ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

പന്ത്രണ്ടാം ഭാവം:വ്യയസ്ഥാനം, ദുസ്ഥാനം


പന്ത്രണ്ടാം ഭാവം:വ്യയസ്ഥാനം, ദുസ്ഥാനം

വിരഹം,വിയോഗം, എല്ലാ വിധത്തിലുമുള്ള ചിലവുകളും, പതനം,നരകദുഃഖം, ഇടത്തെകണ്ണ്, പാദങ്ങള്‍, ശയന സ്ഥാനം, മോക്ഷം, ബന്ധനം, സ്ഥാനഭ്രംശം മുതലായ കാര്യങ്ങള്‍ പന്ത്രണ്ടാംഭാവം നോക്കി പറയാവുന്നതാണ്. കൂടാതെ ഒരാളുടെ ജീവതാവസാനം എങ്ങിനെ?ഏതുവിധത്തില്‍? എന്നറിയുന്നതിനും ഈ ഭാവം നോക്കിയാല്‍ മതി.

പന്ത്രണ്ടില്‍ രവി നിന്നാല്‍
ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം , നേത്ര വൈകല്യം മുതലായ രോഗങ്ങള്‍ ഉണ്ടാകാം. സര്‍ക്കാരിന്റെ ശിക്ഷ മൂലം മരണം, അഗ്‌നി മൂലം മരണം ഇവ പറയാവുന്നതാണ്. പുത്രന്മാരും ധനവും കുറഞ്ഞിരിക്കും.പിതാവിന് ദോഷം ചെയ്യുന്നവനുമായിരിക്കും.

പന്ത്രണ്ടില്‍ ചന്ദ്രന്‍ നിന്നാല്‍
എല്ലാവരാലും വെറുക്കപ്പെടുന്നവനും പതിതനും നിസ്സാരനും നേത്രരോഗമുള്ളവനും ആകാം. അതിസാരം ഛര്‍ദ്ദി,മദ്യപാനം മൂലമുള്ള മരണം/ജലത്തില്‍ മുങ്ങിമരിക്കുക ധനഹീനനായും അന്യദേശവാസിയായും മന:ക്ലേശം മാറാത്ത ആളും ആയിരിക്കും.

പന്ത്രണ്ടില്‍ കുജന്‍ നിന്നാല്‍
നയനരോഗം,അന്യദേശവാസം,കള്ളന്മാരില്‍ നിന്നും ഉപദ്രവം,വാഹനം, വൈദുതി മൂലമോ ധാതുക്കളുടെ കുറവ് മൂലമോ,കാന്‍സര്‍ മൂലമോ മരണം സംഭവ്യമാണ്. അധിക കോപിയായും ഇടപെടുന്ന കാര്യങ്ങളില്‍ പരാജയം, ജയില്‍ ജീവിതത്തിനിടയായും അലസനും ദരിദ്രനും പലവിധത്തിലുള്ള ദു:ഖങ്ങലുള്ളവനും രോഗിയുമായിരിക്കും.

പന്ത്രണ്ടില്‍ ബുധന്‍ നിന്നാല്‍
വിദ്യാഭ്യാസം ഉണ്ടാകുമെങ്കിലും സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാവുകയും പറയുന്ന കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കുന്നവനും അലസസ്വഭാവിയും ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പരാജിതനും സംഭാഷണത്തില്‍ സമര്‍ത്ഥനും ബുദ്ധിമാനുമായിരിക്കും. കഠിനമായ പനി, മലേറിയ, എലിപ്പനി മൂലമോ മരണം സംഭവിക്കാവുന്നതാണ്.

പന്ത്രണ്ടില്‍ വ്യാഴം നിന്നാല്‍
നല്ല കാര്യങ്ങള്‍ക്ക് വേണ്ടി പണം ചെലവ് ചെയ്യുന്ന ആളും ചിലവു ചെയ്ത് കീര്‍ത്തി നേടുന്ന ആളുമായിരിക്കും. സന്താനങ്ങളെ കൊണ്ട് ഒരു ഗുണവും ഉണ്ടാവുകയില്ല. ശ്വാസതടസംമൂലം മരണം സംഭവിക്കാവുന്നതാണ്.പന്ത്രണ്ടിലെ വ്യാഴം ജാതകന് മോക്ഷത്തെ കൊടുക്കുന്നു.

പന്ത്രണ്ടില്‍ ശുക്രന്‍ നിന്നാല്‍
പന്ത്രണ്ടിലെ ശുക്രന്‍ ദോഷകാരനല്ല. ധനവാനായും ബന്ധുജനവിരഹം അനുഭവിക്കുന്നവനായും ഭവിക്കും.മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണം സംഭവിക്കാവുന്നതാണ്. സഞ്ചാര ശീലനും മന:ശുദ്ധനും നിദ്രാസുഖം അനുഭവിക്കുന്നവനും ആയിരിക്കും സമ്പത്തും സുഖസമാഗ്രികള്‍ ഉള്ളവനും പതിതനും സ്ത്രീകള്‍ക്ക് വിധേയനുമായിരിക്കും.

പന്ത്രണ്ടില്‍ ശനി നിന്നാല്‍
ദുര്‍വ്യയശീലനും ധനപരമായി ക്ലേശം അനുഭവിക്കുന്നവനും ആകും, പാപനോടു ചേര്‍ന്ന് പന്ത്രണ്ടില്‍ ശനി നിന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ശനിയും വ്യാഴവും പന്ത്രണ്ടില്‍ യോഗം ചെയ്താല്‍ ജാതകന്‍ നിര്‍ധനനാകും,വാത സംബന്ധമായ രോഗം മൂലം മരണം സംഭവിക്കാവുന്നതാണ്.

പന്ത്രണ്ടില്‍ രാഹു നിന്നാല്‍
അന്യന്മാരില്‍ നിന്നോ, അന്യനാട്ടില്‍ നിന്നോ തെറ്റായ മാര്‍ഗ്ഗങ്ങളില്‍ കൂടിയോ ധനം ലഭിക്കുന്നവനായിരിക്കും,പാപകര്‍മ്മങ്ങള്‍ മറച്ചു വയ്ക്കുന്നവനും സമ്പത്തും സുഖവും കുരഞ്ഞവനും വിഷം/കുഷ്ടം മൂലം മരണം സംഭവിക്കാവുന്നതാണ്.

പന്ത്രണ്ടില്‍ കേതു നിന്നാല്‍
ധനം വ്യയം ചെയ്യുന്നവനും കുടുംബത്തില്‍ സുഖം കിട്ടാത്തവനും ഭാര്യാപുത്രാദികളെ വെടിഞ്ഞ് അന്യനാട്ടില്‍ ജീവിക്കുന്നവനും ആയിരിക്കും, പ്രതിയോഗികളുടെ അക്രമം മൂലം/ഉയരത്തില്‍ നിന്ന് വീണു മരണം സംഭാവിക്കാവുതാണ്.

പന്ത്രണ്ടില്‍ ഗുളികന്‍ നിന്നാല്‍
വലിയ ഭീരുവും അന്ധവിശ്വസിയും ആയിരിക്കും, ശസ്ത്രക്രിയക്ക്/കൂട്ട അപകടത്തില്‍ പെട്ട് മരണം സംഭവിക്കാവുന്നതാണ്.

Note:
1. പന്ത്രണ്ടാം ഭാവം ചരരാശിയെങ്കില്‍ യാത്രയില്‍ വച്ചും സ്ഥിരരാശിയെങ്കില്‍ സ്വഗൃഹത്തില്‍ വച്ചും ഉഭയരാശിയായാല്‍ പുറത്തു വച്ചും മരണം സംഭവിക്കാം
2. പന്ത്രണ്ടില്‍ ഗ്രഹങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പന്ത്രണ്ടാം ഭാവാധിപന്റെ അംശകാധിപനെ/പന്ത്രണ്ടിലേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തെ നോക്കി മരണത്തെ കുറിച്ച് പറയാം.
3.പന്ത്രണ്ടാം ഭാവം ആഗ്‌നേയരാശിയായി വരികയും രവിയും കുജനും നില്ക്കുകയും ചെയ്താല്‍ അഗ്‌നി മൂലവും പന്ത്രണ്ടാം രാശി ഭൂരാശിയായി വരികയും കുജനും ശനിയും നില്ക്കുകയും ചെയ്താല്‍ വാഹനാപകടത്തില്‍ വച്ചും മരണം സംഭവിക്കാവുന്നതാണ്.
4. പന്ത്രണ്ടാം ഭാവം വായു രാശിയായി കേതുവും കുജനും നിന്നാല്‍ ഉയരത്തില്‍ നിന്ന് വീണ് മരണം സംഭവിക്കാം.
5. പന്ത്രണ്ടാം രാശി ജലരാശിയായി വരികയും ചന്ദ്രനും കുജനും അവിടെ നില്ക്കുകയും ചെയ്താല്‍ ജലത്തില്‍ ഉണ്ടാകുന്ന അപകടം മൂലം മരണം സംഭവിക്കാം.

ഒരു ജാതകത്തിന്റെ അഷ്ടമം നോക്കി എപ്പോള്‍ മരിക്കുമെന്നും പന്ത്രണ്ടു നോക്കി എങ്ങിനെ മരിക്കുമെന്നും പറയാവുന്നതാണ്.

1 പന്ത്രണ്ടില്‍ വ്യാഴം/ശുക്രന്‍ നിന്നാല്‍ സുഖമരണം സംഭവിക്കാം
2 പന്ത്രണ്ട് വ്യയസ്ഥാനമായതിനാല്‍ ഏത് ഭാവാധിപന്‍ പന്ത്രണ്ടില്‍ വന്നാലും നഷ്ടമായിരിക്കും ഫലം.
3 നാലാം ഭാവാധിപന്‍ പന്ത്രണ്ടില്‍ നില്ക്കുകയോ പന്ത്രണ്ടാം ഭാവാധിപന്‍ നാലില്‍ നില്ക്കുകയോ ചെയ്താല്‍
കുടുംബത്തില്‍ നിന്ന് വിട്ടു നില്ക്കുകയോ അമ്മയെ നഷ്ടപെടുകയോ ചെയ്യാം..

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories