ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ആത്മാവിന്റെ നിവേദ്യമായ ഭക്ഷണം


ആത്മാവിന്റെ നിവേദ്യമായ ഭക്ഷണം

സ്വന്തം ആത്മാവിനു തന്നെ സമര്‍പ്പിക്കുന്ന നിവേദ്യമാണ് നാം കഴിക്കുന്ന ഭക്ഷണം. കഴിക്കുന്ന ഭക്ഷണം മനുഷ്യന്റെ ചിന്തകളെയും പ്രവര്‍ത്തികളെയും സ്വാധീനിക്കുന്നു. വ്രത നാളുകളില്‍ ശുദ്ധിയോടൊപ്പം ഭക്ഷണ ക്രമീകരണവും ആവശ്യമായി വരുന്നതും ഇതുകൊണ്ടാണ്.

രാജസ്സ, താമസ്സ, രാക്ഷസ്സ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭക്ഷണങ്ങളില്‍ രാജസ്സ ഗുണ പ്രദമായവ ഉത്തമമാകുന്നു. വളരെ ചൂടുള്ളതും, എരിവും, പുളിയും, ഉപ്പും ഇടകലര്‍ന്ന ഭക്ഷണം രാജസ്സന്മാര്‍ക്ക് പ്രിയപ്പെട്ടതാകുന്നു. എന്നാല്‍ സ്വഭാവത്തില്‍ സ്വാത്വിക ഭാവം മുന്നിട്ടു നില്‍ക്കുന്നവര്‍ക്ക് പ്രിയം ആരോഗ്യം, തൃപ്തി, സുഖം, ബലം ഇതൊക്കെ വര്‍ദ്ധിപ്പിക്കുന്ന കൊഴുപ്പ് കലര്‍ന്ന സ്വാദുള്ള സസ്യാഹാരങ്ങളും ഫലവര്‍ഗ്ഗങ്ങളുമാണ്. നൂറ് വര്ഷം അശ്വമേധയാഗം നടത്തുന്നതിന് തുല്യ പുണ്യമാണ് ജീവിതത്തില്‍ ഒരിക്കലും മാംസാഹാരം കഴിക്കാത്ത വ്യക്തിക്ക് ലഭിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു നിര്‍ദ്ധിഷ്ട സമയങ്ങളാണ് സന്ധ്യാ നേരവും, പുലര്‍ച്ചയും, അര്‍ദ്ധരാത്രിയും, ശുദ്ധിയില്ലാത്തതും, മറ്റൊരാള്‍ കഴിച്ചതുമായുള്ള ഭക്ഷണം അമേദ്യമായി തീരും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതും നന്നല്ല.

പഴകിയ ഭക്ഷണം ഇഷ്ടപെടുന്നവരില്‍ താമസ ഗുണങ്ങളായ മോഹവും ദുഖവും രോഗവും ചിന്തകളെ സ്വാധീനിക്കുന്നു. മനുഷ്യന്റെ ചിന്തകളെ ഭക്ഷണം സ്വാധീനിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാംസ ഭക്ഷണം കൂടുതല്‍ കഴിക്കുന്നവര്‍ പ്രകടിപ്പിക്കുന്ന മൃഗ തുല്യ തൃഷ്ണത. ഇത് മനുഷ്യനില്‍ നന്മയുടെ അംശത്തെ ശോഷിപ്പിക്കുകയും രാഷസ്സ ഗുണമായ മൃഗീയ വാസനകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം ആത്മാവിനെ എല്ലാ രീതിയിലും നന്നായി പരിപാലിക്കുന്നതു തുടര്‍ ജന്മങ്ങളിലും ഐശ്വര്യവും ശ്രേയസ്സും നിറഞ്ഞ പുനര്‍ജന്മങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കഴിക്കുന്ന ഭക്ഷണം ചിന്തകളെ സ്വാധീനിക്കുന്നു. ചിന്തകള്‍ക്കനുസരിചാണല്ലോ ഓരോ മനുഷ്യനും തന്റെ പ്രവര്‍ത്തികള്‍ക്ക് രൂപം നല്‍കുന്നത്. പ്രവര്‍ത്തികളുടെ നന്മ തിന്മകളുടെ തോതനുസരിച്ചു രൂപം കൊള്ളുന്ന കര്‍മ്മ ഫലങ്ങളാണ് ഒരു മനുഷ്യന്റെ ജാതകം.

മരണാനന്തരം ഒരു ആത്മാവിനു ആര്‍ജ്ജിച്ച വിദ്യകളു അനുഷ്ടിച്ചിരുന്ന കര്‍മ്മങ്ങളിലെ പുണ്യ പാപങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ കഴിയുന്നു. സമ്പാദ്യമായി അവശേഷിച്ച വിദ്യാ കര്‍മ്മ സംസ്‌കാരങ്ങളോടു കൂടിയ മനസ്സ് അഥവാ അന്തകരണം പ്രാണനില്‍ (ആത്മാവ്) ലയിക്കുന്നു. ഒന്നിനോന്നോട് ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസ്സുകളെ ഉള്‍കൊള്ളുന്ന പ്രാണന്‍ ജീവാത്മാവിനു ചുറ്റുമായി പിണ്ടരൂപത്തില്‍ സ്ഥിതി ചെയ്യുന്നു.


കഴിഞ്ഞ കാല ജീവിതത്തെ കുറിച്ചുള്ള സമഗ്രമായ അറിവ് ആത്മാവിനുണ്ടായിരിക്കും കൂടാതെ ഈ ജീവിത കാലയളവില്‍ ആര്‍ജ്ജിച്ച വിജ്ഞാനങ്ങളും പ്രവര്‍ത്തികളും സ്വയം വിലയിരുത്തി സ്വന്തം യോഗ്യതക്കനുസരിച്ച് ഭാവി ജന്മത്തിലെ ശരീരവും കര്‍മ്മങ്ങളും സംസ്‌കാരരൂപേണ വിലയിരുത്തപ്പെടുന്നു. ഇതൊക്കെ ആത്മാവ് മനുഷ്യ ശരീരം വിടും മുന്നെ തീരുമാനിച്ചിരിക്കും. ഒരു മനുഷ്യന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ജന്മാന്തര കര്‍മ്മ ബന്ധങ്ങലാനുള്ളത് അത് നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നതോ നാം കഴിക്കുന്ന ഭക്ഷണവും.

 

ലീജ . എസ്‌

ലീജ . എസ്‌
leeja.astro@gmail.com
Kingdom of Bahrain
00973 33286915

 

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories