ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ജ്യോതിഷം - വേദാംഗശാസ്ത്രം


ജ്യോതിഷം - വേദാംഗശാസ്ത്രം

ജ്യോതിഷം ശാസ്ത്രമാണെന്നും, വേദാംഗമാണെന്നും അതിനെക്കുറിച്ച് അഭിജ്ഞരായവര്‍ക്ക് അറിയാം. എന്നാല്‍ സമൂഹം ഈ ശാസ്ത്രത്തിന്റെ പവിത്രതയേയും പ്രാധാന്യത്തേയും ഉപയോഗത്തേയും കുറിച്ച് അറിവുള്ളവരാകണമെങ്കില്‍. വിമര്‍ശ്ശിക്കുവരും, ഈ ശാസ്ത്രത്തെ വികലമാക്കി വാണിജ്യവത്ക്കരിക്കുവരും ജ്യോതിഷം പഠിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. രണ്ടുപേരുടേയും പ്രവര്‍ത്തനം ധര്‍മ്മാശാസ്ത്രമായ ജ്യോതിഷത്തിന് നാശം വരുത്തും. വിമര്‍ശിക്കുവരുടെ ലക്ഷ്യമെന്തായാലും, ഇത് ഉപജീവനവൃത്തിയായി സ്വീകരിക്കുവര്‍, പുണ്യവും രഹസ്യവുമായ ഈ ശാസ്ത്രം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഉപദേശിക്കാനുള്ളതാണെന്നും, ഇരുട്ടില്‍ പോകുവര്‍ക്ക് ഒരു ദീപമേന്നോണം ആശ്വാസം നല്കുതായിരിക്കണമെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ജ്യോതിഷക്കാര്‍ സമൂഹത്തിന് ദ്രോഹം ചെയ്യുവരാണെന്നും, ജ്യോതിഷം കപടശാസ്ത്രമാണെന്നും പ്രചരിപ്പിക്കുവര്‍ സ്വയം മനസ്സിലാക്കേണ്ടത് ഹിന്ദു ധര്‍മ്മാനുഷ്ടാനങ്ങളുടെ ഉപദേഷ്ടാക്കളും പ്രചാരകന്മാരുമാകേണ്ടതിനു പകരം അവര്‍ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് ഉപദേശിക്കുന്ന വേദത്തിന്റേയും, വേദാംഗങ്ങളുടേയും നിഷേധികളായി മാറുന്നു എന്നുള്ളതാണ്.

ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുവരെ തിരുത്താന്‍ ശ്രമിക്കുതിന് പകരം ഒരു ബൃഹത്ശാസ്ത്രപദ്ധതിയെ അടച്ചാക്ഷേപിക്കുത് അപലപനീയമാണ്. ജ്യോതിഷം വിധിയാംവണ്ണം പഠിക്കാത്തവരാണ് ദുരുപയോഗം ചെയ്യുന്നത് സമൂഹം തിരിച്ചറിയേണ്ടത്. വിധിപൂര്‍വ്വകം ഈ ശാസ്ത്രം പഠിച്ചവര്‍ ധാര്‍മ്മികപന്ഥാവില്‍ നിന്ന് വ്യതിചലിക്കാനിടയില്ല. ജ്യോതിഷം സമൂഹത്തിന് ദോഷമുണ്ടാക്കുന്നുവെന്ന്‍ പ്രചരിപ്പിക്കുമ്പോള്‍ ഈ പ്രവൃത്തി ചെയ്യുവര്‍ എല്ലാവരും അത്തരക്കാരാണെന്നു ജനം തെറ്റിദ്ധരിക്കും. ജ്യോതിഷത്തിലെന്നല്ല ഏത് മേഖലകളില്‍ പരിശോധിച്ചാലും സത്യസന്ധമായി പ്രവര്‍ത്തിക്കുവര്‍ക്ക് അപമാനകരമായി തീരുന്ന സംഭവങ്ങള്‍ ഇന്നു ലോകത്ത് നടമാടുന്നുണ്ട്. അതിനാല്‍ ജ്യോതിഷം എന്താണെന്ന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതിനുശേഷം അതിന്റെ ഉപയോഗം സമൂഹത്തിന് എങ്ങനെ ഉപകാരപ്രദമാകുമെന്ന്‍ നിരീക്ഷിച്ച് അറിയുകയും വേണ്ടത്‌.

ഫലാദേശ ശാസ്ത്രം വിധിപ്രകാരം പഠിക്കാതെ അസ്ഥാനത്ത് പ്രവചനം ചെയ്യുവര്‍ ഇന്ന് ധാരാളമുണ്ട്. സമൂഹത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നത് ഇത്തരക്കാരിലൂടെയാണ്. ജ്യോതിഷം തന്ത്രശാസ്ത്രമോ, മന്ത്രവാദശാസ്ത്രമോ അല്ലെന്നു ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.

"ഗ്രഹാണാം ഉദയാസ്തമയാദി പ്രതിപാദകം ശസ്ത്രം" എന്നാണു ജ്യോതിഷത്തിന് നിര്‍വ്വചനം കൊടുത്തിട്ടുള്ളത്. നക്ഷത്രങ്ങളുടേയും, ഗ്രഹങ്ങളുടേയും ഗതിവിഗതികളെ ധീയന്ത്രം കൊണ്ടും മനസ്സിലാക്കി ഭൂഗോളത്തെ കേന്ദ്രബിന്ദുവാക്കി മഹര്‍ഷിമാര്‍ വികസ്സിപ്പിച്ചെടുത്ത ശാസ്ത്രപദ്ധതിയാണത്.

ക്രിസ്തുവിന് 3000 വര്‍ഷം മുമ്പ് ഭാരതത്തിനപ്പുറത്തും ജ്യോതിഷം പ്രചാരത്തിലുണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നുണ്ട്. (ബാബിലോണിയ, ഈജിപ്ത്, ചൈന) അതിനുമുമ്പും ഭാരതത്തില്‍ ഇത് സ്വതന്ത്രമായ ശാസ്ത്രപദ്ധതിയായി വ്യവസ്ഥപ്പെട്ടിരുന്നുവെന്നും അവകാശപ്പെടുന്നുണ്ട്.

വേദാംഗമെന്നു അറിയപ്പെടുന്ന ശിക്ഷ, കല്പം, വ്യാകരണം, ജ്യോതിഷം, ഛന്ദസ്സ്, നിരുക്തം ഈ ആറ് ശാഖകള്‍ വേദത്തെ യഥാവിധി വ്യാഖ്യാനിക്കാനും യാഗാദികര്‍മ്മങ്ങള്‍ വിധിപ്രകാരം നിര്‍വ്വഹിക്കാനും വ്യവസ്ഥചെയ്യപ്പെട്ടതാണ്. അതില്‍ ജ്യോതിഷത്തിന് മാത്രമായി മൂന്ന്‍ സ്‌കന്ധങ്ങളും, ആറ് അംഗങ്ങളും. ജാതകവും, ഗോളവും, നിമിത്തവും, പ്രശ്‌നവും, മുഹൂര്‍ത്തവും ഗണിതവുമാണ് ആറ് അംഗങ്ങള്‍. ഗണിതവും, സംഹിതയും, ഹോരയും സ്‌കന്ധത്രയങ്ങളാകുന്നു.

''പ്രമാണ''മെന്നും, ''ഫല''മെന്നുമുള്ള രണ്ടു മാര്‍ഗ്ഗങ്ങളെ അവലംബിച്ചുകൊണ്ട് ഈ കാലത്ത് ഫലാദേശത്തിന് അടിസ്ഥാനമായി പ്രചാരത്തിലുള്ളത് പരാശരന്‍, വരാഹമിഹിരന്‍, മാധവാചാര്യന്‍, വൈദ്യനാഥന്‍, കൃഷ്ണാചാര്യന്‍ തുടങ്ങിയ ഋഷികളാല്‍ നിര്‍മ്മിതങ്ങളായ ജാതകശാസ്ത്രവും, പ്രശ്‌നശാസ്ത്രവുമാണ്.

ഏ.ഡി.12-ാം നൂറ്റാണ്ടില്‍. ജീവിച്ച ഭാസ്‌കരാചാര്യനും. ഏഡി.5-ാം നൂറ്റാണ്ടില്‍ ജീവിച്ച ആര്യഭടനും ഗണിതശാസ്ത്രജ്ഞന്മാരായിരുന്നു. ബ്രാഹ്മം, സൗരം, വാസിഷ്ടം തുടങ്ങിയ സിദ്ധാന്തങ്ങള്‍ അതിനുമുമ്പും ഉണ്ടെന്നുള്ളകാര്യം സ്മര്‍ത്തവ്യമാണ്. ഏ.ഡി.1666. സര്‍ ഐസക്ക്‌ന്യൂന്‍ ആകര്‍ഷണസിദ്ധാന്തത്തെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുതിന് മുമ്പ് ഭാസ്‌ക്കരാചാര്യര്‍ സിദ്ധാന്തശിരോമണി എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതായി പരിശോധിച്ചാല്‍ കാണാം. ഭൂമി ഗോളാകൃതിയിലാണെന്നും അതിന്റെ ഭ്രമണമാണ് സൂര്യന്‍ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുതായി തോന്നിപ്പിക്കുതെന്നും ഉദാഹരണസഹിതം ആര്യഭടീയത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

സലിലമയനായ ചന്ദ്രനില്‍ സൂര്യരശ്മി പതിക്കുമ്പോഴാണ് ഭൂമിയില്‍ നിലാവുണ്ടാകുതെന്നും അത് മുറ്റത്ത് വെച്ച കണ്ണാടിയില്‍ തട്ടുന്ന സൂര്യരശ്മി വീടിനകത്തുള്ള അന്ധകാരത്തെ ഇല്ലായ്മ ചെയ്യുതുപോലെയാണെന്നും

''സലിലമയെ ശശിനി രവേര്‍ദീധിതയോ
മൂര്‍ച്ഛിതാസ്തമോ നൈശം ക്ഷപയന്തി
ദര്‍പ്പണോദര നിഹിതാ ഇവ മന്ദിരസ്യാന്തഃ'

എന്ന പ്രമാണംകൊണ്ട് മഹര്‍ഷിമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ചന്ദ്രനില്‍ ജലമുണ്ടെന്നു അടുത്തകാലത്താണ് ആധുനികശാസ്ത്രം തെളിയിച്ചത്.)

''ഭൂഗോളഃ സര്‍വ്വതോ വൃത്തഃ'' എന്നു ഉറച്ച് അഭിപ്രായപ്പെടുന്ന ഋഷിവര്യന്മാര്‍ ജ്യോതിഷത്തിലെ മേല്പറഞ്ഞ ആറ് അംഗങ്ങളുടെ സൂക്ഷ്മതത്വങ്ങളെക്കുറിച്ച് വിശകലനം ചെയ്തവരാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് പ്രചാരത്തിലുള്ള ജ്യോതിഷമല്ല (ജാതകശാസ്ത്രവും, പ്രശ്‌നശാസ്ത്രവും) യഥാര്‍ത്ഥ ജ്യോതിഷമെന്ന്‍ അതിനെക്കുറിച്ച് പഠിക്കാതെ പ്രസംഗിക്കുന്നതാണെന്ന സ്വയം മനസ്സിലാക്കേണ്ടതല്ലേ.

പ്രൊഫസര്‍ എ.ടി.കോവൂരിനേപ്പോലുള്ളവര്‍ വെല്ലുവിളിച്ചപ്പോഴും, വിമര്‍ശ്ശിച്ചപ്പോഴും അതിനോട് പ്രതികരിക്കാനോ സന്ധിയാവാനോ ബോധമുള്ളവര്‍ ശ്രമിച്ചിട്ടില്ല. പിന്‍ ഗാമികള്‍ അവരുടെ കര്‍മ്മം ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ അടുത്തകാലത്ത് വിമര്‍ശ്ശനവുമായി വന്നവര്‍ വേദോക്തവിധികളെ അപലപിക്കാനാണ് ശ്രമിക്കുത്. സനാതന സംസ്‌ക്കാരത്തിന്റെ ഉപദേഷ്ടാക്കളും ഹൈന്ദവ ആചാരങ്ങളുടെ വക്താക്കളുമാകേണ്ടവര്‍ കേവലം ഭൗതീകവാദികളെപ്പോലെയാകുത് ഹിന്ദു സമൂഹത്തിന് അപമാനകരമാണ്.

പ്രസ്ഥാനത്രയമെന്ന പേരില്‍ പ്രസിദ്ധമായ ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ദശോപനിഷത്ത് എന്നീ ഗ്രന്ഥങ്ങള്‍ക്ക് ഭാഷ്യം രചിച്ച ശ്രീ ശങ്കരാചാര്യര്‍ ശ്രീമദ്വരാഹമിഹിരാചാര്യരൂടെ ബൃഹജ്ജാതകമെ ജ്യോതിഷഗ്രന്ഥത്തിന് ജയമംഗല എന്നൊരു വ്യഖ്യാനമെഴുതിയിടുണ്ട്. അദ്ദേഹത്തിന്റെ സര്‍വജ്ഞപീഠാരോഹണസന്ദര്‍ഭത്തില്‍ ജ്യോതിശാസ്ത്രം അഭ്യസിച്ചിണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് പ്രസിദ്ധമാണ്.

ധനസമ്പാദനത്തിന്റെ ഉദ്ദേശത്താല്‍ സാധാരണക്കാര്‍ എല്ലാ മേഖലകളിലും വഞ്ചിതരാകുന്നുണ്ട്. ജ്യോതിഷത്തെ ഉപയോഗിച്ചും ദുഷ്പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എത് ഒരു വസ്തുതയാണ്. ഇതില്‍ ശുദ്ധീകരണം ആവശ്യവുമാണ് യഥാസ്ഥിതികസമ്പ്രദായങ്ങളും, ദുരാചാരങ്ങളും,പുരാണോക്തങ്ങളെന്നു അവകാശപ്പെടുന്ന അബദ്ധധാരണകളും ദുര്‍ബലമനസ്സുകളെ അസ്വസ്ഥരാക്കുന്നുണ്ട്. ബോധവല്‍ക്കരണം കൊണ്ട് ഇതിനുള്ള സമാധാനം ഉണ്ടാക്കാന്‍ കഴിയും. അശാസ്ത്രീയമായ വിശ്വാസങ്ങളും, ധാരണകളും ഒഴിവാക്കേണ്ടത് അത്യാവശ്യവുമാണ്.

തന്ത്രശാസ്ത്രവും, മന്ത്രശാസ്ത്രവും വേദോക്തങ്ങള്‍ തയൊണ്. വിധിവിഹിതമായരീതിയില്‍ പഠിച്ച് ഉപാസിക്കേണ്ടതുമാണ്. വ്യക്തികളുടെ നന്മയ്ക്കും അഭിവൃദ്ധിക്കും ഇത് ഉപകാരപ്രദമാകുമെതില്‍ സംശയമില്ല. സദുദ്ദേശപരമല്ലെങ്കില്‍ ഇത് ജനദ്രോഹകരമാകുകയും ചെയ്യും. അത്തരം സംഭവങ്ങളും വിരളമല്ല.

''സര്‍വ്വേനശ്യന്തിചോന്മാദാ ജപഹോമാദി കര്‍മ്മ '' ഇത്യാദി ആപ്തവാക്യങ്ങള്‍ ചികിത്സാവിധിയില്‍ പ്രകീര്‍ത്തിതമാകയാല്‍ മന്ത്രശാസ്ത്രം ഒരു പരിധിവരെ ആവശ്യവുമാണ്. ശാന്തികമായ കര്‍മ്മം രോഗമുക്തിക്ക് ഉതകുതായും പ്രസ്താവിച്ചുകാണുന്നുണ്ട്. ഇത് സത്യസന്ധമായും, ഉപകാരപ്രദവുമായ രീതിയില്‍ ഉപാസനയുടെ പിന്‍ബലത്തോടുകൂടി നിര്‍വ്വഹിക്കേണ്ടതുമാണ്.

എന്നാല്‍ ജ്യോതിഷമെന്ന പേരില്‍ ഇന്ന് പ്രചാരത്തിലുള്ള മാന്ത്രികപ്രയോഗങ്ങളും ജനദ്രോഹകരമെന്ന്‍ മറ്റുള്ളവരാല്‍ ആക്ഷേപിക്കപ്പെടുന്ന കര്‍മ്മങ്ങളും മഹത്തായ ജ്യോതിശാസ്ത്രവും, മന്ത്രവാദശാസ്ത്രവും അഭ്യസിക്കാതെ ചെയ്യുന്നതുകൊണ്ട് അപവാദത്തിന് വിധേയമാകുന്നുവെന്നത് സത്യവുമാണ്. മുമ്പ് പ്രസ്താവിച്ചതുപോലെ പുരാണങ്ങളില്‍ പറയപ്പെടുന്നവയെതിന്റെ പേരില്‍ ജങ്ങളില്‍ വിഷമകരമാകുതും അവരെ അന്ധകാരത്തിലാക്കുതുമായ് ദുരാചാരങ്ങളും വിശ്വാസങ്ങളും സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റുവാനുതകു പ്രഭാഷണങ്ങളും, ഉപദേശങ്ങളും ഇന്ന് ആവശ്യമാണ്. ennaal അത് വേദോക്ത വിധികളേയും, വേദാംഗവിധികളേയും ആക്ഷേപിച്ചുകൊണ്ടാവരുത്. അവനവന്‍ ഇരിക്കു കൊമ്പ് മുറിക്കുന്നത് ആപല്‍ക്കരമാണെ് മനസ്സിലാക്കണം. ലക്ഷ്യം സഫലമാകണമെങ്കില്‍ മാര്‍ഗ്ഗം ശുദ്ധമായിരിക്കണമെന്നു സ്വാമി വിവേകനന്ദന്‍ പറഞ്ഞത് നാം ഓര്‍ക്കേണ്ടത്. അല്ലാത്തപക്ഷം നാം മിഥ്യാധാര്‍മ്മികന്മാരാകുമെന്നും മനസ്സിലാക്കണം.

അരവിന്ദന്‍ പണിക്കര്‍
ദൈവജ്ഞപരിഷത്ത്.
പി.ബി.നമ്പര്‍.25 : കോഴിക്കോട്--673573.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories