ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

നക്ഷത്ര സ്വഭാവം


നക്ഷത്ര സ്വഭാവം , തൊഴില്‍ , പൊരുത്തം

അശ്വതി

ഈ നക്ഷത്രക്കാരില്‍ സ്ത്രീകളിലും, പുരുഷന്മാരിലും കുറച്ചു വ്യത്യാസങ്ങളുണ്ടായിരിക്കു. പുരുഷന്മാര്‍ വളരെ കഴിവുള്ളവരും, ഏതു കാര്യത്തിലും പൊതുവേ ഇവര്‍ കഴിവുള്ളവരായിരിക്കും. കഠിനമായ തീരുമാനമെടുക്കുന്നവരായിരിക്കും. തുലാം മാസം 7ന് ശേഷം 20 വരെ ജനിക്കുന്നവര്‍ ബലഹീനരായിരിക്കും, യമരാജന് പോലും ഇവരുടെ തീരുമാനത്തെ മാറ്റിയെടുക്കാന്‍ പ്രയാസമെന്നാണ് പറച്ചില്‍. ഇവര്‍ക്ക് സ്നേഹവും സ്വാന്തനവും നല്‍കുന്നവരെ ഇവര്‍ അങ്ങേയറ്റം സ്നേഹിക്കുകയും, അത്തരം ആള്‍ക്കാര്‍ക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കേണ്ടി വന്നാലും അത് സാധിച്ചു കൊടുക്കുന്നതില്‍ ഒരു മടിയും കാണിക്കാത്തവരാണിവര്‍. മറ്റുള്ളവര്‍ ഇവരെ കുറിച്ച് നന്നായി മനസ്സിലാക്കിയാല്‍ ഉറപ്പിക്കാന്‍ കഴിയും ഇവര്‍ ഏറ്റവും നല്ലതും വിശ്വസിക്കാവുന്നതുമായ സുഹൃത്തായിരിക്കുമെന്ന്‍. അപകടപരമായ സമയത്തുപ്പോലും അങ്ങേയറ്റം സഹനശക്തി കാത്തു സൂക്ഷിക്കുന്നവരാണിവര്‍, എടുത്തു ചാടില്ല, എന്നാല്‍ വേണ്ട സ്ഥലത്ത് കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയും ചെയ്യും. വേദനിക്കുന്നവരെ ഉപദേശിക്കാന്‍ പ്രഗല്‍ഭരാണിവര്‍, ഇവര്‍ കാര്യങ്ങള്‍ ചെയ്യാന്‍ സ്വയം സമയമുണ്ടാക്കുന്നവരാണ്, ചെയ്യുന്നത് പതുക്കെ ആയാലും നല്ല രീതിക്കായിരിക്കും, എടുത്തുചാടി ഒന്നും ചെയ്യുകയില്ല എന്തിലേര്‍പ്പെട്ടാലും അതിനെ കുറിച്ച് ധാരാളം ചിന്തിക്കുകയും, എന്താണെന്നും, എങ്ങനെയാണെന്നതിനെയും കുറിച്ച് ചിന്തിക്കുന്നവരാണിവര്‍, ദൈവത്തില്‍ വിശ്വസിക്കുന്നവരാണിവര്‍ എന്നാലും ഒന്നിലും വികാരം കൊള്ളുന്നവരല്ല. യഥാസ്ഥികരാണെങ്കിലും പുതിയ ആശയം ഉള്‍ക്കൊള്ളുന്നവരാണിവര്‍, ബുദ്ധി രാക്ഷസന്‍മാര്‍ ആണെങ്കിലും ചിലപ്പോള്‍ വേണ്ടാത്തത് ചിതിച്ച് പുകയുന്നവരാണിവര്‍ ഇതുകാരണം പലപ്പോഴും മാനസികാസ്വസ്ഥതക്ക് കാരണമായി തീരുന്നു,ചുറ്റും വൃത്തിയും വെടിപ്പുമായി ഇരിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു, അശ്വതി 1ം പാദത്തില്‍ ജനിച്ചവര്‍ ആവശ്യമില്ലാത്തത് ചിന്തിച്ച് പുകയുന്നവരായിരിക്കും, എന്തായാലും സുഖിച്ച് ജീവിക്കാതിവര്‍ക്ക് കഴിയില്ല, കുടുംബത്തില്‍ ചീത്തപ്പെരുണ്ടാക്കുന്നവരുമായിരിക്കും. മുന്‍കോപികളാനിവര്‍ ഇവരുടെ തീരുമാനങ്ങള്‍ പരാജയത്തില്‍ കലാശിക്കുന്നു. മാനേജര്‍മാര്‍, ഭരണാധികാരികള്‍, സൈനാധിപന്മാര്‍ എന്നിവര്‍ പൊതുവേ അശ്വതി നക്ഷത്രക്കാരായിരിക്കും. ആത്മ നിയന്ത്രണവും, യുക്തിബോധവും, വിവേക ശക്തിയും ഉള്ളവരുമായിരിക്കും ഇവര്‍. താങ്കളുടെ ജാതകത്തില്‍ ഗുരുവും, ബുധനും, ചന്ദ്രനും ബലമുണ്ടെങ്കില്‍ ഗുണാനുഭവങ്ങള്‍ അധികമായി ഉണ്ടായിരിക്കും. എതിര്‍ക്കുന്നതും, തര്‍ക്കിക്കുന്നതും ഇവരുടെ കൂടെ പിറപ്പാണ്. ഇവരുടെ ദൗര്‍ബല്യം മറ്റുള്ളവര്‍ മുതലെടുക്കും. അഭിമാനത്തെ ചോദ്യം ചെയ്യുന്നവരോട് തക്ക സമയം പകരം വീട്ടുകയും ചെയ്യും. ആയതിനാല്‍ ഇവരെ എതിരാളികരാക്കരുത്. പ്രതികാരാഗ്നി കേട്ടടങ്ങുന്നവരല്ല. ഇവരുടെ സ്വന്തം ക്ലേശങ്ങള്‍ മനസ്സിനുള്ളില്‍ സൂക്ഷിക്കുകയും എന്നാല്‍ കുടുംബം നോക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. കുടുംബത്തില്‍ നിന്നും ഒരു ഗുണവും കിട്ടാറില്ല, വിവാഹജീവിതം തൃപ്തികരമാകില്ല, ശുക്രന്‍റെ വരുത്തി കുടുംബ ജീവിതം തൃപ്തികരമാക്കണം ഭാര്യമാരിലും,ഭര്‍ത്താക്കന്മാരിലും ആരോഗ്യവും, സൗന്ദര്യവും ഒരുമിച്ചു കാണില്ല. ഒന്ന് കൊണ്ട് തൃപ്തിപ്പെടെണ്ടി വരും. രാഹു, ശനി ദുര്‍ബലനാണെങ്കില്‍ കാലതാമസവും വിരഹവുമുണ്ടാകും. കുജന്‍ ദുബലനാനെങ്കില്‍ ആരോഗ്യ ക്ഷയവും, ധാതു ക്ഷയവും, ലെഹാഹിക രോഗവും കാരണം. വിവാഹ ജീവിതം മോശമായരിക്കും, ബുധനോ, ശനി അനിഷ്ട്ടസ്ഥാനത്തായാല്‍ കൃത്രിമ ബന്ധത്തിലേര്‍പ്പെടും. സ്ത്രീകളുടെ പ്രത്യേകതകള്‍- മുകളില്‍ പറഞ്ഞവര്‍ക്ക് പുറമേ ഇവര്‍ തിളക്കമുള്ള കണ്ണുകളുള്ളവരും, ആകര്‍ഷണ ശക്തിയുള്ളവരുമായിരിക്കും. ആരോഗ്യവതികളുമായിരിക്കും. മധുര വാക്കുകളിലൂടെ മറ്റുള്ളവരെ സ്വന്തം കൈയ്യിലാക്കുന്നവരായിരിക്കും. സഹന ശക്തിയുണ്ടായിരിക്കും, ലൗകീകാസക്തി കൂടിയിരിക്കും. മനസാക്ഷി ഉള്ളവരായിരിക്കും, പ്രായം ചെന്നവരെ ബഹുമാനിക്കുന്നവരായിരിക്കും, ജോലിയുണ്ടെങ്കില്‍ അവസാനം വരെ ചെയ്യാന്‍ ഇഷ്ടപെടാത്തവരായിരിക്കും, അതിനു ശേഷം കുടുംബം നോക്കി വീട്ടിലെ കാര്യങ്ങളില്‍ ശ്രദ്ധതിരിച്ച് ഒപ്പം സോഷ്യല്‍ ജീവിതവും നയിക്കുന്നവരായിരിക്കും. ഭരണ ചുമതല നിര്‍വ്വഹിക്കാന്‍ ഏറെ താല്‍പര്യമുള്ളവരായിരിക്കും. ചെറുപ്പത്തിലേ വിവാഹം പൊതുവേ ബന്ധം വേര്‍പ്പെടുത്തലില്‍ കലാശിക്കാം. പെണ്‍കുട്ടികള്‍ ആയിരിക്കും കൂടുതല്‍. കുട്ടികളെ അവരുടെ താല്‍പര്യത്തിന് വിടുന്നതില്‍ ഇവര്‍ തല്‍പരരാണ്‌ ഇവര്‍ സ്വയം വീട് വൃത്തിയാക്കുന്നതിലും ഒതുക്കി വയ്ക്കുന്നതിലും തല്‍പരരാനെങ്കിലും മറ്റുള്ളവരെ കൊണ്ട് അതുപോലെ പണിയെടുപ്പിക്കാനും താല്‍പര്യമുള്ളവരാനിവര്‍. കര്‍ക്കിടകത്തില്‍ ശുക്രന്‍ നിന്നാല്‍ കുടുംബ പ്രശ്നങ്ങള്‍ ഉടലെടുക്കും. വിവാഹ യോഗത്തിനും സാധ്യത. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കും. ക്ഷമയും, സഹന ശക്തിയും കുരഞ്ഞരിക്കും.

പോതുഫലം- അശ്വതിയുടെ ദേവതയായി സങ്കല്‍പ്പിച്ചിട്ടുള്ളത് അശ്വനി ദേവതകളെയാണ്. ശ്രീ കൃഷ്ണന്‍ അര്‍ജുനന് ഭഗവത് ഗീത ഉപദേശിക്കുന്ന സമയത്ത് സ്വന്തം രൂപം സകലചരാചരങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന വിരാട രൂപം കാണിക്കുന്നുണ്ട്. ആ രൂപത്തില്‍ അര്‍ജുനന് സകല ശക്തികളെയും കാണാനും കഴിഞ്ഞു. അശ്വനി കുമാരന്മാരെയും അര്‍ജുനന്‍ കാണുകയുണ്ടായി. സൂര്യന്‍റെ ഭാര്യയായ സജ്ഞ സൂര്യന്‍റെ താപം സഹികാതെ ഭര്‍ത്താവിനെ ശുശ്രുഷികാനായി സൂര്യന്‍റെ മറ്റൊരു ഭാര്യയായ ച്ചായയെ ഏല്‍പിച്ച് ഗ്രഹം വിട്ടുപോയി കാര്യമറിഞ്ഞ സൂര്യന്‍ സജ്ഞയെ അന്വേഷിച്ച് നടന്നു അവസാനം ഒരു കുതിരയുടെ രൂപത്തില്‍ മേഞ്ഞു നടക്കുന്ന സജ്ഞയെ കണ്ടു സൂര്യനും ഒരു കുതിരയുടെ രൂപം കൊണ്ട് സജ്ഞയുമായി കഴിഞ്ഞു. അങ്ങനെയുണ്ടായ ഇരട്ട കുട്ടികളാണ് അശ്വനി കുമാരന്മാര്‍ തമോ ഗുണമുള്ള അശ്വനി പിശാചുക്കളെ നശിപ്പിച്ചു കൊണ്ട് വരുന്നു. അശ്വനി ദേവതകളുമായി സരസ്വതീ ദേവി ചേര്‍ന്ന് ആദ്യമായി മദ്യമുണ്ടാക്കിയതെന്ന് പറയുന്നു ആയതിനാലാണ് ഇവരെ ദേവന്മാരായി സ്വര്‍ഗ്ഗ ലോകത്ത് അംഗീകരിച്ചില്ലായിരുന്നു. ഘ്രാണശക്തിയും, മദ്യവും വേണ്ടതിനാല്‍ ഇവരെ ദേവന്മാര്‍ അംഗീകരിച്ചു. ഇതുപോലെ സ്വന്തം കഴിവുകള്‍ കൊണ്ട് മറ്റുള്ളവരുടെ അംഗീകാരം പിടിച്ചുപറ്റാനുള്ള കഴിവാണിവിടെ കാണിക്കുന്നത്. ആദ്യത്തെ ഭിഷഗ്വരന്മാരും ഇവരായിരുന്നു. ച്യവന മഹര്‍ഷിക്ക് യുവത്വം നിലനിര്‍ത്തിയതും ഇവരാണ്. മഹാഭാരതത്തിലെ നകുലനും, സഹദേവനും അശ്വനി ദേവതകളുടെ മക്കളായും, സൂര്യപുത്രന്‍ രാതേയന്‍ സഹോദരനുമാണ്. 27 നക്ഷത്രങ്ങളിലും മുന്‍ഗണന സൂര്യ ഭഗവാനുമായി അസ്വനിയുടെ ബന്ധം ഒന്നാം സ്ഥാനത്ത് ഇവരെത്തുന്നു. മേടം രാശി സൂര്യന്‍റെ ഉച്ച രാശിയായതിനാലും ചന്ദ്രന്‍റെ സ്ഥിതി അവിടെ വരുന്നതിനാലും ഇവര്‍ക്ക് എപ്പോഴും ഒരു നേതൃത്വ പദവിയും ഉണ്ടായിരിക്കും. അശ്വതി നക്ഷത്രത്തിന്‍റെ മൃഗം കുതിരയാണ്, സൂര്യന്‍ സഞ്ചരിക്കുന്നത് കുതിരകളെ കെട്ടിയ രഥത്തിലുമാണ് കോടാനുകോടി ജീവികള്‍ക്കാവശ്യമായ വെളിച്ചം നല്‍കുന്നത് സൂര്യനുമാണ്. കുതിരയെ പ്രതിനിധീകരിക്കുന്നത് സ്വാതന്ത്ര്യം, സൗന്ദര്യം, അഹങ്കാരം സാഹസ കര്‍മ്മങ്ങള്‍, പെട്ടെന്ന്‍ ഇണങ്ങുന്ന ജീവിയുമല്ല ആശ്വതിക്കാരെ പെട്ടെന്ന്‍ സ്വാധീനിക്കാനും കഴിയില്ല.

വിദ്യാഭ്യാസം - കലയിലും, സാഹിത്യത്തിലും അഭിരുചിയുണ്ടായിരിക്കും. ജനനം കേതു ദശയിലാണ് 24 വരെ രണ്ടും,7 ഭാവാധിപനായ ശുക്രന്‍റെ ദശ വിദ്യാഭ്യാസത്തിന് മോശമായിരിക്കും. 27വരെ ആദിത്യദശയും മോശമായരിക്കും ആയതിനാല്‍ പരിഹാരങ്ങള്‍ നടത്തേണ്ടതാണ്. രക്ഷിതാക്കളും, അധ്യാപകരും നല്ല മനസ്സോടെ പ്രവര്‍ത്തിച്ച് ഇവര്‍ക്ക് നല്ല മേല്‍ഗതി ഉണ്ടാക്കേണ്ടതാണ്. 29ന് ശേഷം ഉയര്‍ച്ചയുണ്ടാകും. വരവില്‍ കൂടുതല്‍ ചിലവ് ചെയ്യുന്നവരായിരിക്കും.

ആരോഗ്യം - പൊതുവേ നന്നായിരിക്കും. ശിരസില്‍മുറിവ്, രക്തസ്രാവം, മസ്തിഷ്കത്തില്‍അസുഖം, രക്തകുറവ്, സങ്കോചം, മോഹാലസ്യം, അപസ്മാരം, സന്നി (ഒരു വശത്ത് അസഹ്യ തലവേദന) പക്ഷാഘാതം, നെഞ്ചിടിപ്പ്, ഉറക്കകുറവ്, ഉദരരോഗം, അസ്ഥിഭംഗം, മുഴകള്‍, വ്രണങ്ങള്‍, അര്‍ശസ്സ്, രക്തസമ്മര്‍ദ്ദം, ആര്‍ത്തവദൂക്ഷ്യം, ഗര്‍ഭാശയരോഗങ്ങള്‍, ദന്ത, നേത്രരോഗങ്ങള്‍.

ജോലി - പോലിസ്, പട്ടാളം, അര്‍ദ്ധസൈന്യ വൃത്തി, ശസ്ത്രക്രിയാ വിദഗ്ധന്‍, ക്രിമിനല്‍കോടതി, ആയുധഉപയോഗം, ഭൂമിയില്‍ കൃഷി, ഇരുബ്,ഉരുക്ക് കൈകാര്യംചെയ്യല്‍, വൈദ്യശാസ്ത്രം, സ്വകാര്യമേഖല ജനനേതൃത്വം, രാജ്യസുരക്ഷ, കായികാദ്ധ്വാനം, വ്യാപാരം, സാഹിത്യം, ആതുരസേവനം, ആശുപത്രിജീവനം, ഔഷധനിര്‍മ്മാണ മേഖലകള്‍, ചതുരംഗം യാഗങ്ങള്‍, യുദ്ധം, ഉപദേശകര്‍, ഗണിതം, മന്ത്ര,തന്ത്ര വിദഗ്ദ്ധര്‍, ബാങ്ക്, എഴുത്ത്,കണക്ക്, പക്ഷി പുള്ള് ആയതിനാല്‍ പ്രസംഗം, പാട്ട്, സംഗീതം, അഭിഭാഷകവൃത്തി, രാഷ്ട്രീയം, മദ്ധ്യസ്ഥവേഷം എന്നിവയില്‍ തിളങ്ങും. വൃക്ഷം കാഞ്ഞിരമായതിനാല്‍ കഠിനാധ്വാനികളാണ്‌ അങ്ങനെയുള്ള ജോലികളില്‍ ഏര്‍പ്പെടുകയും അടിക്കടി ക്ഷീണവും തോന്നും. ഇടക്കിടക്ക് വിശ്രമവുമെടുക്കണം, ജീവിത വിജയത്തിന് അശ്വനി ദേവായനമ: എന്ന്‍ രണ്ട് പ്രാവിശ്യം നിത്യവും ജപിക്കുക. മാസത്തില്‍ രണ്ട് പ്രാവശ്യം അരവണപ്പായസം വയ്ക്കുക. ഇന്റര്‍വ്യൂ,ടെസ്റ്റ്‌, പരീക്ഷ എന്നിവയക്ക് പോകുമ്പോള്‍ ചുവപ്പ് ധരിക്കുക. ചൊവ്വാഴ്ചകളില്‍ തൊഴിലിന് അപേക്ഷകള്‍ സമര്‍പ്പിക്കുക. കൂടികാഴ്ച്ചകള്‍ക്കും ചൊവ്വാഴ്ച്ച ശ്രമിക്കുക. കിഴക്ക് സ്ഥിതിചെയ്യുന്ന തൊഴില്‍ സ്ഥലത്ത് ജോലിക്ക് ശ്രമിക്കുക. ഗുണകരമായ തീയതികള്‍ 7,9,16,18,25,27.

പൊരുത്ത നക്ഷത്രങ്ങള്‍ - അശ്വതി-6, ഭരണി-6, രോഹിണി-6, ചോതി-7, മൂലം-6, രേവതി-6.

പ്രതികൂല നക്ഷത്രങ്ങള്‍ - കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം, പൂരുരുട്ടാതി, അവിട്ടം, ചിത്തിര, ഉത്രം, ഉത്രാടം, പൂയ്യം, അനിഴം, ഉത്തൃട്ടാതി, കേട്ട ഇവരുമായുള്ള ഇടപാടുകള്‍ ഒഴിവാക്കുക.

ജീവിത വിജയത്തിന് പരിഹാരങ്ങള്‍

അശ്വതി, മകം, മൂലം നക്ഷത്രദിവസം ഗണപതിയെ ഭജിക്കുക. വീട്ടില്‍ നെയ്യ് വിളക്ക് ഭദ്രക്ക് അരവണയോ, കടുംപായസമോ വീട്ടില്‍ നടത്തുക. അമ്മയുമായും അമ്മയുടെ ഇളയസഹോദരങ്ങളും, ഭാര്യയുടെ മൂത്തസഹോദരങ്ങളും, പിതാവിന്‍റെ കുടുംബാംഗങ്ങളും, സന്താനത്തിന്‍റെ ഭാര്യയും, അവരുടെ കുടുംബാംഗങ്ങളും, ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സൂക്ഷമത പുലര്‍ത്തി മുന്നോട്ട് പോകണം.

അനുകൂലമാസം - മേടം, മിഥുനം, ചിങ്ങം, കന്നി എന്നിവ അനുകൂലമല്ലാത്ത നിറം- കറുപ്പ്, മഞ്ഞ, നീല.

ഭരണി

ഇടത്തരം പൊക്കമുള്ളവരും, മുടികുറഞ്ഞവരും, കഴുത്ത് നീണ്ടവരും, തിളക്കമാര്‍ന്ന കണ്ണുകളും, റൂഡ്‌ ആയവരും, മഹാമനസ്കരും ആയിരിക്കും. ഇവര്‍ പൊതുവേ ആണുങ്ങള്‍ മഹാമനസ്കരായിരിക്കും, അതിനാലിവരെ ആള്‍ക്കാര്‍ കൂടുതല്‍ ഇഷ്ടപെടുന്നു. ക്ഷിപ്രകോപി കളായാലും, ദയാലുക്കളുമാണ്, അഭിപ്രായം പറയുന്നതില്‍ മറ്റുള്ളവരോട് അവരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ചിന്തിക്കാറില്ല വെട്ടിത്തുറന്ന് പറയുന്നവരാണിവര്‍, മറ്റുള്ളവരോട് മുഖസ്തുതിയും പറയുന്ന പ്രവണത ഇവര്‍ക്കില്ല. ചെയ്യുന്ന പ്രവര്‍ത്തി തെറ്റായാലും, ശരിയായാലും മറ്റുള്ളവരോട് അത് തെറ്റാണെന്ന് പറയാന്‍ ഒരിക്കലും മന:സാക്ഷി അനുവദിക്കാറില്ല. ഇതിവര്‍ സ്വയം പരാജയം ക്ഷണിച്ചുവരുത്തും. ചെറിയയകര്യത്തില്‍ പോലും പിണങ്ങി പലബന്ധങ്ങളും ഇവര്‍ക്ക് നഷ്ടമാകും, എന്നാല്‍ തെറ്റ് മന:സ്സിലാകുമ്പോള്‍ അതെല്ലാം തിരുത്തുകയും അതൊക്കെ മറന്ന്‍ വീണ്ടും നല്ല രീതിക്ക് തിരുത്തികൊണ്ട് പോകുകയും ചെയ്യും. തന്മയത്വം എന്നത് ഒട്ടും തന്നെ ഇവര്‍ക്ക് ചേരാത്ത ഒന്നാണ്. അനുസരണ(വിധേയത്വം) എന്നത് ഇവരെ തൊട്ടുതീണ്ടാത്ത പ്രവൃത്തിയാണ്‌. ധിക്കാരപരമായ പെരുമാറ്റംഇവര്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കും. താഴ്ന്ന ജോലികള്‍ ചെയ്യുന്നത് മരണതുല്യമായി കണക്കാക്കുന്നു. ഉപദേശവും, നിരുല്‍സാഹവും ഇവരുടെ നിഘണ്ടുവിലില്ലായിരിക്കുന്നതാണ്. പൊതുവേ ധാരാളം അറിവുള്ളവരായിരിക്കും. എന്തിനെ കുറിച്ചും അഗാധമായി ചിന്തിക്കുന്നവരായിരിക്കും, സമൂഹത്തിനിടയില്‍ തിളങ്ങുന്നവരാണിവര്‍, ഇവര്‍ക്ക് മറ്റുള്ളവരുടെ പരിഹാസത്തിനും സമ്പത്തിന് നഷ്ടവും അനുഭവപ്പെടും. മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുകയും അതില്‍ കൂടുതല്‍ താല്‍പര്യം കാണിച്ച് നേതാവാകാന്‍ ശ്രമിക്കുന്നവരാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ വളരെ പാടുപെടേണ്ടാതായി വരാം, എന്നാലും വിജയം കൈവരിക്കുക എളുപ്പമല്ല. മറ്റുള്ളവര്‍ക്ക് ഇവര്‍ ധിക്കാരികളായി തോന്നും എന്നാല്‍ ഒരു വശത്ത്‌ ഇവര്‍ ശുദ്ധഹൃദയരുമാണ്, ഇവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും, താഴ്ച്ചയും മാറിമാറി വരും, ആവശ്യമില്ലാതെ തര്‍ക്കങ്ങളിലും വാഗ്വാദങ്ങളിലും, മത്സരങ്ങളിലും, ഇടപെടാതിരിക്കുന്നതാണ് നല്ലത്, അവസാനം പ്രശ്നങ്ങളില്‍ കലാശിക്കും, കിംവദംന്തികള്‍ പറഞ്ഞുനടക്കാന്‍ കേമരാണിവര്‍, നന്മതിന്മകള്‍ മാറിമാറി വന്നുകൊണ്ടിരിക്കും ജീവിതത്തില്‍, മറ്റുള്ളവര്‍ക്ക് പരിരക്ഷ നല്‍കാന്‍ കേമരാണിവര്‍ എന്നാല്‍ ഒപ്പം ഇവര്‍ സ്വയവും അതിഷ്ടപ്പെടുന്നു. ഇത് ഇവരെ മറ്റുള്ളവരില്‍ നിന്നും വെറുപ്പിക്കും, പൊതുവേ സ്ഥിരമായ ബന്ധുത്വം ഇവര്‍ ആരുമായും വയ്ക്കാറില്ല. കര്‍ക്കശക്കാരായിരിക്കും, എടുത്തുചാട്ടക്കാരായിരിക്കും, തന്നിഷ്ടക്കാരായിരിക്കും. ജാതകത്തില്‍ ചൊവ്വ അനിഷ്ടസ്ഥാനത്തോ, ദുര്‍ബലനായോ ഇരുന്നാല്‍ ഇവരെപ്പറ്റി ദോഷം പറയുന്നവരോട് അമര്‍ഷം കാണിക്കും. സ്വാര്‍ഥികളും സങ്കുചിത മനോഭാവക്കാരുമാണ്. നേട്ടം കിട്ടാത്ത ഒരു പ്രവര്‍ത്തിയിലും ഇടപെടാറില്ല. ലക്ഷ്യപ്രാപ്തിക്ക് കൃത്രിമ മാര്‍ഗം സ്വീകരിക്കുന്നവരാണിവര്‍. ഉദയ ലഗ്നം ആയാല്‍ 2 വിവാഹയോഗവും ഉണ്ടാകും. ദിനചര്യയിലും ആഹാരത്തിലും വലിയ നിഷ്ടകളില്ലാത്തവരായിരിക്കും. ലഘുഭക്ഷണം കഴിക്കുന്നവരും, ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം ജീവിക്കുന്നവരാണിവരാണ്. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കേമരായിരിക്കും. മനോനിയന്ത്രണം കുറവായിരിക്കും, ദാമ്പത്തികം മോശമായിരിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവര്‍ക്ക് സ്വന്തം കുടുംബക്കാരോടായിരിക്കും താല്പര്യം, വൈരാഗ്യവും പിടിവാശിയും കൂടിയായിരിക്കും, സദസ്സുകളില്‍ മിതത്വം പാലിക്കണം, സംസാരത്തില്‍ വിഷാസക്തി കുറയ്കെണ്ടാതാണ്. ദുഷ്ടബുദ്ധി, കലഹതാല്പര്യം ഇവ കുടിയിരിക്കും. ഭരണസ്വഭാവവും, മേധാവിത്വവും, ലൌകികാസക്തി ഇവരില്‍ ക്രമേണ കുടിയിരിക്കും, തന്‍റെടികളുമായിരിക്കും.

പോതുഫലം - ഇവരുടെ ദേവത യമനാണ്‌. സംഖ്യയില്‍ സൂര്യനുണ്ടായ പുത്രനാണ് യമന്‍. യമന്റെ ജേഷ്ടനാണ് ശനി. ഭാഗവത പണ്ഡിതരായി അംഗീകരിച്ച 12 പേരില്‍ യമനും സ്ഥാനമുണ്ട്. യമപുരി രാജാവായ യമനെ മഹാവിഷ്ണുവിന്‍റെ ആരാധകനായും ത്രിമൂര്‍ത്തികളില്‍ സംഹാരത്തിന്റെ പ്രതീകമായ ശിവന്റെ അനുയായിയുമാണ്. വാസ്തു സങ്കല്പത്തില്‍ അഷ്ടദിക്ക് പാലകരില്‍ പ്രാധാന്യമുള്ള തെക്കുഭാഗം പ്രതിനിധീകരിക്കുന്നത് യമനാണ്‌. മരണദൂതനായാണ് യമനെ അറിയപ്പെടുന്നത്. നിറം കറുപ്പ് അഥവാ നീല, കൈയില്‍ കയറ്, സഞ്ചരിക്കുന്നത് പോത്തിന്റെ പുറത്തും. സുപ്രിംകോടതി ജഡ്ജിയുടെ റോളാണ് പുരണത്തില്‍ യമന് കൊടുത്തിരിക്കുന്നത്, അടുത്ത ജന്മത്തിലാരാവണമെന്നു തീരുമാനിക്കേണ്ടത് യമനാണ്‌. യമന്റെ പുത്രനാണ് യുധിഷ്ഠിരന്‍(ധര്‍മ്മ പുത്രര്‍) ധര്‍മ്മത്തിന്റെ. കാരകന്‍ യമനാണ്‌, ഈ നക്ഷത്രക്കാര്‍ക്ക് യമന്റെ ഗുണങ്ങളുണ്ടായിരിക്കും. നക്ഷത്രമൃഗം ആനയാണ്. ഇന്ന് കരയില്‍ ജീവിക്കുന്നതില്‍ വലുതാണ്‌ ആന. ഇവര്‍ക്ക് (ഭരണിക്കാര്‍ക്ക്) ലൌകികാസക്തി കൂടിയതായാണ് കാണുന്നത്. നക്ഷത്രാധിപന്‍ ശുക്രനായതിനാലാണ്, 2-ഉം 7-ഉം ഭാവാധിപന്‍ ശുക്രനായതിനാലും 6-ആം ഭാവത്തില്‍ നീചാവകാശവും, 12ല്‍ ഉച്ചാവകാശവും, 10-ഉം 11-ഉം സ്വക്ഷേത്ര ബന്ധുബലമായതിനാലും (ശനി 10,11 ആയതിനാലും)ചുറുചുറുപ്പിന്റെ നാഥനായ ചൊവ്വ ലഗ്നാധിപനും, അഷ്ടമാധിപനും 10ല്‍ ഉച്ചാവകാശത്തിനാലുമാണ്. മേടംരാശി ശനിയുടെ നീചരാശിയാണ്. അസുരഗുരുവായ ഭ്രഗു മഹര്‍ഷിയുടെ പുത്രന്‍ ശുക്രാചാര്യന്‍ മരിച്ചവരെ ജീവിക്കാന്‍ കഴിയുന്ന മൃതസഞ്ജീവനി മന്ത്രം അറിവുള്ള അസുരഗുരുവാണ് പാണ്ഡ്യത്യത്തിന് ഉടമയുമാണ്. എല്ലാ തന്ത്രങ്ങളും പയറ്റാന്‍ അറിയുന്നവരാണ് ഭരണി നക്ഷത്രക്കാര്‍. റോമന്‍ പുരാണങ്ങളില്‍ കാമദേവതയായി ശുക്രനെ കണക്കാക്കുന്നു. ഭാരതത്തില്‍ കളത്രകാരകനായി കാണുന്നു. കലകള്‍, ആഡംബരം, വീട്, വാഹനം, കാമം, എന്നിവയുടെ കാരകനും ശുക്രനാണ്. നക്ഷത്രപക്ഷി പുള്ള് കാക്കയുടെ വലിപ്പമുള്ള ഇതിന്റെ ദേഹത്ത്‌ ധാരാളം പുള്ളികളുണ്ടായിരിക്കും ജെറ്റിനെപ്പോലെ വേഗത്തില്‍ സഞ്ചരിക്കുന്ന പക്ഷിയാണ്. പക്ഷികളും കോഴിക്കുഞ്ഞുമാണ് ആഹാരം. പക്ഷി പുള്ള് ആയതിനാല്‍ പ്രസംഗം, പാട്ട്, സംഗീതം അഭിഭാഷകവൃത്തി, രാഷ്ട്രീയരംഗം, മധ്യസ്ഥത എന്നിവയില്‍ തിളങ്ങും. നക്ഷത്രദേവത യമനായതിനാല്‍ ലാസ്റ്റ് ഗ്രേഡ് വിഭാഗം, ശുചീകരണവിഭാഗം, നീതിന്യായ വിഭാഗം, രക്ഷാപ്രവര്‍ത്തനങ്ങള്‍, അകൌണ്ടിംഗ്, പൊതു ഭരണം എന്നിവ ശോഭിക്കും. മൃഗം ആനയായതിനാല്‍ കാര്യദര്‍ശിത്വം, വഹിക്കാവുന്നവയെല്ലാം ആഡംബരചമയ വസ്തുക്കളുടെ വിപണനങ്ങള്‍ ക്രമസമാധാനപാലനം ഭോജനശാല നടത്തിപ്പ്. ഗൃഹോപകരണനിര്‍മ്മാണം, വിപണനം, റവന്യു വിഭാഗ മേഘല ഉത്തമം. വൃക്ഷം നെല്ലിയായതിനാല്‍ നേഴ്സിംഗ് വിഭാഗവും, കാര്‍ഷിക വൃത്തികള്‍, ബ്യുട്ടീഷ്യന്‍, ഫലവ്യജ്ഞന വ്യാപാരം, ഉന്നത അധികാരമേഘല, എന്നിവ ശോഭിക്കും.

തൊഴില്‍ - സംഗീതം, വെള്ളി, സില്‍ക്ക്, ആട്ടോമോബൈല്‍ വ്യവസായം, സിനിമാതിയ്യറ്റര്‍, കല്യാണമന്ധപം, കശാപ്പുശാല, കാപ്പി,ചായ എസ്റ്റെറ്റുകള്‍, ഹോട്ടല്‍ റസ്റ്റോറന്‍റെ വക്കീല്‍, ജഡ്ജി, തൊഴില്‍ വ്യവസായം, ഇഞ്ചിനിയര്‍, അധ്യാപകര്‍.

വിദ്യാഭ്യാസം - ശുക്രദശയിലാണ് ജനനം, ഇതിന്‍റെ ദൈര്‍ഘ്യമനുസരിച്ച് പഠനം മോശമായിരിക്കും. 2ഉം 7ഉം ഭാവാധിപന്‍ ശുക്രന്‍റെ ദശ പഠനത്തില്‍ മോശമായിരിക്കും. ശേഷം ആദിത്യനും, ചന്ദ്രനുമാണ് ഇതും പഠനത്തിന് മോശസമയമായിരിക്കും. രക്ഷകര്‍ത്താക്കളും അധ്യാപകരും വളരെ ശ്രദ്ധികേണ്ടതാണ്‌.

ആരോഗ്യം - ശിരസ്സ്, മസ്തിഷ്കത്തിന്‍റെ പകുതിഭാഗം, ശിരസ്സിനകത്തെ അവയവങ്ങള്‍, കണ്ണുകള്‍, നെറ്റിയിലും കണ്ണിനു ചുറ്റുമുള്ള മുറിവുകള്‍, കണ്ണിന്‍റെ കാഴ്ച്ചയെ ബാധിക്കുന്ന രോഗങ്ങള്‍, ഞരമ്പു രോഗങ്ങള്‍, അമിതമായി ഭോഗം നടത്തുന്നതുമൂലമുള്ള ലൌകീക രോഗങ്ങള്‍.

രോഗം - മേടം രാശിയിലായതിനാല്‍ മനോരോഗം, രക്തസ്രാവം, രക്തക്കുഴലിനുണ്ടാകുന്ന രോഗങ്ങള്‍, അഗ്നിമൂലമുള്ള രോഗങ്ങള്‍, ഉദരരോഗങ്ങള്‍ അസ്തിഭംഗം, മുഴകള്‍, വൃണങ്ങള്‍, നീര്‍ഭോഷങ്ങള്‍, ആര്‍ശ്ശസ്സ് പിത്തരോഗം, ആര്‍ത്തവദൂഷ്യം, ഗര്‍ഭാശയരോഗങ്ങള്‍ ദന്ത നേത്രരോഗം, ബുദ്ധിമാന്ദ്യം.

വിവാഹത്തിനു യോചിക്കുന്ന നക്ഷത്രങ്ങള്‍ : അശ്വതി- 6-1/2, മകം-5, ഉത്രം-5, മൂലം-5, ഉത്രാടം-6, പുണര്‍തം-6,അനുകൂല ദിവസം- ചൊവ്വ, വെള്ളി.

അനുകൂല തിയതി - 9,18,20,27,6,15,24

അനുകൂലമായ നിറം - ചുമപ്പ്, ഇളംനീലം,

ഗുണകരമല്ലാത്ത നിറം - വെള്ള, വയലറ്റ്.

ഭാഗ്യംതരുന്ന ദേവത - ലക്ഷ്മി, ഗണപതി, ദുര്‍ഗ്ഗ, യമന്‍.

ദോഷദശാകാലം - ചന്ദ്രന്‍, രാഹു, ശനി, ഗുരു.

വര്‍ഗ്ഗം - ക്ഷത്രിയ

ഗോത്രം - വസിഷ്ടന്‍

നാള്‍പക്ഷി - കാക്ക

പ്രതികൂല നക്ഷത്രങ്ങള്‍ - രോഹിണി, തിരുവാതിര, പൂയം, വിശാഖം, അനിഴം, കേട്ട, അത്തം, ചിത്തിര, ഉതൃട്ടാതി, പൂരൂരുട്ടാതി, അവിട്ടം.

ജീവിതവിജയത്തിന് പരിഹാരങ്ങള്‍ : ഗണപതി, ദുര്‍ഗ്ഗാ ഭജനം, ശ്രീകൃഷ്ണ, മഹാദേവ, ഹനുമാന്‍ ഭജനവും. വീട്ടില്‍ നെയ്‌ വിളക്ക് കത്തിച്ച്, അരവണയോ, കടുപായസവും മാസത്തില്‍ 2 പ്രാവശ്യം നടത്തുക.
നാമജപം നടത്തുക.

നിര്‍ഭാഗ്യ മാസം വൃശ്ചികം.

ഭാഗ്യ മാസം - മേടം, മിഥുനം, കന്നി, ചിങ്ങം, മകരം, കുംഭം.

അമ്മയുമായും, അമ്മയുടെ ഇളയ സഹോദരങ്ങളും, ഭാര്യയുടെ ഇളയ സഹോദരങ്ങളും അവരുടെ ഭാര്യമാരും, അവരുടെ കുടുംബാംഗങ്ങളും, പിതാവിന്റെ കുടുംബാംഗങ്ങളും, സന്താനത്തിന്റെ ഭാര്യയും അവരുടെ കുടുംബാംഗങ്ങളും, ഇവരുടെ പ്രവര്‍ത്തികളില്‍ സൂഷ്മത പുലര്‍ത്തി മുന്നോട്ടു പോകണം.

കാര്‍ത്തിക

1) രവി സമൂഹ ജീവികളും പരിചയക്കാരുടെയും സ്നേഹിതരുടെയും ഒത്തൊരുമയോടെ കഴിയാന്‍ ആഗ്രഹിക്കുന്നവരും, സല്‍കാരപ്രിയരും, പൊതുവേ മറ്റുള്ളവരോട് സന്തോഷത്തോടെ പെരുമാറുകയും അവരുടെ മനസ്സില്‍ നല്ല അഭിപ്രായം ജനിപ്പിക്കുന്നവരും, ഭംഗിയും അഴകുമുള്ള വസ്തുക്കളോട് വളരെയധികം താല്പര്യമുള്ളവരും അവയെ ഉപയോഗിക്കാതെ സൂക്ഷിച്ചുവെക്കാന്‍ താല്പര്യമുള്ളവരും, കലാവാസനയുള്ളവരും, തലമുടി ചീകുന്നതില്‍ ഒരു പ്രത്യേകത വച്ചുപുലര്‍ത്തുന്നവരും, വലിയകാര്യങ്ങളോന്നും വേണമെന്ന് ആഗ്രഹമില്ലാത്തവരും, ഒരുതരം അലസതയും മന്ദഗതിയും ഉണ്ടായിരിക്കും, വളരെ നിര്‍ബന്ധിച്ചു മാത്രമെ ഒരു പുതിയ കാര്യം ചെയ്യിക്കാന്‍ കഴിയു. ഏറ്റെടുക്കുന്ന ജോലി വളരെ ഭംഗിയായി പൂര്‍തിയാക്കുന്നവരും, പൂര്തിയാക്കുന്നതുവരെ സമാധാനമില്ലാതിരിക്കുന്നവരും, ആഡംബര വസ്തുക്കളില്‍ ആഗ്രഹമുള്ളവരും, ലൌകീകാസക്തിയും, ഉടുത്തൊരുങ്ങി നടക്കാന്‍ ആസക്തി കുടിയവരും, ആഗ്രഹങ്ങള്‍ പുറത്ത് കാണിക്കാതെ മനസ്സില്‍ തന്നെ ഒതുക്കിനിര്ത്തുന്നവരും, ധാരാളം വേണമെന്നില്ല ഉള്ളത് നന്നയിരിക്കണമെന്നാണ് ആഗ്രഹം. മുന്നിട്ടു ചാടിയിറങ്ങാറില്ല ഒരു കാര്യത്തിലും, പ്രവര്‍ത്തിയില്‍ ഇറങ്ങിയാല്‍ ദൃഡനിശ്ചയത്തോടുകൂടി ലക്ഷ്യത്തിലെത്തിക്കും. കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുകയും തളര്‍ച്ചയോ ക്ഷീണമോ എന്നത് അനുഭവപ്പെടാറില്ല, യന്ത്രംപോലെ തന്നെ പ്രവര്‍ത്തിക്കും, സ്വന്തമായൊരു ജോലി തുടങ്ങില്ല, മറ്റുള്ളവര്‍ തുടങ്ങിവെക്കുന്ന കാര്യങ്ങള്‍ ഇവരെ എല്പിച്ചുകൊടുത്താല്‍ അതിനെ ചുമതലയോടുകൂടി മുന്നോട്ടു കൊണ്ടുപോയി പൂര്‍ത്തികരിക്കും. നിര്‍ബന്ധബുദ്ധിയും കോപവുമുണ്ട്. തന്‍റെ അഭിപ്രായത്തിന് എതിരു പറയുന്നവരോട് കയര്‍ക്കും. കഷ്ടപ്പാടിനെക്കുറിച്ച് ഭയമാണെങ്കിലും കുട്ടികളോടും, ഇണയോടും, വലിയ സ്നേഹം കാണിക്കും. ധനമിടപാടുകള്‍ നടത്താന്‍ നല്ല കഴിവുള്ളവരും കണിശക്കാരുമാണ്, പിശുക്കരാണ്, പോതുജനത്തോടുള്ള പെരുമാറ്റത്തിന് ഒരു പ്രത്യേകവശ്യതയുണ്ട്. ഭാവിയെപറ്റി ചിന്തിക്കാനറിയില്ല. അതിനാല്‍ വലിയ പദ്ധതികളോന്നും തയ്യാറാക്കില്ല. വ്യാകുലപ്പെടാതെ അന്നന്നു കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തി കൊണ്ടുപോകും. വന്നു ചേരുന്ന പരിസ്ഥിതികളുമായി വളരെ വേഗത്തില്‍ ഇണങ്ങിച്ചേരും. ശനി പ്രതികൂല നക്ഷത്രമാണ്. തടസ്സങ്ങളും, അപകടങ്ങളും വന്നുചേരും. കാര്യങ്ങള്‍ തുടങ്ങുമ്പോള്‍ ഫലത്തെകുറിച്ച് ചിന്തിച്ചു തുടങ്ങൂ. വീടിനോടും, താന്‍ സമ്പാദിച്ച വസ്തുവിനോടും വലിയ മമതയുള്ളവരും, തന്നിഷ്ടക്കാരായതിനാല്‍ മറ്റുള്ളവരുടെ നിയന്ത്രണം ഇഷ്ടപ്പെടാറില്ല. ഈശ്വരവിശ്വാസികളും, മതവിശ്വാസികളുമായിരിക്കും. വിരോധികളോട് തക്കം നോക്കി പക വീട്ടുകയും, ഭരണ സാമര്‍ത്ഥ്യമുള്ളവരും, സ്വപ്രയത്നം കൊണ്ട് മുന്നേറുന്നവരും, വീണ്ടു വിചാരമില്ലാതെ പല തെറ്റായ തീരുമാനമെടുക്കുന്നവരും, മാതൃസ്നേഹം കൂടുതല്‍ കിട്ടുന്നവരും, പിതാവിന്‍റെ ആനുകൂല്യം ലഭിക്കാത്തവരും, സഹോദര നേട്ടം ഇല്ലാത്തവരുമായിരിക്കും. വിശപ്പ്‌ സഹിക്കാത്തവനും, സ്ത്രീപ്രിയനും, ഭൂസ്വത്ത് ഉണ്ടായിരിക്കുന്നവനും, അമ്മയുടെ വാക്ക് അനുസരിക്കുന്നവനും, സന്താന നാശമുണ്ടാക്കുന്ന കുക്ഷിവേധ ദോഷമുള്ളതിനാല്‍ വിശാഖവുമായി വിവാഹം പാടില്ല. നന്ദിയില്ലാത്തവരും, പാപകര്‍മ്മതല്പരരും, ദിനവും പ്രശ്നങ്ങളാല്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ താല്പര്യമുള്ളവരുമായിരിക്കും. സ്വന്തം കാര്യത്തില്‍ താല്പര്യമുള്ളവരായിരിക്കും, മധുരമായി സംസാരിച്ച് സദസ്സ് കീഴടക്കാന്‍ ഉള്ള കഴിവ് ഇവര്‍ക്ക് ഏറെയാണ്‌. ആരേയും അവര്‍ക്ക് കീഴില്‍ കൊണ്ടുവരാനുള്ള സാമര്‍ത്ഥ്യം കൂടിയവരായിരിക്കും. അതിയായ ആദര്‍ശവും അഭിമാനബോധവും ജീവിതത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങും. ഒപ്പം മറ്റുള്ളവരെ ഉപദേശിക്കാനും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിവ് ഇവര്‍ക്കുണ്ട് ആകഴിവ് സ്വന്തം ജീവിതത്തില്‍ ഉപകാരപ്പെടാറില്ല. സ്വന്തം കാര്യത്തില്‍ അപ്പോഴപ്പോള്‍ തോന്നുന്ന മനോഭാവത്തിനും സാഹചര്യത്തിനുമനുസരിച്ചായിരിക്കും മുന്നോട്ടുള്ള ഇവരുടെ പോക്ക്. ഈശ്വരവിശ്വാസികളാണെങ്കിലും ആചാരാനുഷ്ഠാനങ്ങളും അന്ത:വിശ്വാസങ്ങളും അതേപടി അനുസരിക്കില്ല, അതിനാല്‍ പൊതുജനം ഇവരെ നിരീശ്വരവാദികളായി കരുതുന്നു. വിധിയില്‍ വിശ്വസിക്കാത്തവരാണിവര്‍. സ്വയം ബഹുമാനം ആഗ്രഹിക്കുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്തില്‍ പുറകോട്ടായിരിക്കും. ദുഃഖവും അപമാനവും ലഭിക്കുവാനുള്ള പ്രധാന കാരണം സന്ദര്‍ഭത്തിനനുസരിച്ച് ചാഞ്ഞും ചരിഞ്ഞും കുതിക്കാല്‍ വെട്ടിയും മുന്നേറാനുള്ള അതിസാമര്‍ത്ഥ്യവും നയശുന്യതയുമാണ്. കാര്‍ത്തിക കീര്‍ത്തികേള്‍കുമെന്നാണ് വയ്പ് അത് സല്‍കീര്‍ത്തിയുമാകം ദുഷ്കീര്‍ത്തിയുമാവാം.

പൊതുവേ സ്ത്രീകള്‍- കോപിഷ്ഠകളും, കലഹപ്രിയരുമായിരിക്കും, ഗൃഹ ഭരണത്തില്‍ സാമര്‍ത്ഥ്യം കാണിക്കുന്നവരും, ഒന്നിലും കൂടുതല്‍ മമതയില്ലാത്തവരും, ബന്ധുഗുണമില്ലാത്തവരും, കഫപ്രകൃതി കൂടുതലുള്ളവരും, ദാമ്പത്യജീവിതത്തില്‍ അത്ര സ്വസ്ഥത ഉണ്ടാകില്ല, ഭര്‍ത്തൃസൗഭാഗ്യം കുറവോ, വിരഹമുണ്ടാകുകയോ സന്താന ദുരിതമോ ഉണ്ടാകും. ആയതിനാല്‍ ജാതകത്തിലെ ഗൃഹനിലയും പ്രശ്നവിധി പ്രകാരമുള്ള ഗൃഹനിലയും പരിശോധിച്ച് മാത്രം വിവാഹം നടത്തുക. എപ്പോഴും മാനസ്സിക വിഷമം ഉണ്ടായിക്കൊണ്ടിരിക്കും. മറ്റുള്ളവരുടെ മേല്‍ക്കോയ്മയും, സമ്മര്‍ദത്തിനും വഴങ്ങാറില്ല. ഈഗോ കൂടുതല്‍ ഉള്ളവരായിരിക്കും. ആരോഗ്യഹാനി ഉണ്ടാകും, സ്വയം തിരുത്തുന്നശീലം കൂടി ഉള്ളതിനാല്‍ വാക്ക്മാറ്റി പറയുന്നവരാണോ എന്നു മറ്റുള്ളവര്‍ സംശയിക്കും. സംഭാഷണപ്രിയരും, സമര്‍ത്ഥരും, എല്ലാകാര്യങ്ങളും ചോദിച്ച് അന്വേഷിച്ചറിയാന്‍ കഴിവുള്ളവരും, തിരുസ്വഭാവക്കാരും, 41 നു ശേഷം സുഖജീവിതം ലഭിക്കും.

പോതുഫലം - ശിവപാര്‍വതി സംഗമത്തില്‍ പിറന്ന കുഞ്ഞിനെ ശരവണപൊയ്കയില്‍ ഒഴുക്കി. ആ കുഞ്ഞിനെ കൃത്തികമാര്‍ (6 ദേവിമാരുടെ സങ്കല്പം) വളര്‍ത്തി പരാശ്വര പുത്രനായ സുബ്രഹ്മണ്യനെ ഗര്‍ഭം ധരിച്ച ഇവരാണെന്നും പറയപ്പെടുന്നു, അതിനാല്‍ കാര്‍ത്തികേയനെന്നും സുബ്രഹ്മണ്യനെ വിളിക്കപ്പെടുന്നു. ഇവരുടെ പേര് ഭുതി, അനസൂയ, ക്ഷമ, പ്രീതി, സന്നതി, ലജ്ജ, എന്നിവയാണ്. ദേവത അഗ്നിയാണ്, വേദങ്ങളില്‍ പ്രതിപാദിക്കുന്ന ഒരു ദേവനാണ് അഗ്നി, അഷ്ടദിക്ക് പാലകരിലോരാളായ അഗ്നിക്ക് തെക്ക്കിഴക്കിന്റെ (മിഥുനം രാശി) ആധിപത്യമാണുള്ളത്. പഞ്ചഭൂതങ്ങളിലോന്നായ അഗ്നിക്ക് മഹത്വമുണ്ട്. അഗ്നിക്ക് പഞ്ചഭൂതത്തില്‍ മുഖ്യസ്ഥാനമുണ്ട് (ചൊവ്വ). പ്രകാശവും ചൂടും ഐശ്വര്യവും പ്രധാനം ചെയുന്നത് അഗ്നിയാണ്. തിന്മയെ നശിപ്പിച്ചു പ്രകാശം പരത്താന്‍ അഗ്നി ആവശ്യമാണ്‌.

നക്ഷത്രമൃഗം - പെണ്‍ ആട്- പ്രകൃതിയോടിണങ്ങി കൂട്ടത്തില്‍ മേഞ്ഞു നടക്കാനിഷ്ടപ്പെടുന്ന മൃഗമാണ്‌ ആട്. ദക്ഷനുമായും ആടിനൊരു കഥയുണ്ടെന്ന് പറയപ്പെടുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതില്‍ മിടുക്കരല്ല ആടുകള്‍. ആട് സ്വന്തമായുള്ള എല്ലാം (പാല്‍, തോല്‍, ഇറച്ചി) മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നു, ഹിന്ദി ഭാഷയ്ക് താരതമ്യമുള്ളതാണ്‌ ശബ്ദം (മെ,മെ) മരണശേഷം അത് ധു ധും ആയും മാറും. ചന്ദ്രന്‍റെ ഭാര്യമാരാണ് 27 നക്ഷത്രങ്ങള്‍, അതില്‍ ചന്ദ്രന്‍ കാര്‍ത്തികയില്‍ ഉച്ചനായിവരുന്നു, ദശാനാഥന്‍ സൂര്യന്‍, സൂര്യന്‍റെ നക്ഷത്രവുമാണ് സ്വന്തം വെളിച്ചവും ഊര്‍ജ്ജവും കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന സൂര്യന്‍ ഇരുട്ടിനെ മാറ്റി പ്രകാശം നല്‍കുന്നു. പക്ഷി പുള്ള് ഭരണി നക്ഷത്രത്തില വായിക്കുക.

വിദ്യാഭ്യാസം - പൊതുവില്‍ ദൂരെപോയി പഠിക്കുന്നവരായിരിക്കും. ഉയര്‍ന്ന വിദ്യാഭ്യാസം ഇവരില്‍ കുറവായിരിക്കും. ഉള്ളവര്‍ ഉയര്‍ന്ന നിലയില്‍ എത്തുന്നവരായിരിക്കും.

തൊഴില്‍ - നക്ഷത്രദേവത അഗ്നിയായതിനാല്‍ വ്യവസായം, ഗവേഷണം, നിര്‍മ്മാണ മേഘലകള്‍, പാചകവൃത്തി, വൈദ്യുതി വകുപ്പ്, അഗ്നിയുമായി ബന്ധപ്പെട്ടവ, ഇലക്ട്രിക് ഉപകരണ നിര്‍മ്മാണം, റിപ്പയറിംഗ്, വിപണനം, x ray വിഭാഗം, ചലച്ചിത്ര മേഖല.

മൃഗം ആടയതിനാല്‍ പാചകവൃത്തി, ഔഷധ വിപണനം, ഫുഡ് ഇന്‍സ്പെക്ടര്‍, ടൂറിസം മേഖല, വൃക്ഷം അത്തിയായതിനാല്‍ സുഗന്ധവ്യഞ്ജന കൃഷി കയറ്റുമതി ഇറക്കുമതി, കുന്തിരിക്കം, ചന്ദനം, വന്യമൃഗ സംരക്ഷണ വകുപ്പ്, ടയറി ഫോം, എസ്റ്റേറ്റ് മേഖല, പ്രതിരോധ വകുപ്പ്, കരകൌശലം, വൈദീകവൃത്തി, കണക്കെഴുത്ത്, വൈദ്യശാസ്ത്രം, ഭൂമിസമ്പാദനം, വസ്തുവകകള്‍ പൈതൃകമായി ലഭിക്കല്‍, ഊഹക്കച്ചടം, പട്ടാളം, പോലീസ്, അര്‍ദ്ധസൈനിക വിഭാഗം, വ്യവസായം, ശസ്ത്രക്രിയ, യാത്ര കെമിക്കല്‍ നിര്‍മ്മാണം, പടക്കം, തീപ്പട്ടി, ഇരുമ്പുമായി ബന്ധപ്പെട്ടവ.

രോഗങ്ങള്‍ - ചെങ്കണ്ണ്‍, തോണ്ടരോഗം, കഴുത്തിനുമുകളിലെ അസുഖങ്ങള്‍, നാസ രോഗങ്ങള്‍, മലമ്പനി, വാതപ്പനി, സ്മാള്‍ പോക്സ്, മസ്തിഷ്ക മുറിവുകള്‍, അപകടം, സ്പോടനങ്ങള്‍ പ്രമേഹക്കുരുകള്‍, തിപിടുത്തം.

ഗുണകര ദിവസങ്ങള്‍ - 1,10,19,28

അനുകൂല നിറം - വെള്ള, കാവി.

പ്രതികൂല നിറം - കറുപ്പ്, ചാരം.

ഭാഗ്യ ദിനം - വെള്ളി, ഞായര്‍.

ശുഭകാര്യങ്ങള്‍ക്ക് - ചൊവ്വ

നിര്‍ഭാഗ്യ ദിനം - ബുധന്‍-ശനി

നിര്‍ഭാഗ്യ തീയതി - 2,8,14,23

നിര്‍ഭാഗ്യ മാസം മേടം-15 വരെ, വൃശ്ചികം, തുലാം, ഇടവം.

അനുകൂല നക്ഷത്രം (വിവാഹത്തിന്) - തിരുവാതിര-5, മകം-6, പൂരം-6, ഉത്രം-6, ചോതി-7, ഉത്രാടം-7, തിരുവോണം-6, രേവതി-5-1/2.

പ്രതികൂലം - മകയിരം, പുണര്‍തം, ആയില്യം, ചിത്തിര, വിശാഖം, മൂലം, പൂരാടം, അശ്വതി, ഉതൃട്ടാതി, ചതയം.

അനുകൂല മാസങ്ങള്‍ - മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, കുംഭം, മീനം.

ശുഭകര്‍മ്മങ്ങള്‍ക്ക് - മകം, ഉത്രം, അത്തം, തിരുവോണം

ആരാധിക്കേണ്ട ദേവന്മാര്‍ - ശിവന്‍, സൂര്യന്‍.

നാള്‍പക്ഷി - മയില്‍.

ജീവിതവിജയത്തിന് പരിഹാരം ഒരു കുട്ടി ജനിക്കുമ്പോള്‍തന്നെ വളര്‍ത്തച്ചനും അമ്മയുമായ ഉമാമാഹേശ്വരന്മാര്‍ അവരുടെ നവഗ്രഹ ശാസ്ത്രം തയ്യാറാക്കി കഴിഞ്ഞിരിക്കും, നാഡി ശാസ്ത്രം 100 ശതമാനം ശരിയാണ്. അതനുസരിച്ച് രവിയുടെ നക്ഷത്രമായ നിങ്ങള്‍ ചന്ദ്രന്‍റെ ഉച്ചരാശി കൂടിയാണ് അവരെ ഭജിക്കുകയും രാവിലെയും വൈകിട്ടും നാമം ജപിക്കുകയും വീട്ടില്‍ മാസത്തില്‍ 2 പടുക്ക നടത്തുകയും, രാവിലെയും ഉച്ചക്കും വൈകിട്ടും നെയ്യ് വിളക്ക് വയ്ക്കുകയും, അരവണപ്പായസമോ, കടും പായസമോ, വീട്ടില്‍ വയ്ക്കുകയും ചെയ്യുക. അശ്വതിക്കു, ഭരണിക്കു പറയുന്ന വ്യക്തികളെ ജീവിത വിജയത്തിന് സൂക്ഷിക്കേണ്ടാതാണ് ഇവരോടെ പ്രവര്‍ത്തനങ്ങള്‍.

രോഹിണി

ഇവര്‍ മെലിഞ്ഞവരും എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നവരാണ്. ചിലര്‍ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ തടിച്ചവരുമായിരിക്കും, എന്നാല്‍ പൊതുവേ പൊക്കം കുറവായിരിക്കും. പെരുമാറ്റത്തില്‍ ആകര്‍ഷിതരും, ഭംഗിയുള്ളവരും, ശരീരപുഷ്ടിയുള്ളവരുമായിരിക്കും പെട്ടെന്ന്‍ ചൂടാകുന്നവരായിരിക്കും, ദേഷ്യം കൂടിയിരിക്കും, ഒരിക്കലെടുക്കുന്ന തീരുമാനം ഇവരെകൊണ്ട് മാറ്റാനത്ര എളുപ്പമല്ല. പറയുന്നതില്‍ ഉറച്ചുനില്‍ക്കുന്നവരാണിവര്‍, അതില്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് ഒരു വിലയും കൊടുക്കുകയില്ല, ഏതെങ്കിലും പ്രശ്നം ഇവര്‍ മനസ്സില്‍ ഒതുക്കിയാല്‍ അത് ജീവിതാവസാനംവരെ മറക്കാതെ കൊണ്ടുനടക്കുന്നവരാണിവര്‍. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ കേമരാണിവര്‍, ഒന്നില്‍ തന്നെ ഒരിക്കലും ഉറച്ചുനില്‍ക്കാരില്ല. തലയുപയോഗിക്കുന്നതിനേകാള്‍ കൂടുതല്‍ മനസാക്ഷിക്കാണിവര്‍ കൂടുതല്‍ വില നല്‍കുന്നത്. സ്നേഹിക്കുന്നവര്‍ക്ക് എന്തും നല്‍കുന്നവരാണിവര്‍, മറ്റുള്ളവരോട് പകയും വിദ്വേഷവും കൊണ്ട് പ്രശ്നം സൃഷ്ടിക്കാറുമില്ല. ഇവരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ ആകര്ഷിപ്പിക്കാറെ ഉള്ളു. തെറ്റ് എറ്റു പറയുന്നത് ഇവരുടെ ഒരു നല്ല സ്വഭാവമാണ്. മുന്‍ കൂട്ടി തീരുമാനമെടുത്ത് ഒന്നിലും ഇറങ്ങി തിരിക്കാറില്ല ആയതിനാല്‍ കയറ്റവും ഇറക്കവും ഇവരെ ഒരുപോലെ ശല്യം ചെയ്യും. നാളെ എന്തെന്ന് ചിന്തിക്കാറില്ല, ഇന്നെങ്ങനെ എന്നതായിരിക്കും ഇവരുടെ ചിന്ത. ഇവര്‍ തൊഴില്‍, ബിസ്സിനസ്സ്, സാമൂഹിക ജീവിതം എന്നിങ്ങനെ എവിടെയും ശോഭിക്കുന്നവരാണിവര്‍. ഇവര്‍ സുഖലോലുപരായിരിക്കും, സ്വന്തം തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരാണ്, സ്നേഹിക്കുംപോലെ തന്നെ വെറുത്താല്‍ അങ്ങേയറ്റം ദ്രോഹിക്കുകയും ചെയ്യും, സത്യസന്ധരുമായിരിക്കും, ശുദ്ധരുമായിരിക്കും. പ്രവര്‍ത്തിയില്‍ അതിരുകടന്ന സ്വാതന്ത്ര്യം കാണിക്കും. വരവിനെ കുറിച്ച് ചിന്തിക്കാതെ ആഡംബരത്തിന് ധാരാളം പണം ചിലവഴിക്കുന്നവരാണിവര്‍. ശ്രീകൃഷ്ണന്‍റെ ജന്മനക്ഷത്രമായതാവം സ്ത്രീകളോട് അടുത്ത് ഇടപഴകാനുള്ള സാമര്‍ത്ഥ്യകൂടുതല്‍.

Aruvikara Krishna Srikantan Nair
Karthiyani Girijadevi
9497009188

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories