ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

രവി സംക്രമഫലം - കുംഭം മീനം മാസം


രവി സംക്രമഫലം കുംഭം മീനം മാസം

മേടം രാശി (മാര്‍ച്ച് 20 നും ഏപ്രില്‍ 19 നും ഇടയ്ക്ക് ജനിച്ചവര്‍): പൂര്‍വ്വിക സ്വത്ത് വീതം വച്ചു കിട്ടും. ആരോഗ്യ സ്ഥിതി മെച്ചം. ദീര്‍ഘയാത്രയ്ക്ക് അവസരം. ഗൃഹത്തില്‍ ഗുണാനുഭവം ഉണ്ടാകും. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുണ്ടാകും. തീര്‍ഥയാത്രയ്ക്ക് അവസരം സംജാതമാകും. ഇഷ്ടജന സഹകരണം ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. മനസ്സമാധാനം കുറയും. ശത്രുശല്യം കുറയും. മംഗള കര്‍മ്മങ്ങള്‍ നടക്കും. ബിസ്സിനസ്സില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശ യാത്ര സഫലീകൃതമാകും. സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് കാലം അനുകൂലം. ഹോട്ടല്‍, സ്‌പോര്‍ട്‌സ് രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം. പോലിസ്, പട്ടാളം, നിയമ വകുപ്പിലുള്ളവര്‍ക്ക് അധ്വാന ഭാരം കൊണ്ട് ശാരീരിക ക്ലേശം ഉണ്ടാകും.

ഇടവക്കൂറ് (ഏപ്രില്‍ 20 നും മെയ് 20 നും ഇടയ്ക്ക് ജനിച്ചവര്‍) : ധന സഹായം ലഭിക്കും, ബാങ്ക് ജീവനക്കാര്‍ക്കും, മറ്റുപണമിടപാടുകാര്‍ക്കും സ്ഥാനമാനം ലഭിക്കും. സന്താനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴി തുറക്കും. ഇഷ്ട ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കുക. മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. കലാ സാംസ്‌കാരിക വകുപ്പിലുള്ളവര്‍ക്ക് കാലം അനുകൂലം. കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും. ഭൂമി സംബന്ധമായ ക്രയവിക്രിയത്തില്‍ ധന ലാഭം പ്രതീക്ഷിക്കാം. മോഹ വിലയ്ക്ക് വീടോ സ്ഥലമോ വാങ്ങും. അഗ്‌നി, വാഹനം, ആയുധം മുതലായവയില്‍ നിന്നും അപകട സാധ്യതയുള്ളതിനാല്‍ ദൈവാധീനത്തില്‍ പ്രവര്‍ത്തിക്കുക. ധന ലാഭവും സന്തോഷ പ്രദമായ വ്യക്തി ബന്ധങ്ങളും ഉണ്ടാകും.

മിഥുന കൂറ് (മെയ് 21 നും ജൂണ്‍ 20 നും ഇടയ്ക്ക് ജനിച്ചവര്‍) : ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ഗൃഹമാറ്റം സംഭവിക്കും, സന്താനങ്ങള്‍ക്ക് വിദ്യാ വിജയം ഉണ്ടാകും. സുഖാനുഭവങ്ങള്‍ വര്‍ദ്ധിക്കും, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും, സ്ത്രീകളുമായുള്ള കൂട്ടുകെട്ട് ഉപെഷിക്കുക. തൊഴില്‍ രംഗത്ത് ഗുണാനുഭവങ്ങള്‍ കൂടും, കൃഷിയില്‍ നിന്നും ധന ലാഭം പ്രതീക്ഷിക്കാം. കേസ്സില്‍ അനുകൂലവിധി പ്രതീക്ഷിക്കാം.ഇഷ്ടജനങ്ങളില്‍ നിന്നും സഹായം ലഭിക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 21 നും ജൂലൈ 22 നും ഇടയ്ക്ക് ജനിച്ചവര്‍) : ശാരീരിക അലട്ടലുകള്‍ കുറയും. ധന വരവ് വര്‍ദ്ധിക്കും. കുടുംബത്തിലെ അസ്വസ്ഥതകള്‍ മാറിവരും. കൂടപ്പിറപ്പുകളെ കൊണ്ട് സഹായം ലഭിക്കും. അയല്‍ക്കാരുമായി ഭൂമി സംബന്ധമായി ഉടമ്പടി ഉണ്ടാക്കും. മനോദുഖങ്ങള്‍ മാറുന്ന സാഹചര്യങ്ങള്‍ പെട്ടെന്ന് വന്നു ചേരും. മാതാവിനെയും കുഞ്ഞുങ്ങളെയും കൊണ്ട് സദാ വ്യാകുലനാകും. സ്ഥാന കയറ്റം ലഭിക്കും. ദീര്‍ഘകാലമായി അലട്ടികൊണ്ടിരുന്ന രോഗത്തിന് ശമനം കണ്ടു തുടങ്ങും. വിദേശ യാത്രക്ക് പറ്റിയ സമയം. കൃഷിയില്‍ ആദായം പ്രതീക്ഷിക്കാം. റിയല്‍ എസ്‌റ്റേറ്റ്, ജ്വല്ലറി എന്നിവ കൊണ്ട് നേട്ടമുണ്ടാകും.

ചിങ്ങം രാശി (ജൂലൈ 23 നും ഓഗസ്റ്റ് 22 നും ഇടയ്ക്ക് ജനിച്ചവര്‍): ആരോഗ്യ സ്ഥിതി മെച്ചമായിരിക്കും. വരുമാന സ്രോതസ്സ് വര്‍ദ്ധിക്കും. കുടുംബത്തില്‍ ശാന്തിയും സമാധാനവും കൈവരിക്കും. ഇഷ്ട ജനങ്ങളുമായി രമ്യതയിലാകും. സന്താനത്തിന് ഉപരിപടന സാദ്ധ്യത. കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും. കടബാധ്യതയില്‍ ഭൂമിയോ ഗൃഹമോ വാങ്ങാന്‍ സാധ്യത. വാഹന ലാഭം, വിദേശയാത്ര എന്നിവയ്ക്ക് സാധ്യത.

കന്നിക്കൂറ് (ഓഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയ്ക്ക് ജനിച്ചവര്‍) : പൊതു പ്രവര്‍ത്തനത്തില്‍ ശോഭിക്കും. കാര്യ ശേഷിയും മേധാവിത്വവും പ്രകടിപ്പിക്കും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവു കാണിക്കും. കിട്ടാനുള്ള പണം ലഭിക്കും. ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. പൂര്‍വ്വീക സ്വത്ത് ലഭിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കുറയും. കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും. മഹാ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഉദ്ധ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും.

തുലാംക്കൂറ് (സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 22 നും ഇടയ്ക്ക് ജനിച്ചവര്‍) : ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ടെന്‍ഷന്‍ കുറയും. ധനവരവുണ്ടാകും. ജോലി സംബന്ധമായി വിദേശ യാത്രക്ക് സാധ്യത. കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കും. പുതിയ ഉത്തരവാദിത്വം വന്നു ചേരും. ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കും. ജീവിത പങ്കാളിയുമോത്തു വിനോദയാത്രയും, വിവാഹപാര്‍ട്ടിയിലും പങ്കുകൊള്ളും. ചിട്ടി, ലോട്ടറി എന്നിവ ലഭിക്കാന്‍ സാധ്യത.

വൃശ്ചികക്കൂറ് (ഒക്ടോബര്‍ 23 നും നവംബര്‍ 21 നും ഇടയ്ക്ക് ജനിച്ചവര്‍): ദൈവാധീനം കുറഞ്ഞ മാസമാണ്. ആരോഗ്യനില മെച്ചപ്പെടും. അപ്രതീക്ഷിത ധനയോഗം. ഇഷ്ടജനങ്ങളില്‍ നിന്നും വഞ്ചനയുണ്ടാകും സൂക്ഷ്മതയോടെ പോവുക. പൂര്‍വ്വീകസ്വത്ത് ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും ശാന്തിയും സമാധാനവും കിട്ടും. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടക്കും. സര്‍ക്കാര്‍ അംഗീകാരം കിട്ടും. സന്താനത്തിന്റെ മാനസിക സന്തോഷം ലഭിക്കും. ദാമ്പത്തിക സുഖാനുഭവങ്ങള്‍ ഉണ്ടാകും. പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങി വിജയിക്കും. തടസ്സപ്പെട്ടുകിടന്ന പദ്ധതികള്‍ നടപ്പിലാക്കും.

ധനു രാശി (നവംബര്‍ 22 നും ഡിസംബര്‍ 19 നും ഇടയ്ക്ക് ജനിച്ചവര്‍): ക്ഷേത്രോത്സവങ്ങളില്‍ പങ്കെടുക്കും. ബിസ്സിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. ഇഷ്ട ജനങ്ങളുമായി രമ്യതയില്‍ കഴിയും. ആപത്തുകളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. കിട്ടാനുള്ള പണം ലഭിക്കും. ജീവിക്കുവാനായി വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. വിദ്യാര്‍ഥികള്‍ക്കു വിദ്യാ വിജയം, കുടുംബ ഭൂമി, ധന വിഷയത്തില്‍ വ്യവഹാരത്തിനിടയാകും. വിവാഹാലോചനകള്‍ നടപ്പിലാകും.

മകരം (ഡിസംബര്‍ 20 നും ജനുവരി 20 നും ഇടയ്ക്ക് ജനിച്ചവര്‍) :സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. ആത്മാര്‍ഥതയെ ചോദ്യം ചെയ്യും. ക്ഷേത്ര ജീവനക്കാര്‍ ജോലിയില്‍ ശുഷ്‌കാന്തി കാണിക്കണം. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടക്കും. ധനവരവുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. മഹാ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.

കുംഭം രാശി (ജനുവരി 21 നും ഫെബ്രുവരി 18 നും ഇടയ്ക്ക് ജനിച്ചവര്‍) മംഗള കര്‍മ്മങ്ങള്‍ ഫലപ്രാപ്തിയിലെത്തും ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. യാത്രകള്‍ കൊണ്ട് ധന നേട്ടമുണ്ടാകും. ഭൂമി ക്രയവിക്രയം സാധിക്കും. ദേഹ സൗഖ്യമുണ്ടാകും. പോലിസ്, പട്ടാളം, നിയമം, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് കഠിനാദ്ധ്വാനം വേണ്ടിവരും. ബന്ധുജന സഹകരണം ഉണ്ടാകും.

മീനം രാശി (ഫെബ്രുവരി 19 നും മാര്‍ച്ച് 19 നും ഇടയ്ക്ക് ജനിച്ചവര്‍): ആരോഗ്യസ്ഥിതി പൊതുവേ തൃപ്തികരമാണ്. കുടുംബജീവിതം തൃപ്തികരമായിരക്കും. കൂടപ്പിറപ്പുകള്‍ തമ്മില്‍ മത്സര ബുദ്ധിയോടെ സഹകരിക്കും. യാത്രകള്‍ കൊണ്ട് ധന ലാഭം ഉണ്ടാകും. വിവാഹാലോചനകള്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു സ്ഥാനകയറ്റം. ജോലിയും ലഭിക്കും. അസുഖം വരാതെ നോക്കണം. പണം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.

പരിഹാരം ഇഷ്ടദേവന് കരിക്കഭിഷേകം, പഞ്ചാമൃതാഭിഷേകം, ആദിത്യ ഹൃദയം, നാരായണ കവചം ജപിക്കുക, ആഴ്ച്ചയില്‍ 2 ദിവസം വൃതം ഇരിക്കുക.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories