ജ്യോതിഷം

2017 നിങ്ങള്‍ക്കെങ്ങനെ?


മേടം
ആരോഗ്യപരമായ് കഴിഞ്ഞ കാലങ്ങളെക്കാള്‍ മെച്ചപ്പെട്ട ഒരു വര്‍ഷമായിരിക്കും ഈ പുതുവര്‍ഷം.

തൊഴില്‍ പരമായി സെപ്റ്റംബര്‍ മാസത്തോടെ ജോലിയില്‍ പ്രമോഷന്‍, തോഴിലംഗീകാരം ഇവ ലഭിച്ചേക്കും


ഇന്‍വെസ്റ്റ്‌മെന്‍റ്കള്‍ക്ക് അനുകൂല കാലമാണിത്, ഭൂമികച്ചവടം, റിയല്‍ ഇന്‍വെസ്റ്റ്‌മെന്‍റ്, ബിസ്സിനസ്സ് ചെയ്യുന്നവര്‍ കര്‍മ്മരംഗത്ത് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.


വിവാഹം നടക്കാത്തവര്‍ക്ക് നല്ല ആലോചനകള്‍ വരുന്നതായിരിക്കും, പുതിയ ബന്ധങ്ങളോ, സൗഹൃദങ്ങളോ ഉണ്ടായേക്കാം.


നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


ഇടവം
താരതമ്യേന നല്ല കാലമാണ് പുതു വര്‍ഷത്തിന്‍റെ ആദ്യ പകുതി വരെ.

ജോലി മാറ്റത്തിനും, ഉദ്യോഗസ്ഥാനകയറ്റത്തിനും സാധ്യതകളുണ്ട്. വര്‍ഷാവസാനം തൊഴിലില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.


സാമ്പത്തികമായി നല്ല സമയമാണെങ്കിലും ലാഭത്തിനായി കുറച്ചധികം അദ്ധ്വാനിക്കേണ്ടതായി വന്നേക്കാം.


ചെറിയ ചെറിയ കാരണങ്ങള്‍ കൊണ്ട് അകന്നു പോയ സ്നേഹ ബന്ധങ്ങള്‍ അടുക്കുവാന്‍ സാധ്യത കാണുന്നു.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


മിഥുനം
വളരെ സൗഭാഗ്യങ്ങള്‍ നിറഞ്ഞ ഒരു വര്‍ഷമാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്.

തൊഴിലില്‍ അഭിവൃദ്ധിയും ആഗ്രഹിച്ചിരുന്ന ഉദ്യോഗം കണ്ടെത്താനും സാധിച്ചേക്കും.


സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെങ്കിലും കിട്ടുന്ന ധനം ബുദ്ധിപൂര്‍വ്വം വിനിയോഗിക്കേണ്ടതാണ്.


ചെറിയ സൗന്ദര്യപിണക്കങ്ങള്‍ ഗുരുതരമാകാതെ സൂക്ഷിക്കേണ്ടതാണ്.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


കര്‍ക്കിടകം
പുതു വര്‍ഷത്തിന്‍റെ പകുതിയോടെ സാമ്പത്തിക പ്രശങ്ങള്‍ക്ക് ഒരു പരിധിവരെ ശമനമുണ്ടായേക്കാം.

ശത്രു ദോഷങ്ങളും, തെറ്റിദ്ധാരണകളും മനസമാധാനം കളഞ്ഞേക്കാം. സെപ്തംബറിന് ശേഷം കാലം അനുകൂലമായിരിക്കും, തൊഴില്‍ മാറാതെ നോക്കുന്നത് നന്നായിരിക്കും.


സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് വര്‍ഷം പകുതിയോടെ നില മെച്ചപ്പെടുന്നതായിരിക്കും.


വിവാഹം പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂലമായ ആലോചനകള്‍ വന്നേക്കും. പ്രേമ ബന്ധങ്ങള്‍ ഉണ്ടാകുവാനും സാധ്യത കാണുന്നു.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


ചിങ്ങം
വ്യക്തിപരമായും സാമൂഹികവുമായും നല്ല ഉയര്‍ച്ചക്ക്സ സാധ്യതയുള്ള സമയമാണിത്.

ജോലിയില്‍ ഉയര്‍ച്ചയും ധനലാഭവും ലഭിക്കുന്ന കാലഘടമാണ് വര്‍ഷ പകുതിക്ക് ശേഷം ജോലിയില്‍ ശ്രദ്ധവേണ്ടാതാണ്.


സാമ്പത്തിക ലാഭങ്ങള്‍ ബുദ്ധിപരമായ് വിനിയോഗിക്കേണ്ടാതാണ്. സെപ്തംബര്‍ മാസത്തിനു ശേഷം തിരിച്ചടികള്‍ ഉണ്ടായേക്കാം.


സ്നേഹിക്കുന്നവര്‍ക്ക് നല്‍കുന്ന വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ് വാദപ്രതിവാദങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കേണ്ടതാണ്.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


കന്നി
മൊത്തത്തില്‍ മെച്ചപ്പെട്ട കാലഘട്ടമാണ് മുന്നില്‍ ഉള്ളത്.

കര്‍മ്മ രംഗത്ത് ഉണ്ടായിരുന്ന മന്ദതക്ക് വര്‍ഷ പകുതിയോടെ മാറ്റമുണ്ടാവുന്നതാണ്.


വരവിനേക്കാള്‍ കൂടുതല്‍ ചിലവ് ഉണ്ടാകുന്ന കാലമാണിത്. ശ്രദ്ധയോടെ പണം വിനിയോഗിക്കെണ്ടാതാണ്.


സ്നേഹ ബന്ധങ്ങള്‍ക്കും പ്രേമ ബന്ധങ്ങള്‍ക്കും അനുകൂലമായ കാലഘട്ടമാണിത്.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


തുലാം
ഇപ്പോള്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ക്ക് വര്‍ഷ പകുതിയോടെ മാറ്റമുണ്ടാകും.

കര്‍മ്മരംഗം മാറ്റുന്നത് ശുഭകരമായിരിക്കില്ല, എടുത്തു ചാടി തീരുമാനങ്ങള്‍ എടുക്കരുത്.


അതീവ ശ്രദ്ധയോടെ ധനം വിനിയോഗിച്ചില്ലെങ്കില്‍ കടം വരുവാന്‍ സാധ്യതയുണ്ട്.


മനസ്സില്‍ ആഗ്രഹിച്ചിരുന്നവരുമായി സൗഹൃദങ്ങളുണ്ടാകുവാന്‍ സാധ്യതയുണ്ട്, വിവാഹത്തിനും സാധ്യത കാണുന്നു.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


വൃശ്ചികം
ആഗ്രഹ പൂര്‍ത്തീകരണം നടക്കുന്ന കാലഘട്ടമാണിത്.

കര്‍മ്മരംഗത്ത് അംഗീകാരങ്ങള്‍ തേടിവരും. വര്‍ഷ പകുതിക്ക് ശേഷം ഉത്തരവാദിത്ത്വം കൂടുവാന്‍ സാധ്യതയുണ്ട്.


ആവശ്യത്തിനുള്ള ധനം യഥാസമയം കൈ വശം എത്തിച്ചേരുമെങ്കിലും അമിതചിലവ് നിയന്ത്രിക്കേണ്ടതാണ്.


സന്തോഷകരമായ സ്നേഹജീവിതം പ്രതീക്ഷിക്കാവുന്നതാണ്, ചെറിയ പിണക്കങ്ങള്‍ വളര്‍ന്ന് വലുതാവാവാതെ സൂക്ഷിക്കേണ്ടതാണ്.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


ധനു
തിരിച്ചടികളുടെ കാലമാണ് കടന്നു പോകുന്നത്. എല്ലാ മേഖലകളിലും ശ്രദ്ധ വേണ്ട സമയമാണിത്.

തൊഴിലില്‍ നേരിട്ട തിരിച്ചടികള്‍ ഉള്‍കൊണ്ട് മുന്നോട്ടു പോകേണ്ടതാണ്. വര്‍ഷ പകുതിയില്‍ ഉദ്യോഗ ഉയര്‍ച്ചക്ക് സാധ്യത കാണുന്നു.


സാമ്പത്തിക രംഗത്ത് സംഭവിച്ച മന്ദതയും അമിത ചിലവും വര്‍ഷ പകുതിക്ക് ശേഷം മെച്ചപ്പെടുന്നതായിരിക്കും.


ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുന്ന സമയമാണിത് ബന്ധുക്കളില്‍ നിന്ന്‍ വിവാഹ ആലോചനകള്‍ വന്നേക്കാം.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


മകരം
ജീവിതത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കുന്ന നല്ല കാലഘട്ടമാണിത്

തൊഴില്‍ പ്രമോഷനും ബോണസ്സും ലഭിക്കുവാന്‍ സാധ്യത കാണുന്നു.


ധനത്തിന്‍റെ വരവ് സന്തോഷം തരുമെങ്കിലും അമിത ചിലവുണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്.


അനാവശ്യ സൗഹൃദങ്ങളില്‍പെടാതെ സൂക്ഷിക്കേണ്ടതാണ്.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


കുംഭം
ഉത്‌ക്കണ്ഠകുലമായ ഒരു കാലഘട്ടമാണിത്. വര്‍ഷ പകുതിക്ക് ശേഷം പൊതുവേ സന്തോഷകരമായിരിക്കും.

തൊഴില്‍ നഷ്ടപ്പെടുവാനുള്ള സാധ്യതയുണ്ട്. ജോലി തേടുന്നവര്‍ക്ക് വര്‍ഷ പകുതിവരെ കാത്തിരിക്കേണ്ടി വന്നേക്കാം.


ധനത്തിന്‍റെ കുറവ് ആത്മ വിശ്വാസത്തെ ബാധിച്ചേക്കാം. പക്ഷെ വര്‍ഷ പകുതിക്ക് ശേഷം നില മെച്ചപ്പെടും.


ഇണയുമായുള്ള ബന്ധത്തില്‍ ഊഷ്മളത കൂടും, വിവാഹം കാത്തിരിക്കുന്നവര്‍ക്ക് ആഗ്രഹ പ്രാപ്തിയുണ്ടാകും.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം


മീനം
വളരെ അനുകൂല സമയമാണിത് സാമ്പത്തികമായും വ്യക്തിപരമായും തീരുമാനങ്ങള്‍ക്കനുകൂലമാണ്.

ധനപരമായ ആവശ്യങ്ങള്‍ തടസ്സം കൂടാതെ പരിഹരിക്കപ്പെടുന്നതാണ്, വര്‍ഷ പകുതിക്ക് ശേഷം ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.


കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകുവാന്‍ സാധ്യത കാണുന്നു, ശമ്പള വര്‍ദ്ധനവ്‌ ഉണ്ടായേക്കാം, വര്‍ഷ പകുതിക്ക് ശേഷം സമയമാനുകൂലമല്ല.


സൗന്ദര്യപിണക്കങ്ങള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞാല്‍ ഇണയുമായി അനുകൂലസമയമാണിത്.നിങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ഷഫലം
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories