ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

രത്‌ന വിചാരം : മരതകം (Emerald)


രത്‌ന വിചാരം : മരതകം (Emerald)

രത്‌നം എന്നാല്‍ മനുഷ്യ മനസ്സിനെ സന്തോഷിപ്പിക്കുന്നത് എന്നര്ത്ഥംപ. ('രമ്യതേ മന: അസ്മിന്‍ ഇതി രത്‌നം')

നവ രത്‌നങ്ങളില്‍ ബുധഗ്രഹത്തെ പ്രതിനിധീകരിക്കുന്ന രത്‌നമാണ് മരതകം അഥവാ emerald. ജാതകത്തിലെ ബുധന്റൈ ദോഷത്തെ പരിഹരിക്കുവാനും ബലത്തെ വര്‍ദ്ധിപ്പിച്ച് ഗുണാധിക്യം ഉണ്ടാക്കുവാനും മരതകം ശുപാര്‍ശ ചെയ്യുന്നു. സൗരമണ്ഡലത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. മനുഷ്യന്റെദ ബുദ്ധിയെ വികസിപ്പിക്കുന്നതില്‍ ഒരു വലിയ പങ്ക് ബുധനുള്ളതായി ജ്യോതിഷം പറയുന്നു. ബുദ്ധി, വിദ്യാ, കച്ചവടം എന്നിവയുടെ കാരകത്വം ബുധനുണ്ട്. ബഹുഭാഷാ പാണ്ഡിത്യം, പ്രതിഭ, അമ്മാവന്‍, തൊഴില്‍, ഭൂമി, വാഗ്ചാതുര്യം, കണക്ക്, കല, ഉന്നത വിദ്യാഭ്യാസം, വിഷ്ണു ഭക്തി, സത്യവചനം, ബന്ധുക്കള്‍ തുടങ്ങിയവയെല്ലാം ജാതകന് അനുകൂലമാകണമെങ്കില്‍ ബുധ ഗ്രഹത്തിന് ബലമുണ്ടാകണം. ഇവയുടെയെല്ലാം ഗുണങ്ങള്‍ ലഭിക്കുവാന്‍ മരതകം ധരിക്കുന്നത് ഉചിതമായിരിക്കും.

ഭാരതത്തില്‍ മാഹാനദി, ഗണ്ധകി, സോണ്‍, സിന്ധു എന്നീ നദികളിലും ഹിമാലയത്തിലും മരതകം ഉള്ളതായി പറയുന്നു. ശ്രീലങ്കന്‍ രത്‌നമാണ് ഏറ്റവും മനോഹരമത്രേ. ബ്രസീല്‍, നോര്‍വ്വേ, റഷ്യ, ആസ്‌ത്രേലിയ മുതലായ രാജ്യങ്ങളിലും ഇവ ഖനനം ചെയ്യുണ്ട്. മരതകത്തില്‍ അശ്മഗര്‍ഭം, ഗരുഡക്കല്ല്, ഗരുഡപച്ച, ഗരുഡന്ഗിതം, ഹരിതമണി, എന്നീപേരുകളുണ്ട്. മരതകം ധരിച്ചാല്‍ പാമ്പുകടി ഏല്ക്കി ല്ലത്രെ. ബെറില്‍ ധാതുവാണിത്. (ബെറിലിയം അലൂമിനിയം സിലിക്കേറ്റാണിത്.) ക്രോമിയം ഓക്‌സൈഡ് എന്ന വസ്തുവാണ് ഇതിന് പച്ചനിറം കൊടുക്കുന്നത്. പച്ച, കടും പച്ച, ഇല പച്ച എന്നീ നിറങ്ങളില്‍ ലഭിക്കും. യഥാര്‍ത്ഥ രത്നത്തില്‍ ചില മാലിന്യങ്ങള്‍ കാണാം. കൃത്രിമ രത്നം വളരെ shining ആയിരിക്കും.

മിഥുനം കന്നി ലഗ്‌നകാര്ക്ക് മരതകം birthstone ആയി ധരിക്കാം. ഇടവം ലഗ്നക്കാര്‍ക്ക് അഞ്ചാം ഭാവാധിപനായ ബുധന്റെക രത്‌നം ധരിക്കാവുന്നതാണ്. കൂടാതെ രാശിനാഥനായ ശുക്രന്റെ ബന്ധുവുമാണ് ബുധന്‍. ഇത് ധരിച്ചാല്‍ ആരോഗ്യം, മനസ്സമാധാനം, സന്താന ഗുണം എന്തുകാര്യവും ഏറ്റെടുത്ത് നടത്തുവാനുള്ള ആത്മ ബലം, ഓര്‍മ്മ ശക്തി, ലോട്ടറിവിജയം, രോഗ പ്രതിരോധശക്തി, കൃഷി സ്ഥലം എന്നീ ഗുണ ഫലങ്ങള്‍ ഉണ്ടാകും.

മിഥുനം കന്നിലഗ്നക്കാര്‍ക്ക് പ്രശസ്തി, തൊഴില്‍ ഉയര്‍ച്ച, വിദ്യാഭാസത്തില്‍ ഉയര്‍ച്ച, അപകടങ്ങള്‍ മുന്‍കൂട്ടി കാണുവാനുള്ള കഴിവ്, ജീവിതത്തില്‍ അടുക്കും, ചിട്ടയും എന്നീ ഗുണ ഫലങ്ങള്‍ മരതക ധാരണത്താല്‍ ലഭിക്കും.

തുലാം രാശിക്കാരുടെയും (ലഗ്നം) മകരം രാശിക്കാരുടെയും, ഭാഗ്യാധിപനാണ് ബുധന്‍. അതിനാല്‍ മരതകം ധരിക്കുന്നതു വഴി ഭാഗ്യ വര്‍ദ്ധനവ്‌ ഉണ്ടാകും. ജാതകത്തില്‍ ബുധന്‍ എത്ര ബല ഹീനനാണങ്കിലും രത്‌ന ധാരണത്താല്‍ ഫലപ്രാപ്തി ലഭിക്കും. മരതകം വളരെ ഗുണ വിശേഷത്തെ നല്‍കുന്ന രത്‌നമാണ്.

കുംഭം, ചിങ്ങം എന്നീ ലഗ്ന ജാതകര്‍ക്കും അഞ്ചാം ഭാവാധിപനായ ബുധന്റെ രത്നം ധരിക്കാവുന്നതാണ്. പുത്ര പ്രാപ്തിക്ക് വിശേഷം, മാനസിക പിരിമുറുക്കം ഒഴിവാക്കും. സൗമ്യതയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയും.

ഹൃദയ രോഗത്തെ ചെറുക്കും. കിഡ്‌നി, സ്‌റ്റോണ്‍, രക്തസംബന്ധമായ രോഗങ്ങള്‍, വയറ്റിലെ രോഗങ്ങള്‍ കരളിലും, ഞരമ്പിലും ഉണ്ടാകുന്ന അസുഖങ്ങള്‍ ഇവയെല്ലാം ഒരു പരിധിവരെ ഉണ്ടാകാതിരിക്കാനും, ഉണ്ടായാല്‍ വേഗം സുഖമാകുവാനും മരതക ധാരണം കൊണ്ട് സാധിക്കും. പിത്താശായ സംബന്ധരോഗം വരാതിരിക്കും.

ബുധന്റ ഭാവാധിപത്യം അനുകൂലമല്ലെങ്കില്‍ മരതകം ധരിക്കരുത്.

ജനനതിയതി, ജനന സമയം, നക്ഷത്രം, ജനിച്ച മാസം, എന്നീ പ്രകാരത്തില്‍ രത്നം ധരിക്കാം. എന്നാല്‍ ജനന സമയമനുസരിച്ച് ധരിക്കുന്നതാണ് ഏറ്റവും ഉചിതം.

മരതകം 2 മുതല്‍ 3 carat വരെ തൂക്കമുള്ളത് ധരിക്കുക. ബുധന് തീരെ ബല മില്ലാതിരിക്കുകയാണെങ്കില്‍ (നീചം, മൌഡ്യം, ശത്രു ക്ഷേത്രം) 4 carat വരെ ധരിക്കാം. കല്ല് യഥാര്‍ത്ഥമാണെന്ന് ഉറപ്പു വരുത്തി ഉപയോഗിക്കുക, ഇവയുടെ ഉപരത്‌നങ്ങളും ധരിക്കാവുന്നതാണ്. പെരിഡോട്ട്, ജേഡ്, അക്വാ മറൈന്‍ പച്ച ക്വാര്ട്ട്‌ന തുടങ്ങിയവയൊക്കെ മരതകത്തിനു പകരമായി ധരിക്കാവുന്നതാണ്. സാമ്പത്തികമായി നോക്കുമ്പോള്‍ വിലക്കുറവാണ്. ഫലക്കുറവൊന്നുമില്ലതാനും. ധരിക്കുമ്പോള്‍ 4 carat ല്‍ കുറയാതെ നോക്കണം.

രത്നം ധരിക്കേണ്ടത് ബുധന്റെ കാലഹോരാ സമയത്താണ്. ഉദയത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ബുധനാഴ്ച ദിവസം ധരിക്കണം. ബുധഗ്രഹ സ്ഥിതി വളരെ മോശമായിരിക്കുന്ന അവസ്ഥയില്‍ ബുധദശാകാലത്തും ഈ രത്‌നം ധരിക്കാവുന്നതാണ്. രത്‌ന ശാസ്ത്രത്തില്‍ വിദഗ്ദ്ധനായ ജ്യോതിഷിയുടെ അഭിപ്രായമനുസരിച്ചു മാത്രം രത്‌നങ്ങള്‍ ധരിക്കുക. കച്ചവട പ്രാധാന്യമുള്ള ജോലിയില്‍ ഏര്‌പ്പെിട്ടിരിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യരത്‌നമാണ് മരതകം.

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories