17
Thursday
August 2017

ജ്യോതിഷം

 • Rahukalam : 02:02 pm->03:35 pm
 • Sunset : 06:42 pm
 • Sunrise : 06:16 am
 • 01 Chingam 1193
 • ഷഢാധാരം


  ഷഢാധാരം

  ജ്യോതിഷത്തിലെ പ്രാമാണിക ഗ്രന്ഥമായ ഹോരാ ശാസ്ത്രത്തില്‍ ഒന്നാം അദ്ധ്യായത്തിലെ ഒന്‍പതാം ശ്ലോകത്തില്‍ 'ദ്രേക്കാണ ഹോര നവഭാഗ സംജ്ഞ ദ്വാദശംശക..........' എന്ന് വിവരിച്ചിരിക്കുന്നത് ഷഡ് വര്‍ഗങ്ങളെക്കുറിച്ചാണ്. ഇതിലൂടെ ലഗ്‌നത്തിന്റെയോ ഏത് ഭാവത്തിന്റെയും ഷഡ് വര്‍ഗങ്ങള്‍ കണക്കാക്കാം. ഇപ്രകാരം കണ്ടുപിടിക്കുമ്പോള്‍ അധികവും പുരുഷഗ്രഹങ്ങള്‍ ആയാല്‍ പുരുഷനെന്നും, സ്ത്രീ ഗ്രഹങ്ങള്‍ ആയാല്‍ സ്ത്രീ ജനനമാണന്നും പറയാം. ഇപ്രകാരം ജാതകത്തില്‍ നിന്ന് കൊണ്ട് തന്നെ സ്ത്രീ പുരുഷ വകഭേദം ചിന്തിക്കാവുന്നതാണ്. ഈ യുക്തി കൊണ്ട് തന്നെ ഒരു ക്ഷേത്ര വിഷയത്തിലും ബിംബത്തെ (ദേവീ,ദേവന്‍) പറ്റിയും ചിന്തിക്കാം.

  ഇതേപോലെ ഒരു രാശിക്ക് 6 തരം പര്യായങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. രസങ്ങള്‍ 6, രാഗാധി ദ്വേഷങ്ങള്‍ 6, പ്രശ്‌നത്തില്‍ ' ആരുഢോദയെ ലഗ്‌നാംശകെ ഛത്ര സ്പൃഷ്ട്ര രാശിയേഷു ചന്ദ്ര സ്തിത രാശ്യം ' എന്നിങ്ങനെ 6 തരം ചിന്ത കളിലൂടെ ഒരു വിഷയത്തെ സമീപിക്കാവുന്നതാണ്. സത്വ, രജോ തമോ ഗുണ പ്രകൃ തമാണ് സമസ്ത പ്രപഞ്ചവും പ്രപഞ്ചത്തിലെ ജീവജാലങ്ങളും. ഈ സ്‌െ്രെത ഗുണത്തെ രണ്ടുകൊണ്ടു പെരുക്കിയാലും ആറ് തന്നെയാണല്ലോ ഉത്തരം. അതുപോലെ മനുഷ്യ ശരീരത്തിലും 6 ആധാരങ്ങള്‍ ഉള്ളതായും ആചാര്യന്‍ മാര്‍ നിശ്ചയിച്ചിരിക്കുന്നു. അത് 'മൂലാധാരം,സ്വാധിഷ്ടാനം, മണി പൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ ' എന്നിങ്ങനെയാണ്. ഇതില്‍ മൂലാധാര ദേവത ഗണപതിയാണ് അതുകൊണ്ട് തന്നെ സമസ്ത വിഷയങ്ങളുടേയും തുടക്കം ഗണപതിയില്‍ നിന്നും ആകണം എന്ന് നിശ്ചയം. നമ്മുടെ ശരീരത്തില്‍ 72,000 (എഴുപത്തി രണ്ടായിരം) നാഡി ഞരമ്പുകള്‍ ശരീരത്തില്‍ ഉണ്ടെന്നു വിപക്ഷിക്കുന്നു. ഇവയില്‍ പ്രധാനം 24 ഞരമ്പുകള്‍ക്കാണ്. ഇതില്‍ 1 0 എണ്ണം അതോ ഭാഗത്തും 1 0 എണ്ണം ഊര്‍ദ്ധ ഭാഗത്തും ശേഷിക്കുന്ന 4 എണ്ണം സുഷ്മ്‌ന യ്ക്ക് ഇരുവശങ്ങളിലായി ഈരണ്ടണ്ണം വീതം എന്ന് ശരീര ശാസ്ത്രം വിപക്ഷിക്കുന്നു.

  നമ്മള്‍ മുന്‍പ് പ്രസ്താവിച്ച 6 നെ 4 കൊണ്ട് പെരുക്കുന്നതാണല്ലോ 2 4, ശരീരത്തെ പാദം മുതല്‍ അരകെട്ടു വരെ ബ്രഹ്മാവ് അരകെട്ടു മുതല്‍ കഴുത്ത് വരെ വിഷ്ണു, കഴുത്ത് മുതല്‍ ശേഷം മഹേശ്വരനെയും സങ്കല്‍പ്പിചിരിക്കുന്നു.. ഇതില്‍ വൈഷ്ണവംശം ഉള്‍കൊള്ളുന്ന മധ്യ ഭാഗം ജ്യോതിഷ സിദ്ധാന്ത പ്രകാരം വ്യാഴം അധികാരിയാണ്. ഈ ഭാഗങ്ങളില്‍ സ്വര്‍ണം ധരിക്കുന്നതിനു തെറ്റില്ല എന്നും, എന്നാല്‍ രജോഗുണ പ്രദമായ അരയ്ക്കു താഴെ സ്വര്‍ണം ധരിക്കുന്നത് ശരിയല്ല എന്നും ശാസ്ത്രം ഉദ്‌ഘോഷിക്കുന്നു. രജോഗുണ പ്രധാനി ശുക്രന്‍ ആയത് കൊണ്ട് തന്നെ ആ ഭാഗങ്ങളില്‍ വെള്ളി ധരിക്കാവുന്നതാണ്. മുന്‍പ് വിവരിച്ച ഷഢാധാരങ്ങളെ ജീവിത ത്തിന്റെ 4 അവസ്ഥ കലയും വിചിന്തനം ചെയ്യാം അവ '1.ബ്രഹ്മചര്യം ,2.ഗ്രാഹസ്ത്യം 3.വാനപ്രസ്ഥം 4. സന്യാസം എന്നിവയാണ്. ഓരോ കാലയലവു കളിലും (പ്രായങ്ങളില്‍)ഈ ആധാര ചക്രങ്ങളിലൂടെ കടന്നു ഷഢാ ധാരത്തിനും ഉപരിയായ സഹസ്രാര ദല പത്മത്തില്‍ യോഗ മാര്‍ഗത്തിലൂടെ എത്തി ചേരനകും. ഈ അവസ്ഥയില്‍ എത്തിച്ചേരു ന്നതത്ര 'സമാധി '. 'ധീ' എന്നാല്‍ അവസ്ഥ. സമാധി എന്നാല്‍ സമമായ അവസ്ഥ. അതുതന്നെയാണ് എളുപ്പമായി ഒന്ന് ചിന്തിച്ചാല്‍ പടിയാറും കടന്നു അവിടെ ചെന്നാല്‍ ശിവനെ കാണാം ' എന്ന ചൊല്ലും. ഒരു മനുഷ്യന്‍ തനിക്ക് ഉണ്ടാകാന്‍ ഇടയുള്ള സപ്ത വ്യസനങ്ങളെ ത്യജി ച്ചാല്‍ ഈ മാര്‍ഗത്തിലൂടെ സമാധി അവസ്ഥയില്‍ എത്താം. ഇതു തന്നെയാണ് ക്ഷേത്ര ത്തിലെയും 'പ്രതിഷ്ഠാവസ്ഥയും '. ഒരു ഷഢാധാര പ്രതിഷ്ഠ എന്നാല്‍ സമാധ്യവസ്ഥ എന്നര്‍ഥം. പുരാതന കാലത്ത് വെച്ചാരാധനയും തെക്കതുകളും ആയിരുന്ന ആചാരങ്ങള്‍ ക്രമേണെ അവിടെ ഷഢാധാര പ്രതിഷ്ഠ ആവശ്യമായി വരും. അപ്പോള്‍ അവിടെ മന്ത്രവും ആവശ്യമായി വരും.

  ഇവിടെ ഗീതയില്‍ 'ഇദം കൌന്തേയാ ക്ഷേത്രം ഇത്യഭീധീയതെ' എന്ന വാചകവും ശരീരവും ക്ഷേത്രാര്‍ ത്ഥ ത്തില്‍ വരുന്നു. എന്നാല്‍ വൈദിക സംസ്‌കാരം അനുസരിച്ച് ക്ഷേത്രം എന്നാല്‍ ' ക്ഷിയതെ പാതകം എത്ര തേനേതം ക്ഷേത്രം ഉച്യതേ ' എന്നാ അര്‍ത്ഥ ത്തില്‍ ക്ഷേത്രത്തിനു ഭഗവത് ചൈതന്യം ഉള്‍പ്പെടെ 2 5 ഘ ടകങ്ങള്‍ ആവശ്യമായി വരും. അവ ' ഗര്‍ഭഗ്രഹം ശിരപ്രോക്തം അന്തരാളം മുഖം തഥാ ' എന്ന് തുടങ്ങി ' ദേവപാദം ഗോപുരം സ്യാത് ' എന്ന് എത്തി നില്‍ക്കുന്നു.


  ത്രിഗുണങ്ങളെ 2 ല്‍ പെരുക്കി ഷ ഢാ ധാര ങ്ങളും അവയെ 4 ല്‍ പെരുക്കി ക്ഷേത്രാധാരത്തിലും എത്തപ്പെടും.


  ഇത് എന്റെ ഗുരുനാഥന്‍ ശ്രീ. രത്‌നാകരന്‍ അവര്‍കള്‍ വരച്ചതാണ്. നല്ല ഗുരുക്കന്‍മാരെ കിട്ടുക ഒരു ശിഷ്യന്റെ ഏറ്റവും വലിയ ഭാഗ്യമാണല്ലോ. എങ്കില്‍ രുദ്രശങ്കരന്‍ അത്തരത്തില്‍ ഒരു ഭാഗ്യവാനാണ്. നിങ്ങള്‍ക്കും അങ്ങനെ ആകാനും കഴിയട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്

  സവിനയം
  രുദ്ര ശങ്കരന്‍
  തിരുവന്തപുരം
  ഫോണ്‍ : 9037820918, 9496779732
  Email:rudrashankaran@gmail.com

  Print
  SocialTwist Tell-a-Friend
  The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

  Other stories