ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വിഷുഫലം


വിഷുഫലം

മേടരാശി

ആരോഗ്യം- 6,8,12,1,5,11 ഭാവങ്ങളിലെസ്ഥിതിയനുസരിച്ചാണ് ആരോഗ്യ ചിന്ത നടത്തുന്നത്. ഗുണദോഷ സമിശ്രമായാണ് കാണുന്നത്. ജീവാപായവും, അപകടങ്ങളും, ആശുപത്രിവാസവും ബന്ധനത്തിലാകാനുള്ള അവസ്ഥകളും, രാഹു, കേതു, വ്യാഴനാണ് സമ്മാനിക്കുന്നത്. സൂഷ്മതയോടെ കൈകാര്യം ചെയ്യുകയും, ഗൃഹ ഭജനത്തിലൂടെയും, വ്യായാമവും, ഭക്ഷണക്രമീകരണവും ഔഷധസേവയും നാമജപ യോഗാഭ്യാസവും കൊണ്ട് ദോഷങ്ങള്‍ പരിഹരികേണ്ടതാണ്. സ്പൈനല്‍കോടിനസുഖവും, മൂത്രാശയ രോഗങ്ങളും, ശാരീരികക്ഷീണവും, ഉറക്കകൂടുതലും മടിയുമുണ്ടാകും.

ഗാര്‍ഹികം- 3,12,10,5,1,9,7 എന്നീ ഭാവംകൊണ്ടാണ് ചിന്തിക്കുന്നത്. ഭുസ്വത്തുക്കള്‍ വാങ്ങുന്നതിനും, വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് വില്‍ക്കലും അനുയോജ്യമായ സമയമാണ്. സെപ്റ്റംബറിനുശേഷം ഗൃഹം മോഡി പിടിപ്പിക്കുന്നതിനും ആഡംബര വസ്തുക്കള്‍ വാങ്ങിക്കുട്ടുന്നതിനും തൊഴില്‍ മാറ്റത്തിലുടെ വാസ ഗൃഹമാറ്റത്തിനും, വിവാഹമോ, ജനനമോ നടക്കുനതിനും, പൊതു ജനങ്ങളുടെ ആഗമനം മൂലം ഉദിഷ്ടകാര്യം നടക്കുന്നതുമാണ്. സഹായ വാഗ്ദാനങ്ങള്‍ തിരസ്ക്കരിക്കരുതേ. പഠിതാക്കളുടെ വിദ്യാഭ്യാസം താറുമാറാകാന്‍ സാധ്യതയുള്ളതിനാല്‍ വീടുമാറി താമസിക്കും. വീട്ടിലെ ലൈബ്രറി വിപുലീകരിക്കും. മനസ്വസ്ഥത കുറയും. കുടുംബത്തില്‍ ഇണയുമായി മറ്റും വഴക്കുണ്ടാകാന്‍ സാധ്യത. വസ്തു വകകള്‍ അന്യര്‍ കൈക്കലാക്കാതെ ശ്രദ്ധിക്കണം.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10. ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് സാധ്യത കുറവായതിനാല്‍ മുതിര്‍ന്നവരുടെയും, ട്യൂഷന്‍ നടത്തുന്നവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും അവസരോചിതമായ പെരുമാറ്റവും, മൂത്തസഹോദരങ്ങളുടെയും, പിതാവിന്‍റെ അമ്മയുടെയും പ്രതികൂലാവസ്ഥകള്‍ തരണം ചെയ്യണം. ഒപ്പം പ്രണയ ബന്ധങ്ങള്‍ ഒഴിവാക്കുകയും കൂട്ടുകെട്ടുകള്‍ ഒഴിവാക്കുകയും ചെയ്യണം. ഈശ്വര ഭജനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വിദ്യാ വിജയം കരസ്ഥമാക്കുക. വിദ്യാഭ്യാസം നിര്‍ത്താനും, താമസസ്ഥലം മാറാനും സാധ്യത.

തൊഴില്‍ സാമ്പത്തികം- 2,6,11,8,12,5,3,10,1,9 ഇവയെകൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴിലില്‍ ഗുണദോഷ സമിശ്രിതമായിരിക്കും. മേലധികാരികളുടെ അപ്രീതിയും, കൂടെ ജോലിയുള്ളവരുടെ ശത്രുതയുമുണ്ടാകും. ഗ്രഹ പ്രീതിയിലൂടെയും നാമജപത്തിലൂടെയും ജീവിത വിജയം നേടുക. ധനസംബന്ധമായ ക്ലെശാനുഭവങ്ങള്‍ കൂടും. ജാമ്യം നില്‍ക്കരുത്. ഗൃഹത്തില്‍ കള്ളന്മാര്‍ പ്രവേശിച്ച്, സമ്പത്ത് നശിക്കുന്നതായും കാണുന്നു. യാത്രാ വേളകളിലും അപകടവും ധനനഷ്ട്ടവും സംഭവിക്കാം. സസൂക്ഷ്മം ജാഗ്രതയോടെ പെരുമാറുക.

പ്രണയവും സാമൂഹിക ജീവിതവും- 2,5,11,7,6,10,1 (5,11,6,12) (പാര്‍ട്ടണര്‍ഷിപ്പ് വിജയ പരാജയം). ചിന്തിക്കുമ്പോള്‍ വളരെ മോശമായി കാണുന്നു. കുടുംബജീവിതവും, തൊഴിലും തകരാറിലാക്കുവാന്‍ ചില ചാര തീവ്രവാദി ആത്മാക്കള്‍ ഇറങ്ങിതിരിച്ചിട്ടുണ്ട്. ആയതിനാല്‍ അതീവ സൂഷ്മതയോടെ പ്രണയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും, നാവ് തീയാണ് വാക്കുകള്‍ സൂഷിച്ചുപയോഗിക്കുകയും കുടുംബബന്ധം വേര്‍പെടുത്തുന്നതില്‍ നിന്നും പിന്തിരിയുകയും ചെയ്യണം. അതിരുകഴിഞ്ഞുള്ള പ്രവര്‍ത്തികള്‍ ദോഷം വരുത്തിവയ്ക്കും. കാര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കും ആഹാരാദികള്‍ കഴിക്കാന്‍ ബുദ്ധിമുട്ടും, ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഒരു രൂപയുടെ ആനുകൂല്യംപോലും സൗജന്യമായി സ്വീകരിക്കരുത്. തരുന്ന സാധനങ്ങളില്‍ സംശയം തോന്നുന്നപക്ഷം അവ ഉപയോഗിക്കാതിരിക്കുക. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കുകയും സംസാരം ഒഴിവാക്കുകയും ഈശ്വരനാമം ഉരുവിടുകയും ചെയ്യുക. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ദൈവനാമം പറഞ്ഞ് കഴിക്കുക. അലര്‍ജിക്ക് സാധ്യതയുണ്ട്. കിടപ്പറയിലും പ്രശ്നങ്ങളുണ്ടാകും.

വെല്‍ത്ത്, പേര്‍സണല്‍, സ്ത്രിശത്രുക്കളുടെ ഉപദ്രവവും അപവാദങ്ങള്‍ കേള്‍ക്കുകയും യാത്ര കേള്ശവും തസ്കര ഭീതിയുമുണ്ടാകും. കൃത്യനിഷ്ടയില്‍ ലോപം വരും. വിമര്‍ശങ്ങള്‍ക്ക് പാത്രമാകും. പുരസ്ക്കാരലബ്ദി ഉണ്ടാകും. എഴുത്തുകുത്തുകള്‍ മൂലം ഗുണാനുഭവങ്ങള്‍ ഉണ്ടാകും. അഭിനയ രംഗത്ത് ഉയര്‍ച്ച ജന്മദിനവും വിവാഹ വാര്‍ഷികവും ആര്‍ഭാടമായി കൊണ്ടാടണം. ദേവാലയ മത കാര്യങ്ങള്‍ക്ക് സംഭാവനകള്‍നല്‍കും.

മേടംരാശി

സഹോദര സ്ഥാനിയരില്‍ നിന്നും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ഭാഗ്യകുറിയോ ചിട്ടിയോ കിട്ടുക വഴി കട ബാദ്ധ്യത കുറയും വിനോദയാത്രകളും, പുണ്യക്ഷേത്രങ്ങളില്‍ ഭജനയിരിക്കുകയും, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതില്‍ തിളങ്ങുവാന്‍ കഴിയാതെ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. വളരെ കാലമായി കണ്ടുമുട്ടനാഗ്രഹിക്കുന്ന വരെ കണ്ട് മനസ്സ് നിറയും. വാഹനം വൈദ്യുതി, വാതകം രാസ വസ്തുക്കള്‍ സുഷ്മതയോടെ കൈകാര്യം ചെയ്യണം. തിരഞ്ഞെടുപ്പില്‍ വിജയവും.

അശ്വതി
കഴിഞ്ഞകാല മനോദുഃഖങ്ങള്‍ മാറിവരുകയും ആരോപണവും അപഖ്യാതികളും പ്രചരിപ്പിചവര്‍ക്ക് തിരിച്ചടിയും, സ്ത്രികള്‍ക്ക് അംഗീകാരവും അഭിമാനവും ലഭിക്കും. മാതൃവഴി സ്വത്ത് ലഭിക്കും

ഭരണി
സ്വത്ത് സംബന്ധമായി കോടതികയറാന്‍ സാധ്യതയും പൊതു പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തുകയും വേണം ചതി വരാം.ഇടവം രാശി

ആരോഗ്യം- 6,8,12,1,5,11, ഭാവങ്ങളിലെ സ്ഥിതി അനുസരിച്ചാണ് ആരോഗ്യ ചിന്ത നടത്തുന്നത്. ഗുണദോഷസമിശ്രമായിരിക്കും. രാഹു,കേതു,ശനി വ്യാഴനാണ് രോഗങ്ങള്‍ സമ്മാനിക്കുന്നത്. സുക്ഷ്മതയോടെ കൈകാര്യം ചെയ്യുകയും ഗ്രഹ ഭജനത്തിലുടെയും, വ്യായാമവും ഭക്ഷണക്രമീകരണവും, ഔഷധസേവയും നാമജപ യോഗാഭ്യാസവും കൊണ്ട് ദോഷങ്ങള്‍ പരിഹരിക്കേണ്ടതാണ്.സൈപ്നല്‍കോഡിനസുഖവും, പ്രമേഹ രോഗങ്ങളും, രക്ത സംബന്ധമായ അസുഖങ്ങളും, ഡോക്ടര്‍ പരിശോധിച്ചാല്‍ അസുഖം കണ്ടു പിടിക്കാനില്ലാത്ത സ്ഥിതി, നുതനമായ ഔഷധവും, ഈശ്വര ഭജനവും പരിഹാരങ്ങളായിരിക്കും.

ഗാര്‍ഹികം- 3,12,5,1,9,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. 6-ലെ വ്യാഴന്‍, 8-ലെ ശനി, പൂര്‍വികസ്വത്തുക്കള്‍ വാങ്ങുന്നതിനും ഗൃഹ നിര്‍മ്മാണത്തിനും അനുയോജ്യമായ സമയമാണ്. സെപ്റ്റംബറിന് ശേഷം ഗൃഹം മോഡി പിടിപ്പിക്കുന്നതിനും ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനും, തൊഴില്‍ മാറ്റത്തിലൂടെ വാസഗൃഹ മാറ്റവും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങളോ ജനനമോ നടക്കുന്നതിനും, പൊതുജനങ്ങളുടെ ആഗമനംമൂലം ഉദ്ദിഷ്ട്ടകാര്യങ്ങള്‍ നടക്കുന്നതും, സഹായവാഗ്ദാനങ്ങള്‍ തിരസ്ക്കരിക്കരുതേ, ഉദ്ദേശിക്കുന്ന വിദ്യാഭ്യാസം ലഭിക്കുന്നതിനാല്‍ താമസസ്ഥലം മാറും. വീട്ടിലെ ലൈബ്രറി വിപുലീകരിക്കുകയും, വീട് ഒരു ഓഫീസായും ഒരു ആശുപത്രിക്ക് തുല്യമായും സജീകരിക്കും. മനശാന്തി കുറയും. കുടുംബത്തില്‍ ഇണയുമായി പിണക്കം തീര്‍ത്ത് ഇണങ്ങാന്‍ സാധിക്കും. വസ്തുവകകള്‍ അന്യര്‍ കയ്ക്കലാക്കാതെ ശ്രദ്ധിക്കണം.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10, ഉദ്ദേശിക്കുന്ന വിഷയം ലഭിക്കും. മുതിര്‍ന്നവരുടേയും ട്യൂഷന്‍ നടത്തുന്നവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും, അവസരോചിതമായ പെരുമാറ്റവും പിതാവിന്‍റെ ഇടപെടല്‍, പ്രതികൂലമാണ്. അമ്മയുടെ ഇളയ സഹോദരങ്ങളും പ്രതികൂലമാണ്. ഇണയുടെയും പ്രതികൂലമാണ്. പ്രണയബന്ധം ഒഴിവാക്കുകയും കൂട്ടുകെട്ടുകള്‍ ഒഴിവാക്കുകയും ചെയ്യണം. ഗ്രഹ പ്രീതിയിലൂടെയും കഠിനാധ്വാനത്തിലൂടെയും പണമെറിയേണ്ടിടത്ത് എറിഞ്ഞും വിദ്യാവിജയം കരസ്ഥമാക്കുക. ചില അവസരങ്ങളില്‍ വിദ്യാഭ്യാസം നിര്‍ത്താനും താമസസ്ഥലം മാറാനും സാധ്യതയുണ്ട്.

തൊഴില്‍-സാമ്പത്തികം-

2,6,11,8,12,5,3,10,1,9, ഇവയൊകൊണ്ടാണ്ചിന്തിക്കേണ്ടത്. തൊഴിലില്‍ ഗുണദോഷ സമിശ്രിതം, മേലധികാരിയുടെ അപ്രിതിയും പൊതുജനങ്ങളുടെയും, കൂടെ ജോലിയുള്ളവരുടെയും ശത്രുതയുമുണ്ടാകും. 9 ല്‍ നില്‍ക്കുന്ന കേതുവിനേയും 6 ല്‍ നില്‍ക്കുന്ന ഗുരുവിനെയും പ്രത്യകം പ്രീതിപ്പെടുത്തണം. നാമാജപത്തിലുടെയും ജീവിത വിജയം കൈവരിക്കുക. ധനപരമായ കേള്ശാനുഭവങ്ങള്‍ തുടരും. ജാമ്യം നില്‍ക്കരുത്. കടം കൊടുക്കരുത്. ആത്മഹ്ത്യാ പ്രവണത ഒഴിവാക്കുക.

പ്രണയവും സാമൂഹിക ജീവിതവും- 2,5,11,7,6,10,1 (5,11,6,12) (പാര്‍ട്ടണര്‍ഷിപ്പ് വിജയ പരാജയം) ചിന്തിക്കുമ്പോള്‍ ഗുണകരമല്ല. കുടുംബജീവിതം, തൊഴിലും ചില പ്രതിസന്ധികളുണ്ടാവും. അപഖ്യാതിയില്‍ ജനിച്ചവര്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. ആയതിനാല്‍ അതീവ സൂക്ഷ്മതയോടെ പ്രണയത്തില്‍ നിന്നും വിട്ടു നില്‍ക്കുക, നാവ് തീയാണ്, വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക, തൊഴിലും കുടുംബവും വേണ്ടന്ന് വയ്ക്കുന്നതില്‍ നിന്നും പിന്തിരിയുകയും വേണം. അതിരു കവിഞ്ഞുള്ള ആത്മവിശ്വാസം ദോഷം വരുത്തിവയ്ക്കും, കാര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കും, ആഹാരാധികള്‍ കഴിക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാകും, ഭക്ഷ്യവിഷബാധയ്ക്കു സാധ്യത, ആയതിനാല്‍ ഒരു രൂപയുടെ ആനുകൂല്യം പോലും സൗജന്യമായി സ്വീകരിക്കരുത്. തരുന്ന സാധനങ്ങളില്‍ സംശയം തോന്നുന്ന പക്ഷം അവ ഉപയോഗിക്കാതിരിക്കുക. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കുകയും സംസാരം ഒഴിവാക്കുകയും ഈശ്വരനാമം ഉരുവിട്ട് കഴിയുകയും ചെയ്യുക. ഭക്ഷണം പാകം ചെയ്യുമ്പോഴും ദൈവനാമം പറഞ്ഞു ചെയ്യുക. അലര്‍ജിക്ക് സാധ്യതയുണ്ട്, കിടപ്പറയിലും പ്രശ്നങ്ങളുണ്ടാകും.

പുതിയ കുട്ടുകെട്ടുകള്‍ മൂലം ദുഃഖാനഭവങ്ങളുണ്ടാകും. പ്രധാനപ്പെട്ട ചില രേഖകളില്‍ ഒപ്പുവയ്ക്കേണ്ടി വരുമ്പോള്‍ സുഷമത പുലര്‍ത്തണം. ഉന്നത വ്യക്തികളുമായി പരിചയപ്പെട്ട് സുവര്‍ണ്ണാവസരങ്ങള്‍ കരസ്ഥമാക്കും. പുരസ്കാരലബ്ധിക്ക് തടസ്സങ്ങളുണ്ടാകും.

മിഥുനം രാശി

ആരോഗ്യം- 6,8,12,1,5,11ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യചിന്ത നടത്തുന്നത്. ദീര്‍ഘകാലമായി ഉണ്ടായിരുന്ന ആരോഗ്യ സ്ഥിതിയ്ക്ക് ശാശ്വത പരിഹാരവുമായാണ് വിഷുഫലംകടന്നു വരുന്നത്. രാഹു, ചൊവ്വ, ശുക്രന്‍, ശിഖി, മന്ദന്‍ എന്നീ ഗ്രഹങ്ങളെ ഉപവസിക്കുകയും പുതിയ ചികിത്സാ രീതി കൈകാര്യം ചെയ്തു. രോഗമോചനം' ലഭിക്കുന്നതാണ്.

ഗാര്‍ഹികം- 3,12,10,5,1,9,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ഭുസ്വത്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കാനഗ്രഹിക്കുന്നവര്‍ക്ക് വില്പനയും നടക്കും. ഒക്ടോബര്‍ മുതല്‍ ഗൃഹം മോഡി പിടിപ്പിക്കാനും ആഡംബര വസ്തുക്കള്‍ വാങ്ങി കുട്ടുന്നതിനും തൊഴില്‍ മാറ്റത്തിലും സന്താന ജനനം ആഗ്രഹിക്കുന്നവര്‍ക്ക് അതു ലഭിക്കുകയും, പൊതു ജനങ്ങളുടെ ആഗമനം മൂലം സര്‍വ്വാഭിഷ്ട സിദ്ധിയും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുകയും ഗൃഹം ലൈബ്രറിയായി വിപുലീകരിക്കുകയും വീട് ഒരു ഓഫീസായും, ആശുപത്രി സമാനമായി വിപുലീകരിക്കുകയും മന:സ്വസ്ഥത കുറയുകയും, കുടുംബത്തില്‍ വഴക്കുണ്ടാകാന്‍ സാധ്യതയും, വസ്തുവും, ധനവും അന്യര്‍ കൈക്കലാക്കാതെ ശ്രദ്ധിക്കണം.

വിദ്യാഭ്യാസം- 4,9,11,12.3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിനും സാധ്യതയുണ്ട്. മുതിര്‍ന്നവരുടെയും ട്യൂഷന്‍ നടത്തുന്നവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും അവസരോചിതമായ പെരുമാറ്റവും, ഇണയുടെ വിരോധം കൊണ്ടും തടസ്സം വരാന്‍ സാധ്യതയുണ്ട്. ഒപ്പം പ്രണയ ബന്ധങ്ങള്‍ ഒഴിവാക്കുകയും കൂട്ടുകെട്ടുകളും ഒഴിവാക്കുകയും ചെയ്യണം. ഈശ്വര ഭജനത്തിലൂടെയും അവസരോചിതമായ പെരുമാറ്റത്തിലൂടെയും വിദ്യാലക്ഷ്മിയെ കരസ്ഥമാക്കുക.

തൊഴില്‍ സാമ്പത്തികം- 2,6,11,8,12,5,3,10,1,9 ഇവയെക്കൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴില്‍ ഗുണദോഷ സമിശ്ര കാലമാണ്. മേലധികാരികളുടെ അപ്രീതിയും കൂടെ ജോലിയുള്ളയരുടെയും, പൊതുജനങ്ങളുടെയും ശത്രുതയുണ്ടാകും. ധനസംബന്ധമായ ക്ലെശാനുഭവം തുടരും. ജാമ്യം നില്‍ക്കരുത്. ഗൃഹത്തിലും യാത്രാവേളകളിലും കള്ളന്മാരുടെ ഇടപെടല്‍മൂലം സമ്പത്ത് നശിക്കുന്നതായും കാണുന്നു.ഗൃഹപ്രീതിയിലൂടെ യോഗാഭ്യാസ നാമജപത്തിലൂടെയും സസൂക്ഷ്മം ജാഗ്രതയോടെ പെരുമാറി ദോഷ പരിഹാരം നേടുക.

പ്രണയവും സാമൂഹിക ജീവിതവും- പാര്‍ട്ടണര്‍ഷിപ്പ്‌ വിജയ പരാജയവും 2.5,11,7,6,10,1,(5,11,6,12) ചിന്തിക്കുമ്പോള്‍ പാര്‍ട്ടണര്‍ഷിപ്പ്‌ ബിസിനസ്‌ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബ ജീവിതവും തൊഴിലും ഗുണദോഷ സമിശ്രമായി കാണുന്നു. അപഖ്യാതിയും മാന നഷ്ടവും ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ നിന്നും വിട്ടു നില്‍ക്കണം. നാവ് തീയാണ്. വാക്കുകള്‍ സുക്ഷിച്ചു ഉപയോഗിക്കുകയും കഴിവതും മൗനം പാലിക്കുന്നത് നന്ന്. മനോനില തകരാറിലാകും. അതിരു കവിഞ്ഞുള്ള പ്രതീക്ഷകള്‍ ദോഷം വരുത്തും. ആഹാരാദികള്‍ കഴിക്കാന്‍ ബുദ്ധിമുട്ടും. ഭഷ്യവിഷ ബാധയ്ക്കു സാധ്യതയുണ്ട്. ആയതിനാല്‍ ഒരു രൂപയുടെ ആനുകുല്യം പോലും സൗജന്യമായി സ്വീകരിക്കരുത്. കിട്ടുന്ന സാധനത്തില്‍ സംശയം തോന്നുന്ന പക്ഷം അവ ഉപയോഗിക്കാതിരിക്കുക. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കുകയും സംസാരങ്ങള്‍ ഒഴിവാക്കിയും ഈശ്വരനാമം ഉരുവിട്ട് കഴിക്കുകയും ചെയ്യുക. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിയ്ക്ക്മ്പോഴും ദൈവനാമം പറഞ്ഞു കഴിക്കുക. അലര്‍ജിക്ക് സാധ്യതയുണ്ട്. കിടപ്പറയിലും പ്രശ്നങ്ങളുണ്ടാകും.

വെല്‍ത്ത്, പേര്‍സണല്‍,സ്ത്രീ- കലാപ്രവര്‍ത്തനങ്ങളില്‍ അത്യതികം ശോഭിക്കുകയും, വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ധന നഷ്ടം ഉണ്ടാകുന്ന വഴികളില്‍ നിന്നും മാറി നില്‍ക്കണം. ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. സ്ത്രികള്‍ക്ക് നല്ല കാലമാണ്.

മകയിരം-നഷ്ടപ്പെട്ടെന്നു കരുതിയത് തിരികെ ലഭിക്കും. കലാകാരന്മാര്‍ക്ക് ശോഭനകാലം. സന്തോഷ വാര്‍ത്ത, ശ്രവണം, പുതിയ ബിസിനസ്സ് തുടങ്ങും.

തിരുവാതിര- കര്‍മ്മ രംഗത്ത് അത്ഭുതകരമായ അഭിവൃത്തി ലഭിക്കും. അപവാദങ്ങള്‍ കേള്‍ക്കും. തക്ക വിഷയത്തില്‍ നിന്നും അകന്നു നില്‍ക്കണം. രാഷ്ട്രിയ രംഗത്ത് കഠിനപ്രയത്നം വേണ്ടിവരും.

കര്‍ക്കിടകം

ആരോഗ്യം-6,8,12,1,5,11, ഭാവങ്ങളിലെ സ്ഥിതി അനുസരിച്ചാണ് ആരോഗ്യചിന്ത നടക്കുന്നത്. ആരോഗ്യ നില തൃപ്തികരമായിരിക്കും. പുതിയ ചികിത്സാരീതികളും, ചന്ദ്രന്‍, വ്യാഴന്‍, ശനി, കുജന്‍, ശുക്രന്‍ എന്നിവ നല്ല ഫലങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്ന വിഷു ഫലമാണ് കടന്നു വരുന്നത്. വിഷുവിനെയും മുകാംബികയേയും, ഹനുമാനെയും ഉദിയന്നുര്‍ ദേവിയും ഭജിച്ച് മുന്നോട്ട് പോകുക.

ഗാര്‍ഹികം- 3,12,10,5,1,9,7 എന്നീ ഭാവങ്ങളെ കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ കഴിയും. പുതിയ വാഹനം വാങ്ങാനും, അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്, തൊഴില്‍ മാറ്റത്തിനും, സന്താനജനനം ആഗ്രഹിക്കുന്നവര്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ഹനുമാന്‍റെ പ്രീതിയോടുകൂടി അതുലഭിക്കുകയും ചെയ്യും. പൊതു ജനങ്ങളുടെ കുട്ടായ്മ മൂലം സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുകയും ഗൃഹം ഒരു ലൈബ്രറിയെ പോലെ ആകുകയും, മന:സ്വസ്ഥത കുറയുകയും, കുടുംബത്തില്‍ വഴക്കുണ്ടാകാന്‍ സാധ്യതയും കാണുന്നു.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10, ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് തടസ്സങ്ങളുണ്ട്. മുതിര്‍ന്നവരുടെയും ട്യൂഷന്‍ നടത്തുന്നവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും അലസത ഒഴിവാക്കുകയും പ്രണയ ബന്ധം ഒഴിവാക്കുകയും കുട്ടുകെട്ടുകള്‍ ഒഴിവാക്കുകയും ചെയ്യണം. അമ്മയുടെ ഇളയ സഹോദരങ്ങളും, മൂത്ത സഹോദരങ്ങളും അവരുടെ ഇണകളും പഠനത്തിന് വിരോധികളാണ്. ഈശ്വര ഭജനത്തിലുടെയും അവസരോചിതമായ പെരുമാറ്റത്തിലുടെയും വിദ്യാലക്ഷ്മിയെ കരസ്ഥമാക്കുക.

തൊഴില്‍ സാമ്പത്തികം- 2,6,11,8,12,5,3,10,1,9 ഇവയെകൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴില്‍ ഗുണദോഷ സമ്മിശ്രകാലമാണ്. മേലധികാരികളുടെയും കൂടെ ജോലിയുള്ളവരുടെയും പൊതുജനങ്ങളുടെയും ശത്രുതയുമുണ്ടാകും. സ്വന്തം വീഴ്ചമൂലവും അപ്രിതി സമ്പാദിക്കും. ധനസംബന്ധമായ ക്ലേശാനുഭവം തുടരും. ജാമ്യം നില്‍ക്കരുത്. ഗൃഹത്തിലും യാത്രാവേളകളിലും കള്ളന്മാരുടെ ഇടപെടല്‍മുലം സമ്പത്ത് നശിക്കുന്നതായി കാണുന്നു. ഗൃഹപ്രീതിയിലുടെയും യോഗാഭ്യാസ നാമജപത്തിലുടെയും സസുക്ഷ്മം ജാഗ്രതയോടെ പെരുമാറി ദോഷ പരിഹാരം നേടുക, ഹനുമാനെയും മുരുകനെയും പ്രീതിപ്പെടുത്തുക.പ്രണയവും സാമുഹികജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയവും2,5,11,7,6,10,1, (5,11,6,12) ചിന്തിക്കുമ്പോള്‍ ഒറ്റയ്ക്ക് ബിസ്സിനസ്സ് നടത്തണം. കുടുംബജീവിതവും തൊഴിലും തൃപ്തികരമായിരിക്കും. ചീത്തപ്പേരുണ്ടാകുന്ന പ്രവൃത്തിയില്‍ നിന്നും മാറി നില്‍ക്കണം. മാനസ്സിക വിഷമത്തിന് സാധ്യത. ആഹാരാദികള്‍ കഴിക്കാന്‍ ബുദ്ധിമുട്ടുകള്‍ വരും. ഭഷ്യവിഷ ബാധയ്ക്കിടയുണ്ട്, ആരുടേയും സൗജന്യങ്ങള്‍ സ്വീകരിക്കരുത്. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കുകയും, സംസാരങ്ങള്‍ ഒഴിവാക്കുകയും, ഈശ്വരനാമം ഉരുവിട്ടും കഴിയുക. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും അന്നലക്ഷ്മിയെ പുകഴ്ത്തി ദൈവനാമംപറഞ്ഞു കഴിക്കുക.

ഹെല്‍ത്ത്, പേര്‍സണല്‍, സ്ത്രീ

ശത്രുക്കള്‍ മിത്രങ്ങളാക്കും, പക്ഷെ സൂക്ഷിക്കണം. പുണ്യദേവാലയങ്ങള്‍ സന്ദര്‍ശിക്കും. ജന്മദിനവും, ആനിവേഴ്സറിയും പുണ്യ ദേവാലയ സന്ദര്‍ശനവും പണമിറക്കി ആഘോഷിക്കണം. പുതിയ ബിസ്സിനസ്സില്‍ നിന്നും മാറിനില്‍ക്കുക.

പുണര്‍തം- വിശ്വാസ വഞ്ചനയ്ക്ക് പാത്രമാകാതെ സുക്ഷിക്കണം. ഉന്നതരില്‍ നിന്നും അംഗീകാരം. IT രംഗത്തുള്ളവര്‍ക്ക് നേട്ടം.

പൂയ്യം- കലാകായിക മത്സരത്തില്‍ വിജയിക്കും. മൃഗങ്ങളില്‍ നിന്നും വാതകങ്ങളില്‍ നിന്നും കുഴപ്പങ്ങളുണ്ടാകാതെ സൂക്ഷിക്കണം. സന്താന ജനനത്തിന് സാധ്യതയും.

പരിഹാരം- ഗുരു ജനങ്ങള്‍ക്ക് ദാനം നല്‍കുക. പക്ഷികള്‍ക്ക് അന്നം നല്‍കുക. അരയാലില ബാഗില്‍ സൂക്ഷിക്കുക, ആട്ടിന്‍ മാംസം ഉപേക്ഷിക്കുക.

ചിങ്ങം

ആരോഗ്യം- 6,8,12,1,5,11, ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യചിന്ത നടക്കുന്നത്. ആരോഗ്യനില, ദീര്‍ഘകാലമായി മോശമായിരിക്കുന്നവര്‍ക്ക് അത്ഭുതകരമായ മാറ്റങ്ങളുമായാണ് വിഷുഫലം കടന്നു വരുന്നത്. പുതിയ ചികിത്സാരീതികളും, ആദിത്യന്‍, വ്യാഴന്‍, ശനി, കുജന്‍, ചന്ദ്രന്‍ എന്നിവര്‍ നല്ലഫലങ്ങള്‍ നല്‍കി അനുഗ്രഹ കടാക്ഷവുമായാണ് കടന്നുവരുന്നത്. ആറ്റുകാലമ്മയേയും, വിഷ്ണുവിനേയും, ഹനുമാനേയും, തിരുപ്പതി വെങ്കിടച്ചലപതിയേയും, ഉദിയുന്നുര്‍ ദേവിയേയും ഭജിച്ച് താങ്കളുടെ കുഴിഞ്ഞ ബുദ്ധി ഉപേക്ഷിച്ചു മുന്നോട്ട് പോകുക.

ഗാര്‍ഹികം- 3,12,10,5,1,9,7 എന്നീ ഭാവങ്ങള്‍ കൊണ്ടാണ് ചിന്തിക്കുന്നത്. ഇഷ്ടമുള്ള വാസഗൃഹ യോഗവും നൂതന വാഹന ലാഭവും, അപകടത്തിന് സാധ്യതയും, ഇഷ്ടപ്പെട്ട തൊഴില്‍ മാറ്റത്തിനും, പൊതുജനകുട്ടായ്മ മൂലം സര്‍വ്വാഭിഷ്ട സിദ്ധിയും, 20 കൊല്ലത്തെ ദുരിതത്തില്‍ നിന്നും മോചനവും ലഭിക്കുന്നു. ഗൃഹത്തിലെ ലൈബ്രറി വിപുലീകരിക്കുകയും മനസ്വസ്ഥത കുറയുകയും, കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കുകയുംചെയ്യും.വിദ്യഭ്യാസം- 4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് തടസ്സങ്ങളുണ്ട്. ചൊവ്വായേയും ശനിയേയും, കേതുവിനെയും, വ്യാഴത്തെയും പ്രീതിപ്പെടുത്തണം. മുതിര്‍ന്നവരുടേയും, ട്യൂഷന്‍ നടത്തുന്നവരുടെയും വാക്കുകള്‍ അനുസരിക്കണം. ഇവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും അലസതയും പ്രണയ ബന്ധങ്ങളും ഒഴിവാക്കുകയും, അനാവശ്യമായ യാത്രകളും കൂട്ടുകെട്ടുകളും ഒഴിവാക്കുകയും ചെയ്യണം. അമ്മയുടെയും അച്ഛന്‍റെയും ഇടപെടലുകള്‍ ഉപരിപഠനത്തിന് തടസ്സമാകുന്നതാണ്. കള്ളക്കേസ്സുകളില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഗ്രഹ ഭജനത്തിലുടെയും പണം എറിയേണ്ടിടത്ത് അവസരോചിതമായി പെരുമാറിയും വിദ്യാലക്ഷ്മിയെ കരസ്ഥമാക്കണം.

തൊഴില്‍ സാമ്പത്തികം- 2,6,11,8,12,5,3,10,1,9 ഇവയെകൊണ്ടാണ് ചിന്തിക്കേണ്ടത്. ഉദ്ദേശിക്കുന്ന തൊഴില്‍ കിട്ടും. പൊതുജന കൃപയാല്‍ തൊഴില്‍ മാറ്റം നടക്കും. ധന സംബന്ധമായ ക്ലെശാനുഭവങ്ങള്‍ തുടരും. പണസംബന്ധമായ ഇടപാടില്‍ നിന്നും മാറി നില്‍ക്കണം. ഗൃഹത്തിലും യാത്രാവേളയിലും കള്ളന്മാരുടെ ഇടപെടല്‍ മൂലം സമ്പത്ത് നശിക്കുന്നതായി കാണുന്നു. ഗൃഹങ്ങളെ പ്രീതിപ്പെടുത്തിയും, യോഗാഭ്യാസനാമ ജപത്തിലുടെയും അതീവ ജാഗ്രതയോടെയും പെരുമാറി ഗുണദോഷങ്ങള്‍ പരിഹരിക്കണം.

പ്രണയവും സാമൂഹ്യ ജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയപരാജയം2,5,11,7,6,10,1,(5,11,6,12) ചിന്തിക്കുമ്പോള്‍ പാര്‍ട്ട്‌ണര്‍ഷിപ്പ് ബിസ്സിനസ് ഒഴിവാക്കി സ്വന്തമായി ചെയ്യണം. കുടുംബ ജീവിതത്തിലും തൊഴിലിലും സംതൃപ്തികരമായിരിക്കും വിഷു ഫലം. സ്വഭാവദൂഷ്യമുള്ള പ്രവൃത്തികളില്‍ നിന്നും മാറി നില്‍ക്കണം. മാനസ്സിക വിഷമത്തിന് സാധ്യതയും ഭക്ഷ്യ വിഷ ബാധയ്ക്കു സാധ്യതയും കാണുന്നു.

വെല്‍ത്ത്, പേര്‍സണല്‍, സ്ത്രീ- വാസസ്ഥലം നല്ലതുണ്ടാകും, പുതിയൊരു മേഘലയിലേക്ക്‌ എത്തിച്ചേരും. വാക്കുകള്‍ വിശ്വസിച്ച് അബദ്ധത്തില്‍ ചാടരുത്.മകം- ഭാഗ്യകുറിയോ, ചിട്ടിയോ ലഭിക്കും. പ്രശസ്തി, കുട്ടുത്തരവാദിത്വം വഴി പുതിയ സംരംഭങ്ങള്‍ തുടങ്ങും. മുന്‍ധാരണയോടുകൂടി മാത്രം എന്തും ചെയ്യുക.പൂരം- രാഷ്ട്രിയ സംഘട്ടനങ്ങള്‍ക്ക് സാക്ഷിയാകും. കലാകാരന്മാര്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബഹുമതി, തൊട്ടതെല്ലാം പൊന്നാക്കും. ഓന്തിനെ പോലെ തീരുമാനം മാറ്റുന്നത് ഗുണം ചെയ്യുകയില്ല.പരിഹാരം- ഓറഞ്ച്, ചുവപ്പ് കലര്‍ന്ന വസ്ത്രധാരണം, എലിയെ കൊല്ലരുത്. സൂര്യനമസ്കാരം, വീട്ടില്‍ എരുക്ക്, പ്ലാവ് ഇവ നട്ട് വളര്‍ത്തുന്നത് നന്ന്.

കന്നിരാശി

ആരോഗ്യം- 6,12,8,1,5,11 ഭാവസ്ഥിതിയനുസരിച്ചാണ് ആരോഗ്യ ചിന്ത നടത്തേണ്ടത്. രാഹു, കേതു, ബുധന്‍, കുജന്‍, ആദിത്യന്‍, ആരോഗ്യനില വഷളാക്കിക്കൊണ്ടിരിക്കും 2020 ജനുവരി 30 വരെ. പുതിയ ചികിത്സാ രീതികള്‍ കൈക്കൊള്ളേണ്ടിവരും. എന്തുതന്നെ വന്നാലും ഭയപ്പെടാതെ ആത്മസംയമനത്തോടെ മുന്നോട്ട്പോകുക. മൂകംബികയേയും, ഹനുമാനേയും ഉദിയന്നൂര്‍ ദേവിയേയും കൈവിടാതെ ഭജിക്കുക. 4-ല്‍ സഞ്ചരിക്കുന്ന ശനിയും 11-ല്‍ രാഹുവും വളരെയധികം നല്ല ഫലങ്ങള്‍ തരികയും ജന്മാന്തര ദോഷങ്ങള്‍ക്ക് ശമനമുണ്ടാക്കുമെന്നാണ് കാണുന്നത്.

ഗാര്‍ഹികം- 3,12,10,5,9,7, എന്നീ ഭാവങ്ങളെകൊണ്ടാണ് ചിന്തിക്കുന്നത്. 4-ലെ ശനിയും 11-ല്‍ രാഹുവും ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2-ലെ വ്യാഴനും കാര്യസാദ്ധ്യം വരുത്തിതരുന്നതാണ്. വാഹനാപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 10-ാം ഭാവത്തില്‍ 3ലും 6ലും സഞ്ചരിക്കുന്ന ഗ്രഹങ്ങള്‍ അത്ഭുതകരമായ ഒരു തൊഴില്‍ മാറ്റത്തെ സൂചിപ്പിക്കുന്നു. ദീര്‍ഘകാലമായി കുഞ്ഞികാല് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ഹനുമാന്‍റെയും ഉദിയന്നൂര്‍ ദേവിയുടെയും പ്രീതിയോടെ അത് ലഭിക്കുകയും ചെയ്യും. ജീവിതപങ്കാളികളാകുന്ന ദുര്യോധനന്മാര്‍ കാരണം ബുദ്ധിമുട്ടുകളും കഷ്ട്ടപാടും അനുഭവിച്ച് ധനസ്ഥിതി ഒരു ഒഴിഞ്ഞ കുടം പോലെ ആയിട്ടുണ്ട്. ഇതിന് ചെറിയ മോചനമുണ്ടാകും. ജീവിതത്തിലെ ഏറ്റവും സൗഭാഗ്യം നിറഞ്ഞ കാലമാണ്. ശനിയും, ഗുരുവും രാഹുവും ശിഖിയും നല്‍കുന്നത്. സമ്പത്തിന്‍റെ കാര്യത്തില്‍ താങ്കള്‍ ഒരു കുചേലനാണല്ലോ. ആത്മീയത, മതവികാരം, മറ്റുള്ളവരെ സഹായിക്കാനുള്ള വ്യാകുലത, ഇവ നിങ്ങളെ വിജയത്തിലെത്തിക്കും. ലൌകികാസക്തി കൂടിയ കാലവുമാണ്. ഇവര്‍ ഒരു ഗൈനക് ഡോക്ടറോ ശിരോ രോഗ വിദഗ്ധനോ, ശാസ്ത്രജ്ഞനോ ആണെങ്കിലും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി ലോകപ്രശസ്തനെന്നു പേര് വാങ്ങും. താങ്കളുടെ ആകര്‍ഷണം കൊണ്ട് പൊതുജനങ്ങളെ അടിമകളാക്കും. ചാരത്മാക്കള്‍ താങ്കളുടെ ഉയര്‍ച്ചയില്‍ അസൂയയും കുശുമ്പും മൂത്ത് ചിതയില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പ്രവര്‍ത്തനങ്ങള്‍ അതീവ സൂക്ഷമതയോടെയും ജാഗ്രതയോടെയും ബുദ്ധിയുപയോഗിച്ചും നിരീക്ഷിച്ച് ഈശ്വര ഭജനത്തിലൂടെ മുന്നേറുക.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കും. എല്ലാവിധ ഈശ്വര ഭജനത്തിലൂടെയും ബുദ്ധിയുപയോഗിച്ച് ഉദിയുന്നൂര്‍ദേവിയും, വിഷ്ണുവിനെയും ദുര്‍ഗ്ഗദേവിയേയും പ്രാര്‍ത്ഥിച്ചു വിദ്യാലക്ഷ്മിയെ കരസ്ഥമാക്കുക.

തൊഴിലും സാമ്പത്തികവും- 2,5,4,11,8,12,5,3,10,1,9 ഈ ഭാവങ്ങളെക്കൊണ്ട് ചിന്തിക്കണം. തൊഴിലില്‍ അത്ഭുതകരമായ ഉയര്‍ച്ചയും, മേലധികാരികളുടെയും, കൂടെയുള്ളവരുടെയും, പൊതുജങ്ങളുടെയും ശത്രുത വെടിഞ്ഞ് മിത്രതാ മനോഭാവത്തില്‍ പെരുമാറുന്നതാണ്. സ്വന്തം കഴിവുകള്‍ മൂലം പ്രീതി സമ്പാദിക്കും. കൊടുക്കല്‍ വാങ്ങല്‍ ഉപേക്ഷിക്കുക.

പ്രണയവും സാമൂഹിക ജീവിതവും (പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയപരാജയം) 2,5,11,7,6,10,1 (5,11,6,12) ചിന്തിക്കുമ്പോള്‍ ഒറ്റയ്ക്ക് ബിസ്സിനസ്സ് നടത്തണം. ഐശ്വര്യം നിറഞ്ഞ ഒരു വിഷു ഫലമാണ് കടന്നുവരുന്നത്. സര്‍വ്വാദിഷ്ട്ട സിദ്ധി ലഭിക്കുന്നതാണ്. മാനസിക വിഷമത്തിന് സാധ്യത.

വെല്‍ത്ത്, സ്ത്രീ, പേര്‍സണല്‍- മനസാക്ഷിക്ക് വിപരീതമായി പെരുമാറരുത്. മുന്‍കൂട്ടി തീരുമാനിച്ച ചില കാര്യങ്ങള്‍ നടക്കും. മത്സരാദികളില്‍ വിജയമുണ്ടാകും.

പരിഹാരം- വെള്ള പച്ച നിറവും ഞായറാഴ്ച വ്രതവും കാക്കയ്ക്ക് ഭക്ഷണം നല്‍കുക, വില്യം നട്ടു വളര്‍ത്തുക.

തുലാം രാശി

ആരോഗ്യം 6,8,12,1,5,11, ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യചിന്ത നടത്തുന്നത്. 10-ലെ രാഹുവും 4-ലെ കേതുവും ജീവാപായവും,അപകടങ്ങളും ആശുപത്രിവാസവും ഉണ്ടാക്കുമെങ്കിലും ശുക്രന്‍, 3-ലെ ശനിയും ലഗ്നത്തിലെ ഗുരുവും ദീര്‍ഘകാലമായി ഉണ്ടായിരിക്കുന്ന രോഗങ്ങളില്‍ നിന്നും മുക്തി നല്‍കി ഐശ്വര്യകരമായ ജീവിതം കാഴ്ചവയ്ക്കുന്ന വിഷുഫലമാണ് കടന്ന്‍ വരുന്നത്.

ഗാര്‍ഹികം- 3,12,10,5,1,9,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും, വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് വില്‍ക്കാനും പുതിയ വാഹനം വാങ്ങാനും, സന്താനഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയും, ഒക്ടോബര്‍ മുതല്‍ ഗൃഹം മോഡിപിടിപ്പിക്കുന്നതിനും ആഡംബരവസ്തുക്കള്‍ വാങ്ങി കൂട്ടുന്നതിനും തൊഴില്‍ മാറ്റത്തിലൂടെ വാസഗൃഹ മാറ്റത്തിനും കുടുംബത്തില്‍ മംഗളകര്‍മ്മം നടക്കുന്നതിനും പൊതു ജനങ്ങളുടെ സഹകരണം മൂലം ഉദ്ദിഷ്ടകാര്യങ്ങള്‍ നടക്കുന്നതുമാണ്. സഹായങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കുറവാണ്. പക്ഷെ ഉപദ്രവങ്ങള്‍ കൂടുതല്‍ അനുഭവിക്കും.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതാണ്. ഇളയതും മൂത്തതുമായ സഹോദരങ്ങളുടെ, മാതാവിന്‍റെയും, സഹോദരങ്ങളുടേയും പ്രതികൂലാവസ്ഥകള്‍ തരണം ചെയ്യണം. പ്രണയ ബന്ധങ്ങളും, കൂട്ടുകെട്ടുകളും ഒഴിവാക്കണം. ഈശ്വര ഭജനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പണം എറിയേണ്ടടത്ത് ബുദ്ധിപൂര്‍വ്വം പണമെറിഞ്ഞു ഉദിയന്നൂര്‍ദേവിയും, മൂകാംബികദേവിയും, ഹനുമാന്‍ സ്വാമിയേയും പ്രാര്‍ത്ഥിച്ച് വിദ്യാ ലക്ഷ്മിയെ കരസ്ഥമാക്കുക. ടെന്‍ഷന്‍ ഒഴിവാക്കുക.

തൊഴില്‍ സാമ്പത്തികം- 2,6,10,11,1,5,8,12,9,3, ഇവയെ കൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴിലില്‍ ഉയര്‍ച്ചയും വിദേശയാത്രാ തൊഴിലും നടക്കുന്നതാണ്. ധനം വരുന്നതും പോകുന്നതും അറിയില്ല.

പ്രണയവും സാമൂഹിക ജീവിതവും (പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയപരാജയവും )2,5,11,7,6,10,(5,11,6,12) ചിന്തിക്കുമ്പോള്‍ ഐശ്വര്യകരമായ കുടുംബജീവിതവും, തൊഴിലും കൊണ്ട് മുന്നേറുമെന്ന് കാണുന്നു. പ്രണയത്തില്‍ നിന്നും വിട്ട് നില്‍ക്കുക. നാവ് തീയാണ്. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുകയും അതിമോഹം ഒഴിവാക്കുകയും ചെയ്യുക. ഭക്ഷ്യവിഷ ബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക.

വെല്‍ത്ത്,പേര്‍സണല്‍, സ്ത്രീ

11-ലെ ഗുരു സര്‍വ്വാഭിഷ്ടസിദ്ധി നടത്തി തരുന്നതാണ്. 2-ലെ ശനി ഭാഗ്യദായകനാണ്. അപ്രതീക്ഷിത ധനലാഭവും ഫലം.

ചോതി- വിദേശ യാത്രയ്ക്കുള്ള രേഖകള്‍ തരപ്പെടും, വാഹനം വാങ്ങാന്‍ സാധ്യത. കലാകാരന്‍മാര്‍ക്ക് കാലം അനുകൂലം.

ചിത്തിര- തെറ്റിദ്ധാരണ മാറി കുടുംബ ജിവിതം ഭദ്രമാകും. സാമ്പത്തിക ഞെരുക്കം കുറച്ചു മാറും. ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും.

പരിഹാരം- പോത്തിറച്ചി കഴിക്കരുത്. കാക്കയ്ക്ക് ഭക്ഷണം നല്‍കുക.

വൃശ്ചികം രാശി

ആരോഗ്യം- 6,8,12,1,5,11 കൊണ്ടാണ് ചിന്തിക്കുന്നത്. ആരോഗ്യം ത്രിപ്തികരമായിക്കും. പുതിയ ചികിത്സാ രീതിയിലൂടെ രോഗ ശമനമുണ്ടാകും.

ഗാര്‍ഹികം- 3,12,10,5,1,9,7 എന്നീ ഭാവംകൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും, വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് വില്‍ക്കാനും അനുയോജ്യമായ സമയമാണ്. ഒക്ടോബറിന് ശേഷം ഗൃഹം മോഡിപിടിപ്പിക്കുന്നതിനും ആഡംബര വസ്തുക്കള്‍ വാങ്ങികൂട്ടുന്നതിനും, തൊഴില്‍ മാറ്റത്തിലൂടെ വാസഗ്രഹ മാറ്റത്തിനും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുന്നതിനും പൊതുജനാഗമനം മൂലം ഉദ്ദിഷ്ട്ടകാര്യങ്ങള്‍ നടക്കുന്നതുമാണ്. സഹായസഹകരണ വാഗ്ദാനങ്ങള്‍ ലഭിക്കുന്നതുമായിരിക്കും.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതാണ്. പിതാവിന്‍റെയും, പിതാവിന്‍റെ അമ്മയുടെയും, പിതാവിന്‍റെ മൂത്തസഹോദരങ്ങളുടെയും, ഇണയുടെയും പ്രതികൂലാവസ്ഥ തരണം ചെയ്യണം. ഒപ്പം പ്രണയബന്ധങ്ങള്‍ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുകയും ചെയ്യണം. ഈശ്വര ഭജനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ധനം എറിയേണ്ടിടത്ത് എറിഞ്ഞും വിദ്യാ വിജയമാകുന്ന വിദ്യാ ലക്ഷിമിയെ കരസ്ഥമാക്കുക.

ധനവും തൊഴിലും- 2,6,10,11,8,12,5,1,5,9 ഇവയെകൊണ്ടാണ് ചിന്തിക്കേണ്ടത്. പണം വരുന്നതും പോകുന്നതും അറിയുന്നില്ല. താങ്കളൊരു ഓട്ടക്കുടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ കഴിവുണ്ടാകും. പുതിയ തൊഴില്‍ ലഭിക്കാനും വിദേശ യാത്രയ്ക്കും സാധ്യതയുണ്ട്. കൃത്യനിഷ്ടയും ജാഗ്രതയും ആവശ്യമുണ്ട്. സന്താനത്തിന് അസുഖം വരാനുള്ള സാധ്യതയും ധനനഷ്ടവും കാണുന്നു.

പ്രണയവും സാമൂഹ്യജീവിതവും- 2,5,11,7,6,10,1,(5,11,6,12) പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയം. പാര്‍ട്ട്‌ണര്‍ഷിപ്പ് ബിസ്സിനസ്സ് ഒഴിവാക്കി സ്വന്തമായി ചെയ്യുക. നഷ്ടത്തിലെ ബിസ്സിനസ്സ് പുനരുദ്ധരിക്കണം. ഊര്‍ജ്ജസ്വലരല്ലാത്ത തൊഴിലാളികളെ പിരിച്ചുവിട്ട് കഴിവുള്ളവരെ സ്വീകരിക്കണം. പ്രണയമൊഴിവാക്കണം. ലഹരി പദാര്‍ത്ഥമൊഴിവാക്കുക. കിടപ്പറയില്‍ പ്രതിസന്ധിയുണ്ടാകും. കൂടെയുള്ളവര്‍ ചതിക്കാനിടയുള്ളതിനാല്‍ സുക്ഷിക്കുക. കൂടെയുള്ളവര്‍ അകലുന്നതായി കാണാം.

വെല്‍ത്ത്, പേര്‍സണല്‍, സ്ത്രികള്‍ഗുണാനുഭവം നിറഞ്ഞ കാലമാണ്. അഭിനയ രംഗത്തുള്ളവര്‍ക്ക് സ്പോര്‍ട്സ് രംഗത്തുള്ളവര്‍ക്ക് ശോഭനമായ കാലഘട്ടം. പൊതു വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം ലഭിക്കും.

വിശാഖം- സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകും. തെറ്റിദ്ധാരണമൂലം പിരിഞ്ഞിരിക്കുന്നവര്‍ യോജിക്കും. വിദേശ ധനവും, രോഗമുക്തിയും ലഭിക്കും.അനിഴം- ഭാഗ്യകുറിയോ, ചിട്ടിയോ ലഭിക്കും. ഉല്ലാസയാത്രകള്‍ പോകും. രഹസ്യം പരസ്യമാകാതെ സൂക്ഷിക്കണം.

തൃക്കേട്ട- ധനപ്രതിസന്ധി തീരും, തൊഴില്‍ ലഭിക്കും. പുരസ്കാരങ്ങള്‍ ലഭിക്കും.

പരിഹാരം- ചുവപ്പുവസ്ത്രം ധരിക്കുക, പക്ഷികള്‍ക്ക് അന്നവും, അശരണരെ സംരക്ഷിക്കുകയും കോഴി ഭക്ഷണം ഒഴിവാക്കണം.

ധനുരാശി

ആരോഗ്യം- 6,8,12,1,5,11, ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യചിന്ത ചിന്തിക്കുന്നത്. ഗുണദോഷ സമിശ്രമായാണ് കാണുന്നത്. ജീവാപായവും അപകടങ്ങളും, ആശുപത്രിവാസവും കള്ളക്കേസുകളില്‍ അകപ്പെട്ട് ബന്ധനത്തിലാകാനുള്ള അവസ്ഥയും, ശനിയും കേതുവും, രാഹുവും, സമ്മാനിക്കുന്നതാണ്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുകയും ഗൃഹ ഭജനത്തിലൂടെയും, പുതിയ വ്യായാമ രീതികളും ഭക്ഷണക്രമീകരണങ്ങളും പുതിയ ഔഷധസേവയും, പുതിയ നാമജപയോഗാഭ്യാസ രീതിയും മൂലം ദോഷങ്ങള്‍ പരിഹരിക്കേണ്ടത്. സ്പൈനല്‍ കോഡിനസുഖവും, മൂത്രാശയ രോഗങ്ങളും, ശാരീരിക ക്ഷീണവും, ഉറക്കകൂടുതലും മടിയുമുണ്ടാകും.

വീടും കുടുംബവും 3,12,10,5,9,1,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ഐശ്വര്യ പുര്‍ണ്ണമായ കുടുംബ ജീവിതം നന്നായി നോക്കുന്ന താങ്കള്‍ കുപ്പയിലെ മാണിക്യമാണ്. അമ്മയും സന്താനങ്ങളും, മൂത്ത സഹോദരങ്ങളും, ഇവരുടെ ജീവിത പങ്കാളികളും താങ്കളുടെ കുടുബജീവിതം താറുമാറാക്കി ജീവിക്കാനനുവദിക്കില്ല. വീടും വാഹനവും വിറ്റ്‌ പുതിയത് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്. ദൂര്‍ത്താളികളായ താങ്കള്‍ സെക്സിന് അടിമയായി, ലഹരിക്കടിമയായും പണം ഒഴുക്കുന്നു. ധനം വരുന്നതും പോകുന്നതും അറിയുകയില്ല. വേണ്ടപ്പെട്ടവരുടെ വേര്‍പാട് സഹിക്കേണ്ടി വരും. ദോഷ ഫലങ്ങള്‍ സ്വയം നിയന്ത്രിച്ച്‌ പുതിയ ജീവിത രീതി കൈവരിക്കണം.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് കേതു, വ്യാഴനും ശനിയും, സഹായിക്കുന്നു. അമ്മയും അച്ഛനും ചില പ്രതിബന്ധങ്ങളുണ്ടാക്കും. കഠിനാധ്വാനവും അവസരോചിതമായ പെരുമാറ്റവും പ്രതിബന്ധങ്ങളും കൂട്ടുകെട്ടുകളും ഒഴിവാക്കുകയും വേണം. വിദ്യാഭ്യാസപരമായി വീടുമാറി താമസിക്കും. വീട്ടിലെ ലൈബ്രറി വിപുലീകരിക്കും. വീട്ടിലത്യാവശ്യം ആശുപത്രി പോലെ ആകുകയും, ഓഫീസാക്കി മാറ്റുകയും ചെയ്യും. വിദ്യാഭ്യാസം നിര്‍ത്തരുത്.

തൊഴിലും സാമ്പത്തികവും- 2,6,11,8,12,5,3,10,1,9 ഇവയെക്കൊണ്ടാണ് ചിന്തിക്കേണ്ടത്. ഈ ഭാവങ്ങള്‍ വളരെ നന്നായി നടക്കുന്നതാണ്. പുതിയ ഇടപാടിലൂടെ ധനം വന്നുചേരും. എഴുത്തുകുത്തുകളും സംസാരവും ശ്രദ്ധിക്കുക.

പ്രണയവും സാമൂഹിക ജീവിതവും- (പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയവും) 2,5,11,7,6,10,1,5,11,6,12 വളരെ ഗുണകരമായൊരു കാലമാണ്. കുടുംബജീവിതവും തൊഴിലും ഭംഗിയായി പോകും. പ്രണയങ്ങള്‍ തമാശയായി കാണും. കുടുംബം കുളം തോണ്ടുവാനായി ചാര തീവ്രവാദ ആത്മാക്കള്‍ ഇറങ്ങിതിരിച്ചിട്ടുണ്ട് സൂക്ഷിക്കുക. സ്വന്തമായി ബിസ്സിനസ്സ് നടത്തുകയും, വിവാഹമോചനം തിടുക്കത്തിലാക്കരുത്. വിദ്യാഭ്യാസം പ്രണയത്തിലാക്കി തടസ്സം ഉണ്ടാക്കരുത്. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം. യാത്രയില്‍ അപകടത്തിലൂടെ ജീവഹാനിയൊ, ഒടിവിനോ ചതവിനോ സാധ്യത കാണുന്നതിനാല്‍ ഈശ്വര ഭജനവും സൂക്ഷ്മതയും പുലര്‍ത്തുക.വെല്‍ത്ത്, പേള്‍സണല്‍, സ്ത്രീ- കലാ സാഹിത്യ പ്ര

വര്‍ത്തന രംഗത്ത് ഗുണാനുഭവം, സാമ്പത്തിക നേട്ടം, ശത്രുശല്യം കുറയും.

മൂലം- സാമ്പത്തിക സുഖം, ദൂരയാത്രകള്‍, രാഷ്ട്രീയക്കാര്‍ക്ക് പുരോഗതി.

പൂരാടം- ദേവാലയ സന്ദര്‍ശനത്തിനു യോഗം. ചിരകാലാഭിലാഷം പൂവണിയും. ദമ്പതിമാര്‍ക്കിടയിലെ പിണക്കം തീരും.

പരിഹാരം- ദരിദ്രര്‍ക്ക് ദാനം നല്‍കുക. പക്ഷിമൃഗാദികള്‍ക്ക് അന്നം നല്‍ക്കുക, കോഴി ഭക്ഷണം പാടില്ല. നായയെ ഉപദ്രവിക്കരുത് അതിന് ഭക്ഷണം നല്‍ക്കുക.

മകരംരാശി

ആരോഗ്യം- താങ്കള്‍ക്ക് 6,8,12,1,5,11 ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യചിന്ത നടത്തുന്നത്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം ശനി 12-ല്‍ സഞ്ചരിക്കുന്നു. മാറാരോഗങ്ങള്‍ക്ക് ശമനവുമായി രോഗമുക്തിയും നല്ല ആരോഗ്യസ്ഥിതിയും ലഭിക്കുന്നതാണ്. ശിഖിയുടെ ലഗ്നസ്ഥിതിയും 10 ഗുരുവും നല്ല ഫലങ്ങള്‍ തരുന്നതാണ്.

ഗാര്‍ഹികം- 3,12,10,9,1,5,7 എന്നീ ഭാവങ്ങളെകൊണ്ടാണ് ചിന്തിക്കേണ്ടത്. രാജ്യ സ്നേഹികളായ താങ്കള്‍ പട്ടുനൂല്‍ പുഴുക്കളെപോലെയാണ് ജീവിതം. പൊതുജനത്തെയും കുടുംബത്തെയും നോക്കുന്ന കാര്യത്തില്‍ കുപ്പയിലെ മാണിക്യമായ ഇവരെകണ്ട് മറ്റുള്ളവര്‍ പഠിക്കേണ്ടതാണ്. ഭൂസ്വത്തുക്കള്‍ വാങ്ങാനും വില്‍ക്കനാഗ്രഹിക്കുന്നവര്‍ക്ക് വില്‍പ്പനയും നടക്കുന്നതാണ്. വസ്തുക്കള്‍ അന്യര്‍ കൈക്കലാക്കാതെ നോക്കണം. വിവാഹം നല്ല രീതിയില്‍ നടക്കും. വിവാഹമോചനത്തില്‍നിന്നും ഒഴിവാകേണ്ടതാണ്. തോഴില്‍ മാറ്റത്തിലൂടെയും വാസഗൃഹ മാറ്റത്തിനും യോഗം. പൊതുജനങ്ങളുടെ ആഗമനംമൂലം ഉദ്ദിഷ്ട്ടകാര്യങ്ങള്‍ സാധിക്കുന്നതാണ്. വീട്ടിലെ ലൈബ്രറി വിപുലീകരിക്കും. മന:ശാന്തി കുറയും കുടുംബത്തില്‍ ഇണയുമായി നല്ലബന്ധം സ്ഥാപിക്കും.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് സാധ്യത കുറവായതിനാല്‍ മുതിര്‍ന്നവരുടെയും, ട്യൂഷന്‍ നടത്തുന്നവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും അവസരോചിതമായ പെരുമാറ്റവും മൂത്തസഹോദരങ്ങളുടെയും പിതാവിന്‍റെയും അമ്മയുടെയും അമ്മയുടെ ഇളയസഹോദരങ്ങളുടെയും മൂത്തസഹോദരന്‍റെ ഭാര്യയുടെയും പ്രതികൂലാവസ്ഥകള്‍ തരണം ചെയ്യണം. ഒപ്പം പ്രണയബന്ധങ്ങളും കൂട്ടുകെട്ടുകളും ഒഴിവാക്കുകയും ചെയ്യണം. ഈശ്വര ഭജനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വിദ്യാവിജയം കരസ്ഥമാക്കുകയും, വിദ്യാഭ്യാസം നിര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, മൂകംബികയുടെയും ഹനുമാന്‍ സ്വാമിയുടെയും തിരുപ്പതി വെങ്കിടാചലപതിയുടെയും ഉദിയന്നൂര്‍ ദേവിയുടെയും പ്രീതി സമ്പാദിച്ച് മുന്നോട്ട് പോകുക.

ധനവും തൊഴിലും- 2,6,11,10,8,12,5,3,1,9 ഇവയെക്കൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴില്‍ മാറ്റവും മേലധികാരികളുടെ അംഗികാരവും പൊതുജനപ്രീതിയും, രാജ്യസ്നേഹികളായ താങ്കള്‍ രാജ്യപുരോഗതിക്ക് വേണ്ടി പല നല്ല നല്ല പദ്ധതികള്‍ കൊണ്ടു വരുമെങ്കിലും അവയെല്ലാം ചില ചാരത്മക്കളുടെ പ്രവര്‍ത്തനം മൂലം ലക്ഷ്യത്തിലെത്താന്‍ സാധ്യത കുറവാണ്. വിദേശ സഹായം കൊണ്ടും ധനകാര്യ സ്ഥാപനങ്ങളുടെ സഹായം കൊണ്ടും പുതിയ പ്രൊജക്റ്റുകള്‍ നടപ്പിലാക്കും. ഒക്ടോബര്‍ മുതല്‍ കാലം അനുകൂലമാണ്.

പ്രണയവും സാമൂഹിക ജീവിതവും 2,5,11,7,6,10,1 (5,11,6,12)(പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയം) ഇവയെ കൊണ്ട് ചിന്തിക്കുമ്പോള്‍ വളരെ നല്ല കുടുംബ ജീവിതവും തൊഴിലിലും പുരോഗതിയുണ്ട്. അതിരു കവിഞ്ഞുള്ള ആത്മവിശ്വാസം ദോഷം വരുത്തിവയ്ക്കും. ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

വെല്‍ത്ത് പേര്‍സണല്‍, സ്ത്രീ മത്സരവിജയം, പുണ്യദേവാലയ സന്ദര്‍ശനം, ധനാഗമമാര്‍ഗ്ഗവും.

ഉത്രാടം വിവാഹത്തിന് യോഗം, ചിരകാല അഭിലാഷം പൂവണിയും, പ്രിയപ്പെട്ടവരുടെ വിയോഗം.

തിരുവോണം സൗന്ദര്യ പിണക്കങ്ങള്‍ തീരും. ചെയ്തുപോയ തെറ്റു കുറ്റങ്ങളില്‍ പശ്ചാത്തപിക്കും. പുണ്യ ക്ഷേത്രങ്ങളില്‍ ഭജനമിരിക്കും.

പരിഹാരം- എരിക്ക് നട്ടു വളര്‍ത്തുക. ദരിദ്രര്‍ക്ക് അന്നദാനവും വസ്ത്രദാനവും നടത്തുക. ഹനുമാന്‍ പ്രീതിയും, നീല, കറുപ്പ് എന്നീ വസ്ത്രങ്ങള്‍ ധരിക്കുക.

കുംഭരാശി

ആരോഗ്യം- 6,8,12,1,5,11 ഭാവങ്ങളുടെ സ്ഥിതിയനുസരിച്ചാണ് ചിന്ത നടത്തുന്നത്. ഗുണദോഷ സമിശ്രമായാണ് കാണുന്നത്. ചിലര്‍ക്ക് ജീവാപായവും അപകടവുമുണ്ടാകാം. 6-ലെ രാഹുവിനെയും 12-ലെ കേതുവിനേയും 11-ലെ ശനിയേയും ചൊവ്വായേയും പ്രീതിപ്പെടുത്തുക.

ഗാര്‍ഹികം- 3,12,10,5,1,9,7 എന്നീഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും യോഗമുണ്ട്. സെപ്റ്റംബറിന് ശേഷം ഗൃഹം മോടിപിടിപ്പിക്കുന്നതിനും ആഡംബരവസ്തുക്കള്‍ വാങ്ങി കൂട്ടുന്നതിനും തൊഴില്‍ മാറ്റത്തിലൂടെ വാസഗൃഹമാറ്റത്തിനും വിവാഹമോ സന്താന ജനനമോ നടക്കുന്നതിനും യോഗം. പുതിയ അത്ഭുതകരമായ പ്രൊജക്റ്റ്‌ നടപ്പിലാക്കാനും യോഗം. അതീവ സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയും.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10 എന്നീ ഭാവങ്ങള്‍ കൊണ്ടാണ് ചിന്തിക്കേണ്ടത് . ഉദ്ദേശിക്കുന്ന വിഷയം ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ രക്ഷകര്‍ത്താക്കളുടെയും പഠിപ്പിക്കുന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും കഠിനാധ്വാനവും അവസരോചിതമായ പെരുമാറ്റവും ചിലരുടെ പ്രതികൂലാവസ്ഥകള്‍ തരണംചെയ്യേണ്ടി വരും. ഒപ്പം പ്രണയ ബന്ധങ്ങളും കൂട്ടുകെട്ടുകളും ഒഴിവാക്കുകയും വേണം. ഈശ്വര ഭജനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വിദ്യാ വിജയം കരസ്ഥമാക്കുക. ഉദിയന്നൂര്‍ ദേവി ഭജനം വേണം.

തൊഴിലും സാമ്പത്തികവും- 2,6,11,8,12,5,3,10,1,9 ഇവയെ കൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴിലില്‍ പുരോഗതി ഉണ്ടാകുന്ന കാലമാണ്. പൊതു ജനങ്ങളുടെയും മേലധികാരികളുടെയും പ്രീതി സമ്പാദിക്കും. ഒക്ടോബര്‍ മുതല്‍ സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതാണ്.

പ്രണയവും സാമൂഹിക ജീവിതവും

പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയപരാജയവും

2,5,11,7,6,10,1 (5,11,6,12) ചിന്തിക്കുമ്പോള്‍ വളരെ ഐശ്വര്യമായ കുടുംബജീവിതവും തൊഴില്‍ബന്ധവും, ആയി പോകാന്‍ കഴിയും. പ്രണയങ്ങലുണ്ടാകും. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

വെല്‍ത്ത്, പേര്‍സണല്‍, സ്ത്രീകള്‍

ഭൂമി സംബന്ധമായ പ്രമാണം കയ്യില്‍ വന്നുചേരും. പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് അപമാനിതരാകരുത്.അവിട്ടം-

ചിരകാലാഭിലാഷങ്ങള്‍ പൂവണിയും, വിവാഹം നടക്കും, സന്താനം ലഭിക്കും. ലഭിക്കുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിക്കണം. ധനവരവിന്‍റെ തടസങ്ങള്‍ അതിജീവിക്കണം.

ചതയം-

മുടങ്ങികിടന്നിരുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. പുണ്യ ദേവാലയ സന്ദര്‍ശനം നടക്കും. തിരക്കുപിടിച്ചൊരു സമയമാണ്.പരിഹാരങ്ങള്‍- മഞ്ഞ നീല ഡ്രസ്സുപയോഗിക്കുക. തേന്മാവ് നട്ടുനനക്കുക.

മീനംരാശി

ആരോഗ്യം- 6,8,12,1,5,11 എന്നീ ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യചിന്ത നടത്തുന്നത്. ആരോഗ്യപരമായി വര്‍ഷം നന്നായിരിക്കും.

വീടും കുടുംബവും

ഗാര്‍ഹികം3,12,10,5,1,9,7 എന്നീ ഭാവങ്ങള്‍ കൊണ്ടാണ് ചിന്തിക്കേണ്ടത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും ഒക്ടോബറിന് ശേഷം ഗൃഹം മോഡിപിടിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും സാധ്യത.

വിദ്യാഭ്യാസം- 4,9,11,12,3,8,5,2,7,10 പ്രണയത്തിലകപ്പെടാനും പഠനം മതിയാക്കാനും സാധ്യത വരുന്നതിനാല്‍ മുതിര്‍ന്നവരും ജാതകരും, പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകള്‍ക്ക് അപഖ്യാതി കേള്‍ക്കാന്‍ ഇടയുള്ളതിനാല്‍ ഒഴിഞ്ഞു നില്‍ക്കണം. ഭക്ഷണങ്ങളിലും കിടപ്പറയിലും പ്രത്യേകം ശ്രദ്ധിക്കണം. വാക്കുകള്‍ സൂഷ്മതയോടെ ഉപയോഗിക്കണം.

പ്രണയവും സാമൂഹികജീവിതവും- 2,5,11,7,6,10,1 (5,11,6,12) (പാര്‍ട്ട്‌ണര്‍ഷിപ്പ്) പ്രണയമുണ്ടാകാനും അസൂയാലുക്കളുടെ ചതിയില്‍പെടാനും സാധ്യതയുള്ളതിനാല്‍ പ്രത്യേകം സൂക്ഷിക്കണം. കുടുംബജീവിതവും ധനവും തൊഴിലും ഗുണദോഷ സമിശ്രമായി തോന്നുന്നു.

വെല്‍ത്ത്, പേര്‍സണല്‍, സ്ത്രീ- വിലപ്പെട്ട വിദേശ നിര്‍മ്മിത വസ്തുക്കള്‍ പാരിതോഷിതമായി ലഭിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കും. ആഡംബര വസ്തുക്കള്‍ വാങ്ങും. മധുര വാക്കുകള്‍ കേട്ട് അബദ്ധത്തില്‍ ചാടരുത്.

പൂരുരുട്ടാതി-

തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ഉന്നത വക്തികളുടെ സഹായം ലഭിക്കും.

ഉത്തൃട്ടാതി-

നവീന ലൌകിക അനുഭൂതിയും തീര്‍ത്ഥാടനവും, സദസ്സുകളില്‍ ശോഭിക്കുക, ലഹരി ഉപേക്ഷിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കും.രേവതി- പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് വിജയിക്കും. ഉത്തൃട്ടാതിയിലെ കാര്യങ്ങള്‍ നിങ്ങള്‍ക്കും ബാധകമാണ്.

പരിഹാരം- ആനക്ക് ഭക്ഷണം നല്‍കുക, കാക്കയ്ക്ക് ഭക്ഷണം നല്‍കുക, തേന്മാവ് നാട്ടുവളര്‍ത്തുക, പശുവിന് ഭക്ഷണം നല്‍കുക, മാട്ടിറച്ചി ഉപേക്ഷിക്കുക.

തൊഴില്‍ സാമ്പത്തികം- 6,2,11,10,8,12,5,3,1,9 ഇവയെക്കൊണ്ടാണ് ചിന്തിക്കേണ്ടത്.

Aruvikara Krishna Srikantan Nair
Karthiyani Girijadevi
9497009188

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories