ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ആത്മീയത ജാതകത്തില്‍


ആത്മീയത ജാതകത്തില്‍

ജാതകം എന്നത് ഒരു ജന്മ പ്രകരണം ആണല്ലോ. ജാതകത്തിലൂടെ ഒരാളിന്റെ ജീവിതത്തിലെ ലൌകിക നേട്ടങ്ങള്‍ ആയ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളും, ജീവിതത്തില്‍ എങ്ങനെ മുന്നോട്ടു പോകണം എന്ന മാര്‍ഗ്ഗ ദീപവും വളരെ കൃത്യമായി നമുക്ക് ലഭിക്കും .

ഈ ലേഖനത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്, ജാതകം എങ്ങനെ ആത്മീയതയെ സഹായിക്കും എന്ന് മനസ്സിലാക്കുന്നതിനാണ്. കാരണം ആത്മീയത പഠിക്കേണ്ടുന്ന ഒന്നല്ല. അത് എല്ലാവരിലും ഉള്ള ഒന്നാണ്. എന്നാല്‍ അതിനെ പറ്റിയുളള അവബോധം ഇല്ലായ്മ മൂലം അവര്‍ക്കത്‌ ഉള്‍ ക്കൊള്ളാന്‍ കഴിയുന്നില്ല എന്നുമാത്രം.

12 ഭാവങ്ങളിലൂടെ ജീവിതത്തെ നാം ജാതകത്തിലൂടെ നാം മനസ്സിലാക്കുന്നു. അതേ ഭാവങ്ങളിലൂടെ ഒന്ന് വേറിട്ട്‌ ചിന്തിച്ചാല്‍ നമ്മുടെ ആത്മീയത ജാതകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ലഗ്നം, ചന്ദ്രന്‍, സൂര്യന്‍, 5 ആം ഭാവം, 9 ആം ഭാവം എന്നിവയില്‍ നിന്നും നമ്മുടെ ആത്മീയതയുടെ കൂടുതലും കുറവുകളും മനസ്സിലാക്കാം.

ചന്ദ്രന് ഉണ്ടാകുന്ന അവസ്ഥയ്ക്ക് അനുസരിച്ച് മനസ്സിന്റെ നിലവാരത്തിനു ഗുണ ദോഷങ്ങള്‍ ഉണ്ടായിരിക്കും. മനസ്സിന് പ്രധാനമായും നാല് ഭാഗങ്ങള്‍ ഉണ്ട്. [ 16 എന്നും വിവക്ഷ ഉണ്ട്. അതു ശരിയാണു താനും] അതില്‍ നാല് ഭാഗങ്ങള്‍ എന്നാണു ഉദ്ദേശിച്ചത്. ബുദ്ധി, അഹങ്കാര, മനസ്സ്, ചിത് എന്നിങ്ങനെ ആണത്. ഇതില്‍ മനസ്സ് എന്നത് ഓര്‍മ്മകളുടെ ഒരു കൂമ്പാരം ആണ്. ഏതെങ്കിലും തരത്തില്‍ ഒരിക്കല്‍ എങ്കിലും മനസ്സില്‍ സ്വീകരിച്ചിട്ടില്ലാത്ത ഒരറിവിനെ പറ്റിയല്ലാതെ ഒരിക്കലും നമുക്ക് ചിന്തിക്കാന്‍ ആവില്ല. അതായത് നമുക്ക് പുതിയ ചിന്തകള്‍ ഒന്നും ഇല്ല എന്നര്‍ഥം.

ചന്ദ്രനുണ്ടാകുന്ന പാപ ബന്ധങ്ങള്‍ ജാതകനെ തന്റെ ആത്മീയതയില്‍ കളങ്കം വരുത്തുന്നതിനിടയാക്കുന്നു. അങ്ങനെ പാപ ബന്ധം കണ്ടാല്‍ അതനുസരിച്ച് ആ പാപ ബന്ധത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ജാതകന്‍ മാറണം എന്നു മനസ്സിലാക്കുകയാണ് വേണ്ടത്. അതല്ലാതെ ജാതകത്തില്‍ അങ്ങനെ ഉള്ളതുകൊണ്ട് ഞാന്‍ അങ്ങനെ ആയി എന്ന് പറയുന്നതില്‍ യുക്തിയും ബുദ്ധിയും ഇല്ല.

മനസ്സിനാണ്‌ മാറ്റം വരേണ്ടുന്നത് എങ്കില്‍ അതിനു തീര്‍ച്ചയായും ജാതകന്റെ പരിശ്രമം തന്നെയാണ് ആവശ്യം ആയിട്ടുള്ളത്. ആ പരിശ്രമത്തിനു വേണ്ടിയായിരിക്കണം ദൈവത്തെ ആശ്രയിക്കേണ്ടുന്നത്, അല്ലാതെ ദോഷ പരിഹാരത്തിന് വേണ്ടിയല്ല.

സാധാരണയായി ജാതക ദോഷത്തില്‍ പ്രധാനിയായി കണക്കാക്കപ്പെടുന്ന ചൊവ്വാ ദോഷത്തെ പരിഗണിച്ചാല്‍ 1 .ലഗ്നത്തില്‍ ചൊവ്വ നിന്നാല്‍ ചൊവ്വാ ദോഷം.

എന്തൊക്കെ ദോഷങ്ങളാണ് ?

[a] ചൊവ്വ ഒരു ക്രുര ഗ്രഹം ആയതിനാല്‍ ലഗ്നത്തില്‍ നിന്നാല്‍ അത് ജാതകനെ ദേഷ്യ സ്വഭാവിയും മുരട്ടു പ്രകൃതവും ആക്കും [ എല്ലാ ലഗ്നത്തിലും അല്ല ]. ലഗ്നത്തില്‍ നില്‍ ക്കുന്ന ചൊവ്വ, 4 ലേക്കും, 7 ലേക്കും, 8 ലേക്കും നോക്കും. മനസ്സിന്റെ വികാര ഭാവം ആണ് 4. അങ്ങോട്ട്‌ ചൊവ്വാ ബന്ധം വന്നാല്‍ ? പ്രണയ ഭാവം ആണ് 7. അവിടേയ്ക്കു പ്രസ്തുത സ്വഭാവക്കാരനായ ചൊവ്വാ വീക്ഷിച്ചാല്‍ , ചിന്തിച്ചു നോക്കൂ....?സ്വന്തം ആയുസ്സ് ആണ് 8. സ്ത്രീകള്‍ ക്ക് മംഗല്യ സ്ഥാനവും. അവിടേയ്ക്കുള്ള ചൊവ്വാ ബന്ധത്തിന്റെ ഫലം പറഞ്ഞു തരേണ്ടുന്നതില്ലല്ലോ.

മേല്‍ പറഞ്ഞ ദോഷങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ , അവയില്‍ അധികവും സ്വഭാവവും ആയി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്‌. ഈ സ്വഭാവ പ്രത്യേകതയോ, ജീവിതത്തില്‍ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ആണ്. ശിവ ക്ഷേത്രത്തില്‍ വഴിപാടു കഴിച്ചാല്‍ എന്താണ് പ്രയോജനം? ഭഗവാനു എന്ത് ചെയ്യാന്‍ കഴിയും? ഒടുവില്‍ പഴിയോ? അതും ഭഗവാന്. നോക്കണേ നമ്മുടെ ആത്മീയതയുടെ പോക്കേ.

മറിച്ച് എന്റെ സ്വഭാവത്തില്‍ ഇത്തരത്തിലുള്ള കുഴപ്പങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കുന്ന കാലം മുതല്‍ അത് മാറുവാന്‍ ചിട്ടയായ ജീവിത ക്രമം സ്വീകരിക്കുകയും, ആ ക്രമത്തില്‍ നിന്നും മാറ്റം ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയും തീര്‍ച്ചയായും ഗുണ ഫലം ഉണ്ടാക്കും. അതിന് ആവശ്യം ഇശ്ചാ ശക്തിയാണ് .അതാണ്‌ നമ്മുടെ വിഷയത്തിന്റെ കാമ്പും .

നമ്മള്‍ നേരത്തെ പറഞ്ഞ മനസ്സിന്റെ 4 ഭാഗങ്ങള്‍ ഓര്‍മ്മിക്കുമല്ലോ. അതില്‍ ചിത് എന്ന ഭാവത്തെ തൊടുവാനായാല്‍ വിജയിച്ചു. കേട്ടിട്ടില്ലേ ചിദാനന്ദ, സാച്ചിതാനന്ദ, ചിദാകാശം, ചിദംബരം എന്നൊക്കെ, അത്ര വലിയ ഭാവം ആണ് മനസ്സിന്റെ ചിത്.

ആ ചിത്തില്‍ തൊടുന്നതിനെ ആത്മീയത എന്ന് വിളിക്കാം. 100 ശതമാനം അര്‍പ്പണം കൊണ്ട് മാത്രമേ അത് സാധിക്കു. അര്‍പ്പണം അല്ലാതെ മറ്റൊരു വഴിയും അതിനില്ല തന്നെ.

മനസ്സിന്റെ കാരകനായ ചന്ദ്രനെ വിധിയാം വണ്ണം ആശ്രയിക്കുന്നതും, 'പൂര്‍ണ്ണ ചന്ദ്ര 'വ്രതം അനുഷ്ടിക്കുന്നതും വളരെ നല്ലതാണ്. ജാതകത്തിലെ 5 ,9 ഭാവാധിപാന്‍ മാരെയും കണക്കിലെടുത്ത് ചില ഉപാസനാ രീതികള്‍ സ്വീകരിച്ചാല്‍ ജീവിതം സഫലം ആയി .

വിനയപൂര്‍വ്വം

 

രുദ്രശങ്കരന്‍ .9037820918
rudrashankaran@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories