21
Friday
July 2017

ജ്യോതിഷം

 • Rahukalam : 10:56 am->12:31 pm
 • Sunset : 06:50 pm
 • Sunrise : 06:12 am
 • 05 Karkata 1192
 • അച്ഛനെങ്ങനെയായിരിക്കും


  അച്ഛനെങ്ങനെയായിരിക്കും

  ഏതു മനുഷ്യനെ സംബന്ധിച്ചും അദ്ദേഹത്തിന്റെ പിതാവ് നിര്‍ണ്ണായകമായ സ്വാധീനം ആ വ്യക്തിയുടെ ജീവിതത്തില്‍ ചെയ്യുന്നതായി കാണാം. ഉന്നതനായ പിതാവിന്റെ മകനായി ജനിച്ചാല്‍ സൗഭാഗ്യങ്ങള്‍ക്കു നടുവില്‍ ജീവിക്കാം. പ്രരാബ്ധങ്ങളുള്ള പിതാവിന്റെ മകനായി ജനിച്ചാല്‍ ജീവിതത്തില്‍ കടുത്ത സംഘര്‍ഷങ്ങളില്‍ വളരേണ്ടി വരും. ചില പിതാക്കന്മാരും, പുത്രന്മാരും തമ്മില്‍ വലിയ ആത്മ ബന്ധമായിരിക്കും, എന്നാല്‍ ചില പിതാക്കന്മാരും പുത്രന്മാരും തമ്മില്‍ വളരെ മാനസികമായ അകല്‍ച്ചയും സംഭവിക്കാം. ഇത് കൂടാതെ ചിലരുടെ പിതാക്കന്മാര്‍ കുട്ടിയുടെ ബാല്യകാലത്ത് തന്നെ മരിച്ചു പോയതിനാല്‍ മക്കള്‍ പിതാവിന്റെ ആശ്രയമില്ലാതെ വളരുന്ന സങ്കടകരമായ സ്ഥിതി വിശേഷങ്ങളും ഉണ്ടാകുന്നു. ജ്യോതിഷത്തില്‍ അച്ഛനെപ്പറ്റി എന്താണ് സൂചനകളുള്ളത്?

  ഒരു വ്യക്തിയുടെ ജാതകത്തിലെ ഒന്‍പതാം ഭാവം അയാളുടെ പിതാവിനെപ്പറ്റി പറയുന്നു.

  ' ഭാഗ്യ ധര്‍മ്മ ദയാ പുണ്യ
  തപ സ്താത സുതാത്മജ
  ദാനോപാസന സൗശീല്യ
  ഗുരുവോ നവമാദമി '

  ഭാഗ്യം, കടമ, ദയ, പുണ്യം, വ്രതാനുഷ്ടാനം, പിതാവ്, കൊച്ചുമക്കള്‍ (മക്കളുടെ മക്കള്‍), ദാനം, ഉപാസന, സദാചാരം, ഗുരുക്കന്മാര്‍ എന്നിവയെല്ലാം ഒന്‍പതാം ഭാവം കൊണ്ട് ചിന്തിക്കാമെന്ന് വരാഹമിഹിരാചാര്യര്‍ പറയുന്നു.

  പിതാവിനെ ഒന്‍പതാം ഭാവം കൊണ്ടും, ഒന്‍പതാം ഭാവാധിപനെ കൊണ്ടും ചിന്തിക്കണം കൂടാതെ ഗ്രഹങ്ങളുടെ കാരകത്വം പരിശോധിച്ചാല്‍ 'താതശ്ചാത്മ പ്രഭാവോ ദ്യുമണിര്‍ ' അതായത് അച്ഛന്‍, ആത്മാവ്, പ്രഭാവം എന്നിവ സൂര്യന്റെ കാരകത്വത്തില്‍പ്പെട്ട വിഷയങ്ങളാണ് എന്നും കാണുന്നു. അതുകൊണ്ട് പിതാവിനെപ്പറ്റി ചിന്തിക്കുമ്പോള്‍ സൂര്യനെയും കണക്കിലെടുക്കണം. ഒരാളുടെ ജാതകത്തില്‍ ഒന്‍പതാം ഭാവാധിപന്‍ ഉച്ചനായിരുന്നാല്‍ പ്രതാപശാലിയായ പിതാവായിരിക്കാന്‍ സാധ്യതയുണ്ട് കൂടാതെ ഒന്‍പതാം ഭാവാധിപന്‍ ലഗ്‌നത്തില്‍ വരിക, 4 ല്‍ വരിക, 7 ല്‍ വരിക ഒന്‍പതാം ഭാവത്തില്‍ തന്നെ വരിക, 11ആം ഭാവത്തില്‍ വരിക എന്നതെല്ലാം ജാതകന് പിതാവിനോടുള്ള നല്ല ബന്ധത്തിന്റെ സൂചനയാണ്. എന്നാല്‍ ഒന്‍പതാം ഭാധിപന്‍ നീചത്തില്‍ പോകുക, ഒന്‍പതാം ഭാവാധിപന്‍ അശുഭ ഗ്രഹങ്ങളായ ശനി, രാഹു എന്നിവയുമായി ഉണ്ടാകുകയെന്നത് പിതൃ ഗുണം ഇല്ലാതാക്കാം. ഒന്‍പതാം ഭാവാധിപന്‍ ശുഭ ഗ്രഹമായിരിക്കുകയും ശുഭനോട് ചേര്‍ന്ന് ജാതകത്തില്‍ ആദിത്യന്‍ നില്‍ക്കുകയും ചെയ്താലും പിതൃ ഭാഗ്യം ലഭിക്കും.

  ഇനി ഒന്‍പതാം ഭാവാധിപനെപ്പറ്റി ചിന്തിക്കാം. ഒന്‍പതാം ഭാവത്തില്‍ ഗുരു, ശുക്രന്‍ മുതലായ ശുഭ ഗ്രഹങ്ങള്‍ വന്നാല്‍ പിതാവില്‍ നിന്നും അനുകൂല ഫലങ്ങള്‍ ലഭിക്കും. അനിഷ്ട സ്ഥാനാധിപന്‍മാര്‍ പ്രത്യേകിച്ച് 8ആം ഭാവാധിപന്‍ ഒന്‍പതാം ഭാവത്തില്‍ വരുന്നത് പിതാവിന്റെ ആയുസ്സ് കുറച്ചേക്കാം. ഒന്‍പതാം ഭാവത്തിന്റെ രണ്ടിലോ, നാലിലോ ചൊവ്വാ വന്നാല്‍ പിതാവില്‍ നിന്നും അനുകൂല ഫലം കുറയുന്നതിനിടവരാം. ഒന്‍പതാം ഭാവത്തിന് ശനി, രാഹു എന്നീ ഗ്രഹങ്ങളുടെ ബന്ധം വന്നാലും പിതൃ ഭാഗ്യം കുറയും.

  ഇനി പിതൃകാരകനായ സൂര്യനെപ്പറ്റി ചിന്തിക്കാം. ഒരാളുടെ ജാതകത്തില്‍ സൂര്യന്‍ ഉച്ചനായാല്‍ പിതൃ ഭാഗ്യം കിട്ടുന്നതിനും, നീചനായാല്‍ കുറയുന്നതിനും കാരണമാകും. സൂര്യന്‍ 8ആം ഭാവത്തില്‍ വരുന്നതും പിതൃ ദോഷകരമാണ്. ജാതകത്തില്‍ സൂര്യന് രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ നക്ഷത്രവുമായി ബന്ധമുണ്ടായാലും പിതാവിന് ദോഷമാണ് കുടാതെ സൂര്യക്ഷേത്രമായ ചിങ്ങത്തില്‍ ശനി, രാഹു എന്നീ ഗ്രഹങ്ങള്‍ വരുന്നതും പിതൃഗുണം കുറയ്ക്കും.

  ലോക നേതാക്കളില്‍ വളരെ ഉയര്‍ന്ന സ്ഥാനമുള്ള വ്യക്തിയാണ് ശ്രീ എബ്രഹാം ലിങ്കന്‍. ഏറ്റവും ദരിദ്രമായ സാഹചര്യത്തില്‍ ജീവിച്ച് അമേരിക്കയുടെ പ്രസിഡന്റ് ആയി ഉയര്‍ന്നു. അദ്ദേഹം പ്രസിഡന്റ് ആയപ്പോളാണ് അമേരിക്കയില്‍ അടിമ സമ്പ്രദായം (slavery ) നിരോധിച്ചത്. ലിങ്കന്‍ പിന്നീട് കൊലചെയ്യപ്പെട്ടു. തടിപണിക്കാരന്‍, ബോട്ടുകാരന്‍, ഗ്രാമത്തിലെ പോസ്റ്റുമാന്‍, നിയമസഭാംഗം, അഭിഭാഷകന്‍, പ്രസിഡന്റ് എന്നിങ്ങനെ വിവിധ ജീവിത ധര്‍മ്മങ്ങള്‍ അദ്ദേഹം ചെയ്തു. ലിങ്കന്റെ പിതാവ് നിരക്ഷരനായിരുന്നു പിതാവില്‍ നിന്ന്! ഒരു സഹായവും ലിങ്കണ് ലഭിച്ചില്ല. അദ്ദേഹത്തിന്റെ ഗ്രഹനില കാണുക.  ഗ്രഹനിലയില്‍ ഒന്‍പതാം ഭാവമായ തുലാം ശ്രദ്ധിക്കുക. ഒന്‍പതാം ഭാവത്തില്‍ രാഹു സ്ഥിതി ചെയ്യുന്നു. കൂടെ അത്യന്തം ദോഷം ഉണ്ടാക്കുന്ന ചൊവ്വയും ഒന്‍പതാമത്തെ വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട ലിങ്കണ് പിതാവില്‍ നിന്ന് ഒരു സഹായവും ലഭിച്ചിരുന്നില്ല ഒന്‍പതാം ഭാവാധിപന്റെ അവസ്ഥ നല്ലതായിരുന്നിട്ടും ഭാവത്തില്‍ കിടക്കുന്ന രണ്ടു പാപന്മാര്‍ ദോഷം ചെയ്തു.

   

  എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
  (വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
  www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
  ഫോണ്‍ : 9447378660
  Email:sreeguruastrology@yahoo.com

  Print
  SocialTwist Tell-a-Friend
  The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

  Other stories