ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

നവഗ്രഹങ്ങളുടെ സംഖ്യാ ഫലം കുംഭം, മീനം മാസം


നവഗ്രഹങ്ങളുടെ സംഖ്യാ ഫലം കുംഭം, മീനം മാസം.

ജന്മസംഖ്യ 1 (സൂര്യന്‍)
നഷ്ടമായിരുന്ന കുടുംബ സ്വത്ത് അധീനതയില്‍ വന്നു ചേരും. ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ധന നേട്ടമുണ്ടാകും. കടബാധ്യതകള്‍ തീരും. സ്വന്തം വ്യവസായ രംഗത്ത് നിലവിലുള്ള തൊഴില്‍ തര്‍ക്കം പരിഹിക്കപ്പെടും. ശുഭാകര്‍മ്മങ്ങളില്‍ പങ്കെടുക്കും. സന്താനങ്ങള്‍ക്കും ഈ സംഖ്യാ ജാതകര്‍ക്കും. പ്രൊഫഷണല്‍ കോഴ്‌സില്‍ ഉദ്ദേശിക്കുന്ന ഉപരിപഠനം ലഭിക്കും. കര്‍മ്മരംഗങ്ങളില്‍ വിജയിക്കും. ഭാഗ്യക്കുറി, ചിട്ടി ഇവ ലഭിക്കാന്‍ സാധ്യത. അധ്വാന ഫലമായി കിട്ടിയ പണം അനാവശ്യ കാര്യങ്ങളില്‍ ചിലവഴിക്കാന്‍ സാധ്യത. മുരുകനെ പ്രാര്‍ത്ഥിച്ചു ദോഷഫലം ഒഴിവാക്കുക. അനുഭവസ്ഥരുടെ ഉപദേശം തള്ളികളയരുതേ. യാത്രകളില്‍ നിന്നും അനുകൂല ഫലങ്ങള്‍ കിട്ടാന്‍ സാധ്യത. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാകും അവര്‍ക്ക് ഉപകാരം ചെയ്യുന്ന കാര്യങ്ങളില്‍ ഇടപടുകയും ചെയ്യും. വാഹന ക്രയവിക്രയം നടക്കുന്നതാണ്. ഒന്നിലധികം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ജോലിക്ക് കാത്തിരിക്കുന്നവര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ഉത്തരായനകാലത്തെ സൂര്യ സഞ്ചാരം കാര്‍ത്തിക ഉത്രം ഉത്രാടം നക്ഷത്രക്കാര്‍ക്കും, സൂര്യന്‍റെ ദശ നടക്കുന്നവര്‍ക്കും ജന്മ സംഖ്യാ വിധി സംഖ്യാ നാമ സംഖ്യാ എന്നിവര്‍ക്കും, ദേവ ഗണത്തില്‍ പെട്ടവര്‍ക്കും, ദേവന്മാരുടെ കാലമെന്നറിയുന്ന ഈ സമയം വളരെ അനുകൂലവും ഐശ്വര്യ പ്രദവുമായി കഴിയാവുന്നതാണ്. ശുഭ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കല്‍ ഗൃഹനിര്‍മ്മാണം വ്യാപാരം ആരംഭിക്കല്‍ ഉപരിപഠനാരംഭം ഉദ്യോഗാര്‍ത്ഥികള്‍്‍ക്ക് വിദേശയാത്ര എന്നീ ശുഭ കാര്യത്തിനുത്തമാമാണ്. വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, അഭിഭാഷകര്‍, വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ് വിഭാഗക്കാര്‍ക്ക് നല്ല സമയമാണ്.

ജന്മസംഖ്യ 2
കലാരംഗം, വസ്ത്ര വ്യാപാരം, അഭിഭാഷക വൃത്തി എന്നിവയിലുള്ളവര്‍ക്ക് പുതിയ സംരംഭത്തിലേര്‍പ്പെടാന്‍ കഴിയും. വിദ്യാഭ്യാസരംഗം, ട്രാവല് എജെന്‍സി, ടൂറിസ്സം മേഖലയില്‍ പ്രവത്തിക്കുന്നവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നം മാറി പുതിയ പ്രവര്‍ത്തനം ലഭിക്കാനവസാരം ലഭിക്കും. വിദ്യാര്‍ഥികള്‍ വീട്ടമ്മമ്മാര്‍ അലങ്കാര വസ്തുകള്‍ വ്യാപാരം ചെയ്യുന്നവര്‍ നല്ല ആദായവും അനുഭവവും പ്രതീക്ഷിക്കാം. വിദേശ വ്യാപാരം ഊഹ കച്ചവടക്കാര്‍ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉറക്കാവസ്ഥ ഉപേഷിച്ച് മൈലിനെപ്പോലെ പ്രവര്ത്തിക്കേണ്ടതാണ്. ഗവണ്മെണ്ടില്‍ നിന്നും വിപരീത നിലപാടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്. കുടുബ ജീവിതത്തിലെ പിണക്കം തീരുന്നതാണ്. ഭീഷണിയുണ്ടാകാം. ഓരോ കാല്‍വയ്പ്പും ശ്രദ്ധപ്പൂര്‍വ്വം ചെയ്യുക. ലാഭം ഉദ്ദേശിച്ചു ചെയ്യുന്ന പ്രവര്‍ത്തികളില്‍ നിന്നും പ്രതീക്ഷിക്കുന്ന അനുകൂല ഫലം ലഭിക്കുകയില്ല. മനസ്സ് അസ്വസ്ഥമാകാന്‍ സാധ്യതയുള്ളതിനാല്‍ മൂകാംബികയെ ഭജിക്കുക. ഗൃഹ, ഭൂമി ക്രയവിക്രയത്തിനു സാധ്യത. പണം കടം കൊടുക്കരുതേ. വിഷമതകള്‍ക്കു സാധ്യതയുണ്ട്. വാഹനത്തില്‍ നിന്നും കൂടുതല്‍ ആദായം കിട്ടും. സ്വര്‍ണ്ണ വ്യാപാരികള്‍ക്കു കൂടുതല്‍ ധന നേട്ടമുണ്ടാകും. വ്യാപാര സംബന്ധമായും മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുവാനുമായി യാത്രകള്‍ ആവശ്യമായി വരും. പ്രവര്‍ത്തി രംഗത്ത് ചില പ്രശ്‌നങ്ങളുണ്ടാകും. പുതിയ കൂട്ട് ചേര്‍ത്ത് ബിസ്സിനസ്സ് രംഗം വിപുലീകരിക്കാന്‍ ശ്രമിക്കും. ഉന്നത വിദ്യാഭ്യാസം അര്‍ഹിക്കുന്നവര്‍ക്ക് അത് കിട്ടും. കുടുംബങ്ങളുടെ പ്രവര്‍ത്തി മൂലം അഭിമാനക്ഷതവും അസ്വസ്ഥതയും ഉണ്ടാകാം. കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും. ആത്മനിയന്ത്രണം പാലിക്കേണ്ടതാണ്.

ജന്മസംഖ്യ 3 (ഗുരു )
സര്‍വ്വാഭീഷ്ടകാരകനായ വ്യാഴം ഉച്ചസായിലെ യാത്രയില്‍ കുതിര വര്‍ഷത്തിലും നല്ല ഫലങ്ങളും തരുന്നതാണ്. ധനലാഭം ഒദ്യോഗിക രംഗത്ത് അംഗീകാരം നേതൃസ്ഥാന ലബ്ധി എന്നീ നല്ല ഫലങ്ങള്‍ ലഭിക്കുന്നു. നിയമം ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്ക് വ്യാഴന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കും ലാഭവും പുരോഗതിയും ഉണ്ടാകും. പ്രതീക്ഷയില്‍ കൂടുതല്‍ നേട്ടങ്ങളും വിവാഹകാര്യ പ്രാപ്തിയും ഉദ്യോഗലബ്ധിയും സ്ഥാനമാനങ്ങളും നവീന വാഹന ഗൃഹ യോഗവും ശാസ്ത്രഞ്ജര്‍ അദ്ധ്യാപകര്‍ നിയമ വിദ്യാര്‍ഥികള്‍ കാര്യ വിജയവും മത്സര പരീക്ഷകളില്‍ ഉന്നത വിജയം. വിശേഷ വസ്ത്ര ലാഭവും മംഗള സിദ്ധിയും മഹാക്ഷേത്ര സന്ദര്‍ശനവും രോഗപീഡയില്‍ നിന്ന് മോചനവും ശത്രുക്കളെ പരാജയപ്പെടുത്താനുള്ള കഴിവും ഭാഗ്യപരീക്ഷണങ്ങളില്‍ വിജയവും നാല്കാഅലീകലില് നിന്ന് ധനനഷ്ടവും കേസുകളും വഴക്കുകളും മധ്യസ്ഥര്‍ വഴി പരിഹരിക്കപ്പെടുകയും വിദേശ ജോലിക്കാര്‍ക്ക് ആഗ്രഹ സാഫല്യവും ക്ടുംബ ജീവിതത്തില്‍ സുഖവും സമാധാനവും ഫലം. റിയല്‍ എസ്‌റ്റേറ്റില്‍ നേട്ടമുണ്ടാകും. പട്ടാളം പോലീസ് എന്നീ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അംഗീകാരം ലഭിക്കും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങളും ധന നേട്ടവും അനുഭവപ്പെടും മഹാ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്രകള്‍ക്ക് സാധ്യത. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവത്തിനെതിരെ കരുതിയിരിക്കുക. ആപത്തുകളില്‍ അകപ്പെടുമെങ്കിലും അത്ഭുതകരമായി രക്ഷപ്പെടും. പൂര്‍വ്വീക സ്വത്തിനെ ക്കുറിച്ചു തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. നാവ് അഗ്‌നിയാണ് സൂക്ഷിച്ച് ഉപയോഗിക്കുക.

ജന്മസംഖ്യ 4
ആധിപത്യ ഗ്രഹമായ രാഹു ശുക്ര ക്ഷേത്രത്തില്‍ ശനിയുമായി ചേര്‍ന്ന് നില്‍ക്കുന്നു. ബുദ്ധിവികാസവും ആത്മീയ കാര്യങ്ങളിലും ഊഹകച്ചവടത്തിലും വിദേശ വ്യാപാരത്തിലും നേട്ടം പ്രതീക്ഷിക്കാം. വൈദ്യ വിദ്യാര്‍ഥികള്‍ക്കും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്ല മുന്നേറ്റമുണ്ടാകും. തൊഴില്‍ നൈപുണ്യം അംഗീകാരം ഇവ ലഭിക്കും. വിദേശ യാത്രകള്‍ സുഖാനുഭവങ്ങള്‍ സുഖ ഭോഗ വസ്തുക്കളുടെ ലഭ്യത ആത്മീയ കാര്യത്തിന് അലച്ചില്‍ ശാരീരിക അസ്വസ്ഥത, അഗ്‌നി, ഭയം, കേസ്സ്, വഴക്കുകള്‍ മറ്റു വ്യവഹാരങ്ങള്‍ എന്നിവ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക. കച്ചവടക്കാരും പ്രായമായവരും മറ്റും കരുതലോടെ ഇരിക്കണം. ക്ഷേത്ര സംബന്ധമായ കാര്യങ്ങളിലും ഇടപെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദോഷഫലങ്ങള്‍ കുറവായിരിക്കും. ക്ഷീണം അനുഭവപ്പെടും. കൃഷിയില്‍ നിന്നും വരുമാന മുണ്ടാകും. ശ്രദ്ധിക്കാതെ ഒപ്പ് വച്ച പ്രമാണങ്ങള്‍ കാരണം പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത. ഉന്നത വ്യക്തികളുമായി ബന്ധപ്പെടും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മത്സരങ്ങളില്‍ വിജയിക്കും സന്താനങ്ങളുമായി വിദ്യാഭ്യാസകാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടാതാണ്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും അനുകൂല മറുപടി ലഭിക്കും. വിദേശ രാജ്യത്ത് ജോലിചെയുന്നവര്‍ക്ക് നാട്ടിലെത്താന്‍ സാധ്യത. വീട് പണി പൂര്‍ത്തിയാക്കും. വാക്ക് തര്‍ക്കങ്ങള്‍ കേസ്സുകള്‍ എന്നിവ ഒഴിവാക്കുക. യാത്രകളില്‍ ശ്രദ്ധിക്കണം. മക്കളുടെ വിവാഹ തടസ്സം മാറും. പെട്ടെന്ന് ദേഷ്യം വന്ന് രക്ത സംബന്ധമായ അസുഖത്തിനു സാധ്യത ഇത് ശ്രദ്ധിക്കണം.

ജന്മ സംഖ്യ 5 (ബുധന്‍)
ബുദ്ധി കാരകനായ ബുധന്‍ ആധിപത്യ ഗ്രഹമായിട്ടുള്ള വിധ്യാകാരകനുമായ ബുധന്‍ പരീക്ഷയുടെ കാലഘട്ടത്തില്‍ വളരെ പ്രതികൂലാവസ്ഥയിലാണ് ഇരിക്കുന്നത്. വളരെയധികം ക്ലേശകാലഘട്ടമാണിത്. ഉദ്ദേശിക്കുന്ന പഠന വിജയത്തിനായി ഗണപതി മുരുകന്‍, ശ്രീ കൃഷ്ണഭഗവാന്‍, ഹനുമാന്‍ എന്നിവരെ പ്രാര്‍ഥിക്കേണ്ടതാണ് ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ വളരെയധികം പരിശ്രമിക്കേണ്ടാതാണ്. ഇതിനായി രക്ഷകര്‍ത്താക്കള്‍ മക്കള്‍ക്കായി പ്രയത്‌നിക്കേണ്ടാതാണ് ഭൂമി സംബന്ധമായ തര്‍ക്കങ്ങളും രോഗാവസ്ഥകളും ശരീരാസ്വസ്ഥതകളും വി വി ഐ പി കള്‍ക്ക് മരണ തുല്യ അവസ്ഥകളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

ജന്മ സംഖ്യ 6 (ശുക്രന്‍)
മഹാലക്ഷ്മീ സങ്കല്‍പ്പമുള്ള ശുക്രന്‍ ആധിപത്യ ഗ്രഹമായതിനാല്‍ എല്ലാ സുഖ സൗകര്യങ്ങളും ഇവരെ തേടിയെത്തും. ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം തടസ്സമില്ലാതെ മുന്നോട്ടു പോകും. ഉല്ലാസ്സയാത്രകള്‍ വാഹനങ്ങളുടെ ക്രയ വിക്രയങ്ങള്‍ സന്താന യോഗം ആഡംബര വസ്തുക്കളും ആഭരണങ്ങളും ഗൃഹങ്ങളുടെ ക്രവിക്രയവും നടക്കാന്‍ യോഗം. വിവാഹയോഗം അനാവശ്യ ചിലവുകളില്‍ നിന്നും മോചനം പ്രണയ സാഫല്യം കലാകാരന്മമാര്‍ക്കും വീട്ടമ്മമാര്‍ക്കും സുഖ ഭോഗവസ്തു ലാഭം ടൂറിസം മേഘലയില്ലുള്ളവര്‍ക്ക് നല്ല ഫലങ്ങള്‍. വൈദ്യ ശാസ്ത്രരംഗം നിയമജ്ഞര്‍ അധികാരസ്ഥാനത്തുള്ളവര്‍ വി വി ഐ പി മാര്‍ എന്നിവര്‍ സൂക്ഷമത പാലിക്കേണ്ടതാണ്. ദേഹ ദുരിതത്തിന് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്കും ദേഹ ദുരിതത്തിന് സാധ്യതയുണ്ട്.

ജന്മസംഖ്യ 7 ( കേതു )
ജ്ഞാനകാരകനായ കേതു അശ്വതി നക്ഷത്രത്തില്‍ 2014 കുതിര വര്‍ഷത്തില്‍ അശ്വതി നക്ഷത്രമായ കുതിരയില്‍ സഞ്ചരിക്കുന്ന സമയം കഴിഞ്ഞ 30 നടക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ നടക്കാന്‍ ഒരു സാധ്യത ഉണ്ട്. 5 ന്റെ വര്‍ഷമായ 2012 ല്‍ ബുധന്റെ നക്ഷത്ര കാരകനായ ജഗതി ശ്രീകുമാറിന് അപകടം സംഭവിച്ചു. 6 ന്റെ വര്‍ഷമായ 2013 ല്‍ ശുക്രനുമായി ബന്ധപ്പെട്ട് ശ്രീ ശാന്തിനും സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ക്രിക്കറ്റില്‍ 2 തരത്തില്‍ മാറ്റം സംഭവിച്ചു. സ്ത്രീകളുമായുള്ള വിഷയത്തില്‍ കോളിളക്കം സംഭവിച്ച വര്‍ഷമായിരുന്നു 2013 ജന്മ സംഖ്യ 7 ഉള്ളവരും അശ്വതി മകം മൂലം നക്ഷ്ത്രക്കാരും മുന്‍ പറഞ്ഞ അപകടങ്ങള്‍ക്ക് സാധ്യത കാണുന്നതിനാല്‍ ഭദ്രകാളിയും ഗണപതിയെയും മുരുകനെയും ഹനുമാനെയും പ്രാര്‍ഥിച്ചു ദോക്ഷങ്ങളില്‍ നിന്നും മുക്തി നേടേണ്ടാതാണ് ഉപരിപഠനത്തിന്റെ കാരകന്‍ കാരകന്‍ കേതുവാണ്. രാഹുവാണ് ഈ ഗണത്തില്‍പ്പെടുന്നവരും ഈശ്വരാരാധനയുമായി മുന്നോട്ടു പോകേണ്ടതാണ്. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ കരുതലോടെ മുന്നോട്ടു പോകേണ്ടതാണ്.

ജന്മസംഖ്യ 8 (ശനി ) ശുക്ര ക്ഷേത്രമായ തുലാത്തില്‍ രാഹുവുമായി ചേര്‍ന്ന് നില്‍ക്കുന്നു. കര്‍മ്മ ഫലങ്ങള്‍ അനുസരിച്ച് തട്ടാനെപ്പോലെ തെറ്റും ശരിയും കണക്കാക്കി ശിക്ഷിക്കാനും രക്ഷിക്കാനും തെറ്റ് കുറ്റങ്ങള്‍ പഠിപ്പിക്കുവാനും കഴിവ് ശനിക്കുണ്ട്. ഇന്ത്യയുടെ രാശി മകരമാണ് കര്‍മ്മ സ്ഥാനത്ത് ശനി രാഹു യോഗം ചെയ്ത് നില്‍ക്കുന്നു. കേതുവിന്റെ ദൃക്ഷ്ടിയുണ്ട്.ആയതിനാല്‍ ആത്മീയാചാര്യന്മാരും വി വി ഐ പി മാരും വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. അപകടങ്ങളില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടും.

ജന്മസംഖ്യ 9 (ചൊവ്വ )
കച്ചവടാവശ്യത്തിനു പണം മുടക്കും. ബിസ്സിനസ്സില്‍ പുരോഗതി ഉണ്ടാകുമെങ്കിലും മത്സരം നിമിത്തം പ്രശനങ്ങളുണ്ടാകും. ഇടപെടുന്ന പ്രവര്‍ത്തികള്‍ ആലോചിച്ചു മാത്രം ചെയ്യുക. സ്ത്രീകള്‍ മൂലം ആരോപണങ്ങളും അപവാദങ്ങളും കേള്‍ക്കാന്‍ ഇടവരും. ആരോഗ്യ നിലയില്‍ പ്രത്യേകം കണ്ണുവയ്ക്കണം. കുടുംബസ്വത്തിനെ കുറിച്ചു തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഉണ്ടാകും. സന്താനത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അനുകൂല സമയത്ത് ബന്ധുവില്‍ നിന്ന് മനസ്സിന് ആഹ്ലാദം പകരുന്ന സന്ദേശങ്ങള്‍ ലഭ്യമാകും. ശത്രുക്കളുടെ ശല്യം വദ്ധിക്കും. മന്ദ ഗതിയില്‍ നടന്നിരുന്ന കാര്യങ്ങള്‍ വേഗമാര്‍ജ്ജിക്കും. ചിട്ടി ബാങ്ക് ലോട്ടറി എന്നിവയില്‍ നിന്നും അപ്രതീക്ഷിത ലാഭം കൈവരും. ഇലക്ട്രോണിക്‌സ് വെള്ളി സ്വര്‍ണ്ണം എന്നിവയുടെ ലാഭ കച്ചവടം പ്രതീക്ഷിക്കാം. ഭൂമി ഗൃഹം എന്നിവയുടെ ക്രയവിക്രയം പ്രതീക്ഷിക്കാം. തീവ്രവാദ ആക്രമണമുണ്ടാകാന്‍ സാധ്യത. പട്ടാളം പോലിസ് വകുപ്പിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉപരിപഠനത്തിനു പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. നവഗ്രഹങ്ങളില്‍ സേനാധിപത്യ സ്ഥാനം വഹിക്കുന്ന അലങ്കാരകന്‍ ചൊവ്വയ്ക്ക് പരിഹാരമായി മുരുകനെ പ്രാര്‍ഥിക്കേണ്ടതാണ്.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories