ജ്യോതിഷം

ഗുരുമാറ്റം നക്ഷത്ര പാദ ഫലങ്ങള്‍


ഗുരുമാറ്റം നക്ഷത്ര പാദ ഫലങ്ങള്‍

അശ്വതി : 1ആം പാദം, മകയിര്യം 4ആം പാദം, അനിഴം 4ആം പാദം, പൂരം 4ആം പാദം, അവിട്ടം 4ആം പാദം, പുണര്‍തം 1ആം പാദം, അത്തം 1ആം പാദം, മൂലം 1ആം പാദം, പൂരുരുട്ടാതി 1ആം പാദം 3 വര്‍ഷമായി അനുഭവിച്ചു കൊണ്ടിരുന്ന വിഷമതകളില്‍ നിന്നും മോചനം ലഭിക്കുകയും സ്ഥാനമാന ലബ്ധി, വാഹന, ഗൃഹ മോടിപിടിപ്പികല്‍, ഭൂമി, വാഹന, ഗൃഹ വാഹന ക്രയവിക്രയ സാധ്യത, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും, ഇഷ്ടജന സഹകരണവും, ഗവണ്മെന്റിന്റെ ആനുകൂല്യങ്ങളും, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും ശാരീരിക ദുരിതങ്ങളും വെള്ളത്തിലും, അഗ്‌നിയിലും സൂക്ഷമതയും വേണം, രേഖകളില്‍ ഒപ്പൂ വയ്ക്കുമ്പോള്‍ 10 പ്രാവശ്യം ചിന്തിച്ച് മാത്രം കൈകാര്യം ചെയ്യുക, ജാതകന്റെയും, ഭാര്യയുടെയും, മാതാവിന്റെയും, പിതാവിന്റെയും,സന്താനത്തിന്റെയും ചെറു കുട്ടികളുടെയും അവരുടെ ഭാര്യമാരുടെയും,അമ്മയുടെ ഇളയ സഹോദരന്മാരുടെയും, മൂത്ത സഹോദരന്മാരുടെയും ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം, കര്‍മ്മരംഗത്തു അത്ഭുതകരാമായ മാറ്റം സംഭവിക്കും, മാതൃ, പിതൃക്കളെ കൊണ്ട് ഗുണങ്ങളുണ്ടാകും, ദാമ്പതിക പിണക്കം തീരുകയും, സന്താനത്തിനും, ജാതകനും, ചെറുകുട്ടികള്‍ക്കും, ഇളയ മൂത്ത സഹോദരങ്ങളുടെ സന്താനങ്ങള്‍ക്കും, അമ്മയുടെ ഇളയ സഹോദരങ്ങളുടെ, മൂത്ത സഹോദരങ്ങളുടെ മക്കളുടെ ഉപരി പഠനത്തിനും സാധ്യത, ലോട്ടറി, ചിട്ടി, നിധി ലാഭം, വായ്പകിട്ടാന്‍ യോഗം, വിദേശ ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും, കലാകാരന്മാര്‍ക്കും, കായിക പ്രതിഭകള്‍ക്കും, ഭരണാധികാരികള്‍, നിയമജ്ഞര്‍,അദ്ധ്യാപകര്‍, പോലിസ്, പട്ടാളം, പ്രശസ്തിയും, കീര്‍ത്തിയും, യശസ്സും, അംഗീകാരവും ഉണ്ടാകും,മനസ്സിലുദ്ദെശ്ശിച്ചകാര്യങ്ങള്‍ നേടിയെടുക്കും, ആത്മ പ്രശംസ വര്‍ദ്ധിക്കും, വിവാഹ ബന്ധങ്ങള്‍ വഴി, നേട്ടങ്ങളുണ്ടാകും, വിദേശത്തും നേട്ടങ്ങളുണ്ടാകും, ലക്ഷ്യബോധത്തോടും, എകാഗ്രമായും പ്രവര്‍ത്തിച്ച് വിജയം നേടും, കര്‍മ്മരംഗത്തിനുള്ള തടസ്സങ്ങള്‍ മാറി പുഷ്ടിപ്പെടും, യാത്രാവേളകളില്‍ പ്രധാന രേഖകള്‍ കൈ മോശം വരാതെ ശ്രദ്ധിക്കണം. വീട്ടില്‍ കള്ളന്മാരുടെ പ്രവര്‍ത്തനത്തിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം, സജ്ജനങ്ങളുടെയും, ഉന്നതവ്യക്തികളുടെയും, സംസര്‍ഗ്ഗം കൊണ്ട് ഉന്നതിയിലെത്തും, മഹാപുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും, ഭജനമിരിക്കുന്നതും,അഖണ്ടനാമത്തിലും, സല്‌സംഗങ്ങളിലും പങ്കെടുക്കുന്നതിനും, യോഗപരിശീലിക്കുന്നതിനും, ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനും യോഗം, ശത്രുക്കള്‍ മിത്രങ്ങളാകും, ഊര്‍ജ്ജ്വസ്വലതയുണ്ടാകും, റിയല്‍ എസ്‌റ്റേറ്റില്‍ നേട്ടം, സഹോദര സ്ഥാനീയരില്‍ നിന്നും ഭിന്നത മാറി ഗുണാനുഭവം ലഭിക്കും, നിങ്ങളുടെ പിതൃക്കളെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാസത്തില്‍ തിരുവോണത്തിനും അല്ലാതൊരു നക്ഷത്രത്തിനും വെള്ളചോറനേദ്യം നടത്തി വ്രത ശുദ്ധിയോടെ 18 മാസം കഴിക്കണം, ആനയ്ക്ക് ശര്‍ക്കരയും പുരുത്തി ചക്കയും നല്‍കുക. പാണ്ഡവന്മാര്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചത് പോലെ നിങ്ങള്‍ക്കും സ്ഥാനഭ്രംശം വരാം. വളരെക്കാലമായി വിദഗ്ധചികിത്സ ചെയ്തും വഴിപാടുകള്‍ നടത്തി ക്ലേശിക്കുന്നവര്‍ക്ക് രോഗമാറ്റതിന്‌ സാധ്യത. വിദ്യാര്‍ഥികള്‍ കൂട്ടുകെട്ട് കുറച്ച് പഠനക്കാര്യത്തില്‍ മേല്‍പറഞ്ഞവര്‍ ശ്രദ്ധ വേണം. പ്രണയബന്ധത്തില്‍ ശ്രദ്ധ വേണം.പഠിക്കാനിരിക്കുമ്പോഴും കര്‍മ്മരംഗത്തിരിക്കുമ്പോഴും ശരീരത്തിന് ക്ഷീണവും അലസതയും വരും.ശ്രദ്ധിച്ചിരുന്നു പഠിക്കാനും കര്‍മ്മം ചെയ്യാനും പറ്റാത്ത അവസ്ഥ കാണുന്നു.ദൈവ ഭക്തിയോടെ പരിഹാരം കണ്ട് മുമ്പോട്ട് പോകണം.മുകളില്‍ പറഞ്ഞവരുടെ എല്ലാം പ്രണയവഴിയിലൂടെ തെറ്റായ വ്യക്തിയെ തിരഞ്ഞെടുക്കുവാന്‍ യോഗമുള്ളതുകൊണ്ട് പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലത്. പണം കടം വാങ്ങി കൊടുക്കാത്തവര്‍ക്കും അമിത പലിശ വാങ്ങുന്നവര്‍ക്കും ആത്മീയകാര്യത്തിലും ദൈവീകകര്‍മ്മം നടത്തുന്നവര്‍ക്കും വളരെയധികം ക്ലേശങ്ങളുണ്ടാകും. ജയില്‍വാസമോ കേസുവഴക്കിനും സാധ്യതയുണ്ട്.മിഥുനം, കന്നി, ചിങ്ങം, മകരം, കുംഭം മാസങ്ങളില്‍ ഗുണാനുഭാവങ്ങള്‍ കൂടും.ഡിസംബര്‍ മുതല്‍ ജനുവരി 15 വരെയും മാര്‍ച്ച് 20 മുതല്‍ മെയ് 3വരെയും ജൂണ്‍ 16 മുതല്‍ 31 വരെയും നവംബര്‍ 3മുതല്‍ ഡിസംബര്‍ 4 വരെയുംകാലം അനുകൂലമാണ്. ഗുണാനുഭവം വര്‍ദ്ധിക്കും.

അശ്വതി 2 ആം പാദം,പുണര്‍തം 2 ആം പാദം,അത്തം 2 ആം പാദം, മൂലം 2 ആം പാദം,പൂരുരുട്ടാതി 2 ആം പാദം,മകയിരം 3 ആം പാദം, പൂരം 3 ആം പാദം, അനിഴം 3 ആം പാദം,അവിട്ടം 3 ആം പാദം എന്നിവര്‍ ബ്രഹ്മാവിന് തല പോയ സമയമാണിത്. സസ്‌പെന്‍ഷന്‍ഉം മറ്റും സാധ്യതയുള്ളതിനാല്‍ കര്‍മ്മരംഗത്ത് ശ്രദ്ധയോടെ ജോലിചെയ്യണം.രാത്രിയുള്ള സഞ്ചാരം ഒഴിവാക്കണം.അഭിമാനത്തിന് ക്ഷതമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ദൈവകൃപ നോക്കിമാത്രം പെരുമാറുക. കഴിഞ്ഞ 3 വര്‍ഷമായുള്ള ദോഷങ്ങള്‍ മാറി നല്ലൊരു ഐശ്വര്യപൂര്‍ണമായ സമയമാണ് നിങ്ങള്‍ക്കുവരുന്നത്. വിദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധ്യത,ജോലിമാറ്റത്തിനും സാധ്യത.ധനപരമായതും കുടുംബപരമായ സ്തംഭനാവസ്ഥ മാറി ധനലാഭം ഉണ്ടാകുന്നതാണ്. ഭൂമി ക്രയവിക്രയം നടക്കും. കുടുംബജീവിതത്തിലെ സ്വരച്ചേര്‍ച്ചകള്‍ മാറി ഐശ്വര്യ പൂര്‍ണമായ ജീവിതം നയിക്കും. ബന്ധുക്കളില്‍നിന്നള്ള സഹായസഹകരണങ്ങള്‍ ഇളയതും മൂത്തതുമായ സഹോദരങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. ജോലി ലഭിക്കും. രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി അസുഖത്തിന് മോചനം ലഭിക്കും. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അപഖ്യാതി കേള്‍ക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും മാറി നില്‍ക്കണം. ധനം കടം കൊടുക്കരുത്. ഉധിഷ്ടകാര്യത്തിന് സാധ്യത. വ്യക്തമായ തീരുമാനത്തിലൂടെ കാര്യങ്ങള്‍ നടത്താവൂ.ബിസ്സിനസ്സ്പുതിയത്തുടങ്ങാന്‍ സാധ്യത. ദീര്‍ഘകാലമായി കൊണ്ടുനടക്കുന്ന ആഗ്രഹങ്ങള്‍ നടപ്പിലാകും. ചികിത്സയിലൂടെയും വഴിപാടുകളിലൂടെയും സന്താനലാഭത്തിനുവേണ്ടിയും വിവാഹത്തിനുവേണ്ടിയും ആഗ്രഹിക്കുന്നവര്‍ക്ക് കാര്യ സാധ്യം ഉണ്ടാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും.ലോട്ടറി, ചിട്ടി, വായ്പ ഇവ ലഭിക്കുന്നതാണ്.ദാമ്പത്യസുഖം ഉണ്ടാകും.പുതിയകൂട്ടുകെട്ട് ഗുണാനുഭവം ഉണ്ടാക്കും. മാധ്യമങ്ങളില്‍ ശോഭിക്കും. കലാകായിക പ്രവര്‍ത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും.ഇഷ്ടവാര്‍ത്ത കേള്‍ക്കാന്‍ ഇടവരും. ഗ്രഹം, വാഹനം പരിഷ്‌ക്കരിക്കും.പുരാതനധനം ലഭിക്കും.അലങ്കാര വസ്ത്രആഭരാണാധികള്‍ ആഡംബരവസ്തുക്കള്‍, ഇവ ലഭിക്കും. ഇഷ്ടജന സഹവാസം ലഭിക്കും.സര്‍ക്കാരിന്റെപ്രശംസയും ധനവും ലഭിക്കും. സുഖ ചികിത്സ നടത്താന്‍ സാധ്യതയുണ്ട്. യോഗപരിശീലനം, അന്യഗ്രിഹവാസം, വിനോദങ്ങളില്‍ ഇടപെടല്‍, അദ്ധ്യാപനം, ബാങ്ക്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ് മേഖല, സ്വര്‍ണം, നിയമ വകുപ്പ്, വൈദ്യുതി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.യാത്രാവേളയില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ട്ടപെടാതെ സൂക്ഷിക്കണം.രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷമത പുലര്‍ത്തണം. മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഭജനമിരിക്കുന്നത് നല്ലതാണ്. ശത്രുക്കളുടെയും, അസൂയാലുക്കളുടെയും, ശല്യം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. ആരോഗ്യം, ആയുസ്സ്, ജാതകന്റെയും, ഭാര്യയുടെയും, പിതാവിന്റെയും, സന്താനത്തിന്റെയും, ഗുരുനാഥന്റെയും, ചെറമക്കളുടെയും, സഹോദരസ്ഥാനീയരുടെയും,അമ്മൂമമാരുടെയും പ്രത്യേകം ശ്രദ്ധിക്കണം. ഇവരുടെയൊക്കെ സന്താനങ്ങള്‍ക്ക് ഉപരിപഠന സാധ്യതയും, വിവാഹത്തിന് സാധ്യത, വെള്ളവും, വൈദുതിയും പ്രത്യേകം ശ്രദ്ധിക്കണം. കാലില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. പണം അമിത് ലാഭത്തിനു കൊടുക്കുന്നവരും, തിരികെ കൊടുക്കാതവരും, കര്‍മ്മരംഗത്ത് അഴിമതി കാണിക്കുന്നവര്‍ക്കും ഇവരുടെ കുടുംബാംഗങ്ങള്‍ക്കും കാലം പ്രതികൂലം. ദേവസ്വം ധനാപഹരണക്കാരും, രാഷ്ട്രീയക്കാരും, പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്കും ബിസിനസ്സ്‌കാര്‍ക്കും ശരീരത്തിന് ക്ഷീണവും അലസതയുമുണ്ട്. ശ്രദ്ധിച്ചിരുന്നു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ കാണുന്നു. ദൈവഭക്ത്യാദരവ് മൂലം പ്രാര്‍ത്ഥന നടത്തി പരിഹാരം കാണേണ്ടതാണ്. പ്രണയവഴിയിലെത്താന്‍ യോഗമുള്ളതിനാല്‍ പ്രണയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍കെണ്ടാതാണ്. മാതാപിതാക്കള്‍ ഇവരുടെ പ്രണയത്തിലും, ബിസ്സിനസ്സിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ ബിസ്സിനസ്സിനും ,പണപിരിവിനും തടസ്സമായി സ്‌നേഹിതരുടെ പ്രയോഗമുള്ളതിനാല്‍ ദൈവഭക്തിയിലൂടെ അത് മാറ്റിയെടുക്കണം. പ്രമോഷന് യോഗമുണ്ട് .സാമ്പത്തിക ഉയര്‍ച്ചയുള്ള കാലമാണ്.

അശ്വതി 3, മകയിരം 2, പുണര്‍തം 3, പൂരം 2, അത്തം 3, അനിഴം 2, മൂലം 3, അവിട്ടം 2, പുരുട്ടാതി 3, ഇവരുടെ 3 വര്‍ഷമായുള്ള ക്ലേശാനുഭാവങ്ങള്‍ക്ക് മാറ്റം കുറിച്ചുകൊണ്ടുള്ള ഗ്രഹമാറ്റമാണ് വരുന്നത്, വളരെ നല്ല സമയമാണ്, ഭാഗ്യക്കുറി, ചിട്ടി, വായ്പ്പലഭിക്കും, സര്‍ക്കാര്‍ ധനം വന്നു ചേരും, സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള വിലകൂടിയ വസ്തുക്കള്‍ വാരിക്കൂട്ടും, ഈശ്വര ഭജനത്തിലൂടെ കഴിയുന്നവര്‍ക്ക് മുക്തി സക്ഷാല്‍കാരത്തിനു സാധ്യത, രോഗങ്ങള്‍ മാറി നല്ലകാലം വരും, ചിതലരിച്ച ജീവിതമാണ് നിങ്ങള്‍ക്കിപ്പോള്‍, ഒച്ചിനെപ്പോലെ സഞ്ചരിക്കുന്ന നിങ്ങള്‍ക്ക് അത് മാറി അത്ഭുതകരമായ ഉയര്‍ച്ചയുണ്ടാകുന്നതാണ്, ഗൃഹം, വാഹനം ഇവയുടെ ക്രയവിക്രയം നടക്കും, എഴുത്തുകാര്‍, ചിന്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍, സ്‌പോട്‌സ് രംഗത്ത് പണമിറക്കുന്നവര്‍ എന്നിവര്‍ക്ക് സമയം അനുകൂലമാണ്, റിയലെസ്‌റ്റേറ്റ്, ഊഹകച്ചവടം, ബാങ്ക്, ഇന്‍ഷുറന്‍സ് മേഘലയിലുള്ളവര്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുക, തൊഴില്‍ രംഗത്തുള്ള സ്തംഭനം മാറി അഭിവൃദ്ധി പ്രാപിക്കും, കെട്ടിടപണി പൂര്‍ത്തിയാക്കാന്‍ രാഹു പ്രീതി സമ്പാദിക്കണം, സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് അനുകൂലമായ പ്രമോഷനും, സ്ഥലംമാറ്റവും ലഭിക്കും, കുടുംബത്തില്‍ നിലനിന്നിരുന്ന അവസ്ഥകള്‍ മാറും, സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്തേ കുറിച്ച് ചിന്തിച്ച് അവരോട് മാപ്പ് പറഞ്ഞ് രമ്യതയിലാകും, ജാതകനും, ഭാര്യയും, സഹോദരസ്ഥാനീയരും, അമ്മമാരും, അച്ഛനും, ഇവരുടെ സന്താനങ്ങളും, അമ്മയുടെ ഇളയ സഹോദരങ്ങളും മക്കളും, ആയുസ്സ്, ആരോഗ്യം ഇവയില്‍ പ്രത്യേകം ശ്രദ്ധിക്കണം, ജല സംബന്ധമായ കാര്യങ്ങളും, അഗ്‌നി, ആയുധം, വിദ്യുശക്തി, ഗ്യാസ് ഇവ സൂക്ഷമതയോടെ കൈകാര്യം ചെയ്യണം, വേദികളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അയല്‍ക്കാരുടെയും, അസൂയാലുക്കാരുടെയും പരിഹാസ പാത്രമാകാന്‍ സാധ്യതയുള്ളതിനാല്‍ ദൈവത്തെ ചിന്തിച്ച് ഇടപെടണം, പ്രമാണത്തില്‍ ഒപ്പുവയ്ക്കുന്നത് സൂക്ഷിച്ചു വേണം, പൂര്‍വ്വീക സ്വത്ത് കൈയില്‍ കിട്ടാന്‍ യോഗം, കുടുംബത്തില്‍ മംഗള കര്‍മ്മത്തിനു സാധ്യത, ഉപരിപഠനത്തിനു സാധ്യത എന്നാലും വിദ്യാര്‍ത്ഥികള്‍ കൂട്ടുകെട്ട് കുറച്ച് പഠനകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വയ്ക്കണം, പഠിക്കാനിരിക്കുമ്പോഴും, ജോലി ചെയ്യുമ്പോഴും ശരീരത്തിന് ക്ഷീണവും, അലസതയും, ദേഷ്യവും വരുന്നതായി കാണുന്നു. ശ്രദ്ധിച്ചിരുന്ന് കര്‍മ്മം ചെയ്യാനുള്ള അവസ്ഥ കുറഞ്ഞു കാണുന്നതിനാല്‍ ദൈവീക ചിന്തയില്‍ കാര്യസാധ്യം വരുത്തണം, അധിക ചിലവു കാണുന്നു ആയതിനാല്‍ ധനം കരുതി വയ്ക്കണം, അപ്രതീക്ഷിത ധന ചിലവു വരും, യാത്ര, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകും, രേഖകളില്‍ ഒപ്പിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, നിയമോപദേശം തേടിയ ശേഷം മാത്രമേ ഏതു കാര്യവും ചെയ്യാവൂ, പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സൂക്ഷിച്ചുവേണം, ലഹരി പദാര്‍ത്ഥ ഉപയോഗവും, അനാശാസ്യപ്രവര്‍ത്തനവും ഒഴിവാക്കണം, ചില വ്യക്തികളില്‍ മാനിനെപ്പോലെയും കുതിരയെപ്പോലെയും ഓടിനടന്ന്! പണി ചെയ്യാന്‍ കഴിയും, നിങ്ങള്‍ക്ക് ചെയ്യുന്ന തൊഴിലിനനുസരിച്ച് ധനം ലഭിക്കുകയില്ല, ഭക്ഷണവും ആവശ്യത്തിനു ലഭിക്കുകയില്ല, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ലഭിക്കില്ല, കള്ളക്കേസ്സില്‍ പ്രതിയാകാന്‍ സാധ്യത കാണുന്നതിനാല്‍ സൂക്ഷമാതയോടും ദൈവ ഭക്തിയോടും പെരുമാറണം, കുടുംബാംഗങ്ങളുടെ പ്രവര്‍ത്തന ശൈലി കൊണ്ട് നിങ്ങള്‍ക്ക് ചീത്തപ്പേരും, ദു:ഖവും, മന:സുഖ കുറവും ഉണ്ടാകും, 10 പ്രാവിശ്യം ചിന്തിച്ച് കാര്യത്തിലിടപെടുക, രോഗ നിര്‍ണ്ണയാവശ്യത്തിനും, സന്താന ജനനത്തിനുമായി ആശുപതിയില്‍ പോകും, വിദേശപര്യടനം നടത്തും, കര്‍മ്മരംഗത്തു അംഗീകാരം പിടിച്ചു പറ്റും മാധ്യമങ്ങളില്‍ ശോഭിക്കും, വളരെകാലമായി തീര്‍പ്പുകല്‍പ്പിക്കാതെ കിടന്ന വ്യവഹാരങ്ങളില്‍ വിധിവരും, പണം കടം കൊടുക്കരുത്, അപഖ്യാതി കേള്‍ക്കാന്‍ ഇടയുള്ളതിനാല്‍ അത്തരം പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുക, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, മോഹവിലക്ക് ഭൂമി വാങ്ങും, പുണ്യക്ഷേത്രങ്ങളില്‍ ഭജനമിരിക്കുക, സപ്താഹത്തില്‍ പങ്കെടുക്കുക, സല്‌സംഗത്തില്‍ പങ്കുചേരുക എന്നിവയ്ക്കും സാധ്യത, കടങ്ങള്‍ പിരിഞ്ഞു കിട്ടും, കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിവുണ്ടാകും, ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കി വിജയം നേടും,

അശ്വതി 4)ീ പാദം, മകയിരം 1)ീ പാദം, പുണര്‍തം 4)ീ പാദം, പൂരം 1)ീ പാദം, അത്തം 4)ീ പാദം, അനിഴം )ീ പാദം, മൂലം 4)ീ പാദം അവിട്ടം 1)ീ പാദം, പുരുട്ടാതി 4)ീ പാദം, 3 വര്‍ഷത്തെ ദോക്ഷാനുഭത്തില്‍ നിന്നും നല്ല ഫലങ്ങളുമായുള്ള സര്‍വ്വാഭീഷ്ടസിദ്ധി ലഭിക്കുന്ന ഒരു ഗൃഹ മാറ്റമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വാഹന, സന്താന, ഗൃഹ തിഴില്‍ യോഗം കാണുന്നു. കുടുംബ ജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും, കടം കൊടുത്ത പണം തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും അനുകൂല തീരുമാന ലഭിക്കും, ആരോഗ്യം, ആയുസ്സ് പ്രത്യേകം ശ്രദ്ധിക്കണം, സന്താനങ്ങള്‍ക്കും, ജാതകര്‍ക്കും ഉന്നത വിദ്യാഭ്യാസം, ജീവിതരീതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം, മുടങ്ങികിടക്കുന്ന ബിസ്സിനസ്സ് രംഗം തെളിഞ്ഞു തുടങ്ങും, സഹായങ്ങളും വായ്പാ സൗകര്യവും ലഭിക്കും, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, വിദേശയാത്ര തരപ്പെടും, ഗൗരവകരമായ വിഷയങ്ങളില്‍ അലസത കാത്തിരിക്കുന്നു, ഇഷ്ടജന സഹവാസം ഉണ്ടാകും, സദസ്സുകളില്‍ അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും, രേഖകളില്‍ ഒപ്പ് വയ്ക്കുമ്പോള്‍ ശ്രദ്ധിച്ചുമാത്രം ഒപ്പ് വയ്ക്കുക, കാലങ്ങളായി നടക്കുന്ന വ്യവാഹാരങ്ങളില്‍ തീരുമാനമാകും, വൈദ്യുതി, വാഹനം, വാതകം, ജലം, ആയുദ്ധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകട സാധ്യത കാണുന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം, യാത്രാ വേളകളില്‍ വിലപടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം, അയല്‍ക്കാരുടെയും, ശത്രുക്കളുടെയും ശല്യം സസൂഷ്മം നിരീക്ഷിക്കുക, പൊതുവേദികളില്‍ അപമാനിതനാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം, ആമയെപ്പോലെ ഒതുങ്ങി കഴിയുന്നവരാണിവര്‍, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ജാതകനും, ഭാര്യക്കും, സന്താനങ്ങള്‍ക്കും, അമ്മമാര്‍ക്കും, അമ്മൂമ്മമാര്‍ക്കും, സഹോദര സ്ഥാനീയര്‍ക്കും, പിതാവിനും, പിതാവിന്റെ പിതാവിനും, ഇവരുടെയൊക്കെ സഹോദര സ്ഥാനീയക്കും, സന്താനങ്ങള്‍ക്കും ബാധകമാണ്.

ഭരണി : 1ആം പാദം, രോഹിണി 4ആം പാദം, പൂയ്യം 1ആം പാദം, മകം 4ആം പാദം, ചിത്തിര 1ആം പാദം, വിശാഖം 4ആം പാദം, പുരാടം 1ആം പാദം, തിരുവോണം 4ആം പാദം, ഉതൃട്ടാതി 1ആം പാദം ഇവര്‍ക്ക് പല വിധത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരും, എത്ര കിട്ടിയാലും ധനം മതിവരുകയില്ല, കടക്കെണിയില്‍പെട്ട് നട്ടം തിരിയും, ജോലി സംബന്ധമായ യാത്രകളിലൂടെ ധന നഷ്ടം വരും, കുടുംബ ബന്ധത്തില്‍ ഉണ്ടായിരുന്ന ഉലച്ചില്‍ മാറി നല്ലകാലം വരും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, അകാരണമായ തെറ്റിദ്ധാരണകള്‍ മൂലം സുഹൃത്ബന്ധം കോട്ടം തട്ടാതെ സൂക്ഷിക്കണം, ആരോഗ്യം ആയുസ്സ് സംബന്ധമായ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം, ഗൃഹം, വാഹനം ക്രയവിക്രയം നടത്തി മോടിപിടിപ്പിക്കും, ഏതു പ്രതിസന്ധിയിലും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടു പോകണം, ജോലി സംബന്ധമായ മാറ്റത്തിന് സാധ്യതയുണ്ട്, നല്ലൊരു ജോലി തരപ്പെടാതെ ഇപ്പോഴത്തെ ജോലി ഉപേക്ഷിക്കരുത്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, കലാകാരന്മാര്‍ക്ക് അവസരം ലഭിക്കും, വ്യവസായ രംഗത്തുള്ളവര്‍ക്ക് പുരോഗതി അനുഭവത്തില്‍ വരും. വിശേഷ വസ്ത്രാഭാരണവും, ആഡംബര വസ്തുക്കളും വന്നു ചേരും, വസ്തു തര്‍ക്കത്തില്‍ അനുകൂല കോടതി വിധി വരും, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും, ശാന്തിയും സമാധാനവും കൈവരും, ആരോഗ്യം, ആയുസ്സ് ഇവയില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം, വൈദ്യുതി, വാഹനം, ജലം, വാനകം, ആയുദ്ധം, ലഹരിപദാര്‍ത്ഥം, അഗ്‌നി എന്നിവയിലൂടെ അപകടം കാണുന്നതിനാല്‍ ദൈവാധീനത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, അപഖ്യാതി കേള്‍ക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, ദൈവ ഭക്തിയിലൂടെ ദോക്ഷങ്ങള്‍ ഫലങ്ങള്‍ അകറ്റി തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിയുന്ന സമയമാണ് അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണം, രോഗങ്ങളില്‍ നിന്നും മോചനം ഉണ്ടാകും, യാത്രകള്‍ വഴി നേട്ടമുണ്ടാകും, ഇഷ്ടജനത്തെ കൊണ്ട് ഗുണവര്‍ദ്ധന, ധനമിടപാടില്‍ നേട്ടങ്ങള്‍, ജീവിത വിജയത്തിന് അടിത്തറയുണ്ടാകും, കര്‍മ്മരംഗത്ത് ഉയര്‍ച്ചയും അനുകൂല സ്ഥാനത്ത് സ്ഥലംമാറ്റവും ഉണ്ടാകും, മറ്റുള്ളവര്‍ അസാധ്യമെന്നു കരുതി കളയുന്ന പ്രവര്‍ത്തികള്‍ വിജയത്തിലെത്തിച്ച് അഭിമാനം കൊള്ളും, ഗുരു കാരണവന്മാരുടെയും, ബ്രാമണ ശ്രേഷ്ടന്മാരുടെയും, അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോവുക, ആഗ്രഹിച്ച വിദേശ യാത്ര സഫലമാകും, കര്‍മ്മരംഗത്തെ പ്രശ്‌നങ്ങള്‍ വിജയകരമായി മറികടക്കാന്‍ സാധിക്കും, ജീവിതത്തില്‍ ആഹ്ലാദങ്ങള്‍ വന്നു ചേരുന്നതാണ്, സന്താനത്തിന് ഉപരിപഠനത്തിന് സാധ്യത, വിദ്യാര്‍ഥികള്‍ കൂട്ടുകെട്ട് കുറച്ച് പഠന കാര്യത്തില്‍ ശ്രദ്ധിക്കണം, ഇവര്‍ക്ക് ശരീരക്ഷീണവും, അലച്ചിലും കാണുന്നു, ശ്രദ്ധിച്ചിരുന്നു കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ കാണുന്നു, ദൈവ ഭക്തിയോടു കൂടി തടസ്സം മാറ്റി മുന്നോട്ടു പോവുക, പ്രണയബന്ധത്തില്‍ പരാജയത്തിനു സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോട് കൂടിയേ പങ്കാളിയെ തിരഞ്ഞെടുക്കാവൂ, മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ജാതകനും, ഭാര്യക്കും, അമ്മയ്ക്കും, അമ്മൂമ്മമാര്‍ക്കും, അച്ഛനും, അപ്പൂപ്പനും, സന്താനത്തിനും, ചെരുമക്കള്‍ക്കും, സഹോദര സ്ഥനീയര്‍ക്കും, അവരുടെ ഭാര്യമാര്‍ക്കും ബാധകമാണ്.

ഭരണി 2ആം പാദം, പൂയം 2ആം പാദം, ചിത്തിര 2ആം പാദം, പുരാടം 2ആം പാദം, ഉതൃട്ടാതി 2ആം പാദം, രോഹിണി 3ആം പാദം, മകം 3ആം പാദം, വിശാഖം 3ആം പാദം, തിരുവോണം 3ആം പാദം കഴിഞ്ഞ 10 വര്‍ഷമായുള്ള ദുരിതങ്ങള്‍ക്ക് ശാന്തിയുമായാണ് ഗ്രഹമാറ്റം കടന്നു വരുന്നത്, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ഗുരു ദേവ കൃപയുണ്ടാകുന്നതാണ് സന്താന ഭാഗ്യം ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് സന്താന ഭാഗ്യം ലഭിക്കുന്നതാണ്, ധനപരമായുള്ള ക്ലേശങ്ങള്‍ക്ക് പരിഹാരമായി ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടാന്‍ ഭാഗ്യക്കുറിയോ, ചിട്ടിയോ, വായ്പയോ കിട്ടുന്നതാണ്, ഗൃഹ, വാഹന, ഉദ്യോഗമാറ്റം സംഭവിക്കും, രാജ ബഹുമാനവും, പുരസ്‌കാര ലബ്ദിയും, നേതൃ സ്ഥാനമലങ്കരിക്കലും, ഉദ്യോഗ കയറ്റവും, പരീക്ഷാതികളില്‍ ഉന്നത വിജയവും കരസ്ഥമാക്കാന്‍ കഴിയും, യശസ്സും, കീര്‍ത്തിയും, ലോക പ്രശംസയും, ബന്ധുജന സമാഗമവും, അതിഥി സല്‍ക്കാരവും, പാരിതോഷിക ലബ്ധിയും, വിശ്വാസ വഞ്ചനക്ക് പാത്രമാകാനും, മാധ്യമങ്ങളില്‍ ശോഭിക്കാനും, ഇഷ്ടവാര്‍ത്താ ശ്രവണവും, നവീന വസ്ത്രാഭരണ ലബ്ധിയും, ആഡംബര വസ്തു ലബ്ധിയും, വിദേശയാത്രാ സാഫല്യം, സജ്ജന മാന്യതയും, പുണ്യ ക്ഷേത്രങ്ങളില്‍ ഭജനമിരിക്കാനും, സല്‍സംഗങ്ങളില്‍ പങ്കെടുക്കാനും യോഗം, ആധാരത്തില്‍ ഒപ്പ് വയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം, അസൂയക്കാരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ശല്യമുണ്ടാകും, വിശിഷ്ട വ്യക്തികളുമായുള്ള സംബര്‍ക്കമുണ്ടാക്കി നേട്ടങ്ങള്‍ കൊയ്യും, വളരെ കാലമായി തീര്‍പ്പ് കല്‍പ്പിക്കാതെ കിടന്നിരുന്ന കേസ്സുകളില്‍ തീര്‍പ്പാകും, പൂര്‍വ്വീക സ്വത്ത് ലഭിക്കും, വൈദ്യുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍, ലഹരി പദാര്‍ഥങ്ങള്‍, അഗ്‌നി, അപഖ്യാതി കേള്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ അപകട സാധ്യത കാണുന്നതിനാല്‍ ഭക്തിയാദരവ് പ്രകാരം പെരുമാറുക, വിദ്യാര്‍ഥികള്‍ കൂട്ടുകെട്ട് കുറച്ച് പഠന കാര്യത്തില്‍ ശ്രദ്ധ വയ്ക്കണം,കര്‍മ്മത്തിനു തടസ്സമായി ശരീര ക്ഷീണവും, അലസതയും, ദേഷ്യവും കാണുന്നു, ശ്രദ്ധിച്ചിരുന്നു വായിക്കുവാനും, കര്‍മ്മം ചെയ്യുവാനും കഴിയാത്ത അവസ്ഥ കാണുന്നു. പ്രണയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലത്, തെറ്റായ വ്യക്തികളുമായി ഇടപഴകുന്നത് ദോഷം ചെയ്യും, ആയതിനാല്‍ ഭക്തിയാദരവോടെ പെരുമാറുക, രാഷ്ട്രീയ, കലാ, കായിക, അച്ചടി, മാധ്യമം കൈകാര്യം ചെയ്യുന്നവര്‍, ബിസിനസ്സുകാര്‍, അദ്ധ്യാപകര്‍, നിയമജ്ഞര്‍, എന്നിവര്‍ക്ക് കാലം അനുകൂലം, പ്രതീക്ഷിക്കാത്ത പല ഭാഗ്യങ്ങളും വന്നു ചേരും, പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയം,ജാതകന്‍, ഭാര്യക്കും, ഇവരുടെ അമ്മമാര്‍ക്കും, അമ്മൂമ്മമാര്‍ക്കും, അച്ചന്മാര്‍ക്കും, അപ്പൂപ്പന്മാര്‍ക്കും, സന്താനത്തിനും, ചെറു കുട്ടികള്‍ക്കും, സഹോദര സ്ഥാനീയര്‍ക്കും, അവരുടെ ഭാര്യമാര്‍ക്കും, ഇത് ബാധകമാണ്.

ഭരണി 3, രോഹിണി 2ആം പാദം, പൂയ്യം 3ആം പാദം, മകം 2ആം പാദം, ചിത്തിര 3, വിശാഖം 2, പുരാടം 3, തിരുവോണം 2, ഉതൃട്ടാതി 3ആം പാദം, എന്നിവര്‍ക്ക് 5 വര്‍ഷത്തെ ദുരിതങ്ങള്‍ക്ക് ഒരു വിധ ആശ്വാസവുമായാണ് ഗ്രഹ മാറ്റം കടന്നു വരുന്നത്, ഗുണങ്ങള്‍ ഒന്നൊന്നായി വര്‍ദ്ധിക്കും, വ്യവഹാരത്തില്‍ വിജയം, ഉന്നത സ്ഥാനലബ്ധി, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും,ശത്രുക്കളുമായി നിലനിന്നിരുന്ന പിണക്കം തീരും, നിങ്ങള്‍ക്ക് ചെയുന്ന കര്‍മ്മങ്ങള്‍ക്ക് അനുസരിചുള്ള ധനം ലഭിക്കുകയില്ല, ശിഷണനടപടിയില്‍ നിന്നും മോചനവും, പ്രണയ ബന്ധത്തില്‍ വിജയിക്കുകയും, ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കും, കുടുംബ ബന്ധത്തില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത തീരും, ചുമതലകള്‍ വര്‍ദ്ധിക്കുന്നതാണ്, അബദ്ധങ്ങളില്‍ ചെന്നു ചാടി അപകടങ്ങള്‍ വിളിച്ചു വരുത്തരുത്, ആദരവുകള്‍ ലഭിക്കും, വിദേശത്ത് തൊഴില്‍ മേന്മയുണ്ടാകും, പൂര്‍വ്വീക ഭൂസ്വത്ത് ലഭിക്കാന്‍ യോഗം കാണുന്നു, ഔദ്ധ്യോഗിക രംഗത്ത് സ്ഥാന മാറ്റവും, പ്രമോഷന്നും, സ്ഥാനചലനവും ലഭിക്കും, പുതിയ കണ്ടുപിടുത്തം നടത്തും, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, പുതിയ ചികിത്സാരീതി കൊണ്ട് ആരോഗ്യ നില തൃപ്തികരമാകും, ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് നഷ്ടം വരുത്തരുത്, മഹാക്ഷേത്രത്തില്‍ ഭജനമിരിക്കുന്നത് നല്ലത്, സത്സംഗത്തില്‍ പങ്കെടുക്കും, ജോലി സാധ്യത കാണുന്നു, കുടുംബത്തില്‍ ശാന്തിയും, സമാധാനവും വന്നു ചേരും, ബിസ്സിനസ്സില്‍ അഭിവൃദ്ധിയും, ജന്മദിനവും, വിവാഹ വാര്‍ഷികവും, ആഘോഷിക്കാനുള്ള സാഹചര്യം വന്നു ചേരും, മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റും, ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ വന്നു ചേരും, ജാതകനും, ഭാര്യക്കും, അവരുടെ അമ്മമാരും, അമ്മൂമ്മമാരും, അപ്പൂപ്പന്മാരും, മക്കള്‍ക്കും, ചെറു കുട്ടികള്‍ക്കും, സഹോദര സ്ഥനീയര്‍ക്കും, അവരുടെ കുട്ടികള്‍ക്കും, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്.

ഭരണി 4, രോഹിണി 1ആം പാദം, പൂയ്യം 4, മകം 1, ചിത്തിര 4, പൂരാടം 4, തിരുവോണം 1, ഉതൃട്ടാതി 4 ഇവര്‍ക്ക് ക്ലെശാനുഭവങ്ങള്‍ക്ക് കുറച്ചു വ്യത്യാസവുമായാണ് പുതിയ ഗ്രഹമാറ്റം കടന്നു വരുന്നത്, ഒച്ചിനെപ്പോലെ ഇഴഞ്ഞിരുന്ന ജീവിതം മാനിനെപ്പോലെ ഓടാന്‍ തുടങ്ങുന്ന അവസ്ഥ വരും, പ്രധാനപ്പെട്ട പ്രമാണത്തില്‍ ഒപ്പ് വയ്ക്കും, പുരാതനമായ ധനവും, സ്വത്തും ലഭിക്കും, സഹോദര സ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, വ്യവസായ തൊഴില്‍ രംഗത്ത് ചില തടസ്സങ്ങള്‍ വന്നു ചേരും അവ ബുദ്ധിപൂര്‍വ്വവും, ദൈവ ഭക്തിയോടും കൈകാര്യം ചെയ്യതു വിജയത്തിലെത്തും, മേലുദ്ധ്യോഗസ്ഥരുടെ നീരസം സമ്പാദിക്കുന്നതിനാല്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം, ഗ്രഹ, വാഹന, സന്താന ഉപരിപഠന യോഗം കാണുന്നു, അന്യരുടെ വാക്കുകള്‍ കേട്ട് അബദ്ധത്തില്‍ ചാടരുത്, അയല്‍ക്കാരുടെയും, ഇഷ്ടജനങ്ങളുടെയും, അസൂയാലുക്കളുടെയും ചതിയില്‍പ്പെടാന്‍ ഇടയുള്ളതിനാല്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം, കുടുംബത്തില്‍ വിവാഹാലോചനകള്‍ നടക്കും, വിദേശയാത്ര സാധ്യമാകും, ആത്മീയ കാര്യത്തില്‍ പ്രത്യേക താല്പര്യം, മഹാക്ഷേത്രത്തില്‍ ഭജനമിരിക്കാന്‍ യോഗം, സീരിയല്‍, സിനിമ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് മേഖല, നിയമ വകുപ്പ്, ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്കും, കാലം അനുകൂലമാണ്, മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ കേള്‍ക്കും, ഭാര്യാ ഭര്‍ത്താക്കള്‍ ഒരുമിച്ചു താമസിക്കാന്‍ സാധ്യത, മാതാപിതാക്കള്‍ക്ക് മക്കളോടുകൂടി താമസിക്കാന്‍ യോഗം, രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സ വഴി മോചനം ലഭിക്കും, വിശേഷ ആഡംബര വസ്തുക്കള്‍ ലഭിക്കാന്‍ യോഗം, അന്യരുടെ പ്രശംസക്ക് പാത്രമാകും, യശസ്സും, കീര്‍ത്തിയും, സര്‍വ്വാഭീഷ്ട സിദ്ധിയും, ഐശ്വര്യങ്ങളും, സുഖാനുഭവങ്ങളും, ഉണ്ടാകും, ഇഷ്ടജനങ്ങളില്‍ നിന്നും സഹകരണം കിട്ടും, പ്രശസ്തരുമായി ഇടപഴകാന്‍ ഇടവരും, സന്താനങ്ങള്‍ക്ക് തന്നേക്കാള്‍ ഉയര്‍ന്ന പദവിയോടു കൂടിയ ഉദ്യോഗം ലഭിച്ചതില്‍ അഭിമാനിക്കും, മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ധനാഢ്യനാണെന്ന് തോന്നുന്ന വിധത്തില്‍ ജീവിക്കുമെങ്കിലും സാമ്പത്തീകാവസ്ഥ മോശമായി പട്ടിണിയും പരിവട്ടവുമായാണ് നിങ്ങള്‍ കഴിഞ്ഞു പോകുന്നത്, ചെയ്തുപോയ തെറ്റിന് പ്രാശ്ചിത്തം ചെയ്ത മുന്നോട്ടു പോകും, ജന്മദിനവും, വിവാഹ വാര്‍ഷികവും ഗംഭീരമായി നടത്തണം, ധനം കടം കൊടുക്കരുത്, രോഗം, ആയുസ്സ് ഇവയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം, വൈദ്യുതി, വാഹനം, രാസപദാര്‍ത്ഥങ്ങള്‍, വെള്ളം, അഗ്‌നി എന്നിവയിലൂടെ അപകട സാധ്യതയുള്ളതിനാല്‍ ബുദ്ധിപൂര്‍വ്വം കാര്യസാധ്യം വരുത്തണം, വിദ്യാര്‍ഥികളും, ബിസ്സിനസ്സ്‌കാരും, കര്മ്മരംഗത്തുള്ളവരും അവരവരുടെ കര്‍മ്മ രംഗങ്ങളില്‍ ശരീരത്തിന് ക്ഷീണവും അലസതയും കാണുന്നു, ശ്രദ്ധിച്ചിരുന്ന് കര്‍മ്മം ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ട്, ദൈവ ഭക്തിയോടു കൂടി മുന്നേറണം, പ്രണയങ്ങളില്‍ ഇടപെടരുത്, അബദ്ധങ്ങളില്‍ ചാടി ദു:ഖിക്കേണ്ടി വരുമെന്നതിനാല്‍ പിന്തിരിയാന്‍ ശ്രമിക്കുക, പ്രശ്‌നങ്ങള്‍ സന്കീര്‍ണമാകാതെ നോക്കണം, ഉപരി പഠനയോഗം കാണുന്നു, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, പുതിയ ജീവിതച്ചര്യകളാല്‍ ജീവിതം സന്തോഷ പ്രദമാകും.

കാര്‍ത്തിക : 1, തിരുവാതിര 4, ആയില്യം 1, ഉത്രം 4, ചോതി 1, തൃക്കേട്ട 4, ഉത്രാടം 1, ചതയം 4, രേവതി 1, 3 വര്‍ഷത്തെ ക്ലേശാനുഭവങ്ങള്‍ക്ക് പരിഹാരവുമായാണ് ഗ്രഹ മാറ്റം വരുന്നത്, കുതിരയെപ്പോലെ ഓടാനുള്ള ശക്തി കിട്ടും, കര്‍മ്മരംഗത്തു സല്‍പ്പേര് നിലനിര്‍ത്താന്‍ കഴിയും, യശസ്സും, കീര്‍ത്തിയും ഉണ്ടാകും, മാധ്യമങ്ങളില്‍ ശോഭിക്കും, ഭാഗ്യക്കുറി, ചിട്ടി, വായ്പ എന്നിവ ലഭിക്കും, ഗൃഹം, വാഹനം, സന്താനം, ഭൂമി, തൊഴില്‍ എന്നിവയ്ക്ക് സാധ്യത, തൊഴില്‍ പരമായും, ധനപരമായും, കുടുംബപരമായും ദോക്ഷം മാറും, പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും, നിദ്രാ ഭംഗം, ലഹരി പദാര്‍ത്ഥത്തിന്റെ സ്വാധീനത്തില്‍ കുരുങ്ങി കുഴപ്പം സൃഷ്ടിക്കരുത്, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതാണ്, കര്‍മ്മ പുഷ്ടിയുണ്ടാകും, ഐശ്വര്യവും, സന്തോഷവും, ആഗ്രഹ സാഫല്യവും ഉണ്ടാകും, അന്യദേശത്ത് ജോലിക്ക് പോകാനും, സ്വദേശത്ത് തിരിച്ചു വരാനും ആഗ്രഹിക്കുന്നവര്‍ക്ക് അത് നടപ്പിലാകുകയും ചെയ്യും. തര്‍ക്കത്തില്‍ പെട്ടിരുന്ന ഭൂമി, മറ്റു സ്വത്തുക്കള്‍ എന്നിവ അനുഭവത്തില്‍ വരും, നേതൃ സ്ഥാനത്ത് എത്തും, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും, ആരോഗ്യം, ആയുസ്സ് ഇവയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം ഇഷ്ടജനങ്ങള്‍, അസൂയാലുക്കാരും, ശത്രുക്കളും, അയല്‍വാസികളും, നിങ്ങളെ ജീവിക്കാനനുവദിക്കുന്നതല്ല ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും സസൂഷ്മം സൂഷിച്ച് ദൈവ ഭക്തിയോടെ മുന്നോട്ടു പോകണം, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അപമാനിതരാകാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം, ജന്മദിനവും, വിവാഹ വാര്‍ഷികവും നടത്തി വിരുന്നു സല്‍ക്കാരം നടത്തണം, വിദേശ നിര്‍മ്മിത വസ്തുകള്‍ കിട്ടും, ഭാഗ്യക്കുറിയോ, ചിട്ടിയോ വായ്പയോ കിട്ടും, അവസരങ്ങള്‍ നഷ്ടപ്പെടാതെ ഉണര്‍ന്ന്! പ്രവര്‍ത്തിച്ച് വിജയത്തിലെത്തിക്കണം, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വിജയം കൊയ്യും, കുടുംബത്തില്‍ മംഗളകര്‍മ്മം നടക്കും, അഗ്‌നി, വാഹനം, വൈദ്യുതി, ആയുധം രാസപദാര്‍ത്ഥങ്ങള്‍ ജലം, ലഹരി പദാര്‍ത്ഥത്തിന്റെ ഉപയോഗമെന്നിവയില്‍ ശ്രദ്ധ വേണം, ഉന്നത വ്യക്തികളുടെ സഹായത്താല്‍ ജീവിത വിജയം ലഭിക്കും, രാഷ്ട്രീയ സമ്മര്‍ദ്ധത്തിനു വിധെയമായി പ്രവര്‍ത്തിച്ച് സല്‍പ്പേര് നശിപ്പിക്കും, അനാശാസ്യ പ്രവര്‍ത്തിലിടപെടരുത്, സാമ്പത്തിക പ്രശനത്തിലെ ബുദ്ധിമുട്ടുകാരണം ആത്മഹത്യക്കുവരെ ചിന്തിക്കാം, സംഗീത, വാദ്യ, നൃത്ത, കലാകായിക രംഗങ്ങളിലും, ജ്യോതിഷ രംഗങ്ങളിലും മത്സരിച്ച് വിജയം വരിക്കും, വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ശ്രീവൈകുണ്ഡ മൂര്‍ത്തിയുടെയും രാഹുവിന്റെയും, സഹായം ലഭിക്കും, അമ്മയും, ഭാര്യയുമായി ജീവിക്കാനനുവദിക്കാത്ത അവസ്ഥക്ക് മാറ്റം വരുവാന്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടക്കും, അത് വഴി കുടുംബ ജീവിതം ഭദ്രമാകും, സല്‍കര്‍മ്മങ്ങള്‍, തീര്‍ഥയാത്ര, സത്സംഗം എന്നിവയില്‍ പങ്കെടുത്ത് ശാന്തി ലഭിക്കും, ഗവണ്മന്റെ അംഗീകാരം ലഭിക്കും, പിതൃ, മാതൃ, ഗുരു എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം,ധനം കടം കൊടുക്കരുത്.

കാര്‍ത്തിക 2, തിരുവാതിര 3, ആയില്യം 2, ഉത്രം 3, ചോതി 2, കേട്ട 3, ഉത്രാടം 2, ചതയം 3, രേവതി 3, കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള ദുരിതങ്ങള്‍ക്ക് മോചനവുമായാണ് ഗ്രഹ മാറ്റം കടന്നു വരുന്നത്, നിങ്ങളുടെ കുഴിഞ്ഞ ബുദ്ധികാരണം കുടുംബത്തില്‍ ദുരിതം വരുത്തി വയ്ക്കരുത്, അത് നിങ്ങള്‍ക്കുതന്നെ അനുഭവിക്കേണ്ടിവരും,ഗൃഹം, വാഹനം, സന്താനം, വിവാഹം ഭാഗ്യമുള്ള സമയമാണ്, കലാ പ്രവര്‍ത്തകര്‍ക്ക് കാല അനുകൂലം, ഉപരി പഠനത്തിനു അശ്രാന്ത പരിശ്രമം നടത്തണം, രോഗങ്ങള്‍ക്ക് പുതിയ ചികിത്സാരീതിയിലൂടെ ശമനം കണ്ടെത്തും,സജ്ജന ബഹുമാനം, ബിസ്സിനസ്സ് പുരോഗതി, ഇഷ്ടജനങ്ങള്‍ മൂലം ഗുണാനുഭവങ്ങള്‍, സ്ഥാന ചലനം, ചിട്ടിയോ, വായ്പയോ വഴി ധന ലാഭം, കിട്ടാകടം ലഭിക്കും, സഹോദര സ്ഥാനീയരില്‍ നിന്നും പ്രതിസന്ധികള്‍ ഉണ്ടാകും സാമ്പത്തിക വിഷമതകള്‍ മാറും, കുടുംബ സുഖം ലഭിക്കും, മന:സുഖം കിട്ടും, പൊതു രംഗത്ത് പ്രശസ്തി, പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ദക്ഷയാഗത്തില്‍ സതീദേവി അപമാനിതയായതുപോലെ അപമാനത്തിന് സാധ്യതുള്ളതിനാല്‍ ഈശ്വര പ്രീതിയും, ബുദ്ധിപരമായി നോക്കിയും മാത്രം ഇടപെടുക, വിദേശത്തുള്ള ബന്ധുക്കള്‍ വഴി സഹായം ലഭിക്കും, സുകൃത കര്‍മ്മങ്ങള്‍ ചെയ്യാനും, മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും യോഗമുണ്ട്, പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ ദൈവ കൃപയാല്‍ പരിഹരിക്കപ്പെടും, ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും, മാധ്യമങ്ങളില്‍ തിളങ്ങും, രാഷ്ട്രീക്കാര്‍ അവരുടെ പ്രവര്‍ത്തി സൂക്ഷമതയോടെ കൈകാര്യം ചെയ്യണം, പൂര്‍വ്വീക സ്വത്ത് ലഭിക്കും, കുടുംബാംഗങ്ങളുടെ ആയുസ്സ് കാര്യത്തിലും, ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വയ്ക്കണം, അസുഖമുണ്ടായാല്‍ ആ അസുഖം വളരെ കരുതലോടെ ശുശ്രൂഷ ചെയ്യേണ്ടതാണ്. ഋഷി കടം, ദേവ കടം, പിത്രുകടം എന്നിവ തീര്‍ക്കാന്‍ അവസരം ഉണ്ടാകും, ദശരഥനെപ്പോലെ ചില വ്യക്തികള്‍ താങ്കളെ തകര്‍ക്കുകയാണ് അത് ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം, എല്ലാമുണ്ടെങ്കിലും പട്ടിണിയും, പരിവട്ടവുമായാണ് തങ്കളുടെ ജീവിതം, ഈശ്വര ഭക്തിയിലൂടെയും, ഔഷദ സേവയിലൂടെയും പരിഹാരം കാണേണ്ടതാണ്. അപകടങ്ങളില്‍ നിന്നും, അക്രമണങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നതാണ്, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, പ്രണയ സാഫല്യം, വിദേശത്തു പോകാനാഗ്രഹിക്കുന്നവര്‍ക്ക് കാര്യം സാധിക്കും, നിങ്ങളുടെ പ്രവര്‍ത്തി മൂലം കുടുംബത്തില്‍ സ്വര്യക്കേട് വരുത്തരുത്.

കാര്‍ത്തിക 3, തിരുവാതിരെ 2, ആയില്യം 3, ഉത്രം 2, ചോതി 3, തൃക്കേട്ട 2, ഉത്രാടം 3, ചതയം 2, രേവതി 3, നിങ്ങളുടെ കുഴിഞ്ഞ ബുദ്ധികാരണം നിങ്ങള്‍ കുഴിക്കകത്താണ് കിടക്കുന്നതാണ് ഇത് മനസ്സിലാക്കി സല്‍പ്രവര്‍ത്തികള്‍ ചെയ്ത് ദുഷ്ട പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിയുക, കഴിഞ്ഞ 8 വര്‍ഷമായുള്ള ദുരിതങ്ങള്‍ക്ക് മോചനവുമായാണ് പുതിയയുഗം കടന്നു വരുന്നത്, ഗൃഹ, വാഹന, മംഗല്യ, ഉദ്യോഗ ലാഭം, കര്‍മ്മ തടസ്സം മാറുന്നു, ധന വരവ് ഉണ്ടാകും, സ്ഥാനമാനങ്ങള്‍ ലഭിക്കും, സൗഭാഗ്യങ്ങള്‍ വരും, യശസ്സ്, കീര്‍ത്തി, ആഡംബര വസ്ത്രാഭരണ ലാഭം, ഉന്നത വ്യക്തികളുടെ സഹായത്താല്‍ കാര്യങ്ങള്‍ നടന്നു പോകും, കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്, വിദേശ ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കുന്നതാണ്, മഹാപുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശനം നടത്താന്‍ കഴിയും, ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതാണ്, ഉന്നത വിദ്യാഭ്യാസത്തിനു അവസരം വന്നുചേരും,വിദേശ യാത്രകള്‍ നടത്താന്‍ അവസരം വന്നു ചേരും, പ്രണയ ബന്ധത്തില്‍ നേട്ടമുണ്ടാകും, സന്താനങ്ങളില്‍ നിന്നും നേട്ടങ്ങളുണ്ടാകും, ആത്മ വിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ പറ്റും, സമചിത്തതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും, സന്താനത്തിന്റെ ഉയര്‍ച്ചയില്‍ പാര പണിയരുത്, സന്താന സൌഭാഗ്യം വന്നു ചേരും, സഹായ ഹസ്തം നീട്ടുന്നവരെ സഹായിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്, കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശീലിക്കണം, കലാ സാമൂഹിക സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിയും, മാനസികമായ ഉണര്‍വ്വ് വര്‍ദ്ധിക്കുന്നതാണ്, എഴുത്ത്കുത്തുകള്‍ സൂക്ഷിക്കണം, വിശ്വാസ വഞ്ചനക്ക് ഇടവരരുത്,വിദേശ ധനം ലഭിക്കുന്നതാണ്, വാക്വാദങ്ങളില്‍ ഇടപെടരുത്, പ്രശനങ്ങലുണ്ടാകാതെ ശ്രദ്ധിക്കണം, മാധ്യമങ്ങളില്‍ ശോഭിക്കും, ഇഷ്ട ജനങ്ങളില്‍ നിന്നും വിരോധത്തിനു സാധ്യതയുള്ളതിനാല്‍ ഔദ്യോഗിക രംഗത്ത് ശത്രുതയ്ക്ക് ഇടയുള്ളതിനാലും ദൈവീക കര്‍മ്മങ്ങളിലൂടെയും ബുദ്ധിപരമായും സൂക്ഷിച്ച് ഇടപെടണം. രാഷ്ട്രീയം, കല വ്യവസായികള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കര്‍മ്മരംഗത്ത് പ്രതിസന്ധിക്ക് സാധ്യതയുള്ളതിനാല്‍ ദൈവീകമായും ബുദ്ധിപരമായും സൂക്ഷമതയോടെ പ്രവര്‍ത്തിച്ച് മുന്നേറണം.

കാര്‍ത്തിക 4, തിരുവാതിര 1, ആയില്യം 4, ഉത്രം 1, ചോതി 4, തൃക്കേട്ട 1, ഉത്രാടം 4, ചതയം 1, രേവതി 4 8 വര്‍ഷത്തെ ദുരിതത്തിന് മോചനവുമായാണ് ഗ്രഹ മാറ്റം കടന്നു വരുന്നത്, ശത്രുക്കളുമായുള്ള വിയോജിപ്പ് കുറയുന്നതാണ്, ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം, ബിസ്സിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും, പ്രണയം സഫലമാകും, സാമ്പത്തിക വിഷമത്തിന് ശമനമുണ്ടാകും, കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തിയും അവസരങ്ങളും വന്നു ചേരും,സഹോദരങ്ങള്‍ വഴി ഭൂമി വീടിന് തൊട്ടടുത്ത് വങ്ങും, ഔദ്യോഗിക രംഗത്ത് പുതിയ ഉത്തര വാദിത്ത്വങ്ങള്‍ ലഭിക്കും, സന്താനങ്ങളുടെ വിദ്യാഭ്യാസം, വിവാഹം, ഉദ്യോഗം, ഇവയ്ക്കു വേണ്ടി ഈശ്വര പ്രാര്‍ത്ഥന ശക്തമാക്കണം, സര്‍വ്വാഭീഷ്ടസിദ്ധി വന്നു ചേരും, തൊഴില്‍ രംഗത്ത് മേലധികാരികലുമായി ഉരസരുത്, വിദേശ പരീക്ഷകളില്‍ സമുന്നത വിജയം കൈവരിക്കും, മന:സാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്, അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക, അയല്‍ക്കാരുടെയും, ശത്രുക്കളുടെയും, പ്രവര്‍ത്തനം സസൂഷ്മം നിരീക്ഷിക്കുക, സ്തംഭനാവസ്ഥയില്‍ കഴിഞ്ഞിരുന്ന നിങ്ങള്‍ക്ക് പുതിയ പ്രവര്‍ത്തനം വഴി ആശ്വാസം ലഭിച്ചു തുടങ്ങും, ഇഷ്ടജനം വഴി സഹായം ലഭിക്കും, പൂര്‍വ്വീക സ്വത്തിന്റെ വീതം ലഭിക്കും, അലസതയും ഉറക്കവും വിട്ടൊഴിഞ്ഞ് ഉന്മേഷം ലഭിക്കും, ചിതലരിച്ച നിങ്ങളുടെ ജീവിതം മാറി കുതിരയെപ്പോലെ ഓടാന്‍ തുടങ്ങും, പൊതു രംഗത്ത് നേട്ടങ്ങള്‍ വന്നു ചേരും, ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രണായാമവും, വ്യായാമവും, യോഗാസനങ്ങളും, ഭക്ഷണ ക്രമീകരണവും ശീലിക്കണം, ഉദ്യോഗത്തിന് പുറമേ ധനലാഭമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തി മണ്ഡലത്തിന് തുടക്കം കുറിക്കും, സമ്പല്‍സമൃദ്ധിക്ക് യോഗമുണ്ട്, പുത്ര പൗത്രാതികളുമായി വിദേശത്തു വസിക്കാന്‍ അവസരം ലഭിക്കും, മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച് മന സന്തോഷത്തിനും പാരിതോഷിതത്തിനും, അര്‍ഹാനാകും, കുടുംബ സൗഖ്യം രക്ത നാഡീ ദൂഷ്യ രോഗങ്ങള്‍ ശ്രദ്ധിക്കണം, തിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കുന്നവര്‍ക്ക് ഉന്നത സ്ഥാനത്തേക്ക് സ്ഥാന ലബ്ധി ലഭിക്കും, മാധ്യമങ്ങളില്‍ ശോഭിക്കുന്നതാണ്, രഹസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് പരാജിതരാകരുത്, പുതിയ കൂട്ടുകെട്ട് ഗുണം ചെയ്യും, ജലം അഗ്‌നി ലഹരി പദാര്‍ത്ഥങ്ങള്‍ രാസവസ്തുക്കള്‍ ആരോഗ്യം, ആയുസ്സ്, ഇവയില്‍ ശ്രദ്ധിക്കുക, വിദ്യാര്‍ഥികള്‍ക്കും, നിയമജ്ഞര്‍ക്കും, അദ്ധ്യാപകര്‍ക്കും, ധന വര്‍ദ്ധന ലഭിക്കും, പൊതു വേദികളില്‍ മാനഹാനിക്കും അപഹാസ്യത്തിനും സാധ്യതയുള്ളതിനാല്‍ ഈശ്വര ഭക്തിയോടു കൂടിയും ബുദ്ധിയും ശ്രദ്ധയോടും കൈകാര്യം ചെയ്യുക, ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വരും, ഗൃഹം, വാഹനം, ക്രയവിക്രയം നടത്തും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, ഉപരി പഠനത്തിന് സാധ്യത, അന്തവിശ്വാസത്തിലകപ്പെട്ട് ദിനചര്യയില്‍ വ്യതിയാനമുണ്ടാക്കി കളയരുത്, ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ ലഭിക്കും, അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചാടരുത്, അസ്ഥി, നാഡി രോഗ പീഡകള്‍ക്ക് ആയ്യുര്‍വ്വേദ ചികിത്സ വേണ്ടി വരും, പ്രകൃതി ദുരന്തങ്ങളില്‍ പെടരുത് ജാമ്യം നില്‍ക്കരുത് പണം കടം കൊടുക്കരുത്.

ശുഭം

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

33 വര്‍ഷമായി ജ്യോതിഷ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories