ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ജാതകം


ജാതകം

ബ്രഹ്മാണ്ഡം എന്നത് പ്രകൃതിയും പുരുഷനും സമസ്ത ജീവജാലങ്ങളും അടങ്ങിയതാണ്. കൂട്ടത്തില്‍ പഞ്ച ഭൂതാത്മകങ്ങളും സത്വം, രജസ്സ്, തമസ്സ് എന്നീ മൂല പ്രകൃതിയുടെ പരിണാമമാണ് ബ്രഹ്മാണ്ഡം. പ്രപഞ്ച കാരണവും ഇത് തന്നെ. പ്രകൃതിയില്‍ നിന്ന് വിദ്യയും, അവിദ്യയും, മഹത്വവും, അഹങ്കാരവും, മായയും എല്ലാം ഉണ്ടാകുന്നു. മഹത്വമെന്നാല്‍ ബുദ്ധി, ഞാനെന്ന ഭാവം, അഹങ്കാരം.

ഈശ്വരന്റെ (അത് അല്ലാഹുവോ, കര്‍ത്താവോ ആരുമായിക്കൊള്ളട്ടെ ) പരമസ്വരൂപത്തില്‍ നിന്ന്! പ്രകൃതിയും, പുരുഷനും ഉത്ഭവിച്ചു. ഇവ രണ്ടും ചേര്‍ത്ത് മറ്റൊരു രൂപത്തില്‍ പ്രളയകാലത്ത് നശിപ്പിക്കുകയും സൃഷ്ടിയുടെ ആദിയില്‍ കൂടിച്ചേരുകയും (ചേര്‍ക്കുക) ചെയ്യുന്നു. ഇതിനെയാണ് കാലമെന്ന് പറയുന്നത് കാലം കടന്നു പൊയ്‌ക്കൊണ്ടിരിക്കും. ഇതിനു തുടക്കവും, ഒടുക്കവും ഇല്ല. സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ കാലത്തിന്റെ അംശങ്ങളായി തുടര്‍ന്ന്‌കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള കാലാവസ്ഥയില്‍ (കാലത്തിന്റെ അവസ്ഥ) ഇവിടെ മനുഷ്യനും, മറ്റു ജീവ ജാലങ്ങളും, മലയും, പുഴയും, വൃക്ഷങ്ങളും, സസ്യങ്ങളും ജനിക്കുകയും, മരിക്കുകയും ചെയ്യുന്നു. ഇതെല്ലാം പ്രകൃതിയുടെ വരദാനമാണ്. ഇവിടെ മനുഷ്യനായി ജനിക്കുക എന്നത് ഏറ്റവും ഭാഗ്യമായി കാണേണ്ടതുമാണ്. ഈശ്വരന്റെ ഓരോ സൃഷ്ടിക്കും ഓരോ ഉദ്ദേശങ്ങളുണ്ടാകും. ആ പര ബ്രഹ്മത്തിന്റെ ഇച്ഛക്കൊത്തു ജീവിക്കാനായാല്‍ മാത്രമേ ജന്മം സഫലമാകൂ. അതെങ്ങനെ സാധിക്കും? കഴിഞ്ഞ ജന്മം നാം ആരായിരുന്നു? അതായത് നമ്മുടെ കര്‍മ്മം എന്തായിരുന്നു? പണ്ഡിതനോ, പാമരനോ, ദുര്‍മാര്‍ഗ്ഗിയോ, ശ്രേഷ്ടനോ എന്നറിയുവാന്‍ ഒരേയൊരു മാര്‍ഗ്ഗമാണ് ജാതകം. അതായത് പൂര്‍വ്വ ജന്മത്തില്‍ ചെയ്ത കര്‍മ്മത്തിന്റെ ശുഭാ ശുഭഫലങ്ങള്‍ (ശുഭവും, അശുഭവും) നവഗ്രഹങ്ങള്‍ കാണിച്ചു തരുന്നു.

ജീവിതം ഒരു നാടകമാണെന്നും അതിലെ കഥാപാത്രങ്ങളാണ് നാമെന്നും പറയാറുണ്ട്. ഒരു മനുഷ്യായുസ്സ് 120 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്നു. 90 വയസ്സ് വരെയെങ്കിലും ജീവിക്കുന്നവര്‍ ധാരാളം. ഇത്രയും കാലം ഈ ഭൂമിയില്‍ ജീവിച്ചിട്ട് എന്തു നേടി എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കൂടാതെ സഹ ജീവികള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്നും. കൊട്ടാര സദൃശമായ വീടും വലിയൊരു ബാങ്ക് ബാലന്‍സ്സും ഉണ്ടായതുകൊണ്ട് നമ്മെ വല്ലവരും ഓര്‍ക്കുമോ? പോകുമ്പോള്‍ എടുത്തിട്ടു പോകുവാന്‍ പറ്റുമോ? ഇല്ല എന്നാല്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്ന നന്മകള്‍ നമ്മെ അനശ്വരരാക്കും. ഇതിനു സഹായിക്കുവാന്‍ ജ്യോതിഷത്തിനും ജാതകത്തിനും കഴിയും. ഈ ഭൂമിയില്‍ സത്യമായിട്ടുള്ളത് ജനനവും, മരണവും മാത്രമാണ്. ജനിച്ചാല്‍ മരിക്കുമെന്ന് തീര്‍ച്ചയായും നമുക്കറിയാം. ബാക്കിയൊന്നും പ്രവചിക്കുവാന്‍ ആവാത്തതാണ്. അങ്ങനെ സംഭവിക്കാം എന്ന് മാത്രമറിയാം ഒരു മനുഷ്യന് 108 പ്രാവശ്യം മരണം ഒരു ആയുസ്സില്‍ സംഭവിക്കും. അതില്‍ 107 അകാലമാരണവും 1 നിത്യമായതും. നമ്മുടെ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന 107 തരത്തിലുള്ള അപകടങ്ങളെ (രോഗമായും, ക്ഷതമായും മറ്റും) ഒഴിവാക്കാവുന്നതാണ്. ഇവക്ക് അകാലമൃത്യു എന്നും പറയും. ജപദാന ഹോമാര്‍ച്ചനാദികള്‍ കൊണ്ട് അകാല മൃത്യുവിനെ ഒഴിവാക്കാവുന്നതാണ്. അങ്ങനെയായാല്‍ ഈ ലോകത്തില്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കാമെന്നര്‍ത്ഥം.

ജ്യോതിഷം അന്ധവിശ്വാസമല്ല അത് ആരെയും അന്ധവിശ്വാസി ആക്കുന്നുമില്ല. മഹത്തായ ശാസ്ത്രമാണത്. അതില്‍ ഭൂരി ഭാഗവും ഫല ഭാഗം ഒഴിച്ചുള്ളവയെല്ലാം ശുദ്ധമായ സയന്‍സാണ്. അങ്ങേയറ്റം വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുന്ന മോഡേന്‍ സയന്‍സും, മെഡിക്കല്‍ സയന്‍സും പരിപൂര്‍ണ്ണ വിജയമാണോ? ഏതെങ്കിലും ഡോക്ടര്‍ക്ക് ഇയാള്‍ ഇത്ര കാലം ജീവിക്കുമെന്ന് പറയാനാവുമോ? അവരുടെ ECG, EEG, X ray എന്നിവ പോലെയാണ് രാശി ചക്രവും ജ്യോതിഷിയും. ഡോക്ടര്‍ക്ക് തെറ്റ് പറ്റുന്നത് പോലെ ചില ജ്യോതിഷിക്കും തെറ്റ് പറ്റാം. രണ്ടുപേരും കൈകാര്യം ചെയ്യുന്ന ശാസ്ത്രത്തിന്റെ കുറ്റമല്ലത് കൈകാര്യം ചെയ്യുന്നതിന്റെ പിശകാണ്.

ജനനം പോലെയുള്ള സംഗതി നടക്കുമ്പോള്‍ ആ കൃത്യ സമയത്തെ ആധാരമാക്കി ബ്രഹ്മാണ്ഡത്തിലുള്ള ഗ്രഹങ്ങളുടെ സ്ഥിതിയെ ശുദ്ധമായ ഗണിതത്തിന്റെ സഹായത്തോടു കൂടി നിജപ്പെടുത്തി ആഴ്ച, നക്ഷത്രം, തിഥി, കരണം, സൂര്യ ചന്ദ്രയോഗം എന്നിവ കൃത്യമായി രേഖപ്പെടുത്തുന്ന ചാര്‍ട്ടാണ് ജാതകം. ഇതാണ് മനുഷ്യന്റെ തലയിലെഴുത്ത് അഥവാ തലക്കുറി. ഈ തലയിലെഴുത്തിനെ ഈശ്വരന്റെ സഹായത്തോടെ കുറെ കൂടി നന്നാക്കിയെടുക്കുവാന്‍ സാധിക്കും. ജീവിതത്തെ മുന്നോട്ടു നയിക്കുവാനുള്ള ഒരു മാര്‍ഗ്ഗ രേഖയാണത്. അത് ഹിന്ദുവിന്റെ മാത്രം കുത്തകയല്ല. മനുഷ്യ നന്മക്ക് വേണ്ടി മഹാ ഋഷീശ്വരന്മാരും മറ്റും എഴുതി വച്ചതാണ്. താല്‍പര്യമുള്ളവര്‍ക്ക് സ്വീകരിക്കാം.

മനുഷ്യായുസ്സ് 120 വര്‍ഷമെന്ന് പറഞ്ഞു അത് നവഗ്രഹങ്ങള്‍ക്ക് വീതിച്ചു കൊടുത്തിരിക്കുന്നു അതിങ്ങനെയാണ് അശ്വതി മുതല്‍ 9 നക്ഷത്രങ്ങള്‍ക്ക് യഥാക്രമം കേതു 7 വര്‍ഷം, ശുക്രന്‍ 20 വര്‍ഷം, സൂര്യന്‍ 6 വര്‍ഷം, ചന്ദ്രന്‍ 10 വര്‍ഷം, ചൊവ്വ 7 വര്‍ഷം രാഹു 18 വര്‍ഷം, വ്യാഴം 16 വര്‍ഷം, ശനി 19 വര്‍ഷം, ബുധന്‍ 17 വര്‍ഷം, എന്നിങ്ങനെയാണ്. അതിനെ ദശാകാലം എന്നു പറയുന്നു.തുടര്‍ന്ന്! മകം തുടങ്ങി 9 നക്ഷത്രങ്ങള്‍ ഇതേ രീതിയില്‍ തന്നെയാണ്. 120 വര്‍ഷം ജീവിതം ഇല്ലാത്തതിനാല്‍ അശ്വതിയിലോ, ആയില്യത്തിലോ, മൂലത്തിലോ ജനിക്കുന്ന വ്യക്തിക്ക് അവസാന ദശയായ ബുധദശ മുഴുവനും അതിനു മുന്‍പുള്ള ശനിദശ ഭാഗീകമായും കിട്ടാതെ വരും. ഇത് മാറ്റ് ദശാകാലങ്ങളിലും എല്ലാവര്‍ക്കും ബാധകമാകുന്നു. ബ്രഹ്മാണ്ഡത്തിന്റെ ഒരു സൂക്ഷ്മരൂപമായ സൂര്യനെയും, ചന്ദ്രനേയും അവയ്ക്ക് ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന സൌരയൂഥത്തിലെ ഗോളങ്ങളെയും സയന്റിഫിക്കായി എടുത്ത് മനുഷ്യ ജീവിതം 120 വര്‍ഷമെന്ന് വിലയിരുത്തുന്നു. ഈ ജീവിതത്തിലെ ആദ്യ ശ്വാസം മുതല്‍ അന്ത്യശ്വാസം വരെയുള്ള പാരമാര്‍ഥികവും വ്യാവഹാരികവുമായുള്ള space, matter, time ഇവ ചേര്‍ത്ത്‌ വിവരിക്കുവാന്‍ ഇന്നും ആധുനിക സയന്‍സ് വളര്‍ന്നിട്ടില്ല. മനുഷ്യന്റെ ജാതകമാകുന്ന ഭൂപടത്തില്‍ ഉള്ളതെല്ലാം പ്രതീകാത്മകമായി അറിയുവാനാഗ്രഹിക്കുന്നവര്‍ക്ക് രേഖപ്പെടുത്തിവയ്ക്കാം. പലകാര്യങ്ങളുടെയും സൂചന ലഭിക്കുവാനായി ജ്യോതിഷത്തെ ഉപയോഗിക്കാം. കാലചക്രം തിരിയുന്നതനുസരിച്ച് മനുഷ്യനുണ്ടാകുന്ന ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിലുണ്ടാകുന്ന സുഖ ദു:ഖങ്ങളും അതിന്റെ കാരണങ്ങളും അന്വേഷിച്ചാല്‍ ആധുനിക ശാസ്ത്രത്തിന്റെ നൂതന കണ്ടു പിടുത്തങ്ങളാല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി കണ്ടു പിടിക്കുവാന്‍ ഒരു ശാസ്ത്രന്ജനും കഴിയില്ല. എന്നാല്‍ കുറച്ച് കാര്യങ്ങളെങ്കിലും മനസ്സിലാക്കുവാന്‍ ജ്യോതിഷത്തിനു കഴിയും. ഒന്നുമില്ലാത്തതിലും ഭേദമല്ലേ എന്തെങ്കിലും ഉള്ളത്? ഇവിടെയാണ് ജാതകത്തിന്റെ പ്രസക്തി.

സമയം വളരെ കൃത്യമായി ലഭിച്ചാലേ ജാതകം ശരിയായി വരൂ. ഈ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ജാതകന്റെ ജനന ലഗ്‌നം കണ്ടുപിടിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രസ്ഥിതിയും (നക്ഷത്രം) ഭാവ ചക്രവും ഉണ്ടാക്കുന്നത്. ഒരു ജാതകത്തില്‍ രാശി, അംശകം, ഭാവം എന്നീ മൂന്നു കാര്യങ്ങള്‍ നിര്‍ബന്ധമായും വേണ്ടതാണ്. എങ്കിലേ ഫല നിരൂപണം സാദ്ധ്യമാകൂ. 5 തരത്തില്‍ ജനന സമയം കണക്കാക്കാം 1. ആധാന ലഗ്‌നം ഭാര്യാ ഭര്‍ത്താക്കന്മാരുടെ അണ്ഡവും ബീജവും കൂടിച്ചേരുന്ന സമയം ഇത് ആര്‍ക്കും നിര്‍വചിക്കാനാവില്ല. 2 ശിരോ ദര്‍ശനം, 3 രോദനം, 4 കടീ ബന്ധന ചേദനം, 5 ഭൂസ്പര്‍ശനം. ഇവയില്‍ പൊക്കിള്‍ കോടി വേര്‍പ്പെടുന്ന സമയമാണ് ശരിയാവുക എന്നാണു കൂടുതല്‍ ജ്യോതിഷികളുടെയും അഭിപ്രായം കാരണം അപ്പോള്‍ മാത്രമാണല്ലോ കുട്ടി തനിയെ ശ്വസിക്കാന്‍ തുടങ്ങുന്നത്. ഭൂമിയുമായി(പ്രപഞ്ചം) ബന്ധം വരുന്നതും അപ്പോഴാണ്.

ഒരു കുഞ്ഞ് ജനിച്ച് കഴിയുമ്പോള്‍ അതിന് ആയുസ്സുണ്ടോ എന്നാണാദ്യം അറിയേണ്ടതും. അമ്മയും അച്ഛനും ചെയ്യുന്ന കര്‍മ്മഫലമാണ് കുഞ്ഞുങ്ങളുടെ ആയുസ്സ് തീരുമാനിക്കുക. 12 വയസ്സുവരെ ആയുസ്സ് തീരുമാനിക്കുവാന്‍ പറ്റില്ല. എങ്കിലും ജാതകമെഴുതി വച്ചാല്‍ ഭപരിഹാരാദികള്‍ ചെയ്ത് ദോഷമുണ്ടെങ്കില്‍ അതിനെ ലഘുകരിക്കാമല്ലോ. 4 വസ്സുവരെ കുഞ്ഞിന്റെ അമ്മ ചെയ്യുന്ന കര്‍മ്മവും അടുത്ത 4 വയസ്സുവരെ അച്ഛന്‍ കര്‍മ്മവും അടുത്ത 4 വയസ്സ് വരെ താന്‍ പൂര്‍വ്വ ജന്മത്തില്‍ ചെയ്ത കര്‍മ്മവും ചേര്‍ത്ത് വായിക്കേണ്ടി വരും അതായത് സ്വന്തം പരമ്പരക്ക് വേണ്ടിയെങ്കിലും പാപ കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുവാന്‍ പൂര്‍വ്വീകരായ ദൈവതുല്യ ഋഷിശ്വരന്മാരും, മഹത്തുകളും നമ്മോട് പറയാതെ പറഞ്ഞ് തരുന്നത്.

മനുഷ്യന് പ്രാരാബ്ദം, സഞ്ചിതം, വര്‍ത്തമാനം ഇപ്രകാരം മൂന്നു വിധത്തിലാണ് കര്‍മ്മഫലം അനുഭവിക്കേണ്ടത്. പൂര്‍വ്വ ജന്മത്തിലേത് പ്രരാബ്ദവും, ഈ ജന്മം ചെയ്ത് കൂട്ടുന്നത് സഞ്ചിതവും, തുടര്‍ന്ന്! ചെയ്തുകൊണ്ടിരിക്കുന്നത് വര്‍ത്തമാനവും. സത്യം, ദയ, ദാനം, പുണ്യം, ഈശ്വര സേവ എന്നിവയാല്‍ പാപ കര്‍മ്മ ഫലങ്ങള്‍ നശിച്ചു പോകുന്നു. ഇവയെല്ലാം സൂര്യാദിഗ്രഹങ്ങള്‍ ജാതകത്തിലൂടെ നമ്മെ കാണിച്ചു തരുന്നു.

ജാതകം, ജനനം മുതല്‍ മരണം വരെയുള്ള ഓരോ കര്‍മ്മവും അതിന്റെ ഫലവും എന്തായിരിക്കുമെന്ന സൂചന തരുന്നു. വിദ്യാഭ്യാസം, ജോലി, വീട്, വിവാഹം, വാഹനം, സമ്പത്ത്, മക്കള്‍, രോഗം, മരണം ഇവയെല്ലാം എങ്ങിനെ വേണമെന്നും എങ്ങിനെയായിരിക്കുമെന്നും ഏതു വഴി തിരഞ്ഞെടുത്താല്‍ ഗുണഫലം ഉണ്ടാകുമെന്നും ഏതു വഴി നാശത്തിലെക്കുള്ളതെന്നും കാണിച്ചു തരുന്നു. ലഗ്‌നം മുതല്‍ 12 ഭാവങ്ങളും രാശികളും സ്വന്തം ശരീരം, വാക്ക്, സഹോദരങ്ങള്‍, മാതാവ്, മനസ്സ്, ബുദ്ധി, ശത്രു, കളത്രം, മരണം, ദു:ഖം, ഭാഗ്യം, പുണ്യം, കര്‍മ്മം, ലാഭം, നഷ്ടം, ദുരിതം, നാശം ഈനിവയും തല മുതല്‍ കാല്‍പാദങ്ങള്‍ വരെയുള്ള അവയവങ്ങളും അവയുടെ പുഷ്ടിയും വൈകല്യവും സൂചിപ്പിക്കുന്നു.

അതുപോലെ തന്നെ രാശി ചക്രവും, ഭാവ ചക്രവും, നവാംശകവും ഉണ്ടെങ്കില്‍ മാത്രമേ ജാതക ചിന്ത പൂര്‍ണമാകൂ. രാശി മാത്രം നോക്കി ഫലം പറയാനാവില്ല. ഒരാളുടെ ശരീരം മുഴുവനായി പരിശോധിച്ചാലേ അയാള്‍ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്ന്! ഒരു ഡോക്ടര്‍ക്ക് പറയുവാന്‍ കഴിയൂ. ജാതകം സഗ്രമായി വിശകലനം ചെയ്താല്‍ ഈ full check up ആവശ്യമാകുന്നില്ല. ഇന്ന രോഗമുണ്ടെന്നോ ഇന്നത് വരുവാനുള്ള രവമിരല ഉണ്ട് അതിനാല്‍ ചെയ്യേണ്ട ശ്രദ്ധയെപ്പറ്റിയും, കരുതലിനെപ്പറ്റിയും പറഞ്ഞു കൊടുക്കുവാന്‍ ഒരു നല്ല ജ്യോതിഷിക്കാവും. ലഗ്‌നവും 6-8-12 ഭാവങ്ങളും ജാതകന്റെ ശരീരവും, രോഗാദി മരണ കാലവും കാണിച്ചു തരുന്നു. ശരീരവും, മനസ്സും അനുഭവിച്ചു തീര്‍ക്കെണ്ടാതായ നന്മ തിന്മകള്‍ നമുക്കരിയുവാന്‍ ജ്യോതിഷം എന്ന ഒരു മാര്‍ഗ്ഗമേയുള്ളൂ. ഇന്നിപ്പോള്‍ ജാതിമത ഭേദമന്യേ ഈ ശാസ്ത്രത്തില്‍ വിശ്വസിക്കുകയും ജീവിതത്തില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ തങ്ങള്‍ക്ക് കിട്ടാവുന്ന പ്രയോജനത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്‍ ധാരാളം.

ജനന സമയം കണ്ടു പിടിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നുവല്ലോ ഇനി സിസേറിയന്‍ പ്രസവത്തെപ്പറ്റി പറയാം ഇന്നിപ്പോള്‍ സാധാരണമായിരിക്കുന്നു അത് നല്ല സമയവും നക്ഷത്രവും നോക്കി സിസേറിയന്‍ തീരുമാനിക്കുന്നു ചിലതെല്ലാം കൃത്യ സമയത്ത് തന്നെ നടക്കും(നടത്തും) ഇവിടെ മനുഷ്യന്റെ ഇച്ഛക്കനുസരിച്ച് കുഞ്ഞിന്റെ ജനന സമയം തീരുമാനിക്കുന്നു. അത് യോഗ്യമായ സമയമാണെന്ന് എനിക്കഭിപ്രായമില്ല കാരണം പ്രകൃതി തിരഞ്ഞെടുക്കുന്ന സമയമല്ല അതെന്നുള്ളത് തന്നെ യോഗ്യതയ്ക്ക് കാരണം.

ജാതകം എഴുതണമെന്ന് ചിന്തിക്കുന്നവര്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക ജനന സമയം കൃത്യമായിരിക്കണം. ജാതക വിവരണം ഭയപ്പെടാനുള്ളതല്ല ദു:ഖകരമായ വിവരങ്ങള്‍ യാഥാര്‍ത്ഥ്യം ആയി മാറുമ്പോള്‍ അത് അഭിമുഖീകരിക്കുവാനുള്ള മാനസികാവസ്ഥയുണ്ടാകും. വ്യക്തികളില്‍ ഒളിഞ്ഞിരിക്കുന്ന ഗുണ ദോക്ഷങ്ങളെ തിരിച്ചറിയുവാനും നല്ലത് തിരഞ്ഞെടുക്കുവാനും ജാതകം സഹായിക്കും ജാതകത്തിലെ ുീശെശേ്‌ലഉം ിലഴമശേ്‌ലഉം കണ്ടുപിടിച്ച് പരിഹാരം ചെയ്യുവാന്‍ കഴിയും ളൗൗേൃല അറിയുവാനുള്ള ഏക മാര്‍ഗ്ഗം ജാതകമാണ്. നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും നല്ല വിവാഹ ബന്ധം കുട്ടികള്‍ രോഗം മരണം എല്ലാം ജാതകം കാണിച്ചു തരുന്നു. ചൊവ്വാ ദോഷവും ജാതക പൊരുത്തവും ഏറ്റവും പ്രാധാന്യത്തോടെ ചെയ്യേണ്ട ഒരു പ്രക്രിയയാണ്. പ്രത്യേകിച്ചും വിവാഹ മോചനങ്ങള്‍ ധാരാളം നടക്കുന്ന ഇക്കാലത്ത്. അതുപോലെ എല്ലാ കാര്യങ്ങള്‍ക്കും എല്ലായ്‌പ്പോഴും ജ്യോതിഷത്തില്‍ പരിഹാരമില്ല. ജ്യോതി ശാസ്ത്രം ഭാരതത്തിന്റെ പൈതൃകമാണ് സംസ്‌കാരമാണ് അതിനുള്ളില്‍ നന്മകള്‍ മാത്രമേയുള്ളൂ വേണ്ടവര്‍ സ്വീകരിക്കുക.

'ലോകാ സമസ്താ സുഖിനോ ഭവന്തു:'

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories