ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഗുരു (വ്യാഴം) രാശി മാറുന്നു


ഗുരു (വ്യാഴം) രാശി മാറുന്നു

ജാതക ഫല പ്രവചനങ്ങളിലും, ചാരഫല വിവരങ്ങളിലും ഗ്രഹങ്ങളുടെ ആധിപത്യവും, സ്ഥിതിയും ഒരു വലിയ പങ്ക് വഹിക്കുന്നു. ഒന്നു പറയട്ടെ നിങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ച് അറിയുവാനുള്ള ഏക ഉപാധിയാണ് ജാതകം. ഇതൊരു വഴികാട്ടിയാണ്. ഏതു വഴിക്ക് പോകണം എന്ന് നിശ്ചയിക്കേണ്ടത് നിങ്ങളാണ്.

ഭൂമിയും ഗ്രഹങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എപ്പോഴും ഇവയ്ക്ക് മാറ്റം വന്നു കൊണ്ടിരിക്കും. സപ്ത ഗ്രഹങ്ങളില്‍ ശനി ഗ്രഹവും, വ്യാഴ ഗ്രഹവുമാണ് വളരെ സാവധാനം ചാലിക്കുന്നത്. ശനി 2 വര്‍ഷവവും, വ്യാഴം ഒരു വര്‍ഷം കൊണ്ടാണ് ഒരു രാശി സഞ്ചരിക്കുന്നത്. അതിനാല്‍ ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തെ ഫലം പറയുന്ന ഗ്രഹ ചാരഫലത്തില്‍ ഇവരെ ആധാരമാക്കിയാവും കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാനാവുക. 2015 ജൂലൈ 14നു (1190 മിഥുനം 29) വ്യാഴം കര്‍ക്കിാടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്ക് മാറുകയാണ് ഇതിനെ ഗ്രഹപ്പകര്‍ച്ചാ എന്ന് പറയും. ഉച്ചാവസ്ഥ വിട്ട് ചിങ്ങം രാശിയിലേക്ക് മാറുന്ന ഗ്രഹം ഇനി ഒരു വര്‍ഷം (ഏകദേശം) ചിങ്ങരാശിയിലാകും നില്ക്കു ക.

"സിംഹേ കര്‍ക്കിടവല്‍ ഫലാനി" എന്ന് പ്രമാണമുണ്ടെങ്കിലും പാപക്ഷേത്രത്തില്‍ നില്‍ക്കു ന്നതിനാലും മറ്റും അല്പം ബലക്കുറവുണ്ടാകുന്നതാണ്. കഴിഞ്ഞ വര്‍ഷം‍ ഗുരു ആര്‍ക്കൊക്കെ (നക്ഷത്രം) ഗുണം ചെയ്തോ, ഈ വര്‍ഷം അവര്‍ക്ക് കുറച്ച് കഷ്ടങ്ങള്‍ക്ക് സാധ്യത കാണുന്നു.

സ്വന്തം ജാതകത്തില്‍ വ്യാഴം ഉച്ചത്തിലോ, സ്വക്ഷേത്രത്തിലോ നില്‍ക്കുന്നവര്‍ക്ക് കാര്യമായ ദോഷഫലങ്ങള്‍ ഉണ്ടാവില്ല.എന്നിരുന്നാലും സര്‍വ്വേശ്വരകാരകത്വം ഉള്ളതിനാല്‍ എല്ലാവരും ഈശ്വര പ്രീതിക്കായി ജപദാനഹോമാദികള്‍ അനുഷ്ടിക്കേണ്ടാതാണ്.

മേടക്കൂറ്, കര്‍ക്കിടകക്കൂറ്‌, തുലാക്കൂറ്‌, ധനുക്കൂറ്‌, കുംഭക്കൂറ്‌ എന്നീക്കൂറുകാര്‍ക്ക് ഈശ്വരാധീനവും, കര്യവിജയവും, ധനലാഭവും, ഐശ്വര്യവും തരുന്ന കാലമാണ് വ്യാഴമാറ്റം കൊണ്ടുണ്ടാകുന്നത്. ഈക്കൂറുകാര്‍ക്കും, മറ്റുക്കൂറുകാര്‍ക്കും വ്യാഴമാറ്റം കൊണ്ടുണ്ടാകുന്ന ഗുണ ദോക്ഷങ്ങളെപ്പറ്റി ചുരുക്കമായി പ്രതിപാദിക്കാം.ജന്മക്കൂറില്‍ വ്യാഴം നില്‍ക്കുയമ്പോള്‍ (മകം, പൂരം, ഉത്രം1/4 ) ധനത്തിനും, ബുദ്ധിക്കും നാശം സംഭവിക്കുകയും സ്ഥാനഭ്രംശമുണ്ടാകുകയും മറ്റുള്ളവരില്‍ നിന്നോ മറ്റുള്ളവരോടോ വലിയ കലഹത്തിന് ഇടയാക്കുകയും ചെയ്യും.

വ്യാഴം രണ്ടാമെടത്തു നില്‍ക്കുന്ന പുണര്‍തം മുക്കാല്‍, പൂയം, ആയില്യം നാളുകാര്‍ക്ക് ശത്രുഹാനിയും, ധനലാഭവും ഫലം. ഭാര്യാഭതൃ സ്നേഹം വര്‍ദ്ധിനക്കും.

മൂന്നാംക്കൂറില്‍ വ്യാഴം നില്‍ക്കുന്ന മകീര്യം അര, തിരുവാതിര, പുണര്‍തം കാല്‍ നക്ഷത്രക്കാര്‍ക്ക് സ്ഥാന ചലനം, സകല കാര്യങ്ങള്‍ക്കും തടസ്സം എന്നിവ നേരിടും.

ഗുരു നാലാമിടത്ത് വ്യാഴം സഞ്ചരിക്കുന്ന കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം അര നാളുകാര്‍ക്ക് ബന്ധുജനങ്ങള്‍ നിമിത്തം പലതര ക്ലേശങ്ങള്‍ ഉണ്ടാകും. സമാധാനാന്തരീക്ഷം ഒരിടത്തും ലഭിക്കുകയില്ല.

അഞ്ചാമിടത്ത് വ്യാഴസ്ഥിതി വരുന്ന അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ നക്ഷത്രക്കാര്‍ക്ക് ധാരാളം സേവകര്‍, വിവാഹ ലാഭം, സന്തതി ഗുണം, നാല്‍ക്കാലി ലാഭം, സമ്പല്‍സമൃദ്ധമായ ജീവിതം, ഭാര്യാ സുഖം, ആദരവ്, മന്ത്രസിദ്ധി എന്നീ ഗുണങ്ങള്‍ ഉണ്ടാകും.

ആറാമിടത്ത് വ്യാഴം നില്ക്കു്ന്ന പൂരുരുട്ടാതി കാല്‍, ഉത്രട്ടാതി, രേവതി നാളുക്കാര്‍ക്ക് ഭാര്യാകലാഹം ഗൃഹത്തില്‍ അസ്വസ്ഥത, മനസ്സമാധാനക്കുറവ് എന്നീ ദോഷ ഫലങ്ങളാണ് ഉണ്ടാവുക.

എഴാമിടത്ത് ചാരവശാല്‍ വ്യാഴം നില്ക്കു ന്ന അവിട്ടം അര , ചതയം, പൂരുരുട്ടാതി മുക്കാല്‍ നക്ഷത്രക്കാര്‍ക്ക് ഈ കാലം ശയനസുഖം, ദാമ്പത്യസുഖം, ധന ലാഭം, മൃഷ്ടാനഭോജനം, വാഹനം എന്നിവ ലഭിക്കും. ബുദ്ധി വികാസമുണ്ടാകും. സൗമ്യമായി സംസാരിക്കും.

അഷ്ടമ രാശിയില്‍ വ്യാഴം സഞ്ചരിക്കുന്ന ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം അര നാളുകാര്‍ക്ക് രോഗം, ബന്ധനം, വ്യാധി, കഠിന ദു:ഖം, സഞ്ചാര ക്ലേശം എന്നീ ഫലങ്ങളാകും. രോഗാദിദുരിതം മരണ ഭയമുണ്ടാക്കിയേക്കാം. വൈദ്യ സഹായത്തിനു അമാന്തം കാണിക്കരുത്.

ഒമ്പതാമിടത്ത് വ്യാഴം നില്‍ക്കുന്ന മൂലം, പൂരാടം, ഉത്രാടം കാല്‍ നക്ഷത്രക്കാര്‍ക്ക് കാലം ഭാഗ്യധര്‍മ്മ ദയാപുണ്യവും, പുത്രസുഖവും, കര്‍മ്മ ഗുണവും, ധന ലാഭവും, മറ്റുതപ സിദ്ധികളും ലഭിക്കും. പിതൃ ഗുണം കാണുന്നു, വിവാഹ ലാഭം, ഭാര്യാസുഖം, ഇവയും ഫലമാകുന്നു.

പത്തില്‍ വ്യാഴം നില്‍ക്കുന്ന വിശാഖം കാല്‍, അനിഴം, തൃക്കേട്ട നാളുകാര്‍ക്ക് ഈ കാലം സ്ഥാന മാറ്റം, അനാരോഗ്യം, ധനഹാനി ഇവയെ പ്രദാനം ചെയ്യും. കര്‍മ്മ ഗുണം കുറയും, അധികാരികളുടെ അപ്രീതിയ്ക്ക് പാത്രമാത്തെ സൂക്ഷിക്കുക.

പതിനോന്നാമിടത്തു വ്യാഴം വരുന്ന ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ നക്ഷത്രക്കാര്‍ക്ക് ഈ കാലം കര്‍മ്മ സിദ്ധി, സ്ഥാന ലാഭം, ആരോഗ്യം, ധന സമൃദ്ധി എന്നിവ ഫലമാകുന്നു. ജ്യേഷ്ഠസഹോദരങ്ങളെ കൊണ്ട് ഗുണമുണ്ടാകും.

പന്ത്രണ്ടാമിടത്ത് വ്യാഴം സഞ്ചരിക്കുന്ന ഉത്രം മുക്കാല്‍, അത്തം, ചിത്തിര അര നാളുകാര്‍ക്ക് കാലം കഷ്ടാനുഭവങ്ങള്‍, ആപത്ത്, വലിയ ദു:ഖം, എല്ലാകാര്യത്തിലും തടസ്സങ്ങള്‍ എന്നിവ ഫലമാകുന്നു.

മറ്റു ഗ്രഹങ്ങളുടെ കൂടി സ്ഥിതിയും മറ്റും വ്യത്യാസപ്പെടുന്നതനുസരിച്ച് ഗുണദോഷങ്ങള്‍ക്ക് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. കൂടാതെ ജാതകന്റെക ദാശാകാലവും, പ്രായവും പരിഗണിക്കേണ്ടതാണ്. ചാരഫലം പൊതുവായ ഒരു വിലയിരുത്തലാണ്. ജനിച്ച് അധികമാകാത്ത കുട്ടി മുതല്‍ മരണശയ്യയില്‍ ഉള്ളവര്‍ വരെ അഭിമുഖീകരിക്കേണ്ട അവസ്ഥയാണെന്ന് വിശ്വാസികള്‍ ചിന്തിക്കേണ്ടതാണ്.

ദോഷകാഠിന്യം കുറയ്ക്കുവാനായി ഔഷധം, ജപം, ദാനം, ഹോമം, അര്‍ച്ചന തുടങ്ങിയ സുകൃത കര്‍മ്മങ്ങള്‍ അനുഷ്ടിക്കേണ്ടാതാണ്.

വ്യാഴ പ്രീതിക്കായി വ്യാഴം ദിവസങ്ങളില്‍ വ്രതം, ക്ഷേത്ര ദര്‍ശ നം, മഞ്ഞ വസ്ത്രദാനം, വിഷ്ണുവിന് മഞ്ഞപ്പൂക്കള്‍ കൊണ്ട് അര്‍ച്ചന എന്നിവയും അനുഷ്ടിക്കുക. തുളസി മാലയോ, താമര മാലയോ നല്‍കുന്നത് ഉല്‍കൃഷ്ടമാണ്.വിഷ്ണു ഗായത്രി മന്ത്ര ജപം നല്ല ഫലങ്ങള്‍ തരും. കൂടാതെ വിഷ്ണു സഹസ്ര നാമ ജപം. കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം തുടങ്ങിയവ അശുഭ ഫലങ്ങളെ കുറച്ചു ശുഭ ഫലങ്ങളെ പ്രദാനം ചെയ്യും.

 

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories