ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഭാഗവതം പഞ്ചമ സ്കന്ദം (തുടർച്ച )


ഭാഗവതം പഞ്ചമ സ്കന്ദം (തുടർച്ച )
ഭവാടവി വർണ്ണന


ബ്രാഹ്മണനും പൂർവ്വ ജന്മത്തിൽ ഭരതനുമായിരുന്ന അദ്ദേഹം രഹുഗുണ രാജാവിന് സംശയനിവർത്തി വരുത്തുവാനായി വീണ്ടും പറഞ്ഞു 'ത്രിഗുണാത്മകമായ മായ നിമിത്തം ബുദ്ധിനശിച്ച്ജനങ്ങൾ, സ്വാർത്ഥ ചിന്തകൾ വെച്ചു പുലർത്തി സംസാരമാകുന്ന കാനനത്തിൽ ഭ്രമിച്ചുകഴിയുന്നു. ഈ വനത്തിൽ വെച്ച് കാമ ക്രോധ ലോഭാദികളാകുന്ന ആറു മോഷ്ടാക്കൾനേതാവോടുകൂടിയ സ്വാർത്ഥ വാഹക സംഘത്തെ കൊള്ളയടിക്കുന്നു. ചെന്നായ്ക്കൾ,കുറുക്കന്മാരെയെന്ന പോലെ പതിയിരുന്നാണ് ആക്രമണം.മുള്ളുകൾ നിറഞ്ഞ കുറ്റിച്ചെടികൾ,കൊതുകുകൾ, ഗന്ധർവ്വ നഗരങ്ങൾ പാഞ്ഞുപോകുന്ന കൊള്ളി പിശാചുക്കൾ മുതലായവയെല്ലാംഇവിടെ കാണാം. ഗൃഹം, ധനം എന്നിവയിൽ ആസക്തരായ് ജനം ഓടി നടക്കുന്നു. ചിലസമയത്കൊടുങ്കാറ്റടിച്ചു പൊടിപടലങ്ങളുയർന്നു ദിക്കറിയാതെ നട്ടം തിരിയുന്നു. ചില സമയത്തുകാണാൻ കഴിയാത്ത ചീവീടുകളുടെ ശബ്ദം കേട്ട് കർണ്ണങ്ങൾ പിളരുകയും, മറ്റുചിലസമയത്കൂമന്‍റെ മൂളൽ ഹൃദയം പിളർത്തുന്നു. ചിലപ്പോൾ ശൂരരായവർദ്ധനമെല്ലാം തട്ടിപ്പറിച്ചതുകൊണ്ട്ദുഃഖിതനായിരിക്കുന്നു. മറ്റു ചിലപ്പോൾ ഗന്ധർവ്വ നഗരത്തിലെത്തി നൈമിഷിക സുഖംഅനുഭവിക്കുന്നു. ചിലപ്പോൾ പർവ്വതാരോഹണത്തിനു ശ്രമിച്ചു കാലിൽ മുള്ളും കല്ലും തറച്ചുനടക്കാൻ ശക്തിയില്ലാതെ ചിന്താകുലനായിരിക്കുന്നു. വിശപ്പുകൊണ്ട് വലയുമ്പോൾബന്ധുമിത്രാദികളോട് വഴക്കിടുന്നു. ചിലപ്പോൾ കാട്ടിൽ പെരുമ്പാമ്പ് വിഴുങ്ങി ബോധംനശിച്ചവനെ പോലെ കിടക്കുന്നു. ചിലപ്പോൾ സർപ്പം കടിച്ചു അന്ധനായി പൊട്ടക്കിണറ്റിൽവീഴുന്നു. ചിലപ്പോൾ തേനീച്ചകളുടെ കുത്തേറ്റ് കഷ്ടപ്പെട്ട് ശേഖരിക്കുന്ന തേൻ, അന്യർതട്ടിയെടുക്കുന്നു. മറ്റുചിലപ്പോൾ ചൂട് ശൈത്യം, മഴ, കാറ്റ് ഇവക്ക് പരിഹാരം കാണാനാവാതെവിഷമിക്കുന്നു. ചിലസമയത് കച്ചവടത്തിൽ ധന നഷ്ടമുണ്ടായി, അന്യനോട് ഇരക്കേണ്ടി വരുന്നു.ശത്രുക്കൾ അയാളുടെ ധനം ചൂഷണം ചെയ്യുന്നു. പരധനം സ്വന്തമാക്കണമെന്ന മോഹംകൊണ്ട്‌ മാനഹാനി വരുത്തി വയ്ക്കുന്നു. ശത്രുതയുള്ളവരോട് ബന്ധം കൂടി അനേകം ക്ലേശങ്ങൾസഹിക്കുന്നു എല്ലാം സഹിച്ചു സംസാരാടവിയിൽ പ്രയാണം ചെയ്ത് മൃത പ്രായനായി തീരുന്നു ഈ വണിക്കുകളുടെ സംഘത്തിൽ പെട്ടവരിൽ, ഇടക്ക് മരിച്ചു വീഴുന്നവരെ അവിടെ ഉപേക്ഷിച്ചു പുതുതായി ചിലരെ കൂടെ കൂട്ടുന്നു. ഈ യാത്രയിൽ എത്രപേർ ലക്ഷ്യസ്ഥാനമെത്തുമെന്നു പ്രവചിക്കാനാവില്ല. എങ്കിലും പുറപ്പെട്ടെടുത്തേക്കു ഒരു മടക്കയാത്ര ആവില്ല.

ചിലപ്പോൾ ലതകളുടെ കൊമ്പുകളിൽ പിടിച്ചു അവിടെയിരിക്കുന്ന പക്ഷികുഞ്ഞുങ്ങളുടെ മധുര ശബ്ദത്തിൽ ആകൃഷ്ടനാകുന്നു. ചിലപ്പോൾ സിംഹസമൂഹത്തെക്കണ്ടു ഭയന്ന് കഴുകൻ,കൊറ്റി ഇവയുമായി സഖ്യം ചെയ്യുന്നു. അവസാനം ഇവയാൽ വഞ്ചിക്കപ്പെട്ട് അരയന്നങ്ങളുടെ കുട്ടത്തിലെത്തുന്നു. ഒടുവിൽ ഇവരിൽ നിന്നും തെറ്റിപ്പിരിഞ്ഞു കുരങ്ങന്മാരുമായി സഖ്യം ചെയ്ത് അവരുടെ ശൃംഗാരാദി ചേഷ്ടകളിൽ ആകൃഷ്ടനായി ആയുസ്സ് നശിക്കുന്നത് അറിയാതെ കഴിയുന്നു. വൃക്ഷങ്ങളിൽ രമിച്ചുകൊണ്ടും, ഭാര്യാ,പുത്രൻ മുതലായവരിൽ അതിയായ സ്നേഹം വെച്ചു പുലർത്തികൊണ്ടും, സ്ത്രീ സംഗം മൂലം അവശനായും തനിക്കു വന്നുചേർന്ന ബന്ധനത്തിൽ നിന്നും മുക്തനാകാൻ കഴിയാതെ വിഷമിക്കുന്നു.

എങ്ങനെയെങ്കിലും ഈ കച്ചവട സംഘത്തിൽ നിന്ന് രക്ഷപ്പെട്ടാൽ കൂടി വീണ്ടും അതിലേക്ക് വന്നു ചേരുന്നു. മായ നിമിത്തം ഈ സംസാരവനത്തിൽ പെട്ട് നട്ടം തിരിയുന്നവർ ആരും തന്നെ ഇതിന്‍റെ അന്ത്യമെവിടെയെന്ന് അറിയുന്നില്ല. അതുകൊണ്ട് അല്ലയോ രാജൻ അങ്ങ് ദണ്ഡനീതി വെടിഞ്ഞ്, ഭൂതജാലങ്ങളിൽ മൈത്രീ ഭാവം വെച്ചുപുലർത്തി, അനാസക്തനായി ഹരിസേവയാൽ മൂർച്ച വർദ്ധിച്ച ജ്ഞാന ഖഡ്ഗം ഹിംസ ബുദ്ധിയെ ഛേദിച്ചു ഈ വനത്തിന്‍റെ അക്കരെയെത്തിയാലും. രാജാ രഹുഗുണൻ പറഞ്ഞു; നരജന്മം ഏറെ ശ്രേഷ്ഠമെന്ന് ഞാനറിയുന്നു. ഈ ജന്മത്തിലല്ലാതെ മറ്റെവിടെയാണ് അങ്ങയെപ്പോലുള്ള മഹാന്മാരെ കണ്ടുമുട്ടാനാവുക. അവിടുത്തെ തൃപാദ രേണുക്കളേറ്റു പാപം നശിച്ചവന് ശ്രീ ഹരിയിൽ അനന്യ ഭക്തിയുണ്ടാകും.

ശ്രീശുകൻ പറഞ്ഞു, രഹുഗുണൻ തന്നെ അപമാനിച്ചവനെങ്കിലും അത് ഗൗനിക്കാതെ ഭരതൻ അദ്ദേഹത്തിന് തത്വജ്ഞാനോപദേശം നല്‍കി. അനന്തരം രാജാവിനാൽ പൂജിതനായി ശാന്തമായ സാഗരം പോലെ അവിടെനിന്നും യാത്ര തുടർന്നു. ഭരതനിൽ നിന്ന് തത്വജ്ഞാനോപദേശം സ്വീകരിച്ച രഹുഗുണൻ ദേഹമാണ് ആത്മാവെന്ന മിഥ്യാധാരണ ഉപേക്ഷിച്ചു, ഭഗവൽ ചിത്തം മനസ്സിൽ സ്മരിച്ചു.

പരീക്ഷിത്തു പറഞ്ഞൂ 'അല്ലയോ ബ്രഹ്മര്‍ഷേ! അവിടുന്ന് വ്യംഗ്യരൂപത്തിൽ പറഞ്ഞത് അല്പജ്ഞന്മാർക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടാണ് അതിനാൽ അങ്ങ് ലളിതമായി വിശദീകരിച്ചാലും.

ഭവാരണ്യ വിശദീകരണം

ശ്രീ ശുകൻ പറഞ്ഞു 'അല്ലയോ രാജാവേ !ഭഗവാൻ വിഷ്ണുവിന്‍റെ മായക്കു വിധേയമായിശരീരമെടുത്തു ദേഹാഭിമാനത്തോടു കൂടി കഴിയുന്ന ജീവ ജാലങ്ങളാണ് ആ സ്വാർത്ഥ വാഹകസംഘം. കച്ചവടക്കാരെപ്പോലെ മനുഷ്യരും ഇന്ദ്രിയപ്രീതിക്കു വേണ്ടി ധന സമ്പാദനം ചെയ്യുന്നു.ധനലോഭി യായ സ്വാർത്ഥവാഹക സംഘം വനത്തിലലയുംപോലെ, മനുഷ്യരുംസ്വകർമ്മഫലമായുണ്ടാകുന്ന സുഖദുഃഖങ്ങളെ അനുഭവിച്ചു ഘോരമായ സംസാരാടവിയിൽവലയുന്നു. വനത്തിലെ ആറു ചോരന്മാർ ആറ് ഇന്ദ്രിയങ്ങളാണ്.

വളരെ കഷ്ടപ്പെട്ടു സമ്പാദിച്ച പണം ധർമ്മത്തിലൂടെ ചെലവഴിക്കണം എന്തെന്നാൽ ധർമ്മം പരമപുരുഷാരാധനയാണ്. അതിന്‍റെ ഫലം പരലോക സിദ്ധിയാണ്. ഇവിടെ സ്വാർത്ഥവാഹകസംഘത്തിന്‍റെ ധനം വനത്തിൽവെച്ചു കൊള്ളയടിക്കപ്പെട്ടപോലെ ഇന്ദ്രിയനിഗ്രഹമില്ലാത്തഒരുവന്‍റെ സമ്പാദ്യം ഇന്ദ്രിയ വിഷയാദികൾ (ദർശനം, ശ്രവണം, സ്പര്‍ശനം, ഘ്രാണനം,ആസ്വാദനം, ചിന്തിക്കൽ )അപഹരിക്കുന്നു.ആട്ടിൻ കുട്ടിയെ ചെന്നായഎന്നപോലെ,ഭാര്യ,കുട്ടികൾ,ബന്ധുക്കൾ ഇവർ ലുബ്ധൻറെ പണം അപഹരിക്കുന്നു

കൃഷിസ്ഥലമെന്നു പറയുന്നത് ഗൃഹസ്ഥാശ്രമമാണ്. കർമ്മവാസനകളുടെ ബീജത്തെ അത്വളർത്തിക്കൊണ്ടു വരികയും വീണ്ടും വിതക്കുകയും ചെയ്യുന്നു. വിളക്ക് പ്രതികൂലമായിനിൽക്കുന്ന കീടങ്ങൾക്ക് തുല്യമാണ് വനത്തിലെ നീചന്മാരിൽ നിന്നുള്ള ധനാപഹരണം.മനുഷ്യൻമിഥ്യയായ ഈ ലോകം സത്യമെന്ന് ഭ്രമിച്ചു ആകാശ കോട്ടകെട്ടി പലതിലേക്കും എടുത്തു ചാടുന്നു.അതാണ് ഗന്ധർവ്വ നഗരമെന്ന് വിവക്ഷിച്ചത്‌. മൃഗതൃഷ്ണ മിഥ്യയായ വിഷയ സുഖങ്ങളാണ്.രജോഗുണാധിക്യത്താൽ സ്വർണ്ണത്തിന്‍റെ വർണ്ണത്തിലും രൂപത്തിലും മനുഷ്യൻഭ്രമിക്കുന്നു.അതിനെയാണ് അഗ്നിമലമെന്ന് വിവക്ഷിച്ചത്‌. കൊടും കാറ്റിനോടുപമിക്കാവുന്നസ്ത്രീകളെ മടിയിലിരുത്തി താലോലിക്കുക നിമിത്തം, തിമിരാന്ധനായി ദിഗ്ദേവതകളെ പോലുംവിസ്മരിക്കുന്നു. വിഷയസുഖങ്ങൾ മിധ്യയെന്നറിഞ്ഞിട്ടും മനുഷ്യൻ ദേഹാഭിമാനം നിമിത്തംആത്മ വിസ്മൃതനായി മരീചികയെന്ന ജല സമം കണക്ക് ഉഴലുന്നു.

ചില പ്പോൾ മനുഷ്യർ നല്ല ഗൃഹ ധാന്യങ്ങൾ വാങ്ങുന്നതിനായി, ധനസമ്പാദനത്തിലേർപ്പെട്ട്സംസാരത്തിൽ വലയുന്നു. കൊടുംകാറ്റിനു സമാനകളായ സ്ത്രീകളെ മടിയിലിരുത്തിതാലോലിക്കുന്നു. അവരോടുള്ള അനുരാഗ രജസ്സുമൂലം കണ്ണുകാണാതെ ദിഗ്ദേവതകളെ കൂടിവിസ്മരിക്കുന്നു. (ഈശ്വര ഭജനം മറക്കുന്നു ) വിഷയ സുഖങ്ങൾ മിഥ്യയാണെന്നറിഞ്ഞിട്ടുംമനുഷ്യൻ ദേഹാഭിമാനം മൂലം ആത്മവിസ്മൃതിയിൽ പെട്ടു മരീചികയിലെ ജലത്തിന്‍റെപിന്നാലെയെന്ന പോലെ സുഖവസ്തുക്കളുടെ പിന്നാലെ പായുന്നു.

ചീവീട് കൂമൻ ഇവയുടെ കർണ്ണകടോര ശബ്ദമെന്ന്‌ ഉദ്ദേ ശി ക്കുന്നതു ശത്രുക്കളുടെയോ,ഭരണാധിപന്മാരുടെയോ വാക്കുകളാണ്. പൂർവ്വജന്മ സുകൃതം നശിച്ചു കഴിഞ്ഞാൽ പിന്നെ ആശ്രയിക്കാവുന്നത് കാഞ്ഞിരം, കാട്ടകിൽ തുടങ്ങിയ വിഷ വൃക്ഷങ്ങളേയും വിഷം നിറഞ്ഞ പൊട്ടകിണറുകൾക്കു സമമായ നരാധമന്മാരെയാണ്. ജലമില്ലാത്ത നദികളിൽ ചെന്നിറങ്ങുന്നു എന്നുദ്ദേശിക്കുന്നത് ഇഹത്തിലും പരത്തിലും ദുഃഖം നൽകുന്ന പാഖണ്ഡമതത്തെ ദുർജ്ജന സംസർഗം ഹേതുവായി സ്വീകരിക്കുന്നു.

പരദ്രോഹം കൊണ്ട് ഒന്നും ലഭിക്കാതെ വരുമ്പോൾ മാതാവെന്നോ പിതാവെന്നോകുടപ്പിറപ്പെന്നോ നോക്കാതെ അവരുടെ സ്വത്തു തട്ടിയെടുക്കാനുള്ള വ്യഗ്രതയാണ് പരസ്പരംഭക്ഷിക്കുക എന്നര്ത്ഥമാക്കുന്നത്. കിട്ടാതെ വരുമ്പോഴുള്ള ശോകാഗ്നിയാണ്‌ കാട്ടുതീ കൊണ്ട്വിവക്ഷിക്കുന്നത്. കാലം പ്രതികൂലമാകുമ്പോൾ ഭരണാധിപന്മാരുടെ ദുർചെയ്തി മൂലംപ്രാണനും ധനവും നഷ്ടപ്പെടുന്നതാണ് യക്ഷന്മാരാൽ ജീവൻ അപകടപ്പെടുന്നു എന്ന്ഉദ്ദേശിക്കുന്നത്.ഗൃഹസ്ഥാശ്രമം അനുഷ്ഠിക്കുന്നതിനുള്ള പ്രയത്നത്തെയാണ് കല്ലും മുള്ളുംനിറഞ്ഞ പർവ്വതാരോഹണമായി പറഞ്ഞത്. പെരും പാമ്പിനാൽ വിഴുങ്ങപ്പെടുന്നു എന്നത്നിദ്രക്കു അധീനനാകുകയാണ്. വിഷപാമ്പുകളുടെ കടിയേറ്റു വീഴും എന്നത് ദുർജ്ജനസംസർഗം. തേൻ തേടി തേനീച്ച കുത്തേറ്റ് കുഴങ്ങുന്നു എന്നു പറഞ്ഞത് സുഖാസക്തികൊണ്ട്പരസ്ത്രീകളെയും പരധനത്തെയും മോഹിക്കുകയും തന്മൂലം സ്ത്രീകളുടെ ഭർത്താക്കന്മാരിൽനിന്നോ രാജാവിൽ നിന്നോ ദണ്ഡമേൽക്കേണ്ടി വരുന്നതിനെയാണ്. അതുകൊണ്ടാണ്കർമ്മസക്തമായ പ്രവർത്തി ഇഹത്തിലും പരത്തിലും സംസാരികൾക്കു വിധിച്ചിട്ടുള്ളത്.

മനോജവമില്ലാത്ത മനുഷ്യർ സ്ത്രീകളുടെ ശാരീരികാകര്‍ഷണത്തിൽ പെട്ട് ഗൃഹം, പുത്രൻമുതലായവയിൽ ആസക്തനായി മഹാന്ധകാരത്തിൽ പതിച്ചു വിലപിക്കുന്നു. സിംഹത്തെഭയപ്പെടുന്നു എന്ന് ഉദ്ദേശിക്കുന്നത് ഭഗവാന്‍റെ കാല ചക്രമാകുന്ന ആയുസ്സിന്‍റെ ദണ്ഡനമാണ്.

വൃക്ഷ ലതാദികളെപ്പോലെ വളരെ വേഗത്തിൽ നശിച്ചുപോകുന്നു ലൗകിക സുഖങ്ങളിൽ വ്യാപൃതനായി ഭാര്യ പുത്രാദികളിൽ അതി സ്നേഹം വെച്ചു പുലർത്തി, സംഭോഗം മാത്രമാണ്പരമാനന്ദം നൽകുന്നത് എന്നവിശ്വാസത്തോടുകൂടി കുരങ്ങനെപ്പോലെ ജീവിതം നയിക്കുന്നു.ഇത്തരത്തിലുള്ളവരുടെ ജീവിതം ആനയെപ്പേടിച്ച് ഗീരി ഗഹ്വ രങ്ങളിലുള്ള അന്ധകാരത്തിൽചെന്നെത്തും പോലെയാണ്.

ധനമോഹം നിമിത്തം അന്യരെ വഞ്ചിച്ചും വ്യവഹാരങ്ങളിൽ ഏർപ്പെട്ടും കുറച്ചൊക്കെസമ്പാദിക്കാം. ഇതു നഷ്ടപ്പെടുമ്പോൾ ധനത്തിലുള്ള അഭിനിവേശം നിമിത്തം അന്യന്‍റെ മുതൽകൊള്ളയടിച്ചു ശത്രുത ഏറ്റുവാങ്ങുന്നു. വൈവാഹിക തമൂലം ധനം; ലക്‌ഷ്യം വയ്ക്കുമ്പോൾകലഹവും മാനക്കേടുമുണ്ടാകുന്നു.

യാഗാദികൾ നടത്തി ദിഗ് ഗജങ്ങളെ കൂടി പരാജയപ്പെടുത്തിയ നൃപൻമാർ അഹങ്കാരം നിമിത്തംപോർചെയ്ത് ഇവിടെ തന്നെ മരിച്ചു വീഴുമെന്നല്ലാതെ സംസാരമുക്തിയെ പറ്റി ചിന്തിക്കുന്നില്ല.പ്രാരാബ്ദമാകുന്ന വള്ളിയിൽ പിടിച്ചു തൂങ്ങി നരകത്തിൽ നിന്ന് മുക്തനായാൽ പോലുംപിന്നെയും സംസാരത്തിൽ തന്നെ വന്നു ചേർന്ന് സാർഥ വാഹക സംഘത്തിലെത്തി കറങ്ങിതിരിയുന്നു.

ശ്രീ ശുക ബ്രഹ്മർഷി പറഞ്ഞു 'ഭരത രാജര്‍ഷിയുടെ 'പന്ഥാവ് മറ്റാർക്കും അനുകരിക്കാനാവാത്തവിധം മഹത്തരമാണ്. തുച്ഛമായ ലൗകികസുഖങ്ങളെക്കാൾ ഹരി പദപ്രാപ്തി കാമ്യ മായി കണ്ടുഅദ്ദേഹം. ഭരത രാജര്‍ഷിയുടെ ഈ പുണ്യചരിതം ശ്രവിക്കുന്നവൻ ഹരിപദതിൽ എത്തിച്ചേരും.
ഇതി മഹാഭാഗവതേ പഞ്ചമസ്കന്ധേ ചതുര്ദശോ അദ്ധ്യായ ഇദം സമാപ്ത :
ഓം നമോ ഭഗവതേ വാസുദേവായ !!

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories