ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

Red Coral (ചുവന്ന പവിഴം)


Red Coral (ചുവന്ന പവിഴം)

അബോര്‍ഷന്‍ തടയും, സുഖ പ്രസവം നടക്കും, പേരും, പ്രശസ്തിയും ലഭിക്കുവാന്‍ പവിഴം ധരിക്കുക.

ചൊവ്വയുടെ രത്‌നമാണ് പവിഴം. ഇത് ലഭിക്കുന്നത് സമുദ്രത്തില്‍ നിന്നാണ് അതിനാല്‍ തന്നെ ഇത് തേയുന്നതാണ്. Coral island എന്നും പവിഴ പുറ്റുകള്‍ എന്നും കേട്ടിരിക്കുമല്ലോ കടലില്‍ ജീവിക്കുന്ന ഒരു തരം ജീവിയുടെ ആവാസസ്ഥാനമാണ് പുറ്റുകള്‍. ഈ പുറ്റുകള്‍ അറുത്തെടുത്ത് ആകൃതി വരുത്തിയാണ് ആഭരണമായി ഉപയോഗിക്കുന്നത്. ഒറഞ്ച്, ചുവപ്പ്, വെള്ള എന്നീ നിറങ്ങളില്‍ ആണ് പ്രധാനമായും കണ്ടു വരുന്നത് ചൊവ്വാ ഗ്രഹത്തിന് വേണ്ടി ധരിക്കുമ്പോള്‍ ഓറഞ്ചോ ചുവപ്പോ ധരിക്കുന്നതാണ് ഉത്തമം. മുത്തുപോലെ തന്നെ ശീതളമാണ് പവിഴവും. ഇന്ത്യന്‍ മഹാ സമുദ്രത്തിലും മെഡിറ്ററെനിയന്‍ കടലിലും ജപ്പാന്‍ തീരങ്ങളിലും ഉള്ളവ ആകൃതിയുള്ളവയാണ്.

സൂര്യന്റെയും ചൊവ്വയുടേയും നിറമാണ് ചുവപ്പ്. ധൈര്യത്തിന്റെയും ശൗര്യത്തിന്റെയും നിറമാണിത്. ആത്മ വിശ്വാസവും അഭിമാനവും തരുന്ന നിറമാണ് ഈ നിറത്തിലുള്ള കല്ലുകള്‍ ധരിച്ചാല്‍ അക്രമ വാസന കുറയുമെന്നും വിഷം എല്ക്കില്ലെന്നും ഭൂത പ്രേതാധികള്‍ ബാധിക്കില്ലെന്നും പഴമക്കാര്‍ വിശ്വസിച്ചിരുന്നു. സ്ത്രീകളുടെ ആര്‍ത്തവ ക്രമക്കേട് മാറ്റിയെടുക്കും ചൊവ്വയുടെ ദോഷങ്ങള്‍ തീര്‍ത്ത് തരും. മംഗള കാരകനാണ് - മംഗല്യം വേഗം നടക്കും ആരോഗ്യവും ലൈഗീകശേഷിയും ഉന്മേഷവും പ്രധാനം ചെയ്യും. ഗര്‍ഭമലസ്സല്‍ ഇല്ലാതാകും. അബോര്‍ഷന്‍ മൂലം ദു:ഖിക്കുന്നവര്‍ ജ്യോതിഷിയുടെ നിര്‍ദ്ദേശാനുസരണം പവിഴം ധരിക്കുക.

പവിഴം പ്രശസ്തിയും സന്തോഷവും ജീവിത വിജയവും നേടിത്തരും. പുത്ര ഭാഗ്യം, ഭാഗ്യപുഷ്ടി, ദാരിദ്ര്യ ശമനം എന്നീ ഗുണങ്ങളും പവിഴം ധരിക്കുന്നതിനാല്‍ ലഭ്യമാകും.

മിലിട്ടറി ഉദ്യോഗസ്ഥര്‍, സെക്യുരിറ്റി ജോലിക്കാര്‍, പോലിസ് വകുപ്പിലുള്ളവര്‍, ഹോട്ടല്‍, ഇലക്ട്രിക്കല്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് നടത്തുന്നവര്‍ എന്നിവരെയൊക്കെ പവിഴം ഭാഗ്യരത്‌നമായി ഉപയോഗിക്കാവുന്നതാണ്.

മാണിക്യ(Ruby)ത്തെപ്പോലെ തന്നെ Sunburn തടുക്കാനുള്ള കഴിവ് പവിഴത്തിനുമുണ്ട്. സൂര്യ രശ്മികളില്‍ നിന്നുള്ള നെഗറ്റീവ് എഫക്റ്റ്‌സ് ഇല്ലാതാകും. വിളര്‍ച്ചയെയും ക്ഷീണത്തെയും നശിപ്പിക്കും. മൂത്ര സംബന്ധ രോഗങ്ങളെ കുറയ്ക്കും. മലബന്ധം ഇല്ലാതാക്കും. വെളുത്ത പവിഴത്തിന് ചെവി, മൂക്ക്, തൊണ്ട എന്നിവിടങ്ങളിലുണ്ടാകുന്ന അസുഖം മാറ്റുവാനുള്ള കഴിവുണ്ട്. ഇത് ധരിച്ചാല്‍ ചിക്കന്‍പോക്‌സ്, വസൂരി തുടങ്ങയവ വരില്ല. അപകടങ്ങളാല്‍ ഉണ്ടാകുന്ന മുറിവ്, ചതവ് എന്നിവയെ ശമിപ്പിക്കും. നേത്ര രോഗങ്ങള്‍ ഇല്ലാതാകും.

ആര്‍ക്കൊക്കെ പവിഴം ധരിക്കാം?
ജാതകത്തില്‍ ചൊവ്വ അനുകൂല ഭാവാധിപന്‍ ആയിരിക്കണം. മേടം, വൃശ്ചികം, ചിങ്ങം, മീനം എന്നീ ലഗ്‌നക്കാര്‍ക്ക് പവിഴം ധരിക്കാം. മേട വൃശ്ചിക ലഗ്‌നക്കാരുടെ ബെര്‍ത്ത് സ്‌റ്റോണ്‍ പവിഴമാണ്. ദീര്‍ഘായുസ്സ്, സത്ബുദ്ധി, സാത്വിക ഗുണങ്ങള്‍, ഭൂമി ലാഭം, ആരോഗ്യം നേതൃത്വ പാടവം, ക്ഷമാശീലം, സമ്പത്ത് എന്നിവ സ്വായത്തമാകും. അപകടങ്ങളെ മുന്‍കൂട്ടി കാണുവാനുള്ള കഴിവുണ്ടാകും. കര്‍ക്കിടക ലഗ്‌നക്കാര്‍ക്ക് യോഗകാരകനാണ്. ചൊവ്വ പുത്രഭാഗ്യം, കര്‍മ്മഗുണം, സന്താനങ്ങള്‍ക്ക് നന്മ കായിക വിനോദങ്ങളില്‍ വിജയം, അന്തസ്സും ആഭിജാത്യവും ഷെയര്‍ ബിസിനസ്സ് വിജയം എന്നിവയും പവിഴം ധരിക്കുന്നതു കൊണ്ടുണ്ടാകും. കുജനും ചന്ദ്രനും ബന്ധുക്കളായതിനാലും ഈ രത്‌നം ധരിക്കുന്നത് ഉത്തമ ഗുണങ്ങളെ പ്രധാനം ചെയ്യും.

ചിങ്ങ ലഗ്‌നക്കാര്‍ക്കും ചൊവ്വ യോഗകാരകനാണ് രവിയും ചൊവ്വയും വ്യാഴവും ബന്ധുക്കളുമാണ്. വിദേശ യാത്രാ ഗുണം, ഭാഗ്യം, പൂര്‍വ്വപുണ്യങ്ങള്‍, ദൈവീക ചിന്ത എന്നീ നേട്ടങ്ങള്‍ പവിഴ ധാരണം കൊണ്ടുണ്ടാകും. ഈ ലഗ്‌നക്കാരുടെ ജാതകത്തില്‍ ചൊവ്വയുടെ സ്ഥിതി അനിഷ്ട സ്ഥാനങ്ങളില്‍ ആണെങ്കില്‍ പവിഴ ധാരണത്താല്‍ ദോഷങ്ങള്‍ മാറി ഗുണഫലം ലഭിക്കുന്നതാണ്. മന:സുഖവും ധൈര്യവും വന്നു ചേരും ധനു ലഗ്‌നക്കാര്‍ മന:സുഖത്തിനായും പുത്ര ഭാഗ്യത്തിനായും രത്‌നം ധരിക്കാം. ഈശ്വരാധീനവും ലഭിക്കും. നക്ഷത്ര പ്രകാരവും നാമ സംഖ്യ ജനന തീയതി എന്നിവ പ്രകാരവും പവിഴം ധരിക്കാവുന്നതാണ്. എന്നാല്‍ ഗുണഫലം താരതമ്യേന കുറവായിരിക്കും. മകയിര്യം, ചിത്തിര, അവിട്ടം നക്ഷത്രക്കാരുടെ ജനനം കുജ ദശയിലാണ്. അതിനാല്‍ നക്ഷത്രാധിപന്‍ ചോവ്വയാണ് ഇവര്‍ക്ക് പവിഴം ധരിക്കാം. കുജന്‍ 6,8,12 ഭാവാധിപനായാല്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. അതിനാല്‍ നല്ലൊരു ജ്യോതിഷിയുടെ ഉപദേശ പ്രകാരം മാത്രം ധരിക്കുക 9,18,27 എന്നീ ജനന തീയതി വരുന്നവരും നാമ സംഖ്യകള്‍ തമ്മില്‍ കൂട്ടുമ്പോള്‍ ഈ തീയതികള്‍ വരുന്നവരും പവിഴം ധരിക്കാവുന്നതാണ്. ഏപ്രില്‍ 15നും മെയ് 15 ഇടയ്ക്കും നവംബര്‍ 15 നും ഡിസംബര്‍ 15നും ഇടയ്ക്ക് ജനിച്ചവര്‍ (മേട വൃശ്ചിക മാസങ്ങള്‍)ക്കും പവിഴം ധരിക്കാം. ഭാഗ്യം, ഊര്‍ജ്ജസ്വലത, ഭൂമിലാഭം എന്നിവയുണ്ടാകും. ഇക്കൂട്ടര്‍ക്കും ചൊവ്വ 6,8,12 ഭാവാധിപന്‍ ആകരുത്.

ചൊവ്വക്ക് തീരെ ബലക്കുറവുള്ളവര്‍ക്ക് 4 കാരറ്റ് ധരിക്കണം അല്ലാത്തവര്‍ 2നും 3നും ഇടയ്ക്ക് ധരിച്ചാല്‍ മതി. ഹസ്ത രേഖാ ശാസ്ത്ര പ്രകാരം ചൂണ്ടു വിരലിന്നു താഴെ പേരു വിരലില്‍ ശുക്ര മണ്ഡലത്തിന് മുകളിലായും ചെറു വിരലിനു താഴെ ബുധ മണ്ഡലത്തിനും ചന്ദ്രമണ്ഡലത്തിനും ഇടയിലായും കുജ മണ്ഡലം സ്ഥിതി ചെയ്യുന്നു. അതിനാല്‍ ചൂണ്ടു വിരലില്‍ പവിഴം ധരിക്കാം സൂര്യനും ചൊവ്വയും ബന്ധുക്കളായതിനാല്‍ മോതിര വിരലിലും ധരിക്കാവുന്നതാണ്.ചൊവ്വാഴ്ച്ച രാവിലെ ഉദയ ശേഷം 1 മണിക്കൂറിനുള്ളില്‍ ശരീര ശുദ്ധി വരുത്തി ധ്യാനിച്ച ശേഷം പൂജിച്ച മോതിരം ധരിക്കുക സ്വര്‍ണ്ണമോ വെള്ളിയോ മോതിരത്തിന് ഉപയോഗിക്കാം.

ധ്യാന ശ്ലോകം
ധരണീ ഗര്‍ഭസംഭൂതം
വിദ്യുത് കാന്തി സമ പ്രദം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം.

ജാതകത്തിലെ ചൊവ്വയുടെ സ്ഥിതിയനുസരിച്ച് സുബ്രമണ്യ കാരകത്വമോ ഭദ്രകാളി ചാമുണ്ഠി ഭൈരവന്‍ തുടങ്ങിയ കാരകത്വമോ എന്നറിഞ്ഞ് അവരുടെ നാമം കൂടി ജപിച്ചാലെ പൂര്‍ണ്ണഫലം ലഭിക്കൂ.

 

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories