ജ്യോതിഷം

കുബേര ഗ്രഹ മാറ്റഫലം - വ്യാഴമാറ്റം


കുബേര ഗ്രഹ മാറ്റഫലം - വ്യാഴമാറ്റം

ഗുരു മിഥുനം 5ആം തീയതി രാവിലെ 9,12ന് മിഥുനത്തില്‍ നിന്നും കര്‍ക്കിടകത്തിലേക്ക് മാറുന്നു. ( ജൂണ്‍19 ) മിഥുനം 28 ന് രാത്രി 9.30 ന് തുലാത്തില്‍ നിന്നും കന്നിയിലേക്ക് രാഹുവും, മേടത്തില്‍ നിന്നും കേതുവിലെക്ക് ( ജൂലൈ 12 ) സഞ്ചരിക്കുന്നു. 2016 ജനുവരി 30 ന് 1.54.20 ന് ചിങ്ങത്തില്‍ രാഹുവും, കുംഭത്തില്‍ കേതുവും പ്രവേശിക്കുന്നു ഗുരു 2015 ജൂലൈ 14ന് 6.25 35ന് ചിങ്ങത്തില്‍ പ്രവേശിക്കുന്നു. ശനി 2014 നവംബര്‍ 2ആം തീയതി 20.54.56 ന് വൃശ്ചികത്തില്‍ പ്രവേശിക്കുന്നു. ഗുരു, പുണര്‍തം, പൂയ്യം, ആയില്യം, മകം, പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. 12 കൊല്ലത്തിനു ശേഷം വരുന്ന ഒരു ഗുരു മാറ്റമാണിത്. ഹൃദയത്തിലാണ് (കര്‍ക്കിടക രാശി ഒരു ഹൃദയ രാശിയാണ്, കടല്‍ രാശിയാണ്) ഗുരു സഞ്ചരിക്കുന്നത്. ആമയെപ്പോലെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടായിരിക്കും വ്യാഴദശ നടക്കുന്നവര്‍ക്കും, കാലചക്രദശ ധനവ്യാഴക്കാര്‍ക്കും, മീന വ്യാഴക്കാര്‍ക്കും, കര്‍ക്കിടക ചന്ദ്രദശ നടക്കുന്നവര്‍ക്കും അനുകൂലമായിരിക്കും.കേതു രേവതി, ഉതൃട്ടാതി, പൂരുരുട്ടാതി നക്ഷത്രങ്ങളിലും രാഹു ചിത്തിര, അത്തം, ഉത്രം നക്ഷത്രത്തിലും, ശനി വിശാഖം, അനിഴം, അക്ഷത്രത്തിലും സഞ്ചരിക്കുന്നു. ബുദദശ നടക്കുന്നവര്‍ക്കും, കാലചക്ര ദശ മേട ചൊവ്വയായും, വൃശ്ചിക ചൊവ്വായും നടക്കുന്നവര്‍ക്കും, മിഥുന ബുധന്‍, കന്നി ബുധന്‍ നടക്കുന്നവര്‍ക്കും, മകര കുംഭ ശനി നടക്കുന്നവര്‍ക്കും കാലം അനുകൂലമായിരിക്കും.എല്ലാ ഗ്രഹങ്ങളുടെയും മാറ്റം സംഭവിക്കുന്ന വര്‍ഷമാണ് 2014. ആയതിനാല്‍ ഗ്രഹ മാറ്റം എഴുതുന്നത് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉള്ള കാര്യമാണ്. ഉദ്ദേശം 190 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഗ്രഹ മാറ്റമാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. അതുപോലെ തന്നെ കഴിഞ്ഞ 4 വര്‍ഷകാലമായി ദുരിതം വിതച്ചിരുന്ന ഗ്രഹ മാറ്റ യോഗവും നമ്മെ വീട്ടു പോവുകയാണ് സംഖ്യാ ജ്യോതിഷ പ്രകാരം കേതുവിന്റെ വര്‍ഷമാണ് 2014(7). വര്ഷം 2014 കുതിര വര്‍ഷവുമാണ് 5 ന്റെ വര്‍ഷമായ 2012 ല്‍ 5ന്റെ സംഖ്യ ബുധനാണ്. ജഗതി ശ്രീകുമാറിന് ദുരിതം വിതയ്ക്കുകയും മറ്റു പലര്‍ക്കും ദുരിതം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. 2013 ശുക്രന്റെ വര്‍ഷമാണ്. ക്രിക്കറ്റ് വാതുവയ്പ്പും, സ്ത്രീ പീഡനങ്ങളും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശ്രീശാന്ത് എന്നിവര്‍ക്കും ദുരിതങ്ങള്‍ ഉണ്ടായ വര്‍ഷമാണ്. കേതുവിന്റെ സംഖ്യാ ജാതകര്‍ക്കും ഇതുവരെ ദുരിതങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുനത് അവര്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ ചെയ്യണം. എല്ലാവിധ ഐശ്വര്യങ്ങളും നല്‍കുന്ന ഗ്രഹമാറ്റമാണ് വരുന്നത്.രാഹു കേരളത്തിലാണ് (കന്നിരാശി) പ്രവേശിക്കുന്നത്. വ്യാഴവും, കേതുവും പരസ്പരം ദൃഷ്ടി ചെയ്യുകയും ശനിയും ഗുരുവും ദൃഷ്ടി ചെയ്യുകയും ചെയ്യുന്നതിനാല്‍ മഞ്ഞു നോവ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കിഡ്‌നി, മൂത്രാശയ രോഗങ്ങള്‍, ക്യാന്‍സര്‍, കാലിലെ അസുഖങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യം, ആയുസ്സ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാരതത്തിലും ലോകത്തിലും രാഷ്ട്രീയ നയത്തില്‍ മാറ്റമുണ്ടാവുകയും സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുകയും ഭൂമി കുലുക്കം പ്രകൃതി ദുരന്തങ്ങള്‍ ജലാശയ സംബന്ധമായ മരണങ്ങളും മഴക്കുറവും പുതിയ പകര്‍ച്ചവ്വ്യാധികളും രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധ സ്‌ഫോടനങ്ങളും കൂടുതല്‍ ഉഷ്ണമോ കൂടുതല്‍ തണുപ്പോ ഉണ്ടാകാം. ഇനി മരണത്തിനു വഴിവെക്കുന്ന പ്രക്രിയയാണ്. മത സംഘടനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും സദാചാര പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതാണ്. സ്വര്‍ണ്ണത്തിനും, സുഗന്ധ ദ്രവ്യത്തിനും, ഭഷ്യ വസ്തുക്കളും, മണ്ണിനടിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ക്കും, ഭഷ്യ വസ്തുക്കള്‍ക്കും വിലകൂടും. ഢഢകജ മാര്‍ക്കും, മത പുരോഹിതര്‍ക്കും ഭീഷണിയും മരണ സാധ്യതയും, കുറ്റകൃത്യങ്ങളും കൂടും. ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി ലോക ശ്രദ്ധ പിടിച്ചു പറ്റും. ഭരണാധികാരികള്‍ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകും. പ്രശസ്ത കലാകാരന്മാരുടെയും കായിക താരങ്ങളുടെയും വിയോഗത്തിനും സാധ്യത.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും രാഷ്ട്രീയ കലാപങ്ങളും ഉണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, പ്രശസ്ത ആധ്യാത്മിക നേതാക്കളുടെയും, രാഷ്ട്രീയ നേതാക്കളുടെയും, സമൂഹത്തിലെ സമ്മുന്നത വ്യക്തികളുടെയും വിയോഗം. ജനങ്ങള്‍ക്ക് ഭരണാധികാരികളുടെ കുതന്ത്രങ്ങള്‍ മനസ്സിലാക്കുവാനും, അവരിലുള്ള വിശ്വാസം കുറയാനും, രാജ്യത്ത് അരരാജകത്വം ഉടലെടുക്കും, ശാസ്ത്ര സാങ്കേതിക വളര്‍ച്ച പ്രധാനം ചെയ്യും, ലോക ജനതയ്ക്ക് മുന്നില്‍ അഭിമാനിക്കുന്ന നേട്ടം ഭാരതം കൈവരിക്കും, ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതിന് സാധിക്കും, ഭാരതം 15 വര്‍ഷമായി പുറകിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു ആയതിനാല്‍ മുന്നിലെക്കെത്താന്‍ ഭരണാധികാരികളും, ജനങ്ങളും കൂട്ടമായി പ്രാര്‍ത്ഥന നടത്തി 1ആം സ്ഥാനത്തെത്താന്‍ ദൈവത്തോട് അപേക്ഷിക്കേണ്ടതാണ്. നാണം കെട്ട രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകും, ഭരണാധികാരികള്‍ക്ക് തീരുമാനത്തിലെത്താന്‍ സാധിക്കാതെ വരും, പുണ്യ സ്ഥലങ്ങളിലും മറ്റും അഗ്‌നിബാധയും ദുരന്തങ്ങളും ജീവനാശവും മറ്റു നാശ നഷ്ട്ടങ്ങളും ഉണ്ടാകും. രാഹുവും കേതുവും എല്ലാ ഐശ്വര്യങ്ങളും വാരികോരി നല്‍കുന്നതാണ്. എങ്കിലും സുനാമി പോലുള്ളദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളികളയുന്നില്ല സാബത്തിക ക്രമകെടുകാരണം കലഹത്തിനു സാധ്യതയുണ്ട്.ഭരണാധികാരികള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാകും. തൊഴില്‍ ക്ഷാമം രൂക്ഷമാകുന്നതാണ്.ആരാധനാലയങ്ങള്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കി ദുരിതം ഒഴിവാക്കേണ്ടതാണ്. ചുഴലികാറ്റും പേമാരിയും കാരണം നാശനഷ്ടങ്ങള്‍ക്ക് സാധ്യത കാണുന്നു.

വ്യവസായവാണിജ്യരംഗത്ത് മാന്ദ്യം ഉണ്ടാകും. ഭരണരന്ഗങ്ങളില്‍ സുപ്രധാന മാറ്റത്തിന് സാധ്യത കാണുന്നു. യുവാക്കളുടെയും യുവതലമുറയ്ക്കും കൂടുതല്‍ ഉത്സാഹഭരിതമായി കര്‍മ്മരന്ഗത്ത് കടന്നുവരുന്നതാണ്.ജീവിതലക്ഷ്യം കൈവരിക്കാന്‍ സഹായമായ സാഹചര്യം വന്നു ചേരുന്നതാണ് രാഷ്ട്രീയത്തിന്റെയും കുതന്ത്രതിന്റെയും കപടത തിരിച്ചറിഞ്ഞ് ജനം കൂട്ടത്തോടെ ഭരണാധികാരികള്‍ക്ക് തലവേദന സൃഷ്ട്ടിക്കും. കാലാവസ്ഥയിലെകടുത്ത മാറ്റങ്ങള്‍ കാരണം ജനങ്ങള്‍ വിഷമിക്കും. പുതിയ രാഷ്ട്രീയ സമവാക്യത്തിന് വഴിതെളിയും. വിമാനം, തീവണ്ടി, വാഹനങ്ങള്‍ ജലവാഹനങ്ങള്‍ ഇവയ്ക്ക് അപകടസാധ്യത കാണുന്നു. ധാര്‍മ്മികമായി ഉന്നതനിലവാരം പുലര്‍ത്തുന്നവര്‍ക്ക് ഈ ഗ്രഹമാറ്റം ശുഭകരമായിരിക്കും. പൈശാചിക സാഹചര്യങ്ങളെ ധാര്‍മ്മികമായി നേരിടാന്‍ കഴിഞ്ഞാല്‍ ജീവിതത്തിന് ഒരു അടിത്തറ കെട്ടിപടുക്കുക വഴി മുഖ്യ ദുരിത പരിഹാരം കണ്ടെത്തുകയെന്നതാണ് മാര്‍ഗം.ഭരണാധികാരികളുടെ പ്രശസ്തിക്കു കോട്ടവും ഭരണം ജനവിരുദ്ധമായത് കൊണ്ട് ജനപിന്തുണ കുറയുകയും ഭരണാധികാരികളുടെ ക്രൂരതകള്‍ നിമിത്തം ജനങ്ങള്‍ കടുത്ത ശിക്ഷയ്ക്ക് വിധേയരാകുന്നതുമാണ്. വനിതാ പതനവും സംഭവിക്കുന്ന്‌നതുമാണ്.

ലോക സാമ്പത്തിക അവസ്ഥയ്ക്ക്‌ മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ദുരിതങ്ങളുമായിട്ടാണ് ഗ്രഹമാറ്റം കടന്നു വരുന്നത്. വ്യവസായമേഖലകള്‍സ്തംഭിച്ചു. തൊഴില്‍ അവസരങ്ങള്‍ നഷ്ട്ടപെട്ടു.അഭ്യസ്ത വിദ്യസ്ഥരുടെ പ്രതീക്ഷകള്‍ തകര്‍ന്നു തരിപ്പണമായി. ഓഹരി വിപണിയില്‍ അസ്ഥിരതയുണ്ടാകും. ക്യാമ്പസ് സെലെക്ട്ഷന്‍ നിലച്ചു. വ്യക്തികള്‍ക്ക് മാത്രമല്ല ലോകരാഷ്ട്രങ്ങള്‍ തന്നെ അമ്പരപെടുത്തുന്ന ധനമാന്ദ്യമാണ് കടന്നുപോയത്. പ്രമുഖ വ്യവസായങ്ങള്‍ തന്നെ നഷ്ടകച്ചവടനിലയില്‍ ആയിത്തീര്‍ന്നു. ലോകമഹായുദ്ധങ്ങള്‍ കടന്നുപോയപ്പോഴും ഇത്ര വലിയ നഷ്ട്ടം സംഭവിച്ചിട്ടില്ല. അമേരിക്കന്‍ ഐക്യനാടുകള്‍പോലും വിളറിപോയി.

ഭാരതത്തിന്റെ മക്കള്‍ ലോകത്തിന്റെ എല്ലാ കോണുകളുംജീവിക്കാന്‍ വേണ്ടി പണിഎടുക്കുന്നുണ്ട്. ഇവരെല്ലാം ധനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ഈഅവസ്ഥകള്‍. വ്യാഴന്‍, ശനി, രാഹു, കേതു,ചൊവ്വയുടെ മാറ്റങ്ങള്‍ ആഗോളവ്യാപകമായി ഒരു മാറ്റം സാമ്പത്തികമായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയെ സംബന്ധിച്ചടത്തോളം മകരം രാശിയാണ് ഇന്ത്യ ധനഭാവതിന്റെ 8ല്‍ നില്‍ക്കുന്നരാഹുവും 2ല്‍ നില്‍ക്കുന്നകേതുവും സാമ്പത്തിക പ്രതിസന്ധിഉണ്ടാക്കുന്നതാണ്. എങ്കിലും വ്യവസായങ്ങള്‍ പുതു ജീവന്‍ ലഭിക്കും.കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നേറും.

ജോലിസാധ്യതകള്‍ വര്‍ദ്ധിക്കും അഭ്യസ്തവിധ്യര്‍ക്ക് വിദേശത്ത് മെച്ചപ്പെട്ട ജോലി സാധ്യത തെളിയും. ചൊവ്വയുടെ സ്ഥിതി നല്ലതായതിനാല്‍ മംഗല്യാല്‍ വിജയകരമായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ജീവജാലങ്ങളും പെട്രോളും ഉള്ളതായി കാണുന്നില്ല. ജലവും മണ്ണും സ്വര്‍ണ്ണവും നവരത്‌നങ്ങളുടെയും സാധ്യത കാണുന്നു. ചൊവ്വായില്‍ 12 മ്പ മണിക്കൂര്‍ പകലും 12 മ്പ മണിക്കൂര്‍ രാത്രിയും ഉണ്ട്.

ഇപ്പോഴത്തെ ഗ്രഹമാറ്റം പുതിയരീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത് 92 മുതലുള്ള അനുഭവപാടതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയുടെ നക്ഷത്രം വച്ചുകൊണ്ടുതന്നെ അയാളുടെ പ്രതിനിധീകരിക്കുന്ന കുടുംബാന്ഗങ്ങളുടെ മുഴുവന്‍ ഫലവും പറയാന്‍ കഴിയുന്നതാണ്. കേരളത്തിലാണ് ആദ്യമായി അഷ്ട്ട മംഗല്യ പ്രശ്‌നം ഉണ്ടായിരുന്നത്. അതുപോലെ തന്നെ വാര്‍ഷിക ഫലങ്ങളും ഗ്രഹമാറ്റഫലങ്ങളും ഉണ്ടായിരുന്നത്. അത് വിജയകരമായി മുന്നേറികൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ഗ്രഹമാറ്റയോഗം ജാതകന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ സ്വാധീനിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ജാതകന്‍, ജീവിതപങ്കാളി, ഇവരുടെ അമ്മമാര്‍ അമ്മൂമമാമാര്‍, ഇളയ,മൂത്ത സഹോദരങ്ങള്‍, പിതാവ്, പിതാവിന്റെ പിതാവ്, സന്താനം, സന്താനങ്ങളുടെ ജീവിത പങ്കാളികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ബാധിക്കുന്നരീതിയിലാണ് ചെയ്തിരിക്കുന്നത്.

വിശിഷ്ട്ടഫലം

കാവ്യാ മാധവന്‍ : തിരുവാതിര
ജയചന്ദ്രന്‍ : തിരുവാതിര
സോണിയാഗാന്ധി : തിരുവാതിര
രമേശ് ചെന്നിത്തല : തിരുവാതിര
യൂസഫ് അലി കേച്ചേരി : തിരുവാതിര
കരുണാകരന്‍ : കാര്‍ത്തിക
ഭാവന : കാര്‍ത്തിക
നമിത പ്രമോദ് : തൃക്കേട്ട
മിത്രന്‍ നമ്പൂതിരിപ്പാട് : തൃക്കേട്ട
ഊമ്മന്‍ ചാണ്ടി : അനിഴം
നരേന്ദ്ര മോദി : അനിഴം
മഹാത്മാഗാന്ധി : ആയില്യം
അനന്യ : ആയില്യം
റീമാ കല്ലിങ്ങല്‍ : പൂയം
മോഹന്‍ലാല്‍ : രേവതി
മമ്മൂട്ടി : വിശാഖം

ഒരു നക്ഷത്രത്തിന് പാദം 4ആണ്. വിശിഷ്ട്ട, അവരുടെ നൂമറോളജിസംഖ്യയും, പേരിലെ അക്ഷരങ്ങളും സ്വഭാവസവിശേഷതകളില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നതാണ്. തിലകന്‍, ലതാ മങ്കേഷ്‌കര്‍, ഇന്ദിരാഗാന്ധി, എ.കെ.ജി. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, സദാം ഹുസൈന്‍, യേശുദാസ്, ലോഹിതദാസ് എന്നിവര്‍ 1ല്‍ ജനിച്ചവരാണ് എങ്കിലും എല്ലാപേര്‍ക്കും വ്യത്യസ്ത ഫലങ്ങളാണ് അനുഭവപെടുന്നത്. നരേന്ദ്ര മോദി യ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും ഒരേ ദിവസം അപകടം സംഭവിച്ചു എന്നാല്‍ മോദിയ്ക്ക് ബോംബേറില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയ്ക്ക് കല്ലേറ് കിട്ടി. അതുപോലെ തിരഞ്ഞെടുപ്പില്‍ രണ്ടുപേര്‍ക്കും മുഖം രക്ഷിക്കാന്‍ കഴിഞ്ഞു മറ്റുള്ളവര്‍ക്കെല്ലാം പരാജയമായിരുന്നു.ഒരു മിനിറ്റില്‍ 25000 പേര് ജനിക്കുന്നു. 50 കുട്ടികള്‍ പോഷകാഹാര കുറവ് മൂലം മരിക്കുന്നു. ഇരട്ട പ്രസവിക്കുന്നവര്‍ക്ക് ഒരു കുട്ടി ജനിച്ച് 4 മിനിറ്റ് വേണം അടുത്ത കുട്ടി ജനിക്കാന്‍. ആയതിനാല്‍ ഗ്രഹമാറ്റഫലം പാര്‍ട്ട് ഒന്ന്‍, പാര്‍ട്ട് രണ്ട് ഇങ്ങനെ രണ്ടായിട്ടാണ് നല്‍കുന്നത്. 108 പാദമാക്കിയാണ് ചെയ്തിരിക്കുന്നത്.

വ്യാഴ മാറ്റം പാര്‍ട്ട് 1

അശ്വതി : വളരെകാലമായി അനുഭവിച്ചു വന്നിരുന്ന വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീനഗ്രഹവാഹന യോഗം,വസ്തു ക്രയവിക്രയ സാധ്യത, വിവാഹ പ്രായമായവര്‍ക്ക് വിവാഹം നടക്കാന്‍ സാധ്യത. ധാതു നക്ഷത്രകാരായ നിങ്ങള്‍ക്ക് നല്ല കുതിര വര്‍ഷവും വ്യാഴന്റെ അനുകൂല്യവും നല്ല തിരക്ക് പിടിച്ചൊരുഭാഗ്യ വര്‍ഷമാണ്.ഇഷ്ടജന സഹകരണമുണ്ടാകും.സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം,സ്ത്രീ വിഷയ ഇടപെടലുകളും ഒഴിവാക്കണം.രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണം. മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. അശ്വതി 2,4,പാദക്കാരായ സ്ത്രീകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. കര്‍മ്മ രംഗത്ത് അദ്ഭുതമായമാറ്റമുണ്ടാകും. മാതൃ പിതൃക്കളെ കൊണ്ട് ഗുണങ്ങള്‍ ഉണ്ടാകും.ദാമ്പത്തിക സുഖക്കുറവ് മാറിവരും.സന്താനങ്ങള്‍ക്ക് ഉപരിപഠനം ലഭിക്കുന്നതാണ്. നിധി ലാഭം , ലോട്ടറി കിട്ടാന്‍ യോഗം, വിദേശ ജോലികാര്‍ക്ക് മെച്ചപെട്ട ആനുകൂല്യം ലഭിക്കും.കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും ലഭിക്കും.കഴിഞ്ഞ 24 വര്‍ഷമായുള്ളനിങ്ങളുടെ ദുരിതത്തിന്പരിഹാരമുണ്ടാകും. ഗണപതിയെ ഭജിക്കുക, ഭദ്രകാളിയെ ഭജിക്കുക.

ഭരണി : മൂലനക്ഷ്ത്രകാരായ നിങ്ങളെ കാത്തിരിക്കുന്നത് ഐശ്വര്യ പൂര്‍ണമായ ഒരു ജീവിതമാണ്.35 വര്‍ഷമായി നിങ്ങളെ അലട്ടികൊണ്ടിരിക്കുന്ന പ്രശനങ്ങള്‍ക്ക് പരിഹാരമുണ്ടാകും.മനസ്സില്‍ ഉദ്ധേശിച്ച കാര്യങ്ങള്‍ നേടിയെടുക്കും. വസ്തു വകകള്‍ വാങ്ങും.കര്‍മ്മ രംഗത്ത് പുരോഗതി കൈവരിക്കും.ആത്മ വിശ്വാസം വര്‍ദ്ധിയ്ക്കും.വിവാഹ ബന്ധം വഴി നേട്ടം.വിടെസത് നേട്ടമുണ്ടാകും. ലക്ഷ്യബോധത്തോടും ഏകാഗ്രതയോടു കൂടിയും പ്രവര്‍ത്തിച്ച് വിജയം കൊയ്യും. വിദേശവാസത്തിന്നുള്ള തടസ്സം മാറും.സജ്ജന സംസര്‍ഗം കൊണ്ട്‌നല്ല ഫലങ്ങള്‍ ലഭിക്കും.പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.ശത്രുക്കള്‍ മിത്രങ്ങള്‍ ആകും.ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് നേട്ടമുണ്ടാകും.റിയല്‍ എസ്‌റ്റേറ്റ് മേഘലയില്‍ നിന്നും നേട്ടമുണ്ടാകും. ഇഷ്ട്ടജനങ്ങളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഭിന്നത മാറും. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും.വിവാഹം നടക്കും,ഉദ്യോഗവും,ഉന്നത വിദ്യാഭ്യാസവും ലഭിക്കും.നിങ്ങളുടെ പിതൃക്കളെ പ്രീതിപെടുത്തുക.മാസത്തിലൊരു ദിവസം വെള്ളചോര്‍ ക്ഷേത്രത്തില്‍ നിന്നും വാങ്ങി കഴിക്കുക. ആനക്ക് പൈന്‍ആപ്പിള്‍ നല്‍കുക.

കാര്‍ത്തിക : ജീവനക്ഷത്രക്കാരാണ നിങ്ങള്‍.നിങ്ങളെ കാത്തിരിക്കുന്നത് 50 കൊല്ലമായി പിന്‍ തുടരുന്ന ദുരിതങ്ങളില്‍ നിന്നുള്ള മോചനമാണ് വിദേശതൊഴില്‍ ലാഭമുണ്ടാകും. അപ്രതീക്ഷിത ധനലാഭം. ഭൂമി , കുടുംബജീവിത്തിലുണ്ടായിരുന്ന സ്വരചെര്‍ച്ചകള്‍മാറി ഐശ്വര്യപൂര്‍ണമായ ജീവിതം നയിക്കും.ബന്ധുക്കളില്‍ നിന്നുള്ള സഹായസഹകരണം വര്‍ദ്ധിക്കും. ഉപകാരങ്ങള്‍ ലഭിക്കും. ജോലി ലഭിക്കും. രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സരീതി വഴി മോചനം ലഭിക്കും. ഇ്രടവകൂരുകാരായ സ്ത്രീജനങ്ങള്‍ക്ക് അപഖ്യാതി കേള്‍ക്കാന്‍ സാധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. പണം കടം കൊടുക്കരുത്. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്്യൂ. ക്രാര്‍ത്തിക 4അം പാടക്കാരായ പുരുഷന്മാര്‍ അപഖ്യാതി കേള്‍ക്കാന്‍ ഇടയുണ്ട് രോഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. ലഹരിപദാര്തങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. ഉദ്ധിഷ്ട്ടകാര്യ സാധ്യത്തിനു സാധ്യത. വ്യക്തമായ തീരുമാനത്തിലൂടെ. കാര്യങ്ങളില്‍ ഇടപെടാവു. പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും. ചിലകാലാഭിലാഷങ്ങള്‍ പൂവണിയും. സന്താനലാഭം, ഉപരിപീനത്തില്‍ മികവ് പ്രകടിപിക്കും,ലോട്ടറി,ചിട്ടി വായ്പ്പാ ലഭിക്കും.ദാമ്പതികസുഖം ഉണ്ടാകും.

രോഹിണി : ധാതു നക്ഷത്രകാരായ ഇവര്‍ ത്രേതായുഗ രാശിയിലാണ് ജനിച്ചിരിക്കുന്നത് കഴിഞ്ഞ 3 വര്‍ഷമായുള്ള ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുന്ന സമയമാണ് നിങ്ങള്‍ക്ക് ഗ്രഹമാറ്റ ത്തിലൂടെ ലഭിക്കുന്നത്പുതിയ കൂട്ടുകെട്ട് ഗുണാനുഭവം ഉണ്ടാകും. കലാകായിക പ്രവര്‍ത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും. ഇഷ്ട വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ഗ്രഹവാഹന പരിഷ്‌കാരം നടക്കും. പുരാതന ധനം ലഭിക്കും. അലങ്കാരവസ്ത്രാഭരണാതികള്‍, ആഡംബരവസ്തുക്കള്‍ വസ്തുക്കള്‍ ഇവ വാങ്ങും. കുടുംബാംഗങ്ങളില്‍പെട്ടവരുടെ സഹകരണവും സഹോദരസ്ഥാനീയരുടെ സഹായവും ഇഷ്ട്ടജന സഹായവും ലഭിക്കും. സുഖ ചികിത്സയ്ക്ക് സാധ്യത. യോഗാ പരിശീലനം, അന്യഗ്രഹവാസം, നേത്ര ഉദര രോഗം, വിനോദങ്ങളില്‍ അമിത താത്പര്യം, ഉദ്യോഗം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനു ജാതകനും സന്താനതിനും സാധ്യത. അധ്യാപന ബാങ്ക്, ഇന്‍ഷുറന്‍സ് റിയല്‍ എസ്‌റ്റേറ്റ് മേഖല, സ്വര്‍ണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം. രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷമത പുലര്‍ത്തണം. യാത്രാ വേളകളില്‍ വിലപിടിപ്പുള്ള സാമഗ്രികള്‍ നഷ്ട്ടപ്പെടാതെ സൂക്ഷിക്കണം. പുണ്യ സങ്കേതങ്ങള്‍ സന്ദര്‍ശിക്കും. മാധ്യമങ്ങളില്‍ ശോഭിക്കും. ശത്രുക്കളുടെ ശല്യം കുറയും. 4ആം പാദക്കാരായ സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷമത പാലിക്കണം. ശരീര ദുരിതമുണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത് പണം കടം കൊടുക്കരുത്.

മകയിരം : ധാതു നക്ഷത്രക്കാരാനിവര്‍. 30 വര്‍ഷമായി അനുഭവിച്ച ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കും. ചിതലരിച്ച ജീവിതമാണിപ്പോള്‍ അതുമാറി അത്ഭുതകരമായ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ധനപരമായ ഇടപാടില്‍ നേട്ടം ലഭിക്കും. ഗ്രഹം, വാഹനം,വങ്ങും. ജാതകനും സന്താനതിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും. എഴുത്ത്കാര്‍, ചിന്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍, സ്‌പോര്‍ട്‌സ് രംഗത്ത് പണമിറക്കുന്നവര്‍ എന്നിവര്‍ക്ക് കാലം അനുകൂലമാണ്. റിയല്‍ എസ്‌റ്റേറ്റ്,ഊഹ കച്ചവടം, ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കുക. തൊഴില്‍ രംഗത്തുള്ള സ്തംഭനം മാറും. കെട്ടിട പണി പൂര്‍ത്തീകരിക്കാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റം ലഭിക്കും. കുടുംബത്തില് മംഗല്യ ഭാഗ്യം നടക്കും.പൂര്‍വിക സ്വത്തിന്റെ അനുഭവമുണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മാറും. ധനലാഭം ഉണ്ടാകും. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ച് ചിന്തിച്ച് അവരോട് മാപ്പ് പറഞ്ഞ് രമ്യതയിലാകും. മിഥുനകൂറുകാരായ മകയിരം നക്ഷ്ത്രകാര്‍ക്ക് രാജ ബ്ഹുമാനം ,സല്‍കീര്‍ത്തി, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം, മന:ശാന്തി കുറവ്. 4ആം പാദക്കാരായ സ്ത്രീകള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. അപഖ്യാതിയ്ക്കു സാധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വേണം. ജോലി ലഭിക്കാന്‍ സാധ്യത. ഗ്രഹം, വാഹനം എന്നിവ മോടി പിടിപിക്കാന്‍ സാധ്യത. മകയിരം 1 ആം പാദക്കാരായ പുരുഷന്മാര്‍ക്ക് ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വേണം. ധനം കടം കൊടുക്കരുത്. ജോലിസ്ഥലത്ത് പ്രതീകം കരുതലോടെ പെരുമാറണം. ഭാര്യയുടെ ആരോഗ്യ നില പ്രത്യേകം ശ്രദ്ധിക്കണം.സന്താനത്തിന്റെ പഠനകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

തിരുവാതിര : ജീവ നക്ഷത്രക്കാരാണ്, സംഹാര നക്ഷത്രക്കാരാണ്, ത്രേതായുഗരാശിയില്‍ ജനിച്ചവരാണ് ഇവരുടെ 10 വര്‍ഷത്തെ ക്ലേശാനുഭവത്തില്‍ നിന്നും മോചനം ലഭിക്കുന്നതാണ്. ഉറക്കത്തിലായിരുന്ന നിങ്ങള്‍ ഗ്രഹ മാറ്റത്തിലൂടെ മാനിനെ പോലെ ഓടി നടന്ന് കാര്യങ്ങള്‍ നടത്തിയെടുക്കും. കള്ളക്കേസ്സില്‍ പ്രതിയാകാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷമതയോടെ പെരുമാറണം. കുടുംബാംഗങ്ങളുടെ പ്രവര്‍ത്തന ശൈലികൊണ്ട് നിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാകാം. ആയതിനാല്‍ കാര്യങ്ങള്‍ 10 പ്രാവശ്യം ചിന്തിച്ച് പെരുമാറുക. രോഗ നിര്‍ണ്ണയ ആവശ്യങ്ങള്‍ക്കും സന്താന ജനനത്തിനുമായി ആശുപത്രിയില്‍ പോകേണ്ടി വരും. വിദേശ പര്യടനം നടത്തും. കര്‍മ്മ രംഗത്ത് അംഗീകാരം പിടിച്ചു പറ്റും, ( 1ആം പാദക്കാര്‍ മാധ്യമങ്ങളില്‍ ശോഭിക്കും വളരെക്കാലമായി തീര്‍പ്പുകല്‍പ്പിക്കാതെ കിടന്ന വ്യവഹാരത്തില്‍ അനുകൂലവിധി ) ( 4ആം പാദക്കാരായ സ്ത്രീകള്‍ അഗ്‌നി സംബന്ധമായ അപകടങ്ങള്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ജല യാത്രകള്‍, പണം കടം കൊടുക്കല്‍, അപഖ്യാതി കേള്‍ക്കല്‍ എന്നിവയ്ക്ക് സാധ്യത. ) തൊഴില്‍ ലഭിക്കും, വാഹനം, ഗൃഹം എന്നിവ വാങ്ങാന്‍ സാധ്യത, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മോഹ വിലക്ക് ഭൂമി വാങ്ങും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഉപരിപടനത്തിന്നു സാധ്യത. പൂര്‍വ്വീക സ്വത്ത് ലഭിക്കും. സന്താനത്തിന് ഉപരി പഠനം നടക്കും. ചിട്ടി, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും. ഭാര്യയുടെ ആരോഗ്യ സ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീ സന്താനത്തിന്റെ കാര്യത്തില്‍ പഠനത്തിലും, പ്രണയ ബന്ധത്തിലും സൂക്ഷിക്കണം.

പുണര്‍തം : 5 വര്‍ഷത്തെ ദോഷാനുഭവങ്ങളില്‍ നിന്നും നല്ല ഫലങ്ങളുമായുള്ള ഒരു ഗ്രഹമാറ്റമാണ്‌. നിങ്ങളെ കാത്തിരിക്കുന്നത്. വാഹന, ഗ്രഹ,സന്താന യോഗം കാണുന്നു. കുടുംബജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. ഡിപ്പോസിറ്റ് ബാങ്കുകളില്‍ നിന്നും ധനലാഭം ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം. ആരോഗ്യ രംഗത്ത്‌ പ്രത്യേക ശ്രദ്ധ വേണം. ജീവിത പങ്കാളിയുടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ വേണം. സന്താനങ്ങല്‍ക്കും ജാതകര്‍ക്കും ഉന്നത വിദ്യാഭ്യാസം. ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരും മുടങ്ങികിടക്കുന്ന ബിസ്സിനസ്സ് രംഗം തെളിഞ്ഞു തുടങ്ങും.സഹായവും വായ്പ്പാ സൌകര്യവും ലഭിക്കും. അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും. വിദേശ യാത്ര തരപെടും. ഗൌരവകരമായ വിഷയങ്ങളില്‍ അലസത കാണിക്കരുത് ഇഷ്ട്ടജന സഹാവാസമുണ്ടാകും.സദസ്സുകളില്‍ അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരങ്ങളില്‍ വിജയം വരിക്കും.1 ആം പാദക്കാര്‍ ചീത്തകൂട്ടുകെട്ടു മൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വെള്ളത്തിലെ യാത്ര സൂക്ഷിക്കണം. അഗ്‌നിസമ്പന്തമായ അപകടസാധ്യത ലഹരിപദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. 4 ആം പാദക്കാരായവര്‍ക്ക് 1ആം പാദത്തിനു പറഞ്ഞതിന് പുറമേ സന്താനത്തിന്റെ പഠനകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുകയും സന്താനങ്ങളുടെ പ്രണയ ബന്ധത്തില്‍ സസൂക്ഷ്മം നിരീക്ഷണം നടത്തുകയും ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വര്‍ണാഭരണത്തിന്റെയും, പണത്തിന്റെയും നഷ്ട്ടം വരാതെ സൂക്ഷിക്കുകയും ഈശ്വര ഭജനത്തോടെ മുമ്പോട്ട് പോകുക. ്യൂഅയല്‍ക്കാരുടെയും ശത്രുക്കളുടെയും ശല്യം സസൂക്ഷ്മം നിരീക്ക്ഷിക്കുക. ധാതു നക്ഷത്രകാരും സൃഷ്ട്ടി നക്ഷത്രകാരുമാണിവര്‍.ത്രേതായുഗ കലിയുഗ രാശിയില്‍ വ്യാപിച്ചു കിടക്കുന്നു.ആമയെ പോലെ ഒതുങ്ങി കഴിയുന്നവരാണിവര്‍.

പൂയ്യം : മൂല നകഷത്രക്കാരാണിവര്‍, സ്ഥിതി നക്ഷത്രകാരാണ്, ഗ്രഹ മാറ്റം നിങ്ങളെ 12വര്‍ഷത്തെ ദുരിതത്തില്‍ നിന്നും മോചനത്തില്‍ എത്തിക്കുന്നു. ചിരകാലാഭിലാഷം പൂഒവനിയും. പല വിധത്തിലും ധനം വന്നു ചേരും, കുടുംബത്തില്‍ മുടങ്ങിക്കിടന്ന മംഗള കര്‍മ്മങ്ങള്‍ നടക്കും ഗ്രഹം, വാഹനം, സന്താനം എന്നിവ ലഭിക്കും. ജാതര്‍ക്കും സന്താനത്തിനും ഉപരിപഠനം ലഭിക്കും. കലാകായിക രംഗത്ത് അഭിവൃദ്ധിയുണ്ടകും കര്‍മ്മ മേഖല പുഷ്ടിപ്പെടും. അവിചാരിത ധന ലാഭമുണ്ടാകും. പുതിയ തൊഴില്‍ ലഭിക്കും.കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം. നഷ്ടപ്പെട്ടിരുന്ന മന:ശ്ശാന്തി ലഭിക്കും. വ്യവഹാരങ്ങളില്‍ വിജയം. ഉദ്ദേശിച്ച തൊഴില്‍ ലഭിക്കും. ( 1)ീ പാദക്കാരായവര്‍ ഭാര്യയുടെയും, ഭര്‍ത്താവിന്റെയും, സന്താനത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷമത വേണം. ലഹരി പദാര്‍ത്ഥത്തോട് വിട പറയണം. വെള്ളത്തിനെയും, അഗ്‌നിയും സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ) (3ആം പാദക്കാരായ സ്ത്രീകള്‍ പണം കടം കൊടുക്കരുതേ ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം. രണ്ടു പേരുടെയും ആരോഗ്യത്തിലും ആയുസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കണം.)

ആയില്യം : ജീവ നക്ഷത്രക്കാരാണ് സംഹാര നക്ഷത്രക്കാരാണ് കലിയുഗ രാശിയില്‍ ജനിച്ചവരാണ്. 20 വര്‍ഷമായി പിന്തുടരുന്ന ദോഷങ്ങളില്‍ നിന്നും പേരും പ്രശസ്തിയും ലഭിക്കുന്ന സമയമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശാസ്ത്രീയമായി ശരി എന്ന് തോന്നുന്നുവെങ്കിലും പ്രായോഗിക വശം കൂടി ചിന്തിച്ചു മാത്രമേ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാവൂ. ഭൂമിയുടെ ക്രയവിക്രയം നടക്കും, വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും, കുടുംബ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകും, ജാതകനും, സന്താനത്തിനും ഉപരിപഠനത്തിനു സാധ്യത, മുടങ്ങി കിടന്ന ബിസ്സിനസ്സ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാധ്യത, ലക്ഷ്യ ബോധവും നിശ്ചയ ദാര്‍ട്യവും ഉണ്ടാകും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ പുതിയ വഴികള്‍ വന്നു ചേരും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കും, ലഹരി പദാര്‍ഥങ്ങളിലും, ശാരീരിക പ്രശനങ്ങളിലും നിന്നും മാറി നില്‍ക്കണം, ജന്മദിനാഘോഷങ്ങളും, വിവാഹവാര്‍ഷികാഘോഷങ്ങളും, നല്ല സംഖ്യ ചിലവഴിച്ച് കൊണ്ടാടുക, വിദേശ ധനവും, വസ്തുക്കളും ലഭിക്കും, മന:സാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി, ഭോജനസൗഖ്യം, സല്‍കീര്‍ത്തി, പൂര്‍വ്വീക ധനം എന്നിവ ലഭിക്കും, മറ്റുള്ളവരുടെ വാക്കില്‍ വീഴരുത്, ഇഷ്ടജന പ്രീതി ലഭിക്കും, ആരോഗ്യം, ആയുസ്സ് എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം.

മകം : കൃത യുഗ രാശിയിലാണ് ജനിച്ചിരിക്കുന്നത്, ജീവ സൃഷ്ടി നക്ഷത്രങ്ങളാണ്, നിങ്ങളുടെ ദേഷ്യം കുറച്ചു മുന്നോട്ടു പോകണം, 25 വര്‍ഷത്തെ ദുരിതങ്ങളില്‍ നിന്നും മോചനം കിട്ടുന്ന ഗ്രഹമാണ് നിങ്ങളെ കാത്തിരിക്കുന്നത്, വസ്ത്ര ഭൂഷണാധികള്‍, ആഡംബര വസ്തുകള്‍ ഇവ വന്നു ചേരും, ഗൃഹ, വാഹന യോഗം, വസ്തു തര്‍ക്കത്തില്‍ അനുകൂല കോടതി വിധി, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, ശാന്തിയും സമാധാനവും കൈവരും, ആരോഗ്യം, ആയുസ്സ് ഇവയില്‍ പ്രത്യേകം, ശ്രദ്ധ കേന്ദ്രീകരിക്കണം, ജലം, അഗ്‌നി ഇവയില്‍ പ്രത്യേകം ശ്രദ്ധിക്കണം, നിയമജ്ഞര്‍, പുരോഹിതര്‍, അദ്ധ്യാപകര്‍, കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പോലിസ് വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് കാലം അനുകൂലമാണ്. മാധ്യമങ്ങളില്‍ ശോഭിക്കും, പ്രണയം ഒളിച്ചു വയ്ക്കും, ലഹരി പദാര്‍ത്ഥങ്ങളുടെയും, രാസ പദാര്‍ത്ഥങ്ങളുടെയും അപഖ്യാതി കേള്‍ക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം, തൊട്ടതെല്ലാം പൊന്നാക്കുന്ന സമയമാണ്, രോഗങ്ങളില്‍ നിന്നും മോചനം ഉണ്ടാകും, യാത്രകള്‍ വഴി നേട്ടം, ഇഷ്ടജനത്തെ കൊണ്ട് ഗുണ വര്‍ദ്ധന, ധന ഇടപാടില്‍ നേട്ടം, ജീവിത വിജയത്തിന് അടിത്തറ ഉണ്ടാകും, ഇഷ്ടസ്ഥാനത്ത് സ്ഥലം മാറ്റം ഉണ്ടാകും, ഗൃഹ, വാഹന, സന്താന യോഗം, അസാധ്യമെന്നു കരുതി മറ്റുള്ളവര്‍ കളയുന്ന പ്രവര്‍ത്തി വിജയത്തിലെത്തിക്കും,ഗുരു കാരണവന്മാരുടെയും, ഗുരു നാഥന്മാരുടെയും, ബ്രാമണശ്രേഷ്ടന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകുക.

പൂരം : കൃതായുഗ രാശിക്കാരാണിവര്‍ സ്ഥിതി നക്ഷത്രമാണ്, മൂല നക്ഷത്രമാണ്, ആഗ്രഹിച്ച വിദേശ യാത്ര സഫലമാകും, ഗ്രഹം, വാഹനം, സന്താനം ലഭിക്കും, ജോലിയിലെ പ്രശ്‌നങ്ങള്‍ വിജയകരമായി മറികടക്കാന്‍ സാധിക്കും, കുടുംബ ജീവിതത്തില്‍ ആഹ്ലാദം വന്നു ചേരും,ആരോഗ്യം, ആയുസ്സ് എന്നിവയില്‍ പ്രത്യേക ശ്രദ്ധ വേണം,കര്‍മ്മരംഗത്തു മേല്‍കോയ്മ ഉണ്ടാകും, ബിസ്സിനസ്സില്‍ നേട്ടം, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും,ജീവിത പങ്കാളിയുടെ ആരോഗ്യത്തിലും, ആയുസ്സിലും പ്രത്യേകം ശ്രദ്ധവേണം. ജലം, അഗ്‌നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ അകല്‍ച്ച മാറി നിങ്ങളുമായി യോജിപ്പിലെത്തും, എന്നാല്‍ ഇവരുമായുള്ള സഹകരണം സൂക്ഷ്മതയോടെ പെരുമാറണം, വിദേശ ജോലി തരപ്പെടും, ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും, ഉപരിപഠനത്തിനുള്ള സാധ്യത കുറവായി കാണുന്നതിനാല്‍ ഈശ്വര ഭജനത്തോട് കൂടിയും ബുദ്ധിപ്പൂര്‍വ്വവ്വും കൈകാര്യം ചെയ്യണം, സാമ്പത്തിക ഇടപാടില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം (4ആം പാദത്തില്‍ ജനിച്ചവര്‍ ലഹരി പദാര്‍ഥങ്ങള്‍, ധന ഇടപാടുകളും, ശാരീരിക ദുരിതമുണ്ടാകാതിരിക്കാനും, ജനനേന്ദ്രിയ, ഹൃദയ രോഗമുണ്ടാകാതിരിക്കാനും സന്താനങ്ങളുടെ മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,) വീട്ടമ്മമാര്‍ക്ക് തന്റെതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകളുണ്ടാകും, കൂട്ട് കുടുംബങ്ങളില്‍ താമസിക്കുന്നവര്‍ വിദ്വെഷങ്ങളുടെ ഫലമായി കുടുംബം വിട്ടു താമസിക്കാന്‍ അവസരം വന്നു ചേരും, ആയതിനാല്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, അനുരാഗ ബന്ധങ്ങള്‍ ബന്ധുമിത്രാദികളുടെ അംഗീകാരത്തോടെ വിവാഹത്തില്‍ കലാശിക്കും, തടഞ്ഞു വച്ച സ്ഥാന കയറ്റം ലഭിക്കും.

ഉത്രം : സംഹാര നക്ഷത്രമാണ്, ജീവ നക്ഷത്രമാണ്, കൃതായുഗ, ദ്വാപരയുഗത്തില്‍ വ്യാപിച്ചു കിടക്കുന്നു, കഴിഞ്ഞ 10 വര്‍ഷമായി ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറി നല്ല ഫലങ്ങള്‍ കൊണ്ടുവരുന്ന ഒരു ഗ്രഹമാറ്റമാണ്, നിങ്ങളെ കാത്തിരിക്കുന്നത്, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും,ഗുരു ദൈവ കൃപയുണ്ടാകുന്നതാണ്, സന്താന ഭാഗ്യം, ഭാഗ്യക്കുറിയോ, ചിട്ടിയോ, വായ്പയോ ലഭിക്കും. ഗൃഹ, വാഹന, ഉദ്യോഗ ലബ്ദി, രാജ ബഹുമാനം, പുരസ്‌കാര ലബ്ധി, നേതൃ സ്ഥാനമലങ്കരിക്കല്‍, ഉദ്യോഗ കയറ്റം, പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കല്‍, ലോക പ്രശംസ, ബന്ധുജന സമാഗമം,അതിഥി സല്‍ക്കാരം, പാരിതോക്ഷിതലബ്ധി,വിശ്വാസ വഞ്ചനക്ക് പാത്രമാകല്‍, ഇഷ്ട വാര്‍ത്താ ശ്രവണം,നവീന വസ്ത്രാബ്തി ലബ്ധി, വിദേശ യാത്രാ സാഫല്യം, മുകളില്‍ പറഞ്ഞതിന് പുറമേ കന്നി കൂറുകാര്‍ക്ക് സജ്ജന മാന്യത, മാധ്യമങ്ങളില്‍ തിളങ്ങും. സല്‍സംഗങ്ങളില്‍ പങ്കെടുക്കും, ആധാരത്തില്‍ ഒപ്പ് വയ്ക്കുമ്പോള്‍, സൂക്ഷമത വേണംജലം,അഗ്‌നി, ലഹരി പദാര്‍ത്ഥങ്ങളെന്നിവയില്‍ സൂക്ഷമത വേണം അസൂയക്കാരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ശല്യമുണ്ടാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാക്കി നേട്ടങ്ങള്‍ കൊയ്യും,വളരെകാലമായി തീര്‍പ്പ് കല്‍പ്പിക്കാതെ കിടന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പാകും പൂര്‍വ്വീക സ്വത്ത് ലഭിക്കും.

അത്തം : ദ്വാപര രാശിയിലാണ് ജനനം, സൃഷ്ടി ധാതു നക്ഷത്രക്കാരാണിവര്‍ ദൈവ ഗണത്തില്‍പ്പെട്ട നിങ്ങള്‍ കഴിഞ്ഞ 10 വര്‍ഷം കണ്ടനുഭവിച്ച ദുരിതത്തില്‍ നിന്നും മോചനവുമായി ഒരു ഗ്രഹമാറ്റമാണ് നിങ്ങളെ കാത്തിരിക്കുന്നത്, മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും, വിവാഹകാര്യത്തില്‍ തീരുമാനമാകും, മാധ്യമത്തില്‍ നിറഞ്ഞു നില്‍ക്കും, ധനം, തൊഴില്‍ സൂക്ഷമതയോടെ കൈകാര്യം ചെയ്യണം, സല്‍കീര്‍ത്തി, വിദേശ യാത്ര,ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, സദാചാര വിരുദ്ധ ജീവിതം എന്നിവ ഒഴിവാക്കണം. വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ നേടിയെടുക്കും, അഭിമാനക്ഷതത്തിനും, പ്രയത്‌നഫലകുറവിനും, സൗന്ദര്യപിണക്കവും ഉണ്ടാകും, മേലുദ്ധ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും, കൂട്ടുകെട്ടുകള്‍ മൂലം ഗുനങ്ങളുണ്ടാകും, കര്‍മ്മരംഗത്തു ഉന്നതസ്ഥാനം ലഭിക്കും, കേസ്സില്‍ അനുകൂല വിധിയുണ്ടാകും, ( അത്തം 1ഉം 4ഉം പാദക്കാര്‍ വെള്ളം, വൈദ്യുതി, ആരോഗ്യം, ആയുസ്സ് എന്നിവ പ്രത്യേക ശ്രദ്ധ വേണം, ഇഷ്ട ജനങ്ങള്‍ കുറ്റപ്പെടുത്തുന്ന സമയമാണ്, സഹോദര സ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും, രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം ) പ്രണയ ചിന്ത മനസ്സിനെ അലട്ടും, ജോലിമാറ്റം സംഭവിക്കും, ഇഷ്ടജനം ഒറ്റികൊടുക്കപ്പെടും, കലാകായിക രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം.

ചിത്തിര : സ്ഥിതി നക്ഷത്രക്കാരാണിവര്‍ ത്രേതായുഗ ദ്വാപര രാശികളില്‍ ജനനം, മൂല നക്ഷത്രക്കാരാണ്, ചിത്ര ഗുപ്തന്റെ നക്ഷത്രക്കാരാണ്, ഒത്ത നക്ഷത്രമായി 13 നക്ഷത്രങ്ങള്‍ 2 വശത്തുമായി സ്ഥിതി ചെയ്യുന്നു, മാലയുടെ ലോകറ്റുപോലെ. ഗൃഹം, വാഹനം, സന്താന യോഗം, ഉദ്യോഗലബ്ധി, പഠനകാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കും, തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും, മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും, വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം, പൊതുജന ശ്രദ്ധ പിടിച്ചു പറ്റും, കര്‍മ്മരംഗത്ത് അംഗീകാരം, മാനസ്സിനിഷ്ടപെട്ട തൊഴില്‍ ലഭിക്കും, പൂര്‍വ്വീക സ്വത്ത് ലഭിക്കും, പുസ്തകങ്ങള്‍ക്കും, ഔഷധങ്ങള്‍ക്കും, ധനം ചിലവഴിക്കും, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും, മംഗള കര്‍മ്മങ്ങള്‍ക്ക് തടസ്സം നേരിട്ടാലും അവസാനം കാര്യങ്ങള്‍ അനുകൂലമാകും, ( 1ആം പാദക്കാരും 4ആം പാദക്കാരും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും കുറക്കണം, ജലം, അഗ്‌നി എന്നിവയുമായിയുള്ള ബന്ധം സൂക്ഷിക്കണം, പണം കടം കൊടുക്കരുത്, ദേഹ ദുരിതമുണ്ടാകാന്‍ സാധ്യതയുണ്ട്, ജാതകനും, ജീവിത പങ്കാളിക്കും, സന്താനത്തിനും, സന്താനത്തിന്റെ പഠനകാര്യത്തിലും, പ്രേമ ബന്ധത്തിലും പ്രത്യേക ശ്രദ്ധവേണം,) ആധുനികമായ കണ്ടുപിടിത്തം നടത്തും, അഹം ഭാവവും, നിന്ദാശീലവും ഒഴിവാക്കണം, ഇഷ്ടജനങ്ങളുടെ അനൈക്യതകളാല്‍ വാടകവീട്ടിലേക്ക് താമസം മാറും, ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കാന്‍ ഇടവരും, പ്രകോപനങ്ങളില്‍ അകപ്പെടരുത്, പുണര്‍ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് സാധ്യത, കുടുംബത്തില്‍ ശാന്തിയും സമാധാനവും കൈ വരും, ജന്മദിനവും വിവാഹവാര്‍ഷികവും നല്ലപോലെ ആഘോഷിക്കാം, വാക്‌സംബന്ധമായ ദുരിതങ്ങള്‍ വിവാഹ സംബന്ധമായ ദുരിതങ്ങള്‍ തീരുന്നതിനായി മാസത്തിലൊരിക്കല്‍ വെള്ള നിവേദ്യം ക്ഷേത്രത്തില്‍ നടത്തി വ്രത ശുദ്ധിയോടെ കഴിക്കുക, മരിച്ച പിതൃക്കളെ വിചാരിക്കണം, ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കെണ്ടാതായി വരും,

ചോതി : ദ്വാപരയുഗത്തിലാണ് ജനിച്ചിരിക്കുന്നത്, സംഹാര ജീവ നക്ഷത്രങ്ങളാണ് താങ്കളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസവുമായിയാണ് ഗ്രഹമാറ്റം വരുന്നത്, ഗുണങ്ങളോന്നോന്നായി വര്‍ദ്ധിക്കും, വ്യവഹാരങ്ങളില്‍ വിജയം.ഉന്നതസ്ഥാനലഭ്ധി.കുടുംബത്തില്‍ മംഗളകര്മങ്ങള്‍ നടക്കും.ശത്രുക്കളുമായി നിലനിന്നിരുന്ന പിണക്കം തീരും.ശിക്ഷാനടപടികളില്‍നിന്നും മോചനം.പ്രണയബന്ധങ്ങളില്‍ വിജയം.ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കും.കുടുംബ ബന്ധങ്ങളില്‍ വര്‍ദ്ധിക്കും.അബദ്ധങ്ങളില്‍ ചാടരുത്.ആദരവ് ലഭിക്കും.മകരം,കുംഭ മാസങ്ങളില്‍ ഭൂ സ്വത്ത് ലഭിക്കാന്‍ യോഗം.ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റം,അനുകൂലസ്ഥലത്ത് ലഭിക്കും.പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തും. ചോതി 1 ആം പാദക്കാരും 4ആം പാദക്കാരും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്.ജലം, അഗ്‌നി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം.ധനം കടം കൊടുക്കരുത്. ദേഹ ദുരിതമുണ്ടാകാതെ സൂക്ഷിക്കണം ഉദ്യോഗാര്‍ഥികള്‍ക്ക് ഉദ്യോഗം ലഭിക്കും.ജാതകനും സന്താനതിനും പ്രണയത്തില്‍ ചെന്ന് ചാടരുത്. കുടുംബസ്വത്ത് ലഭിക്കും. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും പുതിയ ചികിത്സാരീതികള്‍ നടപ്പിലാക്കും. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച്‌നഷ്ട്ടം വരുത്തരുത്.മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.മാതാവിന്റെയും പിതാവിന്റെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം.

വിശാഖം : ദ്വാപരയുഗത്തിലായി വ്യാപിച്ച് കിടക്കുന്നു.സൃഷ്ട്ടി ധാതു നക്ഷത്രക്കാരാണ്.മുരുകനേയും ഭാര്യമാരെയും പ്രാര്‍ഥിക്കുക.ഗ്രഹവാഹന സന്താന വിവാഹയോഗം. കുറെ ദിവസമായി അനുഭവിച്ച ദുരിതത്തിന് ശാന്തിയുമായാണ് ഗ്രഹമാറ്റം വരുന്നത്.വിദേശത്ത് ജോലി സാധ്യത.കുടുംബത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കും.കര്‍മ്മ രംഗം പുഷ്ട്ടി പെടും.ബിസ്സിനസ്സില്‍ അഭിവൃദ്ധി. ജന്മദിനവും,വിവാഹാഘോഷങ്ങളും ആഘോഷിക്കുക. ആനുക്കൂല്യങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും.1 ആം പാദക്കാരും 4 ആം പാദക്കാരും ജലം, അഗ്‌നി എന്നിവ സൂക്ഷിക്കണം. അപഖ്യാതി കേള്‍ക്കാന്‍ ഇടവരും. ലഹരി പദാര്‍ത്ഥ ങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. പണം കടം കൊടുക്കരുത്. വാക്കു തര്‍ക്കങ്ങള്‍ നടത്തരുത് ആരോഗ്യം ശ്രദ്ധിക്കണം.്യൂപുതിയ പദ്ധതികള്‍കണ്ടെത്തും.സാബത്തിക തടസ്സം മാറും. രോഗ മോചനം ലഭിക്കും.ഇഷ്ട്ട ജനം വഴി നേട്ടമുണ്ടാകും.ഭാഗ്യ പരീക്ഷണത്തില്‍ വിജയം,പഠനത്തില്‍ വിജയം.ഉന്മേഷം വര്‍ദ്ധിക്കും.മാധ്യമത്തില്‍ ശോഭിക്കും. ആഡംബരത്തിന് പണം ചിലവഴിക്കും.മാതാവിനെയും പിതാവിനെയും പ്രത്യേകം ശ്രദ്ധിക്കണം.കുടുംബസ്വത്ത് ലഭിക്കും. കേസ് രമ്യതയിലാകും. ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും. ജാമ്യം, ഭാഗം, കുറി, ഫണ്ട്, വായ്പ, ലോട്ടറി എന്നിവ ലഭിക്കാന്‍ സാധ്യത. യുവാക്കള്‍ ജോലികാര്യങ്ങളില്‍ തട്ടിപ്പിനിടയാകാന്‍ സാധ്യത യുള്ളതിനാല്‍ കരുതലോടെ മുന്നെറണം. പണം കടം കൊടുക്കരുത്.

അനിഴം : കലിയുഗ രാശിക്കാരാണ്.സ്ഥിതി നക്ഷത്രമാണ്. മൂലനക്ഷത്രമാണ്. പ്രധാനപെട്ട പ്രമാണത്തില്‍ ഒപ്പുവയ്ക്കും. പുരാതന ധനം ലഭിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വ്യവസായ, തൊഴില്‍ രംഗത്ത് ചില തടസ്സങ്ങള്‍ വന്നു ചേരും. മേലുധ്യോഗസ്ഥന്മാരുടെ നീരസം സംബാധിക്കും. ഗൃഹ, വാഹന, സന്താന, ഉപരി പഠന യോഗം കാണുന്നു. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്. വിവാഹാലോചനകള്‍ നടക്കും.വിദേശയാത്ര തരപ്പെടും.ആത്മീയകാര്യങ്ങളില്‍ പ്രത്യേക താത്പര്യം ഉണ്ടാകും. സീരിയല്‍, സിനിമ, തുടങ്ങിയ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് കാലം നുകൂലമാണ്.മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും.ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ സാധ്യത.അച്ഛനമ്മമാര്‍ക്ക് മക്കളോടുകൂടി ഒന്നിച്ചു താമസിക്കാന്‍ യോഗം. രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും. സര്‍വ്വ ലാഭ ഐശ്വര്യങ്ങളും സുഖാനുഭവങ്ങളും ലഭിക്കുംഇഷ്ട ജനങ്ങളില്‍ നിന്നും സഹകരണം ലഭിക്കും. പ്രശസ്തരുമായി ഇടപഴകാന്‍ അവസരം ലഭിക്കും. പുത്രന് തന്നെക്കാള്‍ ഉന്നത പദവിയോടുകൂടിയ ഉദ്യോഗം ലഭിച്ചതില്‍ അഭിമാനിക്കും.മറ്റുള്ളവരുടെ കാഴ്ചപാടില്‍ ധനാട്യനാണെന്ന് തോന്നുന്ന വിധത്തില്‍ജീവിക്കുമെങ്കിലും സാമ്പത്തികമായി അവസ്ഥ മോശമായിരിക്കും. ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തംചെയ്യും.1 ഉം 4 ഉം പാദക്കാര്‍ ധനം കടം കൊടുക്കരുത്രോഗത്തിന്റെ കാര്യത്തിലും ആയുസ്സിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ലഹരി പദാര്‍ത്ഥ ങ്ങള്‍ ഉപയോഗിക്കരുത്. വെള്ളം, അഗ്‌നി സൂക്ഷിക്കണം. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

തൃക്കേട്ട : കലിയുഗ രാശിക്കാരാണ, ജീവസംഹാരനക്ഷത്രക്കാരാണിവര്‍. അനുഭവിച്ചുവന്ന ദുരിതങ്ങള്‍ക്ക് ചിലമാറ്റങ്ങള്‍ വരുന്നതാണ. ഗ്രഹ വാഹന സന്താന ഉപരിപഠനയോഗം കാണുന്നു. വിദേശ യാത്ര നടക്കും. വ്യാപാര രംഗത്ത് പുരോഗതി. അസുഖങ്ങള്‍ക്ക് പുതിയ ചികിത്സാരീതി വഴി മോചനം കിട്ടും.ഭരണാധികാരികളും ആത്മീയകാരകരും,വധഭീഷണി നേരിടേണ്ടിവരും.അപവാദത്തിനു സാധ്യത. മനസ്സാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കും.ചുമതലകള്‍ വര്‍ദ്ധിക്കും. കുടുംബസുഖവും,ഗ്രഹസുഖവും ലഭിക്കും.വൈദുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം.സ്ഥലംമാറ്റം ഉണ്ടാകും.ജന്മദിനവും,വിവാഹ വാര്‍ഷികവും നന്നായി ആഘോഷിക്കുക.സംഘടന പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.ഉത്തമ വിവാഹം നടക്കാം.വ്യവഹാര വിജയം,വിശിഷ്ട ഭോജന സൗഖ്യം,മേലുദ്യോഗസ്തരുടെ അപ്രീതി വരാതെ സൂക്ഷിക്കണം.ബിസ്സിനസ്സില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.അത് തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യണം.സഹോദര സ്ഥാനീയരില്‍നിന്ന് സഹായം ലഭിക്കും.ചെയ്തുപോയ കുറ്റങ്ങള്‍ ക്ഷമിക്കും.കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും.പാരിതോഷിതങ്ങള്‍ ലഭിക്കും.മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നല്ല തുക സംഭാവന ചെയ്യും.മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും.ഭാഗ്യക്കുറി, ചിട്ടി, വായ്പ്പാ എന്നിവ ലഭിക്കും.മാധ്യമങ്ങളില്‍ ശോഭിക്കും. മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും.പുതിയ ജീവിതച്ചര്യകളാല്‍ ജീവിതം സന്തോഷപ്രദമാക്കും.വഞ്ചനയില്‍ അകപെടാതിരിക്കുക.1ഉം 4ഉം പാദക്കാര്‍ ധനം കടം കൊടുക്കരുത്.ശരീര പീഡയ്ക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക.മനശാന്തി കുറവുണ്ടാകും.ആയതിനാല്‍ തൊഴില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

മൂലം : കൃതയുഗ രാശിക്കാരാണ്. സൃഷ്ട്ടി ധാതു നക്ഷത്രക്കരാണിവര്‍.കഴിഞ്ഞ കുറെ വര്‍ഷങ്ങള്‌ലായിട്ടുള്ള ക്ലേശാനുഭവത്തിനു കുറവുണ്ടാക്കി കൊണ്ടാണ് പുതിയ ഗ്രഹമാറ്റം വരുന്നത്.കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.പ്രശസ്തി ഉണ്ടാകും.മാധ്യമങ്ങളില്‍ ശോഭിക്കും.ഭാഗ്യക്കുറി, ചിട്ടി, വായ്പ എന്നിവ ലഭിക്കും. ഭൂമി, വാഹനം, സന്താനം എന്നിവയ്ക്ക് സാധ്യത.കുടുംബപരമായും,തൊഴില്‍പരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും.പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.നിദ്രാ ഭംഗം, ലഹരി പദാര്‍ത്ഥത്തിന്റെ സ്വാധീനത്തില്‍കുടുങ്ങി കുഴപ്പം സൃഷ്ട്ടിക്കരുതെ.കുടുംബത്തില്‍ മംഗള കര്‍മം നടക്കും.യശസ്സ്,കര്‍മ്മ പുഷ്ട്ടി എന്നിവ ഉണ്ടാകും. ഐശ്വര്യവും, സന്തോഷവും ,ആഗ്രഹ സാഫല്യം ഉണ്ടാകാം.അന്യ ദേശത്ത് ജോലിക്കുപോകാനും സ്വദേശത്തു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കാര്യ സാധ്യം വരും. തര്‍ക്കത്തില്‍ പെട്ടിരുന്ന ഭൂമി മറ്റു സ്വത്തുക്കള്‍ എന്നിവ അനുഭവത്തില്‍ വരും.നേതൃ സ്ഥാനത് എത്തും.പുതിയ പദ്ധതികള്‍ആസ്സൂത്രണം ചെയ്ത് നടപ്പിലാക്കും. ആരോഗ്യനിലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം.അസൂയക്കാരുടെയും ശത്രുക്കളുടെയും പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കണം.പൊതുവേദികളില്‍ പ്രത്യക്ഷപെടുമ്പോള്‍ അപമാനിതനാവാന്‍ഇടയുള്ളതിനാല്‍ സൂക്ഷിക്കണം. ജന്മദിനവും, വിവാഹവാര്‍ഷികവും നടത്തി വിരുന്നു സത്കാരംനല്‍കണം. വിദേശ നിര്‍മിത വസ്തുക്കള്‍ ലഭിക്കും. ഭാഗ്യകുറിയോ, ചിട്ടിയോ, വായ്പയോ ലഭിക്കും. അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ക്ഷേത്രങ്ങളുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കും. കുടുംബത്തില്‍ മംഗള കര്‍മം നടക്കും. അഗ്‌നി, വാതകം , വൈദ്യുതി, വാഹനം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ ജലം, ലഹരി പദാര്‍ത്ഥത്തിന്റെ ഉപയോഗം എന്നിവയില്‍ നല്ല ശ്രദ്ധവേണം. ഉന്നത വ്യക്തികളുടെ സഹായത്താല്‍ ഉന്നതവിജയം നേടും.രാഷ്ട്രീയ സമ്മര്‍ദ്ധത്തിനു വിധേയമായി പ്രവര്‍ത്തിക്കും.1്രഉം 4ഉം പാദക്കാര്‍ പണം കടം കൊടുക്കരുത് അപഖ്യാതി കേള്‍ക്കാന്‍ സാധ്യതയുണ്ട്.പ്രേമ ബന്ധ ത്തിലേര്‍പെടരുത്.

പൂരാടം : കൃതായുഗക്കാരാണിവര്‍, സ്ഥിതി നക്ഷത്രവുമാണിവര്‍, സംഗീതവാദ്യ നൃത്തകലാകായിക മത്സരങ്ങളില്‍ വിജയം കൊയ്യും, പ്രശസ്തിയും ലഭിക്കും, വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ രാഹുവിന്റെ സഹായം ലഭിക്കും, ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും, ഇവരുടെ ചങ്ങാത്തം അത്ര നന്നല്ല, തൊഴില്‍ മേഘലയോട് ബന്ധപ്പെട്ട് ദൂരയാത്ര ചെയ്യും, 3 വര്‍ഷമായി ഉണ്ടായിരുന്ന മന:ശാന്തിയില്ലായ്മ ധനപരമായ പ്രതിസന്ധികള്‍, ജോലിയിലുണ്ടായിരുന്ന പ്രതിസന്ധികള്‍ മാറുന്നതാണ്, കുടുംബ സുഖ വര്‍ദ്ധന, മംഗളകര്‍മ്മങ്ങള്‍ നടക്കും, ബിസിനസ്സില്‍ ഉയര്‍ച്ച, സാമ്പത്തിക നേട്ടം, ഗൃഹ നിര്‍മ്മാണത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ മാറും,അമ്മയും, ഭാര്യയുമായി ജീവിക്കാനനുവദിക്കാത്ത അവസ്ഥക്ക് മാറ്റം വരും, വഹാന ലാഭം, ഇഷ്ടജന സംഗമം, രോഗശമനം, അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കും, വിവാദങ്ങളില്‍ വിജയിക്കും, പ്രവൃത്തി മേഖലയില്‍ പ്രതിസന്ധികള്‍ മാറും, സല്‍കര്‍മ്മങ്ങള്‍, തീര്‍ഥയാത്രകള്‍, സത്സംഗം എന്നിവയില്‍ പങ്കെടുക്കും, കഠിനമായ അദ്ധ്വാനം കൊണ്ട് ചുമതലകള്‍ നിര്‍വഹിക്കും, പൂര്‍വ്വീക സ്വത്ത് ലഭിക്കും, ഗവണ്മെന്റിന്റെ അംഗീകാരം ലഭിക്കും, പിതൃ, ഗുരു, മാതൃ എന്നിവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം, പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും, അദ്ധ്യാപകന്മാര്‍ക്കും, പുരോഹിതന്മാര്‍ക്കും, നിയമ, ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്കും കാലം അനുകൂലമാണ്, ആരോഗ്യ നിലയില്‍ പ്രത്യേകം ശ്രദ്ധവേണം, സഹോദരങ്ങളുമായി അഭിപ്രായഭിന്നത ഉണ്ടാകാതെ സൂക്ഷിക്കണം, നിലനിന്നിരുന്ന കാര്യതടസ്സം മാറും, ഉദ്ധ്യോഗം അന്വേഷിക്കുന്നവര്‍ക്ക് കാലം അനുകൂലം, ( പുരാടം 1ആം പാദക്കാരും 4ആം പാദക്കാരും, ആരോഗ്യ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, ധനം കടം കൊടുക്കരുത്, ജലവും, വൈദ്യുതിയും സൂക്ഷിക്കണം, പൂരാടം 2ഉം, 3ഉം പാദക്കാര്‍ സന്താനത്തിന്റെ കാര്യത്തിലും, ജീവിത പങ്കാളിയുടെ കാര്യത്തിലും 1ഉം, 4ഉം പാദത്തിന്റെ കാര്യങ്ങളില്‍ കൂടി സൂക്ഷിക്കേണ്ടതാണ് )

ഉത്രാടം : കൃതായുഗ ദ്വാപരയുഗ രാശിയില്‍ വ്യാപിച്ചു കിടക്കുന്നു, സംഹാര ജീവ നക്ഷത്രക്കാരാണിവര്, കുറച്ചു കാലമായി അനുഭവിച്ച ദുരിതങ്ങള്‍ക്ക് മോചനവുമായാണ് ഗ്രഹ മാറ്റം വരുന്നത്. നിങ്ങളുടെ കുഴിഞ്ഞ ബുദ്ധികാരണം കുടുംബങ്ങളില്‍ ദുരിതം വരുത്തി വയ്ക്കരുത്. അത് നിങ്ങള്‍ക്ക് തന്നെ അനുഭവിക്കേണ്ടി വരും. ഗൃഹ, വാഹന, സന്താന വിവാഹ ഭാഗ്യമുള്ള സമയമാണ്. കലാ പ്രവര്‍ത്തകര്‍ക്ക് കാലം അനുകൂലം, ഉപരി പഠനത്തിനു അശ്രാന്ത പരിശ്രമം നടത്തണം, രോഗങ്ങള്‍ക്ക് പുതിയ ചികിത്സാ രീതിയിലൂടെ ശമനം കണ്ടെത്തും, സജ്ജന ബഹുമാന്യത ബിസ്സിനസ്സ് പുരോഗതി, ഇഷ്ട ജനങ്ങള്‍ മൂലം ഗുണാനുഭവം, സ്ഥാന ചലനം, ചിട്ടി, വായ്പ ഇവ വഴി ധന ലാഭം ഉണ്ടാകും, സഹോദര സ്ഥാനീയരില്‍ നിന്നും പ്രതികൂല നിലപാടുണ്ടാകും, സാമ്പത്തിക വിഷമതകള്‍ മാറും, കുടുംബ സുഖം ലഭിക്കും, മന:സുഖം ലഭിക്കും, പൊതുരംഗത്തു പ്രശസ്തി, പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ദക്ഷ യാഗത്തില്‍ സതീ ദേവി അപമാനിതയായതുപോലെ അപമാനത്തിനു സാധ്യതയുള്ളതിനാല്‍ ഈശ്വര പ്രീതി നോക്കി മാത്രം പങ്കെടുക്കുക, വിദേശത്തുള്ള ബന്ധുക്കള്‍ വഴി സഹായങ്ങള്‍ ലഭിക്കും, സുകൃത കര്‍മ്മങ്ങള്‍ ചെയ്യാനും, മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും യോഗമുണ്ട്. പരിഹരിക്കപ്പെടാതിരിക്കുന്ന പ്രശ്‌നങ്ങള്‍ ദൈവ കൃപയാല്‍ പരിഹിക്കപ്പെടും,ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും, മാധ്യമങ്ങളില്‍ തിളങ്ങും, രാഷട്രീയക്കാര്‍ക്ക് അവരുടെ പ്രവൃത്തി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പൂര്‍വ്വ്വീക സ്വത്ത് ലഭിക്കും, കുടുംബത്തില്‍ ആരോഗ്യം, ആയുസ്സ് എന്നീ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വയ്ക്കണം,

തിരുവോണം : ദ്വാപരയുഗ രാശിയാണ്.സൃഷ്ട്ടിധാതുനക്ഷത്രക്കരാണിവര്‍ കഴിഞ്ഞ കുറെ കാലമായുള്ള ദുരിതത്തില്‍ നിന്നും മോചനം കിട്ടുന്ന ഗ്രഹമാറ്റമാണ് വരാന്‍ പോകുന്നത്.ദശരഥനെ പോലെ ഒരു വ്യക്തി നിങ്ങളെ തകര്‍ക്കുകയാണ്. അത് ബുദ്ധി പൂര്‍വ്വം കൈകാര്യം ചെയ്യണം.എല്ലാമുണ്ടെങ്കിലും പട്ടിണിയുംപരിവട്ട വുമായാണ് തങ്കളുടെ ജീവിതം.ഈശ്വര ഭജനത്തിലൂടെയും ഔഷദ സേവയിലൂടെയും പരിഹാരം കാണേണ്ടതാണ്. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും.വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും.പ്രണയസാഫല്യം, വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം ഉണ്ടാകും.സന്തോഷകരമായ ദാമ്പത്യജീവിതം,നിങ്ങളുടെ പ്രവൃത്തി മൂലം നഷ്ട്ട പെടുത്തരുതേ പൂര്‍വികസ്വത്ത്‌ലഭിക്കും.രോഗത്തില്‍ നിന്നും മുക്തി, സന്താനങ്ങള്‍ക്ക്, ജാതകര്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കും ചിട്ടി,വായ്പ, എന്നിവയ്ക്ക് യോഗം. ആരോഗ്യ പ്രശ്‌നത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇഷ്ട്ട ജനപ്രീതി,സന്താനത്തിന്റെ പഠനത്തിലും, പ്രേമകാര്യതത്തിലും പ്രത്യേക ശ്രദ്ധ വേണം. തിരുവോണം 1ഉം 4ഉം പാദക്കാരും ജലം, അഗ്‌നി, എന്നിവ സൂക്ഷിക്കണം. കടം കൊടുക്കരുത് ലഹരി പദാര്‍ത്ഥംഉപയോഗിക്കരുത്. 2ഉം 3ഉം പാദക്കാര്‍ ദേഹദുരിതത്തിനു സാധ്യത. പണം കടം കൊടുക്കരുത്.മൂത്തവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിവേണം

അവിട്ടം : ത്രേതായുഗ ദ്വാപര യുഗത്തില്‍ വ്യാപിച്ചു കിടക്കുന്നു.സ്ഥിതി നക്ഷത്രമാണ്. മൂലനക്ഷ്ത്രവുമാണ്. ദശരഥനേ പോലെ വിവാഹജീവിതം ദുരിത നിറഞ്ഞതാണ്. ഭാര്യയെ കൊണ്ടും, സന്താനത്തെ കൊണ്ടും, മൂത്ത സഹോദരനെ കൊണ്ടും മാതാവിനെകൊണ്ടും ജീവിതം ദുരിതം നിറഞ്ഞതാണ്. അതിനാല്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. 3 വര്‍ഷമായുള്ള സ്തംഭനാവസ്ഥയ്ക്ക് പരിഹാരവുമായാണ്ഗ്രഹമാറ്റം വരുന്നത്. സര്‍വ്വാഭിഷ്ട്ടസിദ്ധി, കീര്‍ത്തി, യശസ്സ്, ഗൃഹ വാഹന വിവാഹയോഗം, ഉദ്യോഗലാഭം, സ്ത്രീകള്‍ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. ആധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും.ധന വരവിന് സാധ്യത. കുടുംബ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അന്തസ്സ്‌നിലനിര്‍ത്തും.വാക്ക് പാലിക്കും.കലാ സാഹിത്യ പ്രവര്‍ത്തനം മൂലം മേന്മ ഉണ്ടാകും.പുതിയ മന്ത്രോപാസന നടത്തും.പൊതു പരിപാടികളില്‍ പങ്കെടുത്ത് അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനിക്ക് സാധ്യത യുള്ളതിനാല്‍ അത്തരം പ്രവൃത്തികളില്‍ നിന്നും ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കണം.കര്‍മ്മതടസ്സം മാറി പുരോഗതിയുണ്ടാകും.ദീര്‍ഘകാലമായി കൊണ്ടുനടന്നകാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയും.മാധ്യമത്തില്‍ ശോഭിക്കാന്‍ കഴിയും.ശത്രുക്കള്‍ പലപ്പോഴും.മിത്ര രൂപത്തില്‍ വരികയും കുഴിയില്‍ ചാടിക്കുകയും ചെയ്യും.ആയതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണം.ഇഷ്ട്ട ജന സഹവാസം ആഗ്രഹവും അഭിലാഷവും നടക്കും.ആത്മാഭിമാനം വര്‍ധിക്കുന്ന സംഭവങ്ങളുണ്ടാകും.തൊഴില്‍ മാറ്റത്തിന് സാധ്യത.ധഇതിനു പുറമേ 1 ആം പാദക്കാര്‍ ജാതകനും ജീവിത പങ്കാളിയുംആരോഗ്യവും,ആയുസ്സും പ്രത്യേകം സൂക്ഷിക്കണം.ജലം,അഗ്‌നി,എന്നിവ പ്രത്യേകിച്ച്.പണം കടം കൊടുക്കരുത്.വാക്കുകള്‍ സൂക്ഷിച്ച്പ്രയോഗിക്കുക,ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്.4ആം പാദക്കാര്‍ സന്താനത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.്യൂ

ചതയം : ത്രെതായുഗരാഷിക്കാരന്നാണ്, സംഹാര ജീവ നക്ഷത്രമാണ്ണ്!. നിങ്ങളുടെ കുഴിഞ്ഞ ബുദ്ധിക്കാരണം, നിങ്ങള്‍ കുഴിക്കകതാണ് കിടക്കുന്നത്. ഇത് മനസ്സിലാക്കി സത്പ്രവര്‍ത്തി ചെയ്യുക്ക. 7 വര്‍ഷമായുള്ള ദുരിതങ്ങള്‍ക്ക് മോച്ചനവുമായിയാണ് പുതിയ ഗ്രഹമാറ്റം വരുന്നത്. ഗ്രഹ വാഹന മംഗല്യ, ഉദ്യോഗലാഭം, കര്മതടസ്സം മാറ്റുന്നു, ധനവരവ്, സ്ഥാനമാനങ്ങള്‍, സൌഭാഗ്യം, യശസ്സ്, കീര്‍ത്തി വസ്ത്രാഭരണലാഭം, ഉന്നതവ്യക്തിയുടെ സഹായത്താല്‍ കാര്യങ്ങള്‍ നടന്നുപോകും. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കപെടും. വിദേശബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. പുണ്യക്ഷേത്ര സന്ദര്‍ശനം നടത്തും.ജോലി അന്വേഷിക്കുന്നവര്‍ക്ക്‌ജോലി ലഭിക്കും.ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കും.വിദേശ യാത്രയ്ക്ക് യോഗം.പ്രണയബന്ധത്തില്‍ നേട്ടം.സന്താനങ്ങളില്‍ നിന്നും നേട്ടം.ആത്മവിശ്വാസം ഉണ്ടാകും.സമചിത്തതയോടെ പ്രവര്‍ത്തിക്കും.പുത്രന്റെ ഉയര്‍ച്ചയില്‍ പാര പണിയരുത്.സന്താനഭാഗ്യം,സഹായഹസ്തം നീട്ടുന്നവരെ സഹായിക്കാനുള്ള അവസരങ്ങള്‍ നഷ്ട്ട പെടുത്തരുത്.കൃത്യനിഷ്ട്ട പാലിക്കാന്‍ പരമാവധി ശ്രമിക്കണം.കലാസാമൂഹികസാംസ്‌ക്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും.മാനസിക ഉണര്‍വ്വ് വര്‍ദ്ധിക്കും.എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം.വിശ്വാസവഞ്ചനയ്ക്ക്ഇടവരരുത്.വിദേശധനം ലഭിക്കും.വാക്വാദങ്ങളില്‍ ഇടപെട്ട്പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. മാധ്യമത്തില്‍ ശോഭിക്കും.ബന്ധുക്കളില്‍നിന്നും വിരോധങ്ങളും ഔദ്യോഗിക രംഗത്ത്ശത്രുക്കളും ഉണ്ടാകാതെ സൂക്ഷിക്കണം.രാഷ്ട്രീയം,കല,കായികം,വ്യവസായം ഇവക്ക്കര്‍മ്മരംഗത്ത്പ്രതിസന്ധിക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.ച്രതയം 1ആം പാദക്കാരും 4ആം പാദക്കാരും ജലം,അഗ്‌നി ഇവ സൂക്ഷിക്കണം.കര്‍മ്മരംഗംസൂക്ഷിക്കണം.വാക്കുകള്‍ സൂക്ഷിക്കണം.സന്താനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.ചെറു മക്കളുടെ ആരോഗ്യം,ആയുസ്സ് ഇവ ശ്രദ്ധിക്കണം.്യൂ

പൂരുരുട്ടാതി : ദ്വാപരകലിയുഗരാശിയില്‍ വ്യാപിച്ച്കിടക്കുന്ന സൃഷ്ട്ടി ധാതു ക്ലെശാനുഭാവങ്ങള്‍ക്ക് ഒരു നല്ല മാറ്റത്തെ പ്രതീക്ഷിച്ചാണ്ഗ്രഹമാറ്റം വരുന്നത്.തൊഴില്‍പരമായി മുന്നേറ്റം.സാമ്പത്തികവിഷമങ്ങള്‍ക്ക് ശമനമുണ്ടാകും.കലാസാംസ്‌കാരികരംഗത്തുള്ളവര്‍ക്ക് പ്രശസ്തി,അവസരങ്ങളും ലഭിക്കും.സഹോദരങ്ങള്‍ വഴി നേട്ടം.ഭൂമി വീടിന് തൊട്ടടുത്തുവാങ്ങും.ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും.സന്താനങ്ങളുടെ വിദ്യാഭ്യാസം,വിവാഹം,ഉദ്യോഗം ഇവയ്ക്കു വേണ്ടി ഈശ്വര പ്രാര്‍ത്ഥനശക്തമാകണം.സര്‍വ്വാഭീഷ്ട സിദ്ധി ലഭിക്കും.തൊഴില്‍ രംഗത്ത് മേലധികാരികള്മായി ഉരസരുത്.വിദേശഗമനം,പരീക്ഷകളില്‍ സമുന്നത വിജയം ലഭിക്കും.മനസ്സാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.അയല്‍ക്കാരുടെയും ശത്രുക്കളുടെയും പ്രവര്‍ത്തനം സസൂക്ഷ്മം ശ്രദ്ധിക്കുക.രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്ന നിങ്ങള്‍ക്ക് പുതിയ ചികിത്സാരീതി വഴി ആശ്വാസം ലഭിക്കും.വിശിഷ്ട വസ്ത്രാഭരണ ഭൂഷണ സുഖം കിട്ടും.അലസത വിട്ടൊഴിയും.പൊതുരംഗത്ത്‌നേട്ടം.ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും,വ്യായാമവും,യോഗാസനങ്ങളും ഭക്ഷണ ക്രമീകരണവും ശീലിക്കണം.ഉദ്യോഗത്തിന് പുറമേ ധനലാഭാമുള്ളവ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.സമ്പത്ത്‌സമൃദ്ധിയ്ക്ക് യോഗമുണ്ട്.പുത്രപൌത്രാധികള്മായി വിദേശത്ത വസിക്കാന്‍ യോഗമുണ്ട്.മികച്ച പ്രകടനം കാഴ്ചവച്ച് മനസന്തോഷത്തിനും പാരിതോഷികത്തിനും അര്‍ഹാനാകും. കുടുംബ സൗഖ്യം രക്തനാഡി ദൂഷ്യ റോഗമുണ്ടാകും.തിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കിയവര്‍ക്ക് ഉന്നത സ്ഥാനത്തേയ്ക്ക് സ്ഥാനലഭ്ധി ലഭിക്കും.മാധ്യമങ്ങളില്‍ ശോഭിക്കും.രഹസ്യ പ്രവര്‍ത്തനത്തില്‍ഏര്‍പ്പെട്ട് പരാജിതരാകരുത്.പുതിയ കൂട്ടുകെട്ട് ഗുണം ചെയ്യും.1്ര ആം പാദക്കാരും 4 ആം പാദക്കാരും ജലം, അഗ്‌നി ലഹരി പദാര്‍ത്ഥങ്ങള്‍,ആരോഗ്യം,ആയുസ്സ്,ഇവയില്‍ പ്രത്യേകം ശ്രദ്ധിക്കുക.2,3, പാദക്കാര്‍ മൂത്ത സഹോദരത്തിന്റെയും മാതാവിന്റെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കണം.

ഉതൃട്ടാതി : കലിയുഗരാശിയാണ്.സ്ഥിതി മൂല നക്ഷത്രമാണ്. 7 വര്‍ഷത്തെ ദുരിതത്തിന് ശമനവുമായാണ് ഗ്രഹമാറ്റം കടന്നു വരുന്നത്.ശത്രുക്കളുമായിട്ടുള്ള വിയോജിപ്പ് കുറയും.ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക്കാലം അനുകൂലമാണ്.ബിസ്സിനസ്സില്‍ അഭിവൃദ്ധി ഉണ്ടാകും.പ്രണയം സഫലമാകും.ഔദ്യോഗിക സ്ഥലം മാറ്റം ഇഷ്ട്ട ജനങ്ങളുടെ ഗുനാനുഭവം,ഇണയുമായി സൗന്ദര്യ പിണക്കം തീര്‍ന്ന് രമ്യതയിലാകും.വിദ്യാര്‍ഥികള്‍ക്കും നിയമജ്ഞര്‍ക്കും അധ്യാപകര്‍ക്കുംധനവര്‍ദ്ധന,അംഗീകാരം,സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി,മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്.പൊതുവേദിയില്‍ അപഹാസ്യത്തിനും മാനഹാനിക്കും സാധ്യതുള്ളതിനാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.പുതിയ സംരംഭതിലെര്‍പെട്ടുവിജയിക്കും. ചെയ്യാത്തകുറ്റത്തിന് ശിക്ഷഅനുഭവിക്കുംകര്‍മ്മരംഗത്ത് അന്ഗീകാരവും അഭിനന്ദനവുംകിട്ടും.ഗ്രഹം,വാഹനം,പരിഷ്‌ക്കരിക്കും.കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.ഉയര്‍ന്ന സ്ഥാന ലഭ്ധി,അഭിനയ സാധ്യത,വാക്വാദങ്ങളില്‍ വിജയിക്കും.ജാതകനും സന്താനതിനും ഉപരിപഠനതിന് സാധ്യത.സന്താന സൗഖ്യം,യശസ്സ്,കീര്‍ത്തി,ജന്മദിന,വിവാഹ വാര്‍ഷികം നന്നായി കൊണ്ടാടുക.പ്രവര്‍ത്തി വിജയം,അന്തവിശ്വാസത്തിലകപെട്ടു ദിനചര്യകളില്‍ വ്യതിയാനമുണ്ടാകും.ആരോഗ്യപരമായ മേല്‍കൈ,ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ,ഇഷ്ട്ട ജനത്തില്‍ നിന്നും ഗുണാനുഭവം,സഹായഹസ്തം നീട്ടുന്നവരെ സഹായിക്കും മാനസിക സന്തോഷം.തിരെഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ഉന്നത സ്ഥാനംകിട്ടും.വിദേശ ജോലിക്ക് സാധ്യത,മാധ്യമങ്ങളില്‍ ശോഭിക്കും.ഉ്രതൃട്ടാതി 1ഉം 4ഉം പാദക്കാര്‍ ആരോഗ്യം,ആയുസ്സ്,ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ പ്രത്യേകം ശ്രദ്ധിക്കണം. 2ഉം 3ഉം പാദക്കാര്‍ സന്താന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം,പണം കടം കൊടുക്കരുത്.

രേവതി :
കലിയുഗരാശിക്കാരാണ,സംഹാരജീവനക്ഷത്രകാരാണ്.7 വര്‍ഷത്തെ ദുരിതത്തില്‍ നിന്നും മോചനവുമായാണ് ഗ്രഹമാറ്റം വരുന്നത്. ചിതലരിച്ചു കിടന്ന നിങ്ങളുടെ ജീവിതം മാനിനെ പോലെ ഓടാന്‍ തുടങ്ങും.മാനസിക അസ്വസ്ഥതകള്‍ ശമിക്കും.ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ട്ട സ്ഥലത്ത് ജോലി ലഭിക്കും.വിദ്യാനിലവാരം ഉയര്‍ത്താന്‍ കഴിയും.ഭാഗ്യംപുഷ്ട്ടിപെടും. ഇഷ്ട്ടജന സഹായത്താല്‍ കാര്യ സാധ്യം,അവിചാരിത ധനലാഭം ഉണ്ടാകും.യുക്തിപൂര്‍വ്വംചിന്തിച്ച് പ്രവര്‍ത്തിക്കുക.റിയല്‍ എസ്‌റ്റേറ്റ് മേഘലയില്‍ ഇടപെടും.ഉപകാരികളെ മറക്കാന്‍ ഇടയാകും.തൊട്ടതെല്ലാം പോന്നാകും. കാര്യ വിഘ്‌നം തട്ടി മാറ്റി വിജയകൊടി സ്ഥാപിക്കും.ദീര്‍ഘ നാളായി കൊണ്ടുനടന്ന മോഹങ്ങള്‍ ചെയ്ത് തീര്‍ത്തു അഭിനന്ദനം ഏറ്റുവാങ്ങും.കുടുംബത്തില്‍ മംഗല്യ സിദ്ധിയ്ക്ക് വേണ്ടി പുണ്യകര്‍മ്മങ്ങള്‍ നടത്തി കായ സാധ്യം വരും.കുടുംബ സൗഖ്യം വര്‍ദ്ധിക്കും.അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്.വിദേശത്ത് ജോലി സാധ്യത.ബന്ധുജനസന്ദര്‍ശനം,മനസുഖം നല്‍കും.ജീവിതാഭിലാഷങ്ങള്‍ യാതാര്‍ത്ഥ്യംആകും.പുന:പരീക്ഷയില്‍ വിജയിക്കും.സാമ്പത്തിക സഹായം നല്‍കുമ്പോള്‍ രേഖകള്‍ വാങ്ങാന്‍ മറക്കരുത്.അസ്ഥി,നാഡിരോഗപീടകള്‍ക്ക് ആയുര്‍വേദ ചികിത്സ വേണ്ടിവരും.പ്രകൃതിദുരന്തങ്ങളില്‍ പെടരുത്.അന്യരുടെ വാക്കുകേട്ട്അബദ്ധത്തില്‍ചാടരുത്ആത്മീയഗുരുവില്‍നിനും അനുഗ്രഹം ലഹിക്കും.സന്താനങ്ങളുടെ സന്തോഷത്തില്‍ മനം കുളിര്‍ക്കും.ലഹരി പദാര്‍ത്ഥങ്ങളുടെ വലയില്‍ നിന്നും രക്ഷ പ്രാപിക്കണം. ഉന്നതവ്യക്തികളുടെ പരിചയം,ശുപാര്‍ശ,ജാമ്യം നില്‍ക്കല്‍,ഇവ ഗുണം ചെയ്യും.ആരോഗ്യ വര്‍ധനവിന് പുതിയ ചികിത്സാരീതിയും,യോഗമുറയും അഭ്യസിക്കുക.സ്ത്രീകളില്‍ രക്തസ്രാവലക്ഷണംകണ്ടാല്‍ സൂക്ഷിക്കണം.കുടുംബ സ്വത്തില്‍ തര്‍ക്കം വരും.അവ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം.പ്രണയത്തില്‍ നിന്നും വിട് നില്‍ക്കണം.ഭാരണാധികള്‍ക്ക് പ്രതിസന്ധിയ്ക്ക് സാധ്യത. ്രരേവതി 1 ഉം 4 ഉം പാദക്കാര്‍ അഗ്‌നി,ജലം,മാതാവിന്റെ ആരോഗ്യനില,കര്‍മ്മരംഗം,ഇവ സൂക്ഷമത വേണം.2ഉം 3ഉം പാദക്കാര്‍ സന്താനത്തിന്റെയും ഭാര്യയുടെയും ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്.

ശുഭം

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

33 വര്‍ഷമായി ജ്യോതിഷ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories