ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മനകാരകനായ ചന്ദ്രന്റെ രത്‌നം - ചന്ദ്രകാന്തക്കല്ല്


മനകാരകനായ ചന്ദ്രന്റെ രത്‌നം - ചന്ദ്രകാന്തക്കല്ല്

കൊല്ലവര്‍ഷത്തിന്റെ ആരംഭം മുതലേ ചന്ദ്രകാന്തം അഥവാ മൂണ്‍സ്റ്റോണ്‍ റോമില്‍ ഉപയോഗിച്ചിരുന്നതായി രേഖകളില്‍കാണുന്നു. ഇന്‍ഡ്യയിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ചന്ദ്രകാന്തം ഉപയോഗിച്ചിരുന്നു. വളരെ പരിശുദ്ധിയുള്ള ഈ രത്‌നത്തിന്റെ മറ്റൊരു പേര് സ്വപ്നക്കല്ല് എന്നാണ്. ഇത് ധരിച്ചാല്‍ രാത്രിയിലും കാഴ്ച ലഭിക്കുമെന്ന വിശ്വാസവും പണ്ടുണ്ടായിരുന്നു. നല്ല ഭര്‍ത്താവിനെ ലഭിക്കാനും ഇഷ്ടസന്താന ഭാഗ്യമുണ്ടാവാനും വേണ്ടി അറേബ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ ചന്ദ്രകാന്തക്കല്ല് സ്വന്തം വസ്ത്രങ്ങളില്‍ തുന്നി ചേര്‍ത്ത് ധരിച്ചിരുന്നു.

പാലുപോലെ വെളുത്ത നിര്‍മ്മലത തോന്നിക്കുന്ന ചന്ദ്രകാന്തം (മൂണ്‍സ്റ്റോണ്‍) രത്‌നം ഓര്‍ത്തോക്‌ളാസ് എന്ന ധാതു വിഭാഗത്തില്‍പെടുന്നവയാണ്. പൊട്ടാസിയം അലുമിനിയം എന്നിവയുടെ സിലിക്കേററ് ആണ് ഇതിലടങ്ങിയിട്ടുള്ള ധാതുക്കള്‍. ഇതില്‍ മഴവില്ല്പോലെ ചലിക്കുന്ന രേഖ കാണാന്‍ കഴിയും. കൂടാതെ സുതാര്യമായ വെള്ള കല്ലില്‍ നേര്‍ത്ത നീല നിറത്തിലുള്ള ചെറിയ പ്രകാശവും കാണാന്‍ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനെ മുത്തിന്റെ ഉപരത്‌നം എന്നു പറയേണ്ട കാര്യമില്ല. ഇത് ചന്ദ്രന്റെ പ്രധാന രത്‌നം തന്നെയാണ്. മുത്തിന് പറഞ്ഞിട്ടുള്ള എല്ലാ ഗുണങ്ങളും ഭൂമിയില്‍നിന്നും ലഭിക്കുന്ന ഈ വിശിഷ്ട രത്‌നത്തിന് പ്രദാനം ചെയ്യാന്‍ കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. ശരീരത്തിലെ പൊട്ടാസിയത്തിന്റെ കുറവ് കൊണ്ടുണ്ടാകുന്ന ക്ഷീണം മാറ്റാനും ആരോഗ്യം പ്രദാനം ചെയ്യാനും കൂടാതെ ആത്മീയതയ്ക്കും ഇത് വളരെ നന്നാണ്. 1969ല്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയതിന്റെ ഓര്‍മ്മക്കായി അമേരിക്കയിലെ ഫ്‌ളോറിഡ എന്ന സ്റ്റേറ്റ് മൂണ്‍സ്റ്റോണിനെ അവരുടെ ഒഫിഷ്യല്‍ രത്‌നമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് തണുത്ത പ്രകൃതമുള്ള കല്ലാണ്. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ (ബാലാരിഷ്ടത) നിയന്ത്രിക്കാന്‍ ഈ രത്‌നത്തിന് കഴിവുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ജാതകം നക്ഷത്രം എന്നിവ നോക്കാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ചന്ത്രകാന്തം വെള്ളിയില്‍തീര്‍ത്ത ലോക്കാറ്റായി ധരിക്കാവുന്നതാണ്. കൂടാതെ തലവേദന, ചൂട് കുരുക്കള്‍, പരുക്കള്‍, പിത്തം, അലര്‍ജി, സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അസുഖങ്ങളെയും ചന്ദകാന്തത്തിന് നിയന്ത്രിക്കാന്‍ കഴിയും.

ജ്യോതിഷത്തില്‍മനസ്സിന്റെ കാരകന്‍ ചന്ദ്രനാണ്. അതിനാല്‍ചന്ദ്രകാന്തം ധരിച്ചാല്‍ മനസുഖം, സമാധാനം, ആത്മീയം, ഭാഗ്യം, ആത്മവിശ്വാസം, പ്രേമവിജയം, സുഖകരമായ പ്രസവം, ലൈഗീകസുഖം, നല്ല ദാമ്പത്യജീവിതം എന്നിവ ലഭിക്കുന്നതാണ്. മറ്റുള്ളവരെ സമാധാനിപ്പിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രത്യകിച്ചും ഡോക്ടേര്‍സ്, നഴ്‌സ്, കസ്റ്റമര്‍ കെയര്‍ വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍, ഹൂമന്‍ റിസോര്‍സ്, ആയമാര്‍, പൊതുപ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ക്ക് മനസ്സ് വിശാലമായാലേ തൊഴിലില്‍ വിജയിക്കാന്‍ കഴിയുകയുള്ള. അനുകമ്പ, സ്‌നേഹം എന്നിവ ആവശ്യമാണ്. അവര്‍ക്ക് തൊഴില്‍ ഭംഗിയായി ചെയ്യാനും അതില്‍ സന്തോഷം ലഭിക്കുവാനും ഈ രത്‌നം വളരെ നന്ന്.

കിഴക്കന്‍ യൂറോപ്പ്, റഷ്യ, മദ്ധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ചന്ദ്രകാന്തം രത്‌നത്തെ പ്രേമത്തിന്റെ രത്‌നമായി കരുതുന്നു. ഈ കല്ല് കൈവശം സൂക്ഷിച്ചാല്‍ പുതിയ സ്‌നേഹിതരെ അഥവാ പ്രണയിനിയെ ലഭിക്കുമെന്നു വിശ്വസിക്കുന്നു. അത് ചന്ദ്രകാന്തത്തിന്റെ ആകര്‍ഷണ ശക്തിയെ കാണിക്കുന്നു. കൂടാതെ പ്രകൃതിയുടെ കല്ലായും ഇതിനെ കരുതിപ്പോരുന്നു. പൂന്തോട്ടങ്ങളില്‍ന. മണവും, പുഷ്ടിയുമുള്ള പൂക്കള്‍ വിരിയിക്കുന്നതിന് ചെടിയുടെ മുകളില്‍ഈ കല്ല് കെട്ടിതൂക്കിയിടുന്ന പതിവും അവിടങ്ങളിലുണ്ട്.

വെള്ളിയാണ് ഇതിന്റെ ലോഹം. അതിനാല്‍ ശുഭഫലപ്രാപ്തിക്കായി വെള്ളയില്‍ ലോക്കറ്റായോ, മോതിരമായോ ധരിക്കാവുന്നതാണ്. കുട്ടികള്‍ക്ക് കുറഞ്ഞത് മൂന്ന് കാരറ്റെങ്കിലും തൂക്കമുള്ളതും വലിയവര്‍ക്ക് നാല് കാരറ്റ് തൂക്കമുള്ളതുമായ രത്‌നം ധരിക്കുവാന്‍ ശ്രദ്ധിക്കണം.

കമ്പോളത്തില്‍സുലഭമായി ലഭിക്കുന്നതിനാല്‍ വില വളരെ കുറവുമാണ്. അതുകൊണ്ട് സാധാരണക്കാര്‍ക്ക് വലിയ തൂക്കമുള്ള കല്ല് തന്നെ ധരിക്കാനും കഴിയും. ഇതിനും ഇന്ന് മാര്‍ക്കറ്റില്‍ ഡ്യൂപ്‌ളിക്കേറ്റ് ഇറങ്ങിയിട്ടുണ്ട്. അതിനാല്‍ കഴിയുന്നതും ലാബില്‍ ടെസ്റ്റ് ചെയ്ത കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും. ചന്ദ്രകാന്തത്തിന്റെ കാഠിന്യം കുറവായതിനാല്‍ അതില്‍ കൊത്തുപണികള്‍ ചെയ്ത കല്ലുകളും ഇന്ന് ലഭ്യമാണ്. ബ്രസീല്‍, ഇന്‍ഡ്യ, മഡഗാസ്‌ക്കര്‍, അമേരിക്ക, മ്യാന്‍മര്‍, ശ്രീ ലങ്ക എന്നിവടങ്ങളിലെ ഖനികളില്‍ ഇവ സുലഭമായി ലഭിക്കുന്നു

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories