ക്ക് വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുന്നത് സഹിക്കാനാവില്ല. അതുകൊണ്ട് കുടുംബത്തിനു വേണ്ടി എന്തു വിട്ടുവീഴ്ചകള്‍ക്കും ഇക്കൂട്ടര്‍ തയ്യാറാവും. സമാധാനമാണ് വലുത്. അവര്‍ക്കാവശ്യമുള്ള സഹകരണം കൊടുക്കയാണെങ്കില്‍ ചെറിയ പോരായ്മകളൊക്കെ പൊറുക്കാന്‍ തയ്യാറാവുന്നവരാണ് തുലാം രാശിക്കാര്‍.

തൊഴില്‍ : തുലാം ഒരു വായു രാശിയായതിനാല്‍ ചിന്തകരും, സംസാരപ്രിയരും ആയും, ചരരാശി ആയതിനാല്‍ ചലനം, ആവേശം, റിക്‌സ് എടുക്കാനുള്ള പ്രവണത, യാത്രാഭ്രമം, എന്നിവയും, ശുക്രന്റെ രാശിയായതിനാല്‍ കലാവാസന, ഇന്റ്റീരിയര്‍ ഡെക്കറേഷന്‍, തുടങ്ങിയ തോഴിലും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചേര്‍ത്തു ചിന്തിക്കുമ്പോള്‍, വക്കീല്‍, ജഡ്ജി, സാഹിത്യകാര്‍, പ്രാസംഗികര്‍, ഇടനിലക്കാര്‍, വ്യവസായികള്‍, സിനിമ, സംഗീതം, അഭിനയം, ഇന്‍ജിനീയര്‍, ബാങ്കര്‍, സര്‍ക്കാര്‍ ജോലിക്കാര്‍, ഫാഷന്‍ ഡിസൈനേര്‍ഴ്സ്, മോഡലിംഗ്, എയര്‍ ഹോസ്റ്റസ്, പൈലറ്റ്, വേശ്യാവൃത്തി, ബ്യൂട്ടിഷ്യന്‍ തുടങ്ങിയവ ഇവരുടെ തൊഴില്‍ മേഖലകളാണ്.

ആരോഗ്യം : കൂടുതല്‍ വാത പ്രകൃതിയും, കുറച്ച് കഫപ്രകൃതിയും, കാലപുരുഷന്റെ ഏഴാം രാശിയുമായതിനാല്‍ മൂത്രാശയ രോഗങ്ങള്‍, കിഡ്‌നി സംബന്ധിച്ച രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, അരക്കട്ട്, പുറംവേദന, ഹെര്‍ണിയ, കുടല്‍ സംബന്ധിച്ച രോഗങ്ങള്‍ എന്നിവ വരാതെ ശ്രദ്ധിക്കണം. അമിതാഹാരം, മദ്യപാനം തുടങ്ങിയവ ഇവരുടെ രോഗങ്ങള്‍ക്ക് കാരണമാകാം.

തുലാം രാശിക്കാര്‍ക്ക് ശുക്രന്‍, ശനി, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലഘട്ടങ്ങള്‍ പൊതുവേ ശോഭനമായിരിക്കും. ഇവര്‍ ഗണപതി, ദുര്‍ഗ്ഗ, ശനീശ്വരന്‍, ശിവന്‍, ശ്രീകൃഷ്ണന്‍ എന്നീ ദേവതകളെ ഭജിക്കുന്നതും, വെള്ളപ്പട്ട്, ഗ്രീന്‍പീസ്, വൈരം, വെള്ളി എന്നിവ ദാനം ചെയ്യുന്നതും വെള്ളിയാഴ്ച വ്രതം എടുക്കുന്നതും ശുഭഫല പ്രാപ്തിക്ക് ഉത്തമമാകുന്നു. ഇവരുടെ ഇഷ്ഠദിവസം വെള്ളിയാഴ്ചയും, ഭാഗ്യദിവസം ബുധനാഴ്ചയും, ബന്ധു, സുഹൃദ് സന്ദര്‍ശനം, പന്തയം വയ്പ് തുടങ്ങിയവക്ക് ഞായറാഴ്ചയും, നിക്‌ഷേപം, വീട് മാറല്‍, വാഹനം, ആഭരണം എന്നിവ വാങ്ങാനും ശനിയാഴ്ചയും ഉത്തമം. ജീവിത ഉയര്‍ച്ചക്ക് വെള്ള വസ്ത്രവും, ഭാഗ്യത്തിന് പച്ചയും, വീട്ടില്‍ നീലയും ധരിക്കുന്നത് ഉത്തമമായിരിക്കും. ഭാഗ്യ സംഖ്യ 6 ആകുന്നു. ഭാഗ്യ രത്‌നങ്ങള്‍ വജ്രവും, ഇന്ദ്രനീലവും, മരതകവുമാകുന്നു.

ശിവറാം ബാബുകുമാര്‍
പ്രശാന്തി
നെടുമ്പ്രം ലെയിന്‍
പേരൂര്‍ക്കട
തിരുവനന്തപുരം
ഫോണ്‍: 0471 2430207, 98471 87116.
Email : jrastroservices@gmail.com, sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories