ജ്യോതിഷം

പരീക്ഷിത്തിന്റെ ദിഗ്വിജയം, മുനിശാപം പ്രായോപവേശം, ശ്രീ ശുകാഗമനം


പരീക്ഷിത്തിന്റെ ദിഗ്വിജയം, മുനിശാപം പ്രായോപവേശം, ശ്രീ ശുകാഗമനം

അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്താല്‍ ഭസ്മീകരിക്കപ്പെട്ട ഉത്തരാ ഗര്ഭനസ്ഥിതനായ ശിശുവിനെ, ഭഗവാന്‍ തന്റെ യോഗ ശക്തിയാല്‍ പുനര്‍ജ്ജനിപ്പിച്ചു. മരണത്തിന്റെ പിടിയില്‍ നിന്നും മോചിതനായ ആ കുമാരനെ അവര്‍ 'പരീക്ഷിത്ത്' എന്ന് നാമകരണം ചെയ്തു. പാണ്ഡവരുടെ വാനപ്രസ്ഥത്തിനു മുന്പാ്യി, അവര്‍ പരീക്ഷിത്തിനെ 'ഹസ്ഥിനപുര' സംരക്ഷകനായി അവരോധിച്ചു.

ഭാഗവത കഥാഖ്യാനം നൈമിഷാരണ്യത്തിലെ മഹാസത്രത്തില്‍ വെച്ച് 'സൂതന്‍' ശൌനക മഹര്‍ഷിക്കു പറഞ്ഞു കൊടുക്കുന്ന രീതിയിലാണ്.

രാജ്യഭരണം ഏറ്റ പരീക്ഷിത് പ്രജാ പരിപാലനതോടൊപ്പം ദിഗ്വിജയം നടത്തി തന്റെഷ കീര്ത്തിസ ധാവള്യം പരത്തി.

പരീക്ഷിത്ത്, മാതുലനായിരുന്ന ഉത്തരന്റെ പുത്രി ഇരാവതിയെ വിവാഹം ചെയ്തു. അദ്ദേഹത്തിന് ജനമേജയനുള്‌പ്പെവടെ നാലുപുത്രന്മാരും, ഒരു പുത്രിയും ഉണ്ടായി. തന്റെ അശ്വമേധ യാത്രക്കിടയില്‍, തന്റെ രാജ്യാതിര്ത്തിവയില്‍ പെട്ട കുരുജാംഗുലത്തില്‍ 'കലി ' പ്രവേശിച്ചിരിക്കുന്ന വാര്ത്തവ! രാജാവ് ശ്രവിക്കാന്‍ ഇടയായി. താന്‍ ദിഗ്വിജയ യാത്രക്കിടയില്‍ കീഴടക്കിയ രാജ്യത്തെ പ്രജകള്‍ പാണ്ഡവരുടെ പൗത്രനും, കൃഷ്ണ ഭക്തനുമായ തന്നെ കൃഷ്ണ സ്തുതിയാല്‍ വര്‍ണ്ണിക്കുന്നത് കേട്ട പരീക്ഷിത്തിന്റെ മനസ്സിലും ഭഗവാനോടുള്ള അകൈതവമായ ഭക്തി ഉച്ചസ്ഥായിയില്‍ എത്തി.

വിചിത്രമായ ഒരു സംഭവത്തിനു കൂടി രാജാവ് സാക്ഷ്യം വഹിക്കാനിടയായി.

ഒറ്റക്കാലില്‍ സഞ്ചരിക്കുന്ന ധര്‍മ്മദെവന്‍, കിടാവു നഷ്ടപ്പെട്ട തള്ള പശുവിനെ പോലെ വിലപിക്കുന്ന ഭൂമീ ദേവിയോട് സംവദിക്കുന്ന ദൃശ്യം. ധര്മ്മ് ദേവന്‍, ദുഖതപ്തയായ ഭൂമി ദേവിയോടു ചോദിച്ചു 'ഭദ്രേ! ദേവിക്ക് സൌഖ്യം തന്നെയല്ലേ? ഭവതിയുടെ മുഖം എന്തു കൊണ്ടാണ് വാടിയിരിക്കുന്നത്? ഭവതിയുടെ ബന്ധുക്കളാരെങ്കിലും നഷ്ടപ്പെട്ടോ, അതോ മൂന്നു പാദങ്ങളും നഷ്ടപ്പെട്ട എന്നെ കുറിച്ചോര്താടണോ? അതുമല്ലെങ്കില്‍, കൃഷ്ണ വിയോഗത്തില്‍, രാജാക്കന്മാരുടെ ഭരണത്തില്‍ സംഭവിക്കുന്ന അധാര്‍മ്മികത ഓര്‍ത്തോ, ഇതുമല്ലെങ്കില്‍ ഹവിര്‍ഭാഗം കിട്ടാതെ വിഷമിക്കുന്ന ദേവന്മാരെ കുറിച്ച് ദേവി ദേവന്മരെ കുറിച്ച് ദേവി വ്യാകുലപ്പെടുന്നു. ഭവതിയുടെ ദുഖത്തിന് ഇനിയും കാരണങ്ങള്‍ ഉണ്ട്. വര്‍ഷം കിട്ടാതെ ഉഴലുന്ന പ്രജകള്‍, അരക്ഷിതരായ സ്ത്രീ സമൂഹം, ബഹുമാനം അര്‍ഹിക്കുന്ന വിധത്തില്‍ കിട്ടാതെ, നിന്ദിതരാകുന്ന ബ്രാഹ്മണ സമൂഹം ഇതൊന്നുമല്ലെങ്കില്‍ ഭവതിയുടെ ദുഃഖഹേതു നഷ്ടപ്പെട്ടുപോയ കൃഷ്ണ ചൈതന്യത്തെ കുറിച്ചും, അന്യമായ ആ പുണ്യപാദ സ്പര്‍ശത്തെ കുറിച്ചു ആയിരിക്കാനെ വഴിയുള്ളൂ! ഭൂമി ദേവി, മറുപടിയായി ധര്മ്മിദേവനോട് ഇപ്രകാരം ഉണര്ത്തിതച്ചു, 'ദേവാ! അവിടുന്ന് എന്നോട് ചോദിച്ചതിനെല്ലാം ഉത്തരം അവിടുത്തേക്ക് തന്നെ അറിയാം. ഉത്തമ പുരുഷനായ ഭഗവാന്‍ ഭൂമിയില്‍ അവതരിച്ചപ്പോള്‍, ഇപ്പോള്‍ 'വൃഷ' രൂപിയായി നില്ക്കുന്ന അങ്ങേക്ക് നാലു പാദങ്ങളും ഉണ്ടായിരുന്നു (സത്യം, തപസ്സു, ശൌചം, ദയാ ) സത്യം, ശൌചം, ദയാ, ക്ഷാന്തി, ത്യാഗം, സന്തോഷം, ആര്ജ്ജവം, ശമം, ദമം, തപസ്സ്, സാമ്യം, തിതിക്ഷ, ഉപരതി,ശാസ്ത്ര ചിന്ത, ജ്ഞാനം, വിരക്തി,ഐഷ്യര്യം,ശൌര്യം, തേജസ്സു, ബലം,സ്മൃതി, സ്വാതന്ത്ര്യം,കാന്തി, കൌശലം,, മാര്ധവം,പ്രാഗല്‍ഭ്യം,വിനയം, ശീലം, മാനസിക പാടവം, സമ്പൂര്‍ണ, ഐശ്വര്യം, ഗാംഭീര്യം ധൈര്യം, ആസ്തിക ചിന്ത, കീര്‍ത്തി, മാനം, അഹങ്കാരമില്ലായ്മ എന്നീ ഗുണങ്ങള്‍ ഭഗവാനില്‍ നിത്യമായി വിളങ്ങിയിരുന്നു. ഈ ഗുണങ്ങള്‍ മഹത്ത്വകാംഷികളായ ഭക്തര്‍ക്ക് അവരാഗ്രഹിക്കുന്ന രീതിയില്‍ ഭഗവാന്‍ നല്കി അനുഗ്രഹിച്ചു പോന്നു, എങ്കിലും ഭഗവാനില്‍ ഈ ഗുണങ്ങള്‍ക്ക് ഒരിക്കലും കുറവുണ്ടാകുന്നില്ല. അങ്ങനെയുള്ള ഭഗവാന്റെ തിരോധാനത്തിലും, കലിയുടെ വിളയാട്ടത്തിലും ഞാന്‍ അതിയായി ദുഖിക്കുന്നു. കലിയുടെ, കേളിയില്‍ ദുഃഖതപ്തരായ ദേവന്മാര്‍, പിതൃക്കള്‍, സജ്ജനങ്ങള്‍, വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ എല്ലാം എല്ലാം എന്റെ ദുഖത്തിന് നിദാനമാണ്.ഇപ്രാകാരം ഗോരൂപിയായ ഭൂമിദേവിയും, വൃഷഭ വേഷധാരിയായ ധര്‍മ്മദേവനും സംസാരിച്ചു കൊണ്ടിരിക്കെ രാജര്ഷി പരീക്ഷിത്ത് കിഴക്കോട്ടു പ്രവഹിക്കുന്ന സരസ്വതി നദിയുടെ തീരത്ത് എത്തി ചേര്ന്നു.

കഥ തുടര്‍ന്നുകൊണ്ടു 'നൈമിഷാരണയത്തിലെ' മഹാസത്രത്തില്‍ ഉപവിഷ്ടരായിരുന്ന 'ശൌനകാദി ' മുനിമാരോടായി 'സൂതന്‍' പറഞ്ഞു, സരസ്വതീ നദിയുടെ തീരത്ത് 'ഗോമിഥുനങ്ങളെ പീഡിപ്പിക്കുന്ന, രാജ ചിഹ്നങ്ങളോട് കൂടിയവനെങ്കിലും, വൃഷലനായ കലി പുരുഷനെ രാജാവ് ദര്‍ശിച്ചു. കലിയുടെ താഡനമേറ്റ്. ഒറ്റ കാലില്‍ നിന്നിരുന്ന വൃഷഭം ഭയന്ന് വിറച്ച്, മൂത്രം ചുരത്തി ദയനീയമായി കരഞ്ഞു കൊണ്ടിരുന്നു. കിടാവു നഷ്ടപ്പെട്ട ഗോവിന്റെ നിലയും ഏറെ പരിതാപ കരമായിരുന്നു. ഇതുകണ്ട പരീക്ഷിത്ത് രഥത്തിലിരുന്നു കൊണ്ടുതന്നെ തന്റെ വില്ലിന്റെ ഞാണ്‍ മുറുക്കി, പ്രൌഡ ഗംഭീരമായ ശബ്ദത്തില്‍ കലിയോടു ചോദിച്ചു 'എന്റെ രാജ്യത്ത് ദുര്ബലരെ ദ്രോഹിക്കുന്ന നീ ആരാണ്?നീ രാജകീയ ചിഹ്നങ്ങള്‍ അണിഞ്ഞിട്ടുട്ടെങ്കിലും, ചെയ്യുന്ന പ്രവര്ത്തി കുല്‌സിതമാണ്. സര്വേശ്വരനായ കൃഷ്ണന്റെയും, ഗാണ്ടീവധാരിയായ അര്ജ്ജുയനന്റെയും അഭാവത്തില്‍, നീ ഏതു ധൈര്യത്തിലാണ് അധര്മ്മ വൃത്തി ചെയ്യുന്നത്?

നീ വധശിക്ഷക്ക് അര്ഹനാണ്! അന്തരം അദ്ദേഹം ഒറ്റക്കാലില്‍ നില്ക്കുന്ന വൃഷരൂപിയായ ധര്‍മ്മ ദേവനു നേര്‍ക്ക് തിരിഞ്ഞു 'പറയൂ! അങ്ങ് ഒരുദേവനായി എനിക്ക് തോന്നുന്നു. എന്റെ സാമ്രാജ്യത്തില്‍ അങ്ങയെ പോലെ ദുഖിതനായ ആരേയും ഞാന്‍ ഈ യാത്രാവേളയില്‍ കണ്ടെത്തിയില്ല. അങ്ങ് ദുഖിക്കരുത്. ഞാന്‍ ഉടന്‍ തന്നെ ഈ ദുഷ്ടനെ നിഗ്രഹിച്ചു. അങ്ങക്ക് സൌഖ്യം തരുന്നുണ്ട്.'

പരീക്ഷിത്ത് ഗോരുപിണിയായ ഭൂമി ദേവിയോട് പറഞ്ഞു' ഭവതി ദുഖിക്കരുത്. ഞാന്‍ ഈ ദുഷ്ടനെ വധിച്ചു ഭവതിക്ക് ക്ഷേമം ഉണ്ടാക്കി തരുന്നുണ്ട്. യാതോരുവന്റെ ദേശത്താണോ പ്രജകള്‍ അരക്ഷിതരായി, ഭയചികിതരായി കഴിയുന്നത്, ആ രാജാവിന്റെ യശസ്സും, കീര്ത്തിയും, സല്‍ഗതിയും എല്ലാം തന്നെ നശിച്ചു പോകുന്നു.' വീണ്ടും വൃഷഭത്തോടായി രാജാവ് അറിയിച്ചു 'അല്ലയോ ഗോപുംഗവാ! ചതുഷ്പാദധാരിയായ, ഭവാന്റെ മൂന്നു പാദങ്ങള്‍ ആരാണ് മുറിച്ചത്. പാണ്ഡവരുടെ യശസ്സിനു കളങ്കം ഉണ്ടാക്കുന്ന വിധം ആരാണ് അങ്ങേക്ക് അംഗ വൈകല്യം വരുത്തിയത്, പറഞ്ഞാലും! നിരപരാധികളും, ആശരണരുമായ നിങ്ങള്ക്ക് എന്നില്‍ നിന്നും നീതി ലഭിക്കും. സ്വധര്മ്മം തെറ്റി നടക്കുന്നവനെ ശാസ്ത്ര വിധി പ്രകാരം ഞാന്‍ അര്ഹിക്കുന്ന ശിക്ഷ നല്കുീന്നുണ്ട്, നീതി പുനസ്ഥാപിക്കേണ്ടത് രാജാവിന്റെ കടമയാണ്' മറുപടിയായി ധര്‍മ്മദേവന്‍ പറഞ്ഞു 'അല്ലയോ ശ്രേഷ്ടപാണ്ഡവ കുലോത്തമാ! ദുഖിതരായ ഞങ്ങള്ക്ക് അങ്ങയുടെ വാക്കുകള്‍ ആശ്വാസം പകരുന്നു. പാണ്ഡവരുടെ നന്മ കൊണ്ടാണല്ലോ ഭഗവാന്‍ കൃഷ്ണന്‍, അവര്ക്ക് വേണ്ടി ദൂതു പോകാന്‍ പോലും തയാറായത്? പ്രാണികളുടെ ദുഃഖ ഹേതു ഏതെന്നു ഞങ്ങള്ക്ക് നിശ്ചയമില്ല, പലരും പലതും പറയുന്നു സ്വന്തം ദുഖത്തിന് കാരണം അവനവന്‍ തന്നെയെന്നു ചിലര്‍ വിധിക്കുന്നു, മറ്റു ചിലരാകട്ടെ, ഇതെല്ലാം ദൈവ വിധിയാണെന്നും, കര്‍മ്മ ഫലമെന്നും കല്പ്പിക്കുന്നു, ഇനിയും ചിലര്‍ അമിതമായ ഇന്ദ്രിയ വാസന ദുഖത്തെ ക്ഷണിച്ചു വരുത്തുന്നു എന്നും പറയുന്നു. ഏതാണ് ശരിയെന്നു അങ്ങ് ഗുണദോഷ വിചിന്തനം ചെയ്തതറിഞ്ഞാലും'

മഹാസത്രത്തില്‍ ശ്രവണീയരായിരുന്ന ശൌനകാദികളായ മുനിമാര്‍ സുതനോട് ആകാംക്ഷയോടെ ചോദിച്ചു 'അല്ലയോ, സുത മഹാഭാഗാ! പരീക്ഷിത്ത് വൃഷരൂപിയായ ധര്‍മ്മദെവനെ തിരിച്ചറിഞ്ഞോ? രാജാവ് എന്താണ് പറഞ്ഞതെന്ന് അറിയിച്ചാലും! 'സുതന്‍ തുടര്ന്നു, 'ശ്രവണേ ക്ഷുക്കളായ നിങ്ങള്ക്കു വേണ്ടി ഞാന്‍ കഥാഖ്യാനം തുടരുന്നു രാജാവ് ഖിന്നനായി ശാന്തതയോടെ ഇപ്രകാരം പറഞ്ഞു 'അങ്ങ് വൃക്ഷരൂപധാരിയായ ധര്‍മ്മ ദേവനാണന്നു ഞാന്‍ മനസ്സിലാക്കുന്നു. അങ്ങ് ധര്മ്മച്യുതിയെപ്പറ്റി പറയുന്നതല്ലാതെ യാതൊന്നും പ്രവര്ത്തിക്കുന്നില്ല. എന്തുകൊണ്ടാണിങ്ങനെ? അങ്ങയുടെ ബുദ്ധിയേയും, ചിന്തയേയും മതിഭ്രമം ബാധിച്ചോ?

സത്യം, തപസ്സ്, ശൌചം, ദയ എന്നീ നാലു പാദങ്ങളോടു കൂടിയ അങ്ങ് ഇപ്പോള്‍ മൂന്നു പാദങ്ങളും നഷ്ടപ്പെട്ട് 'സത്യമെന്ന 'ഒറ്റ ക്കാലില്‍ നില്ക്കുന്നു. അധര്‍മ്മാശ്രിതങ്ങളായ, രാഗം, മദം, അഹംകാരം ഇവയുടെ അതിക്രമണത്തില്‍ അങ്ങയുടെ മൂന്ന് പാദങ്ങളും നഷ്ടമായതായി ഞാന്‍ അറിയുന്നു. കലി തന്റെ താഡന ശക്തിയാല്‍ അങ്ങയുടെ ഏക പാദം പോലും കീഴ്‌പെടുത്താന്‍ ശ്രമിക്കുകയാണ്, ഞാന്‍ അതനുവദിക്കില്ല!' ഭൂമി ദേവിയോടായി രാജാവ് പറഞ്ഞു 'അല്ലയോ ധന്യയായ മാതാവേ! ഈ ഭാരത പുത്രന്‍ അവിടുത്തെ ദുഃഖം ഇല്ലാതാക്കുന്നതാണ്. ഭഗവാന്‍ കൃഷ്ണന്റെ പാദ സ്പശത്താല്‍ എന്നും പുളകിതയായിരുന്ന, അമ്മയെ ഈ വിധം അധര്‍മ്മികള്‍ ദ്രോഹിക്കാന്‍ ഞാന്‍ അനുവദിക്കില്ല' പരീക്ഷിത് തന്റെ വാളോങ്ങി കലിയെ നിഗ്രഹിക്കാന്‍ തയ്യാറായി. മറ്റു മാര്‌ഗ്ഗോമില്ലാതെ കലി തന്റെ രാജകീയ അടയാളങ്ങള്‍ ഉപേക്ഷിച്ചു രാജാവിന്റെ കാല്‍ക്കല്‍ പ്രണമിച്ചു. ശരണാഗതനായ കലിയെ രാജാവ് വധിച്ചില്ല, അദ്ദേഹം തന്റെ കുലമഹിമ പുലര്ത്തി.

പരീക്ഷിത് മൃദുവായി ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു 'ഞാന്‍ വിഖ്യാതമായ പാണ്ഡവകുല മഹിമ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നു. എന്നെ ആശ്രയിച്ച നിനക്ക് ഞാന്‍ ശരണം നെല്കും, ഒരു വ്യവസ്ഥയില്‍ മാത്രം അധര്മ്മിയായ നീ എന്റെ രാജ്യം വിട്ടു പോകണം ഉടന്‍ തന്നെ! നീ മര്‍ത്യ ദേഹങ്ങളില്‍ വസിക്കുമ്പോള്‍, അവരില്‍ ലോഭം, അസത്യം, നീച സ്വഭാവം, മോഷണം, പാപകര്മ്മ വാസന, കലഹം, ഡംഭു എന്നീ നീച ശക്തികള്‍ വളര്ന്നു വലുതാകും. സാമൂഹിക നന്മ ക്രമത്തില്‍ നശിക്കും ഇത് ഞാന്‍ ഒരു കാരണ വശാലും അനുവദിക്കില്ല. നീ ബ്രഹ്മാവൃതത്തില്‍ നിന്ന് ഒഴിഞ്ഞു പോകുക. ശ്രീ ഹരിയെ നിത്യവും യജ്ഞങ്ങളാല്‍ ആരാധിക്കുന്ന ഈ ദിക്കില്‍ സത്യവും ധര്മ്മവും നിലനില്ക്കുന്നു. ഇവിടം പാപപങ്കിലമാക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കില്ല!

ഒഴിഞ്ഞു പോയില്ലെങ്കില്‍ താന്‍ രാജാവിന്റെ വാളിന് ഇരയാകുമെന്നു കലി ഭയന്നു. കലി ദയനീയമായി ചോദിച്ചു,

'അല്ലയോ! സാര്‍വ്വ ഭൌമാ!! ഇവിടെ തിരിഞ്ഞാലും അങ്ങ് എന്നെ വധിക്കാന്‍ വാളോങ്ങി നില്ക്കുന്നതായി ഞാന്‍ ഭയത്തോടെ വീക്ഷിക്കുന്നു. ഞാന്‍ എവിടെ വസിക്കണം? എനിക്കൊരു സ്ഥാനം അങ്ങ് കല്പിച്ചരുളിയാലും!!

രാജാവ് ഒന്ന് ചിന്തിച്ച ശേഷം കലിയോടു പറഞ്ഞു, 'ഞാന്‍ നിനക്കായി കല്പിച്ചരുളുന്ന സ്ഥാനങ്ങള്‍ ഇവയാണ് ചൂതുകളി, മദ്യപാനം, നീചസ്ത്രീ, ഹിംസ ഈ നാലുസ്ഥാനങ്ങളില്‍ നിനക്ക് യഥേഷ്ടം വിഹരിക്കാം. തൃപ്തനാകാതെ നിന്ന കലിക്കു അഞ്ചാമതൊരു സ്ഥാനം കൂടി രാജാവ് വിധിച്ചു 'സ്വര്‍ണ്ണം' ഇവ അഞ്ചിലും യഥാക്രമം അസത്യം, മദം, സ്ത്രീ ലംപടത്വം, ഹിംസാ, വൈരം എന്നീ അഞ്ചു ദുര്‍ഗുണങ്ങള്‍ കളിയാടുന്നു.

രാജാവിന്റെ ആജ്ഞ മാനിച്ചു കലി ഈ സ്ഥാനങ്ങളില്‍ വസിക്കാന്‍ തുടങ്ങി അതിനാല്‍ ഈ അഞ്ചും ത്യജിക്കുന്നവനെ പുരോഗതിയും നന്മയും ലഭിക്കുകയുള്ളൂ. ധര്‍മ്മദേവന്റെ നാലു പാദങ്ങളും രാജാവ് പുനസ്ഥാപിച്ചു. ഭൂമി ദേവിയെ ആശ്വസിപ്പിച്ചു രാജാവ് തന്റെ കൊട്ടാരത്തിലേക്ക് മടങ്ങി.

സുതന്‍ പറഞ്ഞു 'ഇപ്പോള്‍ ഹസ്തിനപുരം ഭരിക്കുന്നത് ആ രാജര്ഷിയായ പരീക്ഷിത്താണ്. ഈ സമയത്തു തന്നെ ഈ മഹാസത്രം നടത്തുന്നത് മുനിശ്രേഷ്ടരെ നിങ്ങള്ക്കും ഗുണകരമാകും.'മഹാസ്ത്ര സന്നിധിയില്‍ ഉപവിഷ്ടരായിരുന്ന മുനിമാര്‍ ഭാഗവത ശ്രവണത്തില്‍ ഉത്സുകരായി സുത മഹാശ്യനോട് വീണ്ടും ചോദിച്ചു 'അല്ലയോ പുണ്യാത്മാവേ! ഹോമ പുകയേറ്റു വാടിയിരിക്കുന്ന ഞങ്ങളെ അവിടുന്ന് ശ്രീകൃഷ്ണ പാദാബ്ജ ധൂളിയാല്‍ പവിത്രീകരിക്കുന്നു. ശ്രീ ശുകമുനിയുടെ ജ്ഞാനോപദേശം കൊണ്ട് എപ്രകാരമാണ് പരീക്ഷിത് 'ശ്രീ ഹരിയുടെ' പാദ കമലങ്ങളെ പ്രാപിച്ചത്. അവിടുന്ന് എല്ലാം തന്നെ ഞങ്ങള്ക്ക് വിസ്തരിച്ചു പറഞ്ഞു തന്നാലും' സൂതന്‍ പറഞ്ഞു, 'ഞങ്ങള്‍ പ്രതിലോമ ജാതിയില്‍ ജനിച്ചവരാണങ്കിലും, മുനിസേവ കൊണ്ട് ഞങ്ങള്‍ ജന്മ സാഫല്യം നേടിയിരുന്നു. അതുകൊണ്ട് കൂടിയാണ് എനിക്കീ ഭാഗവതാഖ്യാനം നടത്താന്‍ ഇടവന്നത്. ശേഷം കഥകളും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വിസ്തരിക്കുകയാണ്, സുതന്‍ തുടര്‍ന്നു.

നായാട്ടില്‍ തല്പരനായിരുന്ന പരീക്ഷിത് രാജാവ്, ഒരിക്കല്‍ നായാട്ടിനുശേഷം, ദാഹിച്ചു വലഞ്ഞു ഒരു ആശ്രമ പ്രാന്തത്തിലെത്തി. പ്രശാന്തമായ ആ ആശ്രമകവാടത്തില്‍ അദ്ദേഹം ഒരു മുനിയെ ദര്‍ശിച്ചു. 'രുരു' എന്ന മൃഗത്തിന്റെ തോല് വസ്ത്രമായി ധരിച്ചിരുന്ന മുനി, കണ്ണുകളടച്ച്, ധ്യാന നിഷ്ടയിലായിരുന്നു. കവാടത്തിലെത്തിയ രാജാവിനെ അദ്ദേഹം അറിഞ്ഞില്ല. ദാഹിച്ചു വലഞ്ഞ രാജാവ് അല്പം ജലത്തിന് വേണ്ടി പലവുരു അപേക്ഷിച്ചു. ചുറ്റുപാടുകളില്‍ നിന്നു തീര്ത്തും മുക്തനായിരുന്ന മുനിയുടെ മൌനം രാജാവിനെ കോപിഷ്ടനാക്കി. കലി പ്രേരിതനായ രാജാവ്, സമീപത്തു കണ്ട 'ചത്ത പാമ്പിനെ' വില്ലുകൊണ്ടെടുത്തു മുനിയുടെ തോളില്‍ ഇട്ടു. രാജാവ് രാജധാനിയിലേക്ക് മടങ്ങി.

പുറത്തു പോയിരുന്ന മുനി പുത്രന്‍, തന്റെ കൂട്ടുകാരില്‍ നിന്ന് പിതാവിന്റെ ദയനീയാവസ്ഥ അറിഞ്ഞു. കോപം അനിയന്ത്രിതമായ ആ മുനികുമാരന്‍ നദിയില്‍ സ്‌നാനം ചെയ്ത്, തന്റെ തപശക്തിയാല്‍ രാജാവിനെ ശപിച്ചു. 'എന്റെ പിതാവിനെ ഈ വിധം അപമാനിച്ചവനും, മര്യാദ മാര്ഗ്ഗം വെടിഞ്ഞവനുമായ ഈ നൃപനെ ഞാന്‍ ശപിക്കുന്നു ഇന്നേക്കു ഏഴാം നാള്‍ അദ്ദേഹം തക്ഷക ദംശനമേറ്റ് മൃത്യു വരിക്കാന്‍ ഇടവരട്ടെ ''

ആശ്രമത്തില്‍ മടങ്ങിയെത്തിയ കുമാരന് പരിസരം പോലും മറന്ന് ചത്ത പാമ്പിനെയും തോളിലേറ്റി ധ്യാനത്തിലിരിക്കുന്ന പിതാവിനെ കണ്ട് ഉറക്കെ പൊട്ടി ക്കരഞ്ഞു. പുത്രന്റെ പൊട്ടിക്കരച്ചില്‍ കേട്ട്, അംഗിരസ്സിന്റെ ഗോത്രത്തില്‍ പിറന്ന മുനി മെല്ലെ കണ്ണുകള്‍ തുറന്നു. അദ്ദേഹം തന്റെ തോളില്‍ കിടന്ന പാമ്പിനെ മെല്ലെ എടുത്തു ദൂരെ ഇട്ടു. പുത്രന്റെ ദുഃഖ ഹേതു സൌമ്യമായി തിരക്കി ' മകനേ! ആരാണ് നിന്നോട്, ഈ വിധം ദുഖമുണ്ടാക്കുന്ന രീതിയില്‍ അപ്രിയം പ്രവര്ത്തിധച്ചത്? പറയൂ പുത്രാ 'പിതാവിന്റെ മൃദുല കരസ്പര്‍ശ മേറ്റ പുത്രന്‍ കണ്ണീരോടെ നടന്നതെല്ലാം അറിയിച്ചു. എല്ലാം ശ്രെവിച്ച മഹര്‍ഷി, തന്റെ പുത്രന്‍ ചെയ്ത പ്രവര്ത്തിയെ അനുചിതമായി കണ്ടു. അദ്ദേഹം ശാന്തനായി പുത്രനോട് ഇപ്രകാരം പറഞ്ഞു, 'പുത്രാ! ക്ഷിപ്രകോപം നിന്നെ വഴി തെറ്റിച്ചു. എന്തുകൊണ്ട് രാജാവ് ഇങ്ങനെ ചെയ്തു എന്ന് നീ ചിന്തിച്ചില്ല. നമ്മുടെ എല്ലാം ക്ഷേമം അനുദിനം കാത്തു സംരക്ഷിക്കുന്ന രാജാവിന്റെ, ഈ ചെറിയ പിഴക്ക് നീ നല്കിഷയ ശാപം ഒരിക്കലും ഉചിതമല്ല! രാജാവില്ലാതെ വന്നാല്‍ രാജ്യം അരാജകത്വം എന്ന കൊടും ഭീഷണിയില്‍ അമരും. ഈ അവസ്ഥ മുതലെടുത്ത് അയല്‍ രാജ്യങ്ങള്‍ നമ്മെ ആക്രമിച്ച് വിലപ്പെട്ടതെല്ലാം കവരും, നമ്മുടെ സ്ത്രീകളും, കുട്ടികളും ഭീതിയുടെ നിഴലില്‍ കഴിയേണ്ടി വരും. ഒരുപക്ഷെ, ചാരിത്ര്യം പോലും അപഹരിക്കപ്പെട്ട സ്ത്രീകള്‍ ആത്മഹത്യ ചെയ്‌തേക്കാം. മുനിമാരായ നമ്മള്ക്ക് പോലും യാഗകര്‍മ്മങ്ങള്‍ യഥാവിധി ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടും. എന്റെ പുത്രാ! നിന്റെ അനിയന്ത്രിതമായ കോപ, താപ വാക്കുകള്‍ ഒരു രാജ്യത്തെ തന്നെ ഭസ്മീകരിക്കും വിധമായില്ലെ? എന്താണൊരു പ്രതിവിധി അദ്ദേഹം രാജാവിന് വരാന്‍ പോകുന്ന ആപത്തിനെപ്പറ്റി മുന്നറിയിപ്പ് നല്കാനന്‍ തീരുമാനിച്ചു,ഒപ്പം അപക്വ ബുദ്ധിയായ പുത്രന്റെ തെറ്റിന് ക്ഷമ യാചിക്കാനും മടിച്ചില്ല.

കൊട്ടാരത്തിലെത്തിയ രാജാവ്, തന്റെ ക്ഷീണവും, വിശപ്പും അകന്നപ്പോള്‍, കോപത്താല്‍ മുനിയെ അപമാനിച്ചതില്‍ ദുഖിതനായി. ഏതോ കൊടും വിപത്ത് അടുത്തു തന്നെ, തന്നെ ഗ്രസിക്കുമെന്ന ചിന്തയില്‍ ആ മനം ഉരുകി. നിസ്സഹായരെയും, മുനിമാരെയും സംരക്ഷിക്കേണ്ട താന്‍ ആദ്യമായി ചെയ്തുപോയ നിദ്ധയ പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നി. പ്രതിവിധി എന്തെന്ന ചിന്തയില്‍ നീറുമ്പോഴാണ് ആ വാര്ത്ത കേട്ടത്.

മുനിശാപത്തെ പറ്റി അറിഞ്ഞിട്ടും രാജാവിനു യാതൊരു ഭാവ മാറ്റവും ഉണ്ടായില്ല. കുറിക്കപ്പെട്ട വിധി നടപ്പാക്കാന്‍ ഒരു നിമിത്തം മാത്രമായി അദ്ദേഹം ആ വാര്‍ത്ത ഉള്‍ക്കൊണ്ടു. ശേഷിച്ച അല്പ ദിവസങ്ങള് 'ഹരിയുടെ തൃപാദ' സേവയാല്‍ പൂര്‍ണ്ണമാക്കാന്‍ അദ്ദേഹം തീരുമാനമെടുത്തു. പുത്രനായ 'ജനമേജയനെ' യുവരാജാവായി അഭിഷേകം ചെയ്തു. സര്‍വ്വ സംഗങ്ങളില്‍ നിന്നും മനസ്സിനെ മുക്തനാക്കിയ അദ്ദേഹം 'ശ്രീ ഹരിയുടെ' പാദങ്ങളെ അനുനിമിഷം സ്പര്ശിച്ചു, പവിത്രയായി ഒഴുകുന്ന ഗംഗാ നദീ തീരത്ത് പ്രായോപവേശം ചെയ്യാന്‍ മനസ്സിനെ സജ്ജമാക്കി.

ഗംഗയുടെ തീരത്തു വെച്ച് അദേഹത്തിനു വിഖ്യാതരായ അനേകം മുനിമാരുടെ ദര്‍ശനം പ്രാപ്തമായി. അത്രി, വസിഷ്ടന്‍, ച്യവനന്‍ അരിഷ്ടനേമി, ഭൃഗു, അംഗിരസ്സ്, പരാശരന്‍,വിശ്വാമിത്രന്‍,മേധാതിഥി, ദേവലന്‍,ഗൌതമന്‍, പിപ്പിലാദന്‍, മൈത്രേയന്‍, അഗസ്ത്യന്‍, വേദവ്യാസന്‍ തുടങ്ങിയവരായിരുന്നവര്‍. കേട്ടറിഞ്ഞ അനേകം ദേവര്‍ ഷിമുഖ്യന്മാരും, രാജര്ഷിമാരും അവിടെ എത്തിച്ചേര്‍ന്നു. രാജാവ് അവരെയെല്ലാം ഉപചാരപൂര്‍വ്വം സ്വീകരിച്ചു. പരീക്ഷിത്ത് ഇപ്രകാരം ഏറെ താഴ്മയായി പറഞ്ഞു, 'മഹാന്മാരായ നിങ്ങളുടെ ആഗമനത്താലും, അനുഗ്ര്ഹത്താലും ഞാന്‍ ധന്യനായി. ധ്യാനാധിഷ്ടനായ 'ശമീക മുനിയെ' ക്രൂരമായ നിന്ദ്യ പ്രവര്ത്തിയിലൂടെ അപമാനിച്ച എന്റെ പാപം എത്ര പ്രായശ്ചിത്തം ചെയ്താലും തീരില്ല. വിഷയ സുഖങ്ങളില്‍ ആസക്തനായ വ്യക്തി ശാപത്തിനടിമയായാല്‍ വളരെവേഗത്തില്‍ ഭയന്ന് വിരക്തനായി മാറുന്നു. പാപിയായ എന്നില്‍ വിരക്തി ഉണ്ടാക്കാനും, ഭഗവല്‍ പദ കമലത്തില്‍ സ്വയം അര്പ്പികക്കാന്‍ വേണ്ടിയും, ഒരു പക്ഷെ, സകല ചരാചരങ്ങളുടെയും നാഥനായ ഭഗവാന്‍ തന്നെ ബ്രാമണ ശാപമെന്ന രൂപത്തില്‍ വന്നതായിരിക്കും. ഭഗവല്‍ പാദങ്ങളില്‍ സകലതും അര്‍പ്പിച്ച മനസ്സോടെ തനിക്കു ചുറ്റും കൂടിയവരോടായി രാജാവ് വീണ്ടും അപേക്ഷിച്ചു,' എല്ലാം വെടിഞ്ഞ് ഇശ്വരാര്‍പ്പിത മനസ്സോടെ ഗംഗയെ അഭയം പ്രാപിച്ചിരിക്കുന്ന എന്റെ നന്മക്കായി നിങ്ങള്‍ കൃഷ്ണ ഗാഥകള്‍ ആലപിക്കുക, അതിനുശേഷം ബ്രാഹ്മണ പ്രേരിതനായ തക്ഷകന്‍ എന്നെ മതിവരുവോളം ദംശിച്ചോട്ടെ. എനിക്ക് വരും ജന്മങ്ങളിലെല്ലാം മുകുന്ദനില്‍ അകമഴിഞ്ഞ ഭക്തിയും, സജ്ജന സംഗമവും, സര്‍വ ചരാചരങ്ങളിലും മൈത്രീ ഭാവവും ഉണ്ടാകട്ടെ.' അദ്ദേഹം മനസ്സിനെ ഏകാഗ്രമാക്കി ഗംഗയുടെ തെക്കേ കരയില്‍ ദര്‍ഭ വിരിച്ചു വടക്കോട്ട് നോക്കി ഇരുന്നു. ഈ സമയം ആകാശത്തു നിന്ന് പുഷ്പവൃഷ്ടിയും, ദുന്ധുഭി വാദ്യവും ഉണ്ടായി. മുനിമാര്‍ വിഷ്ണു ഗാഥകള്‍ ഉറക്കെ ആലപിച്ചു. അവര്‍ ഏക മനസ്സോടെ പറഞ്ഞു,' രാജകീയ സുഖങ്ങള്‍ ത്യജിച്ച്, പൂര്ണ്ണ മനസ്സോടെ ഹരി പദങ്ങളെ ആശ്രയിച്ചിരിക്കുന്ന ഇദ്ദേഹം ജീവന്‍ മുക്തനാകുന്ന വരെ നമ്മളേവരും ഈ സന്നിധിയില്‍ ഉണ്ടാകണം.' മുനിമാരുടെ വാക്കുകള്‍ ശ്രവിച്ച പരീക്ഷിത് ഇപ്രകാരം ചോദിച്ചു 'മറ്റുള്ളവര്ക്ക് സന്മാര്ഗ്ഗംക ഉപദേശിച്ചും അനുഗ്രഹിച്ചും ലോകരക്ഷാര്ത്ഥംഗ ചുറ്റി സഞ്ചരിക്കുന്ന മുനീശ്വരന്മാരെ! നിങ്ങള്‍ മൃത്യു ഗ്രസിക്കാന്‍ തുടങ്ങിയിരിക്കുന്ന എന്റെ പരമമായ കര്ത്ത്വ്യം എന്തെന്ന് ഉപദേശിച്ചു തന്നാലും'

രാജാവിന്റെ വാക്കുകള്‍ ശ്രവിച്ച മുനിമാര്‍ ഉത്തരം നല്കാിനാകാതെ പരസ്പരം മിഴി നോക്കി. ഈ സമയം അവധൂതനും, ഒന്നിനോടും ആസക്തനല്ലാതെ ഭൂമി മുഴുവന്‍ ചുറ്റിസഞ്ചരിക്കുന്ന വ്യാസപുത്രനായ 'ശുക ബ്രഹ്മര്ഷിോ' ബാലന്മാരാലും , സ്ത്രീജനങ്ങളാലും ചുറ്റപ്പെട്ടു ബാലാര്‍ക്ക കാന്തി പ്രഭ പരത്തി അവിടെ എത്തി. എന്നും പതിനാറു വയസ്സു മാത്രം തോന്നിക്കുന്ന അദ്ദേഹത്തിന്റെ കരചരണങ്ങളും, ശരീരവടിവും, കണ്ണിലെ അഭൗമ കാന്തിയും, ഉയര്ന്ന നാസികയും ഒരു നിമിഷം മുനിമാരുടെ മനസ്സിനെ പോലും ഉലച്ചു. അവരേവരും സ്വസ്ഥാനങ്ങളില്‍ നിന്നെഴുന്നേറ്റു. പരീക്ഷിത് അദ്ദേഹത്തെ ആദരവോടെ പൂജിച്ചിരുത്തി.അവിടെ സന്നിഹിതരായിരുന്ന ഏവരെയും തന്റെ കടാക്ഷം കൊണ്ട് തന്നെ അദ്ദേഹം തന്നിലേക്ക് ആകര്ഷിച്ചു. പരീക്ഷിത്ത് പറഞ്ഞു,' അല്ലയോ! മഹാനുഭാവനായ ബ്രഹ്മര്‍ഷെ! അങ്ങയുടെ ആഗമനത്താല്‍ കഷത്രിയാധമനായ ഞാന്‍ പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഏതൊരാളുടെ സന്ദര്‍ശനം കൊണ്ട് ആലയം പരിശുദ്ധമാക്കപ്പെടുന്നു, അപ്രകാരമുള്ള പുണ്യാത്മാവായ അങ്ങയുടെ ദര്‍ശന സിദ്ധിയും, ആദരിച്ച് ഉപവിഷ്ടനാക്കാനും കഴിഞ്ഞത് ഞാന്‍ മുന്ജന്മം ചെയ്ത പുണ്യ ഫലസഞ്ചയം ഒന്നു കൊണ്ട് മാത്രമാണ്' പരീക്ഷിത്ത് ശുക ബ്രഹ്മര്‍ഷിയെ വീണ്ടും തൊഴുതു കൊണ്ട് ഉണര്ത്തി ച്ചു,' പാണ്ഡവരില്‍ അതിപ്രിയനായ ഭഗവാന്‍ കൃഷ്ണന്‍ തന്നെ അങ്ങയുടെ തിരു രൂപത്തില്‍ എഴുന്നെള്ളി എന്നെ അനുഗ്രഹിക്കാന്‍ എത്തിയതായി ഞാന്‍ നിനക്കുന്നു. ഇല്ലങ്കില്‍, അവ്യക്ത ഗതിയോടു കൂടിയവനും, മഹായോഗിയുമായ അങ്ങയുടെ ദര്‍ശനം ആസന്ന മൃത്യുവായ എനിക്ക് എങ്ങിനെ ലഭിക്കാനാണ്?

അതിനാല്‍ മഹായോഗിയായ അങ്ങയോട് ഞാന്‍ അതീവ ഭക്തിയോടെ ഒന്നു ചോദിക്കട്ടെ, മൃത്യു ആസന്നനായിരിക്കുന്ന ഒരുവന് ഏറ്റവും കരണീയ മായിട്ടുള്ളത് എന്താണ്? മനുഷ്യന്‍, ശ്രവിക്കേണ്ടതും, ജപിക്കേണ്ടതും, ചെയ്യേണ്ടതും, സ്മരിക്കേണ്ടതും, ഭജിക്കേണ്ടതും യാതൊന്നാണോ അതും, അരുതാത്തത് യാതൊന്നാണോ അതും പറഞ്ഞു തന്നാലും!

ഗൃഹസ്ഥാശ്രമികള്‍ക്ക് 'ഗോദോഹന' നേരത്തേക്ക് പോലും ദര്ശ്‌നീയനല്ലാത്ത അവിടുത്തെ സാന്നിധ്യം എനിക്ക് എത്രനേരം ലഭിക്കുമെന്ന് പോലും പ്രവചിക്കാന്‍ വയ്യാ!നൈമിഷാരണ്യത്തിലെ മഹാസത്രത്തില്‍ ഉപവിഷ്ടനായിരുന്ന സുതന്‍, ശ്രവണ സുഖത്തോടെ, പരിസരം മറന്ന്, തന്നെ മാത്രം കണ്ണി മക്കാതെ നോക്കിയിരുന്ന ശൌനകാദികളായ ഋഷിമാരോട് ഇപ്രകാരം പറഞ്ഞു,' പരീക്ഷിത്തിന്റെ വിനയാന്വിതവും, ഭക്തിപുര സ്സരവുമായ ചോദ്യം കേട്ട് 'ശ്രീ ശുക ബ്രഹ്മര്ഷിോ പറഞ്ഞു തുടങ്ങി.

'ഇതി. ശ്രീ മത് ഭഗവതേ മഹാപുരാണേ ശുകാഗമനം പ്രഥമ സ്‌കന്ദം സമാപ്‌തോ'

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories