ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വൈഡൂര്യം ( cat's eye )


വൈഡൂര്യം ( cat's eye )

നഷ്ട ധനം തിരിച്ചു കിട്ടാന്‍ പണ്ടുകാലത്ത് രാജാക്കന്മാരുടെ കൈവശവും, ക്ഷേത്രങ്ങളിലും ധാരാളം രത്‌ന ശേഖരമുണ്ടായിരുന്നു. സ്വര്‍ണ്ണത്തേപ്പോലെ തന്നെ അതിലേറെ വിലപിടിപ്പുള്ളതാണ് രത്‌നം. രാജ്യത്തിന്റെ സാമ്പത്തിക ശേഖരത്തില്‍ മുതല്‍ കൂട്ടാണ് രത്‌നങ്ങള്‍. സമ്പന്നരുടെ സ്വത്തായിരുന്നു അവ. ഇന്നിപ്പോള്‍ രത്‌നങ്ങളെന്ന് പറഞ്ഞ് സാധാരണ കല്ലുകളും, ക്രിസ്റ്റലുകളും വാങ്ങി ധാരാളം പേര്‍ വഞ്ചിതരാകുന്നു.

രത്‌നങ്ങള്‍ വെറുതെ ധരിക്കുവാന്‍ പറ്റിയവയല്ല. അവയ്ക്ക് ഗുണവും ദോഷവുമുണ്ട് ഇന്ദ്ര നീലവും വജ്രവുമൊക്കെ ധരിച്ച് വലിയ കഷ്ടങ്ങള്‍ സംഭവിച്ചവരുണ്ട്. ഇന്ദ്രനീലം ധരിച്ച് കുടുംബത്തിലും തനിക്കും ബുദ്ധിമുട്ട് ഉണ്ടായതിനാല്‍ അതൂരി പുഴയില്‍ ഒഴുക്കി കളഞ്ഞതായി ഒരു അനുഭവസ്ഥ എന്നോട് പറഞ്ഞിട്ടുണ്ട്.

പാശ്ചാത്യ രീതിയില്‍ സൂര്യ രാശിയെ അടിസ്ഥാനമാക്കിയും, പൗരസ്ത്യ രീതിയില്‍ ലഗ്‌ന രാശിയെ അടിസ്ഥാനമാക്കിയും രത്‌നം നിര്‍ദ്ദേശിക്കാറുണ്ട്. ഏതു രീതിയയാലും പരസ്പരം വൈരുദ്ധ്യമുണ്ടാകാത്ത രീതിയില്‍ രത്‌നങ്ങള്‍ ധരിച്ചാല്‍ ആയുരാരോഗ്യത്തിനും സൗഭാഗ്യത്തിനും ഉത്തമമാണ്. കൂടാതെ ജന്മരാശി, ജന്മ നക്ഷത്രം, ജനനതീയതി ഇവയൊക്കെ ആസ്പദമാക്കിയും ചിലര്‍ രത്‌ന നിര്‍ണ്ണയം നടത്താറുണ്ട്.

അശ്വതി, മകം, മൂലം എന്നീ നക്ഷത്രത്തില്‍ ജനിച്ചവര്‍ കേതു ദശയിലാണ് ജനിക്കുന്നത് അതായത് ഈ നക്ഷത്രങ്ങളുടെ അധിപന്‍ കേതുവാണ്. അതുകൊണ്ട് മാത്രം ഇവര്‍ വൈഡൂര്യം ധരിക്കാന്‍ യോഗ്യരായെന്നു വരില്ല. കേതു നില്‍ക്കുന്ന രാശിയോഗങ്ങള്‍ നോക്കി മാത്രമേ ഇക്കാര്യങ്ങള്‍ നിശ്ചയിക്കുവാന്‍ കഴിയൂ. ജാതകന്റെ 8, 12 രാശിഭാവങ്ങളില്‍ കേതു നിന്നാല്‍ വൈഡൂര്യം ധരിക്കാതിരിക്കുക. കേതുവിന് ക്ഷേത്രമില്ലാത്തതിനാല്‍ മറ്റു രത്‌നങ്ങളെപ്പോലെ തിരഞ്ഞെടുക്കുവാന്‍ ബുദ്ധിമുട്ടാകും.

വളരെ ശ്രേഷ്ടമായ രത്‌നമാണിത്. ദുഷ്ട ശക്തികളില്‍ നിന്ന് പൈശാശിക ബാധാ ശക്തികളില്‍ നിന്നുണ്ടാകുന്ന നെഗറ്റീവ് ഊര്‍ജത്തെ നശിപ്പിക്കുവാനുള്ള കഴിവ് ഇതിനുണ്ടെന്ന് പറയുന്നു. ഇത് ധരിച്ചാല്‍ ദാരിദ്ര്യം ഇല്ലാതാകും. അസുഖങ്ങള്‍ മാറും, ശത്രു ജയം സാധ്യമാകും മനസ്സിന് ഊര്‍ജ്ജസ്വലതയുണ്ടാകും, മറ്റുള്ളവരെ ആഘര്‍ഷിക്കുവാന്‍ കഴിയും, പേര്, പ്രശസ്തി, ധനം എന്നിവ നേടാനാകും. തന്നിലെ മുന്‌കോപത്തെ ഇല്ലാതാക്കും, കുട്ടികള്‍ക്ക് ഉയര്‍ച്ചയുണ്ടാകും, മക്കളില്ലാത്തവര്‍ വൈഡൂര്യം ധരിച്ചാല്‍ പുത്ര ലാഭം പ്രതീക്ഷിക്കാം, അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും, ത്വക്ക് രോഗങ്ങള്‍, മുഖക്കുരു മുതല്ലായവ സുഖപ്പെടും, cat's eye ധരിക്കുന്നവര്‍ക്ക് ചര്‍ദ്ദി, പനി എന്നിവയുണ്ടാകില്ല.

Advocates, Cine directors and producers, Film actors, Journalist തുടങ്ങിയവര്‍ ധരിച്ചാല്‍ അവരുടെ മേഖലയില്‍ ഉയര്‍ച്ചയുണ്ടാകും. അതുപോലെ തന്നെ മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരും ജോലിയില്‍ ഉയര്‍ച്ചക്കായി cats eye ധരിക്കാവുന്നതാണ്.

എങ്ങനെയുള്ളവര്‍ ഈ രത്‌നം ധരിക്കാം ?

ഒരു വിദഗ്ദ്ധ ജ്യോതിഷിയുടെ അഭിപ്രായമനുസരിച്ചേ ഇവ ധരിക്കാവൂ. നക്ഷത്രാടിസ്ഥാനാമാക്കി രാഹുവിന്റെയും കേതുവിന്റെയും രത്‌നം ധരിക്കുന്നത്‌ കൊണ്ട് ശരിക്കുള്ള ഫല പ്രാപ്തി കിട്ടിലെന്നു മാത്രമല്ല ദോഷങ്ങള്‍ക്കും കാരണമാകാം. കേതുവിന് ശുഭ ദൃഷ്ടിയുണ്ടെങ്കില്‍ വൈഡൂര്യം ധരിക്കാം, 3, 6, 11 ഭാവങ്ങളിലോ നില്‍ക്കുന്ന കേതുവിന്റെ ദാശാകാലത്തും ധരിക്കാം, എന്തായാലും ജാതകം വിശദമായി നോക്കിയതിനുശേഷം മാത്രം ധരിക്കാം. 4, 13, 28, 9, 18, 27 എന്നീ തീയയതികളില്‍ ജനിച്ചവര്‍ cat's eye ധരിക്കരുത്. 7, 16, 25 തീയതികളില്‍ ജനിച്ചവര്‍ ധരിച്ചാല്‍ ആരോഗ്യം, ധനം, വിജയം എന്നിവയുണ്ടാകും, കേതു ഗ്രഹത്തെ പ്രീതിപ്പെടുത്തിയാല്‍ ഒരു രക്ഷാവലയംപ്പോലെ നമ്മെ കാത്തു കൊള്ളും, 'കുജവത് കേതു' എന്നതിനാല്‍ വിഘ്‌നേശ്വരാനുഗ്രഹവും കുജ പ്രീതിയും ഉണ്ടാകും, വിവാഹം നടത്തിത്തരും, ആഗ്രഹങ്ങള്‍ പെട്ടെന്ന് സഫലീകൃതമാകും, നഷ്ടപ്പെട്ട മന:സാനിദ്ധ്യം തിരിച്ചു കിട്ടും.

രത്‌നം ധരിക്കുമ്പോള്‍ 2 carat എങ്കിലും ധരിക്കണം, സ്വര്‍ണ്ണത്തിലൊ വെള്ളിയിലോ ധരിക്കാം. പഞ്ചലോഹത്തിലും ധരിക്കാവുന്നതാണ്. ആദ്യമായി ധരിക്കുമ്പോള്‍ ചൊവ്വാഴ്ച്ച രാവിലെ 7 മണിക്കുള്ളില്‍ ( അതായത് സുര്യോദയം മുതല്‍ 1 മണിക്കൂറിനുള്ളില്‍ ചൊവ്വയുടെ കാല ഹോരയില്‍ ) ധരിക്കുക, വലതോ ഇടതോ കൈയ്യില്‍ മോതിര വിരലില്‍ ധരിക്കാം. ജാതക വശാല്‍ രണ്ടിലോ നാലിലോ ഭാവങ്ങളില്‍ കേതു നില്‍ക്കുകയും പഠിക്കുവാന്‍ മോശമായും ഉള്ള കുട്ടികള്‍ക്ക് വൈഡൂര്യം ധരിക്കുന്നത് കൊള്ളാം. പഠിത്തത്തില്‍ ശ്രദ്ധയുണ്ടാകും, പക്ഷെ ജ്യോതിഷിയുടെ നിര്‍ദ്ദേശാനുസരണം മാത്രം ധരിക്കുക.

വൈഡൂര്യത്തിന്റെ ഉപകരണങ്ങളാണ് hawk eye, tiger eye മുതലായവ cats eye, beryl എന്നും അറിയപ്പെടുന്നു. cat eye തണുത്ത വെള്ളത്തില്‍ ഇട്ട് വച്ച് പിറ്റേ ദിവസം ആ ജലം കുടിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും

ആദ്യമായി മോതിരം കൈയ്യില്‍ ധരിച്ച് കേതു മന്ത്രം ജപിക്കുക കേതുവിനും കേതു സ്ഥാനാധിപനും വഴിപാടുകള്‍ നടത്തുക

കേതു മന്ത്രം

'അശ്വധ്വജായ വിദ്മഹേ
ശൂല ഹസ്തായ ധീമഹി
തന്നോ കേതു പ്രജോതയാത്' :
ഓം കേതവേ നമ;'

'പലാശ പുഷ്പ സങ്കാശം
താരക ഗ്രഹ മസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യകം'

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories