ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം പാര്‍ട്ട് 2


മഹാഭാഗവതം പാര്‍ട്ട് 2
കാല ഗണനയും ഭഗവത് അവതാര മഹിമയും


വേദങ്ങളില്‍ കാലത്തിന്റെ സുക്ഷ്മമായ കണക്കു പോലും കൃത്യമായിരേഖപ്പെടുത്തിയിരിക്കുന്നു.

പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ ഘടകം - പരമാണു (molecule)
രണ്ട് പരമാണു - ഒരണൂ (atom )
മൂന്നു പരമാണു - ഒരു ത്രസരേണു (the time taken for to and for journey of surya rays through)
(ഒരു ത്രസരേണു 0.000158024 seconds )
3 ത്രസരേണു - ഒരു തുടി (0.000474072 seconds )
100 തുടി - ഒരു വേധം (0.0474072 )
3 വേധം - ഒരു ലവം (0.1422216 seconds )
3 ലവം - ഒരു നിമിഷം (0.4266648 സെക്കന്റ് )(equal to blinking of eye lids)
3 നിമിനഷം - ഒരു ക്ഷണം (1.28 seconds )
5 ക്ഷണം - ഒരു കാഷ്ടം (6.4 seconds )
15 കാഷ്ടം - ഒരു ലഘു (1.36 mints )
15 ലഘു - ഒരു നാഴിക (24 mints )
30 കാഷ്ഠ - ഒരു കല
2 നാഴിക - ഒരു മുഹൂര്‍തം (48 mints )

പഞ്ച ഭുതോദയം - 3.45 നാഴിക (1. പ്രുധ്വി 1.15 നാഴിക , 2. ജലം 1 നാഴിക,3. അഗ്‌നി .45 നാഴിക , 4, വായു .5 നാഴിക 5. ആകാശം .15 നാഴിക ആകെ 3.45 നാഴിക )

പഞ്ച ഭുത ഉദയസ്തമനം - ഒരു യാമം (7.5 നാഴിക )
8 യാമം - ഒരു ദിവസം (24 മണിക്കൂര്‍ ) അഹോരാത്രം
15 അഹോരാത്രം - ഒരു പക്ഷം (15 ദിവസം )
2 മാസം - ഒരു ഋതു
6 ഋതു - ഒരു വര്‍ഷം

മനുഷ്യരുടെ ഒരു മാസം - പിതൃക്കളുടെ ഒരു അഹോരാത്രം .
മനുഷ്യരുടെ ഒരുവര്‍ഷം - ദേവകളുടെ അഹോരാത്രം .
ഒരു വര്‍ഷം - 2 അയനം
ഒരു അയനം - 6 മാസം
(ഉത്തരായനം മകര സംക്രമം മുതല്‍ കര്‍ക്കിടക സംക്രമം വരെ ദേവകളുടെ പകലായി വിവക്ഷിക്കുന്നു. ദക്ഷിണായനം കര്‍ക്കിടകം മുതല്‍ ധനു അവസാനം വരേയുള്ള കാലയളവ് )

യുഗങ്ങള്‍ : കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം

കൃതയുഗം :  4800 ദിവ്യ വത്സരങ്ങള്‍ (1728000 മനുഷ്യ വര്‍ഷം )
മഹാവിഷ്ണുവിന്റെ, മത്സ്യ, കൂര്‍മ്മ, വരാഹ, നരസിംഹാ അവതാരങ്ങള്‍
കൃത യുഗത്തിലായിരുന്നു.ശരാശരി മനുഷ്യായുസ്സ് 480 വര്‍ഷം

ത്രേതായുഗം : 3600 ദിവ്യ വത്സരം (1296000 മനുഷ്യ വര്‍ഷം )
ശരാശരി മനുഷ്യായുസ്സ് 360 വര്‍ഷം .
വിഷ്ണുവിന്റെ പരശുരാമ അവതാരം ശ്രീരാമാവതാരം ഈ യുഗത്തിലായിരുന്നു.

ദ്വാപരയുഗം : 2400 ദിവ്യ വത്സരം (864000 മനുഷ്യ വര്‍ഷം )
ശ്രീകൃഷ്ണാ അവതാരവും , ബല ഭദ്രാ അവതാരവും ദ്വാപരയുഗത്തിലായിരുന്നു
ശരാശരി മനുഷ്യായുസ്സ് 240 വര്‍ഷം

കലിയുഗം : 1200 ദിവ്യ വത്സരം (432000 മനുഷ്യ വര്‍ഷം )
കന്നി മാസത്തില്‍ കൃഷ്ണ പക്ഷ ത്രയോദശിയില്‍, വ്യതീപാത നിത്യയോഗത്തില്‍, ആയില്യം നക്ഷത്രത്തില്‍ കലിയുഗം ആരംഭിച്ചു. ഈ സമയം സപ്തഗ്രഹങ്ങളും ഒരു രാശിയിലായിരുന്നതായി കണക്കാക്കപെടുന്നു. ശ്രീബുദ്ധ ജനനം ഈ യുഗാരംഭത്തില്‍ ആയിരുന്നു. കലിയുഗം തീരാന്‍ 821 വര്‍ഷം ശേഷിക്കുമ്പോള്‍, സംഭല ഗ്രാമത്തില്‍, വിഷ്ണുശ്രയ എന്ന ബ്രാന്മണന്റെ വസതിയില്‍ ഖല്ഗി ആയി ദുഷ്ട നിഗ്രഹാര്‍ത്ഥം വിഷ്ണു അവതരിക്കും. കലിയുഗം തീരാന്‍ ഇനിയും 426900 വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. മനുഷ്യായുസ്സ് 120 വര്‍ഷം.

(43,20000 മനുഷ്യ വര്‍ഷങ്ങള്‍ ) ചേര്‍ന്നതാണ് ഒരു ചതുര്‍യുഗം.
കൃതയുഗത്തിലെ 4800 ദിവ്യവത്സരങ്ങളും, ത്രേതായുഗത്തിലെ 3600, ദ്വാപരയുഗത്തിലെ2400, കലിയുഗത്തിലെ 1200 ദിവ്യ വത്സരങ്ങളും ചേര്‍ന്ന 12000 ദിവ്യ വത്സരങ്ങള്‍ 71 ചതുര്‍ യുഗം ഒരു മന്വത്വരം (306,720000 മനുഷ്യ വര്ഷം )1000 മന്വത്വരം ഒരു കല്പം ഇത് ബ്രന്മാവിന്റെ ഒരു പകല്2 കല്പം ബ്രന്മാവിന്റെ അഹോരാത്രംബ്രഹ്മാവിന്റെ പകലിനെ 14 മന്വത്വരങ്ങളായി വിഭജിച്ചിരിക്കുന്നു.

1. ഒന്നാമത്തെ മനു സ്വായംഭു മനു (ഈ മന്വത്വരത്തില്‍ യജ്ഞ മൂര്‍ത്തി ആയി വിഷ്ണുഅവതരിച്ച് മനുവിനെ പരിപാലിച്ചു)
2. രണ്ടാമത്തെ മനു അഗ്‌നി പുത്രനായ സ്വാരോചിഷമനു (വിഷ്ണു വിഭു ആയി അവതരിച്ചു)
3.മുന്നാമത്തെ മനു പ്രിയ വ്രത പുത്രനായ ഉത്തമനായിരുന്നു ( വിഷ്ണു ധര്‍മ്മദേവ പുത്രനായി, സുനൃതയില്‍ സത്യസേനനായി അവതരിച്ചു ലോകപരിപാലനം നടത്തി )
4.നാലാമത്തെ മനു ഉത്തമ സഹോദരനായ താമസനായിരുന്നു ( വിഷ്ണു, ഹരിമേധസ്സിനു, ഹരിണി എന്ന ഭാര്യയില്‍ ശ്രീഹരി ആയി അവതരിച്ച് ഗജേന്ദ്ര മോക്ഷം നടത്തി.)
5. അഞ്ചാമത്തെ മനു രൈവതന്‍ ( വിഷ്ണു , ശുബ്രന് , വൈകുണ്ഠ എന്ന പത്‌നിയില്‍വൈകുണ്ഠനായി അവതരിച്ചു )
6.ആറാമത്തെ മനു ചാക്ഷുഷമനു ( വിഷ്ണു, വൈരാജ പത്‌നിയായ സംഭുതയില്‍അജിതനായി അവതരിച്ചു ലോക പരിപാലനം നടത്തി )
7. ഏഴാമത്തെ മനു വിവസ്വാന്റെ പുത്രനായ ശ്രാദ്ധദേവമനു (ഈ മന്വത്വരത്തില്‍വിഷ്ണു, കശ്യപ പുത്രനായ വാമനനായി അവതരിച്ച് മഹാബലിയില്‍ നിന്ന് മുന്നടിമണ്ണ് ദാനമായി സ്വീകരിച്ചു )
8. എട്ടാമത്തെ മനു സാവര്‍ണ്ണി ( ഈ മന്വത്വരത്തില്‍ മഹാബലി ദേവെന്ദ്രനായിരിക്കും. വിഷ്ണു, സാര്‍വ്വഭൌമനായി, അവതരിച്ച്, പുരന്ദരനില്‍നിന്നു ഇന്ദ്രപദം ബലിക്കായി നല്‍കും ഇതിനെ വൈവസ്വത മന്വത്വരം എന്ന്അറിയപ്പെടുന്നു. ഇപ്പോള്‍ ഈ മന്വത്വരം ആണ് നടക്കുന്നത്. ഇതില്‍ 27 ചതുര്‍യുഗങ്ങള്‍ കഴിഞ്ഞ്, ഇരുപത്തെട്ടാമത്തെ ചതുര്‍ യുഗത്തില്‍, കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം കഴിഞ്ഞ് കലിയുഗം നടക്കുന്നു.)
9. ഒന്പതാമത്തെ മനു വരുണ പുത്രനായ ദക്ഷ സാവര്‍ണ്ണി (വിഷ്ണു , ഋഷ ഭനായിഅവതരിച്ച്, ഇന്ദ്രനായി അത്ഭുതനെ വാഴിക്കും )
10. പത്താമത്തെ മനു ഉപശ്ലോക പുത്രനായ ബ്രന്മ സാവര്‍ണ്ണി (വിഷ്ണു, വിശ്വസൃക്കിന്റെ ഭാര്യയായ വിഷുചിയില്‍ വിഷക്‌സേനന്‍ എന്ന പേരില് ജനിച്ച്, ഇന്ദ്രനായി ശംഭു വിനെ വാഴിക്കും
11. പതിനൊന്നാമത്തെ മനു ധര്‍മ്മ സാവര്‍ണ്ണി ( വിഷ്ണു, ആര്യകന്റെ, പത്‌നിയായ വൈധൃതിയില്‍, ധര്‍മ്മ സേതു എന്ന നാമത്തില്‍ അവതരിച്ച് ഇന്ദ്രനായ വൈധൃതനോടൊപ്പം ലോകമംഗളം പ്രദാനം ചെയ്യും )
12. പന്ത്രണ്ടാമത്തെ മനു രുദ്ര സാവര്‍ണ്ണി (ഋത ധാമാവ് ഇന്ദ്രനായിരിക്കും . വിഷ്ണുസത്യ സഹസ്സിന്റെ ഭാര്യയായ സുനൃതയില്‍ സ്വധാമാവ് എന്ന നാമം സ്വീകരിച്ചു മന്വന്ത്വരം പരിപാലിക്കും )
13. പതിമൂന്നാമതെ മനു ദേവ സാവര്‍ണ്ണി (വിഷ്ണു , ദേവഹോത്രന്റെയും ബ്രുഹതിയുടെയും പുത്രനായി ' യോഗേശ്വരന്‍ എന്ന നാമം സ്വീകരിച്ച് ഇന്ദ്രനെ സഹായിക്കും )
14 . പതിന്നാലാമത്തെ മനു ഇന്ദ്ര സാവരണ്ണി (വിഷ്ണു, സത്രായണന്റെയും, വിതാനയുടെയും പുത്രനായി ബ്രുഹദ്ഭാനു എന്ന നാമം സ്വീകരിച്ച് ക്രിയാ സമ്പ്രദായങ്ങളെ വിസ്തരിക്കും )
ഇപ്പോള്‍ നടക്കുന്ന എട്ടാം മന്വന്ത്വരത്തില്‍ സപ്തര്‍ഷികളായി, ഗാലവന്‍, ദീപ്തിമാന്‍പരശുരാമന്‍, അശ്വത്ഥാമാവ്, കൃപര്‍, ഋഷ്യ ശ്രുമ്ഗന്‍, വേദവ്യാസന്‍ തുടരുന്നു.എണ്ണിയാല്‍ ഒടുങ്ങാത്ത അവതാര മഹിമയിലൂടെ നമ്മെയെല്ലാം സംരക്ഷിക്കുന്ന പരമ്പൊരുളിന്റെ സുദ്ര്ഹരം എന്ന് പറയപ്പെടുന്ന അവതാരങ്ങളെ ക്കുറിച്ച് പ്രദിപാദിക്കുന്നു. വിശ്വരൂപിയായ ഭഗവാന്‍, ആദ്യമായി കൌമാര സ്വര്‍ഗ്ഗത്തെ സ്വീകരിച്ച് സനകാദി മുനികളായി അഖണ്ഠ ബ്രഹ്മചര്യം അനുഷ്ഠിച്ചു.

രണ്ടാമതായി ഭഗവാന്‍ പാതാളത്തില്‍ അമര്‍ന്നു പോയ ഭൂമിയെ ഉദ്ധരിക്കാനായി യജ്ഞേശ്വരനായ വരാഹമൂര്‍ത്തിയായി അവതരിച്ചു.

തൃതീയ സ്വര്‍ഗ്ഗതില്‍ ഭഗവാന്‍ ദേവര്‍ഷിയായ നാരദനായി അവതരിച്ച്, കര്‍മ്മനിവൃത്തി വരുത്തുന്ന സ്വാത്വിക തന്ത്രം പ്രചരിപ്പിച്ചു.

നാലാമത്തെ സ്വര്‍ഗ്ഗത്തില്‍, ധര്‍മ്മദേവ പുത്രന്മാരായ നരനാരായണന്മാരായി അവതരിച്ച്, ആത്മശാന്തിക്ക് ഉപയുക്തമായ ദുഷ്‌കരമായ തപസ്സ് അനുഷ്ടിച്ച് ലോകമംഗളം വരുത്തി.

അഞ്ചാം സ്വര്‍ഗ്ഗത്തില്‍ ഭഗവാന്‍, സിദ്ധെശ്വരനായ കപിലനായി ജനിച്ച് ആത്മതത്വ ബോധ പ്രദമായ സാംഖ്യാ ശാസ്ത്രത്തെ തന്റെ മാതാവായ ആസുരിക്ക് ഉപദേശ രൂപേണ പകര്‍ന്നു നല്‍കി.

ആറാംസ്വര്‍ഗത്തില്‍ ഭഗവാന്‍, അനസൂയയുടെ അഭ്യര്‍ ഥന മാനിച്ച്, അത്രി പുത്രനായദത്താത്രേയനായി ജനിച്ച്, അലറ്ക്കന്‍, പ്രഹ്ലാദന്‍ ഇവര്ക്ക് ആത്മവിദ്യ ഉപദേശിച്ചു.

ഏഴാം സ്വര്‍ഗത്തില്‍ രുചി പ്രജാപതിയുടെ പുത്രനായ യ്‌ന്ജനായി ജനിച്ച് മന്വത്വരത്തെ പരിപാലിച്ചു.

എട്ടാം സ്വര്‍ഗത്തില്‍ ഭഗവാന്‍ നാഭി പത്‌നിയായ മേരു ദേവിയില്‍ ഋഷഭനായി അവതരിച്ച് സര്‍വാശ്രമങ്ങളിലും ശ്രേഷ്ടമായ സന്യാസ മാര്‍ഗ്ഗത്തെ ലോകത്തിനു കാട്ടി കൊടുത്തു.

ഒന്പതാം സ്വര്‍ഗത്തില്‍, വിഷ്ണു പ്രുധു വായി അവതരിച്ച് ഭൂമിയില്‍ നിന്ന് ഔഷധികളെകറന്നെടുത്തു.

ചാക്ഷുഷ മന്വത്വരാവസാനത്തില്‍ ഉണ്ടായ പ്രളയത്തില്‍ നിന്ന്, ഭഗവാന്‍ മത്സ്യ മായി അവതരിച്ച് ഭൂമിയാകുന്ന തോണിയില്‍ കയറ്റി വൈവസ്വത മനുവിനെ രക്ഷിച്ചു.

പിന്നീട് പതിനൊന്നാം സ്വര്‍ഗത്തില്‍ കുര്‍മ്മമായി അവതരിച്ച് മന്ധരപര്‍വതത്തെ പ്രുഷ്ടത്തില്‍ ധരിച്ചുകൊണ്ട് ഉയര്‍ത്തി, പാലാഴി മഥന ത്തിനു സഹായിച്ചു.

പന്ത്രണ്ടും, പതിമൂന്നും അവതാരങ്ങളില്‍ ധന്വന്തര മൂര്‍ത്തിയും, മോഹിനിയെന്നെ സ്ത്രീ വേഷം ധരിച്ച് ഭഗവാന്‍ വിശ്വമംഗളം വരുത്തി.

പതിന്നാലാം സ്വര്‍ഗത്തില്‍ ഭഗവാന്‍, നരസിംഹ മായി അവതരിച്ച്, മഹാശക്തനായഹിരണ്യ കശിപുവിന്റെ മാറിടം പാനെയ്തുകാരാന്‍ ഏരക പുല്ലുകണക്കെ കീറിമുറിച്ചു, പ്രഹ്ലാദ രക്ഷ വരുത്തി.

പിന്നീട് ഭഗവാന്‍ വാമനനായി അവതരിച്ചു ബാലിയില്‍ നിന്ന് മൂന്നടി യായി ത്രിലോകങ്ങളും വീണ്ടെടുത്ത് ഇന്ദ്രന് നല്‍കി.

പരശു രാമാവതാരത്തില്‍, ഇരുപത്തൊന്നു വട്ടം ക്ഷത്രിയ നിഗ്രഹം നടത്തി ഭൂമി ബ്രാന്മണര്‍ക്കായി ദാനം നല്‍കി.

പതിനേഴാം സ്വര്‍ഗത്തില്‍, അല്പബുദ്ധികളായ ജനങ്ങളുടെ അറിവിലേക്കായിവേദവൃക്ഷത്തെ ശാഖോപശാഖകളാക്കിയ വേദവ്യാസ മുനിയായി അവതരിച്ചുപിന്നീട്, വിഷ്ണു ദേവകാര്യാര്ധം, ശ്രീരാമനായി അവതരിച്ചു ലോകമംഗളം വരുത്തിവ്രുഷ്ണി വംശത്തില്‍ കൃഷ്ണനായി പൂര്‍ണ സ്വരൂപിയായി ഭഗവാന്‍ അവതരിച്ചു. മറ്റൊരുഅമ്ശാവതാരമായി ബലരാമനും കൃഷ്ണ സൊദരനായി പിറവി എടുത്തു. കലിയുഗത്തില്‍ ബുദ്ധനായി ഗയയില്‍ അവതരിച്ച് ലോകമംഗളം വരുത്തും.കലിയുഗാന്ത്യതില്‍ കല്ഗി ആയി അവതരിച്ച് ദുഷ്ട നിഗ്രഹം നടത്തി ഭൂമിക്ക് നന്മ വരുത്തും.

ഓം വിഷ്ണുവേ നമഹ !!

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories