ജ്യോതിഷം

നവഗ്രഹസംഖ്യാ ചിങ്ങമാസഫലം


നവഗ്രഹസംഖ്യാ ചിങ്ങമാസഫലം

ജനനസംഖ്യ - 1 (സൂര്യന്‍)

ഇംഗ്ലീഷ് മാസം 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ സാമ്പത്തിക നേട്ടങ്ങള്‍, വിദ്യാഭ്യാസ രംഗത്ത് പുരോഗതി, മേലുദ്യോഗസ്ഥരില്‍ നിന്നും ആനുകൂല്യം, വിവാഹ പ്രായമായവര്‍ക്ക് മംഗല്യയോഗം, സര്‍വ്വകാര്യ വിജയം, ഭൂമി ലാഭം, രോഗത്തില്‍ നിന്നും കടത്തില്‍ നിന്നും മോചനം, അംഗീകാരം, ധനലാഭം, വിദേശ ബന്ധങ്ങളില്‍ നേട്ടം, വ്യവഹാരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. കുടുംബ പ്രശ്‌നങ്ങള്‍ പരസ്പര ധാരണയോടെ പരിഹരിക്കും. ബുദ്ധിമുട്ടുകള്‍ക്കും, അസ്വസ്ഥതകള്‍ക്കും പരിഹാരം. സന്താനത്തിന്റെ വിദ്യാഭ്യസത്തെക്കുറിച്ച് വ്യാകുലപെ്പടും. വ്യകതമായ നിലപാടുകള്‍, എല്ലാവരുടെയും ആദരവിനു പാത്രമാകും. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കും, ആരോഗ്യനില തൃപ്തികരമായിരിക്കും. തൊഴില്‍ സ്ഥലത്ത് തര്‍ക്കങ്ങള്‍ ഉടലെടുക്കും. സ്ത്രീകള്‍ നിമിത്തം അപഖ്യാതികള്‍ ഉണ്ടാകും. ഒരേ സമയത്ത് പല പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതായി വരും. യാത്രകള്‍ ആവിശ്യമായി വരും. യാത്രയില്‍ നിന്നും ഗുണ ഫലങ്ങള്‍ ഉണ്ടാകും. സ്വര്‍ണ്ണം, വസ്ത്രം, ഇവ വാങ്ങുന്നതിനു യോഗം, വസ്തുവകകള്‍ വാങ്ങാനിടയാകും. വിദേശത്തുള്ളവരുടെ തൊഴില്‍രംഗത്ത് ഗുണകരമായ മാറ്റം പ്രതീക്ഷിക്കാം. ഇഷ്ടജനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. സാമ്പത്തിക രംഗത്ത് അച്ചടക്കം പാലിക്കുന്നതുമൂലം നീക്കിയിരിപ്പുണ്ടാകും. ഉത്തരവാദിത്വങ്ങള്‍ അന്യരെ ഏല്‍പ്പിക്കാനുള്ള അവസരമുണ്ടാകും. വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ തസ്‌കര ശല്യം പ്രതീകഷിക്കാം. കലാരംഗത്തുള്ളവര്‍ക്ക് പുതിയ അവസരമുണ്ടാകും.


ജനനസംഖ്യ - 2 (ചന്ദ്രന്‍)

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ഈ സംഖ്യാജാതകര്‍ക്ക് ഗുണാധിക ഫലം പ്രതീകഷിക്കാം. രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാര്‍ക്ക് ഗുണഫലം കൂടാം. വിദേശബന്ധങ്ങള്‍, ആഡംബര വസ്തുലാഭം, എന്നിവ മനസ്‌സിന് സുഖവും ഉണര്‍വ്വും നല്‍കും. കലാപ്രവര്‍ത്തനങ്ങളില്‍ സിനിമാ, നാടക രംഗത്തുള്ളവര്‍ക്കും നല്ല പുരോഗതി, അംഗീകാരം എന്നിവ ലഭിക്കും. പുതിയ ഭവന നിര്‍മ്മാണം, വിവാഹം എന്നിവയ്ക്ക് യോഗം. മുടങ്ങികിടക്കുന്ന കാര്യങ്ങള്‍ വീണ്ടും തുടങ്ങാനുള്ള അവസരം കൈവരും. ഗ്രന്ഥരചനയിലും ചിത്രകലയിലുമുള്ളവര്‍ക്ക് കാലം അനുകൂലമാണ്. വിദേശ ബന്ധത്താല്‍ സാമ്പത്തിക മുന്നേറ്റം. ഉന്നത വ്യകതികളുമായി നല്ല ബന്ധങ്ങള്‍, ക്ഷേത്ര ദര്‍ശന, ദാമ്പത്തിക സുഖക്കുറവ്, ജന്മമനാ ഉള്ള കഴിവ് പ്രകടിപ്പിക്കാനുള്ള കഴിവ്, പ്രവര്‍ത്തന രംഗത്ത് ഗുണകരമായ മാറ്റം, മനസ്‌സിന് അസ്വസ്ഥതയുണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ടാകാം. ബന്ധുക്കളുടെ രോഗങ്ങള്‍ മൂലം സാമ്പത്തിക ചിലവുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ കാര്യത്തില്‍ ശ്രദ്ധയും, അധ്വാനവും ആവശ്യമാണ്. വാഹനം കൈകാര്യം ചെയ്യുന്നവര്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. കടം വാങ്ങാനുള്ള സാഹചര്യം വന്നുചേരും. യാത്രകള്‍ ആവശ്യമായി വരും. കുടുംബ ജീവിതത്തില്‍ ഐക്യവും സമാധാനവും കുറയും. വാക്കുകള്‍ കാരണം മിത്രങ്ങളുമായി പിണങ്ങാന്‍ ഇടവരും. ഉദ്യോഗം തേടിയുള്ള യാത്രകളില്‍ പ്രതീകഷിച്ച ഫലം ലഭിക്കുകയില്ല. സഹായിച്ചവരില്‍ നിന്നും വിപരീത അനുഭവം ഉണ്ടാകും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലമല്ല. ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കര്‍മ്മരംഗത്ത് മേലുദ്യോഗസ്ഥരുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകും. സാമ്പത്തികാവശ്യങ്ങള്‍ക്ക് വസ്തുവകകള്‍ പണയപെ്പടുത്തേണ്ടതായി വരും. ആത്മീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാത്രകള്‍ ആവശ്യമായി വരും. സന്താനഭാഗ്യത്തിന് യോഗം കാണുന്നു.

ജന്മസംഖ്യ - 3 (വ്യാഴം)

ഇഗ്‌ളീഷ് മാസം 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍പൂര്‍ണ്ണമായും അനുകൂല സമയമാണിത്. അധികാര ലബ്ധി, ഉയര്‍ന്ന പദവികള്‍, പുണര്‍തം, പുരൂരുട്ടാതി, തിരുവാതിര, ചോതി, ചതയം, പൂയ്യം, അനിഴം, ഉതൃട്ടാതിക്കാര്‍ക്ക് ഗുണഫലം അധികമായിരിക്കും. കീര്‍ത്തി, അംഗീകാരം, വാഹന ലാഭം, പൂര്‍വ്വിക സ്വത്ത് കൈവശം വരുക, അഭിഭാഷകര്‍, ബാങ്കിംഗ് റവന്യൂ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നവര്‍, ബുദ്ധിപരമായും സര്‍ഗ്ഗാത്മകമായും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, വൈദ്യര്‍, ശാസ്ത്രജ്ഞന്‍മാര്‍ എന്നിവര്‍ക്ക് തൊഴിലിനാല്‍ ഭാഗ്യനുഭവങ്ങള്‍ ഉണ്ടാകും. സമ്മാന പദ്ധതികള്‍ക്ക് വിജയം ലഭിക്കും. ലോട്ടറി ലഭിക്കുവാന്‍ സാധ്യത. ഗൃഹത്തില്‍ സമാധാനവും ബന്ധുസഹായവുമുണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മത്തിനു സാധ്യത. ചില കാര്യങ്ങളില്‍ വിദഗദ്ധ ഉപദേശം തേടേണ്ടതായി വരും. പുതിയ വ്യവസായം തുടങ്ങാന്‍ സാധ്യത. ഉദ്യോഗത്തില്‍ ഉയര്‍ച്ചയ്ക്കു സാധ്യത. ഭര്‍ത്തവിനോടൊപ്പം ജീവിക്കാന്‍ അവസരം ലഭിക്കും. തൊഴിലില്‍ ഉദാസീനനാകും. വിദേശത്തു നല്ല ജോലിക്കു സാധ്യത. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ സംഘടനകളുടെ നേതൃസ്ഥാനം അലങ്കരിക്കും. ഔദ്യോഗിക യാത്രകളും, ചര്‍ച്ചകളും ആവിശ്യമായി വരും. കെട്ടിടം പണിയാനായി ഉള്ള ശ്രമം വിജയിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തും. ഭാര്യയുടെ പൂര്‍വ്വിക സ്വത്ത് ഭാഗം വയ്ക്കാനിടവരും. ഇഷ്ടജനങ്ങളുടെ ആത്മാര്‍ത്ഥ സഹകരണം നിമിത്തം ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കും. വാഹനം മാറ്റി വാങ്ങും.

ജന്മസംഖ്യ - 4 (രാഹു)

ഇംഗ്‌ളീഷ് 4, 13, 22, 31 ജനിച്ചവര്‍തിരുവാതിര, ചോതി, ചതയം, പൂയം, അനിഴം, ഉത്തൃട്ടാതി, ഭരണി എന്നിവര്‍ക്കും ഗുണാനുഭവങ്ങള്‍ കൂടും. പൂര്‍ണ്ണമായും ഗുണാനുഭവങ്ങള്‍ ലഭിക്കുന്ന അവസ്ഥയാണ്. റിയല്‍ എസ്റ്റേറ്റ്, വിദേശ വ്യാപാരം, ഊഹക്കച്ചവടം, ഹോട്ടല്‍, തുണിവ്യാപാരം എന്നിവയിലേര്‍പെ്പട്ടവര്‍ക്ക് ലാഭം കൊയ്യും. നിയമപാലകര്‍, ഡോക്ടര്‍മാര്‍, മരുന്നുവ്യാപാരികള്‍, പണമിടപാടുകാര്‍ എന്നിവര്‍ക്ക് കാലം അനുകൂലം. പണം ശരിയായ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രം നല്‍കുക. ശാരീരികമായും, മാനസ്‌സികമായും പ്രയാസങ്ങള്‍, വീഴ്ചകള്‍ ക്ഷതങ്ങള്‍ എന്നിവയുണ്ടാകും. വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ആധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശ്രേയസ്‌സും പ്രശസ്തിയും വര്‍ദ്ധിക്കും. പുതിയ ബിസിനസ്‌സിനു സാധ്യത. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തീരും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദപെ്പട്ട സ്ഥാനങ്ങള്‍ ഏല്‍ക്കേണ്ടതായി വരും. യാത്രയില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപെ്പടാതെ സൂകഷിക്കുക. കര്‍ഷകര്‍ക്ക് ഗുണകരമായ മാസമാണിത്. ഗൃഹനിര്‍മാണത്തിനായി പുതിയ സ്ഥലം കണ്ടെത്തും. ക്രയവിക്രയത്തില്‍ നിന്നും ധനലാഭം പ്രതീകഷിക്കാം. ജോലികള്‍ കാര്യകഷമതയോടെ ചെയ്യും. സഹോദരന്‍മാരില്‍ നിന്നും സഹായം ലഭിക്കും. ധനച്ചിലവു കൂടും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വ്യവഹാരത്തിലെ അനുകൂല വിധി നടപ്പിലാക്കും. ഗ്രഹത്തില്‍ അറ്റകുറ്റ പണികള്‍ നടക്കും. സത്യസന്തതതെളിയിക്കാന്‍ അവസരം ലഭിക്കും. ശത്രുക്കളുടെ ശല്യത്തിനെതിരെ കരുതിയിരിക്കും. സന്താനത്തിനു പുരോഗതി ലഭിക്കാം. പത്രപ്രവര്‍ത്തനരംഗത്തുള്ളവര്‍ വകതിമുദ്ര പതിക്കും. ജോലിയില്‍ താല്‍ക്കാലിക നിയമനം ലഭിക്കും. ആരോപണങ്ങളെ അതിജീവിക്കും. വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി അവലംഭിക്കും. പരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടാകും. ആത്മീയ ചിന്തകളാല്‍ മനസ്‌സ് സ്വസ്ഥമാകും. സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് ആശ്രയം ലഭിക്കും.

ജന്മസംഖ്യ - 5 (ബുധന്‍)

ഇഗ്‌ളീഷ് മാസം 5, 14, 23 തീയതിയില്‍ ജനിച്ചവര്‍ആയില്യം, കേട്ട, രേവതി, കാര്‍ത്തിക, ഉത്രം, ഉത്രാടം, മകം, പൂരം, ഗുണാനുഭവങ്ങള്‍ കൂടുതല്‍ ലഭിക്കും. ബുദ്ധികാരകനായ ബുധന്‍ ആധിപത്യഗ്രഹമായുള്ള ഇവര്‍ക്ക് സര്‍വ്വകാര്യസിന്ധിയും ദോഷാനുഭവങ്ങള്‍ കുറഞ്ഞും കാണുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും, സ്വര്‍ണ്ണം, രത്‌നം, വസ്ത്രം, വാഹനങ്ങള്‍ എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്കും, വൈദ്യശാസ്ത്ര എഞ്ചിനീയറിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭിവൃത്തി, അംഗീകാരം, അഭീഷ്ടകാര്യസിന്ധി, വിവാഹയോഗം എന്നിവ കാണുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കര്‍മ്മസ്ഥാനത്ത് അനുകൂല മാറ്റങ്ങള്‍ കാണുന്നു. വ്യാപാരികള്‍ക്ക് പുതിയ വ്യാപാരസ്ഥാപനം തുടങ്ങാന്‍ അവസരം. ഉന്നത വ്യക്തികളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സഹായങ്ങള്‍ ലഭിക്കും. വിദേശ വിദ്യാഭ്യാസത്തിനും തൊഴിലിനും അനുകൂല സമയം. വീഴ്ചകള്‍, അപകടങ്ങള്‍, ധനനഷ്ടം എന്നിവക്കു സാധ്യത. മത്സര പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. ലോട്ടറി ലഭിക്കാന്‍ സാധ്യത. പങ്കുകച്ചവടത്തില്‍ പുരോഗതിക്കു സാധ്യത. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു അപ്രതീക്ഷിത നേട്ടത്തിനു സാധ്യത. കര്‍ഷകര്‍ക്ക് കാലം അനുകൂലം. സ്വഗൃഹത്തില്‍ പൂജാദികര്‍മ്മത്തിനു സാധ്യത. ചില പ്രശസ്ത വ്യക്തികള്‍ മൂലം ഗുണാനുഭവത്തിനു സാധ്യത. സുഹൃത്തുക്കളുമായി അകലും. കലകളില്‍ താല്‍പര്യം കൂടും. വിദേശത്തു ജോലിക്കുള്ള ശ്രമം കൂടും. ആഗ്രഹങ്ങള്‍ പലതും സഫലീകരിക്കും. അയല്‍ക്കാരുമായി അഭിപ്രായഭിന്നതയ്ക്കു സാധ്യത. വിദേശത്തുള്ള ബന്ധുക്കളുമായി സാമ്പത്തിക നേട്ടത്തിനു സാധ്യത. സഹോദരന്റെ അസുഖം വര്‍ദ്ധിക്കാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠിപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നത് നന്ന്. നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഴിമതി ആരോപണത്തിലേര്‍പെ്പടാന്‍ സാധ്യത. സ്ത്രീജനങ്ങള്‍ക്കു അപഖ്യാതിക്കു സാധ്യത.

ജനനസംഖ്യ - 6 (ശുക്രന്‍)

6, 5, 24 ല്‍ ജനിച്ചവര്‍, ഭരണി, പൂരം, പൂരാടം, പൂയ്യം, അനിഴം, ഉത്തൃട്ടാതി, തിരുവാതിര, ചോതി, ചതയം, ഭരണി എന്നിവര്‍ക്ക് ഗുണാനുഭവങ്ങള്‍ കൂടും. സാമ്പത്തിക നേട്ടങ്ങളെക്കാള്‍ ഉപരി ശാരീരികവും മാനസ്‌സികവുമായ നേട്ടം കുറയും. വിശേഷ വസ്ത്രാതിലാഭം, ഔദ്യോഗിക ബഹുമതികള്‍, സ്ഥാനമാനലബ്ധി, വിവാഹ നിശ്ചയം, വിദ്യാര്‍ത്ഥികള്‍ക്ക് കലാപ്രവര്‍ത്തനരംഗത്ത് അംഗീകാരം, അഭിനയ, ദൃശ്യരംഗത്തുള്ളവര്‍ക്ക്, സംഗീതിവുമായി ബന്ധപെ്പട്ടവര്‍, എന്നിവര്‍ക്ക് സംതൃപ്തിയും ധനസ്ഥിതിയും പുഷ്ടിപെ്പടും. സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ വസ്ത്രങ്ങള്‍, മറ്റു അലങ്കാര വസ്തുക്കള്‍ ഇവ കൈകാര്യം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപെ്പട്ട ഭാഗ്യാനുഭവങ്ങള്‍ പ്രതീകഷിക്കാം. ആദ്യാപകര്‍, നിയമപാലകര്‍, വൈദ്യവൃത്തിയിലേര്‍പെ്പട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് കാലം അനുകൂലമല്ല. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. ഭൂമി, വാഹനം ക്രയവിക്രയം നടക്കും. ശത്രുക്കളുടെ പ്രവര്‍ത്തനം മൂലം തടസ്‌സപെ്പട്ടു കിടന്ന കര്‍മ്മമേഘല പുഷ്ടിപെ്പടും. നീതിന്യായ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ മനസ്‌സാകഷിക്കു വിരുദ്ധമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും. മുന്‍കൂട്ടി ആലോചിക്കാതെ പ്രവര്‍ത്തിക്കുന്നത് ദോഷകരമായ ഫലം പ്രദാനം ചെയ്യും. പ്രധാന രേഖകള്‍ നന്നായി വായിച്ച ശേഷം ഒപ്പുവയ്ക്കുക. സാമ്പത്തിക നില മോശമാകുന്നതിനാല്‍ കടം വാങ്ങേണ്ട അവസരം വന്നു ചേരും. ക്രയവിക്രയങ്ങളില്‍ അധികം ലാഭം ലഭിക്കുകയില്ല. മാതാവിന്റെ ആരോഗ്യനിലയില്‍ മാറ്റത്തിനു സാധ്യത.

ജന്മസംഖ്യ 7 (കേതു)

7, 16, 25 ല്‍ ജനിച്ചവര്‍, അശ്വതി, മകം, ഭരണി, പുയ്യം, അനിഴം, ഉത്തൃട്ടാതി, തിരുവാതിര, ചോതി, ചതയം, പുണര്‍തം, പൂരുരുട്ടാതിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൂടുതല്‍ ലഭിക്കാം. വിവാഹാതി മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദേശയാത്രകള്‍ അധികാരപദവികള്‍ ഉള്ളവര്‍ക്ക് ബഹുമതി, വൈദ്യവിദ്യര്‍ത്ഥികള്‍ക്കും, ശാസ്ത്രജ്ഞര്‍ക്ക് അവരവരുടെ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് പുരോഗതികളുണ്ടാകും. കലാസാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. യാത്രാദുരിതം, രോഗപീഡകള്‍, വിലയേറിയ വസ്തുക്കളുടെ നഷ്ടം എന്നിവ സംഭവിക്കാം. ജലയാത്രകളിലും, അഗ്നി, വൈദ്യുതി, എന്നിവയുമായി ബന്ധപെ്പട്ടവരും, ശ്രദ്ധിക്കണം. ഔദ്യോഗികരംഗത്ത് കൂടുതല്‍ അംഗീകാരം പ്രയോഗിക്കേണ്ടതായി വരും. വിദേശ യാത്രയ്ക്ക് ആഗ്രഹിക്കുന്നവര്‍ക്ക് തടസ്‌സം മാറിക്കിട്ടും. പ്രണയകാര്യത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാകും. അപകടത്തില്‍ നിന്നും അത്ഭുതകരമായി രകഷപെ്പടും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. സ്വത്തു സംബന്ധമായി സഹോദരനില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടതായി വരും. ഒന്നിലധികം തൊഴിലില്‍ ഒരേ സമയം ഏര്‍പെ്പടേണ്ടതായി വരും. ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ലോട്ടറി, ലോണ്‍, മറ്റു ക്രഡിറ്റ് അനുഭവങ്ങള്‍ ലഭിക്കാം. വാഹനം കൃഷി എന്നിവയില്‍ നിന്നും ലാഭം പ്രതീകഷിക്കാം. ഗൃഹത്തില്‍ രോഗാവസ്ഥ നിലനില്‍ക്കും. സ്ത്രീജനങ്ങള്‍ അടുത്തിടപഴകി അപഖ്യാതികളില്‍ ഏര്‍പെ്പടും. വാക്കുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ ദോഷഫലത്തിനു സാധ്യത. ഗൃഹനിര്‍മ്മാണം ആരംഭിക്കും. സന്താന പ്രാപ്തി കൈവരും. വീഴ്ച, മുറിവ് ഇവ ഉണ്ടാകാതെ സൂക്ഷിക്കണം. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ പുതിയ കരാറില്‍ ഏര്‍പെ്പടും. നീച ജനങ്ങളുമായുള്ള സംമ്പര്‍ക്കം നിര്‍ത്തിവയ്ക്കുക.

ജന്മസംഖ്യ - 8 (ശനി)

8, 17, 26 തീയതികളില്‍ ജനിച്ചവര്‍, ആധിപത്യഗ്രഹമായ ശനി അനുകൂലവസ്ഥയിലാണ്. പൂയ്യം, അനിഴം, ഉത്തൃട്ടാതി, ഭരണി, തിരുവാതിര, ചോതി, ചതയം, പുണര്‍തം, വിശാഖം, പൂരുരുട്ടാതി ഗുണാനുഭവവും സര്‍വ്വാഭീഷ്ട സിദ്ധിയും ലഭിക്കും. ഇതുവരെ തടസ്‌സപെ്പട്ടുനിന്നിരുന്ന കാര്യങ്ങള്‍ ഒന്നൊന്നായി ശരിയാകാന്‍ തുടങ്ങും. ജീവിതത്തിലേക്ക് അവസ്ഥകള്‍ മാറി പ്രകാശം കൈവരും. രോഗശമനം, കേസുകളില്‍ നിന്നും, കടത്തില്‍ നിന്നും മോചനം ഭൂമി സംബന്ധമായും മിഷിനറി സംബന്ധമായും വ്യാപാരം ചെയ്യുന്നവര്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. പുതിയ കരാര്‍ ഒപ്പിടാനും തൊഴില്‍ മെച്ചപെടുത്താനും യോഗമുണ്ട്. പുതിയ തൊഴില്‍ തുടങ്ങുവാനും അവസരമുണ്ട്. അദ്ധ്യാപകര്‍ നിയമജ്ഞര്‍, നിയമപാലകര്‍ എന്നിവര്‍ക്ക് കൂടുതല്‍ നേട്ടം പ്രതീകഷിക്കാം. ഉന്നത വ്യകതികളുമായി ബന്ധപെ്പട്ട് അവരെ കീഴ്‌പെ്പടുത്തും. കുടുംബ സ്വത്ത് ലഭിക്കും. വാത സംബന്ധമായ അസുഖങ്ങള്‍ പിടിപ്പെടാതെ സൂക്ഷിക്കണം. പുതിയ ആശയങ്ങള്‍ രൂപപെ്പടുത്തും. ബുദ്ധിപരമായ കഴിവുകള്‍ വര്‍ദ്ധിക്കും. പണത്തിന് മുമ്പത്തെക്കാള്‍ ആവിശ്യം കൂടാം. എഴുത്തുകാര്‍ക്കും മാധ്യമ രംഗത്തുള്ള വര്‍്ക്കും കാലം അനുകൂലം. വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ ഉടലെടുക്കും. അമിത ആത്മവിശ്വസം മൂലം പല പ്രതിസന്ധികളിലും ചെന്നു ചാടും. പൊതുരംഗത്ത് പ്രവര്‍ത്തുക്കുന്നവര്‍ക്കെതിരെ ആരോപണങ്ങള്‍ക്ക് സാധ്യത. സന്താനത്തിന് അഭിവൃത്തിയ്ക്കു സാധ്യത. കോടതി കയറാന്‍ അവസരമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ആവിശ്യപെ്പട്ട സ്ഥലത്ത് സ്ഥലമാറ്റം ലഭിക്കും.

ജന്മസംഖ്യ - 9 (കുജന്‍)

9, 18, 27 തീയതികളില്‍ ജനിച്ചവര്‍, മകയിരം, ചിത്തിര, അവിട്ടം, ഭരണി, അശ്വതി ഗുണാനുഭവങ്ങള്‍ കൂടുതല്‍. പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ചയിലൂടെ പരിഹരിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപെ്പടുത്തും. ഭൗതികസുഖങ്ങള്‍ അനുഭവിക്കും. വസ്ത്രങ്ങളുടെയും, ആഡംബര വസ്തുക്കളുടെ വ്യാപാരികള്‍ക്കും സമയം അനുകൂലം. കൂട്ടു സംരംഭങ്ങളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പുതിയ വാഹനങ്ങള്‍ സ്വന്തം അധീനതയില്‍ വരും. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് കൂടുതല്‍ ധനനേട്ടങ്ങളുണ്ടാകും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ കൊയ്യുന്ന സമയമാണിത്. സ്ത്രീജനങ്ങളില്‍ നിന്നും അപഖ്യാതിയ്ക്കു സാധ്യതയുണ്ട്. ഉറച്ചതീരുമാനങ്ങള്‍ നടപ്പിലാക്കും. ഓഫീസ് മോഡിപിടിപ്പിക്കാന്‍ പണം ചിലവഴിക്കും. ഒന്നിലധികം പ്രവര്‍ത്തനങ്ങളില്‍ നിന്നും ഗുണഫലങ്ങള്‍ അനുഭവപെ്പടും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തും. സ്വത്തു തര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കും. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കും. ജോലിയില്‍ നിന്നും കൂടുതല്‍ ലാഭം ലഭിക്കുമെങ്കിലും അനാവിശ്യ ചിലവു വര്‍ദ്ധിക്കും. വ്യകതിപരമായ കാര്യങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള പ്രവണതയുണ്ടാകും. അഭിമാനത്തെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. രകതസമ്മര്‍ദ്ദരോഗമുള്ളവര്‍ ശ്രദ്ധിക്കുക. അപ്രതീകഷിതമായി പഴയ സുഹൃത്തിനെ കണ്ടുമുട്ടും. പോലീസ്, റവന്യു ഡിപ്പാര്‍ട്ട്മെന്റ്ുകാര്‍ക്കും, വീട്ടമ്മമാര്‍ക്കും സ്ഥാന ചലനം, രോഗാവസ്ഥ, കടബാധ്യത എന്നുവയ്ക്കു സാധ്യത.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories