ജ്യോതിഷം

ചൈനീസ് ജോതിഷ പുതുവര്‍ഷ ഫലങ്ങളും പരിഹാരങ്ങളും


ചൈനീസ് ജോതിഷ പ്രകാരം ഓരോ വര്‍ഷം ജനിച്ചവരുടെ പുതുവര്‍ഷ ഫലങ്ങളും പരിഹാരങ്ങളും

RAT : 1948,1960,1972,1984,1996,2008 വര്‍ഷത്തില്‍ ജനിച്ചവര്‍ rat വര്‍ഷത്തില്‍ ജനിച്ചവരാണ്. 2014 കുതിര വര്‍ഷമാണ് 18ഉം 30ഉം വശമായി ഉണ്ടായിരുന്ന ക്ലേശാനുഭവങ്ങളും സ്തംഭാനാവസ്ഥയും മാറി ആഗ്രഹ സാഫല്യം നേട്ടങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജം മാറ്റി ആരോഗ്യകരമായി ജീവിക്കുവാനും ജോലിസ്ഥലത്തും ബിസ്സിനസ്സിലും മാറ്റവും വിവാഹ യോഗവും സാമ്പത്തിക ഉയര്‍ച്ചയും ഭാഗ്യങ്ങള്‍ വാരിക്കോരി തരികയും അവിചാരിതമായ അവസരങ്ങള്‍ വന്നു ചേരുകയും ഗൃഹവും വാഹനവും വാങ്ങാനുള്ള യോഗവും സന്താന യോഗവും അര്‍ഹതപ്പെട്ട വിദേശ യാത്രയും ഉപരിപഠനവും സാധ്യതയുണ്ട്. വടക്കു ദിക്ക് പ്രധാനമായതുകൊണ്ട് അവിടെ തടികള്‍ കൊണ്ടുള്ള കൊത്തുപണികള്‍ വയ്ക്കുക. വിക്ടറി ബാനര്‍ ഭാഗ്യം വദ്ധിപ്പിക്കും. ശത്രുക്കളുടെ ദോക്ഷം മാറ്റാന്‍ ഈവിള്‍ ഐ കീചെയിന്‍ ഉപയോഗിക്കുക.വടക്കു ദിക്കില്‍ ജലസാന്നിദ്ധ്യം ഉറപ്പാക്കുക. മെഡിസിന്‍ ബുദ്ധപെന്റെന്‍ഡ ധരിക്കുന്നത് നല്ലതാണ്. ഞായറാഴ്ച വ്രതം നോക്കുക. ദക്ഷിണാ മൂര്‍ത്തിയെ പ്രാര്‍ത്ഥിക്കുക കരിക്കഭിഷേകം നടത്തുക.

OXES (കാള): 1949 1961 1973 1985 1997 2009 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ 18 വര്‍ഷമായും 30 വര്‍ഷമായും ഉണ്ടായ ക്ലേശങ്ങള്‍ കുറഞ്ഞ് ഭാഗ്യ വര്‍ദ്ധന ഉണ്ടാകാം. തൊഴില്‍ പരമായി നല്ല അവസരങ്ങള്‍ക്ക് സാധ്യത. ഉത്സാഹം നിറഞ്ഞ വര്‍ഷമാണ്. അവസരങ്ങള്‍ ഉപയോഗിച്ച് നേട്ടങ്ങള്‍ കൊയ്യുവാനും തടസങ്ങളെ അതി ജീവിച്ചു വിമാനം പറക്കും പോലെ കാര്യങ്ങള്‍ നടത്താന്‍ കഴിയും 2014 ല്‍ വിവാഹ ജീവിതവും സന്താന ഭാഗ്യവും വിദേശയാത്രയും വാഹന ഗൃഹ ലാഭവും വിദേശയാത്രകളും തരപ്പെടും.
പരിഹാരം: ക്രിസ്റ്റല്‍ ബോള്‍സ് ഉപയോഗിക്കുക മിസ്റ്റിക്ക് നോട്ട് എന്ന ചൈനീസ് പ്രതീകം ഉപയോഗിക്കുക. വീടും പരിസരവും നല്ല രീതിയില്‍ ഊര്‍ജ്ജം കിട്ടുന്ന നല്ല രീതിയില്‍ വയ്ക്കുക. നാരായണ കവചം വായിക്കുക വിഷ്ണു ക്ഷേത്രത്തില്‍ ശിവ ക്ഷേത്രത്തില്‍ കരിക്കഭിഷേകം നടത്തുക. മുരുകന് മാമ്പഴ അഭിഷേകം നടത്തുക. വെള്ളിയോ ചൊവ്വയോ ഭദ്രകാളിക്ക് കാടുംപായസം വെള്ളിയും ചൊവ്വയും സസ്യാഹാരം കഴിക്കുക ഉപ്പ് ഉപേഷിക്കുക

TIGER : 1950 1962 1974 1986 1998 2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ ടിഗേര്‍ വര്‍ഷത്തില്‍ പ്പെടുന്നു 18ഉം 30ഉം വര്‍ഷത്തെ ദോഷങ്ങള്‍ മാറി നല്ല ഫലം ലഭിക്കും 2014 ല്‍ അത്ഭുതകരമായ ഉയര്‍ച്ച ലഭിക്കും വിദ്യാഭ്യാസകാര്യത്തില്‍ ഉയര്‍ച്ചയും ജോലിസാധ്യതയും വിവാഹം സന്താന ലാഭം സാമ്പത്തിക ഉയര്‍ച്ച വെല്ലു വിളിയെ അതിജീവിച്ച് മുന്നോട്ടു പോകും ഭാഗ്യ വര്‍ഷമാണ് ഊര്ജസ്വലതയുണ്ടായിരിക്കും മറാരോഗങ്ങള്‍ക്ക് പുതിയ ചികിത്സാരീതികള്‍ സ്വീകരിക്കുന്നത് വഴി ആരോഗ്യം തൃപ്തികരമായിരിക്കും മോഹവിലക്ക് ഭൂമി വാങ്ങാന്‍ സാധ്യത ഗ്രീന്‍ജെയ്ഡ ലാഫിംഗ് ബുദ്ധ ബെന്‍ഡട് ധരിക്കുന്നത് നന്ന് ഗാര്‍ടിയന്‍സ് വിത്ത് ഇമ്പ്‌ലിമെന്റ് കീചെയിന്‍ ഉപയോഗിക്കുക ഓഫീസിലും വീട്ടിലും ജല സാന്നിധ്യം ഉണ്ടാവുന്നത് നന്ന് ലഹരി ഉപേഷിക്കുക സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കുക നാരായണ കവചവും ആദിത്യ ഹൃദയവും വായിക്കുക ആഴ്ചയില്‍ 2 ദിവസം മത്സ്യമാംസാദികള്‍ ഉപേഷിക്കുക ശിവനും കൃഷ്ണനും കരിക്കഭിഷേകം ദേവിക്ക് പായസ വഴിപാട് മുരുകന് മാമ്പഴാഭിഷേകം

RABIT : 1951 1963 1975 1987 1999 2011 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് rabit വിഭാഗത്തിലാണ് ജനനം 18ഉം 30ഉം വര്‍ഷമായുള്ള ക്ലേശങ്ങള്‍ മാറി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം ബിസ്സിനസ്സില്‍ ഉയര്‍ച്ചയും ജോലിയില്‍ ഉയര്‍ച്ചയും സ്ഥലം മാറ്റവും നല്ല വിവാഹ ജീവിതവും മോഹ വില കൊടുത്ത് ഭൂമിയോ ഗൃഹമോ വാങ്ങുകയും സന്താനയോഗവും വാഹനയോഗവും പ്രതീക്ഷിക്കാത്ത സമയത്ത് ധനവരവും ബന്ധുക്കളുടെയും ഇഷ്ടജനങ്ങളുടെയും സഹകരണവും മഹാക്ഷേത്രങ്ങളുടെ ദര്‍ശത്തിനവസരം വന്നു ചേരുകയും മഹാഭാഗ്യാനുഭവങ്ങള്‍ വന്നു ചേരുകയും വിദേശയാത്ര തരപ്പെടാം കുടുംബത്തില്‍ ഐശ്വര്യത്തിനായി കണ്ണാടി ടസല്‍ ഇവ സ്ഥാപിക്കുക പരിഹാരമായി വ്യാഴാച്ചയും ചൊവ്വാഴ്ചയും വ്രതമനുഷ്ടിക്കുക ദേവിക്ക് ചൊവ്വാഴ്ച കടും പായസം നടത്തുക മുരുകന് മാമ്പഴാഭിഷേകം നടത്തുക പഞ്ചമുഖ ഹനുമാനെ പ്രാര്‍ഥിക്കുക ഹനുമാന്‍ ചാലീസ ജപിക്കുക ശിവന് കരിക്കഭിഷേകം നടത്തുക.

SNAKE : 1953 1965 1977 1989 2001 2013 ജനിച്ചവര്‍ പാമ്പ് വിഭാഗത്തില്‍പ്പെടുന്നു 18ഉം 30ഉം വര്‍ഷമായുള്ള ക്ലേശങ്ങള്‍ മാറി നല്ലൊരു വര്‍ഷം നമുക്ക് കാണാം 2014 വിവാഹ ജീവിതം വിദേശ യാത്ര സന്താന ഭാഗ്യം വിദ്യാഭ്യാസത്തിനുയര്‍ച്ച മോഹവിലക്കു ഭൂമിയോ വീടോ വാങ്ങും മഹാക്ഷേത്രങ്ങളില്‍ സന്ദര്‍ശിക്കും ശത്രുക്കളും കുടുംബാംഗങ്ങളും മിത്രങ്ങളാകും. പുതിയ കൂട്ട്‌കെട്ടുണ്ടാകും അതുകൊണ്ട് ജീവിത വിജയമുണ്ടാകും പ്രതീക്ഷിക്കാത്ത സമയത്ത് പണം വന്നു ചേരും നിച്ചയ ബോധത്തോടെ കാര്യങ്ങള്‍ നേരിടും ജെറ്റ് പോലെ പ്രവര്‍ത്തിക്കാന്‍ ഇടയുണ്ടാകും ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ നേരിടണം ഗ്രാന്ടിംഗ് ട്രീ ഓഫ് ലൈഫ് കേ ചെയിന്‍ കൊണ്ട് നടക്കുക ആദിത്യ ഹൃദയം നാരായണ കവചം മണിദ്വീപ് വര്‍ണ്ണന വായിക്കുക വെള്ളിയാഴ്ച്ച 19 വിളക്ക് കത്തിച്ചു വായിക്കുക ശ്രീ പദ്മനാഭനെ ഭജിക്കുക ദേവിക്ക് പായസം ഹനുമാനെയും മുരുകനെയും ഭജിക്കുക ശിവനും കൃഷ്ണനും കരിക്കഭിഷേകം

HORSE : 1954 1966 1978 1990 2002 വര്‍ഷത്തില്‍ ഉണ്ടായിരുന്ന ക്ലെശാനുഭവങ്ങള്‍ മാറി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും ഉന്നത വിദ്യാഭ്യാസം മേന്മയുള്ള ജോലിക്കും സാധ്യത ഇഷ്ടജന അംഗീകാരം പഴയ മോഹങ്ങള്‍ പൂവണിയും ബിസ്സിനസ്സില്‍ വിജയം വിവാഹം സന്താനം എനീവയ്ക്കു സാധ്യത ശരീരത്തില്‍ ഉറങ്ങിക്കിടക്കുന്ന മടി സ്വഭാവം മാറ്റുക പണം വരവ് കൂടും ആന പ്രതിമ തെക്ക് ഭാഗത്ത് സൂക്ഷിക്കുക മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും മോഹ വിലക്ക് ഭൂമി വാങ്ങും മറാരോഗങ്ങള്‍ക്ക് ചികിത്സ കണ്ടെത്തി അത് വഴി പഴയ പോലെ ഓടി നടക്കാന്‍ കഴിയും എല്ലാ വെള്ളിയാഴ്ച്ചയും 19വിളക്ക് കത്തിക്കുക 9 റിംഗ് ഡ്രാഗന്‍ സോട് സ്ഥാപിക്കുക ലക്ഷ്മി നരസിംഹ മൂര്‍ത്തിയെ പ്രാര്‍ഥിക്കുക അഞ്ചുമുഖ ഹനുമാനെ പ്രാര്‍ഥിക്കുക ശിവനെ പ്രാര്‍തഥിക്കുക കല്‍ക്കി മഹാവിഷ്ണു ദേവനെ പ്രാര്‍ഥിക്കുക

DRAGON : 1952 1964 1976 1988 2000 2012 ഇത് റൃമഴീി വര്‍ഷമാണ് 18ഉം 30ഉം വര്‍ഷമായി നടക്കാതിരുന്ന കാര്യങ്ങള്‍ക്ക് ഈ വര്‍ഷം സാധ്യത വരുന്നതാണ് വാഹന ലാഭം വിവാഹം സന്താന ലാഭം വിദേശയാത്ര പുണ്യക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉള്ള അവസരം ആത്മവിശ്വാസം വദ്ധിക്കും റൃമഴീി വര്‍ഷത്തില്‍ ജനിച്ച കുട്ടികള്‍ക്ക് ഉപരിപഠനത്തിനു സാധ്യത പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കുക ഭാഗ്യവും ധനവും കൊണ്ടുവരുന്ന വര്‍ഷമാണ് ബിസ്സിനസ്സില്‍ നേട്ടമുണ്ടാകും അസൂയക്കാര്‍ ധാരാളമുണ്ടാകും വാഹനാപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും വീട്ടിലും ഓഫീസിലും അനുകൂലമല്ലാത്ത നെഗറ്റീവ് എനര്‍ജി വരാതെ ശ്രദ്ധിക്കണം മടിയും ഉറക്ക ക്ഷീണവും ഉപേക്ഷിച്ചിട്ട് കുതിരയെപ്പോലെ ഓടുവാന്‍ ശ്രമിക്കണം കിഴക്ക് ഭാഗം ജല സാന്നിധ്യം വരുത്തുക ലൈറ്റ് ഹുക്ക് പെന്റെന്റ് ധരിക്കുക മുരുകന് മാംബഴാഭിശേകം പഞ്ചമുഖ ഹനുമാനെ പ്രാര്‍ഥിക്കുക ശ്രീ പദ്മനാഭനെ ഭാഗിക്കുക ദേവിക്ക് പായസം നടത്തുക

SHEEP (ചെമ്മരിയാട്) : 1955 1967 1979 1991 2003 ഈ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ ഷിപ്പ് വര്‍ഷഗണത്തില്‍പ്പെടുന്നു 18ഉം 30ഉം വര്‍ഷത്തെ ക്ലേശം മാറി നല്ല അനുഭവങ്ങള്‍ ലഭിക്കും വിദേശജോലിക്ക് സാധ്യത സന്താന യോഗ്യത സര്‍വ്വകാര്യ വിജയം വിദേശയാത്രാ യോഗം അനുകൂല സ്ഥാന ചലനം കുടുംബ കലഹം മാറി സ്വസ്ഥമായ ജീവിതം കോപം കുറച്ച് മുന്നോട്ടു പോകേണ്ടതാണ്.ഒരു കാര്യം ചിന്തിക്കുമ്പോള്‍ 5 പ്രാവിശ്യം ചിന്തിച്ചേ തീരുമാനമെടുക്കാവു. മോഹ വിലകൊടുത്ത് ഭൂമിയോ വീടോ വാങ്ങും. ബിജു പെന്‍ഡഗ്രീന്‍ താര സ്ഥാപിക്കുക

MONKEY :  1956 1968 1980 1992 2004 എന്നീ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ കുരങ്ങു വര്‍ഷത്തില്‍ ജനിച്ചവരാണ് 18ഉം 30ഉം വര്‍ഷത്തെ ക്ലേശാനുഭവങ്ങള്‍ മാറി 2014 ഒരു നല്ല വര്‍ഷമായിരിക്കും ജോലിയോ പ്രമോഷനോ ശമ്പള കൂടുതലോ ലഭിക്കും പ്രതീക്ഷിക്കാത്ത സമയത്ത് ധനം വന്നു ചേരും വാഹനം വീട് ഇവയ്ക്ക് ഭാഗ്യമുണ്ട് ഫ്‌ലമിംഗ് മാജിക്ക് വീല്‍ കീചെയിന്‍ കൊണ്ട് നടക്കുക ഗണപതിയെയും ഹനുമാനെയും മുരുകനെയും ഭജിക്കുക.

ROOSTER (പൂവന്‍കോഴി) : 1957 1969 1981 19932005 ഈ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ rooster ഗണത്തില്‍പ്പെടുന്നു അപ്രതീക്ഷിതമായ അവസരങ്ങളില്‍ ജോലി ലഭിക്കും പുതിയ മേഘലകളില്‍ ചെന്നെത്തും യാത്രകള്‍ക്ക് ഭാഗ്യവും നേട്ടവും വരുമാനമാര്‍ഗ്ഗവും ആഡംബരം ആസ്വദിക്കുകയും വാഹനവും ആഭരണങ്ങളും സുഹൃത്തുക്കളെ കൊണ്ട് സഹായവും ലഭിക്കും ആത്മവിശ്വാസം നിറഞ്ഞ വര്‍ഷമാണ് എടുത്തു ചാട്ടം ഒഴിവാക്കുക കാര്യങ്ങള്‍ ചിന്തിച്ചു നടപ്പിലാക്കുക സ്റ്റാര്‍ ഓഫ് ഡേവിഡ് ക്രിസ്റ്റല്‍ ബോള്‍ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് വയ്ക്കുക മുരുകനെയും വള്ളിയെയും ദേവയാനിയേയും ഹനുമാനേയും പ്രാര്‍ഥിക്കുക.

DOG (നായ്) : 1958 1970 1982 1994 2006 ജനിച്ചവര്‍ഈ ഗണത്തിലുള്ളവരാന് കഴിഞ്ഞ കാലത്തെ അപേക്ഷിച്ചു ബിസ്സിനസ്സ് മേന്മ കൂടുതലുള്ള വര്‍ഷമാണ് ഇഷ്ട ജനത്തെ ശ്രദ്ധിക്കുക ധന ചിലവു കൂടാന്‍ സാധ്യത വീട് മോഹവിലക്കു വാങ്ങും പ്രമാണങ്ങള്‍ സൂക്ഷ്മതയോടെ പഠിക്കണം കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. പ്രൊഫഷണല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കും വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കാന്‍ സാധ്യത കാണുന്നു. ക്രിസ്റ്റല്‍ ബ്രെസ്ലെറ്റ് ധരിക്കുക ബിഗ് ആസ്പീഷ്യസ് ഫോര്‍ച്ചൂന്‍ മിറര്‍ വടക്ക് ഭാഗത്ത് വയ്ക്കുക.ലക്ഷ്മീ സമേതനായ നരസിംഹത്തെ ഭജിക്കുക മഹാദേവനെ ഭാജിക്കുക.

BOAR (ആണ്‍പന്നി) : 1947 1959 1971 1983 1995 2007 ഈ വശങ്ങളില്‍ ജനിച്ചവര്‍ ഈ ഗണത്തില്‍ പെടുന്നു മുന്‍ വര്‍ഷങ്ങളെ അപേഷിച്ചു 2014 നേട്ടങ്ങളുടെ വര്‍ഷമാണ് പ്രതീക്ഷിക്കുന്നതിനെക്കാള്‍ ഉയര്‍ച്ച ജോലിയില്‍ പ്രമോഷന്‍ ശമ്പള കൂടുതല്‍ പുതിയ ജോലിമാറ്റം സ്വപ്നങ്ങള്‍; പൂവണിയും സന്തതിയുടെ ജനനം മംഗള കര്‍മ്മം വിദേശയാത്ര എന്നിവയ്ക്ക് ഭാഗ്യം. ആഡംബരത്തിനു പണം ധൂര്‍ത്തടിക്കും വിദ്യാര്‍ഥികള്‍ക്ക് പ്രൊഫണല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കും അസൂയക്കാര്‍ ധാരാളം ഉണ്ടാകും. പിയാവ് ഗുഡ് ലക്ക് ചെയിന്‍ വീടിന്റെ കിഴക്ക് ഭാഗത്ത് സ്ഥാപിക്കുക. മഹാവിഷ്ണുവിനെ ഭജിക്കുക. ലക്ഷ്മീ സമേതനായ വരാഹ മൂര്‍ത്തിയെ പ്രാര്‍ഥിക്കുക. ആദിത്യ ഹൃദയം ജപിക്കുക മുരുകനെ പ്രാര്‍ഥിക്കുക. അംഗീകാരത്തിനു തെക്ക് കുതിരയെ വയ്ക്കുക തെക്ക് ഭാഗത്ത് ചൈനീസ് സംസ്‌കാരത്തില്‍ തെക്ക് ദിക്കാണ് സവിശേഷ ഗുണമുള്ളതായി കണക്കാക്കുന്നത്. തെക്ക് ഭാഗത്താണ് ഫൂഷ്വോയില്‍ അഗ്‌നി ധാതു ഇവിടെ ചുവന്ന ലൈറ്റ് കത്തിക്കുന്നത് അഗ്‌നിയെ ഉത്തേജിപ്പിക്കും. ഇത് വഴി പേരും പെരുമയും ലഭിക്കുമെന്നാണ് വിശ്വാസം. 2014 wood ന്റെ ധാതു വര്‍ഷമാണ്. വളര്‍ച്ചയുടെ പ്രതീകമായാണ് wood നെ കാണക്കക്കുന്നത്. പഞ്ചധാതുക്കളില്‍ wood നു മാത്രമാണ് പ്രത്യക്ഷ വളര്‍ച്ചയുള്ളത്.മരം വളരുന്നത് പോലെ ഈ വര്ഷം എല്ലാപേരുടെയും വളര്‍ച്ചയും പ്രതീക്ഷിക്കാം സമ്പത്ത് ആരോഗ്യം വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. തെക്ക് കിഴക്ക് ചെടി വയ്ക്കുന്നത് നല്ലതാണ്.

 

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories