ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

2014 ലെ പുതുവര്‍ഷ ഫലം


2014 ലെ പുതുവര്‍ഷ ഫലം

ദേവ വര്‍ഷമായ 2014 ല്‍ വ്യാഴം മിഥുനം രാശിയിലും, ആദിത്യന്‍ ധനു രാശിയിലും, ശനി, രാഹു തുലാം രാശിയിലും, കേതു മേടം രാശിയിലും, ചൊവ്വ കന്നി രാശിയിലും, ചന്ദ്രന്‍ മൂലം നക്ഷത്രത്തിലും, ബുധന്‍ ധനു രാശിയിലും, ശുക്രന്‍ ധനു രാശിയിലും, സ്വല്പവൃഷ്ടിയും, പശുക്കള്‍ക്കും, പ്രജകള്‍ക്കും രോഗപീഡയും ബ്രാഹ്മണ കര്‍മ്മത്തിനു വിഘ്‌നവും അതി വര്‍ഷവും സസ്യങ്ങള്‍ക്ക് സുഭിഷ വര്‍ദ്ധനവും, ഭരണ കര്‍ത്താക്കള്‍ തമ്മില്‍ കലഹവും, ജനങ്ങള്‍ക്ക് നാശവും, അത്യന്തം ദുര്‍ഭിഷവും, നടന്മാര്‍ക്ക് ദോഷവും, പകര്‍ച്ചവ്യാധികള്‍, നാല്‍കാലി നാശം, ഓരോ ദിക്കിലും ഓരോ പ്രകാരം വര്‍ഷം ഉണ്ടാവുക, രാത്രിചാരന്മാര്‍ക്ക് നാശവും ഫലം.

2012 ബുധന്റെ വര്‍ഷമായിരുന്നു. ബുധന്റെ സംഖ്യാ ജാതകനായ ജഗതി ശ്രീകുമാറിനു അപകടം സംഭവിക്കുകയും അതുപോലെ തന്നെ മറ്റു പലര്‍ക്കും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തു. 2013 ശുക്രന്റെ വര്‍ഷമായിട്ടും സന്താന ദുരിതമായ വര്‍ഷമായിരുന്നു. ഡല്‍ഹിയിലെ കൂട്ട ബലാത്സംഗ കേസോടെ തുടങ്ങി. സന്താനത്തെ കൊന്ന കേസിലെ വിധി വന്നതോടെ 2013 കടന്നു പോകുന്നു. 6 ന്റെ സംഖ്യാ ജാതകനായ ഒരാള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ഒരാള്‍ അതില്‍ നിന്നും അപഖ്യാതി മൂലം പുറത്താകുകയും ചെയ്തു.

കേതുവിന്റെ വര്‍ഷമായ 2014, 7 ന്റെ സംഖ്യാ ജാതകര്‍ക്ക്, അശ്വതിയും ചതയവും കുതിര മൃഗമാണ്, 2014 കുതിര വര്‍ഷമാണ്. പാമ്പിന്റെ വര്‍ഷത്തില്‍ നിന്നും കുതിര വര്‍ഷത്തിലേക്കുള്ള യാത്രയാണ്. ശബരിമല അയ്യപ്പന്റെ വാഹനം കുതിരയാണ്. ഗീതോപദേശം ശ്രീ കൃഷ്ണനും അര്‍ജ്ജുനനും കുതിരയെ നയിക്കുന്നു. എല്ലാ അമൃതസ്വരൂപികളുമായ വായനക്കാര്‍ക്ക് എല്ലാ നന്മകള്‍ക്കും വേണ്ടി പ്രാര്‍ഥിച്ചുകൊള്ളുന്നു

ഭൗമ ജ്യോതിഷ പ്രകാരം ഷെയര്‍ മാര്‍ക്കറ്റില്‍ നല്ല ഉയര്‍ച്ചക്ക് സാധ്യത. രാഷ്ട്രത്തിനു അഭിവൃദ്ധി, അയല്‍രാജ്യങ്ങളുമായി സഹകരണം, ഢഢകജ മാരുടെ മരണം, ദുരന്തങ്ങള്‍ സംഭവിക്കും, അതിഭയങ്കരമായ അസുഖസാധ്യത, കൃഷി സംബന്ധമായി നല്ലകാലം, സിവില്‍ ലൈഫില്‍ നഷ്ടപ്പെടല്‍ വരെ ഉണ്ടാകാം, അപവാദം കേള്‍ക്കാന്‍ സാധ്യത, കുറ്റകൃത്യങ്ങള്‍ സ്ത്രീകളോട് കൂടുതല്‍ നടക്കും, മതപരമായും നിയമപരമായും തര്‍ക്കങ്ങള്‍, വെശു ലും മശൃ ലും തീപിടുത്തം, അപകടം എന്നിവയ്ക്ക് സാധ്യത. മേല്‍ക്കോയ്മയില്‍ കുഴപ്പങ്ങള്‍ സൃഷ്ട്ടിക്കും, ബിസിനസ്സില്‍ പോരായ്മകള്‍ ഉണ്ടാകും, രാഷ്ട്രീയ മുന്നണികളില്‍ കൂറുമാറ്റം ഉണ്ടാകും, യുദ്ധത്തിന് പറ്റിയ സമയമാണ്, രാജകീയമായി അസുഖങ്ങളും മരണവും സംഭവിക്കും, ഗവ: മേധാവികള്‍ക്ക് പലവിധ ദുരിതത്തിന് സാധ്യത, പട്ടാളപരമായും യുദ്ധത്തിന് സാധ്യത, പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ്‌റിലും ഭരണാധികാരികള്‍ക്കും ക്ലേശാനുഭവമുണ്ടാകും, ജനങ്ങള്‍ക്ക് ഗുണത്തിന് സാധ്യത, നേവി, എയര്‍ഫൊഴ്‌സ്, ആര്‍മി എന്നിവര്‍ക്ക് നല്ലകാലമാണ്,

മാനഹാനി, അപകീര്‍ത്തികെടുതികള്‍, മഴ, നാശനഷ്ടം, അത്യാഹിതം, രാജകീയ ഭീതി, മേലധികാരികള്‍ക്കും, ഭരണാധികാരികള്‍ക്കും സമയം മോശം, റെയില്‍, ടെലിഫോണ്‍, വാഹനങ്ങള്‍ എന്നിവ വഴി അപകടം, പൊട്ടിത്തെറി, തീവ്രവാദ ആക്രമണം, മോഷണങ്ങള്‍ തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് സാധ്യത, ഇന്ത്യയുടെ മൂന്നാം ഭാവത്തെ സംബന്ധിച്ച് ശല്യങ്ങലുണ്ടാകാം ചതിയും, വഞ്ചനയും, സത്യസന്ധത ഇല്ലായ്മയും, നിയമവിരുദ്ധ കാര്യങ്ങളും, രഹസ്യ ആക്രമണങ്ങളും, ഇന്ത്യയുടെ രണ്ടാം ഭാവസംബന്ധമായ കാര്യങ്ങള്‍ക്ക് ദോഷം സംഭവിക്കാം, കുറ്റാന്വേഷണം, ചാരപ്പണി, രാജ്യത്തിന് നന്മയുണ്ടാകുന്ന കാര്യങ്ങള്‍, രാജ്യ സുരക്ഷക്കുള്ള കാര്യങ്ങള്‍ കൊണ്ടുവരും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മോശ സ്വഭാവമുണ്ടാകും, ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭാഗിയത, ദൈവത്തിനും, മനുഷ്യനുമിടയില്‍ നിരീശ്വരവാദത്വം ഉടലെടുക്കും, കടല്‍ കൊള്ള, കളവ്, കൊലപാതകം, ഭരണാധികാരികളുടെ മരണവും, രാജ്യത്തിന് പലവിധ നാശവും, യുദ്ധം, ലഹള, തര്‍ക്കങ്ങള്‍, ആര്‍മി തയ്യാറെടുപ്പ്, വരള്‍ച്ച, ചുഴലിക്കാറ്റുണ്ടാകാം, കിട്ടേണ്ടതൊന്നും പ്രകൃതിയില്‍ നിന്നും കിട്ടാതെ വരിക, അരക്ഷിതാവസ്ഥ മുന്നറിയിപ്പുണ്ടാകാം, പ്രധാന ഭരണാധികാരിയുടെ മരണം സംഭവിക്കാം, മത നേതാക്കളുടെയും ആത്മീയ നേതാക്കളുടെയും നേരെ തീവ്രവാദി ആക്രമണം ഉണ്ടാകാം.

രോഗങ്ങള്‍ (2014ല്‍) മൂത്രാശയ രോഗങ്ങള്‍, ഞരമ്പു വേദന, ചെന്നിക്കുത്ത്, മാനസ്സിക പ്രതിസന്ധികള്‍, കഠിന ജ്വരം, അസ്വസ്ഥത, രക്ത കുറവ്, തലചുറ്റല്‍, മഞ്ഞപ്പിത്തം, കരള്‍ രോഗങ്ങള്‍, മനോരോഗങ്ങള്‍, മനോമൌഡ്യം, മൂത്രത്തിലെ രക്തസ്രാവം, ത്വക്ക് രോഗങ്ങള്‍, കൊലപാതക പ്രവണത, പ്രകൃതി വിരുദ്ധ ലൗകീക വാസനകള്‍, പക്ഷാഘാതം, അപ്പന്റിക്‌സ്, ഗ്യാസ് ട്രബിള്‍, ഗ്രന്ഥിരോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

2014 ലെ പുതുവര്‍ഷ ഫലം

മേടം രാശി : Aries അശ്വതി 4, ഭരണി 6, കാര്‍ത്തിക 1, മേടമാസത്തില്‍ ജനിച്ചവര്‍ .Countries- England, Denmark, Germany, Western Poland, Palastien, Japan

ഈ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും സാമ്പത്തികമായി നല്ല ഫലത്തോടെ ആയിരിക്കും 2014 ആരംഭിക്കുക. വാഹനം, വീട്, വസ്തു എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് യോഗമുണ്ട്. പഠന കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും. അലസത, ചേരാത്ത കൂട്ടുകെട്ട് എന്നിവയില്‍ നിന്നും മോചനം. യോജിക്കാത്ത പ്രണയത്തിനോ ജീവിത പങ്കാളിക്കോ സാധ്യത. ഉല്ലാസ യാത്രയ്ക്കും മറ്റും സാധ്യത, കച്ചവടത്തില്‍ പുരോഗതി പ്രതീക്ഷിക്കാം. ലോണ്‍, ജോലി, പ്രമോഷന്‍ എന്നിവ ലഭിക്കും. രാഷ്ട്രീയകാര്‍ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യും. വാഹന യാത്രകള്‍ സൂക്ഷിക്കുക, അന്യരുടെ വൈകാരിക കാര്യങ്ങളില്‍ ഇടപെടരുത്. ഒടിവ്, ചതവ്, ഇവയ്ക്ക് സാധ്യത, വളരെകാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ കൂട്ടുകെട്ടുകള്‍ മൂലം ഗുണാനുഭവങ്ങള്‍. ഭാഗ്യക്കുറിയോ, ചിട്ടിയോ ലഭിക്കും. അന്യരുടെ വാക്കുകള്‍ കേട്ട് അബദ്ധത്തില്‍ ചാടരുത്, രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വിധേയമായി പ്രവര്‍ത്തിക്കാം. വിവിധ സ്ഥലങ്ങളില്‍ നിന്നും ധനാഗമനം പ്രതീക്ഷിക്കാം, ധാര്‍മ്മിക പ്രവര്‍ത്തികള്‍ ചെയ്യും, പ്രശസ്ത കലാകാരന്മാരുടെ സംഗീത വിരുന്ന്! ആസ്വദിക്കും, സല്‍സംഗങ്ങള്‍, സജ്ജനങ്ങളെ ബഹുമാനിക്കും, പൂര്‍വ്വിക എതിര്‍പ്പുകള്‍ കുറയും, മൃഗങ്ങളില്‍ നിന്നും കീടങ്ങളില്‍ നിന്നും ശല്യം, സന്താന ഭാഗ്യം ലഭിക്കാം, മറന്നു വച്ച പണം തിരികെ കിട്ടും , കോടതി വ്യവഹാരങ്ങളില്‍ വിജയം, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, ചികിത്സ ആവശ്യങ്ങള്‍ക്കായി തുക ചിലവഴിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, വില പിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങും, സന്താനങ്ങളുടെ അത്യുന്നതിക്കുവേണ്ടി പരിശ്രമിക്കും, കുടുംബത്തില്‍ വിവാഹ കാര്യത്തില്‍ തീരുമാനമാകും. അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങള്‍ ഒഴിവാകും.

അസുഖങ്ങള്‍: പനി, അപസ്മാരം, ചിക്കന്‍പോക്‌സ്, മുഖ രോഗങ്ങള്‍, തലയില്‍ ഇരുട്ട് കയറുക, അണുബാധ, താടിയെല്ല്, നെറ്റി, ടാനസിലൈറ്റീസ്, തീ പൊള്ളല്‍, കണ്ണിലുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍, നീര്‍കെട്ട്, കാഴ്ച തകരാറ്, മൂത്രാശയ രോഗങ്ങള്‍ ഇവയ്ക്കു സാധ്യത.

ധനപരമായി ഉയര്‍ച്ച, രാഷ്ട്രത്തിന്റെ അഭിവൃദ്ധി, അയാള്‍ രാജ്യങ്ങളുമായി വിജയമുണ്ടാകും, ഭരണാധികാരികള്‍ക്ക് കീര്‍ത്തിയുണ്ടാകും, കുടുംബത്തില്‍ കലഹത്തിനു സാധ്യത, മതപരമായും നിയമപരമായും തര്‍ക്കത്തിനു സാധ്യത.

ഇടവം രാശി (Taurus) :- കാര്‍ത്തിക 1, രോഹോണി 2, മകയിരം 9, ഇടവത്തില്‍ ജനിച്ചവര്‍. Countries: Persya, Ireland, Poland, Asia Minor, Georgia, Switzerland, Caucusus, Cyprus, Grecian, Archipelago, S. of Russia

വസ്തു ഇവ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വസ്തു നിയമപരമായി മാത്രം വാങ്ങുക. ബിസിനസ്സില്‍ ക്ലേശാനുഭവങ്ങള്‍ വരും. രഹസ്യങ്ങള്‍ ചോര്‍ന്നു പോകാന്‍ സാധ്യതയുള്ളതു കൊണ്ട് പൊതുസ്ഥലങ്ങളിലെ സംസാരം ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ജോലിയില്‍ മാറ്റമുണ്ടാകും. ധനം ആവശ്യമില്ലാതെ ചിലവഴിയും. പുതിയ കൂട്ടുകെട്ടുകള്‍ ഗുണാനുഭവങ്ങള്‍കുറക്കും. കലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ക്ലേശാനുഭാവം ഉണ്ടാകും. ഗൃഹ പരിഷ്‌കാരങ്ങള്‍ക്ക് ക്ലേശങ്ങളുണ്ടായാലും അവസാനം സാധ്യമാകും. കുടുംബാംഗങ്ങളില്‍ വേണ്ടപ്പെട്ടവരുടെ വിയോഗം. കിട്ടേണ്ട പണം ലഭിക്കാന്‍ തടസ്സം നേരിടും, ചികിത്സക്ക് വേണ്ടി പണം ചിലവഴിക്കും, സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനു സാധ്യത, അപേക്ഷ കൊടുത്ത് നിരന്തരം തപസനുഷ്ടിച്ചാലും ധന സഹായം ലഭിക്കുകയില്ല, വസ്തു, വാഹനം ഇവ വാങ്ങാന്‍ സാധ്യത, ആധുനിക ഗൃഹോപകരങ്ങള്‍ക്കായി തുക ചിലവഴിക്കും, തൊഴില്‍ നഷ്ടത്തിന് സാധ്യത, കുടുംബകലഹം, പരസ്യങ്ങളുടെ മാസ്മരവലയത്തില്‍ പെട്ട് ധന നഷ്ടവും മാനഹാനിയും, വിദേശ യാത്രക്ക് തടസ്സം.

രോഗങ്ങള്‍: മുഖരോഗങ്ങള്‍, സെറിബെല്ലം, ടോണ്‍സിലൈറ്റുകള്‍, കഴുത്തിനും ഭുജങ്ങളിലും അസുഖത്തിനു സാധ്യത, പനി, നീര്‍ദോഷം, മേടം രാശിക്ക് പറഞ്ഞ അസുഖങ്ങളും, ഹൃദയത്തിനും, മൂത്രാശയ രോഗങ്ങള്‍ക്കും സാധ്യത, ഹനുമാനും,കൃഷ്ണനും, ദേവി എന്നിവര്‍ക്ക് പരിഹാരം നടത്തുക.

മിഥുനം രാശി : (Gemini ) :- മകയിരം 1, തിരുവാതിര 4, പുണര്‍തം 3, മിഥുനത്തില്‍ ജനിച്ചവര്‍. Countries: : US, Belgium, Brabant, Lombardy, Lower Egypt, Sardinia, west of England, Armenia, Tripoli, Flanders, Wales

വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ച്ചക്ക് പറ്റിയ കാലമല്ല, മനോനിയന്ത്രണം തെറ്റാന്‍ സാധ്യത, ധന വരവിനു വിഘ്‌നം, പണച്ചിലവു കൂടാന്‍ സാധ്യത, ബിസിനസ്സുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം, പുതിയ സംരംഭങ്ങള്‍ക്ക് അവസരം കൂടും, കലാകായിക രംഗത്തുള്ളവര്‍ക്ക് അവസരങ്ങള്‍ വന്നു ചേരും, ദൈവാദീനം വര്‍ദ്ധിപ്പിച്ചു മുന്നോട്ടു പോവുക. കുറെകാലമായി അസുഖങ്ങള്‍ അലട്ടുന്നവര്‍ക്ക് വൈദ്യസഹായം ആവശ്യമായി വരും. വീടുവിട്ട് ദൂരെ നില്‍ക്കാനോ അധികം യാത്രകള്‍ക്കോ അവസരം ഉണ്ടാകും, കുടുംബത്തിലെ വസ്തുക്കള്‍ കൈവിടാതെ സൂക്ഷിക്കുക, കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാതെ ശ്രദ്ധിക്കണം, കള്ള കേസ്സില്‍ അകപെടാതിരിക്കാന്‍ ശ്രദ്ധിക്കണം, സദസ്സില്‍ വച്ച് അപമാനിക്കപ്പെടും. താന്ത്രിക കാര്യങ്ങള്‍ക്ക് ധനം ചിലവഴിക്കും, പ്രശസ്തി വര്‍ദ്ധിക്കും, രോഗനിര്‍ണയ ആവശ്യങ്ങള്‍ക്കും, സന്താനങ്ങള്‍ക്കുമായി ആശുപത്രിയില്‍ കയറി ഇറങ്ങും. കലാപരിപാടി ആസ്വദിക്കുകയും നല്ല പ്രകടനം കാഴച്ചവയ്ക്കുകയും ചെയ്യും. മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും. മാധ്യമങ്ങളില്‍ ശോഭിക്കും. വളരെകാലമായി തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്ന വ്യവഹാരങ്ങളില്‍ വിധി ലഭിക്കും. അഗ്‌നി ഭയം, പ്രണയ വാഗ്ദാനം തെറ്റിക്കല്‍ എന്നിവ പ്രതീക്ഷിക്കാം. കവിള്‍, ശ്വാസനാളം, ചെവി, വാരിയെല്ലുകള്‍, ടോന്‍സിലൈടിസ്, രതിജത്യ ദു:ശീല രോഗം, മലബന്ധം, ആത്സ്മാ, തൈറോയിഡ്, കഴുത്ത്, കുരുക്കുഭാഗങ്ങള്‍ എന്നിവയിലെ അസുഖങ്ങള്‍, ഉദരം, നെഞ്ച്, മൂത്രാശയ രോഗങ്ങള്‍, തുട മുതലായവയിലെ രോഗങ്ങള്‍ എന്നിവയ്ക്കും സാധ്യത. സര്‍വേശ്വരകാരകനായ വ്യാഴന്‍ രാഹുവിന്റെയും, ശനിയുടെയും ദൃഷ്ടിയോടുകൂടി മിഥുനത്തില്‍ നില്‍ക്കുന്നതിനാല്‍ സര്‍വൈശ്വര്യവും ലഭിക്കാം.

കര്‍ക്കിടകം രാശി (cancer) : പുണര്‍തം3, പൂയം 8, ആയില്യം 5, കര്‍ക്കിടകത്തില്‍ ജനിച്ചവര്‍. Countries: Scotland, Holland, New Zealand, N & W Africa, Isle of Mauritius, Paragway.

ധനവരവിനു തടസ്സം, ആത്മ വിശ്വാസമില്ലായ്മ, കാര്യങ്ങള്‍ക്ക് വഴിമുട്ടിയ അവസ്ഥ, അലസതയും, താല്‍പര്യമില്ലായ്കയും ഉന്നത സ്ഥാനത്തു നിന്നും സഹായം നഷ്ടമാകുക, പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെടുക, ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധക്കുറവ്, ചീത്ത കൂട്ടകെട്ട് കാരണം ദു:ശീലങ്ങള്‍ ഉടലെടുക്കാം. സര്‍ക്കാരില്‍ നിന്നും പ്രതിസന്ധികള്‍ ഉണ്ടാകാം. വ്യവഹാരങ്ങളില്‍ പ്രതികൂലാവസ്ഥക്ക് സാധ്യത. ഉന്നത വ്യക്തികളുമായി പിണക്കത്തിന് സാധ്യത. സൌന്ദര്യ വര്‍ദ്ധക ആവശ്യമായി വന്‍തുക ചിലവഴിക്കേണ്ടി വരും. അന്ധവിശ്വാസത്തിന് അടിമപ്പെടും. യാത്രാ വേളകളില്‍ വിലപിടിപ്പുള്ള സാമഗ്രികള്‍ നഷ്ട്ടപ്പെടാതെ ശ്രദ്ധിക്കണം. ഉന്നത വിജയം കരസ്ഥാമാക്കാന്‍ തടസം നേരിടും. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണ കാലമല്ല. രാഷ്ട്രീയ കാര്യങ്ങളില്‍ അലസത. സ്ഥാനചലനം, മുന്‍ശുണ്ഠി മൂലം കുഴപ്പങ്ങള്‍ക്ക് സാധ്യത. വിഷബാധ, ഏല്‍ക്കല്‍, തീര്‍ഥാടന യോഗം, കുടുംബത്തില്‍ വിരോധികള്‍ക്ക് ദുരന്തം, മനസ്സിനെ ചില പ്രശ്‌നങ്ങള്‍ അലട്ടികൊണ്ടിരിക്കും. കലാ പ്രവര്‍ത്തനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യത, മരണാനന്തരചടങ്ങില്‍ സംബന്ധിക്കും. പകര്‍ച്ച വ്യാധിക്ക് സാധ്യത. സന്താന ദു:രിതം, കൈവിട്ടുപോയ ധനം തിരിച്ചു വരും. ജന്മദിന ആഘോഷ പരിപാടിക്കായി നല്ല സംഖ്യ ചിലവഴിക്കും. മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കും. ശ്വാസ കോശങ്ങള്‍, ഉദരം, തോളിനുംവാരിയെല്ലിലും, പിത്താശായകരള്‍സഞ്ചിയിലെ കല്ല്, അര്‍ബുദം, ചര്‍ദ്ദി ശ്വാസതടസം, കാലിലെ അസുഖങ്ങള്‍, വാത കഫ സംബന്ധമായ അസുഖങ്ങള്‍, മാനസിക പിരിമുറുക്കങ്ങള്‍, നാഡിക്ഷോഭം അന്നനാളത്തില്‍ അസുഖങ്ങള്‍, വായുക്ഷോഭം എന്നിവയ്ക്കും സാധ്യത. 6ഉം, 9ഉം ഭാവാധിപനായ ഗുരു ശനി രാഹു ദൃഷ്ടിയില്‍ 12ല്‍ നില്‍ക്കുകയും 4ല്‍ശനി രാജയോഗം ചെയ്ത് നില്‍ക്കുന്നതിനാല്‍ സര്‍വ്വൈസ്വര്യവും ലഭിക്കാം.

ചിങ്ങം രാശി (Leo): മകം 7, പൂരം 6, ഉത്രം 1. ചിങ്ങമാസ ജാതകര്‍. Countries: France, Italy, Bohemia, Sicily Chaldea to Bassorah, North of Romania, Apulia and Parts near Sidon and Tyre.

ജോലിയില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ മുതല്‍ സമയം നന്ന്. ജോലിക്കും കുടുംബത്തിനും അല്‍പ്പം സമയം മോശമാണ് ജൂലൈ വരെ. അലച്ചിലിനും ദൂരെ യാത്രക്കും സാദ്ധ്യത. ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രതികൂല സമയമാണ്. കൂടുതല്‍ കഠിനാധ്വാനം ആവശ്യമായി വരും. കാര്യങ്ങളില്‍ തടസ്സം ഉണ്ടാകാന്‍ സാധ്യത. ആശ ഉളവാക്കുന്നത്ര കാര്യങ്ങള്‍ നീണ്ടു പോകും. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് പാര്ടനര്‍മ്മാര്‍ വരുന്ന കച്ചവട സംരംഭങ്ങള്‍ നിയമപരമായി ചിന്തിച്ച ശേഷം ജൂലൈക്ക് ശേഷം ആരംഭിക്കുക. വസ്തു വാങ്ങാനും വില്‍ക്കാനും സമയം ജൂലൈ വരെ മോശമായിരിക്കും.നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ നിയമോപദേശം വാങ്ങിയതിനുശേഷം വസ്തു ഇടപാടുകള്‍ നടത്തുക. ഇടപാടുകള്‍ ചെയ്യുമ്പോള്‍ നന്നായി പരിശോധിക്കണം. 3ല്‍ ശനിയും രാഹുവും, 11ല്‍ ഗുരുവും വാക്സ്ഥാനത്ത് ചൊവ്വയും ഭാഗ്യ സ്ഥാനത്ത് കേതുവും കുടുംബ സുഖമില്ലായ്മ ശാരീരിക ക്ലേശം, ധന നഷ്ടം, പിതാവ് ഗുരുനാഥന്‍ സന്താനം ഇവയുടെ നാശത്തിനും ഈ മുകളില്‍ പറഞ്ഞിരിക്കുക ദാശാകാലങ്ങള്‍ ആയതിനാല്‍ നന്നല്ല. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് സൂക്ഷിക്കുക, പ്രണയ ബന്ധങ്ങളില്‍ സൂക്ഷമതയോടെ ഇടപെടുക. രാഷ്ട്രീയ സമ്മര്‍ദത്തിനു വിധേയമായി പ്രവര്‍ത്തിക്കേണ്ടി വരും. മാധ്യമങ്ങളില്‍ ശോഭിക്കും, മേലധികാരികളില്‍ നിന്നും നീരസം സമ്പാദിക്കും, വൈദുതി, വാഹനം, ആയുധം, വാതകം, രാസ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോള്‍ ശുഷ്‌കാന്തികാണിക്കണം, ഇഷ്ട ജനങ്ങള്‍ കാര്യ സാധ്യത്തിനായി അടുത്തു കൂടാം. ഹൃദയ സംബന്ധമായ തകരാറിനും പ്രമേഹത്തിനും സാധ്യത. സഹോദര സ്ഥാനീയരില്‍ നിന്നും ദോഷാനുഭവങ്ങള്‍ ഉണ്ടാകാം, വാക് വാദങ്ങളില്‍ ഏര്‍പ്പെട്ട് ക്ലേശിക്കാന്‍ ഇടവരും. ആധുനിക ടെക്‌നോളജി ലഭിക്കാം, പ്രധാന ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കും, അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചാടരുത്, ശത്രു ശല്യം ഉണ്ടാകും, ഉത്തരവാദിത്വം കൂടും, ഭൃത്യ ജനങ്ങളുടെ നിസ്സഹകരണം ഉണ്ടാകും. സുഖ ചികിത്സ നടത്തും, ഉന്നത വ്യക്തികളെ ബഹുമാനിക്കാന്‍ അവസരം വന്നുചേരും. മറവി മൂലം കുഴപ്പം സംഭവിക്കാം, ദഹന സംബന്ധമായ രോഗങ്ങള്‍ വയറിളക്കം, പ്രമേഹം, ബോധക്കേട്. ഹൃദ്യം, നട്ടെല്ല്, മുട്ടുകളില്‍ നീര്, ബ്ലഡ് പ്രഷര്‍ അപസ്മാരം, മാനസിക പിരിമുറുക്കം, തലയിലെ അസുഖങ്ങള്‍, ഉദര രോഗങ്ങള്‍, പനി കാലിലെ വേദനകള്‍, എന്നിവയുണ്ടാകും.

കന്നി രാശി (Virgo): ഉത്രം 1, അത്തം 2, ചിത്തിര 9, കന്നിയില്‍ ജനിച്ചവര്‍. Countries: Turky, Switzerland, West Indies, Assyria, Mesopotamia from the Tigris to the Eupharates, Crete, Croasia, Silesia, Babylonia, The Morea, Thessaly, Kurdestan, Parts of Greece, About Lavadia, Virginia, Brazil, Californea.

വീട്, വസ്തു, വാഹനം, ഇവ വാങ്ങാന്‍ അനുകൂല സമയം. ധന വരവിനു തടസ്സം. ആരോഗ്യപരമായ കാര്യങ്ങള്‍ മോശമായിത്തന്നെ തുടരും ജൂലൈ വരെ ദൈവാധീനം കാണുന്നു, വസ്തുപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക, നിയമോപദേശം തേടണം, വൈകാരികമായി പല പ്രയാസങ്ങള്‍ക്കും ഇടയാകും, വിഫലമായ കാര്യങ്ങളില്‍ സംയമനം പാലിക്കണം. അടുത്ത ബന്ധുക്കളുമായുള്ള സംഭാഷണം കുറയ്ക്കണം, ജീവിത പങ്കാളിയുമായും കുട്ടികളുമായും വഴക്കടിക്കാന്‍ സാധ്യത. വാശിയും കോപവും വദ്ധിക്കുന്ന കാലമായതു കൊണ്ട് നാമ ജപത്തിലൂടെ ഈശ്വരാദീനം വരുത്തേണ്ടതാണ്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസവും അതുമൂലം മനസ്സിന് പിരിമുറുക്കവും ഉണ്ടാകും, വളരെ കാലമായി കൊണ്ടുനടന്ന ചില പഴകിയ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കും. വിദേശ പര്യടനത്തിനു ഏറ്റവും നല്ല വര്‍ഷമാണിത്. തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം നടത്തും. ആദ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യം ഉണ്ടാകും. അഭിമാനക്ഷതത്തിനും പ്രയത്‌നഫല കുറവിനും, സൗന്ദര്യ പിണക്കത്തിനും ഇടയുണ്ട്.വിവാഹ കാര്യത്തില്‍ ഉചിതമായ തീര്രുമാനമുണ്ടാകും. സംഘടനാ പ്രവര്‍ത്തനത്തിലേര്‍പ്പെടും, മേലുധ്യോഗസ്തരുടെ പ്രശംസനേടും, കലാകായിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുക, കൂട്ടുകെട്ടുമൂലം ദോക്ഷാനുഭവം, കര്‍മ്മരഗത്തു ഉന്നത സ്ഥാനമാനങ്ങള്‍, വളരെ കാലമായി തീര്‍പ്പ് കല്‍പ്പിക്കാതെ കിടന്ന കേസില്‍ അനുകൂലവിധി. ബന്ധുജന സമാഗമം, അതിഥി സല്‍ക്കാരം. പുരസ്‌കാര ലബ്ധി ചലച്ചിത്ര മേഘലയിലുള്ളവരുമായി ബന്ധം. ആഡംബര സാമഗ്രിക്കും പണം ചിലവഴിക്കല്‍. ഇഷ്ടവാര്‍ത്താ ശ്രവണം, മരണാനന്തര ചടങ്ങില്‍ സംബന്ധിക്കും, പ്രസവകാര്യത്തിനു ആശുപത്രി വാസം, രാജ ബഹുമാനം ലഭിക്കും, മുടികൊഴിച്ചില്‍, വിഷാദരോഗങ്ങള്‍, അസ്ഥി സ്രാവം, അനാവശ്യ ചിന്തകള്‍, ആത്മഹത്യാ ചിന്ത, നവീന വസ്ത്രാഭരണ ലബ്ധി, സാഹസിക പ്രവര്‍ത്തനങ്ങള്‍, സന്താനകാര്യത്തിലുല്‍കണ്ട, രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസം മൂലം സുഹൃത്തുക്കള്‍ തമ്മില്‍ അകല്‍ച്ച.

രോഗങ്ങള്‍; മലബന്ധം, അര്‍ശസ്സ്, തലയിലെ അസുഖങ്ങള്‍, സന്ധി വേദന, മുഷ്ടി മൈഥുനം, ലൗകീക രോഗങ്ങള്‍, ഉദരരോഗം, ഞരമ്പുരോഗങ്ങള്‍ , പീനസം, വിക്ക്, മനോരോഗങ്ങള്‍, വലിവ്, രക്തസമ്മര്‍ദം, പിത്ത രോഗങ്ങള്‍, കര്‍ണ്ണ രോഗങ്ങള്‍, നാസാ രോഗങ്ങള്‍, മജ്ജാ രോഗങ്ങള്‍, തീപോള്ളല്‍ ഏല്‍ക്കുക, മുറിവുകള്‍, കുരുക്കള്‍, ചുഴലി, തോളിനും കൈക്കും ബലക്ഷയം, കിഡ്‌നി, ഹെര്‍ണിയ, അരക്കെട്ടിലെ രോഗങ്ങള്‍.

തുലാം: (Libra) ചിത്തിര 9, ചോതി 4, വിശാകം 3, തുലാം ജാതരായവര്‍. Countries: Austria, Indo-China, China, Tibet, Borders of Carpain, Upper Egypt, Savoy, North China, Livonia, Burma, Argentina, Japan, Mass a chusetts and victinity

സാമ്പത്തിക കാര്യങ്ങളിലും, ആരോഗ്യ കാര്യങ്ങളിലും, കുടുംബ ബന്ധങ്ങളിലും പലവിധ ആപത്തിനും സാധ്യത, പണച്ചിലവു കൂടും, വരുമാനത്തില്‍ കുറവ്, വിവാഹ ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാകും, കര്‍മ്മ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകും, തടസ്സങ്ങള്‍ വന്നുകൊണ്ടിരിക്കും, ശത്രുക്കളും അസൂയാലുക്കളും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും, 2014ലെ ഏറ്റവും പ്രധാന വിഷയം ആരോഗ്യപരമായും ധനപരമായും കുടുംബപരമായുമുള്ള പ്രശ്‌നങ്ങളാണ്. ശാരീരികക്ഷീണം മൂലം ഒന്നിനും കഴിയാത്ത അവസ്ഥ വരും, കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹാപാടികളില്‍ നിന്നും ഉപദ്രവമുണ്ടാകാന്‍ സാധ്യത, പ്രയാസങ്ങള്‍ മനസ്സിനെ അലട്ടും, ഇപ്പോഴത്തെ തൊഴില്‍തന്നെ തുടരേണ്ടി വരും, പ്രണയങ്ങളില്‍ ഇടപെട്ട് നൂലാമാലകളില്‍ ചെന്ന് വീഴാം, പ്രശ്‌നങ്ങള്‍ ദൈവീക ചിന്തയോടെ തരണം ചെയ്യണം, പുതിയ ചികിത്സാ കേന്ദ്രത്തില്‍ സുഖചികില്‍സ, ശാരീരികമായും മാനസികമായും ശക്തി കുറയും, വാഹനം, ഗൃഹം, ഇവ മോടിപിടിപ്പിക്കുകയോ വാങ്ങുകയോ ചെയ്യും. ധനപരമായ കാര്യങ്ങളില്‍ നിന്നും കഴിവതും അകന്നു നില്‍ക്കുക. കുട്ടികള്‍ക്കായി കഠിനാധ്വാനം ചെയ്യും. ദൈവീകമായ സങ്കേതങ്ങള്‍ സന്ദര്‍ശിക്കും, ഉപരിപഠനത്തിനു നിരാശ അനുഭവപ്പെടും, ഉദരസംബന്ധായ പ്രശ്‌നങ്ങളുണ്ടാകും, ജന്മദിനാഘോഷ പപാടികളില്‍ ധനം ചിലവാക്കും, പ്രധാന രേഖകളില്‍ ഒപ്പ് വക്കുന്നതും, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വളരെ ആലോചിച്ച ശേഷം മാത്രം, വിഷാഗ്‌നി ഭീതി, അപമൃത്യു, പതനം എനിവയ്ക്കും സാധ്യത വരാം,

രോഗങ്ങള്‍: നടുവേദന, മൂത്രാശയ രോഗങ്ങള്‍, രക്ത സബന്ധമായ അസുഖങ്ങള്‍, തോളിനും കര്‍ണ്ണത്തിനും അസുഖങ്ങള്‍, പിത്ത, നാസ, മജ്ജരോഗങ്ങള്‍. തീപ്പൊള്ളല്‍, മുറിവുകള്‍, കുരുക്കള്‍, ചുഴലി രോഗങ്ങള്‍, ലൌകികരോഗങ്ങള്‍, പ്രമേഹം, വാത ദന്ത രോഗങ്ങള്‍, പക്ഷാഘാതം, ഉന്മാദം, ക്യാന്‍സര്‍, മന്ത്, ട്യൂമര്‍ എന്നീ അസുഖത്തിനു സാധ്യത.


വൃശ്ചികം രാശി: (scorpio) വിശാഖം 3, അനിഴം 8, കേട്ട 5, വൃശ്ചിക ജാതകര്‍. Countires: Algeria, Barbory, Bavaria, judia, Cappadocia, Jutland, Morocco, Norway, North Syria, Transvaal, Vatalonia, Queen Island.

അധികചിലവുകളും,കാര്യ തടസ്സവും,മാനസ്സിക പിരിമുറുക്കവും, അനാവശ്യ അലച്ചിലും ഉണ്ടാകും, കച്ചവടത്തില്‍ ധന നഷ്ടം ഉണ്ടാകും, അമിത ചിലവും,വാഹന ഗൃഹ നഷ്ടവും, ആരോഗ്യ പ്രശ്‌നങ്ങളും, കുടുംബത്തില്‍ മനസ്സമാധാനക്കുറവും, തീര്‍ഥാടനത്തിനു യോഗം, ജോലി ലഭിക്കാന്‍ സാധ്യത,ലഗ്‌നാധിപന്‍ ചൊവ്വ 11ല്‍ സഞ്ചരിക്കുന്ന കാലഘട്ടങ്ങളില്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ലഗ്‌നാധിപനായ കുജന്‍ 12ല്‍ ശനി, രാഹു ബന്ധം ചെയ്യുന്ന കാലങ്ങളില്‍ പലവിധ ദുരിതങ്ങളുമുണ്ടാകും. പുതിയ ചികിത്സാ സഹായം ശീലിക്കും, ഇഷ്ടജന വിരോധം,നാല്‍ക്കാലി, കൃഷി നാശം, ഭാഗ്യക്കുറിയോ, ചിട്ടിയോ ലഭിക്കും, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം പ്രതികൂലം,വധ ഭീഷണിയും അപവാദത്തിനും സാധ്യത, മനസ്സാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കും, വൈദ്യുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്തങ്ങള്‍, അഗ്‌നി വ്ന്നിവയിലൂടെ അപകട സാധ്യത. കലയുമായി പ്രവത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം.

രോഗങ്ങള്‍: വൃണങ്ങള്‍, ഞരമ്പുരോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, രക്തസ്രാവം, രഹസ്യരോഗങ്ങള്‍, തോളുകള്‍ക്കുള്ള രോഗങ്ങള്‍, ജലദോക്ഷം, വാത ദന്ത ക്ഷയരോഗങ്ങള്‍, ആസ്മ, മലബന്ധം, പക്ഷാഘാതം, ഉന്മാദം, ക്യാന്‍സര്‍, മന്ത്, ട്യൂമര്‍, തീപ്പൊള്ളല്‍, മുറിവുകള്‍, കുരുക്കള്‍, ചുഴലി, തലയിലെ അസുഖങ്ങള്‍.

ധനു രാശി: (Sagittarius) മൂലം 7, പൂരാടം 6, ഉത്രാടം 1, ധനു ജാതര്‍. Countries: Arabia, Australia, Felix, Cape Fimisterre, Dalmatia, Hungary, Istria, Moravia, Sclavonia, Spain, Tuscamy, Provence in France, Madagascar.

അനുകൂല മാറ്റത്തിന് സാധ്യത, ജോലിയിലും, ബിസ്സിനസ്സിലും ചെറിയ കുഴപ്പങ്ങള്‍ക്ക് സാധ്യത, വളരെ നാളായുള്ള പ്രണയം തെറ്റിപ്പിരിയും, ധന നഷ്ടത്തിനു സാധ്യത, ആഡംബരത്തിനും മറ്റും പണം ചിലവാക്കും, വീട്, ഫ്‌ലാറ്റ്, വസ്തു, വാഹനം എന്നിവ വന്നു ചേരാന്‍ യോഗം, ഒരു പ്ലാനിംഗ് തന്നെ തയ്യാറാക്കി മുന്നോട്ട് പോകണം, രാഹു, ശനി, കേതു ദശക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം, ജന്മാധിപനും 4 ഭാവാധിപനുമായ വ്യാഴന്‍ 7ല്‍, 2ഉം, 3ഉം, ഭാവാധിപനായ ശനി രാഹു ബന്ധപ്പെട്ട്11ല്‍/ ചൊവ്വ 10ഉം, 11ലും സഞ്ചരിക്കുന്നു ആയതിനാല്‍ ഈ വര്‍ഷം ഇവര്‍ക്ക് നന്നായിരിക്കും. ത്രിദോക്ഷ ജന്യമായ രോഗങ്ങള്‍ വരും, അര്‍ഹിക്കുന്നസ്ഥാനം ലഭിക്കാതെ വിഷമിക്കും, ശത്രു ശല്യം ഉണ്ടാകും, വ്യാപാരികള്‍ക്ക് സമയം മോശം, പരീക്ഷയില്‍ പരാജയം, വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കും, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടും, വിദേശനിര്‍മ്മിത വസ്തുക്കള്‍ സമ്മാനം കിട്ടും, ഭാഗ്യക്കുറിയോ, ചിട്ടിയോ ലഭിക്കും, ഉണര്‍ന്നു പ്രവത്തിക്കുന്ന കാലമാണ്, സ്വന്തമായി പ്രസിദ്ധീകരണങ്ങള്‍ നടത്തും, ദൈവീക കാര്യങ്ങള്‍ക്ക് പണം ചിലവാക്കും, ഇണയുമായി പിണങ്ങും, സംഗീതാതികലകളില്‍ വിജയിക്കും, തീര്‍ത്ഥയാത്രകളും, സല്‍കര്‍മ്മങ്ങളും, സല്‌സംഗങ്ങളിലും, പങ്കെടുത്ത് ആത്മ ശാന്തി നേടും. പൂര്‍വ്വീകസ്വത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും. വിദേശയാത്രക്ക് സാധ്യത.

അസുഖങ്ങള്‍: സന്ധിവേദന, പക്ഷാഘാതം, അപസ്മാരം, അരവേദന, ജലദോക്ഷം, വാതരോഗം, അസ്മ, ഉന്മാദം, ക്യാന്‍സര്‍, ട്യൂമര്‍, മഞ്ഞപിത്തം, ഉദര ഹൃദയ രോഗങ്ങള്‍, ചര്‍ദ്ദി, ഞരമ്പുതടിക്കല്‍, അരകെട്ടു സംബന്ധമായ അസുഖങ്ങള്‍, പകര്‍ച്ചവ്യാധികള്‍, നടുവിനും ഇടുപ്പിനും അസുഖങ്ങള്‍ എന്നിവ.

മകരം രാശി: (capricon) ഉത്രാടം 1, തിരുവോണം 2, അവിട്ടം 9, മകരത്തില്‍ ജാതരായവര്‍. Countries: India, Chorassan, Circan, maraccan, Punjab, Afganistan, Thrace, Macedonia, Morea, Illyra, Albania, Bosnia, Bulgaria, Greece, Hesse, S,W, Saxony, Syria, Roman Diala, mecklemburg, mexico, Lithuania, Orkney Islands, Part of Persia.

കുടുംബ സുഖക്കുറവ്, ദാമ്പത്യകലഹം ശനി ദശയും, രാഹുര്‍ ദശയും, ചൊവ്വ ദശയും, കേതു ദശയും നടക്കുന്നവര്‍ വര്‍ഷത്തിന്റെ ആദ്യഭാഗം വിദ്യാഭ്യാസത്തിന് മോശമാണ്. പ്രൊഫഷണല്‍ കോഴ്‌സിന് അഡ്മിഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടും, മത്സരപരീഷയില്‍ പ്രതീക്ഷകൊത്തവണ്ണം മാര്‍ക്ക് കിട്ടുകയില്ല, ജോലി നഷ്ടത്തിനും ധന നഷ്ടത്തിനും സാധ്യതയുണ്ട്, കച്ചവടകാര്‍ക്ക് കാലം അനുകൂലമല്ല, ആത്മീയ കാര്യങ്ങളില്‍, ധാര്‍മ്മിക പ്രവര്‍ത്തികളിലും ഏര്‍പ്പെടും. സഹപ്രവര്‍ത്തകരുടെയും, മേലുദ്യോഗസ്ഥരുടെയും അപ്രീതിക്ക് പാത്രമാകും, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രതിസന്ധികള്‍ വരും, യാത്രാവേളകളില്‍ സാധനങ്ങളും ധനവും നഷ്ടപ്പെടും, തര്‍ക്കവിഷയത്തില്‍ മധ്യസ്ഥത നിന്ന് ശത്രുതയുണ്ടാക്കരുത്, കലാകാരന്മാര്‍ക്ക് നേട്ടം, വാക്ക് പാലിക്കാതെ വിഷമിക്കും, അപവാദം കേള്‍ക്കും, സന്താനത്തിന്റെ ഉപരിപടനത്തിന് സാഹചര്യം ലഭിക്കുകയില്ല, ധനമുണ്ടെങ്കിലും പട്ടിണികിടക്കേണ്ട അവസ്ഥ വരും, ആത്മീയ പരിപാടികളില്‍ പങ്കെടുക്കും, വഴിപാടുകള്‍ക്കും ഔഷദങ്ങള്‍ക്കും, അലങ്കാര സാമഗ്രികള്‍ക്കുമായി നല്ല തുക ചിലവഴിക്കും, അപകടങ്ങളില്‍നിന്നും അത്ഭുതകരമായി രക്ഷപെടും, പ്രണയങ്ങള്‍ നിരാശയില്‍ കലാശിക്കും, കുടുംബ കേസ്സുകളില്‍ അനുകൂല വിധിക്കായി കാലതാമസം ഉണ്ടാകും, കരാര്‍ ജോലികളില്‍ ധന നഷ്ടത്തിന് സാധ്യത,

അസുഖങ്ങള്‍: ചര്‍മ്മ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, ദന്ത മന്ത് രോഗങ്ങള്‍, ജലദോക്ഷം, വാത രോഗം, ആസ്മ, മൂത്രാശയ രോഗങ്ങള്‍, പക്ഷാഘാതം, ഉന്മാദം, ക്യാന്‍സര്‍, ട്യൂമര്‍, ഞരമ്പുരോഗങ്ങള്‍, ലൗകീകരോഗങ്ങള്‍, പ്രമേഹം, വൃക്ക രോഗം, മഞ്ഞപ്പിത്തം, കരള്‍ രോഗം, ദഹനക്ഷയം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

കുംഭം രാശി : (Aquarius) അവിട്ടം 9, ചതയം 4, പുരുരുട്ടാതി 3, കുംഭ ജാതര്‍. Countries: Arabia the stomy, Prussia, Red Russia, Pt. Poland, Sweden, Circassia, Tartarry, lithunia, West Phalia, Wallachia, Piedmont Abyssinia, Stele affairs in England, Particularty 13

വിചാരിച്ച കാര്യങ്ങള്‍ക്ക് തടസ്സം വരുന്ന കാലഘട്ടമാണ് കടന്നു വരുന്നത്, കച്ചവടം, തൊഴില്‍ സംബന്ധമായ ക്ലേശങ്ങള്‍, ശത്രുക്കളില്‍ നിന്നും തടസ്സം ഉണ്ടാകും, ഗൃഹത്തില്‍ സ്വസ്ഥതകുറയും, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക, പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല, അലട്ടികൊണ്ടിരിക്കുന്ന രോഗങ്ങള്‍ മൂര്‍ച്ചിക്കും, അന്തവിശ്വാസത്തിന് അടിമപ്പെടും, രേഖകളില്‍ ഒപ്പ് വയ്ക്കുമ്പോള്‍ സൂക്ഷിക്കുക, വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാകും, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരും, തെറ്റിദ്ധാരണ ദാമ്പത്തിക ജീവിതം ദു:സ്സകമാക്കും, സാങ്കേതിക വിദ്യ പരിശീലിക്കും, ഭാഗ്യക്കുറിയോ, ചിട്ടിയോ, വായ്പയോ ലഭിക്കും.

രോഗങ്ങള്‍: മകരം രാശിക്ക് പറഞ്ഞ രോഗങ്ങള്‍ കുംഭാരാശിക്കും ബാധകം.

മീനം രാശി: (Pisces) പൂരുരുട്ടാതി 3, ഉതൃട്ടാതി 8, രേവതി 5, മീനം ജാതകര്‍. Countries: Portugal, Calabria, Galicia, Normandy, Nubia, Sahara Desert

വസ്തു, ഗൃഹം, വാഹനം, ഇവ വാങ്ങുമ്പോള്‍ ശരിയാണോ എന്ന് പരിശോധിച്ചിട്ട് ഇടപെടുക, തൊഴില്‍ പരമായും, ധനപരമായും, കുടുംബ പരമായും കാലം മോശമാണ്, എല്ലാകാര്യത്തിലും ഒരകലം പാലിക്കുന്നത് നല്ലതാണ്, അരമനരഹസ്യം അങ്ങാടി പരസ്യമാകാന്‍ സാധ്യതയുള്ളതിനാല്‍ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക, ആരോഗ്യപ്രശ്‌നങ്ങള്‍ പ്രയാസമുണ്ടാക്കും, ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ലഭിക്കാം, കര്‍മ്മരംഗത്തു പ്രതിസന്ധിക്ക് സാധ്യത, കുടുംബത്തില്‍ വിവാഹം, ഉന്നതസ്ഥാന ലബ്ധി, അഭിനയ സാധ്യത, പ്രകൃതി ദുരന്തത്തില്‍ ഏര്‍പ്പെടാതിരിക്കുക, ഗുരുക്കന്മാരുടെ സാന്നിദ്ധ്യം ഗൃഹത്തിലുണ്ടാകും, ധനുരാശിക്ക് പറഞ്ഞ ഫലങ്ങളും രോഗങ്ങളും ഇവര്‍ക്ക് ബാധകമാണ്.

 

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories