ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ജ്യോതിഷവും ജ്യോതിശാസ്ത്രവും


ജ്യോതിഷവും ജ്യോതിശാസ്ത്രവും

ആധുനീകലോകം ജ്യോതിശ്ശാസ്ത്രം ( ആസ്‌ട്രോണമി ) എന്ന് വിളിയ്ക്കപ്പെടുന്ന ശാസ്ത്രശാഖ പൌരാണിക ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിന്റെ 6 അംഗങ്ങളില്‍ ഒന്നാണെന്ന ധാരണ പലര്‍ക്കും ഉണ്ടാകില്ല.

ജാതകം, ഗോളം,നിമിത്തം, പ്രശ്‌നം, മുഹൂര്‍ത്തം, ഗണിതം എന്നിങ്ങനെ 6 അംഗങ്ങളോടുകുടിയ ജ്യോതിഷം എന്ന മഹാശ്ശാസ്ത്രത്തില്‍ ഗോളം, ഗണിതം എന്നീ 2 അംഗങ്ങളില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളാണ് വാനനീരിക്ഷണം, ഗ്രഹഗണിതം, ഗ്രഹണം മുതലായവ.

ഈ അതിപ്രധാനമായ 2 അംഗങ്ങള്‍ ആണ് ജ്യോതിഷത്തിന്‍ ആധാരമായി നില്‍ക്കുന്നത്.എന്നാല്‍, ഈ അംഗങ്ങള്‍ ജ്യോതിഷവുമായി ബന്ധമില്ലാത്തവയാണെന്നും, ജ്യോതിഷം കേവലം ഫലപ്രവചനവിഷയം മാത്രമാണെന്നും അത് ശാസ്ത്രീയമല്ലെന്നും, കേവലം അന്ധവിശ്വാസമാണെന്നും എല്ലാം പ്രചരിപ്പിക്കുന്നതില്‍ അത്തരക്കാര്‍ ഏതാണ്ട് വിജയിക്കുക തന്നെ ചെയ്തിട്ടുണ്ട്.

അതി പൌരാണീകങ്ങളായ വാസിഷ്ടം , പൌലിശം എന്നീ സിദ്ധാന്തങ്ങളും, പിന്നിട് വന്ന ബ്രാഹ്മം, സൌരം, രൌമശം, എന്നിവകളും ഉള്‍പ്പെട്ട പഞ്ച സിദ്ധാന്തങ്ങള്‍ എന്ന പ്രസിദ്ധമായ ഗ്രന്ഥങ്ങളില്‍ അയനം, ഗ്രഹഗണിതം, ഗ്രഹയുദ്ധം, ഗ്രഹണം, സമാഗമം. ഗ്രഹങ്ങളുടെ ഉദയാസ്തമയങ്ങള്‍ തുടങ്ങിയ 10 വിധമുള്ള ഗണിതങ്ങള്‍ക്കും ആവശ്യമായ പ്രമാണങ്ങളും സിദ്ധാന്തങ്ങളും (theory & principle) അടങ്ങിയവയാണ്.

ഈ ശാസ്ത്രത്തിന്റെ മഹത്വവും, പ്രാധാന്യവും പാശ്ചാത്ത്യരായ ശാസ്ത്രജ്ഞന്മാരാണ് കണ്ടെത്തി ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്. അതിനാല്‍ പല കണ്ടു പിടുത്തങ്ങളും വൈദേശികര്‍ കണ്ടെത്തിയതെന്ന് വിശ്വസിപ്പിക്കുകയും അത് പിന്‍ തലമുറയെ നമ്മള്‍ പഠിപ്പിക്കുകയും ചെയ്തു.

ഗ്രഹണഗണിതം ശ്രദ്ധിക്കുക,
പൌരാണിക രീതിയെ അവലംഭിച്ചുകൊണ്ട് സൂര്യചന്ദ്രഗ്രഹണങ്ങള്‍ ജ്യോതിഷപ്രകാരം ഗണിച്ച് ലഭിക്കുന്ന സ്പര്‍ശ മോചനസമയം തന്നെയാണ് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആസ്‌ട്രോണമേഴ്‌സ് എന്ന് അവകാശപ്പെടുന്നവരിലൂടെ നമുക്ക് ലഭ്യമാകുന്നത് എന്നത് ഒരു വസ്തുതയല്ലേ ?

മറ്റൊന്ന്!
ഭൂഗ്രഹഭാനാം ഗോളാര്‍ദ്ധാനി സ്വച്ചയായവിവരജ്ജാനി എന്ന ആര്യഭടന്റെ പ്രമാണത്തിന് 1000 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂമി 'പരന്നതല്ല' എന്ന കണ്ടുപിടുത്തം മഗല്ലനിലൂടെ നമ്മള്‍ അറിയുന്നത്.

ഇത്തരത്തില്‍ അനവധി ഉദാഹരണങ്ങള്‍ നമുക്ക് കാണിക്കുവാന്‍ സാധിക്കും. ചുരുക്കത്തില്‍ വളരെ അമൂല്യവും, ശ്രേഷ്ഠവുമായ നമ്മുടെ ശാസ്ത്രശാഖകളോന്നും ആധുനിക സമൂഹത്തിനു മുന്‍പില്‍ അനാവരണം ചെയ്യുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടുവെന്ന് സ്വയം അംഗീകരിക്കേണ്ടതായി വരും. ഇനിയും നമ്മള്‍ വൈകിക്കൂടാ അതിനായി ശാസ്ത്രചര്‍ച്ചകളും മറ്റും നടത്തി ആധുനിക സമൂഹത്തെ നമ്മള്‍ ഉത്ബുദ്ധരാക്കെണ്ടാതാണ്.

ജ്യോതിഷസെമിനാര്‍ മെയ് 7 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയം

ദൈവജ്ഞാനപരിഷിത്ത് ശാസ്ത്രചര്‍ച്ചകളിലൂടെ അമൂല്യവും, ശ്രേഷ്ഠവുമായ ജ്യോതിഷം എന്ന ശാസ്ത്രശാഖയെ ആധുനിക സമൂഹത്തിനു മുന്‍പില്‍ അനാവരണം ചെയ്യുകയെന്ന പരമമായ ഉദ്ദേശം മുന്‍നിര്‍ത്തി 2014 മെയ് 7 നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു.

പ്രസ്തുത സെമിനാറില്‍'ജ്യോതിഷത്തിന്റെ വേദാംഗത്വവും ശാസ്ത്രീയതയും''ജ്യോതിഷം കുടുംബഭദ്രതയ്ക്ക് ഒരു ശാസ്ട്രീയാപഗ്രഥനം'എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖ പണ്ഡിതന്മാര്‍ പങ്കെടുക്കുന്നു. സ്വാമി ചിദാനന്ദപുരിയും (കൊളത്തൂര്‍ അദ്വൈതാശ്രമം മഠധിപതി )ഡോ. സുവര്‍ണ്ണ നാലപ്പാട്ട് പ്രഞ്ച സിദ്ധാന്തിക വ്യാഖ്യാതവ് )ബ്രഹ്മ ശ്രീ. ഡോ.ഈശ്വരന്‍ ( പ്രൊഫ. തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് ) എന്നിവരും മറ്റു പ്രമുഖ ജ്യോതിഷ പണ്ഡിതന്മാരും ഇതില്‍ പങ്കെടുക്കുന്നു.താങ്കളും താങ്കളുടെ ശാസ്ത്ര സ്‌നേഹികളായ സുഹൃത്സഹോദരവൃന്ദങ്ങളും നിര്‍ബന്ധമായും ഇതില്‍ പങ്കെടുത്ത് ഞങ്ങളുടെ ഈ സംരംഭം വിജയിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിയ്ക്കുന്നു.

എന്ന് ദൈവജ്ഞപരിഷത്തിനുവേണ്ടി
താമരശ്ശേരി വിനോദ് പണിക്കര്‍
NB: നിങ്ങളുടെ പ്രവേശനം ഈ നമ്പറില്‍ വിളിച്ചു ഉറപ്പുവരുത്തുക
ഫോണ്‍ : 9447535356

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories